Cover Page

Cover Page

Tuesday, September 29, 2015

94. My Sassy Girl (Yeopgijeogin Geunyeo) (2001)

മൈ സാസി ഗേൾ (യോഗിജ്യോഗിൻ ഗ്യോന്യോ) (2001)


Language : Korean
Genre : Comedy | Drama | Romance
Director : Kwak Jae-Yong
IMDB Rating: 8.2

My Sassy Girl Theatrical Trailer


മൈ സാസി ഗേൾ കൊറിയയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷൻ റെക്കോർഡ്‌ നേടിയ റൊമാന്റിക് കോമഡി ചിത്രമാണ്. ഏഷ്യൻ രാജ്യങ്ങളായ ജപ്പാനിലും, ചൈനയിലും, തായിവാനിലും എല്ലാം ഈ ചിത്രം വൻ വിജയം കൈവരിച്ച ചിത്രവുമാണ്. പല ഭാഷകളിലേക്കും ഈ ചിത്രം റീമേക്കും ചെയ്തിട്ടുണ്ട്. അപ്പോൾ തന്നെ ചിത്രത്തിൻറെ നിലവാരത്തെ പറ്റി ഞാൻ പറയാതെ തന്നെ മനസിലാക്കാൻ കഴിയുമല്ലോ.

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള കൗമാരപ്രായത്തിലുള്ള ബന്ധത്തെ ശുദ്ധനർമ്മത്തിന്റെ അകമ്പടിയോടെയാണ് സംവിധായകൻ രൂപപ്പെടുത്തിയിരിക്കുന്നത്. അതും ഒരു പുതുമയോടെ, മൂന്നു ഘട്ടങ്ങളായി കാണിച്ചിരിക്കുന്നു.
ആദ്യത്തേതിൽ എഞ്ചിനീറിംഗ് പഠിക്കുന്ന പയ്യൻ ആകസ്മികമായി ഒരു ധിക്കാരിയായ പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും, അവളുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നു. അവളുടെ മനസ്സിൽ എന്തോ വേദന ഉണ്ടെന്നു മനസിലാക്കുന്ന ഗ്യൂണ്‍ വൂ (അതാണ്‌ പയ്യന്റെ പേര്) അതെങ്ങിനെയും ശമിപ്പിക്കണം എന്ന് ധൃഡ നിശ്ചയം എടുക്കുന്നു.
രണ്ടാമത്തെ ഘട്ടത്തിൽ അവരുടെ സുഹൃദ്ബന്ധം വേറൊരു തലത്തിലേക്കു പോകുകയും, രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടം വളരുകയും ചെയ്യുന്നു. ഒരു മരത്തിന്റെ ചുവട്ടിൽ അവർ ഒരു ചെറിയ പെട്ടിയിൽ, രണ്ടു പേർക്കും അങ്ങോട്ടുമിങ്ങോട്ടുമുള്ള വികാരത്തെ ഒരു കത്തിൽ എഴുതി ഒരു ചെറിയ പെട്ടിയിൽ (timecapsule എന്നു സിനിമയിൽ പറയുന്നു) ആക്കി കുഴിച്ചിടുന്നു. പെണ്‍കുട്ടി പറഞ്ഞതനുസരിച്ച്, രണ്ടു വർഷത്തിനു ശേഷം ഇതേ ദിവസം 2 മണിയ്ക്ക് ഈ മരത്തിന്റെ കീഴിൽ വീണ്ടും കണ്ടു മുട്ടാം എന്ന തീരുമാനത്തിൽ പിരിയുന്നു.
മൂന്നാമത്തെ ഘട്ടം, വൂ അവിടെ ആ പെണ്‍കുട്ടിയ്ക്കായി ആ മരത്തിന്റെ ചുവട്ടില കാത്തിരിക്കുന്നതായാണ്. എന്നാൽ അവൾ അവിടെ വരില്ല. വൂ, തന്റെ ശ്രമം ഉപേക്ഷിക്കുന്നില്ല, അവൻ ദിവസവും അവിടെയ്ക്ക് വന്നു അവള്ക്കായി കാത്തിരുന്നു കൊണ്ടേയിരുന്നു.

അവൾ വരുമോ? അവരുടെ സ്വപ്നങ്ങളും സ്നേഹവും സഫലമാവുമോ എന്ന ചോദ്യങ്ങള്ക്ക് അവസാനം ചിത്രം പറയുന്നു.

ഒരു ഫ്ലാഷ്ബാക്കിലൂടെ ആണ് കഥ പറയുന്നത്. വൂ എന്ന പയ്യൻറെ ചിന്തകളിലൂടെ ആണ് ഭൂരിഭാഗവും മുൻപോട്ടു പോകുന്നത്. വേറൊരു വിത്യസ്തത എന്താണെന്ന് വെച്ചാൽ, ഇതിലെ പെണ്‍കുട്ടിയുടെ കഥാപാത്രത്തിൻറെ പേര് ഒരിക്കൽ പോലും പറയുന്നില്ല എന്നതാണ്. ഒരു റൊമാൻറിക് കോമടിയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഉള്ള ഈ ചിത്രം പ്രേക്ഷകനെ വളരെ നന്നായി രസിപ്പിക്കുന്നുമുണ്ട്. പൊട്ടിച്ചിരിയ്ക്കാൻ ഒത്തിരി മുഹൂർത്തങ്ങൾ ഉണ്ട് ചിത്രത്തിൽ ഉടനീളം. അതെ മാതിരി, ഇത്തിരി നൊമ്പരങ്ങളും. ചിത്രത്തിനിടയിൽ വരുന്ന ഗാനങ്ങൾ എല്ലാം മനോഹരമാണ്. നായകനായ ചാ ടെ-ഹ്യൂനും നായികയായ ജുൻ-ജി ഹ്യുന്നും തകർപ്പൻ പ്രകടനങ്ങളാണ് കാഴ്ച വെച്ചിരിക്കുന്നത്. 

ഏതൊരു പ്രേക്ഷകനെയും ഇഷ്ടപ്പെടുത്തുന്ന ഒരു sweet romantic comedy ആണിത്.

എൻറെ റേറ്റിംഗ് 8.0 ഓണ്‍ 10

93. Tomorrowland (2015)

ടുമോറോലാൻഡ് (2015)




Language: English
Genre : Drama | Sci-Fi
Director : Brad Bird
IMDB Rating : 6.6

Tomorrowland Theatrical Trailer


അനിമേഷൻ ചിത്രങ്ങളിൽ പ്രിയപ്പെട്ടവയിൽ പെട്ട രണ്ടു ചിത്രങ്ങളാണ് ഇൻക്രെഡിബിൾസ്, റാറ്റട്ടൂയിൽ എന്നിവ. അത് വർഷങ്ങൾക്കു മുൻപു കണ്ടതാണെങ്കിലും, ഇന്നും അതിലെ സീനുകളൊക്കെ മനസ്സിൽ മങ്ങലെല്ക്കാതെ കിടക്കുന്നുണ്ട്. അങ്ങിനെയാണ് എം.ഐ. 4 : ഘോസ്റ്റ് പ്രോട്ടോക്കോൾ കാണുന്നത്. അന്നാണ് ഞാൻ അറിയുന്നത് എന്റെ പ്രിയപ്പെട്ട സിനിമകൾ ഒക്കെ സംവിധാനം ചെയ്തത് ബ്രാഡ് ബേർഡ് ആണെന്ന്. ഗോസ്റ്റ് പ്രേക്ഷകരിൽ ഉണ്ടാക്കിയ ഒരു സ്വാധീനം ചെറുതല്ല. അങ്ങിനെ ഉള്ള ഒരു സംവിധായകൻറെ ചിത്രം എന്ന് പറയുമ്പോൾ നമ്മൾ ഒത്തിരി പ്രതീക്ഷിക്കും. എന്നാൽ ആ പ്രതീക്ഷ നിലനിർത്തിയോ എന്ന കാര്യത്തിൽ സംശയമാണ്.

ഒരു നാസ ശാസ്ത്രജ്ഞൻ ആയ എഡ്ഡി ന്യൂട്ടൻറെ മകളാണ് കാസി ന്യൂട്ടണ്‍. ടെക്നോളജിയിൽ നിപുനയായ അവൾക്കു ഒരു ദിവസം ഒരു പിൻ ലഭിയ്ക്കുന്നു. അതിൽ തൊടുമ്പോഴെല്ലാം വേറൊരു നാട്ടിലെത്തുന്ന അനുഭവമാണ് കാസിയ്ക്ക് കിട്ടിയത്. ഇതിന്റെ ഉറവിടം  കണ്ടുപിടിയ്ക്കാൻ ഫ്രാങ്ക് വോക്കർ എന്ന ഒരു ശാസ്ത്രജ്ഞനെ തേടിപ്പോകുന്നു. അവിടെ വെച്ച് രണ്ടു പേരും ചേർന്ന് ആ നാട്ടിലേക്ക് പോകുന്നതും, രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുന്നതുമാണ് മുഴുവൻ കഥ.

ഉള്ളത് പറഞ്ഞാൽ breath-taking visuals ആണ്. ഓരോ സീനുകളും എടുത്തു പറയേണ്ട ഒന്നാണ്. പ്രത്യേകിച്ച് ആ ലോക്കറ്റിൽ തോടുമ്പോഴുള്ള സീനുകൾ. എന്തൊക്കെയോ പറയണമെന്ന് ബ്രാഡ് മനസ്സിൽ കരുതിയിട്ടുണ്ടാവാം.. പക്ഷെ ഒന്നും പറഞ്ഞു ഫലിപ്പിക്കാൻ പറ്റിയില്ല. വളരെ മോശമായ കഥയാണ് ഈ ചിത്രത്തെ മൊത്തത്തിൽ നശിപ്പിക്കുന്നത്. ഒരു വിശ്വാസകരമായ കഥയുണ്ടായിരുന്നുവെങ്കിൽ ഈ ചിത്രം വേറൊരു തലത്തിൽ നിന്നേനെ. 

പ്രകടനത്തിൻറെ കാര്യം പറയുക ആണെങ്കിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് റാഫി കാസിഡി എന്ന കൊച്ചു മിടുക്കിയുടെ അഭിനയമാണ്. നല്ല cute ആയിരുന്നു. ജോർജ് ക്ലൂണിയുടെ കാര്യം എടുത്തു പറയേണ്ടതില്ലല്ലോ. ബ്രിറ്റ് റോബർട്ട്സണും നല്ല അഭിനയമായിരുന്നു. ക്യാമറവർക്കും എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

ഈ ചിത്രം ബോക്സോഫീസിൽ പരാചയപ്പെട്ടില്ലെങ്കിലെ അത്ഭുതമുള്ളൂ എന്ന് ഒരു സംശയം കൂടാതെ തന്നെ പറയാം. എൻറെ അഭിപ്രായത്തിൽ one of the biggest disappointment.

എൻറെ റേറ്റിംഗ് 5.5 ഓണ്‍ 10

Thursday, September 24, 2015

92. Sicario (2015)

സിക്കാരിയോ (2015)




Language : English | Spanish
Genre : Drama | Crime | Thriller
Director : Denis Villeneuve
IMDB Rating : 8.0


SICARIO Theatrical Trailer


മെക്സിക്കൻ ഭാഷയായ സ്പാനിഷിൽ "സിക്കാരിയോ" എന്ന് വെച്ചാൽ ഹിറ്റ്മാൻ (വാടകകൊലയാളി) എന്നാണു. ആ പേരിനോട് 100% നീതി പുലർത്തിയ ചിത്രം. ഹിറ്റ്‌മാൻ കഥകൾ ഒത്തിരി പറഞ്ഞു നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഒരു വ്യത്യസ്ത തലത്തിൽ നില്ക്കുന്ന ചിത്രമാണ് സിക്കാരിയോ. എല്ലാ സൈറ്റിലും ഇതൊരു ആക്ഷൻ ചിത്രം എന്നാ ലേബലിൽ ആണെങ്കിലും ഞാൻ ജോനറിൽ ആക്ഷൻ ചേർക്കാത്തതിനു ഒരു വ്യക്തമായ കാരണമുണ്ട്. ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച ഒരു പാട് ഘടകങ്ങളാണ് സംവിധായകൻ ഡെന്നിസ്, എൻറെ ഇഷ്ട നായിക എമിലി ബ്ലണ്ട്, ബെനീഷിയോ ടെൽ ടോറോ, റോജർ അലെക്സാണ്ടർ ടീക്കിൻസ്  എന്ന ചായാഗ്രാഹകൻ. ആ പ്രതീക്ഷകൾക്ക് ഒന്നും യാതൊരു ഭംഗം ഏറ്റില്ല.

