ദി ബെർലിൻ ഫയൽ (ബെറുല്ലിൻ) (2013)
Language : Korean
Genre : Action | Espionage | Thriller
Director : Ryoo Seung-Wan
IMDB Rating : 6.7
The Berlin File Theatrical Trailer
കൊറിയൻ ഫിലിം ഫാക്ടറിയിൽ നിന്നും അടുത്ത ഒരു കിടിലൻ ത്രില്ലറിനെ പറ്റിയാണ് ഞാൻ ഇവിടെ എഴുതുന്നത്. കുറെ നാളുകൾക്കു മുൻപ് കണ്ടതാണെങ്കിലും, ഒരു റിവ്യൂ ഞാൻ എഴുതിയിരുന്നില്ല.
ദി ബെർലിൻ ഫയൽ ഒരു SPY action ത്രില്ലറാണ്. നല്ല നിലവാരമുള്ള നിരവധി ആക്ഷൻ ത്രില്ലറുകൾ സംവിധാനം ചെയ്തിട്ടുള്ള സ്യൂങ്ങ്- വാൻ റ്യൂവിൻറെ ചിത്രമാണ്. ജുങ്ങ് വൂ ഹാ ആണ് നായകൻ (ദി ചേസർ, ദി റ്റെറർ ലൈവ്, ദി യെല്ലോ സീ ഒക്കെ കണ്ടിട്ടുള്ളവർക്ക് പെട്ടെന്ന് ആളെ മനസിലാവും) ആണ് നായകൻ.
ഉത്തര കൊറിയൻ ചാരനായ പ്യോ ഒരു ആയുധ കച്ചവടത്തിനിടെ തൻറെ യഥാർത്ഥ നാമവും താൻ ചാരനാണെന്ന് വെളിപ്പെടുന്നത് മൂലം ദക്ഷിണ കൊറിയനും ഉത്തര കൊറിയൻ ഏജൻസികളാൽ വേട്ടയാടപ്പെടുന്നു. ആരെയും വിശ്വസിക്കാൻ പറ്റുകയില്ല, കൂടെ നിൽക്കുന്നവർ എപ്പോൾ ചതിക്കുമെന്ന് യാതൊരു നിശ്ചയമില്ല എന്തിനു സ്വന്തം ഭാര്യയെ പോലും. ദക്ഷിണ കൊറിയൻ ഏജന്റ്റ് പ്യോയെ പിടിച്ചാൽ പല രഹസ്യങ്ങളും പുറത്താക്കാം എന്നുള്ള ആശയിലും അതെ സമയം തങ്ങളുടെ രഹസ്യങ്ങൾ പ്യോ മൂലം പുറത്താകറുത്ത് എന്നാ ആശങ്കയിൽ പ്യോയുടെ ജീവനെടുക്കാൻ ഒരു കൊലയാളിയേയും പറഞ്ഞു വിടുന്നു. ഇതിൽ നിന്നും നായകൻ എങ്ങിനെ രേക്ഷപെടുന്നു, എന്നാണു കഥയുടെ ഇതിവൃത്തം.
വളരെ നല്ല ഒരു കഥയും തിരക്കഥയും അതിനു പറ്റിയ രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടും സ്പീഡ് കുറയ്ക്കാതെ തന്നെ അദ്ദേഹം ചെയ്തു. നായകനും വില്ലനുമെല്ലാം നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. ബിജിഎം ഒരു രക്ഷയുമില്ല കിടിലൻ തന്നെ. ആക്ഷൻ സീൻസ് എല്ലാം തന്നെ നന്നായി. രണ്ടു മണിക്കൂർ പടം ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കില്ല എന്നതാണ് ബെർലിൻ ഫയൽ എന്നാ ഉദ്യോകജനകമായ ചിത്രത്തിന്റെ സവിശേഷത. ഈ സിനിമയുടെ വേറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് ഷൂട്ട് ചെയ്തിരിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ്.
2013ൽ റിലീസ് ആയ ഈ ചിത്രം അത്യധികം പ്രശംസ പിടിച്ചു പറ്റി ബ്ലോക്ക്ബസ്റ്റെർ ആയി എന്ന് മാത്രമല്ല, കുറെയധികം അവാർഡുകളും വാരിക്കൂട്ടി.
അധികം രക്ത ചൊരിച്ചിലില്ലാത്ത ഒരു കിടിലൻ ആക്ഷൻ പടം..
എല്ലാരും ഒന്ന് കാണാൻ ശ്രമിച്ചു നോക്കേണ്ടത് തന്നെയാണ്.
എൻറെ റേറ്റിംഗ് : 8.3 on 10 (Highly Recommended)
No comments:
Post a Comment