Cover Page

Cover Page

Sunday, August 30, 2015

78. Thani Oruvan (2015)

തനി ഒരുവൻ (2015)





Language : Tamil

Genre : Action | Romance | Thriller
Director : Mohan Raja
IMDB Rating : 7.9


Thani Oruvan Theatrical Trailer


ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് ആരോഗ്യവും ചികിത്സയും. നമ്മളറിയാതെ തന്നെ, മരുന്നുകൾ തന്നും, ഇല്ലാത്ത അസുഖത്തിനു ചികിൽസിച്ചും സാധാരണക്കാരായ ജനങ്ങളിൽ നിന്നും പണവും ജീവനും പിടുങ്ങുന്ന മരുന്ന് കമ്പനികളും ആശുപത്രികളും ഡോക്ടറുമാരും ധാരാളമുണ്ട് ഈ നാട്ടിൽ ഗവണ്‍മെന്റും അധികാരികളും കണ്ണടയ്ക്കാറാണ് പതിവ്. വിദേശ മരുന്നുകളുടെ അതി പ്രസരവും എല്ലാം ഈ ചൂഷണത്തിന്റെ ഭാഗവുമാണ്. മുൻപ് പല തവണ, ഇതിന്റെ ചുവടു പറ്റി ഇന്ത്യൻ സിനിമയിൽ ചിത്രം ഇറങ്ങിയിട്ടുണ്ട്. തനി ഒരുവനും അതിൽ നിന്നും വ്യതിചലിക്കുന്നില്ല.


എം രാജ സംവിധാനം ചെയ്യുന്ന തനി ഒരുവൻ മേൽപറഞ്ഞ കാര്യങ്ങൾ തന്നെ അടിസ്ഥാനമാക്കി ചെയ്ത ഒരു ആക്ഷൻ ചിത്രത്തിലുപരി ഓരോ നിമിഷവും ഊർജ്ജിതമായ ക്രൈം ത്രില്ലർ കൂടി ആണ്. ജയം രവി, അരവിന്ദ് സ്വാമി, നയൻതാര, വംശി കൃഷ്ണ, ഗണേഷ് വെങ്കട്ടരാമൻ, നാസർ, ഹരീഷ് ഉത്തമൻ, മലയാളികളായ സൈജു കുറുപ്പ്, രാഹുൽ മാധവ് ഉൾപ്പടെ വൻ താരനിരയുള്ള ഈ ചിത്രം രചിച്ചത് രാജയും ശുഭയും ചേർന്നാണ്.


ഒരു സത്യസന്ധനായ പോലീസുദ്യോസ്ഥനായ മിത്രൻ IPS ജീവിതത്തിൽ ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. തനിക്കു ചേർന്ന എതിരാളിയെ കണ്ടു പിടിച്ചു അവനെ കീഴ്പ്പെടുത്തുക. ഒരു അതിമോഹിയായ ശാസ്ത്രജ്ഞനും ഒരു ബിസിനസുകാരനും അതെ സമയം വളരെയധികം രാഷ്ട്രീയ പിന്തുണയുമുള്ള സിധാർഥ്‌ അഭിമന്യുവിനെയാണ് മിത്രൻ തിരഞ്ഞെടുക്കുന്നത്. ഇവർ തമ്മിലുള്ള cat and mouse ഗേം ആണ് ചിത്രം. കഥയധികം വിവരിച്ചു പറയുന്നില്ല. കാരണം, അത് സിനിമ കണ്ടു അനുഭവിച്ചു തന്നറിയണം. ഒരു സീരിയസ് social element കൂടി മോഹൻ രാജ ഈ ചിത്രത്തിലൂടെ പറയാനും ശ്രമിച്ചിട്ടുണ്ട്.

ഞാൻ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അവസാനം വരെയും വില്ലനും നായകനും മത്സരിച്ചഭിനയിക്കുന്നത് കണ്ടിട്ടുള്ളൂ. അതും ചില സമയങ്ങളിൽ വില്ലൻ ഒരു പടി മേലെ നില്ക്കുന്നതും ആയി തോന്നുന്നുണ്ടെങ്കിൽ അത് അരവിന്ദ് സാമി എന്ന ആളുടെ സ്ക്രീൻ പ്രസൻസും പിന്നെ ആശ്ചര്യജനകമായ അഭിനയമാണ്. അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം. ഓരോ ഡയലോഗും, അദ്ദേഹത്തിന്റെ ചേഷ്ടകളും ഒക്കെ പ്രേക്ഷകന് അത്രയ്ക്ക് സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു സീൻ എടുത്തു പറയുകയാണേൽ ആശുപത്രിയിലെ ലിഫ്റ്റ്‌ സീൻ (ആരംഭം സീനിൽ ഏകദേശം ഇതേ മാതിരി ഒരു സീൻ ഉണ്ട്) എന്നിരുന്നാലും, അരവിന്ദ് സാമി ഒരു രക്ഷയുമില്ല.
ജയം രവി, 2009ൽ പുറത്തിറങ്ങിയ പേരാണ്‍മൈ എന്ന ചിത്രത്തിന് ശേഷമാണ് ഇത്രയും ശക്തമായ കഥാപാത്രം ചെയ്യുന്നത്.  മിത്രൻ IPS എന്ന റോളിൽ വില്ലനോട് കട്ടയ്ക്ക് നിന്ന്. കുറേക്കാലം ജയം രവി ചെയ്ത ഈ റോൾ എല്ലാവരുടെയും മനസ്സിൽ തങ്ങി നില്ക്കും. കിടയറ്റ കറയറ്റ പ്രകടനമായിരുന്നു ജയം രവിയുടെത്. അത് റൊമാൻസിലും സീരിയസ് റോളിലും ഒരു പതർച്ചയും കൂടാതെ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ജയം രവി കഴിഞ്ഞ ചിത്രം വെച്ചു നോക്കുകയാണെങ്കിൽ ഒത്തിരി പക്വത വന്നിരിക്കുന്നു എന്ന് പറയാം.
നയൻതാര ആടാനും പാടാനുമുള്ള വെറുമൊരു നായികയാക്കാതെ ചിത്രത്തിലുടനീളം ഉള്ള ഒരു കഥാപാത്രം രാജ ഇതിൽ കൊടുത്തിട്ടുണ്ട്. അത് വളരെ നല്ല രീതിയിൽ തന്നെ അവർ പ്രതിഫലിപ്പിക്കുകയും ചെയ്തു. മലയാളിയായ രാഹുൽ മാധവിനും (100 DAYS Of Love ഫേം) ഗണേഷ് വെങ്കട്ടരാമാനും വളരെ നല്ല റോളുകളാണ് ചിത്രത്തിൽ നല്കിയിരിക്കുന്നത്, അത് അവർ അവിസ്മരണീയമാക്കുകയും ചെയ്തു. രാഹുലിൻറെ കുറച്ചധികം നല്ല റോൾ എന്ന് കൂടി ചേര്ക്കാം. ഈ സിനിമയിലൂടെ കടന്നു വന്ന എല്ലാ കഥാപാത്രങ്ങളും അവരുടെതായ രീതിയിലും നിർവഹിചിട്ടുമുണ്ട്. അനാവശ്യമായി ഒരു കഥാപാത്രം പോലും ചിത്രത്തിൽ കാണാൻ കഴിയുകയില്ല.  
മോഹൻ രാജാ സാധാരണ റീമേക്കുകളിലൂടിയാണ് പ്രസിദ്ധി  നേടിയെങ്കിലും, ഈ ഒരൊറ്റ ചിത്രം മതി അദ്ധേഹത്തിന്റെ വൈദഗ്ദ്ധ്യം മനസിലാക്കാൻ. ഒരു സീരിയസ് കഥയെ ഒരു 100$% പൈസ വസൂൽ എന്റർറ്റൈനറായി അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്. രാംജിയുടെ ക്യാമറ വർക്കും വളരെയധികം നന്നായിരുന്നു. സംവിധായകൻ എന്ത് മനസ്സിൽ വിചാരിച്ചുവോ, അതങ്ങിനെ ചിലപ്പോള അതുക്കും മേലെ എത്തിച്ചിട്ടുണ്ട് രാംജി. ഒരു കത്തി സീൻ പോലുമില്ലാതെ തന്നെ മാസ് സീനുകൾ (പ്രത്യേകിച്ചും ആക്ഷൻ) കാണാൻ പറ്റി. എനിക്കൊത്തിരി ഇഷ്ടപ്പെട്ട ഒരു സീനുണ്ട് ഈ ചിത്രത്തിൽ, ബൈക്ക് സൈലൻസറിൽ വെള്ളമൊഴിക്കുന്ന സീൻ (രാജാ നിങ്ങളുടെ ആ ഐഡിയ, എവിടുന്നു കിട്ടിയതാണേലും നമിച്ചു)..
ഹിപ് ഹോപ്‌ തമിഴാ ആദി  പൊളിച്ചു. വില്ലൻറെ തീം മ്യൂസിക് ഇത്ര കിടിലൻ ആയിക്കൊണ്ട്‌ വരാൻ ആദിയ്ക്കു കഴിഞ്ഞു. ആദി, സിനിമയുടെ മൂഡ്‌ അങ്ങിനെ തന്നെ നില നിർത്തി. താൻ ഒരു റാപ്പർ മാത്രമല്ല ഒരു മാസ് പടം മൊത്തം ആവാഹിക്കാനുള്ള കഴിവുണ്ടെന്ന്  മനസിലായി.  പാട്ടുകൾ എല്ലാം നന്നായിരുന്നു. അനാവശ്യമായി കുത്തിത്തിരുകിയതായി ഒന്നും തോന്നിയില്ല.

വാൽകഷ്ണം: ഇതിൽ, ഒരു ക്യാപ്സൂൾ ഐഡിയ കൊറിയൻ ചിത്രത്തിൽ (I saw the devil) നിന്നും ചൂണ്ടിയിട്ടുണ്ട് എങ്കിലും അതൊട്ടും മോശമാക്കാതെ തന്നെ അവതരിപ്പിച്ചത് കൊണ്ട് നമുക്ക് ക്ഷമിക്കാം.

ഏറ്റവും നല്ല ശക്തനായ വില്ലൻമാരിൽ അരവിന്ദ് സാമി തീർച്ചയായും ഇടം നേടും എന്നുള്ളത് ഒരു പരമമായ സത്യം ആണ്. അതെ മാതിരി ജയം രവിയുടെ കരീരിൽ ഇതൊരു നാഴികക്കല്ലാകാനും സാധ്യത ഞാൻ ഒരിക്കലും തള്ളിക്കളയുന്നില്ല (അഭിനയപാടവം മുഴുവൻ കാണിക്കണമെങ്കിൽ ഓഫ് ബീറ്റ് ചിത്രത്തിൽ അഭിനയിക്കണം എന്നില്ല)..

