Cover Page

Cover Page

Wednesday, September 23, 2015

91. American Ultra (2015)

അമേരിക്കൻ അൾട്ര (2015)



Language : English
Genre : Action | Comedy | Stoner 
Director : Nima Nourizadah
IMDB : 6.7


American Ultra Theatrical Trailer


സ്റ്റോണർ കോമഡികൾ നിരവധി ഇറങ്ങിയിട്ടുണ്ട്, അതിൽ എടുത്തു പറയേണ്ട ചിലതാണ് പൈനാപ്പിൾ എക്സ്പ്രസ്, ടെഡ്, ഡ്യൂ ഡേറ്റ്, ദി ബിഗ്‌ ലെബ്വോസ്കി, ഇടുക്കി ഗോൾഡ്‌, കിളി പോയി, ഗോ ഗോവ ഗോണ്‍, കിഡ് കന്നബീസ് എന്നൊക്കെ. അതിലേക്കു ഒരു പുതിയ സിനിമയാണ് അമേരിക്കൻ അൾട്ര. പ്രൊജെക്റ്റ് എക്സ് എന്ന റ്റീൻ കോമഡി സംവിധാനം ചെയ്ത നിമ നൂരിസ്ട ആണ് ഈ ചിത്രത്തിൻറെ സംവിധാനം. ജെസ്സി ഐസൻബർഗ്, ക്രിസ്റ്റൻ സ്റ്റീവർട്, ടോഫർ ഗ്രേസ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

മൈക്ക് ഹോവൽ ലിമാൻ എന്ന ചെറു പട്ടണത്തിലെ ചെറിയ ഷോപ്പ് നടത്തുന്ന ഒരു കഞ്ചാവിനടിമപ്പെട്ട യുവാവാണ്. കാമുകിയായ ഫീബയുടെ കൂടെ ദിവസം കഞ്ചാവും അടിച്ചാണ് ടിയാന്റെ ജീവിതം. അങ്ങിനെ, ഒരു ദിവസം ഹവായിയിൽ ഒഴിവുകാലം ആസ്വദിക്കുന്ന സമയത്ത് മൈക്ക് തന്റെ കാമുകിയോട് പ്രോപോസ് ചെയ്യാൻ വേണ്ടി തീരുമാനിക്കുന്നു. പക്ഷെ, എന്തോ കാരണത്തിൽ ആ പോക്ക് മുടങ്ങിപ്പോകുന്നു. വീണ്ടും ഒരു രാത്രി തന്റെ പ്രണയം തുറന്നു പറയാൻ വേണ്ടിയോരുക്കി വെച്ച സമയത്ത് മൈക്കിനെ രണ്ടു പേർ കൊല്ലാൻ വേണ്ടി വരുന്നു. എന്നാൽ അവരെ അവൻ നിഷ്കരുണം കൊന്നു കളയുന്നു. താൻ മയക്കുമരുന്ന് ലഹരിയിൽ ആണ് അവരെ കൊന്നത് എന്ന് മൈക്ക് തെറ്റിദ്ധരിക്കുന്നു. അവൻ, ഫീബെ അവിടെ വിളിച്ചു വരുത്തുന്നു. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി അവനെയും ഫീബെയെയും അറസ്റ്റ്  ചെയ്തു കൊണ്ട് പോകുന്നു. അവിടെയും അവർ പ്രതീക്ഷിച്ചതല്ല നടക്കുന്നത്. മൈക്കിനു നമ്മളറിയാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു. അതെന്തായിരുന്നു? ആര്ക്കും ഒരു ഉപദ്രവമാല്ലാത്ത മൈക്കിനെ എന്തിനു ആളുകൾ കൊല്ലാൻ വരുന്നു എന്നാ ചോദ്യത്തിന് ഒരു കിടിലൻ ആക്ഷൻ കോമഡിയിലൂടെ നമുക്ക് ചിത്രം പറഞ്ഞു തരുന്നൂ.

ചിത്രത്തിൻറെ ഹൈലൈറ്റ്, ഇതിലെ കോഡൂരമായ ആക്ഷനും ഇടതടവില്ലാത്ത കോമഡിയുമാണ്. ജസ്സിയുടെയും ക്രിസ്റ്റൻറെയും പ്രകടനം തന്നെയാണ്. പൊതുവെ ക്രിസ്റ്റനെ ഇഷ്ടമല്ലാത്ത എനിക്കീ ചിത്രത്തിൽ അവരെ ശെരിക്കും ഇഷ്ടമായി. നല്ല സുന്ദരിയായിട്ടുണ്ട്‌ ഈ ചിത്രത്തിൽ. കഴിവതും ഇത്തരം ചിത്രങ്ങൾ തെരഞ്ഞെടുത്താൽ നന്നായിരിക്കും എന്ന് കരുതുന്നു. ഒരു സാധാരണ സ്റ്റൊണർ ചിത്രത്തെ ഒരു fast paced violent ആക്ഷൻ ചിത്രമാക്കിയത് സംവിധായകൻ നിമയുടെ പങ്കു തീരെ ചെറുതല്ല. മാര്‍സലോ സാര്‍വോസ് നിര്‍വഹിച്ച ബാക്ക്ഗ്രൌണ്ട് സ്കൊറോക്കെ തകർത്തു വാരി, വളരെ വലിയ സ്വാധീനം പ്രേക്ഷകനില്‍ ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. ആക്ഷൻ സീനുകൾ ഒക്കെ നല്ല രീതിയിൽ കൊറിയോഗ്രഫ് ചെയ്തിട്ടുണ്ട്. 

ഒഴിവുകാലം ആസ്വദിയ്ക്കാൻ പറ്റിയ ഒരു നല്ല ചിത്രമാണ് അമേരിക്കൻ അൾട്ര.

a perfectly blended marijuana just for you

 എൻറെ റേറ്റിംഗ് 7.5 ഓണ്‍ 10 

No comments:

Post a Comment