ഇപ് മാൻ (2008)
Language : Cantonese
Genre : Action | Biography | Drama
Director : Wilson Yip
IMDB Rating : 8.1
IP Man Theatrical Trailer
ഇപ് മാൻ (യിപ് മാൻ അല്ലെങ്കിൽ യിപ് കൈ മാൻ എന്നും അറിയപ്പെടുന്നു) ഒരു പ്രസിദ്ധനായ ചൈനീസ് മാർഷ്യൽ ആർടിസ്റ്റ് ആണ്. അദ്ധേഹത്തിന്റെ 90% ശിഷ്യന്മാരും പ്രസിദ്ധർ ആണ്, "ബ്രൂസ് ലീ"യും അതിൽ ഉൾപ്പെടുന്നു. യിപ് മാൻറെ ജീവിത കഥയാണ് വിൽസണ്‍ യിപ് സംവിധാനം ചെയ്തു 2008il പുറത്തിറങ്ങിയ ആക്ഷൻ ചിത്രം ഇപ് മാൻ.1930-40 കാലഘട്ടങ്ങളിൽ ചൈനയിലെ ഫോശാൻ പ്രവിശ്യയിൽ അവരുടെ പാരമ്പര്യമായ ആയോധന കലയിൽ നിപുണരായിരുന്നു. അതിനാൽ അത് പഠിപ്പിക്കാനായി നിറയെ ഗുരുക്കളും അതെ മാതിരി ശിഷ്യന്മാരും ഉണ്ടായിരുന്നു. അവിടെ അവർ, അവർക്കിടയിൽ ഏറ്റവും മുൻപൻ ആരെന്നറിയാൻ മത്സരങ്ങളും സംഘടിപ്പിച്ചു പോന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിത്യസ്തനായി ആയോധനകലകളിൽ അഗ്രഗണ്യനായ യിപ് മാൻ, ഈ ബഹളത്തിലോന്നും ചേരാതെ തന്റെ സാധാരണമായ ജീവിതവും നയിച്ചിരുന്നു. ആ പ്രദേശത്തെ ഏറ്റവും മിടുക്കനായ ഫൈറ്റർ എന്ന നിലയിൽ പ്രസസ്തനായ യിപ് മാനെ ഒരു ദിവസം വടക്ക് ദേശത്തെ മിടുക്കനായ മഹോപാദ്ധ്യായൻ ജിൻ ഷങ്ങ്ഷാവൊ വെല്ലുവിളിക്കുന്നു. തുടർന്നുണ്ടാകുന്ന സംഘട്ടനത്തിൽ, യിപ് മാൻ നിഷ്പ്രയാസം തന്റെ എതിരാളിയെ കീഴടക്കുന്നു. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി പതിന്മടങ്ങ് വർദ്ധിച്ചു.
ആയിടയ്ക്കാണ്, ജാപ്പനീസ് സൈന്യം ഫോശാൻ കീഴടക്കുന്നത്, തന്റെ വീടും ഒക്കെ അതിൽ നഷ്ടപ്പെട്ടു കുടുംബത്തെ പോറ്റാൻ വഴിയില്ലാതെ ഇപ് മാൻ ഒരു കൽക്കരിഖനിയിൽ ജോലിയ്ക്ക് പോകുന്നു. അങ്ങിനെയിരിക്കെ, ജാപ്പനീസ് സൈന്യമേധാവി അവിടത്തെ ഒരു കളരിയിൽ, തങ്ങളുടെ പോരാളികളുടെ പരിശീലനത്തിന് വേണ്ടി ചൈനീസ് യോദ്ധാക്കളോട് മത്സരം ഉണ്ടാക്കുന്നു. ജപ്പാൻകാരുടെ കണക്കപ്പിള്ളയായ ലി ഷാവൊ യിപ് മാനോട് മത്സരിക്കാൻ പറയുകയും, യിപ് മാൻ അത് നിരസിക്കുകയും ചെയ്യുന്നു. എന്നാൽ, ജാപ്പനീസ് സൈന്യത്തലവന്റെ ഭീഷണിയ്ക്കു വഴങ്ങി ആ കളരിയിലേക്ക് പോകുന്നു. പിന്നീട് നടക്കുന്നത് കണ്ടു തന്നെ അറിയണം. അത്രയ്ക്ക് ഉദ്യോകജനകത ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഞാൻ മേലെ പറഞ്ഞിരുന്നുവല്ലോ, ഇതൊരു യഥാർത്ഥ കഥ തന്നെയാണ് എന്ന്. ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഉദിക്കാൻ സാധ്യത ഉള്ള ഒരു ചോദ്യമാണ്, "ഇത്രയേറെ സംഭവബഹുലമാണോ ഒരാളുടെ ജീവിതം?" . വിത്സൻ യിപ്പിൻറെ സംവിധാനവും സ്ക്രീൻപ്ലേയും (കുറച്ചു ചരിത്രം വളചോടിച്ചിട്ടുണ്ട്) എടുത്തു പറയേണ്ട ഒന്നാണ്. സാധാരണ ബയോഗ്രഫികൾ കുറച്ചൊക്കെ ലാഗ് വരാറുണ്ട്, പ്രത്യേകിച്ച് ഒരാളുടെ ജീവിതം മാത്രം കാണിയ്ക്കുമ്പോൾ, എന്നാൽ ഇവിടെ ഒരു നിമിഷം പോലും ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ബോറടിയ്ക്കേണ്ടി വന്നില്ല. ആക്ഷൻ സീനുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.
ഡോണി യെന്നിനെ അറിയാത്തവർ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയതാണ്. ഇതിലും അദ്ദേഹം നടത്തിയ പ്രകടനം തികച്ചും പ്രശംസനീയം ആണ്. സാമോ ഹംഗിന്റെ ആക്ഷൻ തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്.
ഒരു നല്ല ആക്ഷൻ ചിത്രം കാണണമെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.
എൻറെ റേറ്റിംഗ് : 8.2 ഓണ്‍ 10
No comments:
Post a Comment