A Must See COP THRILLER

എൻറെ റേറ്റിംഗ്: 8.5 ഓണ്‍ 10  

Wednesday, August 26, 2015

77. Ugramm (2014)

ഉഗ്രം (2014)


Language : Kannada
Genre : Action | Crime
Director : Prashanth Neel
IMDB Rating : 8.3

Ugramm Theatrical Trailer

കാലം ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത ഒന്നാണ്. അതിൽ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, എല്ലാ മനുഷ്യരിലും ഇത് ബാധകമാണ്. ചീത്ത കാലം വരുമ്പോൾ, ഒരിക്കൽ പോലും ഓർമ്മിയ്ക്കാൻ പാടില്ലാത്ത രീതിയിൽ ആയിരിക്കും സംഭവിക്കുക. എന്നാൽ നല്ല കാലം വന്നാലോ, അത് ഒരിക്കലും മറക്കാനാവാത്ത രീതിയിൽ വരും. അതായിരുന്നു ശ്രീമുരളി എന്ന നടൻറെ കരീറും. ആദ്യ ചിത്രം തരക്കേടില്ലാതെ വിജയിച്ചതിനെ തുടർന്ന് 11 വർഷവും 13 പടവും കാത്തിരിക്കേണ്ടി വന്നു ശ്രീമുരളിയ്ക്ക് ഒരു വിജയം നൽകാൻ. ആ വിജയം, ശ്രീമുരളി എന്ന നടൻറെ കരീറിലെ തന്നെ നാഴികക്കല്ലായി മാറി. 2014ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഉഗ്രം വളരെയധികം നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ്. ഈ ചിത്രം ശ്രീമുരളിയ്ക്ക് മാത്രമല്ല കന്നഡ സുന്ദരി ഹരിപ്രിയയ്ക്കും വളരെയധികം നാളിനു ശേഷം കിട്ടിയ ബ്രേക്ക് ആണ്.

നിത്യ വളരെക്കാലത്തിനു ശേഷം ഇന്ത്യയിലേക്ക്‌ തന്റെ അമ്മയുടെ കുഴിമാടത്തിൽ മര്യാദ അർപ്പിക്കാൻ വരുമ്പോൾ അവരെ, തക്കം പാര്ത്തിരുന്ന അവളുടെ അച്ഛന്റെ എതിരാളികൾ ചേർന്ന് കടത്തുന്നു. അവിടെ രക്ഷകനായി എത്തുന്നത്, വെറുമൊരു മെക്കാനിക്ക് ആയ അഗസ്ത്യ ആണ്. പിന്നീട്, നിത്യയുടെ സുഹൃത്തായ റിപ്പോർട്ടർ അഗസ്ത്യയോടു പറയുന്നു, അവളെ കുറച്ചു നാൾ അവന്റെ വീട്ടിൽ താമസിച്ചു പരിപാലിക്കണം എന്ന്. എന്നാൽ, വില്ലന്മാർ അവരുടെ താമസ സ്ഥലം അറിയുകയും, നിത്യയെ കൊല്ലാൻ വേണ്ടി ആളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എന്നാൽ, അഗസ്ത്യയെ കാണുന്ന വില്ലന്മാർ എല്ലാം തന്നെ പെടിചോടുകയാണ് ചെയ്യുന്നത്. കാരണം മറ്റൊന്നുമല്ല, അഗസ്ത്യയ്ക്ക് ആരും അറിയാത്ത ഒരു പേടിപ്പിക്കുന്ന ഭൂതകാലം ഉണ്ടായിരുന്നു. അതാണ്‌ കഥയെ വ്യത്യസ്തമാക്കുന്നത്. അത് കണ്ടു തന്നെ അറിയണം.

മാസും ക്ലാസും കൂടി ചേർന്ന ഒരു മേക്കിംഗ് ആണ് ഉഗ്രത്തിന്റെ. ആദ്യ പകുതി തരക്കേടില്ലാതെ  പോകുകയും, രണ്ടാം പകുതി ഒരു ഹൈ ഒക്ടേൻ ലെവൽ ഉള്ള ഒരു മാസ് ചിത്രമായി മാറുന്നു. ആദ്യ പകുതി കാണുമ്പോൾ നമ്മൾ അധികം പ്രതീക്ഷിക്കുകയില്ല, ഒരു ഭൂതകാലം ഉണ്ടാവും, ഒരു പ്രതികാര കഥ ഉണ്ടാവും എന്നു നമ്മൾ ചിന്തിക്കും. പക്ഷെ രണ്ടാം പകുതി തുടങ്ങുന്നത് മുതൽ പിന്നെ ഒരു കുറവും പറയാൻ കഴിയില്ല, പ്രത്യേകിച്ചും അഗസ്ത്യയുടെ ഫ്ലാഷ്ബാക്ക്. ഇവിടെ ആണ് സംവിധായകാൻ വേറിട്ട രീതിയിൽ ചിന്തിച്ചത്. ഒരു പ്രതികാര കഥയല്ല, മറിച്ചു ഒരു സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്നു ഉഗ്രം. ശ്രീമുരളിയുടെ തന്നെ അളിയനായ പ്രശാന്ത് നീലിന്റെ ആദ്യ സംരഭമായ ഉഗ്രം, ഒരിക്കലും കണ്ടു കഴിഞ്ഞാൽ ഒരു പുതുമുഖത്തിന്റെ ചിത്രമാണെന്ന് തോന്നുകയില്ല. വളരെ നന്നായി തന്നെ അദ്ദേഹത്തിന്റെ ജോലി നിറവേറ്റി. കുറിയ്ക്കൊത്ത  ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.ചിത്രത്തിൻറെ കളർ ടോണ്‍ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. വയലൻസ് നല്ല അളവിൽ തന്നെ ചിത്രത്തിൽ ഉണ്ട് എന്നതിനാൽ ചിത്രത്തിൻറെ മൂഡ്‌ ന്യായീകരിക്കുന്നുണ്ട്‌. കുറെ അധികം നല്ല ഉപകഥ ചിത്രത്തിലുണ്ടെങ്കിലും, അതിൽ മുഴുവനായി കേന്ദ്രീകരിക്കാതെ മുഖ്യ കഥയിലൂടെ ആണ് ചിത്രം മുന്നേറുന്നത്. അതൊരു പോരായ്മയായി തോന്നി. പുതുമുഖമായ രവി വർമൻറെ ക്യാമറ തകർത്തു. ഒരു ആക്ഷൻ ചിത്രത്തിൻറെ ജീവനാടി കഥയാണെങ്കിൽ പ്രാണവായ ക്യാമറ ആണെന്നുള്ളത്‌ സ്ഥിരീകരിക്കുന്ന രീതിയിലുള്ള വർക്ക്.

ശ്രീമുരളി അവിസ്മരണീയമായ ഒരു പ്രകടനം ആണ് കാഴ്ച വെച്ചത്. Angry മാൻ ആയി വിലസി. ഒരു രക്ഷയുമില്ലാത്ത സ്ക്രീൻ പ്രസന്സ് ആണ് ചിത്രത്തിൽ. നോട്ടത്തിലും ഭാവത്തിലും അദ്ധേഹത്തിന്റെ കഥാപാത്രത്തിന്റെ ആഴം പ്രതിഫലിച്ചു.അത് തന്നെയാണ് ഈ ചിത്രത്തിൻറെ വിജയവും. ഹരിപ്രിയ വളരെ നന്നായിട്ടുണ്ട്. വളരെയധികം ഭംഗി ഉണ്ടായിരുന്നു അവരെ കാണാൻ. അഭിനയവും നന്നായിരുന്നു. തിലക് ചെയ്ത ബാല എന്നാ അഗസ്തയയുടെ സുഹൃത്തിന്റെ കഥാപാത്രം ചിത്രത്തിൽ മികച്ചു നിന്ന്. അതുൽ കുൽക്കർണി, അവിനാഷ് എന്നിവരും മോശമാക്കിയില്ല.

രവി ബസ്രൂർ ആണ് സംഗീതം നിർവഹിച്ചത്. ഉഗ്രൻ എന്ന് തന്നെ പറയാം. ഊർജ്ജ്വസ്വലമായ സംഗീതം തന്നെയാണ് രവി ഇതിനു കൊടുത്തിരിക്കുന്നത്. അത് കൂടി എടുത്തു പറയേണ്ടി ഇരിക്കുന്നു.


മാസ് + ക്ലാസ്
എന്തായാലും തെക്കേ ഇന്ത്യയിൽ ഈ ചിത്രത്തിൻറെ ചുവടു പിടിച്ചു ചിലപ്പോൾ ആക്ഷൻ ചിത്രങ്ങൾ വന്നു കൂടായ്കയില്ല.

എൻറെ റേറ്റിംഗ് : 7.4 ഓണ്‍ 10


 


Tuesday, August 25, 2015

76. The Man From U.N.C.L.E. (2015)

ദി മാൻ ഫ്രം അങ്കിൾ (2015)



Language : English
Genre : Action | Adventure | Comedy | Espionage
Director : Guy Ritchie
IMDB Rating : 7.6

The Man From U.N.C.L.E. Theatrical Trailer


ഗയ് റിച്ചീ ആരാണെന്ന് സിനിമാ പ്രേമികൾക്കു പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നറിയാം. 1998ൽ പുറത്തിറങ്ങിയ ലോക്ക്, സ്റ്റൊക്ക് ആൻഡ്‌ ടൂ സ്മോക്കിംഗ് ബാരൽസ് മുതൽ ഇതാ ഈ വർഷം ഇറങ്ങിയ ദി മാൻ ഫ്രം അങ്കിൾ ശ്രദ്ധിച്ചാൽ മതിയാവും അദ്ദേഹത്തിന്റെ ക്രാഫ്റ്റ്. യഥാക്രമം നർമ്മവും ആക്ഷനും മിശ്രിതം ചെയ്തു ഒരു പ്രേക്ഷകനെ എത്ത്രത്തോളം പിടിച്ചിരുത്താൻ കഴിയുമെന്നു  ഗയ്ക്ക് നന്നായി തന്നെ അറിയാം എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ മനസിലാവും.

1964ലെ ഇതേ പേരിലുള്ള സീരിസിനെ ആസ്പദമാക്കി ഗയ് റിച്ചിയും ലയണൽ വിഗ്രാമും  ചേർന്നെഴുതിയ ഈ ബ്രിട്ടിഷ്-അമേരിക്കൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരിക്കുന്നത് സൂപ്പർമാനായി പേരെടുത്ത ഹെൻറി കാവിലും ദി ലോണ്‍ റേഞ്ചറിൽ നായകനായ ആർമീ ഹാമറും   പിന്നെ എക്സ് മെഷീനയിലെ അലീഷ്യ വികാണ്ടരും  ആണ്.