പൊതുവെ സ്ത്രീകൾക്ക് അധിക സ്ഥലമില്ലാത്ത  എഫ്.ബി.ഐ.യിൽ തൻറെ സ്വന്തം കഴിവിലൂടെയും ആദർശത്തിലൂടെയും ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരു ഏജന്റാണ് കേറ്റ് മേസർ. ശ്രദ്ധേയയായ കെറ്റിനെ തേടി പുതിയ ഒരു അസൈന്മന്റ് (assignment) എത്തുന്നു. യുഎസ് ഗവണ്‍മെന്റും എഫ്ബിഐയും കൂടി നടത്തുന്ന ഒരു ഓപറേഷനായ മെക്സിക്കൻ ഡ്രഗ് കാർട്ടൽ തലവനെ വധിക്കുന്നതു മൂലം കള്ളക്കടത്തിന് ഒരു താല്ക്കാലിക തടയിടൽ എന്ന ദൗത്യമായിരുന്നു കേറ്റിനു എത്തിചേർന്നത്‌. ഇത് അവർക്ക് അധികം താല്പര്യമില്ലായിരുന്നുവെങ്കിലും, പിന്നീട് അവർ ആ ദൗത്യത്തിന്റെ ഭാഗമാകാൻ തീരുമാനിയ്ക്കുന്നു. പക്ഷെ, തന്റെ ആദർശങ്ങളെല്ലാം കാറ്റിൽ പരത്തുന്ന രീതിയാണ്  അവർക്കാ ദൌത്യത്തിൽ കാണാൻ കഴിഞ്ഞത്. ഇത് മൂലം ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും, ബുദ്ധിമുട്ടുകളും ഒക്കെയാണ് ചിത്രത്തിൽ കാണിയ്ക്കുന്നത്. 

ഈ ചിത്രം മൂന്നു കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നടനായ ടെയ്ലർ ഷെരിദാൻ എഴുതിയിരിക്കുന്നത്. യഥാർത്ഥ സംഭവങ്ങളോടൊക്കെ നീതി പാലിയ്ക്കുന്ന ചിത്രം അതിലും റിയലിസ്ടിക് ആയിട്ടാണ് സംവിധായകൻ  ചിത്രീകരിച്ചിരിക്കുന്നത്. സംവിധായന്റെ മനസറിഞ്ഞു തന്നെ ചായാഗ്രായകൻ അത് പകർത്തിയിട്ടുണ്ട്. ഓരോ സീനുകളും പിഴാവില്ലാത്ത മനോഹരമായി തന്നെ എടുത്തിയിട്ടുണ്ട്. നമ്മൾ ഇത് വരെ സിനിമയിൽ കാണാത്ത രീതിയിലാണ് ഇതിലെ ക്യാമറവർക്ക് നടത്തിയിരിക്കുന്നത്. aerial views ഒക്കെ ഒരു സംഭവമായി തന്നെ തോന്നും. covert operations ഒക്കെ കിടു, വളരെയധികം റിയലിസ്ട്ടിക്കാണ്, റോജർ എന്നാ ചായാഗ്രാഹകന്റെ സീറോ ഡാർക്ക് തെർടി രീതിയിൽ തന്നെ. സിനിമയുടെ ആ മൂഡ്‌ അത്രയ്ക്കും പ്രേക്ഷകനിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ആക്ഷൻ ജോനറിലുള്ള ഈ ചിത്രത്തിൽ ഉടനീളം ആക്ഷനില്ല, മരിച്ചു ഒരു ഡ്രാമ ത്രില്ലറാണ്. ഉള്ളത് കിടിലനും.

ബെനീഷിയോ ടൽ ടെറോ തന്റെ റോൾ തകർത്ത് ചെയ്തിട്ടുണ്ട്. എമിലി ബ്ലണ്ട്, കേറ്റ് എന്നാ വികാരവതിയായ ഒരു ഏജന്റ്റ് എന്നാ റോളിലേക്ക് അലിഞ്ഞു തന്നെ ചേര്ന്നിട്ടുണ്ട്. എന്താ പെർഫെക്ഷൻ. ജോഷ്‌ ബ്രൊലിനും തന്റെ റോൾ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട വേറൊരു ഘടകം, ഇതിന്റെ പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. അക്ഷരാർഥത്തിൽ ഗംഭീരം.

All the action movie lovers, this is not your regular cup of tea. അല്ലാത്തവർക്ക്, ഒരു കിടിലൻ ത്രില്ലർ തന്നെയാണ് ഡെനിസ് സമ്മാനിച്ചിരിക്കുന്നത്.
a must see in this genre.

എൻറെ റേറ്റിംഗ് : 8.1 ഓണ്‍ 10 

     

Wednesday, September 23, 2015

91. American Ultra (2015)

അമേരിക്കൻ അൾട്ര (2015)



Language : English
Genre : Action | Comedy | Stoner 
Director : Nima Nourizadah
IMDB : 6.7


American Ultra Theatrical Trailer


സ്റ്റോണർ കോമഡികൾ നിരവധി ഇറങ്ങിയിട്ടുണ്ട്, അതിൽ എടുത്തു പറയേണ്ട ചിലതാണ് പൈനാപ്പിൾ എക്സ്പ്രസ്, ടെഡ്, ഡ്യൂ ഡേറ്റ്, ദി ബിഗ്‌ ലെബ്വോസ്കി, ഇടുക്കി ഗോൾഡ്‌, കിളി പോയി, ഗോ ഗോവ ഗോണ്‍, കിഡ് കന്നബീസ് എന്നൊക്കെ. അതിലേക്കു ഒരു പുതിയ സിനിമയാണ് അമേരിക്കൻ അൾട്ര. പ്രൊജെക്റ്റ് എക്സ് എന്ന റ്റീൻ കോമഡി സംവിധാനം ചെയ്ത നിമ നൂരിസ്ട ആണ് ഈ ചിത്രത്തിൻറെ സംവിധാനം. ജെസ്സി ഐസൻബർഗ്, ക്രിസ്റ്റൻ സ്റ്റീവർട്, ടോഫർ ഗ്രേസ് എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

മൈക്ക് ഹോവൽ ലിമാൻ എന്ന ചെറു പട്ടണത്തിലെ ചെറിയ ഷോപ്പ് നടത്തുന്ന ഒരു കഞ്ചാവിനടിമപ്പെട്ട യുവാവാണ്. കാമുകിയായ ഫീബയുടെ കൂടെ ദിവസം കഞ്ചാവും അടിച്ചാണ് ടിയാന്റെ ജീവിതം. അങ്ങിനെ, ഒരു ദിവസം ഹവായിയിൽ ഒഴിവുകാലം ആസ്വദിക്കുന്ന സമയത്ത് മൈക്ക് തന്റെ കാമുകിയോട് പ്രോപോസ് ചെയ്യാൻ വേണ്ടി തീരുമാനിക്കുന്നു. പക്ഷെ, എന്തോ കാരണത്തിൽ ആ പോക്ക് മുടങ്ങിപ്പോകുന്നു. വീണ്ടും ഒരു രാത്രി തന്റെ പ്രണയം തുറന്നു പറയാൻ വേണ്ടിയോരുക്കി വെച്ച സമയത്ത് മൈക്കിനെ രണ്ടു പേർ കൊല്ലാൻ വേണ്ടി വരുന്നു. എന്നാൽ അവരെ അവൻ നിഷ്കരുണം കൊന്നു കളയുന്നു. താൻ മയക്കുമരുന്ന് ലഹരിയിൽ ആണ് അവരെ കൊന്നത് എന്ന് മൈക്ക് തെറ്റിദ്ധരിക്കുന്നു. അവൻ, ഫീബെ അവിടെ വിളിച്ചു വരുത്തുന്നു. അപ്പോഴേക്കും പോലീസും സ്ഥലത്തെത്തി അവനെയും ഫീബെയെയും അറസ്റ്റ്  ചെയ്തു കൊണ്ട് പോകുന്നു. അവിടെയും അവർ പ്രതീക്ഷിച്ചതല്ല നടക്കുന്നത്. മൈക്കിനു നമ്മളറിയാത്ത ഒരു ഭൂതകാലം ഉണ്ടായിരുന്നു. അതെന്തായിരുന്നു? ആര്ക്കും ഒരു ഉപദ്രവമാല്ലാത്ത മൈക്കിനെ എന്തിനു ആളുകൾ കൊല്ലാൻ വരുന്നു എന്നാ ചോദ്യത്തിന് ഒരു കിടിലൻ ആക്ഷൻ കോമഡിയിലൂടെ നമുക്ക് ചിത്രം പറഞ്ഞു തരുന്നൂ.

ചിത്രത്തിൻറെ ഹൈലൈറ്റ്, ഇതിലെ കോഡൂരമായ ആക്ഷനും ഇടതടവില്ലാത്ത കോമഡിയുമാണ്. ജസ്സിയുടെയും ക്രിസ്റ്റൻറെയും പ്രകടനം തന്നെയാണ്. പൊതുവെ ക്രിസ്റ്റനെ ഇഷ്ടമല്ലാത്ത എനിക്കീ ചിത്രത്തിൽ അവരെ ശെരിക്കും ഇഷ്ടമായി. നല്ല സുന്ദരിയായിട്ടുണ്ട്‌ ഈ ചിത്രത്തിൽ. കഴിവതും ഇത്തരം ചിത്രങ്ങൾ തെരഞ്ഞെടുത്താൽ നന്നായിരിക്കും എന്ന് കരുതുന്നു. ഒരു സാധാരണ സ്റ്റൊണർ ചിത്രത്തെ ഒരു fast paced violent ആക്ഷൻ ചിത്രമാക്കിയത് സംവിധായകൻ നിമയുടെ പങ്കു തീരെ ചെറുതല്ല. മാര്‍സലോ സാര്‍വോസ് നിര്‍വഹിച്ച ബാക്ക്ഗ്രൌണ്ട് സ്കൊറോക്കെ തകർത്തു വാരി, വളരെ വലിയ സ്വാധീനം പ്രേക്ഷകനില്‍ ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. ആക്ഷൻ സീനുകൾ ഒക്കെ നല്ല രീതിയിൽ കൊറിയോഗ്രഫ് ചെയ്തിട്ടുണ്ട്. 

ഒഴിവുകാലം ആസ്വദിയ്ക്കാൻ പറ്റിയ ഒരു നല്ല ചിത്രമാണ് അമേരിക്കൻ അൾട്ര.

a perfectly blended marijuana just for you

 എൻറെ റേറ്റിംഗ് 7.5 ഓണ്‍ 10 

Tuesday, September 22, 2015

90. Last Stop 174 (Ultima Parada 174) (2007)

ലാസ്റ്റ് സ്റ്റോപ്പ്‌ 174 (അൾടിമ പറാട 174) (2007)


Language : Portugese
Genre : Biography | Crime | Drama]
Director : Bruno Barreto
IMDB Rating : 7.1

ബ്രസീൽ  എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ഫുട്ബോളും, സാംബാ ഡാൻസും, വശ്യമായ കടൽ തീരങ്ങളും പിന്നെ ക്രിസ്തുവിന്റെ 100 അടി ഉയരമുള്ള ശില്പവുമാണ്. പക്ഷെ, അവിടെ നടക്കുന്നത് എന്താണെന്ന് പുറമേ നിന്നും ഉള്ളവർക്ക് അധികമൊന്നുമറിയില്ല എന്നതൊരു വാസ്തവം. നഗരങ്ങളിൽ അറുംകൊലകളും മയക്കുമരുന്ന് വിപണിയും കവർച്ചയും സജീവമാണ്, ഏതൊരു ടൂറിസ്റ്റിനും ഭയപ്പെടാൻ പോകുന്ന ഒന്നാണ് ബ്രസീലിലെ പല നഗരങ്ങളും അവിടെയുള്ള ഈ സ്ഥിരം സംഭവങ്ങളും.

