മായ (2015)
Language : Tamil
Genre : Drama | Horror | Mystery
Director : Ashwin Saravanan
IMDB Rating : Not Credited
Maya Theatrical Trailer
പുതുമുഖമായ അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ മറ്റേതൊരു ഈ ജോണറിലുള്ള ചിത്രത്തിനും മുകളിൽ നില്ക്കും എന്ന് നിസംശയം പറയാം. നയൻതാരയും ആരിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൻറെ തിരക്കതയെഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഒരു ഹൊറർ ചിത്രത്തിൻറെ എല്ലാ ചേരുവകളും അടങ്ങി വന്നിരിക്കുന്ന ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ബലം ഇതിന്റെ കഥയും തിരക്കഥയും തന്നെ ആണ്.
ഈ ചിത്രം ചെന്നൈയിൽ കുറച്ചകലെ മാറിയുള്ള മായാവനം എന്ന കാടിനേയും അതിലുള്ള ഒരു ഭ്രാന്താശുപത്രിയെയും ചുറ്റിപ്പറ്റിയുള്ളതാണ്. ഒരു മാഗസിനിൽ ഈ മായവനത്തിലെ മായ എന്നാ യുവതിയുടെ കഥ വരുമ്പോൾ അതിനായി ചിത്രങ്ങൾ വരയ്ക്കുന്നത് അർജുൻ എന്നാ യുവാവാണ്. എന്നാൽ ഈ കെട്ടുകഥയിലൊന്നും വിശ്വാസമില്ലാതിരുന്ന അർജുൻ കുറെ സന്ദർഭങ്ങളിൽ ഇതു വിശ്വസിക്കുകയും അതന്യേഷിച്ചു പോകുന്നതായാണ് കഥ. കഥ കുറച്ചു പഴയത് പോലെ തോന്നുമെങ്കിലും അശ്വിൻ ഒരു ആറ്റം ബോംബ് തന്നെയാണ് ഈ ചിത്രത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
ഒരു multilayered കഥ പറച്ചിൽ ആണ് സംവിധായകനായ അശ്വിൻ ഇവിടെ അവലംബിച്ചിരിക്കുന്നത്. എന്നാൽ അതൊട്ടും ബോറടിയ്ക്കാതെ പ്രേക്ഷകനെ നന്നായി പിടിച്ചിരുത്തുമുണ്ട്. എല്ലാം അവസാനം ഒരേ ഫ്രേമിൽ വന്നു നിൽക്കുമ്പോൾ വെറുമൊരു സിനിമാ കാണിയ്ക്കു അത് മനസിലാകാതെ പോകുന്നുമുണ്ട്. ഞാൻ കഥയധികം വിവരിച്ചു പറയാത്തതിനു പ്രധാന കാരണവും ഇത് തന്നെയാണ്. കാരണം, ഓരോ പ്രേക്ഷകനും ഈ ചിത്രം കണ്ടു കഥ മനസിലാകുകയാണേൽ അത് തന്നെയാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ വിജയവും. അത്ര വ്യത്യസ്തമായ കഥയും ട്രീറ്റ്മെന്റുമാണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. ഒരിക്കലും ഒരു പുതുമുഖത്തിന്റെ ജാള്യതയോ ഭയമോ ഇല്ലാതെ തന്നെ അദ്ദേഹം ചെയ്തിരിക്കുന്നു. ഒരു വലിച്ചു നീട്ടൽ ഒന്നും നമുക്കനുഭവപ്പെടുകയോ എന്നാൽ നല്ല fast-paced narration ആയതു കൊണ്ട് കഥ സിനിമയുടെ ഒഴുക്കിനൊത്തു പോകുകയും ചെയ്യും. ഓരോ minute (മൈനൂട്ട്) കാര്യങ്ങൾ വരെ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു എന്ന് സിനിമ കാണുന്നവർക്ക് മനസിലാവും. ക്യാമറ വർക്ക് ഗംഭീരം. ഒരു ഫ്രേമുകളും മനസ്സിൽ നില്ക്കും. പിന്നെ സ്ഥിരം ഹൊറർ ചിത്രങ്ങൾ സീനുകൾ ഉണ്ടെങ്കിലും കുറച്ചു jumping സീനുകളുമുണ്ട്. അതെല്ലാം, ഒരു ഹൊറർ സിനിമയ്ക്ക് ആവശ്യമാണ് എന്നുള്ളത് വേറൊരു സത്യം. ചില സീനുകൾ രണ്ടു തവണ കാണിക്കുന്നുണ്ടെങ്കിലും, രണ്ടാമത് കാണിക്കുമ്പോഴും നമ്മുടെ ഹൃദയത്തിന്റെ ബീറ്റ് വീണ്ടും ഉയരും എന്നുള്ളത് വേറെ കാര്യം.