ഈ ചിത്രത്തിലെ കഥ 1963ൽ നടക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. മുൻപ് ഒരു മോഷ്ടാവായിരുന്ന നെപ്പോളിയൻ സോളോ പിന്നീട് സിഐഎ (CIA)  ഏജൻറ് ആയി മാറി ഗാബി എന്ന പെണ്‍കുട്ടിയെ ജെർമനിയിൽ നിന്നും കടത്തുന്നു. ഗാബി നാസി ശാസ്ത്രജ്ഞനായ ഊടോ ടെല്ലറുടെ മകളാണ്. ഊടോ സമ്പന്നമായ നാസി ദമ്പതികൾക്ക് വേണ്ടി ഒരു അണ്വായുധം നിർമ്മിക്കുന്നു എന്നറിയുന്ന അമേരിക്ക, ഗാബിയിലൂടെ ഊടോയുടെ അടുത്തെത്താൻ കഴിയും എന്ന നിഗമനത്തിൽ ആണ് ഗാബിയെ തട്ടിക്കൊണ്ടു പോകുന്നത്. ഈ ആയുധം കയ്യിൽ വെച്ച് കഴിഞ്ഞാൽ അവരായിരുക്കും പിന്നെ ലോകം ഭരിക്കുന്നത്‌ എന്നുറപ്പുള്ളതിനാൽ അന്നത്തെ ശക്തമായ രാജ്യമായ റഷ്യയും അമേരിക്കയുമായി പങ്കാളികളാവുന്നു. റഷ്യൻ ഏജന്റായ ഇല്യ കുറ്യാക്കിനും നെപ്പോളിയൻ സോളോയും ഗാബിയും (നിർബന്ധിതമായി) വേഷം മാറി റോമിലേക്ക് പോകുന്നു. റഷ്യക്കും അമേരിക്കയ്ക്കും , അണ്വായുധം ഉണ്ടാക്കുന്നത്‌ തടയുക മാത്രമല്ല, ആ ഫോർമുല കൈക്കലാക്കണം എന്ന വ്യക്തമായ പ്ലാനും ഉണ്ടായിരുന്നു. അവിടെ അവരെ കാത്തിരുന്നതു പ്രതീക്ഷിക്കാത്ത പലതുമായിരുന്നു.

തികച്ചും പുരാതനമായ കഥ (പുരാതനം എന്നുദ്ദേശിച്ചത് കാലാ കാലങ്ങളായി പറഞ്ഞു വന്ന കഥ എന്നാണു) അത് cliched ആയ ഒരു കഥ അഭ്രപാളിയിൽ എത്തിക്കുന്നത് റിസ്ക്‌ തന്നെയാണ്.  ഇതൊരു പഴയ ബോംബ്‌ കതയാനെന്നരിഞ്ഞിട്ടും ഞാനീ ചിത്രത്തിന് കയറിയത് ഗയ് റിച്ചി എന്നാ ഫാക്ടർ മാത്രമാണ്. അദ്ദേഹം ശരിക്കും നിറഞ്ഞാടി എന്ന് പറയാം. ഇങ്ങനെ ഒരു കഥയെ ഹാസ്യവല്ക്കരിച്ചു ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുക തന്നെ ചെയ്തു. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റും, ടയലോഗുകളിലെയും പ്രവര്ത്തികളിലെയും താമാഷയും ഒക്കെ കൊണ്ട് ഒരു മേളം തന്നെയായിരുന്നു ചിത്രം. ചിത്രം, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ നല്ല fast-paced ആയിരുന്നു. ഓരോ കഥാപാത്രങ്ങളും നല്ല അഭിനയം ആണ് കാഴ്ച വെച്ചത്. ഹെൻറി കാവിലും ആർമീ ഹാമറിനും തമാശ വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ അവർ തെളിയിച്ചു. രണ്ടു പേരും നിറഞ്ഞാടി. ആർമീ ഹാമറിന്റെ സ്ക്രീൻ പ്രസന്സ് അപാരം. ഹെൻറി കാവിൽ പക്ഷെ കോമഡിയിൽ ആർമിയെ മാറി കടന്നു. രണ്ടു പേരെയും തകർപ്പൻ ലുക്ക്‌ തന്നെയായിരുന്നു.. എനിക്കൊത്തിരി ഇഷ്ടമായത് അലീഷ്യ വികാണ്ടർ എന്ന നടിയെയാണ്. വളരെ ബബ്ലി ആയി നല്ല രീതിയിൽ തന്നെ കോമഡി കൈകാര്യം ചെയ്തു. വളരെ സുന്ദരിയായി തന്നെ അവരെ കാണിച്ചിട്ടുണ്ട്. മുൻ നായകനായ ബ്രിട്ടിഷ് നടൻ ഹ്യൂ ഗ്രാൻറ് ചെറുതെങ്കിലും എന്നാൽ നല്ല ഒരു വേഷത്തിൽ എത്തുന്നുണ്ട്.

സിനിമ അറുപതു കാലഘട്ടങ്ങളിൽ നടക്കുന്നതായത് കൊണ്ട് തന്നെ പാളിപ്പോക്കാൻ സാധ്യത ഉള്ള മേഖലകളാണ് സംഗീതം, ക്യാമറ പിന്നെ സെറ്റ്.  അതിൽ, സിനിമയ്ക്ക് പറ്റിയ സംഗീതം ആണ് ദാനിയേൽ പെംബെർട്ടൻ (കൗൻസെലർ, സ്റ്റീവ് ജോബ്സ്) നല്കിയിരിക്കുന്നത്. സിനിമയുടെ മൂഡ്‌ നില നിർത്താൻ സാധിച്ചു പ്രത്യേകിച്ചും പിരിമുറുക്കം ഉണ്ടാക്കുന്ന സീനുകളിൽ. ക്യാമറ വർക്കുകൾ വളരെയധികം നന്നായിരുന്നു, പ്രത്യേകിച്ചും നല്ല ഫ്രേം സെലെക്ഷനും, ടോണ്‍ സെലെക്ഷനും ആയിരുന്നു. പ്രത്യേകിച്ചും, ചേസ് സീനുകൾ ഒക്കെ വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. 60 കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന സെറ്റ് ആയിരുന്നു. 

തീയറ്റർ വിട്ടിറങ്ങുമ്പോൾ, മനസ്സിൽ ഒരു ആത്മസംതൃപ്തി ഉണ്ടായിരുന്നു എന്നത് ഈ സിനിമ ഉറപ്പിക്കുന്നു.

വാൽക്കഷ്ണം: മിഷൻ ഇമ്പോസിബിൾ എന്ന അതികായൻ  തീയറ്ററിൽ  തകർത്താടുമ്പോൾ ഇറങ്ങിയത്‌ അമേരിക്കയിൽ ഈ ചിത്രത്തിന് നല്ല രീതിയിൽ ദോഷം ചെയ്യും എന്നത് ഇപ്പോഴത്തെ ബോക്സോഫീസ് റിപ്പോർട്ട് വിലയിരുത്തുന്നു. എന്നാൽ ലോകമെമ്പാടും ഉള്ള കളക്ഷൻ മുതൽമുടക്ക് തിരിച്ചു പിടിയ്ക്കാൻ കഴിയും എന്ന് കരുതുന്നു.

എന്റെ റേറ്റിംഗ്: 7.8 ഓണ്‍ 10 

Monday, August 24, 2015

75. Vaasuvum Saravananum Onnaa Padichavanga (V.S.O.P.) (2015)

വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക -വി.എസ്.ഓ.പി (2015)


Language : Tamil
Genre : Comedy
Director : M. Rajesh
IMDB Rating : 6.4

Vaasuvum Saravananum Onna Padichavanga Theatrical Trailer


ഒരിക്കൽ സംവിധായകൻ രാജേഷും ആര്യയും സന്താനവും ഒരുമിച്ചപ്പോൾ "ബോസ് എങ്കിര ഭാസ്കരൻ"  എന്ന ഒരു മുഴുനീള ചിരിമഴയായിരുന്നു പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്‌. അതേ ടീം വീണ്ടും വരുമ്പോൾ, സാധാരണ പ്രേക്ഷകരുടെ പ്രതീക്ഷ ചിലപ്പോൾ വാനോളമായിരിക്കും. ഡി ഇമ്മൻ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ആര്യയ്ക്കും സന്താനത്തിനും പുറമേ തമന്ന, ഭാനു (മലയാളത്തിലെ മുക്ത), കരുണാകരൻ, വിദ്യുലേഖ എന്നിവരും അഭിനയിക്കുന്നുണ്ട്.

എടുത്തു പറയാനായിട്ട് പ്രത്യേകിച്ച് കഥയൊന്നുമില്ല. വാസുവും ശരവണനും ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവരാണ്. അവരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നു വരുമ്പോൾ രണ്ടു പേരുടെയും സൌഹൃദത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. അവസാനം കുറച്ചു ഉപദേശവും നൽകി കൊണ്ട് സിനിമ നിർത്തുന്നു. ഇതിനിടയിൽ കഥയുമായി ബന്ധമില്ലാത്ത രീതിയിൽ ഒരു സംബന്ധവുമില്ലാതെ എന്തൊക്കെയോ കാണിചു കൂട്ടുന്നു.  അതെ പഴയ ആ കഥ തന്നെ അതേ പഴയ വീഞ്ഞ് കുപ്പിയിൽ തന്നെ, ഒരു മാറ്റവുമില്ല.