2000ൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ചെയ്ത ഒരു ചിത്രമാണ് ലാസ്റ്റ് സ്റ്റോപ്പ്‌ 174. ബ്രൂണോ ബരേറ്റോ സംവിധാനം ചെയ്ത ഈ ചിത്രം യാഥാർഥ്യത്തോട് നൂറു ശതമാനം അടുത്തു കിടക്കുന്ന ഒരു ചിത്രമാണ്. 

ട്രോപ ഡി എലീറ്റ് എന്നാ ഹിറ്റ് ചിത്ര പരമ്പരകൾ എഴുതിയ ബ്രൗലിയൊ മണ്ടോവനി ആണ് ഈ ചിത്രവും രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് മനസിലാവും, അദ്ദേഹം ബ്രസീലിയൻ ക്രൈം വരച്ചു കാട്ടുന്നതിൽ ഉള്ള കഴിവ്. എന്തായാലും എന്റെ ഇഷ്ട ചിത്രങ്ങളിലുൾപ്പെടും ട്രോപാ. ഇനി ലാസ്റ്റ് സ്റ്റോപ്പ്‌ 174 എന്ന ചിത്രത്തിലേക്ക് തിരിച്ചു വരാം.

സാൻട്രോ എന്ന ഒരു കൌമാരക്കാരൻറെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. സ്വന്തം അമ്മയെ കണ്മുന്നിൽ വെടിയേറ്റ്‌ മരിയ്ക്കുമ്പോൾ തന്നെ, അവൻറെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും വിലങ്ങു വീണിരുന്നു. പക്ഷെ, പ്രതീക്ഷ കളയാതെ അവൻ റിയോയിലേക്ക് വണ്ടി കയറുന്നു. അവിടെയും അവനു കയ്‌പ്പേറിയ അനുഭവങ്ങൾ മാത്രമായിരുന്നു ലഭിച്ചത്. വഴിയോരത്താണ് താമസമെങ്കിലും വളരെ പെട്ടെന്ന് തന്നെ അവൻ, മയക്കുമരുന്നിനു അടിമയായി.  ദാരിദ്ര്യത്തിൻറെ പടുകുഴിയിൽ കിടക്കുമ്പോഴാണ് അവനെ പോലീസ് ജയിലിൽ പിടിച്ചിടുന്നത്. അവിടെ വെച്ച് അവനു ഒരു കൂട്ടുകാരനെ കിട്ടുന്നു, അവൻറെ പേരും സമാനമായ പേര് തന്നെയായിരുന്നു. അലെക്സാണ്ട്രോ. രണ്ടു പേരും കൂടി ജയിൽ ചാടുന്നു. പിന്നീട് അവർ മോഷണവും, പിടിച്ചുപറിയും, കൊലപാതകവും ഒക്കെ സർവ്വ സാധാരണമെന്ന പോലെ ചെയ്തു പോന്നു. ഒരു വലിയ റാപ്പർ ആകണമെന്ന മോഹം അപ്പോഴും അവൻ ഉള്ളിലൊതുക്കി ജീവിച്ചു. അവനെഴുത്തും വായനയും അറിയില്ലായിരുന്നു എന്ന പോരായ്മയും വേറെ.  നല്ല ഒരു മനുഷ്യനായി ജീവിക്കണം എന്ന ആഗ്രഹം തിരസ്കരിക്കപ്പെട്ട സാൻഡ്രോയുടെ മനസ് പതറുന്നു. ഒരു നാൾ അത്യധികം മയക്കുമരുന്ന് കഴിച്ചു ഒരു ബസ്‌ ഹൈജാക്ക് ചെയ്യുന്നു. ആരെയും ഉപദ്രവിക്കാനോ ഒന്നുമല്ലായിരുന്നു അവൻറെ ഉദ്ദേശ്യം. അവനോടു സമൂഹം കാണിച്ച അവഗണനയോടുള്ള അറപ്പും വിദ്വെഷവുമായിരുന്നു ഉള്ളിൽ നിന്നും അണ പൊട്ടി പുറത്തു വന്നത്.

ശരിക്കും പറഞ്ഞാൽ, ഒരു സംഭവ കഥയാണ്  സംവിധായകൻ പറയാൻ ഉദ്ദേശിച്ചതെങ്കിലും, പക്ഷെ അതിൽ സമൂഹ വ്യവസ്ഥിതിയുടെയും നീതിവ്യവസ്ഥിതിയുടെയും മറയില്ലാത്ത സത്യങ്ങളാണ് വിളിച്ചു ഓതിയത്. ബ്രസീലിയൻ ചേരികളിൽ വളർന്നു വരുന്ന കുട്ടികളുടെയും, അവിടെ ജീവിക്കുന്ന മനുഷ്യരുടെയും നിസ്സഹായതയാണ്  പച്ചയായി കാട്ടുന്നത്. ഒരാൾ നന്നാവണം എന്ന് കരുതിയാലും, സമൂഹം അവനെ അതിനനുവദിക്കുന്നില്ല എന്നതിൻറെ ഒരു ഉദാഹരണം മാത്രമാണീ ചിത്രം. അതെ മാതിരി, ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങളുടെയും കൊള്ളരുതായ്മയുടെയും പിടിച്ചുപറിയുടെയും കേന്ദ്രമാണ് ബ്രസീൽ. അതും കൃത്യമായി കാണിച്ചിരിക്കുന്നു. അവിടെ ജീവിക്കുന്നവർക്ക് ഇപ്പോൾ ഈ അക്രമങ്ങൾ ഒന്നും അല്ലാതായിരിക്കുന്നു എന്നതിൻറെ തെളിവ് ആണ് ഇതിലെ ഒരു സീൻ. സാണ്ട്രോ ബസ് ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ വണ്ടിയിലുള്ള ഒരു പെൺകുട്ടി തന്റെ ബോസിനെ വിളിച്ചിട്ട് പറയും, "ഞാൻ ഓഫീസിലെത്താൻ ഇത്തിരി വൈകും, ഇവിടെ ഞാൻ സഞ്ചരിക്കുന്ന ബസ് ഹൈജാക്ക് ചെയ്തിരിക്കുകയാണ്" (not the exact dialogue).

ക്യാമറ വർക്കൊക്കെ ഗംഭീരം. ഡയലോഗുകൾ എല്ലാം തകർത്തു  (കൂടുതലും അസഭ്യ വാക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത് ചിലപ്പോൾ അത് ആലോസരമുണ്ടാക്കാനും സാധ്യതയുണ്ട്). ലീഡ് ആക്ടറിന്റെ അഭിനയം ശരിക്കും നന്നായിട്ടുണ്ട്, ഒരു പുതുമുഖം എന്നതു വെച്ച് നോക്കിയാൽ excellent.

ബ്രസീലിൻറെ യഥാർത്ഥ സൌന്ദര്യം ആസ്വദിക്കണം എന്നുള്ളവർ ഈ ചിത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ്.

എന്റെ റേറ്റിംഗ് 7.9 ഓണ്‍ 10

Sunday, September 20, 2015

89. Stake Land (2010)

സ്റ്റേക്ക് ലാൻഡ് (2010)


Language : English 
Genre : Action | Drama | Horror | Sci-Fi
Director : Jim Mickle
IMDB Rating : 6.5

Stake Land Theatrical Trailer

നായകനായ നിക്ക് ദാമിച്ചിയും സംവിധായകനായ ജിം മിക്കിളും ഒരുമിച്ചെഴുതിയ സ്ടേക് ലാൻഡ് എന്നാ ചിത്രം 2010ൽ ആണ് റിലീസ് ആയതു. വളരെ നല്ല നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം ബോക്സോഫീസിൽ ഒരു പരാചയം ആയിരുന്നുവെങ്കിലും, അപ്രതീക്ഷിതമായാണ് ഞാൻ ഈ ചിത്രം 4 വർഷം മുൻപ് കാണുന്നത്. ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടതാണ്, പക്ഷെ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി വളരെ നല്ല ഒരു സിനിമ അനുഭവം ആണ് ഈ ചിത്രം പകർന്നു തന്നത്.

പ്ലേഗ് മൂലം അമേരിക്കയിലെ ജനത മുഴുവൻ ക്ഷയിച്ചു പോകുന്നു. ഭൂരിഭാഗം ജനങ്ങളും സോമ്പികളും വാമ്പൈറുകളുമായി മാറിയിരിക്കുന്നു. ബാക്കിയുള്ളവർ രാത്രിയായാൽ പുറത്തിറങ്ങാതെയും ഭയത്തിൽ കഴിഞ്ഞു കൂടുന്നു. മാർട്ടിൻ എന്ന ഒരു കൌമാരക്കാരനായ കുട്ടിയും അനാഥനായതും ഇതേ പ്രതിഭാസത്തിൽ തന്നെയാണ്, തന്റെ കുടുംബാംഗങ്ങളെയെല്ലാം ഒരു രാത്രിയിലുണ്ടാകുന്ന സോംബീ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. മിസ്റ്റർ എന്ന vampire/zombie hunter അവനെ രക്ഷിക്കുന്നു. രണ്ടു പേരും കൂടി പുതിയൊരു മേച്ചിൽപ്പുറം തേടിയുള്ള ഒരു cross-country യാത്ര തുടങ്ങുകയാണ്. അതിനിടെ ഒരു കന്യാസ്ത്രീ, ഒരു ഗർഭിണിയായ യുവതി എന്നിവരെയും കൂടെ കൂട്ടുന്നു. അവർ യാത്ര ചെയ്യുന്നതനിടെ പല പല ഭീഷണികളും നേരിടേണ്ടി വരുന്നു. സോമ്പികൾ, വാമ്പൈറുകൾ, സ്ത്രീ ലംബടന്മാർ, കള്ളന്മാർ, കൊലപാതകികൾ, അങ്ങിനെ പലരെയും അവര്ക്ക് തരണം ചെയ്യേണ്ടി വരുന്നു. ഇതെല്ലാം എങ്ങിനെ തരണം ചെയ്യുന്നു? അവർ സുരക്ഷിതരായിട്ടു ഭൂമിയുടെ ഒരു നല്ല ഭാഗത്തെത്തുമോ? എല്ലാവരും എത്തുമോ? എന്നുള്ള ഉത്തരങ്ങൾക്കു ചിത്രം മുഴുവനായി തന്നെ കാണണം.

മിതഭാഷിയായ നായകനെ അവതരിപ്പിച്ച മിസ്റ്ററിനെ അവതരിപ്പിച്ച നിക്ക് ദാമിചിയെ ചില സമയങ്ങളിൽ വെസ്റ്റേണ്‍ ചിത്രത്തിലെ ക്ലിന്റ് ഈസ്റ്റ്-വുഡിനെ ഓർമ്മിപ്പിയ്ക്കും. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് അപാരം തന്നെ. കഥ മുഴുവൻ മുൻപോട്ടു കൊണ്ട് പോകുന്നത് മാർട്ടിനെ അവതരിപ്പിച്ച കോണർ പോളോ ആണ്. നല്ല പ്രകടനമാണ് ആ കുട്ടി കാഴ്ച വെച്ചത്. എല്ലാ അഭിനേതാക്കളും തകർപ്പൻ പ്രകടനം തന്നെയാണ് കൊടുത്തത്. 

വളരെ ചെറിയ ഒരു ബജറ്റിൽ തയാറാക്കിയ ചിത്രമാണെങ്കിലും അത് നമുക്ക് ഈ ചിത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരു നിമിഷം പോലും തോന്നുകയില്ല.. 98 മിനുട്ടും ഒരു പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിവുള്ള ഒരു ചിത്രം തന്നെയാണ് ഇത്. പോസ്റ്റ്‌ അപൊകലിപ്റ്റിക്  ചിത്രം അതിന്റെ എല്ലാ ചേരുവകളും അടങ്ങിയതെന്താണോ അതെല്ലാം ഒരു സോംബീ റോഡ്‌ മൂവി എന്ന് വിളിക്കാം ഈ ചിത്രത്തിനെ, ആവേശം പകരുന്ന നിമിഷങ്ങൾ നിറയെ ഉണ്ട് ഈ ചിത്രത്തിൽ. അത് വളരെ നന്നായി ചിത്രീകരിചിട്ടുമുണ്ട്. ജംബിങ്ങ് സീൻസുകളും നിറയെ ഉണ്ട്.

