എവെറെസ്റ്റ് (2015)
Language : English
Genre : Adventure | Biography | Drama | Thriller
Director : Baltasar Kormakur
IMDB Rating : 7.6
Everest Theatrical Trailer
ലോകത്തിലെ ഏറ്റവും അപായഭീഷണി മുഴക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് എവറസ്റ്റ് ആണെന്ന് കേട്ടിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, എവറസ്റ്റ് കൊടുമുടിയുടെ കാലാവസ്ഥാ വ്യതിയാനം തന്നെ. ഒരേ സമയം ശാന്ത സ്വഭാവമുള്ള ഒരു കൊടുമുടിയായും, അടുത്ത നിമിഷം അതി ശക്തമായി അതൊരു ഘോരസ്വഭാവമുള്ള മൃഗമായി മാറാനും കഴിയും എന്നുള്ളത് കൊണ്ടാണിത്.
ബാല്ടസർ കൊർമാകുർ സംവിധാനം ചെയ്ത എവറസ്റ്റ് എന്ന ഈ ഹോളിവുഡ് ചിത്രം 1996ൽ നടന്ന ദുരന്തത്തിൽ നിന്നും ഉടലെടുത്തതാണു. കൊടുമുടി കീഴടക്കാൻ കയറിയ നിറയെ പേരില് 12 പേർ മരണമടഞ്ഞ ആ ദുരന്തം അതിന്റെ ഉത്തമ ശൈലിയിൽ തന്നെ പ്രതിപാദിച്ചിരിക്കുന്നു. പ്രകൃതിയുടെ പ്രക്ഷോഭങ്ങൾ അതിന്റെ ഉന്നതിയിൽ തന്നെയാണ് ചിത്രം കാണിച്ചിരിക്കുന്നത്. അതിൽ പെട്ട് പോകുന്നവരുടെ മനസ്തിതികൾ എല്ലാം ചിത്രം തുറന്നു കാട്ടാൻ ശ്രമിച്ചിട്ടുണ്ട്.
ഒരു വൻ താരനിര അണി നിറഞ്ഞ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത് ഒരു ഘടകം മാത്രമാണ്, അത് വേറൊന്നുമല്ല "ജേക് ജൈലൻഹാൾ" ആണ്. പക്ഷെ, എന്നെ ആ കാര്യത്തിൽ ചിത്രം നിരാശപ്പെടുത്തി. അദേഹത്തിന് തന്റെ പ്രകടനം നടത്താനായി വലിയ ഇടം ഒന്നുമില്ലായിരുന്നുവെങ്കിലും, ഉള്ള സമയം കൊണ്ട് പുള്ളി തന്റേതായ ഒരു മുദ്ര പതിപ്പിച്ചു.
എവറസ്റ്റ് കീഴടക്കാൻ വേണ്ടി ഒരു പറ്റം സാഹസികർ പോകുന്നതും, പിന്നീട് അവിടെയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും, അവലാഞ്ചയും, മലമുകളിൽ ഉണ്ടാവുന്ന കൊടുങ്കാറ്റും ഒക്കെ തരണം ചെയ്യുന്നതാണ് കഥ. കുറച്ചു പേർ അതിൽ കൊല്ലപ്പെടുകയും, വളരെ ചുരുക്കം പേർ രക്ഷപെടുകയും ചെയ്യുന്നു.
ഇത് ഭംഗിയായി തന്നെ സംവിധായകൻ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്. ഒരു visual treat തന്നെയാണീ ചിത്രം. പക്ഷെ ചില ഇടങ്ങളിൽ ഗ്രാഫിക്സിന്റെ പോരായ്മ എനിക്ക് അനുഭവപ്പെട്ടു. സാഹസികരുടെ മാനസിക പിരിമുറുക്കവും, അവരുടെ കുടുംബങ്ങളുടെ പിരിമുറുക്കങ്ങളും വളരെ ഭംഗിയായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു പക്ഷെ, സംവിധായകൻ ഒരു ദുരന്തത്തിനും മേലെ അതിൽ നിന്നുമുണ്ടാവുന്ന വിഷമങ്ങൾ കൂടിയാവും പറയാൻ ആഗ്രഹിച്ചത്. കുറെയധികം സീനുകൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട്. നായകനായി അഭിനയിച്ച ജേസണ്‍ ക്ലാർക്ക് മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ജേക് ജൈലൻഹാൾ, കീറ നൈട്ളി, സാം വർതിങ്ങ്റ്റൻ, ജോഷ് ബ്രോലിൻ, റോബിൻ റൈറ്റ്, എമിലി വാട്സണ്‍, മാർട്ടിൻ ഹെണ്ടെർസൻ, തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും അവരവരുടെ വളരെ ഭംഗിയായി ചെയ്തു. എന്നിരുന്നാലും, സാം വളരെ കുറച്ചു സീൻസ് മാത്രമെയുള്ളുവെങ്കിലും നല്ല വെടിപ്പായിട്ടു തന്നെ ചെയ്തു. (അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാ, കാരണം മൊത്തം പ്രകൃതിയാണല്ലോ ചെയ്യുന്നത്).
ഒരു ജീവൻറെ അല്ലെങ്കിൽ ഒരു ജീവിതത്തിന്റെ വില മനസിലാക്കിത്തരുന്നു ഈ സിനിമ.
എന്റെ റേറ്റിംഗ് : 8.0 ഓണ്‍ 10
No comments:
Post a Comment