Cover Page

Cover Page

Tuesday, September 29, 2015

93. Tomorrowland (2015)

ടുമോറോലാൻഡ് (2015)




Language: English
Genre : Drama | Sci-Fi
Director : Brad Bird
IMDB Rating : 6.6

Tomorrowland Theatrical Trailer


അനിമേഷൻ ചിത്രങ്ങളിൽ പ്രിയപ്പെട്ടവയിൽ പെട്ട രണ്ടു ചിത്രങ്ങളാണ് ഇൻക്രെഡിബിൾസ്, റാറ്റട്ടൂയിൽ എന്നിവ. അത് വർഷങ്ങൾക്കു മുൻപു കണ്ടതാണെങ്കിലും, ഇന്നും അതിലെ സീനുകളൊക്കെ മനസ്സിൽ മങ്ങലെല്ക്കാതെ കിടക്കുന്നുണ്ട്. അങ്ങിനെയാണ് എം.ഐ. 4 : ഘോസ്റ്റ് പ്രോട്ടോക്കോൾ കാണുന്നത്. അന്നാണ് ഞാൻ അറിയുന്നത് എന്റെ പ്രിയപ്പെട്ട സിനിമകൾ ഒക്കെ സംവിധാനം ചെയ്തത് ബ്രാഡ് ബേർഡ് ആണെന്ന്. ഗോസ്റ്റ് പ്രേക്ഷകരിൽ ഉണ്ടാക്കിയ ഒരു സ്വാധീനം ചെറുതല്ല. അങ്ങിനെ ഉള്ള ഒരു സംവിധായകൻറെ ചിത്രം എന്ന് പറയുമ്പോൾ നമ്മൾ ഒത്തിരി പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷ നിലനിർത്തിയോ എന്ന കാര്യത്തിൽ സംശയമാണ്.

ഒരു നാസ ശാസ്ത്രജ്ഞൻ ആയ എഡ്ഡി ന്യൂട്ടൻറെ മകളാണ് കാസി ന്യൂട്ടണ്‍. ടെക്നോളജിയിൽ നിപുനയായ അവൾക്കു ഒരു ദിവസം ഒരു പിൻ ലഭിയ്ക്കുന്നു. അതിൽ തൊടുമ്പോഴെല്ലാം വേറൊരു നാട്ടിലെത്തുന്ന അനുഭവമാണ് കാസിയ്ക്ക് കിട്ടിയത്. ഇതിന്റെ ഉറവിടം  കണ്ടുപിടിയ്ക്കാൻ ഫ്രാങ്ക് വോക്കർ എന്ന ഒരു ശാസ്ത്രജ്ഞനെ തേടിപ്പോകുന്നു. അവിടെ വെച്ച് രണ്ടു പേരും ചേർന്ന് ആ നാട്ടിലേക്ക് പോകുന്നതും, രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുന്നതുമാണ് മുഴുവൻ കഥ.

ഉള്ളത് പറഞ്ഞാൽ breath-taking visuals ആണ്. ഓരോ സീനുകളും എടുത്തു പറയേണ്ട ഒന്നാണ്. പ്രത്യേകിച്ച് ആ ലോക്കറ്റിൽ തോടുമ്പോഴുള്ള സീനുകൾ. എന്തൊക്കെയോ പറയണമെന്ന് ബ്രാഡ് മനസ്സിൽ കരുതിയിട്ടുണ്ടാവാം.. പക്ഷെ ഒന്നും പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ല. വളരെ മോശമായ കഥയാണ് ഈ ചിത്രത്തെ മൊത്തത്തിൽ നശിപ്പിക്കുന്നത്. ഒരു വിശ്വാസകരമായ കഥയുണ്ടായിരുന്നുവെങ്കിൽ ഈ ചിത്രം വേറൊരു തലത്തിൽ നിന്നേനെ. 

പ്രകടനത്തിൻറെ കാര്യം പറയുക ആണെങ്കിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് റാഫി കാസിഡി എന്ന കൊച്ചു മിടുക്കിയുടെ അഭിനയമാണ്. നല്ല cute ആയിരുന്നു. ജോർജ് ക്ലൂണിയുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ബ്രിറ്റ് റോബർട്ട്സണും നല്ല അഭിനയമായിരുന്നു. ക്യാമറവർക്കും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

ഈ ചിത്രം ബോക്സോഫീസിൽ പരാചയപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് ഒരു സംശയം കൂടാതെ തന്നെ പറയാം. എൻറെ അഭിപ്രായത്തിൽ one of the biggest disappointment.

എൻറെ റേറ്റിംഗ് 5.5 ഓണ്‍ 10

No comments:

Post a Comment