ഹൊറർ ഫാൻസിനും ആക്ഷൻ ത്രില്ലർ ഫാൻസിനും തീര്ച്ചയായും ഇഷ്ടമാകാനുള്ള വകയെല്ലാം ഈ ചിത്രത്തിലുണ്ട്. 

എന്റെ റേറ്റിംഗ്: 7.8 ഓണ്‍ 10



Saturday, September 19, 2015

88. Everest (2015)

എവെറെസ്റ്റ് (2015)



Language : English
Genre : Adventure | Biography | Drama | Thriller
Director : Baltasar Kormakur
IMDB Rating : 7.6


Everest Theatrical Trailer



ലോകത്തിലെ ഏറ്റവും അപായഭീഷണി മുഴക്കുന്ന ഒരു സ്ഥലമുണ്ടെങ്കിൽ അത് എവറസ്റ്റ് ആണെന്ന് കേട്ടിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, എവറസ്റ്റ് കൊടുമുടിയുടെ കാലാവസ്ഥാ വ്യതിയാനം തന്നെ. ഒരേ സമയം ശാന്ത സ്വഭാവമുള്ള ഒരു കൊടുമുടിയായും, അടുത്ത നിമിഷം അതി ശക്തമായി അതൊരു ഘോരസ്വഭാവമുള്ള മൃഗമായി മാറാനും കഴിയും എന്നുള്ളത് കൊണ്ടാണിത്. 

ബാല്ടസർ കൊർമാകുർ സംവിധാനം ചെയ്ത എവറസ്റ്റ് എന്ന ഈ ഹോളിവുഡ് ചിത്രം 1996ൽ നടന്ന ദുരന്തത്തിൽ നിന്നും ഉടലെടുത്തതാണു. കൊടുമുടി കീഴടക്കാൻ കയറിയ നിറയെ പേരില് 12 പേർ മരണമടഞ്ഞ ആ ദുരന്തം അതിന്റെ ഉത്തമ ശൈലിയിൽ തന്നെ പ്രതിപാദിച്ചിരിക്കുന്നു. പ്രകൃതിയുടെ പ്രക്ഷോഭങ്ങൾ അതിന്റെ ഉന്നതിയിൽ തന്നെയാണ് ചിത്രം കാണിച്ചിരിക്കുന്നത്. അതിൽ പെട്ട് പോകുന്നവരുടെ മനസ്തിതികൾ എല്ലാം ചിത്രം തുറന്നു കാട്ടാൻ ശ്രമിച്ചിട്ടുണ്ട്. 

ഒരു വൻ താരനിര അണി നിറഞ്ഞ ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ചത് ഒരു ഘടകം മാത്രമാണ്, അത് വേറൊന്നുമല്ല "ജേക് ജൈലൻഹാൾ" ആണ്. പക്ഷെ, എന്നെ ആ കാര്യത്തിൽ ചിത്രം നിരാശപ്പെടുത്തി. അദേഹത്തിന് തന്റെ പ്രകടനം നടത്താനായി വലിയ ഇടം ഒന്നുമില്ലായിരുന്നുവെങ്കിലും, ഉള്ള സമയം കൊണ്ട് പുള്ളി തന്റേതായ ഒരു മുദ്ര പതിപ്പിച്ചു. 

എവറസ്റ്റ് കീഴടക്കാൻ വേണ്ടി ഒരു പറ്റം സാഹസികർ പോകുന്നതും, പിന്നീട് അവിടെയുണ്ടാവുന്ന കാലാവസ്ഥാ വ്യതിയാനവും, അവലാഞ്ചയും, മലമുകളിൽ ഉണ്ടാവുന്ന കൊടുങ്കാറ്റും ഒക്കെ തരണം ചെയ്യുന്നതാണ് കഥ. കുറച്ചു പേർ അതിൽ കൊല്ലപ്പെടുകയും, വളരെ ചുരുക്കം പേർ രക്ഷപെടുകയും ചെയ്യുന്നു.

ഇത് ഭംഗിയായി തന്നെ സംവിധായകൻ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്. ഒരു visual treat തന്നെയാണീ ചിത്രം. പക്ഷെ ചില ഇടങ്ങളിൽ ഗ്രാഫിക്സിന്റെ പോരായ്മ എനിക്ക് അനുഭവപ്പെട്ടു. സാഹസികരുടെ മാനസിക പിരിമുറുക്കവും, അവരുടെ കുടുംബങ്ങളുടെ പിരിമുറുക്കങ്ങളും വളരെ ഭംഗിയായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഒരു പക്ഷെ, സംവിധായകൻ ഒരു ദുരന്തത്തിനും മേലെ അതിൽ നിന്നുമുണ്ടാവുന്ന വിഷമങ്ങൾ കൂടിയാവും പറയാൻ ആഗ്രഹിച്ചത്‌. കുറെയധികം സീനുകൾ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട്‌.  നായകനായി അഭിനയിച്ച ജേസണ്‍ ക്ലാർക്ക് മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. ജേക് ജൈലൻഹാൾ, കീറ നൈട്ളി, സാം വർതിങ്ങ്റ്റൻ, ജോഷ്‌ ബ്രോലിൻ, റോബിൻ റൈറ്റ്, എമിലി വാട്സണ്‍, മാർട്ടിൻ ഹെണ്ടെർസൻ, തുടങ്ങി നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും അവരവരുടെ  വളരെ ഭംഗിയായി ചെയ്തു. എന്നിരുന്നാലും, സാം വളരെ കുറച്ചു സീൻസ് മാത്രമെയുള്ളുവെങ്കിലും നല്ല വെടിപ്പായിട്ടു തന്നെ ചെയ്തു. (അവർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാ, കാരണം മൊത്തം പ്രകൃതിയാണല്ലോ ചെയ്യുന്നത്).

ഒരു ജീവൻറെ അല്ലെങ്കിൽ ഒരു ജീവിതത്തിന്റെ വില മനസിലാക്കിത്തരുന്നു ഈ സിനിമ.

എന്റെ റേറ്റിംഗ് : 8.0 ഓണ്‍ 10  



Friday, September 18, 2015

87. Maaya (2015)

മായ (2015)



Language : Tamil
Genre : Drama | Horror | Mystery
Director : Ashwin Saravanan
IMDB Rating : Not Credited

Maya Theatrical Trailer


പുതുമുഖമായ അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഈ ഹൊറർ ത്രില്ലർ മറ്റേതൊരു ഈ ജോണറിലുള്ള ചിത്രത്തിനും മുകളിൽ നില്ക്കും എന്ന് നിസംശയം പറയാം. നയൻതാരയും ആരിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൻറെ തിരക്കതയെഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ഒരു ഹൊറർ ചിത്രത്തിൻറെ എല്ലാ ചേരുവകളും അടങ്ങി വന്നിരിക്കുന്ന ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ബലം ഇതിന്റെ കഥയും തിരക്കഥയും തന്നെ ആണ്.

ഈ ചിത്രം ചെന്നൈയിൽ  കുറച്ചകലെ മാറിയുള്ള മായാവനം എന്ന കാടിനേയും അതിലുള്ള ഒരു ഭ്രാന്താശുപത്രിയെയും ചുറ്റിപ്പറ്റിയുള്ളതാണ്. ഒരു മാഗസിനിൽ ഈ മായവനത്തിലെ മായ എന്നാ യുവതിയുടെ കഥ വരുമ്പോൾ അതിനായി ചിത്രങ്ങൾ വരയ്ക്കുന്നത് അർജുൻ എന്നാ യുവാവാണ്. എന്നാൽ ഈ കെട്ടുകഥയിലൊന്നും വിശ്വാസമില്ലാതിരുന്ന അർജുൻ കുറെ സന്ദർഭങ്ങളിൽ ഇതു വിശ്വസിക്കുകയും അതന്യേഷിച്ചു പോകുന്നതായാണ് കഥ. കഥ കുറച്ചു പഴയത് പോലെ തോന്നുമെങ്കിലും അശ്വിൻ ഒരു ആറ്റം ബോംബ്‌ തന്നെയാണ് ഈ ചിത്രത്തിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.

ഒരു multilayered കഥ പറച്ചിൽ ആണ് സംവിധായകനായ അശ്വിൻ ഇവിടെ അവലംബിച്ചിരിക്കുന്നത്. എന്നാൽ അതൊട്ടും ബോറടിയ്ക്കാതെ പ്രേക്ഷകനെ നന്നായി പിടിച്ചിരുത്തുമുണ്ട്. എല്ലാം അവസാനം ഒരേ ഫ്രേമിൽ വന്നു നിൽക്കുമ്പോൾ വെറുമൊരു സിനിമാ കാണിയ്ക്കു അത് മനസിലാകാതെ പോകുന്നുമുണ്ട്. ഞാൻ കഥയധികം വിവരിച്ചു പറയാത്തതിനു പ്രധാന കാരണവും ഇത് തന്നെയാണ്. കാരണം, ഓരോ പ്രേക്ഷകനും ഈ ചിത്രം കണ്ടു കഥ മനസിലാകുകയാണേൽ അത് തന്നെയാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ വിജയവും. അത്ര വ്യത്യസ്തമായ കഥയും ട്രീറ്റ്മെന്റുമാണ് ചിത്രത്തിന് നല്കിയിരിക്കുന്നത്. ഒരിക്കലും ഒരു പുതുമുഖത്തിന്റെ ജാള്യതയോ ഭയമോ ഇല്ലാതെ തന്നെ അദ്ദേഹം ചെയ്തിരിക്കുന്നു. ഒരു വലിച്ചു നീട്ടൽ ഒന്നും നമുക്കനുഭവപ്പെടുകയോ എന്നാൽ നല്ല fast-paced narration ആയതു കൊണ്ട് കഥ സിനിമയുടെ ഒഴുക്കിനൊത്തു പോകുകയും ചെയ്യും. ഓരോ minute (മൈനൂട്ട്) കാര്യങ്ങൾ വരെ അദ്ദേഹം ശ്രദ്ധിച്ചിരിക്കുന്നു എന്ന് സിനിമ കാണുന്നവർക്ക് മനസിലാവും. ക്യാമറ വർക്ക് ഗംഭീരം. ഒരു ഫ്രേമുകളും മനസ്സിൽ നില്ക്കും. പിന്നെ സ്ഥിരം ഹൊറർ ചിത്രങ്ങൾ സീനുകൾ ഉണ്ടെങ്കിലും കുറച്ചു jumping സീനുകളുമുണ്ട്. അതെല്ലാം, ഒരു ഹൊറർ സിനിമയ്ക്ക് ആവശ്യമാണ്‌ എന്നുള്ളത് വേറൊരു സത്യം. ചില സീനുകൾ രണ്ടു തവണ കാണിക്കുന്നുണ്ടെങ്കിലും, രണ്ടാമത് കാണിക്കുമ്പോഴും നമ്മുടെ ഹൃദയത്തിന്റെ ബീറ്റ് വീണ്ടും ഉയരും എന്നുള്ളത് വേറെ കാര്യം.

സംവിധായകൻറെ ആശയത്തെ 100 ശതമാനവും പിന്തുണ നൽകിയാണ്‌ റോണ്‍ എതാൻ യോഹന്നാൻ നിർവഹിച്ചിട്ടുണ്ട്. നല്ല തകർപ്പൻ / കിടിലൻ പശ്ചാത്തല സംഗീതം തന്നെയായിരുന്നു. ഓരോ പ്രേക്ഷകനെയും edge of the seat ഇരുത്താനും കഴിയുന്ന സംഗീതമായിരുന്നു. 

