വെർട്ടിഗോ (1958)
Language : English
Genre : Drama | Romance | Thriller
Director : Alfred HItchcock
IMDB Rating : 8.4
Vertigo Theatrical Trailer
ആൽഫ്രഡ് ഹിച്കൊക്ക് എന്നാ വിശ്വവിഖ്യാത സംവിധായകൻറെ ഏറ്റവും നല്ല അഞ്ചു ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് വെർട്ടിഗൊ. D'entre les morts എന്നാ ക്രൈം നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൻറെ തിരക്കഥ അലെക് കൊപ്പലും സാമുവൽ എ. റ്റൈലരും കൂടി നിർവഹിചിരിക്കുന്നു. ജെയിംസ് സ്റ്റീവാർട്ട്, കിം നൊവാക്, ബാർബറ ബെൽ ഗെടെസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ജോണ്‍ സ്കൊട്ടീ ഫെർഗുസൻ എന്ന പോലീസ് ഡിറ്റക്റ്റീവ് തൻറെ കൂട്ടാളി വളരെ ഉയരത്തിൽ നിന്നും വീണു മരിക്കുന്നത് കണ്ടു അക്രോഫോബിയ (ഉയരങ്ങൾ ഭയം) പിടിപെടുന്നത് മൂലം വെർട്ടിഗൊ (ക്രമരഹിതമായ മോഹാലസ്യം) ആഘാതമെൽക്കുന്നു. . അതെ കാരണം മൂലം, തന്റെ ജോലിയിൽ നിന്നും രാജി വെയ്ച്ചു വിശ്രമജീവിതം നയിക്കാൻ തീരുമാനിക്കുന്നു. തന്റെ സുഹൃത്തായ മിഡ്ജ് എന്നാ യുവതിയുടെ അടുത്താണ് കൂടുതൽ നേരവും ചിലവഴിക്കൽ. അങ്ങിനെയിരിക്കെ, ഒരു ദിവസം നിനച്ചിരിക്കാതെ സ്കൊട്ടിയ്ക്ക് ഒരു ടെലിഫോണ്‍ കോൾ ലഭിയ്ക്കുന്നു. അത് തന്റെ ഒരു പഴയ കോളജ് സുഹൃത്തായ ഗവിൻ എൽസ്റ്റെർ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാൻ വേണ്ടി സ്കൊട്ടിയെ വിളിച്ചതായിരുന്നു.
ബിസിനസ്സുകാരനായ ഗവിനെ, സ്കോട്ടി സന്ധിക്കുന്നു. വിശ്രമജീവിതം നയിക്കുന്ന സ്കോട്ടിയോടു തന്റെ ഭാര്യ ഏതോ ഒരു ശക്തിയുടെ അധീനതയിലാണെന്നു താൻ സംശയിക്കുന്നതായും അതിനാൽ അവരെ പിന്തുടർന്നു കൊണ്ട് അതിന്റെ രഹസ്യം കണ്ടു പിടിയ്ക്കണം എന്നായിരുന്നു ഗവിൻറെ ആവശ്യം. ആദ്യം ആ ആവശ്യം തിരസ്കരിക്കുന്ന സ്കോട്ടി പിന്നീട് ഗവിൻറെ ഭാര്യയായ മാഡലീനെ പിന്തുടരാൻ തുടങ്ങി. മാഡലീൻ ഒരു ദുരൂഹതയുടെ കടംകഥയാണെന്ന് മനസിലാക്കുന്ന സ്കോട്ടി, പിന്നീട് അതൊരു പതിവാക്കി മാറ്റുകയും, ഒരു ദിവസം നദിയിലേക്ക് ചാടിയ മാഡലീനെ രക്ഷപെടുത്തി വീട്ടിലേക്കു കൊണ്ട് വരുന്നു. ഒരു ആത്മഹത്യാപ്രവണതയുള്ള സ്ത്രീ ആണെന്നു മനസിലാക്കുന്നു. പക്ഷെ, കാര്യങ്ങൾ കൈവിട്ടു പോയത്, ആ സുന്ദരിയെ കണ്ടു സ്കോട്ടി അഗാധമായ പ്രണയത്തിലാകുമ്പോഴാണ്.
മാഡലീനെ അലട്ടിയിരുന്ന പ്രശ്നമെന്താണ്? സ്കോട്ടി അത് കണ്ടു പിടിക്കുമോ? മാടലീന് എന്ത് സംഭവിക്കും എന്നുള്ളതിന് ഉള്ള ഉത്തരമാണ് ഈ ചിത്രം. ഒരിക്കലും പ്രതീക്ഷിക്കാത്ത റ്റ്വിസ്ട്ടുകളും
പ്രണയവും നിഘൂടതയും നിറഞ്ഞ ഒരു നല്ല കഥയ്ക്ക്, അതിലുമേറെ ഓജസ്സുള്ളതാക്കി മാറ്റിയതിൽ ഹിച്ച്കൊക്കിനുള്ള പങ്കു ചെറുതല്ല. അദ്ദേഹത്തിന്റെ കഴിവ് ഞാൻ പറഞ്ഞറിയിക്കേണ്ട കാര്യവുമില്ല. അത്രയ്ക്ക് കിടയറ്റ execution തന്നെയാണ്. പശ്ചാത്തലസംഗീതം ഒരു ചിത്രത്തിനെ എത്ത്രത്തോളം സഹായിക്കും എന്നുള്ളതിന് തെളിവാണ് വെർട്ടിഗോ. നിഘഡത നിറഞ്ഞ സംഗീതം ഒരു പ്രേക്ഷകനെ അത്ത്രത്തോളം ആകാംഷഭരിതരാക്കുന്നുണ്ട്.
നായക വേഷത്തിലെത്തിയ ജേംസ് സ്റ്റീവാർട്ട് വളരെയധികം നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അദ്ദേഹം, വിശ്വാസകരമായ അഭിനയമായിരുന്നു. പ്രണയപരവശവും, അതേ സംശയാലുവായ ഒരു ഡിറ്റക്റ്റീവായി അക്ഷരാർഥത്തിൽ തിളങ്ങി. അൻപതുകളിലെ മാദകതിടമ്പായിരുന്ന കിം നൊവാക് വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഒരേ സമയം പ്രണയവും നിഘൂടതയും അവരുടെ കണ്ണിലൂടെ തന്നെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.
ഒരു മാസ്റ്റർപീസ് തന്നെയാണ് ഈ ചിത്രം. ആ കാലത്ത് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ഈ ചിത്രം, മറ്റേതു ചിത്രങ്ങളെക്കാളും മുന്നിട്ടു നിൽക്കുന്നുമുണ്ട്.
ഇത് കണ്ടിട്ടില്ലായെങ്കിൽ, ഒരിക്കലും നിങ്ങൾ ഒരു സിനിമാപ്രേമി ആകുന്നില്ല..
എന്റെ റേറ്റിംഗ് : 8.9 ഓണ്‍ 10
No comments:
Post a Comment