Cover Page

Cover Page

Friday, October 9, 2015

98. The Walk (2015)

ദി വോക്ക് (2015)



Language : English | French
Genre : Adventure | Biography | Drama
Director : Robert Zemeckis
IMDB : 8.0

The Walk Theatrical Trailer

ഒരു സിനിമ എങ്ങിനെയും തീയറ്ററിൽ കാണണം എന്നാ മോഹം ചില ട്രെയിലർ കാണുമ്പോൾ നമ്മുടെ ഉള്ളിൽ ജനിക്കാറുണ്ട്. റോബർട്ട് സെമെക്കിസ് എന്ന  വിശ്വവിഖ്യാത പ്രതിഭ സംവിധാനം ചെയ്യുന്ന ചിത്രവും ഫിലിപ്പ് പെറ്റിറ്റ് എന്ന wire walking ആർട്ടിസ്റ്റിന്റെ ജീവ ചരിത്രവും. 1974 ഇൽ ഫിലിപ്പ് പെറ്റിറ്റ് എന്നാ ഫ്രഞ്ച് ആർട്ടിസ്റ്റ് നടത്തിയ വേൾഡ് ട്രേഡ് സെന്റെർ  ടവറുകളിൽ നടത്തിയ wire - walk ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തിൽ ആ മഹാനെ അവതരിപ്പിച്ചത് ജൊസഫ് ഗോർഡൻ ലെവിറ്റ് ആണ്.

ഒരു ഫ്ലാഷ്ബാക്കിലൂടെ ആണ് കഥ  തുടങ്ങുന്നതും മുൻപോട്ടു പോകുന്നതും, ഫിലിപ് പെറ്റിറ്റ്  ആയി വേഷമിട്ട ജൊസഫ് ഗോർഡൻ തന്നെയാണ് കഥ വിവരിക്കുന്നത്. തൻറെ ചെറുപ്പകാലം മുതൽ വേൾഡ് ട്രേഡ് സെന്റർ എന്ന അന്നത്തെ മനോഹരമായ അംബരചുമ്പികളിൽ ഒരു നൂൽപാലത്തിലൂടെ  ബന്ധിച്ചു അതിനു മുകളിൽ കൂടി നടക്കണം എന്ന സ്വപ്നം സഫലീകരിക്കുന്നത് വരെയാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്. ആ സമയത്ത് അങ്ങിനെ ഒരു കൃത്യം ചെയ്യുന്നത്  (ഇപ്പോഴും അതെ) നിയമ വിരുദ്ധമാണെന്നിരിക്കെ ഫിലിപ്പ് പെറ്റിറ്റ് എന്ന വ്യക്തിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എടുത്ത റിസ്ക്കും പ്രയത്നങ്ങളും നല്ല ഹൃദ്യമായി വിവരിച്ചിരിക്കുന്നു എന്ന് മാത്രമല്ല വളരെ നന്നായി തന്നെ ചിത്രീകരിച്ചിരിക്കുന്നു.