ഈ ചിത്രത്തിന് എടുത്തു പറയാൻ വേണ്ടി, സന്താനം ആര്യയുടെ കോമഡി കോമ്പോ തന്നെയാണ്. ചില ഡയലോഗുകൾ ചിരിക്കാൻ ഉതകുന്നതു തന്നെയാണ്. എന്നാൽ ചില സീനുകൾ എല്ലാം ശരിക്കും ആരോജകം ആണ്, പ്രത്യേകിച്ചും രണ്ടാം പകുതി. എന്നിരുന്നാലും രണ്ടു പേരുടെയും പ്രകടനം കുഴപ്പമില്ല. പക്ഷെ, മിക്ക സീനുകളിലും ഇരുവരിലെ അമിതവിശ്വാസം വിനയാകുന്നത് മാതിരി തോന്നി. തമന്ന ഈ ചിത്രത്തിൽ നല്ല ബബ്ലി ആയി തോന്നി. ആ റോളിൽ അവർ നല്ല comfortable ആയി തന്നെ തോന്നി. എനിക്ക് പൊതുവെ തമന്നയെ ഇഷ്ടമല്ലെങ്കിലും, കല്ലൂരി, പയ്യ, ഊസരവല്ലിയ്ക്കും ശേഷം ഒരു റോളിൽ അവരെ ഇഷ്ടപ്പെടുന്നത് ഇതാദ്യമാണ്. വിദ്യുലേഖ രാമൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച്. ഈ ചിത്രത്തിൽ, ഏറ്റവും കൂടുതൽ പുറകോട്ടു വലിച്ചത് എല്ലാവരുടെയും അമിതമായ പ്രകടനമാണ്, നമ്മൾ ഈ over acting എന്ന് പറയില്ലേ. വളരെ മൃദുവായി ചെയ്യാനുള്ളത് കൂടി അമിതമാക്കി ബോറാക്കി എന്ന് പറയാം.

ഡി. ഇമ്മന്റെ ഒരു ഗാനം മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ. മറ്റുള്ളതെല്ലാം നിലവാരത്തിനോത്തു വന്നില്ല എന്നത് ഉള്ള കാര്യം. ചിലപ്പോൾ മലയാളിയായത് കൊണ്ടാവാം. 

എം. രാജേഷ് സംവിധാനം ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും ഒരേ കഥ തന്നെയാണല്ലോ, ഇതിലും മറിച്ചൊന്നും ഈ ചിത്രത്തിനും ചിന്തിക്കാൻ കഴിയില്ല. വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ഒരു നായകൻ, അവനൊരു സുഹൃത്ത്‌. ഒരു പെണ്ണിനെ കാണുന്നു, അവളെ വളയ്ക്കാൻ പുറകെ നടക്കുന്നു. അവസാനം വളയ്ക്കുന്നു സുഹൃത്തിന്റെ സഹായത്തോടു കൂടി.  ഇത് തന്നെ, രാജേഷ് എല്ലാ ചിത്രത്തിലും തിരിച്ചും മറിച്ചും ഇടുന്നു.. ക്ലൈമാക്സിൽ വേറെ ഏതേലും നായകനടൻ guest appearance-ഉം നടത്തും.

ഒരു തവണ കണ്ടിരിക്കാം (അതും വീട്ടിലിരുന്നു)
ഈ VSOP കുറച്ചടിച്ചാൽ മതി, മുഴുവനും കുത്തിയിരുന്നടിച്ചാൽ hangover മാറാൻ കുറെ ദിവസം എടുക്കും.

എന്റെ റേറ്റിംഗ് : 5.5 ഓണ്‍ 10 (just for some fun elements, which will make you lol)

Sunday, August 23, 2015

74. The Baytown Outlaws (2012)

ദി ബേടൌണ്‍ ഔട്ട്‌ലോസ് (2012)



Language : English
Genre : Action | Comedy | Drama
Director : Barry Battles
IMDB Rating : 6.3

The Baytown Outlaws Theatrical Trailer


ബാരി ബാറ്റിൽസിൻറെ കന്നി സംരംഭമാണ് ദി ബേടൌണ്‍ ഔട്ട്‌ലോസ്. ഒരു ബി-ഗ്രേഡ് ആക്ഷൻ ചിത്രമായ ദി ബേടൌണ്‍ ഔട്ട്‌ലോസിൽ  ഹോളിവുഡിൽ നിന്നും പ്രസിദ്ധരായ അഭിനേതാക്കളായി ഇവ ലൊംഗൊരിയയും ബില്ലി ബോബ് ത്രോണ്ടനും മാത്രമെയുള്ളൂ. എന്നാൽ അവർക്കീ സിനിമയിൽ അത്ര കണ്ടു പ്രാധാന്യമില്ല താനും. ഇതിൽ നായകന്മാരായി അഭിനയിച്ചവർ പിന്നീട് പ്രസിദ്ധി നേടിയവരാണ്, ഉദാ: ട്രാവിസ് ഫിമ്മൽ - വൈകിങ്ങ്സ് എന്ന സൂപർഹിറ്റ്‌ പരമ്പരയിലെ നായകൻ.

ബ്രിക്ക്, മക്‌ക്വീൻ, ലിങ്കണ്‍ മൂന്നു പേരും സഹോദരങ്ങളാണ്. അലബാമയിലെ ഒരു കൊച്ചു പട്ടണത്തിലെ ഷെരിഫിനു (നഗരാധികാരി) വേണ്ടി അവിടെയുള്ള ക്രിമിനലുകളെയെല്ലാം കൊന്നോടുക്കുകയാണ് അവരുടെ പ്രധാന ജോലി. കാരണം മറ്റൊന്നുമല്ല അവരെ മൂന്നു പേരെയും വളർത്തി വലുതാക്കിയത് ആ ഷെരിഫ് ആയ ഹെൻറി മിലാർട്‌ ആണ്.എന്നാൽ ഇത് പുറത്താർക്കും അറിയില്ല താനും. ക്രിമിനലുകൾ വളരെ കുറവായത് കൊണ്ട് തന്നെ അലബാമയിൽ ഏറ്റവും സമാധാനപരമായ പട്ടണം എന്നറിയപ്പെട്ടു. എന്നാൽ ഈ സമയം ആന്തണി റീസ് എന്ന ഒരു ATF Agent ഈ ക്രിമിനലുകളുടെ മരണങ്ങളിൽ ദുരൂഹത തോന്നി ഇതന്യേഷിക്കാനായി ആ നഗരത്തിൽ എത്തുന്നു. റോബ് എന്ന ഒരു പയ്യനെ രക്ഷിച്ചു കാർലോസ് എന്ന ഒരു മയക്കുമരുന്ന് രാജാവിനെ കൊന്നാൽ 25000 ഡോളറുകൾ പാരിതോഷികം നല്കാമെന്നു സെലെസ്റ്റ് എന്നാ സ്ത്രീ മൂവർ സംഘത്തിനോട് പറയുന്നു. അവർ അത് സസന്തോഷം ഏറ്റെടുത്തു, കാർലോസിനെ വധിക്കാനായി പോകുന്നു. ശേഷം നടക്കുന്ന സംഭവബഹുലമായ കഥ, നേരിട്ട് കണ്ടു തന്നെ മനസിലാക്കണം.

ബാരി ബാറ്റിൽസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു നല്ല രസിപ്പിക്കുന്ന ചിത്രം തന്നെയാണ്. ക്വെന്റിൻ റ്റരന്റീനൊ റോബർട്ട്‌ റോഡ്രിഗസ് എന്ന സംവിധായകരുടെ ചിത്രങ്ങളുടെ ചുവടു പിടിച്ചു തന്നെയാണ് ഈ ചിത്രവും. കളർ ടോണ്‍ ഒക്കെ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബിജിഎം തരക്കേടില്ല. ആക്ഷൻ സീൻസ് നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും ഒരു പോരായ്മ തോന്നിയിരുന്നു. എല്ലാ നടന്മാരും നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്, അത് കൊണ്ട് ബോറടിയ്ക്കാതെ തന്നെ ചിത്രം കണ്ടിരിക്കാം. 

ഒരു സാധാരണ പ്രേക്ഷകന് വെറുതെ കണ്ടിരിക്കാവുന്ന ഒരു നല്ല ആക്ഷൻ ചിത്രമാണിത്

എന്റെ റേറ്റിംഗ് : 7.3 ഓണ്‍ 10
 

Saturday, August 22, 2015

73. Vaalu (2015)

വാലു (2015)


Language : Tamil
Genre : Action | Comedy | Romance
Director : Vijay Chander
IMDB Rating: 6.4


മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ശിമ്പുവിന്റെ ഒരു ചിത്രം വെള്ളിത്തിരയിൽ എത്തുന്നത്. ഈ സിനിമയുടെ ട്രയിലരും റ്റീസരുമെല്ലാം വളരെയധികം പ്രതീക്ഷ തന്നത് കൊണ്ട് തന്നെ ഒരു മാതിരി എല്ലാ പ്രേക്ഷകരും ഈ ചിത്രത്തിൻറെ റിലീസിനായി കാത്തു തന്നെയിരുന്നു എന്നാൽ അതെല്ലാവരിലും എത്തിച്ചേരുമോ എന്ന് നമുക്ക് നോക്കാം.

"ഷാർപ്" പ്രത്യേകിച്ച് ജോലിയും ഒന്നും ചെയ്യാതെ അടിച്ചു പൊളിച്ചു നടക്കുന്ന യുവാവാണ്. ദിനവും കൂട്ടുകാരായ ടയർ, കുട്ടിപ്പയ്യൻ എന്നിവരുമായി മദ്യപിച്ചു സമയം കളയലാണ് പതിവ്. ഒരു ദിവസം പ്രിയയെന്ന പെണ്‍കുട്ടിയെ കണ്ടു പ്രണയത്തിലാകുന്ന ഷാർപ്, പിന്നീട് അവളെ എങ്ങിനെ പാട്ടിലാക്കുന്നു  എന്നതാണ് കഥ.

ആദ്യമേ ഈ ചിത്രത്തിൻറെ പോസിറ്റീവ് കാര്യങ്ങൾ പറയാം. STR ഷോ തന്നെയാണ് ഈ ചിത്രത്തിൻറെ പ്രധാന ആകർഷണം. എല്ലാ സീനിലും ഷാർപ് നിറഞ്ഞു നിന്ന്. രണ്ടാമത് STR-Santhanam കോമഡി കോമ്പോ എല്ലാ രീതിയിലും മികച്ചു നിന്നു. ഓരോ കൌണ്ടർ സീനുകളും ഡയലോഗും പ്രേക്ഷകർക്ക്‌ ചിരി നൽകാൻ ഉതകുന്നതായിരുന്നു. അത് ഒരു പരിധി വരെ ചിത്രത്തിനെ സഹായിചിട്ടുമുണ്ട്. ശിമ്പുവിൻറെ മാസ് ഡയലോഗുകൾ എല്ലാം വളരെ നല്ലതായിരുന്നു.