നയൻതാര അതിമനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഒരു കുട്ടിയുടെ അമ്മയായ അപ്സര എന്ന കഥാപാത്രം അവരുടെ കയ്യിൽ തികച്ചും ഭദ്രമായിരുന്നു. മനസിനക്കരെ എന്ന ചിത്രത്തിൽ തുടക്കം കുറിച്ച നയൻതാരയെന്ന അഭിനേത്രിയിൽ നിന്നും അവർ നൂറു മടങ്ങ്‌ മുൻപോട്ടു പോയിരിക്കുന്നു. നല്ല സുന്ദരിയായി തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആരി, നല്ല ഒരു അഭിനേതാവ് തന്നെയാണ്. അദ്ദേഹത്തിന്റെ നല്ല നല്ല ഓഫറുകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ബർമയിൽ നായികയായി വന്ന രെഷ്മി മേനോൻ അത്ര സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും കഥയിലെ ഒരു പ്രധാന കണ്ണിയാകുന്നു. ലക്ഷ്മി പ്രിയാ ചന്ദ്രമൌലിയും നല്ല ഒരു റോൾ ചെയ്തിട്ടുണ്ട്. അധികം കഥാപാത്രങ്ങൾ ഈ ചിത്രത്തിൽ ഇല്ലെങ്കിലും, ഉള്ളവരെല്ലാം അവരുടെ പങ്കു അതിമനോഹരമായി ചെയ്തു തീർത്തിട്ടുണ്ട്.

ഈ പടം കണ്ടു ഞാൻ വെളിയിൽ ഇറങ്ങുമ്പോൾ, പലരും പറയുന്നത് കേട്ട്, അവിടെയെന്താ ലോജിക്, ഹൊറർ പടത്തിനു ലോജിക് ഒന്നും നോക്കേണ്ടതില്ല എന്നൊക്കെ. എനിക്കതിനൊക്കെ ഒരു മറുപടി മാത്രമേ പറയാനുള്ളൂ, അവർ വെറുതെ ഒന്ന് പേടിയ്ക്കാൻ വേണ്ടിയാണ് ഈ ഹൊറർ ചിത്രത്തിന്  വന്നതെന്ന്,എന്നാൽ കഥ മനസിലാക്കിയാൽ ഇതിലെ ലോജിക് ശരിക്കും  പിടികിട്ടും. I really loved the narration and the execution.

വാൽക്കഷ്ണം: ഇതിൽ ഇത്തിരി ആശയം ഹോളിവുഡ് ചിത്രങ്ങളായ എലീസ ഗ്രേവ്സ് (സ്ടോൻഹെർസ്റ്റ് അസൈലം), മാമാ എന്ന സിനിമകളിൽ നിന്നും കടം കൊണ്ടതാണെങ്കിലും നമുക്കതെല്ലാം ഈ നല്ല ചിത്രത്തിന് വേണ്ടി ക്ഷമിക്കാം.    

ഒരു വിഷമം മാത്രം: എന്ത് കൊണ്ട് മലയാളത്തിൽ ഇത്തരം നല്ല ചിത്രങ്ങൾ വരുന്നില്ല.

Dont miss this Extra-ordinary Horror Flick

എൻറെ റേറ്റിംഗ്: 8.5 ഓണ്‍ 10

Wednesday, September 16, 2015

86. To Kill A Mocking Bird (1962)

ടു കിൽ എ മോക്കിംഗ്ബേർഡ് (1962)




Language : English
Genre : Drama 
Director : Robert Mulligan
IMDB Rating : 8.4

To Kill A Mocking Bird Theatrical Trailer


ഹാർപർ ലീ എഴുതി 1960ലെ പുലിറ്റ്സർ സമ്മാനം നേടിയ ടു കിൽ എ മോക്കിംഗ്ബേർഡ് എന്ന നോവലിനെ ആസ്പദമാക്കി റോബർട്ട് മുല്ലിഗൻ സംവിധാനം ചെയ്തു 1962ൽ പുറത്തിറങ്ങിയ ചിത്രമാണ് ടു കിൽ എ മോക്കിംഗ്ബേർഡ്. വളരെയധികം ക്രിട്ടിക്സ് പ്രശംസ പിടിച്ചു പറ്റുകയും, അതേ സമയം ഒരു വലിയ ബോക്സോഫീസ് ഹിറ്റായി മാറുകയും ചെയ്തു. അക്കാദമി അവാർഡുകളിൽ മികച്ച നടൻ എന്നുള്ള ബഹുമതിയ്ക്ക് പുറമേ 2 അവാർഡുകളും, 8 നോമിനേഷനും (അതിൽ ഏറ്റവും മികച്ച ചിത്രം എന്ന ശ്രേണിയിൽ - ലോറൻസ് ഓഫ് അറേബ്യയ്ക്കായിരുന്നു ആ വർഷം ലഭിച്ചത് ) ലഭിച്ചിട്ടുണ്ട് ഈ മാസ്റ്റർപീസിന്.

ആറ്റിക്കസ് ഫിഞ്ച് അലബാമയിലെ മേക്കോമ്പ് എന്നാ പട്ടണത്തിലെ എല്ലാവരും ബഹുമാനിയ്ക്കുന്ന വക്കീലാണ്. വളരെ ചെറുപ്പത്തിലെ അമ്മ മരിച്ചു പോയ സ്കൌട്ട്, ജെം എന്ന രണ്ടു കുട്ടികളുടെ അച്ഛനുമാണ്. ജെമ്മും സ്കൌട്ടും ഒഴിവു നേരം കളികളിലും അടുത്ത വീട്ടിലെ ബൂ റാഡ്ലി ഒരു ദിവസം, മയേല എവിൽ എന്നാ കൗമാര പ്രായമുള്ള വെളുത്ത വർഗ്ഗക്കാരിയെ മാനഭംഗപ്പെടുത്തി എന്ന തെറ്റായ ആ രോപണത്തിനു വിധേയനായ ടോം റോബിൻസണ്‍ എന്നാ കറുത്ത വർഗ്ഗക്കാരന് വേണ്ടി വാദിക്കാനായി അറ്റിക്കസിനെ ജഡ്ജ് ഏൽപ്പിക്കുന്നു. ആ സമൂഹത്തിലെ വെള്ളക്കാരുടെ അപ്രീതി പിടിച്ചു പറ്റാൻ കാരണമാകുന്നു. പിന്നീടുള്ളത് സിനിമ കണ്ടു തന്നെ അറിയണം.


സ്കൌട്ട് എന്ന പെണ്‍കുട്ടിയുടെ കണ്ണിലൂടെ ആണ് കഥ പറഞ്ഞു പോകുന്നത്. കുട്ടികളുടെ ഒഴിവുകാലത്തെ വിനോദങ്ങളും സന്തോഷങ്ങളും ജിജ്ഞാസയും നിഷ്കളങ്കതയും എല്ലാം നല്ല രീതിയിൽ തന്നെ പകർത്തിയിട്ടുണ്ട് സംവിധായകൻ.ഡയലോഗുകൾ എല്ലാം കേൾക്കാൻ നല്ല രസമാണ്. കുട്ടികളുടെ സംവാദവും മുതിർന്നവരുടെ സംഭാഷണങ്ങളൊക്കെ വളരെയധികം ഹൃദ്യമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. വർണ്ണവിവേചനത്തിനെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിൻറെ കഥയെങ്കിലും അത് രണ്ടു കുട്ടികളുടെ വീക്ഷണത്തിലൂടെ പറയുന്നത് കൊണ്ട്, ഈ വക കാര്യങ്ങളിൽ കുട്ടികളിൽ മാത്രമല്ല അത് സമൂഹത്തിൽ എന്ത് ആഘാതം ഏൽപ്പിക്കുന്നു എന്ന് വരച്ചു കാട്ടുന്നു. 
 
പ്രകടനത്തിൻറെ കാര്യം എടുത്തു പറയുകയാണേൽ ആ കുട്ടികളായി അഭിനയിച്ച മേരി ബധാമും ഫിലിപ്പ് അല്ഫോർഡും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. സിനിമ കണ്ടു കഴിയുമ്പോഴേക്കും രണ്ടു കുട്ടികളെയും നമ്മളറിയാതെ തന്നെ മനസിലേറ്റിയിട്ടുണ്ടാവും . ആട്ടിക്കസ് ഫിഞ്ചായി അഭിനയിച്ച ഗ്രിഗറി പെക്ക് ഒരു നല്ല അച്ഛനായും ഒരു നല്ല മനുഷ്യനായും വളരെ മികച്ച പ്രകടനം തന്നെയായിരുന്നു അത് കൊണ്ട് തന്നെ ആ വർഷത്തെ മികച്ച അഭിനേതാവിനുള്ള അകാദമി അവാർഡ്‌ നോമിനേഷനും ലഭിച്ചു. റോബർട്ട് ദുവാൽ എന്ന അനുഗ്രഹീത നടന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. വെറും ഒരേയൊരു സീനിലാണ് വന്നിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ഭാവാഭിനയം മികവുറ്റതായിരുന്നു.

എന്നെ വളരെയേറെ ഇഷ്ടപ്പെടുത്തിയ ഒന്നായിരുന്നു ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം. ചിത്രത്തിൻറെ മൂഡ്‌ ശരിക്കും നില നിർത്താനും അതെ മാതിരി പ്രേക്ഷകനെ ആ സിനിമയ്ക്കുള്ളിലേക്ക് ആവാഹിക്കാനുമുള്ള ശക്തി ഉണ്ടെന്നു തോന്നിപ്പോയി. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ചിട്ടുള്ള എൽമർ ബെർന്സ്റ്റൈൻ ആണ് സംഗീതം.

ഒഴിവാക്കാൻ പറ്റാത്ത ഒരു മാസ്റ്റർപീസ്‌ തന്നെയാണ് ടൂ കിൽ എ മോക്കിംഗ്ബേർഡ്

എന്റെ റേറ്റിംഗ് 9.3 ഓണ്‍ 10



Thursday, September 10, 2015

85. 13 Assassins (Jūsannin no Shikaku) (2010)

13 അസാസിൻസ് (ജുസാന്നിൻ നോ ഷിക്കാക്കു) (2010)




Language : Japanese
Genre : Action | Biography | Adventure | War
Director : Takashi Miike
IMDB Rating : 7.6

13 Assassins Theatrical Trailer

1800കളിൽ ജപ്പാനിലെ അകാഷിയിൽ ഭരണാധികാരിയായ മറ്റ്സൂടാരിയ നരിട്സുഗു അങ്ങേയറ്റം ക്രൂരനുമായിരുന്നു. അയാൾ, അവിടെ ഉള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തിയും ജനങ്ങളെ പീഡിപ്പിച്ചും കൊന്നും അങ്ങിനെ പോന്നു. ഇതിനെല്ലാം കുട പിടിച്ചിരുന്നത് ടോകുഗാവി ഷോഗുനെറ്റ്‌  എന്നാ ജന്മിത്വ മിലിട്ടറി ഭരണത്തിലെ തന്റെ പാതി സഹോദരനായ ഷോഗൻ ആയിരുന്നു.എന്നാൽ സഹികെട്ട നീതി മന്ത്രി തന്റെ വിശ്വസ്തനായ ഷിൻസെമോൻ എന്നാ ഒരു വയസായ സാമുറായിയെ മറ്റ്സൂടാരിയെ വധിക്കാൻ ഏൽപ്പിക്കുന്നു. ഷിൻസെമൊൻ ഷിമാദ ഈ ഒരു ദൗത്യം നിറവേറ്റാൻ തന്റെ അനന്തരവൻ ഉൾപ്പടെ 12 സാമുറായികളുമായി തിരിക്കുകയാണ്. അത്യന്തം ഉദ്യോകജനകമായ മുഹൂർത്തങ്ങളിലൂടെയും നല്ല ആക്ഷൻ സീനുകളിലൂടെയും കടന്നു പോകുന്ന ചിത്രമാണ് തകാഷി മീക്കെ സംവിധാനം ചെയ്ത 13 അസാസിൻസ്.

