13 അസാസിൻസ് (ജുസാന്നിൻ നോ ഷിക്കാക്കു) (2010)
Language : Japanese
Genre : Action | Biography | Adventure | War
Director : Takashi Miike
IMDB Rating : 7.6
13 Assassins Theatrical Trailer
1800കളിൽ ജപ്പാനിലെ അകാഷിയിൽ ഭരണാധികാരിയായ മറ്റ്സൂടാരിയ നരിട്സുഗു അങ്ങേയറ്റം ക്രൂരനുമായിരുന്നു. അയാൾ, അവിടെ ഉള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തിയും ജനങ്ങളെ പീഡിപ്പിച്ചും കൊന്നും അങ്ങിനെ പോന്നു. ഇതിനെല്ലാം കുട പിടിച്ചിരുന്നത് ടോകുഗാവി ഷോഗുനെറ്റ് എന്നാ ജന്മിത്വ മിലിട്ടറി ഭരണത്തിലെ തന്റെ പാതി സഹോദരനായ ഷോഗൻ ആയിരുന്നു.എന്നാൽ സഹികെട്ട നീതി മന്ത്രി തന്റെ വിശ്വസ്തനായ ഷിൻസെമോൻ എന്നാ ഒരു വയസായ സാമുറായിയെ മറ്റ്സൂടാരിയെ വധിക്കാൻ ഏൽപ്പിക്കുന്നു. ഷിൻസെമൊൻ ഷിമാദ ഈ ഒരു ദൗത്യം നിറവേറ്റാൻ തന്റെ അനന്തരവൻ ഉൾപ്പടെ 12 സാമുറായികളുമായി തിരിക്കുകയാണ്. അത്യന്തം ഉദ്യോകജനകമായ മുഹൂർത്തങ്ങളിലൂടെയും നല്ല ആക്ഷൻ സീനുകളിലൂടെയും കടന്നു പോകുന്ന ചിത്രമാണ് തകാഷി മീക്കെ സംവിധാനം ചെയ്ത 13 അസാസിൻസ്.
1963ൽ റിലീസ് ആയ ക്ലാസിക് സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം. ഒറിജിനലിനും മേലെ നിൽക്കും ഐതിഹാസിക സംവിധായകന്റെ ഈ ചിത്രം. ആദ്യാവസാനം വരെയും ത്രിൽ നിലനിർത്തിക്കൊണ്ട് തന്നെ ചെയ്തിരിക്കുന്നത് കൊണ്ട് കണ്ടിരിക്കുന്ന പ്രേക്ഷകന് യാതൊരു രീതിയിലുള്ള മുഷിച്ചിൽ ഉണ്ടാവുന്നില്ല. ചരിത്രപ്രധാനമായ ചിത്രമാണെങ്കിലും (100% അല്ലെങ്കിലും) അതിൽ നർമ്മം ചാലിച്ചാണ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്ത്തിത്വമുണ്ട്. അത് അഭ്രപാളിയിൽ അഭിനയിച്ചു തകർത്തു ഇതിലെ അഭിനേതാക്കൾ. കലാസംവിധായാകന്റെ കൈയ്യൊപ്പു ഈ ചിത്രത്തിൽ തെളിഞ്ഞു കാണാൻ സാധിക്കുന്നുണ്ട്. ചെറിയ ജോലിയൊന്നുമായിരുന്നില്ല അധെഹത്തിന്റെത്. തകാഷിയുടെ സംവിധാനവും എടുത്തു പറയേണ്ട കാര്യമില്ല, ജാപ്പനീസ് സിനിമകൾ സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വിരുത് പെട്ടെന്ന് തന്നെ അറിയാം. രണ്ടു മണിക്കൂറും 20 മിനുട്ടും ദൈർഘ്യമുള്ള 13 അസാസിൻസിന്റെ അവസാന 45 മിനുട്ട് ഒന്ന് കാണേണ്ട പ്രതിഭാസം തന്നെയാണ്. മികച്ചു നില്ക്കും ഓരോരോ സീനും. Classically EPIC.
ഓരോ സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ചിത്രമാണ് 13 അസാസിന്സ്.
എന്റെ റേറ്റിംഗ് 9.0 ഓണ്‍ 10
No comments:
Post a Comment