Cover Page

Cover Page

Wednesday, September 2, 2015

79. To Live And Die In L.A. (1985)

ടു ലിവ് ആൻഡ്‌ ഡൈ ഇൻ എൽ.എ. (1985)


Language : English
Genre : Action Crime | Drama | Thriller
Director : William Friedkin
IMDB Rating : 7.2
വില്യം ഫ്രൈഡ്കിൻ എന്ന ഐതിഹാസിക സംവിധായകൻ സംവിധാനം ചെയ്ത ചിത്രമാണ് ടു ലിവ് ആൻഡ്‌ ഡൈ ഇൻ എൽ.എ. വില്യം പീറ്റർസൻ, വില്ലെം ടഫോ, ജോണ് പാൻകോ, ജോണ്‍ റ്റർട്ടുരൊ, ദർലാൻ ഫ്ലൂഗൽ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരൂപക പ്രശംസ ധാരാളം പിടിച്ചു പറ്റിയ ഈ ചിത്രം ബോക്സോഫീസിൽ വിജയവും നേടിയിരുന്നു. 

കള്ളനോട്ടടി വീരൻ റിക്ക് മാസ്റ്റർസ് പോലീസിനും ഗവണ്‍മെന്റിനും തലവേദന ആയിരിക്കുന്ന സമയത്താണ് രണ്ടു ഏജന്റുകൾ ആയ റിച്ചാർഡ് ചാൻസും ജോണ്‍ വൂക്കൊവിച്ചും കൂടി റിക്കിനെ പിടിക്കാനായി വല വിരിക്കുന്നു. ഇവരെ രണ്ടു പേരെയും ഒരുമിച്ചു നിർത്തുന്നത് റിക്ക് എന്ന ക്രിമിനൽ ആണ്, എന്നാൽ ഇവർ രണ്ടു പേരും അവരവരുടെ രീതിയിൽ ഭയങ്കര വിത്യസ്തന്മാരാണ്. ചാൻസ്, റിക്കിനെ പിടിയ്ക്കാൻ ഏതറ്റവും വരെ പോകാനും  തയാറാണ്,എന്നാൽ ജോണ്‍ നേരെ മറിച്ചും. ഇവർ എങ്ങിനെ ഒത്തു പോവുന്നു? റിക്ക് പിടിയിലാവുമൊ?? എന്നുള്ള പല ചോദ്യങ്ങല്ക്കുമുള്ള ഉത്തരമാണ് ഈ ത്രില്ലറിൽ പറയുന്നത്.


ചിത്രത്തിൻറെ ഏറ്റവും പ്രധാന ആകർഷണം വില്ല്യം ഫ്രൈഡ്കിൻ എന്ന അതികായൻ തന്നെയാണ്. ജെറാൾഡ് പെറ്റീവിച് എന്നാ US secret Service Agent എഴുതിയ നോവലിന് തിരക്കഥ രചിച്ചതും വില്ല്യം ആണ്. അദ്ദേഹത്തിന്റെ സംവിധാന പാടവം ഒന്നെടുത്തു പറയേണ്ടത് തന്നെയാണ്. കാരണം, 6 മില്ല്യൻ എന്നാ വളരെ ചെറിയ തുകയിൽ നിര്മ്മിച്ച ചിത്രത്തിൽ അന്നത്തെ കാലത്ത് പ്രശസ്തിയുടെ പടവ് ചവിട്ടിയിട്ടില്ലാത്ത നടന്മാരെ വെച്ചാണ് അദ്ദേഹം ചിത്രം സംവിധാനം ചെയ്തത്. പക്ഷെ പിന്നീട് ഇവരെല്ലാം top billing stars ആയി മാറിയിട്ടുമുണ്ട്. (thanks to വിക്കിപീഡിയ) എന്നിരുന്നാലും, ആരും തന്നെ അദ്ദേഹത്തെ ഒരിക്കൽ പോലും നിരാശപ്പെടുത്തിയില്ല എന്ന് നിസംശയം പറയാം. കാരണം, അത്രയ്ക്ക് നന്നായിരുന്നു ഓരോരുത്തരുടെയും അഭിനയം. ഓരോ ചെറിയ റോളിൽ വന്നവർ പോലും അവരുടെതായ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരക്കഥയുടെ പ്രത്യേകത ചിത്രം കാണുമ്പോൾ മനസിലാകും, ഒരിക്കൽ പോലും പ്രതീക്ഷിക്കാത്തത് സംഭവിക്കുകയും, നായകനെ പോലും നിഷ്പ്രഭമാക്കുന്ന വില്ലനും, പ്രതീക്ഷിക്കാത്ത ക്ലൈമാക്സും ഒക്കെ ഈ ചിത്രത്തിൻറെ പ്രത്യേകത ആണ്. 

DOP വളരെയധികം നന്നായിരുന്നു. ഓരോ ഫ്രേമുകളും മനസ്സിൽ ഒരു സ്വാധീനം ചെലുത്താൻ പോകുന്നത് ആണ്. പോപ്‌ സ്റ്റാർ ആയിരുന്ന വാങ്ങ് ചുങ്ങ് ആണ് ഈ ചിത്രത്തിൻറെ സംഗീത സംവിധാനം. അദ്ദേഹം നല്ല രീതിയിൽ തന്നെ സംഭാവന നല്കിയിട്ടുണ്ട്. (ഇദ്ദേഹത്തിന്റെ ഒരു ഗാനമാണ് , ദി വോക്കിംഗ് ഡെഡ് എന്ന സീരിയലിന്റെ ആദ്യ സീസണിൽ ആദ്യ എപിസോഡിൽ ഉപയോഗിച്ചിരിക്കുന്നത്.

കണ്ടിട്ടില്ലാത്തവർ  കാണാൻ ശ്രമിക്കുക. ഒരിക്കലും ഇതൊരു നഷ്ടമാവുകയില്ല.

എന്റെ റേറ്റിംഗ് : 8.1 ഓണ്‍ 10

No comments:

Post a Comment