Cover Page

Cover Page

Saturday, September 5, 2015

81. Sleepless Night (Nuit Blanche) (2011)

സ്ലീപ്‌ലെസ്സ് നൈറ്റ് (ന്യൂയി ബ്ലാഞ്ച്) (2015)




Language : French
Genre : Action | Thriller
Director : Frederic Jardin
IMDB Rating : 6.7

Sleepless Night Theatrical Trailer


ലാർഗൊ വിഞ്ച് ചിത്രങ്ങൾ കണ്ടിട്ടുള്ളവർ ഒരിക്കലും റ്റൊമർ സിസലിയെ മറക്കാൻ ഇടയുണ്ടാവില്ല. അദ്ദേഹത്തിന്റെ 2011ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ആണ് സ്ലീപ്‌ലസ് നൈറ്റ്. ഫ്രഞ്ച് സിനിമാ ചരിത്രത്തിൽ 15ആമത്തെ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ ലഭിച്ച പടമാണിത്. ഫ്രെഡറിക്ക് ജാർഡിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹോസെ മാർസിയാനൊ എന്ന മയക്കുമരുന്നു രാജാവിൻറെ ഒരു പാക്കേജ് (കൊക്കൈൻ) വിൻസന്റും കൂട്ടാളിയായ മാനുവലും കൂടിചേർന്നു  കവർന്നെടുക്കുന്നു. ആ സമയത്ത് അവർ ഒരാളെ കൊല്ലുകയും ചെയ്യുന്നു. പിന്നീടാണ് അവർ പോലീസ് ഓഫീസർമാരാണെന്ന് മനസിലാകുന്നത്. പക്ഷെ, മാർസിയാനൊയ്ക്ക് തന്റെ മുതൽ തട്ടിയെടുത്തത് വിൻസന്റ് ആണെന്ന് മനസിലാക്കുന്നതോടെ, വിൻസന്റിന്റെ മകനെ കിഡ്നാപ് ചെയ്യുന്നു. തന്റെ മുതൽ തിരിച്ചു തന്നില്ലെങ്കിൽ മകനെ കൊന്നു കളയും എന്നാണു ഭീഷണി. അതിനായി, ബാഗും കൊണ്ട് മാർസിയാനോയുടെ ക്ലബ്ബിലേക്ക് വിൻസന്റ്  പോകുന്നു. ഒരു മുൻ കരുതലെന്നോണം ആ ബാഗ് പുരുഷന്മാരുടെ ബാത്രൂമിലെ സീലിംഗിൽ ഒളിപ്പിക്കുന്നു. പക്ഷെ, എടുക്കാനായി തിരിച്ചു വരുമ്പോൾ അത് കാണാതാവുന്നു. ഇവിടെ നിന്നും ഒരു edge of the seat ത്രില്ലർ തുടങ്ങുകയാണ്. ഒരൊറ്റ രാത്രിയില നടക്കുന്ന സംഭവമായിട്ടാണ് ചിത്രീകരിച്ചത് കൊണ്ട് നല്ല ഫാസ്റ്റ് പേസ്ഡായി പോകും.

വളരെയധികം ട്വിസ്റ്റുകളും അത്യുഗ്രൻ ആക്ഷൻ സീനുകളും കൊണ്ട് സമ്പന്നമാണ് ഈ ഫ്രഞ്ച് ചിത്രം. പ്രത്യേകിച്ചും നായകനായ റ്റൊമർ സിസലി ഡ്യൂപ്പ് ഇല്ലാതെയാണ് ആക്ഷൻ സീനുകളിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ റോളിനോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്. നല്ല നാച്ചുറലായിട്ടുള്ള കഥയും അതിനൊത്ത സംഭാഷണങ്ങളും നിറഞ്ഞതാണ്‌ ഈ ചിത്രം. നല്ല ഒരു ഫാസ്റ്റ് പേസ്ട് ത്രില്ലരാക്കി മാറ്റിയതിൽ സംവിധായകനായ ഫ്രെഡ്റിക്കിന് അഭിമാനിയ്ക്കാം. നായക കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളൊക്കെ നല്ല വൃത്തിയായി വരച്ചു കാട്ടിയിട്ടുണ്ടിവിടെ. ഓരോ കഥാപാത്രങ്ങളെയും പ്രത്യേകിച്ച് രജിസ്റ്റർ ചെയ്യാതെ കഥയുടെ ഒഴുക്കിനൊത്തു തന്നെ പ്രേക്ഷകന് കാണിച്ചു തരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡിൻറെ സ്ഥിരം ക്യാമറാമാനായ ടോം സ്ടെൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറയും, അത് ശരിക്കും സിനിമയുടെ ഗതിയെ നിയന്ത്രിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഡാൻസ് ക്ലബ്ബിലെ സീനുകൾ. പശ്ചാത്തലസംഗീതം ഒരു ത്രില്ലറിന് യോജിച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഡാൻസ് ബാറിലെ സംഗീതം നമ്മൾ അവരിലൊരാളായി ഫീൽ ചെയ്യിക്കും.

ഒരു Slick Action Thriller താൽപര്യമുള്ളവർക്ക് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്ലീപ്‌ലസ് നൈറ്റ്.

വാൽക്കഷ്ണം: ഇത് വരെ രണ്ടു റീമേക്കുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്ന്, ജേമീ ഫോക്സ് നായകവേഷത്തിലെത്തുന്ന 2016 ഹോളിവുഡ് ചിത്രം. രണ്ടാമത്, ഉലകനായകൻ കമൽ ഹാസൻ നായകനായി 2016ൽ തന്നെ റിലീസ് ചെയ്യുന്ന തൂങ്കാവനം.

എന്റെ റേറ്റിംഗ്: 7.8 ഓണ്‍ 10

No comments:

Post a Comment