Cover Page

Cover Page

Sunday, September 20, 2015

89. Stake Land (2010)

സ്റ്റേക്ക് ലാൻഡ് (2010)


Language : English 
Genre : Action | Drama | Horror | Sci-Fi
Director : Jim Mickle
IMDB Rating : 6.5

Stake Land Theatrical Trailer

നായകനായ നിക്ക് ദാമിച്ചിയും സംവിധായകനായ ജിം മിക്കിളും ഒരുമിച്ചെഴുതിയ സ്ടേക് ലാൻഡ് എന്നാ ചിത്രം 2010ൽ ആണ് റിലീസ് ആയതു. വളരെ നല്ല നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു പരാചയം ആയിരുന്നുവെങ്കിലും, അപ്രതീക്ഷിതമായാണ് ഞാൻ ഈ ചിത്രം 4 വർഷം മുൻപ് കാണുന്നത്. ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടതാണ്, പക്ഷെ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി വളരെ നല്ല ഒരു സിനിമ അനുഭവം ആണ് ഈ ചിത്രം പകർന്നു തന്നത്.

പ്ലേഗ് മൂലം അമേരിക്കയിലെ ജനത മുഴുവൻ ക്ഷയിച്ചു പോകുന്നു. ഭൂരിഭാഗം ജനങ്ങളും സോമ്പികളും വാമ്പൈറുകളുമായി മാറിയിരിക്കുന്നു. ബാക്കിയുള്ളവർ രാത്രിയായാൽ പുറത്തിറങ്ങാതെയും ഭയത്തിൽ കഴിഞ്ഞു കൂടുന്നു. മാർട്ടിൻ എന്ന ഒരു കൌമാരക്കാരനായ കുട്ടിയും അനാഥനായതും ഇതേ പ്രതിഭാസത്തിൽ തന്നെയാണ്, തന്റെ കുടുംബാംഗങ്ങളെയെല്ലാം ഒരു രാത്രിയിലുണ്ടാകുന്ന സോംബീ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. മിസ്റ്റർ എന്ന vampire/zombie hunter അവനെ രക്ഷിക്കുന്നു. രണ്ടു പേരും കൂടി പുതിയൊരു മേച്ചിൽപ്പുറം തേടിയുള്ള ഒരു cross-country യാത്ര തുടങ്ങുകയാണ്. അതിനിടെ ഒരു കന്യാസ്ത്രീ, ഒരു ഗർഭിണിയായ യുവതി എന്നിവരെയും കൂടെ കൂട്ടുന്നു. അവർ യാത്ര ചെയ്യുന്നതനിടെ പല പല ഭീഷണികളും നേരിടേണ്ടി വരുന്നു. സോമ്പികൾ, വാമ്പൈറുകൾ, സ്ത്രീ ലംബടന്മാർ, കള്ളന്മാർ, കൊലപാതകികൾ, അങ്ങിനെ പലരെയും അവര്ക്ക് തരണം ചെയ്യേണ്ടി വരുന്നു. ഇതെല്ലാം എങ്ങിനെ തരണം ചെയ്യുന്നു? അവർ സുരക്ഷിതരായിട്ടു ഭൂമിയുടെ ഒരു നല്ല ഭാഗത്തെത്തുമോ? എല്ലാവരും എത്തുമോ? എന്നുള്ള ഉത്തരങ്ങൾക്കു ചിത്രം മുഴുവനായി തന്നെ കാണണം.

മിതഭാഷിയായ നായകനെ അവതരിപ്പിച്ച മിസ്റ്ററിനെ അവതരിപ്പിച്ച നിക്ക് ദാമിചിയെ ചില സമയങ്ങളിൽ വെസ്റ്റേണ്‍ ചിത്രത്തിലെ ക്ലിന്റ് ഈസ്റ്റ്-വുഡിനെ ഓർമ്മിപ്പിയ്ക്കും. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് അപാരം തന്നെ. കഥ മുഴുവൻ മുൻപോട്ടു കൊണ്ട് പോകുന്നത് മാർട്ടിനെ അവതരിപ്പിച്ച കോണർ പോളോ ആണ്. നല്ല പ്രകടനമാണ് ആ കുട്ടി കാഴ്ച വെച്ചത്. എല്ലാ അഭിനേതാക്കളും തകർപ്പൻ പ്രകടനം തന്നെയാണ് കൊടുത്തത്. 

വളരെ ചെറിയ ഒരു ബജറ്റിൽ തയാറാക്കിയ ചിത്രമാണെങ്കിലും അത് നമുക്ക് ഈ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു നിമിഷം പോലും തോന്നുകയില്ല.. 98 മിനുട്ടും ഒരു പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിവുള്ള ഒരു ചിത്രം തന്നെയാണ് ഇത്. പോസ്റ്റ്‌ അപൊകലിപ്റ്റിക്  ചിത്രം അതിന്റെ എല്ലാ ചേരുവകളും അടങ്ങിയതെന്താണോ അതെല്ലാം ഒരു സോംബീ റോഡ്‌ മൂവി എന്ന് വിളിക്കാം ഈ ചിത്രത്തിനെ, ആവേശം പകരുന്ന നിമിഷങ്ങൾ നിറയെ ഉണ്ട് ഈ ചിത്രത്തിൽ. അത് വളരെ നന്നായി ചിത്രീകരിചിട്ടുമുണ്ട്. ജംബിങ്ങ് സീൻസുകളും നിറയെ ഉണ്ട്.

ഹൊറർ ഫാൻസിനും ആക്ഷൻ ത്രില്ലർ ഫാൻസിനും തീര്ച്ചയായും ഇഷ്ടമാകാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്. 

എന്റെ റേറ്റിംഗ്: 7.8 ഓണ്‍ 10



No comments:

Post a Comment