മിലന (2007)
Language : Kannada
Genre : Drama | Romance
Director : Prakash
IMDB Rating : 7.2
മനോമൂർത്തിയുടെ ഇമ്പമാർന്ന സംഗീതത്തിന്റെ അകമ്പടിയോടെ വന്ന പുനീത് രാജ്കുമാർ നായകനായി അഭിനയിച്ച കന്നഡ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മിലന. 2007ൽ റിലീസായ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം 365 ദിവസങ്ങൾക്കു മേലെ തീയറ്ററിൽ ഓടിയ ചിത്രമാണ്. മികച്ച സംഗീത സംവിധായകൻ, മികച്ച നടൻ എന്ന് മാത്രമല്ല നിരവധി പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം, പാർവതി മേനോൻ എന്ന മലയാളി നടിയുടെ കന്നഡ അരങ്ങേറ്റ ചിത്രം കൂടിയാണ്.
ആദ്യത്തെ പ്രണയ പരാജയത്തിനു ശേഷം താല്പര്യമില്ലായിരുന്നിട്ടു കൂടി വീട്ടുകാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി പ്രസിദ്ധനായ റേഡിയോ ജോക്കിയായ ആകാശ് അഞ്ജലിയെ വിവാഹം കഴിയ്ക്കുന്നു. എന്നാൽ, ആകാശ് പ്രതീക്ഷിച്ച പോലായിരുന്നില്ല കാര്യങ്ങൾ, ആദ്യ രാത്രിയിൽ തന്നെ അഞ്ജലി ആകാശിനോട് വിവാഹമോചനം ആവശ്യപ്പെടുന്നു.തനിക്കു ഹേമന്ത് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണ് അച്ഛൻ നിര്ബന്ധിച്ചത് മൂലമാണ് ആകാശിനെ വിവാഹം ചെയ്തത് എന്ന് പറയുന്നു. ആകാശ് വിവാഹ മോചനത്തിന് സമ്മതിക്കുകയും ചെയ്യുന്നു.
രണ്ടു പേരും ബാംഗളൂറിലേക്ക് താമസം മാറ്റുന്നു, അവിടെ വെച്ച് വിവാഹമോചനത്തിനു ഏർപ്പാട് ചെയ്യാമെന്നും ആകാശ് പറയുന്നു, എന്നാൽ ആറു മാസം ഒരുമിച്ചു രണ്ടു പേരും താമസിക്കണമെന്നും അതിനു ശേഷം ഇതേ തീരുമാനമെങ്കിൽ പരിഗണിക്കാമെന്നും വക്കീൽ പറയുന്നു. പിന്നീട് നാടകീയ മുഹുർത്തൂങ്ങളിലൂടെ അരങ്ങേറി സിനിമ ശുഭപര്യവസാനിക്കുന്നു.
ആകാശിനെയും അഞ്ജലിയും ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നതെങ്കിലും പൂജ ഗാന്ധി, സുമിത്ര, അങ്ങിനെ നിരവധി പേർ അവരവരുടെ റോളുകളിൽ വന്നു പോകുന്നുണ്ട്. പല സിനിമകളുടെയും ഒരു മിശ്രിതമാണീ ചിത്രം എങ്കിലും കണ്ടു കൊണ്ടിരിക്കാവുന്ന തികച്ചു ബോറടിക്കാത്ത ചിത്രമാണ്. ആക്ഷൻ സീൻസ് കുറച്ചു ബോറായി, കോമഡി എന്നാ രീതിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്, ഇത് രണ്ടും ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി നല്ലതായേനെ ചിത്രം.
പുനീത് രാജ്കുമാർ നല്ല അഭിനയമാണ് കാഴ്ച വെച്ചത്. കന്നടയിൽ തുടക്കക്കാരി ആണ് എന്ന് പാർവതിയുടെ അഭിനയം തോന്നിപ്പിച്ചില്ല. നല്ല അടക്കത്തോടും കംഫോർട്ടബിൾ ആയി തോന്നി.
മനോമൂർത്തിയുടെ സംഗീതമാണ് ചിത്രത്തിനെ മുൻപോട്ടു കൊണ്ട് പോകുന്ന പ്രധാന ഘടകം. നിന്നിന്തലേ, അന്തു ഇന്തു, മലെ ഹോഗി എന്നാ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു എന്ന് മാത്രമല്ല ശ്രവണസുന്ദരമായിരുന്നു.
ഒരു തവണ കാണാൻ പറ്റിയ നല്ല ഒരു ചിത്രമാണ് മിലന.
എന്റെ റേറ്റിംഗ്: 6.5 ഓണ്‍ 10
No comments:
Post a Comment