സംവിധായകൻറെ ആശയത്തെ 100 ശതമാനവും പിന്തുണ നൽകിയാണ് റോണ്‍ എതാൻ യോഹന്നാൻ നിർവഹിച്ചിട്ടുണ്ട്. നല്ല തകർപ്പൻ / കിടിലൻ പശ്ചാത്തല സംഗീതം തന്നെയായിരുന്നു. ഓരോ പ്രേക്ഷകനെയും edge of the seat ഇരുത്താനും കഴിയുന്ന സംഗീതമായിരുന്നു.
നയൻതാര അതിമനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഒരു കുട്ടിയുടെ അമ്മയായ അപ്സര എന്ന കഥാപാത്രം അവരുടെ കയ്യിൽ തികച്ചും ഭദ്രമായിരുന്നു. മനസിനക്കരെ എന്ന ചിത്രത്തിൽ തുടക്കം കുറിച്ച നയൻതാരയെന്ന അഭിനേത്രിയിൽ നിന്നും അവർ നൂറു മടങ്ങ് മുൻപോട്ടു പോയിരിക്കുന്നു. നല്ല സുന്ദരിയായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരി, നല്ല ഒരു അഭിനേതാവ് തന്നെയാണ്. അദ്ദേഹത്തിന്റെ നല്ല നല്ല ഓഫറുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ബർമയിൽ നായികയായി വന്ന രെഷ്മി മേനോൻ അത്ര സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും കഥയിലെ ഒരു പ്രധാന കണ്ണിയാകുന്നു. ലക്ഷ്മി പ്രിയാ ചന്ദ്രമൌലിയും നല്ല ഒരു റോൾ ചെയ്തിട്ടുണ്ട്. അധികം കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഇല്ലെങ്കിലും, ഉള്ളവരെല്ലാം അവരുടെ പങ്കു അതിമനോഹരമായി ചെയ്തു തീർത്തിട്ടുണ്ട്.
ഈ പടം കണ്ടു ഞാൻ വെളിയിൽ ഇറങ്ങുമ്പോൾ, പലരും പറയുന്നത് കേട്ട്, അവിടെയെന്താ ലോജിക്, ഹൊറർ പടത്തിനു ലോജിക് ഒന്നും നോക്കേണ്ടതില്ല എന്നൊക്കെ. എനിക്കതിനൊക്കെ ഒരു മറുപടി മാത്രമേ പറയാനുള്ളൂ, അവർ വെറുതെ ഒന്ന് പേടിയ്ക്കാൻ വേണ്ടിയാണ് ഈ ഹൊറർ ചിത്രത്തിന് വന്നതെന്ന്,എന്നാൽ കഥ മനസിലാക്കിയാൽ ഇതിലെ ലോജിക് ശരിക്കും പിടികിട്ടും. I really loved the narration and the execution.
വാൽക്കഷ്ണം: ഇതിൽ ഇത്തിരി ആശയം ഹോളിവുഡ് ചിത്രങ്ങളായ എലീസ ഗ്രേവ്സ് (സ്ടോൻഹെർസ്റ്റ് അസൈലം), മാമാ എന്ന സിനിമകളിൽ നിന്നും കടം കൊണ്ടതാണെങ്കിലും നമുക്കതെല്ലാം ഈ നല്ല ചിത്രത്തിന് വേണ്ടി ക്ഷമിക്കാം.
ഒരു വിഷമം മാത്രം: എന്ത് കൊണ്ട് മലയാളത്തിൽ ഇത്തരം നല്ല ചിത്രങ്ങൾ വരുന്നില്ല.
Dont miss this Extra-ordinary Horror Flick
എൻറെ റേറ്റിംഗ്: 8.5 ഓണ്‍ 10
No comments:
Post a Comment