ഇങ്ങനെ ഒരു മാസ് എന്റെർറ്റൈനെർ സിനിമയിൽ പ്രധാനമായും വേണ്ടത്, പ്രേക്ഷകർക്ക് ഒരു എനർജി ലെവൽ കൊടുക്കുന്ന ബിജിഎം ആണ്, അതിൽ തമൻ ഒട്ടും തന്നെ കുറവ് കാണിച്ചില്ല. തീയറ്ററിൽ കാണുമ്പോൾ ബിജിഎം കൊടുക്കുന്ന ഒരോളം ഒന്ന് വേറെ തന്നെയാണ്. പ്രത്യേകിച്ചും മാസ് സീനുകൾ കാണിക്കുമ്പോൾ. ഫൈറ്റ് സീന്സ് കുറെയധികം ഭാഗങ്ങളിൽ നന്നായി നിന്നു (പറക്കുന്ന സീനുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു). പാട്ടുകൾ നന്നായിരുന്നു (താറുമാറു, യൂ ആർ മൈ ഡാർലിംഗ്, എങ്കെ നീ പൊറന്തേ, ലവെണ്ട്രാ), അത് നന്നായി തന്നെ ചിത്രീകരിചിട്ടുമുണ്ട്.

ഇനി നെഗറ്റീവ് ഭാഗത്തിലേക്ക് കടക്കാം. ഒരു നല്ല കഥയും അതിനു വേണ്ട തിരക്കഥയും ഇല്ല എന്നതാണ് ഈ ചിത്രത്തിനെ കാര്യമായി ബാധിച്ചിട്ടുള്ളത്. ഒരു പറഞ്ഞു പഴകിച്ച കഥയാണ് വാലിന്റെത്. അവിശ്വസനീയമായ കഥാസന്ദർഭങ്ങൾ ആണ് ചിത്രത്തിലുടനീളം. ഒരു പണിയുമില്ലാതെ നടക്കുന്ന നായകനെ പ്രേമിയ്ക്കാനും ആളുണ്ട് എന്നതാണ് ഈ ചിത്രത്തിൻറെ പോരായ്മ. നായകൻ ഒരു നിമിഷം കൂടി ഉത്തരവാദിത്വം ഉള്ള ആളാണെന്നു തോന്നിപ്പിച്ചിരുന്നില്ല. വെറുതെ തെക്കും വടക്കും നടക്കുക, ഇടയ്ക്കിടെ ഓരോരോ സ്റ്റണ്ട് സീനുകൾ, പുട്ടിനു പീര പോലെ പാട്ടുകൾ. വേറൊരു പ്രധാന പോരായ്മ നല്ലൊരു നായിക ഇല്ലെന്നതാണ്. ഹൻസിക സ്ക്രീനിൽ വരുന്ന ഓരോ നിമിഷവും വെറുപ്പിച്ചു. അവരുടെ അഭിനയം, ഡയലോഗ് ഡെലിവറി, നൃത്തം ഒക്കെ ഭയങ്കര ബോർ തന്നെയായിരുന്നു കാണാൻ. മേലേ പറഞ്ഞത് പോലെ ശിമ്പു മാസ് ഡയലോഗ്  നന്നായിരുന്നുവെങ്കിലും ആളുടെ നെടുനീളൻ ഡയലോഗുകൾ ഒരു പരിധി വരെ കോട്ടുവാ ഇടീപ്പിച്ചു (നന്നേ ബോർ തന്നെയായിരുന്നു). വില്ലനായി വന്ന കന്നഡ നടൻ ആദിത്യ നല്ല ബോർ അഭിനയം തന്നെയായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു വില്ലൻ. തെലുങ്ക് ഹാസ്യ നടൻ ബ്രഹ്മാനന്ദത്തിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സംവിധായകനായ വിജയ്‌ ചന്ദർ സംവിധാന മികവു കുറച്ചു കൂടി കാണിചിരുന്നെകിൽ നല്ല ഒരു എന്റെർറ്റൈനെർ സമ്മാനിക്കാൻ കഴിയുമായിരുന്നു. ചിത്രത്തിൻറെ നീളം നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ ശിമ്പു-സന്താനം കൊമടിയ്ക്ക് വേണ്ടി മാത്രം കാണാൻ പറ്റുന്ന പടം.

എന്റെ റേറ്റിംഗ്: 5.5 ഓണ്‍ 10

Thursday, August 20, 2015

72. S/o Satyamurthy (2015)

സണ്‍ ഓഫ് സത്യമൂർത്തി (2015)

 

Language : Telugu
Genre : Comedy | Drama
Director : Trivikram Srinivas
IMDB Rating : 6.5

S/o Satyamurthy Theatrical Trailer


ത്രിവിക്രം ശ്രീനിവാസ് അല്ലു അർജുനുമായുള്ള കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇതിനു മുൻപ് അവർ ഒരുമിച്ചപ്പോൾ ജൂലായി എന്ന ഹിറ്റ് ചിത്രമാണ് എല്ലാവർക്കും സമ്മാനിച്ചത്‌.

ബിസിനസ് ടൈക്കൂണ്‍ ആയ സത്യമൂർത്തിയുടെ രണ്ടാമത്തെ മകനാണ് വിരാജ്. ഒരു രാജകുമാരനെ പോലെ ജീവിച്ച വിരാജിൻറെ ജീവിതം തലകീഴായി മറിയുന്നത്, അച്ഛൻ മരിക്കുമ്പോഴാണ്.300 കോടിയുടെ കടം എല്ലാവർക്കും പകുത്തു കൊടുക്കുമ്പോഴേക്കും വിരാജിനും മരണ ശേഷം സമനില തെറ്റിയ ചേട്ടനും കുടുംബവും പിന്നെ അമ്മയുമായി കൊട്ടാരം പോലുള്ള വീട്ടിൽ നിന്നും തന്നെ ഇറങ്ങേണ്ടി വന്നു. കുടുംബം നോക്കാനായി വിരാജ് സുഹൃത്തിന്റെ Event Management കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നു. തൻറെ മണ്‍മറഞ്ഞു പോയ അച്ഛനെ പറ്റി ആരും തെറ്റ് പറയുന്നതോ കുറ്റം പറയുന്നതോ വിരാജിനു ഇഷ്ടമല്ല.. എല്ലാവരെയും കൊണ്ട് നല്ലത് പറയിക്കാൻ വേണ്ടി മാത്രം ഏതറ്റവും പോകാനും വിരാജിനു മടിയില്ല.. ഒരു കല്യാണസമയത്ത് വെച്ച് സുബ്ബലക്ഷ്മി എന്ന സമീറയെ വിരാജ് കണ്ടുമുട്ടുന്നു, അവർ തമ്മിൽ പ്രണയലോലുപരാകുന്നു. പെണ്ണ് ചോദിക്കാൻ വേണ്ടി സമീറയുടെ അച്ഛനെ കാണുമ്പോഴാണ് വിരാജിനു മനസിലാകുന്നു അയാള് തന്റെ അച്ചന്റെ സുഹൃത്താണെന്നും. അയാൾ കല്യാണത്തിനു സമ്മതിക്കുന്നുമില്ല. സദാസമയം പണം പണം എന്നാ ചിന്തയോടെ നടക്കുന്ന പൈടയ്ക്ക് (സമീറയുടെ അച്ഛൻ) സത്യമൂർത്തി ഒരു സ്ഥലം വിറ്റിരുന്നു എന്നും ഇപ്പോൾ വേറെ ഒരാൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും പറയുന്നു. അത് കൊണ്ട് സത്യമൂർത്തി ഒരു ചതിയനാനെന്നും പറയുന്നു. ഇതിൽ മനസ് നൊന്ത വിരാജ്, ആ സ്ഥലം ഒരു മാസത്തിനുള്ളിൽ പൈടയ്ക്കു വീണ്ടെടുത്തു നൽകുമെന്നും, അങ്ങിനെ വീണ്ടെടുത്തു നൽകിയാൽ തന്റെ മകളെ വിരാജിനു കല്യാണം കഴിച്ചു കൊടുക്കുമെന്നു പൈടയും പറയുന്നു. 
ആ സ്ഥലം വീണ്ടെടുക്കാൻ വേണ്ടി റെഡ്ഡി യാർപട്ടി എന്ന സ്ഥലത്തേക്ക് പോകുകയാണ്. പൈടയുടെ സ്ഥലം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ദേവരാജ നായിഡുവിൻറെ കയ്യിൽ നിന്നും തിരിചെടുത്തു സമീറയെ സ്വന്തമാക്കാൻ.

എന്നാൽ അവിടെ കാത്തിരുന്നത്, വിരാജ് മനസ്സിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നു. ആ സ്ഥലം എങ്ങിനെ വിരാജ് തിരിച്ചെടുക്കും? സമീറയെ സ്വന്തമാക്കാൻ കഴിയുമോ? എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന ശേഷഭാഗം.

സിനിമ വലിയ മെച്ചമോന്നുമില്ലെങ്കിലും തരക്കേടില്ലാതെ കണ്ടിരിക്കാം എന്ന് മാത്രമേ ഉള്ളൂ.. ത്രിവിക്രം ശ്രീനിവാസ് എന്നാ സംവിധായകന്റെ പഴയ ചിത്രങ്ങളുമായി തട്ടിച്ചു നോക്കിയാൽ ശരാശരി നിലവാരത്തിനു അടുത്തു മാത്രമേ നില്ക്കുന്നുള്ളൂ.. ചില ഇടങ്ങളിൽ നന്നായി, എന്നാൽ കുറച്ചു ഇടങ്ങളിൽ നമ്മുടെ ക്ഷമയെ പരീക്ഷിക്കുക തന്നെ ചെയ്യും. 

അല്ലു അർജുൻ വളരെ നന്നായിരുന്നു, സെന്റിമെന്റൽ സീനുകളിലും  കോമഡി സീനുകളിലും, ആക്ഷനും നന്നായി തന്നെ ചെയ്തു. പാട്ടുകളിലും തന്റെ തനതായ ശൈലി തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്. പക്ഷെ, ആളുടെ ആദ്യ പകുതിയിലുള്ള ഹെയർസ്റ്റൈൽ സാമാന്യം ബോര് തന്നെയായിരുന്നു. സമന്ത നല്ല സുന്ദരിയായി തന്നെ കാണപ്പെട്ടു, അൽപം bubbly ആയി അവർ നന്നായി തന്നെ ചെയ്തു. പ്രകാശ് രാജ് അല്പം നെരമേയുള്ളാ യിരുന്നെങ്കിലും തരക്കെടില്ലാരുന്നു. എടുത്തു പറയേണ്ടത് "ഉപേന്ദ്ര" എന്ന കന്നഡ സൂപർസ്റ്റാർ ആണ്. ആളുടെ കഴിവിനനുസരിച്ചുള്ള റോൾ അല്ലായിരുന്നു ഇതെങ്കിലും, ഒരു സ്ക്രീൻ പ്രസന്സ് ഉണ്ടായിരുന്നു. ഒരു മാച്ചോ സ്റ്റൈൽ ഉണ്ടായിരുന്നു. സ്നേഹ ചെറുതാണെങ്കിലും മോശമായിരുന്നില്ല. നിത്യ മേനോൻ ഒരു അപ്രധാന റോളിൽ ആണ് ഈ ചിത്രത്തിൽ വന്നത്. കാണാൻ നല്ലതാണെങ്കിലും ഒരേ രീതിയിൽ ഉള്ള ഡയലോഗ് ഡെലിവറി പ്രേക്ഷകരിൽ ആലോസരമുണ്ടാക്കുന്നതിലുള്ള പങ്കു ചെറുതല്ല. 

