Cover Page

Cover Page

Wednesday, October 14, 2015

99. Savages (2011)

സാവേജസ് (2011)



Language : English | Spanish
Genre : Action | Crime | Drama | Thriller
Director : Oliver Stone
IMDB Rating : 6.5


Savages Theatrical Trailer


 നേവിയിലെ മുൻ സൈനികനായ ഷോണും ബിസിനസ്-ബോട്ടണി ബിരുദധാരിയായ ബെന്നും ഇണപിരിയാത്ത സുഹൃത്തുക്കൾ ആണ്. രണ്ടു പേരും ഒരുമിച്ചു തനതായ രീതിയിൽ കഞ്ചാവ് കൃഷി നടത്തി, അതിൽ നിന്നും പണക്കാരായവർ ആണ്. ഇവരുടെ രണ്ടു പേരും ഒരേ പോലെ സ്നേഹിക്കുന്ന പെണ്‍കുട്ടിയാണ് ഒഫീലിയ. ഇവരുടെ മൂന്നു പേരുടെയും വിജയം കണ്ട ഒരു മെക്സിക്കൻ ഡ്രഗ് കാർട്ടൽ കൂട്ടാളിയായ മിഗ്വേൽ ലാഡോ  ഒരു വീഡിയോ സന്ദേശം അവർക്കയക്കുന്നു. അതിൽ അതികൊഡൂരമായ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും ഉൾപ്പെട്ടതായിരുന്നു, കൂടെ ഒരു കൂട്ടുകച്ചവടത്തിനുള്ള ക്ഷണവും ആയിരുന്നു. മിഗ്വേൽ ലാഡോ എമീലിയ എന്ന എന്നാൽ, ഷോണും ബെന്നും ഇത് തിരസ്ക്കരിക്കുന്നു. എന്നാൽ മെക്സിക്കൻ ഗാംഗിനെ ഭയമുള്ളത് കൊണ്ട്, തല്ക്കാലത്തേക്ക് അവർ ഇന്തോനേഷ്യയിലേക്ക് ഒളിച്ചോടാൻ ശ്രമിക്കുന്ന സമയത്ത് ഒഫീലിയയെ ലാഡോയുടെ കൂട്ടാളികൾ തട്ടിക്കൊണ്ടു പോകുന്നു. അതും ഒരു വീഡിയോ സന്ദേശമായിട്ടു രണ്ടു പേർക്കും ലഭിക്കുന്നു, തങ്ങളുടെ ഓഫർ സമ്മതിച്ചില്ലെങ്കിൽ ഒഫീലിയയെ കൊന്നു കളയും എന്നായിരുന്നു കൂടെ ഉള്ള ഭീഷണി. പിന്നീട് നടക്കുന്നത് എന്താണ് എന്നതാണ് ഈ ചിത്രത്തിൻറെ പ്രധാന കാതൽ. 

ഒരു വ്യത്യസ്തമായ ഒരു കഥയും, അതിലും വ്യത്യസ്തമായ ട്രീറ്റ്മെന്റും. ഒലിവർ സ്റ്റോണിൻറെ  മുൻകാല ചിത്രങ്ങളുടെ പ്രഭാവം ഒന്നുമില്ലെങ്കിലും, വളരെയധികം തീവ്രമായി തന്നെ ചിത്രം എടുക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. വയലൻസ് ഒക്കെ അതിഘോരവും ആയ രക്തചൊരിച്ചിലും നല്ല സംഘട്ടനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് സാവേജസ്. ഒരു വൻ സ്റ്റാർകാസ്റ്റ് ഉള്ള  ക്യാമറവർക്കും ബാക്ഗ്രൌണ്ട് സ്കോറും വളരെ നന്നായിരുന്നു. ബ്ലേക്ക് ലൈവ്ലി സുന്ദരിയായി തോന്നിയെങ്കിലും,  എനിക്ക് പോരായ്മ ആയി തോന്നിയത് ബ്ലേക്ക് ലൈവലിയുടെ കാസ്റിംഗ്  പിന്നെ അവരുടെ overlapping narration ആണ്. അത് കുറചിരുന്നുവെങ്കിൽ എന്ന് തോന്നിയ സമയമാണ് കൂടുതലും. ആരോണ്‍ ടൈലർ, ടൈലർ കിറ്റ്സ്ച്, ബെനിഷിയോ ഡെൽ ടോറോ, ജോണ്‍ ട്രവോൾട്ട, സൽമാ ഹായെക് തുടങ്ങിയവരുടെ നീണ്ട നിര തന്നെയുണ്ട്‌ തന്നെ ചിത്രത്തിൽ. എല്ലാവരും നല്ല രീതിയിൽ തന്നെ തന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. സൽമാ ഹായെക് ഡ്രഗ് റാണിയായി കസറി (നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു റോൾ ആണ് സൽമ ചെയ്തത്). ബെനീഷിയോ ആണ് തകർത്തടുക്കിയത്, നോക്കിലും വാക്കിലും ഭാവത്തിലും ക്രൂരനായി തന്നെ കാണപ്പെട്ടു. 

കുറച്ചു കൂടി സ്റ്റാർ വാല്യു ഉള്ളവരെ കാസ്റ്റ് ചെയ്തിരുന്നെങ്കിലും നല്ല രീതിയിൽ ശ്രദ്ധിക്കപ്പെടേണ്ട ചിത്രമായിരുന്നെനെ സാവേജസ്. കുറെയേറെ പോരായ്മകൾ ഉണ്ടെങ്കിലും വളരെ അധികം ആകാംഷയോടെ കാണാൻ പറ്റിയ ചിത്രമാണ് ഇത്. personally  എനിക്കിഷ്ടപ്പെട്ടു.

എന്റെ റേറ്റിംഗ് : 7.4 ഓണ്‍ 10

No comments:

Post a Comment