ഹോ!!! ഈ സിനിമയുടെ ഗ്രാഫിക്സ്, ശെരിക്കും ഈ അടുത്തിറങ്ങിയ പല പദങ്ങളും മുട്ട് കുത്തി പോകും. അത്രയ്ക്ക് ഗംഭീരമാണ്. എഴുപതുകളിലെ കെട്ടിടനിർമ്മാണം ഉൾപ്പടെ world trade center (ഇന്നീ കെട്ടിടങ്ങൾ ഇല്ലാ എന്ന് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നു) എന്നാ അത്ഭുതം കൂടി അവർ ഗ്രാഫിക്സിൽ മെനഞ്ഞുണ്ടാക്കീയിരിക്കുന്നു. 417 മീറ്റർ ഉയരമുള്ള ഈ കെട്ടിടങ്ങൾ അതിന്റെ യഥാർത്ഥ രൂപം ഒരു കണിക പോലും തെറ്റാതെ അത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ആ സിനിമയുടെ മൊത്തം ഫീൽ തരുന്നതിൽ ഭൂരിഭാഗം പങ്കു വഹിച്ചതും ഗ്രാഫിക്സ് തന്നെയാണ്. റോളണ്ട് എമെറിക്സ് എന്ന സംവിധായകനെ പറ്റി എടുത്തു പറയേണ്ട ആവശ്യമില്ല.ഫ്ലൈറ്റ്, കാസ്റ്റ് എവേ, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ധേഹം ഇതിലും അദ്ധേഹത്തിന്റെ പ്രതിഭയിൽ ഒട്ടും കുറവ് കാണിച്ചില്ല. കാസ്റ്റിംഗ് മുതൽ, ചിത്രത്തിൻറെ കഥ ഡെവലപ്പ് ചെയ്തു, ഒരു ഡോകുമെന്ററി ടൈപ് ആയി പോകുന്ന ചിത്രം ഇത്ര ഉദ്യോഗജനകമാക്കിയത് അദ്ധേഹം തന്നെയാണ്. ഒരു മോഷണ (Heist)കഥ മാതിരിയാണ് ചിത്രീകരിച്ചിരിക്കുന്നത്, അതിനു കാരണവുമുണ്ട്. അത് ചിത്രം കാണുമ്പോൾ മനസിലാകും. ക്യാമറ വർക്കൊക്കെ ഗംഭീരം. ഒരു visual masterpiece തന്നെയാണ് ദി വോക്ക്.
ഫിലിപ്പ് പെറ്റിറ്റ് എന്നാ ആളായി അഭിനയിച്ച ഗോർഡൻ നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്. കാരണം, ഇല്ലാത്ത ഒരു അവസ്ഥയിൽ (അഭിനയിക്കുമ്പോൾ green screen technology ആണല്ലോ ഉപയോഗിച്ചിരിക്കുന്നത്) അഭിനയിക്കുക എന്നത് നിസാര കാര്യമല്ല. അത്  പ്രേക്ഷകനിലേക്ക് എത്തുകയും വേണം എന്ന കടമ്പ അദ്ദേഹം അനായാസമായാണ് മറി കടന്നത്‌. ഗോർഡൻടെ സുഹൃത്തുക്കളായ ആനി, ജോണ്‍ ആയി ശാർലറ്റ് ടെ ബോണ്‍, ക്ലെമെന്റ് ഗുരുവായ പാപ്പ റൂഡിയായി ബെൻ കിങ്ങ്സ്ലി തുടങ്ങിയ എല്ലാ സഹപ്രവര്ത്തകരും നന്നായി തന്നെ പ്രകടനം കാഴ്ച വെച്ച്. ഇതിൽ ശാർലറ്റിനെ കാണാൻ പ്രത്യേക അഴക്‌  തന്നെയാരുന്നു,ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ മുഖവും ഭാവ പ്രകടനവുമായി നിറഞ്ഞു നിന്ന്. എന്നിരുന്നാലും ഇത്തിരി perfection വരാഞ്ഞത്, കഥ ഡെവലപ് ചെയ്തു കൊണ്ട് വന്ന രീതി ആണ്. അത്യാവശ്യത്തിനു കോമഡിയും എന്നാൽ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ത്രിൽ നിരവധിയാണ്. ജൊസഫ് നടക്കാൻ കയറിൽ കാൽ വെയ്ക്കുമ്പോൾ തന്നെ ആ ഫീൽ നമ്മുടെ കാലിലേക്കും വരും എന്നത് തന്നെ, അവിടെ ആ മുഴുവൻ ക്രൂവിൻറെ കഠിനാധ്വാനത്തിന്റെ ആക്കം മനസിലാക്കാം.

This is a Unforgettable Thrilling Experience of a Life Time. A must watch Theater Experience For Sure.  

ഈ ചിത്രം നിങ്ങൾ തീയറ്ററിൽ മിസ്സാക്കിയിട്ടുണ്ടെങ്കിൽ അത് ശരിക്കും നിങ്ങൾ മിസ്‌ ചെയ്യുന്നത് 417 മീറ്റർ മുകളിലുള്ള ആ ഫീൽ തന്നെയാണ്. (3d ആണെങ്കിൽ വളരെ ഉത്തമം, ഞാൻ 2dയിൽ ആണ് കണ്ടത്). എവറസ്റ്റ് പോലും എനിക്കിത്രയും ഫീൽ തന്നിട്ടില്ല എന്ന് കൂടി അടിവരയിട്ടു ഞാൻ പറയുന്നു.

എൻറെ റേറ്റിംഗ് 9.1 ഓണ്‍ 10 

No comments:

Post a Comment