ദേവി ശ്രീ പ്രസാദിന്റെ സംഗീതം തരക്കേടില്ല എന്നെ പറയാൻ പറ്റുകയുള്ളൂ. വിശ്വൽസ് അത്രയ്ക്കങ്ങോട്ടെത്തിയില്ല..


ത്രിവിക്രം ശ്രീനിവാസ് ഒരു നല്ല സംവിധായകനാണ്. വളരെ അധികം ഹിറ്റുകളും നല്ല പ്രണയകഥകളും കുടുംബകഥകളും രചിച്ചിട്ടുള്ള ആളാണ്‌. പക്ഷെ അദ്ധേഹത്തിന്റെ പുതിയ ചിത്രമായ സണ്‍ ഓഫ് സത്യമൂർത്തി എന്ന ചിത്രം ന്യായീകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

എൻറെ റേറ്റിംഗ്: 5.1 ഓണ്‍ 10

Tuesday, August 18, 2015

71. Deliver Us From Evil (2014)

ഡെലിവർ അസ് ഫ്രം ഈവിൾ (2014)


Language : English
Genre : Horror | Thriller
Director : Scott Derrickson
IMDB Rating : 6.2


Deliver Us From Evil Theatrical Trailer


വലിയ പ്രതീക്ഷ ഒന്നും തന്നെയില്ലാണ്ടാണ് ഞാൻ കാണാൻ തുടങ്ങിയത്. ആദ്യത്തെ പത്തു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ ചിത്രം എന്നെ ശെരിക്കും ആശ്ച്ചര്യപ്പെടുത്തി. പിന്നെ എന്നെ സിനിമയിലേക്ക് ആകർഷിപ്പിചു. ചിത്രത്തിൻറെ ഡാർക്ക്‌ കളർ ടോണ്‍, പിന്നെ മഴയെന്ന ബാക്ക് ഗ്രൌണ്ട് തീം, നനുത്തതും ആയ ബീജിഎം കറുത്തിരുണ്ട ഇടനാഴികൾ എല്ലാം നമക്കുള്ളിൽ ഒരേ സമയം ഉത്കണ്ഠയും ഭീതിയും ജനിപ്പിക്കുന്നവയാണ്.

കഥാസാരം: സിറ്റിയിൽ ചില അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അതന്യേഷിക്കാനെത്തുന്ന പോലീസുദ്യോഗസ്ഥനാണ് കഥാനായകൻ. പിന്നീട് അദ്ദേഹം മനസിലാക്കുന്നു ഇതിനു പിന്നിൽ മനുഷ്യനുമപ്പുറമായ എന്തോ ശക്തിയുണ്ടെന്ന്. ഒരു പുരൊഹിതനുമായി ചേർന്ന് ആ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയ്ക്കുന്നു.

നായകനായി എറിക് ബാനയും പുരോഹിതനായി എഡ്ഗർ റാമിറെസും നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഒലീവിയ മുൻ നായികയെന്നതിലുപരി വലിയ റോൾ ഇല്ലെങ്കിലും അവരുടെ ജോലി അവർ ഭംഗിയാക്കി. മറ്റു അഭിനേതാക്കളും നല്ല പ്രകടനം തന്നെയാണ് നടത്തിയത്.
ചിത്രത്തിലെ പല സീനുകളും നമ്മുടെ ഉള്ളിൽ ഭീതിയുളവാക്കുന്നതാണെങ്കിലും കുറെ സീന്സ് നമ്മളെ തീർത്തും  ഞെട്ടിപ്പിക്കുന്നതാണ്. ജമ്പിങ്ങ് സീനുകളാണ് കൂടുതലും. അത് നല്ല രീതിയിൽ തന്നെ സ്ക്രീനിൽ കാണിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.

സംവിധായകാൻ തകര്ത്തിട്ടുണ്ട്. സിനിസ്റ്റെരും എക്സോര്സിസവും ഒക്കെ ചെയ്ത സ്കോട്ട് ഇതിൽ നമ്മുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല എന്ന് തന്നെ വേണം പറയാൻ.

ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരു കൈ നോക്കാവുന്നതാണ്.

എൻറെ റേറ്റിംഗ് 7.1 ഓണ്‍ 10

70. The Secret In Their Eyes (El secreto de sus ojos) (2009)

ദി സീക്രട്ട് ഇൻ ദേർ ഐസ് (എൽ സീക്രട്ടോ ടെ സുസ് ഒജോസ്) (2009)


Language : Spanish (Argentinian)
Genre : Crime | Drama | Mystery | Thriller
Director : Juan Jose Campanella
IMDB Rating : 8.3


"മിഴികൾ" ആത്മാവിലേക്കുള്ള ജാലകം എന്നും മനസിന്റെ ജാലകം എന്നും പറയാറുണ്ട്. കണ്ണുകൾക്ക്‌ എപ്പോഴും ആയിരം കഥകൾ പറയാനുണ്ടാവും. മിഴികളിലൂടെ കാലങ്ങളായി, എന്തിനു മനുഷ്യർ  കൂടി ആശയവിനിമയം നടത്താറുണ്ട്‌. കമിതാക്കൾ പ്രണയസന്ദേശം കൈമാറാറുണ്ട്, കുറ്റവാളികൾ  അവരുടെ കുറ്റങ്ങൾ എത്ര ഒളിച്ചാലും അത് കണ്ണിൽ കൂടി അറിയാം എന്നും പറയാറുണ്ട്‌. ഈ ഒരു വിഷയത്തെ ആസ്പധമാക്കിയായിരിക്കാം എഡ്വാർടോ സാക്കെരിയുടെ തന്നെ നോവലായ La pregunta de sus ojos (The Question in Their Eyes) എന്ന നോവൽ എഴുതിയിട്ടുണ്ടാവുക. ഈ നോവലിൻറെ ചുവടു പിടിച്ചു ഹ്വാൻ ഹോസെ കാമ്പനല്ല സംവിധാനം ചെയ്തു നിരവധി നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു അർജന്റീനിയൻ ക്രൈം ത്രില്ലർ ആണ് ദി സീക്രട്ട് ഇൻ ദേർ ഐസ്. അർജന്റീനിയൻ സൂപർ സ്റ്റാർ ആയ റിക്കാർഡോ ഡാരിൻ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനും നോവലിസ്റ്റുമാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചത്. 

പോലീസിൽ നിന്നും വിരമിച്ച  വിശ്രമജീവിതം ബെഞ്ചമിൻ എസ്പോസിടോ ഒരു നോവൽ എഴുതാം എന്ന് കരുതുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ ലില്ലോനോ കൊലാട്ടോ എന്ന സുന്ദരിയായ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന ഒരു കേസ് അദ്ധേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. അതിനാലായിരിക്കാം അദ്ദേഹം ആ കേസ് തന്നെ തന്റെ നോവലിനായി തിരഞ്ഞെടുത്തത്.ഒരു ശരിയായ തുടക്കം കിട്ടാത്തത് കൊണ്ട്, അദ്ദേഹം താൻ സർവീസിൽ ഇരുന്ന കാലത്തെ സൂപർവൈസർ (ഇപ്പോൾ ജഡ്ജ്) ഇരേനെ കാണുന്നു. അവർ ആ കേസ് അനൗദ്യൊകിമായി (നോവലിന് വേണ്ടി) അന്യേഷിക്കാൻ വേണ്ട സൌകര്യങ്ങൾ ചെയ്തു തരാം എന്ന് പറയുന്നു. അവിടെ നിന്നും അദ്ദേഹം ആ പൂർണതയിലെത്താത്ത കേസിന് ഒരു വിരാമമിടാനായി അന്വേഷണം ആരംഭിക്കുകയാണ്. ആ അന്യേഷണത്തിനോടുവിൽ ബെഞ്ചമിൻ മനസിലാക്കിയത് പല ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു.

വളരെ നല്ല ഒരു വിശ്വസനീയമായ കഥയാണ് ഈ ചിത്രത്തിൻറെ മുതൽക്കൂട്ട്. അത് വളരെ നല്ല രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചിട്ടുമുണ്ട് സംവിധായകാൻ. ഒരേ സമയം തന്നെ രണ്ടു കാലഘട്ടങ്ങൾ ആണ് ഈ ചിത്രം പറഞ്ഞു പോകുമ്പോൾ കാണിക്കുന്നത്. അതും വിശ്വസനീയമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്, കഥാപാത്രങ്ങളുടെ വയസും അവരുടെ ശരീരഘടനയും, പിന്നെ ലൊക്കേഷൻ, രണ്ടു കാലഘട്ടം തമ്മിൽ വരുത്തുന്ന മാറ്റങ്ങൾ ഒക്കെ   ഒരു നല്ല സിനിമാസ്വാദകൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, അതിലൊന്നും തന്നെ തെറ്റുകൾ കണ്ടു പിടിയ്ക്കാൻ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. അത് ഒരു കറയറ്റ പരിശ്രമത്തിന്റെ ഫലമാണ് എന്ന് നിസംശയം പറയാം.