1963ൽ റിലീസ് ആയ ക്ലാസിക് സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം. ഒറിജിനലിനും മേലെ നിൽക്കും ഐതിഹാസിക സംവിധായകന്റെ ഈ ചിത്രം. ആദ്യാവസാനം വരെയും ത്രിൽ നിലനിർത്തിക്കൊണ്ട് തന്നെ ചെയ്തിരിക്കുന്നത് കൊണ്ട് കണ്ടിരിക്കുന്ന പ്രേക്ഷകന് യാതൊരു രീതിയിലുള്ള മുഷിച്ചിൽ ഉണ്ടാവുന്നില്ല. ചരിത്രപ്രധാനമായ ചിത്രമാണെങ്കിലും (100% അല്ലെങ്കിലും) അതിൽ നർമ്മം ചാലിച്ചാണ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും അവരുടെതായ വ്യക്ത്തിത്വമുണ്ട്. അത് അഭ്രപാളിയിൽ അഭിനയിച്ചു തകർത്തു ഇതിലെ അഭിനേതാക്കൾ. കലാസംവിധായാകന്റെ കൈയ്യൊപ്പു ഈ ചിത്രത്തിൽ തെളിഞ്ഞു കാണാൻ സാധിക്കുന്നുണ്ട്. ചെറിയ ജോലിയൊന്നുമായിരുന്നില്ല അധെഹത്തിന്റെത്. തകാഷിയുടെ സംവിധാനവും എടുത്തു പറയേണ്ട കാര്യമില്ല, ജാപ്പനീസ് സിനിമകൾ സ്നേഹിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വിരുത് പെട്ടെന്ന് തന്നെ അറിയാം. രണ്ടു മണിക്കൂറും 20 മിനുട്ടും ദൈർഘ്യമുള്ള 13 അസാസിൻസിന്റെ അവസാന 45 മിനുട്ട് ഒന്ന് കാണേണ്ട പ്രതിഭാസം തന്നെയാണ്. മികച്ചു നില്ക്കും ഓരോരോ സീനും. Classically EPIC.

ഓരോ സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ചിത്രമാണ് 13 അസാസിന്സ്.

എന്റെ റേറ്റിംഗ് 9.0 ഓണ്‍ 10

 

 

Wednesday, September 9, 2015

84. The Berlin File (Bereullin) (2013)

ദി ബെർലിൻ ഫയൽ (ബെറുല്ലിൻ) (2013)




Language : Korean
Genre : Action | Espionage | Thriller
Director : Ryoo Seung-Wan
IMDB Rating : 6.7


The Berlin File Theatrical Trailer


കൊറിയൻ ഫിലിം ഫാക്ടറിയിൽ നിന്നും അടുത്ത ഒരു കിടിലൻ ത്രില്ലറിനെ പറ്റിയാണ് ഞാൻ ഇവിടെ എഴുതുന്നത്‌. കുറെ നാളുകൾക്കു മുൻപ് കണ്ടതാണെങ്കിലും, ഒരു റിവ്യൂ ഞാൻ എഴുതിയിരുന്നില്ല.


ദി ബെർലിൻ ഫയൽ ഒരു SPY action ത്രില്ലറാണ്. നല്ല നിലവാരമുള്ള നിരവധി ആക്ഷൻ ത്രില്ലറുകൾ സംവിധാനം ചെയ്തിട്ടുള്ള സ്യൂങ്ങ്- വാൻ റ്യൂവിൻറെ   ചിത്രമാണ്. ജുങ്ങ് വൂ ഹാ ആണ് നായകൻ (ദി ചേസർ, ദി റ്റെറർ ലൈവ്, ദി യെല്ലോ സീ ഒക്കെ കണ്ടിട്ടുള്ളവർക്ക് പെട്ടെന്ന് ആളെ മനസിലാവും) ആണ് നായകൻ.
 

ഉത്തര കൊറിയൻ ചാരനായ പ്യോ ഒരു ആയുധ കച്ചവടത്തിനിടെ തൻറെ യഥാർത്ഥ നാമവും താൻ ചാരനാണെന്ന് വെളിപ്പെടുന്നത് മൂലം  ദക്ഷിണ കൊറിയനും ഉത്തര കൊറിയൻ ഏജൻസികളാൽ വേട്ടയാടപ്പെടുന്നു. ആരെയും വിശ്വസിക്കാൻ പറ്റുകയില്ല, കൂടെ നിൽക്കുന്നവർ എപ്പോൾ ചതിക്കുമെന്ന് യാതൊരു നിശ്ചയമില്ല എന്തിനു സ്വന്തം ഭാര്യയെ പോലും. ദക്ഷിണ കൊറിയൻ ഏജന്റ്റ് പ്യോയെ പിടിച്ചാൽ പല രഹസ്യങ്ങളും പുറത്താക്കാം എന്നുള്ള ആശയിലും അതെ സമയം തങ്ങളുടെ രഹസ്യങ്ങൾ പ്യോ മൂലം പുറത്താകറുത്ത് എന്നാ ആശങ്കയിൽ പ്യോയുടെ ജീവനെടുക്കാൻ ഒരു കൊലയാളിയേയും പറഞ്ഞു വിടുന്നു. ഇതിൽ നിന്നും നായകൻ എങ്ങിനെ രേക്ഷപെടുന്നു, എന്നാണു കഥയുടെ ഇതിവൃത്തം.
 

വളരെ നല്ല ഒരു കഥയും തിരക്കഥയും അതിനു പറ്റിയ രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട്. ഒട്ടും സ്പീഡ് കുറയ്ക്കാതെ തന്നെ അദ്ദേഹം ചെയ്തു. നായകനും വില്ലനുമെല്ലാം നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. ബിജിഎം ഒരു രക്ഷയുമില്ല കിടിലൻ തന്നെ. ആക്ഷൻ സീൻസ് എല്ലാം തന്നെ നന്നായി. രണ്ടു മണിക്കൂർ പടം ഉണ്ടെങ്കിലും ഒരു നിമിഷം പോലും ബോറടിക്കില്ല എന്നതാണ് ബെർലിൻ ഫയൽ എന്നാ ഉദ്യോകജനകമായ ചിത്രത്തിന്റെ സവിശേഷത. ഈ സിനിമയുടെ വേറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇത് ഷൂട്ട്‌ ചെയ്തിരിക്കുന്നത് യൂറോപ്യൻ രാജ്യങ്ങളിലാണ്.
 

2013ൽ റിലീസ് ആയ ഈ ചിത്രം അത്യധികം പ്രശംസ പിടിച്ചു പറ്റി ബ്ലോക്ക്ബസ്റ്റെർ ആയി എന്ന് മാത്രമല്ല, കുറെയധികം അവാർഡുകളും വാരിക്കൂട്ടി.

അധികം രക്ത ചൊരിച്ചിലില്ലാത്ത ഒരു കിടിലൻ ആക്ഷൻ പടം..
 

എല്ലാരും ഒന്ന് കാണാൻ ശ്രമിച്ചു നോക്കേണ്ടത് തന്നെയാണ്.
 

എൻറെ റേറ്റിംഗ് : 8.3 on 10 (Highly Recommended)

Sunday, September 6, 2015

83. Vertigo (1958)

വെർട്ടിഗോ (1958)


Language : English
Genre : Drama | Romance | Thriller
Director : Alfred HItchcock
IMDB Rating : 8.4


Vertigo Theatrical Trailer


ആൽഫ്രഡ്‌ ഹിച്കൊക്ക് എന്നാ വിശ്വവിഖ്യാത സംവിധായകൻറെ ഏറ്റവും നല്ല അഞ്ചു ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് വെർട്ടിഗൊ. D'entre les morts എന്നാ ക്രൈം നോവലിനെ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൻറെ തിരക്കഥ അലെക് കൊപ്പലും സാമുവൽ എ. റ്റൈലരും കൂടി നിർവഹിചിരിക്കുന്നു. ജെയിംസ്‌ സ്റ്റീവാർട്ട്, കിം നൊവാക്, ബാർബറ ബെൽ ഗെടെസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ജോണ്‍ സ്കൊട്ടീ ഫെർഗുസൻ എന്ന പോലീസ് ഡിറ്റക്റ്റീവ് തൻറെ കൂട്ടാളി വളരെ ഉയരത്തിൽ നിന്നും വീണു മരിക്കുന്നത് കണ്ടു അക്രോഫോബിയ (ഉയരങ്ങൾ ഭയം) പിടിപെടുന്നത്  മൂലം വെർട്ടിഗൊ (ക്രമരഹിതമായ മോഹാലസ്യം) ആഘാതമെൽക്കുന്നു.  . അതെ കാരണം മൂലം, തന്റെ ജോലിയിൽ നിന്നും രാജി വെയ്ച്ചു വിശ്രമജീവിതം നയിക്കാൻ തീരുമാനിക്കുന്നു. തന്റെ സുഹൃത്തായ മിഡ്ജ് എന്നാ യുവതിയുടെ അടുത്താണ് കൂടുതൽ നേരവും ചിലവഴിക്കൽ. അങ്ങിനെയിരിക്കെ, ഒരു ദിവസം നിനച്ചിരിക്കാതെ സ്കൊട്ടിയ്ക്ക് ഒരു ടെലിഫോണ്‍ കോൾ ലഭിയ്ക്കുന്നു. അത് തന്റെ ഒരു പഴയ കോളജ് സുഹൃത്തായ ഗവിൻ എൽസ്റ്റെർ ഒരു കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാൻ വേണ്ടി സ്കൊട്ടിയെ വിളിച്ചതായിരുന്നു. 

ബിസിനസ്സുകാരനായ ഗവിനെ, സ്കോട്ടി സന്ധിക്കുന്നു. വിശ്രമജീവിതം നയിക്കുന്ന സ്കോട്ടിയോടു തന്റെ ഭാര്യ ഏതോ ഒരു ശക്തിയുടെ അധീനതയിലാണെന്നു താൻ സംശയിക്കുന്നതായും അതിനാൽ അവരെ പിന്തുടർന്നു കൊണ്ട് അതിന്റെ രഹസ്യം കണ്ടു പിടിയ്ക്കണം എന്നായിരുന്നു ഗവിൻറെ ആവശ്യം. ആദ്യം ആ ആവശ്യം തിരസ്കരിക്കുന്ന സ്കോട്ടി പിന്നീട് ഗവിൻറെ ഭാര്യയായ മാഡലീനെ പിന്തുടരാൻ തുടങ്ങി. മാഡലീൻ ഒരു ദുരൂഹതയുടെ കടംകഥയാണെന്ന് മനസിലാക്കുന്ന സ്കോട്ടി, പിന്നീട് അതൊരു പതിവാക്കി മാറ്റുകയും, ഒരു ദിവസം നദിയിലേക്ക് ചാടിയ മാഡലീനെ രക്ഷപെടുത്തി വീട്ടിലേക്കു കൊണ്ട് വരുന്നു. ഒരു ആത്മഹത്യാപ്രവണതയുള്ള സ്ത്രീ ആണെന്നു മനസിലാക്കുന്നു. പക്ഷെ, കാര്യങ്ങൾ കൈവിട്ടു പോയത്, ആ സുന്ദരിയെ കണ്ടു സ്കോട്ടി അഗാധമായ പ്രണയത്തിലാകുമ്പോഴാണ്. 

മാഡലീനെ അലട്ടിയിരുന്ന പ്രശ്നമെന്താണ്? സ്കോട്ടി അത് കണ്ടു പിടിക്കുമോ? മാടലീന് എന്ത് സംഭവിക്കും എന്നുള്ളതിന് ഉള്ള ഉത്തരമാണ് ഈ ചിത്രം. ഒരിക്കലും പ്രതീക്ഷിക്കാത്ത റ്റ്വിസ്ട്ടുകളും

പ്രണയവും നിഘൂടതയും നിറഞ്ഞ ഒരു നല്ല കഥയ്ക്ക്‌, അതിലുമേറെ ഓജസ്സുള്ളതാക്കി മാറ്റിയതിൽ ഹിച്ച്കൊക്കിനുള്ള പങ്കു ചെറുതല്ല. അദ്ദേഹത്തിന്റെ കഴിവ് ഞാൻ പറഞ്ഞറിയിക്കേണ്ട കാര്യവുമില്ല. അത്രയ്ക്ക് കിടയറ്റ execution തന്നെയാണ്. പശ്ചാത്തലസംഗീതം ഒരു ചിത്രത്തിനെ എത്ത്രത്തോളം സഹായിക്കും എന്നുള്ളതിന് തെളിവാണ് വെർട്ടിഗോ. നിഘഡത നിറഞ്ഞ സംഗീതം ഒരു പ്രേക്ഷകനെ അത്ത്രത്തോളം ആകാംഷഭരിതരാക്കുന്നുണ്ട്.

