Cover Page

Cover Page

Thursday, September 24, 2015

92. Sicario (2015)

സിക്കാരിയോ (2015)




Language : English | Spanish
Genre : Drama | Crime | Thriller
Director : Denis Villeneuve
IMDB Rating : 8.0


SICARIO Theatrical Trailer


മെക്സിക്കൻ ഭാഷയായ സ്പാനിഷിൽ "സിക്കാരിയോ" എന്ന് വെച്ചാൽ ഹിറ്റ്മാൻ (വാടകകൊലയാളി) എന്നാണു. ആ പേരിനോട് 100% നീതി പുലർത്തിയ ചിത്രം. ഹിറ്റ്‌മാൻ കഥകൾ ഒത്തിരി പറഞ്ഞു നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഒരു വ്യത്യസ്ത തലത്തിൽ നില്ക്കുന്ന ചിത്രമാണ് സിക്കാരിയോ. എല്ലാ സൈറ്റിലും ഇതൊരു ആക്ഷൻ ചിത്രം എന്നാ ലേബലിൽ ആണെങ്കിലും ഞാൻ ജോനറിൽ ആക്ഷൻ ചേർക്കാത്തതിനു ഒരു വ്യക്തമായ കാരണമുണ്ട്. ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച ഒരു പാട് ഘടകങ്ങളാണ് സംവിധായകൻ ഡെന്നിസ്, എൻറെ ഇഷ്ട നായിക എമിലി ബ്ലണ്ട്, ബെനീഷിയോ ടെൽ ടോറോ, റോജർ അലെക്സാണ്ടർ ടീക്കിൻസ്  എന്ന ചായാഗ്രാഹകൻ. ആ പ്രതീക്ഷകൾക്ക് ഒന്നും യാതൊരു ഭംഗം ഏറ്റില്ല.

പൊതുവെ സ്ത്രീകൾക്ക് അധിക സ്ഥലമില്ലാത്ത  എഫ്.ബി.ഐ.യിൽ തൻറെ സ്വന്തം കഴിവിലൂടെയും ആദർശത്തിലൂടെയും ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഏജന്റാണ് കേറ്റ് മേസർ. ശ്രദ്ധേയയായ കെറ്റിനെ തേടി പുതിയ ഒരു അസൈന്മന്റ് (assignment) എത്തുന്നു. യുഎസ് ഗവണ്‍മെന്റും എഫ്ബിഐയും കൂടി നടത്തുന്ന ഒരു ഓപറേഷനായ മെക്സിക്കൻ ഡ്രഗ് കാർട്ടൽ തലവനെ വധിക്കുന്നതു മൂലം കള്ളക്കടത്തിന് ഒരു താല്ക്കാലിക തടയിടൽ എന്ന ദൗത്യമായിരുന്നു കേറ്റിനു എത്തിചേർന്നത്‌. ഇത് അവർക്ക് അധികം താല്പര്യമില്ലായിരുന്നുവെങ്കിലും, പിന്നീട് അവർ ആ ദൗത്യത്തിന്റെ ഭാഗമാകാൻ തീരുമാനിയ്ക്കുന്നു. പക്ഷെ, തന്റെ ആദർശങ്ങളെല്ലാം കാറ്റിൽ പരത്തുന്ന രീതിയാണ്  അവർക്കാ ദൌത്യത്തിൽ കാണാൻ കഴിഞ്ഞത്. ഇത് മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും, ബുദ്ധിമുട്ടുകളും ഒക്കെയാണ് ചിത്രത്തിൽ കാണിയ്ക്കുന്നത്. 

ഈ ചിത്രം മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നടനായ ടെയ്ലർ ഷെരിദാൻ എഴുതിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളോടൊക്കെ നീതി പാലിയ്ക്കുന്ന ചിത്രം അതിലും റിയലിസ്ടിക് ആയിട്ടാണ് സംവിധായകൻ  ചിത്രീകരിച്ചിരിക്കുന്നത്. സംവിധായന്റെ മനസറിഞ്ഞു തന്നെ ചായാഗ്രായകൻ അത് പകർത്തിയിട്ടുണ്ട്. ഓരോ സീനുകളും പിഴാവില്ലാത്ത മനോഹരമായി തന്നെ എടുത്തിയിട്ടുണ്ട്. നമ്മൾ ഇത് വരെ സിനിമയിൽ കാണാത്ത രീതിയിലാണ് ഇതിലെ ക്യാമറവർക്ക് നടത്തിയിരിക്കുന്നത്. aerial views ഒക്കെ ഒരു സംഭവമായി തന്നെ തോന്നും. covert operations ഒക്കെ കിടു, വളരെയധികം റിയലിസ്ട്ടിക്കാണ്, റോജർ എന്നാ ചായാഗ്രാഹകന്റെ സീറോ ഡാർക്ക് തെർടി രീതിയിൽ തന്നെ. സിനിമയുടെ ആ മൂഡ്‌ അത്രയ്ക്കും പ്രേക്ഷകനിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ആക്ഷൻ ജോനറിലുള്ള ഈ ചിത്രത്തിൽ ഉടനീളം ആക്ഷനില്ല, മരിച്ചു ഒരു ഡ്രാമ ത്രില്ലറാണ്. ഉള്ളത് കിടിലനും.

ബെനീഷിയോ ടൽ ടെറോ തന്റെ റോൾ തകർത്ത് ചെയ്തിട്ടുണ്ട്. എമിലി ബ്ലണ്ട്, കേറ്റ് എന്നാ വികാരവതിയായ ഒരു ഏജന്റ്റ് എന്നാ റോളിലേക്ക് അലിഞ്ഞു തന്നെ ചേര്ന്നിട്ടുണ്ട്. എന്താ പെർഫെക്ഷൻ. ജോഷ്‌ ബ്രൊലിനും തന്റെ റോൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട വേറൊരു ഘടകം, ഇതിന്റെ പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. അക്ഷരാർഥത്തിൽ ഗംഭീരം.

All the action movie lovers, this is not your regular cup of tea. അല്ലാത്തവർക്ക്, ഒരു കിടിലൻ ത്രില്ലർ തന്നെയാണ് ഡെനിസ് സമ്മാനിച്ചിരിക്കുന്നത്.
a must see in this genre.

എൻറെ റേറ്റിംഗ് : 8.1 ഓണ്‍ 10 

     

No comments:

Post a Comment