ചിത്രത്തിൻറെ പേര് പോലെ തന്നെയാണ് ഈ സിനിമയിലെ ചില/കുറച്ചധികം സീനുകൾ എന്ന് പറയാം. അതിൽ കണ്ണുകൾ എന്നാ നമ്മുടെ അവയവത്തിന്റെ പ്രസക്തി കാണിച്ചു തരുന്നുണ്ട്. കണ്ണുകൾ കൊണ്ട് ആശയവിനിമയം നടത്തുന്നത് നമുക്ക് കാണാൻ കഴിയും. നായകൻ ജോലി ചെയ്യുന്ന സമയത്ത്, ഒരു നിമിഷം അതെ പറ്റി പറയാതെ തന്നെ നായകനും നായികയ്ക്കും മനസിലാവുന്നു. വർഷങ്ങൾക്കു ശേഷം നായകന് നായികയെ കാണുമ്പോൾ, അവരുടെ കണ്ണിൽ ഇപ്പോഴും മറക്കാത്ത ആ പ്രണയം മനസിലാക്കുന്നത്‌, കുറ്റവാളിയെ ചോദ്യം ചെയ്യുമ്പോൾ കണ്ണിൽ നോക്കിതന്നെ നായിക കൊലപാതകിയെ കണ്ടു പിടിക്കുന്നത്‌, കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഭര്ത്താവിന്റെ  നിഷ്ക്കളങ്കതയോക്കെ സിനിമയിലെന്ന പോലെ പ്രേക്ഷകരെയും മനസിലാക്കിപ്പിക്കുന്നു. ആ ഫീൽ പ്രേക്ഷകരിലെക്കെത്തിച്ചതിന്റെ പ്രധാന പങ്കു വഹിച്ചത് കഥയുടെ സന്ദർഭവും പിന്നെ അഭിനേതാക്കളുടെ അഭിനയ ചാരുതയും ആണ് എന്ന് ഒറ്റ വാക്കിൽ പറയാം. നായകനായ റിക്കാർഡോ ടെറിൻ വാക്കുകളില്ല പറയാൻ, അത്രയ്ക്ക് മനോഹരമായ പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടവും വളരെ തന്മയത്തോടെ തന്നെ അവതരിപ്പിച്ചു.പക്ഷെ എനിക്ക് ഡാരിനെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ഗ്വില്ലെർമോ ഫ്രാഞ്ചെല്ല അവതരിപ്പിച്ച പാബ്ലോ സണ്ടോവൽ എന്നാ കഥാപാത്രമാണ്. നായകനൊപ്പം അവസാനം വരെയും നില്ക്കുന്ന ഒരു മദ്യപാനിയായ സുഹൃത്തും അസിസ്റ്റന്റും. അദ്ദേഹം വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. സോലെനോദ് അവതരിപ്പിച്ച ഇരേനെ എന്ന നായിക സമാനമായ കഥാപാത്രവും ഹൃദ്യമായിരുന്നു. എല്ലാ അഭിനേതാക്കളും അവരവരുടെ നല്ല അഭിനയപ്രകടനമാണ് കാഴ്ച വെച്ചത്. ടോപ്‌ ക്ലാസ്. 

പക്ഷെ ചിത്രത്തിൻറെ പോരായ്മയായി എനിക്ക് തോന്നിയത്, ചില സമയമെല്ലാം നല്ല ഇഴച്ചിൽ അനുഭവപ്പെട്ടു. കുറച്ചു കൂടി തിരക്കഥ റ്റൈറ്റ്‌ ആക്കാമായിരുന്നു എന്ന് തോന്നിപ്പോയി. നല്ല തകർപ്പൻ ക്യാമറ വർക്കും പശ്ചാത്തല സംഗീതവും. ചിത്രത്തിൻറെ മൊത്ത ഫീലും ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനെയും സ്വാധീനിക്കുന്ന രീതിയിലാണ് ഇതിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

Must Watch in this genre laced with brilliant performances.

എൻറെ റേറ്റിംഗ് : 8.0 ഓണ്‍ 10 



Saturday, August 15, 2015

69. Lucy (2014)

 ലൂസി (2014)

 Lucy Theatrical Trailer

Language : English | Korean
Genre : Action | Sci-Fi | Thriller
Director : Luc Besson
IMDB Rating : 6.4

അങ്ങിനെ ലൂസി എന്നാ മഹത്തായ ഒരു സൃഷ്ടി കണ്ടു. ഞാൻ ഒരിക്കലും ലൈ ബെസ്സനെന്ന ഒരു സംവിധായകനിൽ നിന്നും ഇങ്ങനെയൊരു മഹാകാവ്യം പ്രതീക്ഷിച്ചില്ല.. അന്യായ വെറുപ്പിക്കലായിപ്പോയി.. ഞാൻ തീയറ്ററിൽ പോയി കാണണമെന്ന് കരുതിയ പടമാണ്.. പിന്നീട് ആ പ്ലാൻ ഉപേക്ഷിച്ചത് എന്ത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.

ലൂസി തയിവാനിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടി ആണ്. ഒരു ദിവസം അബദ്ധത്തിൽ ജാങ്ങ് (ഐ സീ ദി ഡെവിൾ ഫെയിം - ചോയി മിൻ സിക്ക്) എന്നാ ഡ്രഗ് മാഫിയ തലവന്റെ ഗാങ്ങിൽ അകപ്പെടുന്നു. അവിടെ വെച്ച് സി പി എച് 4 എന്ന അതിഭയങ്കരമായ ഡ്രഗ് പാക്കറ്റ് ലൂസിയുടെ അടിവയറ്റിനുള്ളിൽ തയ്ച്ചു വെയ്ക്കുന്നു. ഇത് കൊണ്ട് യൂറോപ്പിൽ കൊണ്ട് പോകുകയാണ് ലക്‌ഷ്യം. പക്ഷെ, ഒരു ഗുണ്ട അവളുടെ വയറ്റിൽ തോഴിക്കുമ്പോൾ ഈ പാക്കറ്റ് പൊട്ടുകയും, അതിലെ ഡ്രഗ് മുഴുവൻ അവളുടെ ശരീരത്തിൽ പടരുകയും, പിന്നീട് അവൾക്കു പല കഴിവുകളും ലഭിക്കുന്നു. പിന്നീട് ഞാൻ ഒന്നും പറയുന്നില്ല.. പിന്നെ ഫുൾ യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്.. എങ്ങിനെ പറയണം എന്നൊന്നും അറിയില്ല.. ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് വരെ ചിന്തിച്ചു പോകും.

ലൂസിയായി അഭിനയിച്ച സ്കാർലറ്റിനു അത്ര കണ്ടു ചെയ്യാൻ വേണ്ടി ഒന്നുമില്ല എന്നിരുന്നാലും തരക്കേടില്ലാതെ ചെയ്തു... അതെ മാതിരി മോർഗൻ ഫ്രീമാനും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ചോയി മിൻ സുക്കിനെ എന്ന അനുഗ്രഹീത നടൻ ഈ സിനിമയിൽ  വസ്തു ആയി എന്ന രീതിയിൽ പറയാം.

ഗ്രാഫിക്സ് എന്ന നിലയ്ക്ക് കുറച്ചു മെച്ചമായിരുന്നു. ഒരു കാർ ചേസ് നന്നായി ചിത്രീകരിച്ചിട്ടുണ്ട്..
 
ഇത് കണ്ടു കഴിഞ്ഞതിനു ശേഷം, എന്റെ മനസ്സില് കുറച്ചു സംശയങ്ങൾ ഉദിച്ചു.. ഇതൊരു ആക്ഷൻ പടമാണോ??? ഇതൊരു സൈഫൈ പടമാണോ?? ഇതൊരു ട്രാമയാണോ?? ശെരിക്കും പറഞ്ഞാൽ ഒന്നുമങ്ങോട്ടു പറയാൻ പറ്റില്ല.. എന്തൊക്കെയോ സംഭവിക്കുന്നു..

40 മില്യണ്‍ ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം ലോകമെമ്പാടും 450 മില്ല്യണോളം കളക്റ്റ് ചെയ്തത്രേ.. എന്നാലും എന്റെ ബാബ്വേട്ട....

എന്റെ റേറ്റിംഗ് : 3.0/10



Thursday, August 13, 2015

68. Warrior (2011)

വാരിയർ (2011)



Language : English
Genre : Action | Drama
Director : Gavin O' Connor
IMDB Rating : 8.2

Warrior Theatrical Trailer

രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു സഹോദരങ്ങളുടെ മാനസിക സംഘർഷങ്ങളുടെയും പിരിമുരുക്കത്തിൻറെയും കഥ പറയുന്ന ചിത്രമാണ് വാരിയർ. ഗവിൻ ഓ കോണർ സംവിധാനം ചെയ്തു 2011ൽ റിലീസായ ഈ ചിത്രം വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ്.

ടോമി കോണ്‍ലനും ബ്രെണ്ടൻ കോണ്‍ലനും സഹോദരങ്ങളാണ്. ടോമി തന്റെ അച്ഛനായ പാഡി കൊൻലന്റെ മദ്യാസക്തിയിലും അസഭ്യ വർഷത്തിൽ സഹികെട്ടു തന്റെ നിത്യരോഗിയായ അമ്മയെയും കൂട്ടി വളരെ ചെറുപ്പത്തിൽ തന്നെ നാട് വിട്ടയാളാണ്. U.S. നായികസേനയിൽ നിന്നും തിരിച്ചു നാട്ടിലെത്തുന്ന ടോമി, തന്റെ അച്ഛനെ സന്ദര്ശിക്കുന്നു, ഇപ്പോഴും ടോമി പാഡിയോട് ക്ഷമിച്ചിട്ടില്ല, എന്നാൽ താൻ മാറിയെന്നും, താനിപ്പോൾ കുടിയ്ക്കുന്നില്ല എന്നും  ,ടോമിയ്ക്ക് വിശ്വാസം ആകുന്നില്ല. ഒരു ദിവസം, അവിടുത്തെ ലോക്കൽ ജിമ്മിൽ പരിശീലനത്തിന് പോകുന്ന ടോമി ഒരു പ്രൊഫഷനൽ പോരാളി/ ബോക്സർ ആയ പീറ്റ് ഗ്രൈംസിനെ റിംഗിൽ മുപ്പതു സെകണ്ടിനുള്ളിൽ ഇടിച്ചു നിലം പരിശാക്കുന്നു. ഇത് മൊബൈൽ എടുക്കുന്ന ആരോ, അത് യൂടൂബിൽ അപ്-ലോഡ്‌ ചെയ്യുകയും, അത് പെട്ടെന്ന് തന്നെ വിരൽ ആകുകയും ചെയ്യുന്നു.ടോമി അവിടെ നിന്നും സ്പാർട്ട എന്ന മാർഷ്യൽ ആർട്സ്‌ ടൂർണമെൻറ് ഉണ്ടെന്നും അവിടെ പങ്കെടുത്താൽ 5 മില്യണ്‍ ഡോളറുകൾ കിട്ടുമെന്നും മനസിലാക്കുന്നു . ടോമി അച്ഛനോട് തന്നെ പരിശീലിപ്പിക്കാമൊ എന്നും എന്നാൽ തങ്ങളുടെ ബന്ധം ഒരിക്കലും പഴയ രീതിയിൽ ആകുകയുമില്ല എന്ന ഉപാധി വെയ്ക്കുന്നു.
ഇതേ സമയം, ബ്രെണ്ടൻ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമടങ്ങുന്ന ഒരു കുടുംബം നയിക്കാൻ വളരെയേറെ കഷ്ടപ്പെടുന്ന ഒരു ഹൈസ്കൂൾ ഫിസിക്സ് ടീച്ചറാണ്. വീട് കൂടി പണയപ്പെടുത്തിയാണ്‌ തന്റെ ഇളയ മകളുടെ ഹൃദയതിനായുള്ള ചികിത്സയ്ക്ക് പണം കണ്ടെത്തുന്നത്. എന്നാൽ അതോന്നും പോരാത്തത് കൊണ്ട്, സ്കൂളിലെ പഠിപ്പിക്കൽ കഴിഞ്ഞു വൈകിട്ട് ഒരു ലോകൽ ഫൈറ്ററുകളുമായി എട്ടുമുട്ടിയാണ് കഴിഞ്ഞു കൂടാനുള്ള പണം സംഭരിക്കുന്നത്. എന്നാൽ ഈ ചെയ്തി ബ്രെണ്ടന്റെ സ്കൂളിൽ അറിയുകയും അവിടെ നിന്ന് പുറത്താക്കപെടുകയും ചെയ്യുന്നു. അതോടെ, ഫ്രാങ്ക് കപന എന്ന തന്റെ സുഹൃത്തിന്റെ കീഴിൽ പരിശീലനം ആരംഭിക്കുന്ന ബ്രെണ്ടൻ ചെറിയ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ തുടങ്ങുന്നു. അതെ സമയം, സ്പാർട്ടയിൽ മത്സരിക്കാൻ തുടങ്ങുന്ന ഫ്രാങ്കിനു പരുക്ക് പറ്റുകയും, ഫ്രാങ്കിനു പകരക്കാരനായി താൻ മത്സരിക്കാമെന്നു ഫ്രാങ്കിനോട് ബ്രെണ്ടൻ പറഞ്ഞു വിശ്വസിപ്പിക്കുന്നു.
ഒരേ ടൂർണമെന്റിൽ സഹോദരങ്ങൾ മത്സരിക്കുന്നു, എന്നത് അവർ അറിയുന്നത് അവിടെ എത്തുമ്പോഴാണ്. പിന്നീട് ആര് ജയിക്കും എന്നതാണ് സിനിമയുടെ പിൻഭാഗം.