നായക വേഷത്തിലെത്തിയ ജേംസ് സ്റ്റീവാർട്ട് വളരെയധികം നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അദ്ദേഹം, വിശ്വാസകരമായ അഭിനയമായിരുന്നു. പ്രണയപരവശവും, അതേ സംശയാലുവായ ഒരു ഡിറ്റക്റ്റീവായി അക്ഷരാർഥത്തിൽ തിളങ്ങി. അൻപതുകളിലെ മാദകതിടമ്പായിരുന്ന കിം നൊവാക് വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഒരേ സമയം പ്രണയവും നിഘൂടതയും അവരുടെ കണ്ണിലൂടെ തന്നെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു.

ഒരു മാസ്റ്റർപീസ്‌ തന്നെയാണ് ഈ ചിത്രം. ആ കാലത്ത് ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ച ഈ ചിത്രം, മറ്റേതു ചിത്രങ്ങളെക്കാളും മുന്നിട്ടു നിൽക്കുന്നുമുണ്ട്.

ഇത് കണ്ടിട്ടില്ലായെങ്കിൽ, ഒരിക്കലും നിങ്ങൾ ഒരു സിനിമാപ്രേമി ആകുന്നില്ല.. 

എന്റെ റേറ്റിംഗ് : 8.9 ഓണ്‍ 10

Saturday, September 5, 2015

82. Milana (2007)

മിലന (2007)


Language : Kannada
Genre : Drama | Romance
Director : Prakash
IMDB Rating : 7.2

മനോമൂർത്തിയുടെ ഇമ്പമാർന്ന സംഗീതത്തിന്റെ അകമ്പടിയോടെ വന്ന പുനീത് രാജ്കുമാർ നായകനായി അഭിനയിച്ച കന്നഡ  ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് മിലന. 2007ൽ റിലീസായ പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രം 365 ദിവസങ്ങൾക്കു മേലെ തീയറ്ററിൽ ഓടിയ ചിത്രമാണ്. മികച്ച സംഗീത സംവിധായകൻ, മികച്ച നടൻ എന്ന് മാത്രമല്ല നിരവധി പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം, പാർവതി മേനോൻ എന്ന മലയാളി നടിയുടെ കന്നഡ അരങ്ങേറ്റ ചിത്രം കൂടിയാണ്.

ആദ്യത്തെ പ്രണയ പരാജയത്തിനു ശേഷം താല്പര്യമില്ലായിരുന്നിട്ടു കൂടി വീട്ടുകാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി പ്രസിദ്ധനായ റേഡിയോ ജോക്കിയായ ആകാശ് അഞ്ജലിയെ വിവാഹം കഴിയ്ക്കുന്നു. എന്നാൽ, ആകാശ് പ്രതീക്ഷിച്ച പോലായിരുന്നില്ല കാര്യങ്ങൾ, ആദ്യ രാത്രിയിൽ തന്നെ അഞ്ജലി ആകാശിനോട് വിവാഹമോചനം  ആവശ്യപ്പെടുന്നു.തനിക്കു ഹേമന്ത് എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാണ് അച്ഛൻ നിര്ബന്ധിച്ചത് മൂലമാണ് ആകാശിനെ വിവാഹം ചെയ്തത് എന്ന് പറയുന്നു. ആകാശ് വിവാഹ മോചനത്തിന് സമ്മതിക്കുകയും ചെയ്യുന്നു. 

രണ്ടു പേരും ബാംഗളൂറിലേക്ക് താമസം മാറ്റുന്നു, അവിടെ വെച്ച് വിവാഹമോചനത്തിനു ഏർപ്പാട് ചെയ്യാമെന്നും ആകാശ് പറയുന്നു, എന്നാൽ ആറു മാസം ഒരുമിച്ചു രണ്ടു പേരും താമസിക്കണമെന്നും അതിനു ശേഷം ഇതേ തീരുമാനമെങ്കിൽ പരിഗണിക്കാമെന്നും വക്കീൽ പറയുന്നു. പിന്നീട് നാടകീയ മുഹുർത്തൂങ്ങളിലൂടെ അരങ്ങേറി സിനിമ ശുഭപര്യവസാനിക്കുന്നു. 

ആകാശിനെയും അഞ്ജലിയും ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നതെങ്കിലും പൂജ ഗാന്ധി, സുമിത്ര, അങ്ങിനെ നിരവധി പേർ അവരവരുടെ റോളുകളിൽ വന്നു പോകുന്നുണ്ട്. പല സിനിമകളുടെയും ഒരു മിശ്രിതമാണീ ചിത്രം എങ്കിലും കണ്ടു കൊണ്ടിരിക്കാവുന്ന തികച്ചു ബോറടിക്കാത്ത ചിത്രമാണ്. ആക്ഷൻ സീൻസ് കുറച്ചു ബോറായി, കോമഡി എന്നാ രീതിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ട്,  ഇത് രണ്ടും ഒഴിവാക്കിയിരുന്നെങ്കിൽ കുറച്ചു കൂടി നല്ലതായേനെ ചിത്രം. 

പുനീത് രാജ്കുമാർ നല്ല അഭിനയമാണ് കാഴ്ച വെച്ചത്. കന്നടയിൽ തുടക്കക്കാരി ആണ് എന്ന് പാർവതിയുടെ അഭിനയം തോന്നിപ്പിച്ചില്ല. നല്ല അടക്കത്തോടും കംഫോർട്ടബിൾ ആയി തോന്നി. 

മനോമൂർത്തിയുടെ സംഗീതമാണ് ചിത്രത്തിനെ മുൻപോട്ടു കൊണ്ട് പോകുന്ന പ്രധാന ഘടകം. നിന്നിന്തലേ, അന്തു ഇന്തു, മലെ ഹോഗി എന്നാ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു എന്ന് മാത്രമല്ല ശ്രവണസുന്ദരമായിരുന്നു.

ഒരു തവണ കാണാൻ പറ്റിയ നല്ല ഒരു ചിത്രമാണ് മിലന.

എന്റെ റേറ്റിംഗ്: 6.5 ഓണ്‍ 10
 

 

81. Sleepless Night (Nuit Blanche) (2011)

സ്ലീപ്‌ലെസ്സ് നൈറ്റ് (ന്യൂയി ബ്ലാഞ്ച്) (2015)




Language : French
Genre : Action | Thriller
Director : Frederic Jardin
IMDB Rating : 6.7

Sleepless Night Theatrical Trailer


ലാർഗൊ വിഞ്ച് ചിത്രങ്ങൾ കണ്ടിട്ടുള്ളവർ ഒരിക്കലും റ്റൊമർ സിസലിയെ മറക്കാൻ ഇടയുണ്ടാവില്ല. അദ്ദേഹത്തിന്റെ 2011ൽ പുറത്തിറങ്ങിയ ഒരു ആക്ഷൻ ത്രില്ലർ ആണ് സ്ലീപ്‌ലസ് നൈറ്റ്. ഫ്രഞ്ച് സിനിമാ ചരിത്രത്തിൽ 15ആമത്തെ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ ലഭിച്ച പടമാണിത്. ഫ്രെഡറിക്ക് ജാർഡിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഹോസെ മാർസിയാനൊ എന്ന മയക്കുമരുന്നു രാജാവിൻറെ ഒരു പാക്കേജ് (കൊക്കൈൻ) വിൻസന്റും കൂട്ടാളിയായ മാനുവലും കൂടിചേർന്നു  കവർന്നെടുക്കുന്നു. ആ സമയത്ത് അവർ ഒരാളെ കൊല്ലുകയും ചെയ്യുന്നു. പിന്നീടാണ് അവർ പോലീസ് ഓഫീസർമാരാണെന്ന് മനസിലാകുന്നത്. പക്ഷെ, മാർസിയാനൊയ്ക്ക് തന്റെ മുതൽ തട്ടിയെടുത്തത് വിൻസന്റ് ആണെന്ന് മനസിലാക്കുന്നതോടെ, വിൻസന്റിന്റെ മകനെ കിഡ്നാപ് ചെയ്യുന്നു. തന്റെ മുതൽ തിരിച്ചു തന്നില്ലെങ്കിൽ മകനെ കൊന്നു കളയും എന്നാണു ഭീഷണി. അതിനായി, ബാഗും കൊണ്ട് മാർസിയാനോയുടെ ക്ലബ്ബിലേക്ക് വിൻസന്റ്  പോകുന്നു. ഒരു മുൻ കരുതലെന്നോണം ആ ബാഗ് പുരുഷന്മാരുടെ ബാത്രൂമിലെ സീലിംഗിൽ ഒളിപ്പിക്കുന്നു. പക്ഷെ, എടുക്കാനായി തിരിച്ചു വരുമ്പോൾ അത് കാണാതാവുന്നു. ഇവിടെ നിന്നും ഒരു edge of the seat ത്രില്ലർ തുടങ്ങുകയാണ്. ഒരൊറ്റ രാത്രിയില നടക്കുന്ന സംഭവമായിട്ടാണ് ചിത്രീകരിച്ചത് കൊണ്ട് നല്ല ഫാസ്റ്റ് പേസ്ഡായി പോകും.

വളരെയധികം ട്വിസ്റ്റുകളും അത്യുഗ്രൻ ആക്ഷൻ സീനുകളും കൊണ്ട് സമ്പന്നമാണ് ഈ ഫ്രഞ്ച് ചിത്രം. പ്രത്യേകിച്ചും നായകനായ റ്റൊമർ സിസലി ഡ്യൂപ്പ് ഇല്ലാതെയാണ് ആക്ഷൻ സീനുകളിൽ അഭിനയിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ റോളിനോട് നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്. നല്ല നാച്ചുറലായിട്ടുള്ള കഥയും അതിനൊത്ത സംഭാഷണങ്ങളും നിറഞ്ഞതാണ്‌ ഈ ചിത്രം. നല്ല ഒരു ഫാസ്റ്റ് പേസ്ട് ത്രില്ലരാക്കി മാറ്റിയതിൽ സംവിധായകനായ ഫ്രെഡ്റിക്കിന് അഭിമാനിയ്ക്കാം. നായക കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളൊക്കെ നല്ല വൃത്തിയായി വരച്ചു കാട്ടിയിട്ടുണ്ടിവിടെ. ഓരോ കഥാപാത്രങ്ങളെയും പ്രത്യേകിച്ച് രജിസ്റ്റർ ചെയ്യാതെ കഥയുടെ ഒഴുക്കിനൊത്തു തന്നെ പ്രേക്ഷകന് കാണിച്ചു തരുന്നു. ക്ലിന്റ് ഈസ്റ്റ്വുഡിൻറെ സ്ഥിരം ക്യാമറാമാനായ ടോം സ്ടെൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറയും, അത് ശരിക്കും സിനിമയുടെ ഗതിയെ നിയന്ത്രിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഡാൻസ് ക്ലബ്ബിലെ സീനുകൾ. പശ്ചാത്തലസംഗീതം ഒരു ത്രില്ലറിന് യോജിച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. ഡാൻസ് ബാറിലെ സംഗീതം നമ്മൾ അവരിലൊരാളായി ഫീൽ ചെയ്യിക്കും.

ഒരു Slick Action Thriller താൽപര്യമുള്ളവർക്ക് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് സ്ലീപ്‌ലസ് നൈറ്റ്.

വാൽക്കഷ്ണം: ഇത് വരെ രണ്ടു റീമേക്കുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒന്ന്, ജേമീ ഫോക്സ് നായകവേഷത്തിലെത്തുന്ന 2016 ഹോളിവുഡ് ചിത്രം. രണ്ടാമത്, ഉലകനായകൻ കമൽ ഹാസൻ നായകനായി 2016ൽ തന്നെ റിലീസ് ചെയ്യുന്ന തൂങ്കാവനം.

