Cover Page

Cover Page

Wednesday, September 16, 2015

86. To Kill A Mocking Bird (1962)

ടു കിൽ എ മോക്കിംഗ്ബേർഡ് (1962)




Language : English
Genre : Drama 
Director : Robert Mulligan
IMDB Rating : 8.4

To Kill A Mocking Bird Theatrical Trailer


ഹാർപർ ലീ എഴുതി 1960ലെ പുലിറ്റ്സർ സമ്മാനം നേടിയ ടു കിൽ എ മോക്കിംഗ്ബേർഡ് എന്ന നോവലിനെ ആസ്പദമാക്കി റോബർട്ട് മുല്ലിഗൻ സംവിധാനം ചെയ്തു 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ടു കിൽ എ മോക്കിംഗ്ബേർഡ്. വളരെയധികം ക്രിട്ടിക്സ് പ്രശംസ പിടിച്ചു പറ്റുകയും, അതേ സമയം ഒരു വലിയ ബോക്സോഫീസ് ഹിറ്റായി മാറുകയും ചെയ്തു. അക്കാദമി അവാർഡുകളിൽ മികച്ച നടൻ എന്നുള്ള ബഹുമതിയ്ക്ക് പുറമേ 2 അവാർഡുകളും, 8 നോമിനേഷനും (അതിൽ ഏറ്റവും മികച്ച ചിത്രം എന്ന ശ്രേണിയിൽ - ലോറൻസ് ഓഫ് അറേബ്യയ്ക്കായിരുന്നു ആ വർഷം ലഭിച്ചത് ) ലഭിച്ചിട്ടുണ്ട് ഈ മാസ്റ്റർപീസിന്.

ആറ്റിക്കസ് ഫിഞ്ച് അലബാമയിലെ മേക്കോമ്പ് എന്നാ പട്ടണത്തിലെ എല്ലാവരും ബഹുമാനിയ്ക്കുന്ന വക്കീലാണ്. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയ സ്കൌട്ട്, ജെം എന്ന രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ജെമ്മും സ്കൌട്ടും ഒഴിവു നേരം കളികളിലും അടുത്ത വീട്ടിലെ ബൂ റാഡ്ലി ഒരു ദിവസം, മയേല എവിൽ എന്നാ കൗമാര പ്രായമുള്ള വെളുത്ത വർഗ്ഗക്കാരിയെ മാനഭംഗപ്പെടുത്തി എന്ന തെറ്റായ ആ രോപണത്തിനു വിധേയനായ ടോം റോബിൻസണ്‍ എന്നാ കറുത്ത വർഗ്ഗക്കാരന് വേണ്ടി വാദിക്കാനായി അറ്റിക്കസിനെ ജഡ്ജ് ഏൽപ്പിക്കുന്നു. ആ സമൂഹത്തിലെ വെള്ളക്കാരുടെ അപ്രീതി പിടിച്ചു പറ്റാൻ കാരണമാകുന്നു. പിന്നീടുള്ളത് സിനിമ കണ്ടു തന്നെ അറിയണം.


സ്കൌട്ട് എന്ന പെണ്‍കുട്ടിയുടെ കണ്ണിലൂടെ ആണ് കഥ പറഞ്ഞു പോകുന്നത്. കുട്ടികളുടെ ഒഴിവുകാലത്തെ വിനോദങ്ങളും സന്തോഷങ്ങളും ജിജ്ഞാസയും നിഷ്കളങ്കതയും എല്ലാം നല്ല രീതിയിൽ തന്നെ പകർത്തിയിട്ടുണ്ട് സംവിധായകൻ.ഡയലോഗുകൾ എല്ലാം കേൾക്കാൻ നല്ല രസമാണ്. കുട്ടികളുടെ സംവാദവും മുതിർന്നവരുടെ സംഭാഷണങ്ങളൊക്കെ വളരെയധികം ഹൃദ്യമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. വർണ്ണവിവേചനത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറെ കഥയെങ്കിലും അത് രണ്ടു കുട്ടികളുടെ വീക്ഷണത്തിലൂടെ പറയുന്നത് കൊണ്ട്, ഈ വക കാര്യങ്ങളിൽ കുട്ടികളിൽ മാത്രമല്ല അത് സമൂഹത്തിൽ എന്ത് ആഘാതം ഏൽപ്പിക്കുന്നു എന്ന് വരച്ചു കാട്ടുന്നു. 
 
പ്രകടനത്തിൻറെ കാര്യം എടുത്തു പറയുകയാണേൽ ആ കുട്ടികളായി അഭിനയിച്ച മേരി ബധാമും ഫിലിപ്പ് അല്ഫോർഡും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സിനിമ കണ്ടു കഴിയുമ്പോഴേക്കും രണ്ടു കുട്ടികളെയും നമ്മളറിയാതെ തന്നെ മനസിലേറ്റിയിട്ടുണ്ടാവും . ആട്ടിക്കസ് ഫിഞ്ചായി അഭിനയിച്ച ഗ്രിഗറി പെക്ക് ഒരു നല്ല അച്ഛനായും ഒരു നല്ല മനുഷ്യനായും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു അത് കൊണ്ട് തന്നെ ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള അകാദമി അവാർഡ്‌ നോമിനേഷനും ലഭിച്ചു. റോബർട്ട് ദുവാൽ എന്ന അനുഗ്രഹീത നടന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. വെറും ഒരേയൊരു സീനിലാണ് വന്നിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഭാവാഭിനയം മികവുറ്റതായിരുന്നു.

എന്നെ വളരെയേറെ ഇഷ്ടപ്പെടുത്തിയ ഒന്നായിരുന്നു ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം. ചിത്രത്തിൻറെ മൂഡ്‌ ശരിക്കും നില നിർത്താനും അതെ മാതിരി പ്രേക്ഷകനെ ആ സിനിമയ്ക്കുള്ളിലേക്ക് ആവാഹിക്കാനുമുള്ള ശക്തി ഉണ്ടെന്നു തോന്നിപ്പോയി. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചിട്ടുള്ള എൽമർ ബെർന്സ്റ്റൈൻ ആണ് സംഗീതം.

ഒഴിവാക്കാൻ പറ്റാത്ത ഒരു മാസ്റ്റർപീസ്‌ തന്നെയാണ് ടൂ കിൽ എ മോക്കിംഗ്ബേർഡ്

എന്റെ റേറ്റിംഗ് 9.3 ഓണ്‍ 10



No comments:

Post a Comment