എന്റെ റേറ്റിംഗ്: 7.8 ഓണ്‍ 10

Wednesday, September 2, 2015

80. IP Man (2008)

ഇപ് മാൻ (2008)





Language : Cantonese

Genre : Action | Biography | Drama
Director : Wilson Yip
IMDB Rating : 8.1


IP Man Theatrical Trailer

ഇപ് മാൻ (യിപ് മാൻ അല്ലെങ്കിൽ യിപ് കൈ മാൻ എന്നും അറിയപ്പെടുന്നു) ഒരു പ്രസിദ്ധനായ ചൈനീസ് മാർഷ്യൽ ആർടിസ്റ്റ് ആണ്. അദ്ധേഹത്തിന്റെ 90% ശിഷ്യന്മാരും പ്രസിദ്ധർ ആണ്, "ബ്രൂസ് ലീ"യും അതിൽ ഉൾപ്പെടുന്നു. യിപ് മാൻറെ ജീവിത കഥയാണ് വിൽ‌സണ്‍ യിപ് സംവിധാനം ചെയ്തു 2008il പുറത്തിറങ്ങിയ ആക്ഷൻ ചിത്രം ഇപ് മാൻ.

1930-40 കാലഘട്ടങ്ങളിൽ ചൈനയിലെ ഫോശാൻ പ്രവിശ്യയിൽ അവരുടെ പാരമ്പര്യമായ ആയോധന കലയിൽ നിപുണരായിരുന്നു. അതിനാൽ അത് പഠിപ്പിക്കാനായി നിറയെ ഗുരുക്കളും അതെ മാതിരി ശിഷ്യന്മാരും ഉണ്ടായിരുന്നു. അവിടെ അവർ, അവർക്കിടയിൽ ഏറ്റവും മുൻപൻ ആരെന്നറിയാൻ മത്സരങ്ങളും സംഘടിപ്പിച്ചു പോന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വിത്യസ്തനായി ആയോധനകലകളിൽ അഗ്രഗണ്യനായ യിപ് മാൻ, ഈ ബഹളത്തിലോന്നും ചേരാതെ തന്റെ സാധാരണമായ ജീവിതവും നയിച്ചിരുന്നു. ആ പ്രദേശത്തെ ഏറ്റവും മിടുക്കനായ ഫൈറ്റർ എന്ന നിലയിൽ പ്രസസ്തനായ യിപ് മാനെ ഒരു ദിവസം വടക്ക് ദേശത്തെ മിടുക്കനായ മഹോപാദ്ധ്യായൻ ജിൻ ഷങ്ങ്ഷാവൊ വെല്ലുവിളിക്കുന്നു. തുടർന്നുണ്ടാകുന്ന സംഘട്ടനത്തിൽ, യിപ് മാൻ നിഷ്പ്രയാസം തന്റെ എതിരാളിയെ കീഴടക്കുന്നു. അതോടെ അദ്ദേഹത്തിന്റെ പ്രശസ്തി പതിന്മടങ്ങ്‌ വർദ്ധിച്ചു.


ആയിടയ്ക്കാണ്, ജാപ്പനീസ് സൈന്യം ഫോശാൻ കീഴടക്കുന്നത്‌, തന്റെ വീടും ഒക്കെ അതിൽ  നഷ്ടപ്പെട്ടു കുടുംബത്തെ പോറ്റാൻ വഴിയില്ലാതെ ഇപ് മാൻ ഒരു കൽക്കരിഖനിയിൽ ജോലിയ്ക്ക് പോകുന്നു. അങ്ങിനെയിരിക്കെ, ജാപ്പനീസ് സൈന്യമേധാവി അവിടത്തെ ഒരു കളരിയിൽ, തങ്ങളുടെ പോരാളികളുടെ പരിശീലനത്തിന് വേണ്ടി ചൈനീസ്‌ യോദ്ധാക്കളോട് മത്സരം ഉണ്ടാക്കുന്നു. ജപ്പാൻകാരുടെ കണക്കപ്പിള്ളയായ ലി ഷാവൊ യിപ് മാനോട് മത്സരിക്കാൻ പറയുകയും, യിപ് മാൻ അത് നിരസിക്കുകയും ചെയ്യുന്നു. എന്നാൽ, ജാപ്പനീസ് സൈന്യത്തലവന്റെ ഭീഷണിയ്ക്കു വഴങ്ങി ആ കളരിയിലേക്ക് പോകുന്നു. പിന്നീട് നടക്കുന്നത് കണ്ടു തന്നെ അറിയണം. അത്രയ്ക്ക് ഉദ്യോകജനകത ഉണ്ടാക്കുന്ന രീതിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.


ഞാൻ മേലെ പറഞ്ഞിരുന്നുവല്ലോ, ഇതൊരു യഥാർത്ഥ കഥ തന്നെയാണ് എന്ന്. ഇത് കണ്ടു കൊണ്ടിരിക്കുമ്പോൾ, നമ്മുടെ മനസ്സിൽ ഉദിക്കാൻ സാധ്യത ഉള്ള ഒരു ചോദ്യമാണ്, "ഇത്രയേറെ സംഭവബഹുലമാണോ ഒരാളുടെ ജീവിതം?" . വിത്സൻ യിപ്പിൻറെ സംവിധാനവും സ്ക്രീൻപ്ലേയും (കുറച്ചു ചരിത്രം വളചോടിച്ചിട്ടുണ്ട്) എടുത്തു പറയേണ്ട ഒന്നാണ്. സാധാരണ ബയോഗ്രഫികൾ കുറച്ചൊക്കെ ലാഗ് വരാറുണ്ട്, പ്രത്യേകിച്ച് ഒരാളുടെ ജീവിതം മാത്രം കാണിയ്ക്കുമ്പോൾ, എന്നാൽ ഇവിടെ ഒരു നിമിഷം പോലും ഒരു പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ബോറടിയ്ക്കേണ്ടി വന്നില്ല. ആക്ഷൻ സീനുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.


ഡോണി യെന്നിനെ അറിയാത്തവർ  ഉണ്ടാവില്ല. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വിജയം നേടിയതാണ്. ഇതിലും  അദ്ദേഹം നടത്തിയ പ്രകടനം തികച്ചും പ്രശംസനീയം ആണ്. സാമോ ഹംഗിന്റെ ആക്ഷൻ തന്നെയാണ് പടത്തിന്റെ ഹൈലൈറ്റ്. 

ഒരു നല്ല ആക്ഷൻ ചിത്രം കാണണമെങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്.

എൻറെ റേറ്റിംഗ് : 8.2 ഓണ്‍ 10

79. To Live And Die In L.A. (1985)

ടു ലിവ് ആൻഡ്‌ ഡൈ ഇൻ എൽ.എ. (1985)


Language : English
Genre : Action Crime | Drama | Thriller
Director : William Friedkin
IMDB Rating : 7.2
വില്യം ഫ്രൈഡ്കിൻ എന്ന ഐതിഹാസിക സംവിധായകൻ സംവിധാനം ചെയ്ത ചിത്രമാണ് ടു ലിവ് ആൻഡ്‌ ഡൈ ഇൻ എൽ.എ. വില്യം പീറ്റർസൻ, വില്ലെം ടഫോ, ജോണ് പാൻകോ, ജോണ്‍ റ്റർട്ടുരൊ, ദർലാൻ ഫ്ലൂഗൽ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരൂപക പ്രശംസ ധാരാളം പിടിച്ചു പറ്റിയ ഈ ചിത്രം ബോക്സോഫീസിൽ വിജയവും നേടിയിരുന്നു. 

കള്ളനോട്ടടി വീരൻ റിക്ക് മാസ്റ്റർസ് പോലീസിനും ഗവണ്‍മെന്റിനും തലവേദന ആയിരിക്കുന്ന സമയത്താണ് രണ്ടു ഏജന്റുകൾ ആയ റിച്ചാർഡ് ചാൻസും ജോണ്‍ വൂക്കൊവിച്ചും കൂടി റിക്കിനെ പിടിക്കാനായി വല വിരിക്കുന്നു. ഇവരെ രണ്ടു പേരെയും ഒരുമിച്ചു നിർത്തുന്നത് റിക്ക് എന്ന ക്രിമിനൽ ആണ്, എന്നാൽ ഇവർ രണ്ടു പേരും അവരവരുടെ രീതിയിൽ ഭയങ്കര വിത്യസ്തന്മാരാണ്. ചാൻസ്, റിക്കിനെ പിടിയ്ക്കാൻ ഏതറ്റവും വരെ പോകാനും  തയാറാണ്,എന്നാൽ ജോണ്‍ നേരെ മറിച്ചും. ഇവർ എങ്ങിനെ ഒത്തു പോവുന്നു? റിക്ക് പിടിയിലാവുമൊ?? എന്നുള്ള പല ചോദ്യങ്ങല്ക്കുമുള്ള ഉത്തരമാണ് ഈ ത്രില്ലറിൽ പറയുന്നത്.


ചിത്രത്തിൻറെ ഏറ്റവും പ്രധാന ആകർഷണം വില്ല്യം ഫ്രൈഡ്കിൻ എന്ന അതികായൻ തന്നെയാണ്. ജെറാൾഡ് പെറ്റീവിച് എന്നാ US secret Service Agent എഴുതിയ നോവലിന് തിരക്കഥ രചിച്ചതും വില്ല്യം ആണ്. അദ്ദേഹത്തിന്റെ സംവിധാന പാടവം ഒന്നെടുത്തു പറയേണ്ടത് തന്നെയാണ്. കാരണം, 6 മില്ല്യൻ എന്നാ വളരെ ചെറിയ തുകയിൽ നിര്മ്മിച്ച ചിത്രത്തിൽ അന്നത്തെ കാലത്ത് പ്രശസ്തിയുടെ പടവ് ചവിട്ടിയിട്ടില്ലാത്ത നടന്മാരെ വെച്ചാണ് അദ്ദേഹം ചിത്രം സംവിധാനം ചെയ്തത്. പക്ഷെ പിന്നീട് ഇവരെല്ലാം top billing stars ആയി മാറിയിട്ടുമുണ്ട്. (thanks to വിക്കിപീഡിയ) എന്നിരുന്നാലും, ആരും തന്നെ അദ്ദേഹത്തെ ഒരിക്കൽ പോലും നിരാശപ്പെടുത്തിയില്ല എന്ന് നിസംശയം പറയാം. കാരണം, അത്രയ്ക്ക് നന്നായിരുന്നു ഓരോരുത്തരുടെയും അഭിനയം. ഓരോ ചെറിയ റോളിൽ വന്നവർ പോലും അവരുടെതായ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരക്കഥയുടെ പ്രത്യേകത ചിത്രം കാണുമ്പോൾ മനസിലാകും, ഒരിക്കൽ പോലും പ്രതീക്ഷിക്കാത്തത് സംഭവിക്കുകയും, നായകനെ പോലും നിഷ്പ്രഭമാക്കുന്ന വില്ലനും, പ്രതീക്ഷിക്കാത്ത ക്ലൈമാക്സും ഒക്കെ ഈ ചിത്രത്തിൻറെ പ്രത്യേകത ആണ്. 

DOP വളരെയധികം നന്നായിരുന്നു. ഓരോ ഫ്രേമുകളും മനസ്സിൽ ഒരു സ്വാധീനം ചെലുത്താൻ പോകുന്നത് ആണ്. പോപ്‌ സ്റ്റാർ ആയിരുന്ന വാങ്ങ് ചുങ്ങ് ആണ് ഈ ചിത്രത്തിൻറെ സംഗീത സംവിധാനം. അദ്ദേഹം നല്ല രീതിയിൽ തന്നെ സംഭാവന നല്കിയിട്ടുണ്ട്. (ഇദ്ദേഹത്തിന്റെ ഒരു ഗാനമാണ് , ദി വോക്കിംഗ് ഡെഡ് എന്ന സീരിയലിന്റെ ആദ്യ സീസണിൽ ആദ്യ എപിസോഡിൽ ഉപയോഗിച്ചിരിക്കുന്നത്.

കണ്ടിട്ടില്ലാത്തവർ  കാണാൻ ശ്രമിക്കുക. ഒരിക്കലും ഇതൊരു നഷ്ടമാവുകയില്ല.

എന്റെ റേറ്റിംഗ് : 8.1 ഓണ്‍ 10