ഒരൊറ്റ സിനിമ കൊണ്ട്, ഒരു നടനിൽ ആരാധന ഉണ്ടാക്കിയത് ഇതിലെ ടോം ഹാർഡി എന്നാ നടന്റെ പ്രകടനം ആണ്. ആ ശബ്ദവും, സ്ക്രീൻപ്രസൻസും, ആ അഭിനയവും എന്നെ ഒരൊറ്റ രാത്രി കൊണ്ട് ഈ നടനിൽ ആരാധനയുണ്ടാക്കി. അത്രയ്ക്ക് മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. ജോയൽ എഡ്ഗെർട്ടൻ ബ്രെണ്ടനായി മികച്ച പ്രകടനം കാഴ്ച വെച്ചു. ഈ ചിത്രത്തിൽ ഇരുവരുടെയും അച്ഛനായി മികച്ച പ്രകടനം കാഴ്ച വെച്ച നിക്ക് നോൾട്ടെയുടെ  ആരുടെ കൂടെ നില്ക്കണം എന്നാ മാനസിക സംഘർഷം നമ്മൾ പ്രേക്ഷകരിലും ഉണ്ടാക്കുന്നു. ആര് ജയിക്കണം എന്ന് മനസ്സിൽ ഒരു പിരിമുറുക്കം ശ്രിഷ്ടിക്കുന്നു. തിരക്കഥയുടെയും സംവിധായകന്റെയും മികവു അവിടെ നമുക്ക് മനസിലാക്കി തരുന്നു. ഗവിൻ അവിടെ ശരിക്കും സ്കോർ ചെയ്തു എന്ന് പറയാം. പാളിപ്പോകാവുന്ന ഒരു കഥയെ, അല്ലെങ്കിൽ ക്ലീഷേകൾ ഉള്ള ഒരു കഥ ഇത്ര ബലമുള്ള സിനിമയാക്കി ഏവരെയും പ്രീതിപ്പെടുത്തിയതും അദ്ദേഹം തന്നെ. ആക്ഷൻ സീനുകളെല്ലാം Extra-Ordinary. മാർക്ക് ഇഷാമിന്റെ പശ്ചാത്തല സംഗീതം പ്രശംസനീയം.  

പക്ഷെ, ഇത്രയും നല്ല Emotional Quotient ഉള്ള ഫാമിലി ഡ്രാമ ബോക്സോഫീസിൽ നിലം പതിച്ചു എന്നതാണ് സങ്കടകരമായ ഒരു കാര്യം.
അത് കൊണ്ട് തന്നെയാവാം, ബോക്സോഫീസിൽ ചലനം ഉണ്ടാക്കാൻ കഴിയാഞ്ഞ ഈ ചിത്രം ഹിന്ദി ഔദ്യോകികമായി റീമേക്ക് ചെയ്യുന്നത്, ഈ ചിത്രമെങ്കിലും വിജയിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിർത്തുന്നു.

എന്റെ റേറ്റിംഗ് : 9.0 ഓണ്‍ 10


Wednesday, August 12, 2015

67. Midnight FM (Shim-yaui FM) (2010)

മിഡ്നൈറ്റ് എഫ്.എം (ഷിം-യി എഫ്.എം.) (2010)

Language : Korean
Genre : Drama | Mystery | Thriller
Director : Kim Sang-man
IMDB Rating : 6.7

Midnight FM Theatrical Trailer

ചില ആൾക്കാരുടെ  സംസാരം നമ്മൾ ഒരു രീതിയിൽ അല്ലെങ്കിൽ വേറെ രീതിയിൽ ഇഷ്ടപ്പെടാറുണ്ട്, അത് ചിലപ്പോൾ ശബ്ദമാകാം, അല്ലെങ്കിൽ സംസാരിക്കുന്ന രീതിയാവാം, അതുമല്ലെങ്കിൽ അവർ സംസാരിക്കുന്ന വിഷയം ആകാം, അങ്ങിനെ നിര നീണ്ടു തന്നെ കിടക്കുന്നു. അവർ സംസാരിക്കുമ്പോൾ ചില ആൾക്കാരിൽ ഒരു മാറ്റം വരുത്താറുണ്ട്, ചിലരിൽ പ്രചോദനമാകാറുണ്ട്, ചിലരെ ആവേശം കൊള്ളിക്കാറുണ്ട്, എന്നാൽ മറ്റു ചിലർക്കു അതൊരു മാർഗനിർദേശം കൂടിയാണ്. എന്നാൽ, ഒത്തിരി പേരിലെക്കെത്തപ്പെടുന്ന മാധ്യമാത്തിലൂടെയാണ് ഈ സംസാരമെങ്കിലൊ?? സംസാരിക്കുന്ന നമ്മൾ പോലുമറിയാതെ തന്നെ സമൂഹത്തിലുള്ളവരിൽ ഒരു ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.

 കിം സാംഗ്-മാൻ സംവിധാനം ചെയ്ത മിഡ്നൈറ്റ് എഫ് എം അത്തരത്തിൽ ഒരു സങ്കീർണമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. കോ സുൻ-യങ്ങ് ഒരു പ്രസിദ്ധ ടെലിവിഷൻ വാർത്താനിവേദികയും അതെ സമയം അർദ്ധരാത്രിയിൽ പ്രക്ഷേപണം ചെയ്യുന്ന ഒരു പരിപാടിയുടെ അവതാരികയുമാണ്. കൊറിയയിൽ അവർ വളരെയധികം പ്രസിദ്ധയാണ്, പൊതുജനങ്ങൾ അവരുടെ പരിപാടി കേൾക്കാൻ വേണ്ടി കാതോർത്തിരിക്കുകയും ചെയ്യും. കാരണം മറ്റൊന്നുമല്ല, രാത്രിയിലും ജോലി ചെയ്യുന്നവരുടെ (കൊറിയക്കാർ പൊതുവെ കഠിനാധ്വാനികൾ ആണല്ലോ, രാത്രിയും പകലെന്നില്ലാതെ ജോലി ചെയ്യുന്നവർ)
കാതിൽ പെയ്തിറങ്ങുന്ന അവരുടെ മധുരമായ ശബ്ദവും അവരുടെ അവതരണശൈലിയും ഒക്കെ അവിടെയുല്ലവര്ക്ക് വളരെ അധികം ഇഷ്ടമാണ്. അവതരണ ശൈലി പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്,സുൻ-യങ്ങ് പാട്ടുകൾ തെരഞ്ഞെടുത്തു പ്രക്ഷേപണം ചെയ്യുമ്പോൾ അവർ ആ പാട്ടിനു മുന്നോടിയായി സിനിമയുടെ വിശേഷണവും കൊടുക്കാറുണ്ട്.

അന്നും ഒരു സാധാരണ ദിവസമായിരുന്നു. അവരുടെ വിടവാങ്ങൽ ചടങ്ങിനു ശേഷം അവർ റേഡിയോ സ്റ്റെഷനിലേക്കു പോകുകയാണ്. തന്റെ രോഗിയായ മകളോട് സംസാരിച്ചു കൊണ്ട് അവർ റേഡിയോ സ്റ്റെഷനിലെക്കു യാത്ര തുടങ്ങി. ജോലി രാജി വെച്ച് സുൻ-യങ്ങ് അമേരിക്കയ്ക്ക് തന്റെ മകളുടെ ഹൃദയ ശാസ്തക്രിയ നടത്തുവാൻ വേണ്ടിയാണ് പോകുന്നത്. മകളെ തന്റെ അനിയത്തിയുടെ കൂടെയിരിത്തിയിട്ടാണ് ജോലിയ്ക്ക് പോയത്. 

അവർ അങ്ങിനെ, തന്റെ കരീറിലെ അവസാന ഷോയ്ക്ക് തുടക്കം കുറിക്കുന്നു. മാൻ ഡോംഗ് സൂ എന്ന ആരാധകനിൽ നിന്നും ഒരു കോൾ വരുന്നു. തന്റെ മകളെയും അനുജത്തിയെയും അവരുടെ വീട്ടിൽ തന്നെ തടങ്കലിൽ വെച്ചിരിക്കുകയാണെന്നും താൻ പറയുന്നത് പോലെ ചെയ്യാത്ത പക്ഷം അവരെ കൊന്നു കളയുമെന്നുമായിരുന്നു അയാൾ  പറഞ്ഞത്. പോലീസിനെ അറിയിക്കാൻ പാടില്ല എന്നും താൻ മുൻപേ അയച്ചു കൊടുത്ത ഒരു Playlist പ്രകാരം പാട്ടുകളും വിവരണവും നടത്തണവുമെന്നായിരുന്നു ഡോംഗ് സൂവിന്റെ ആജ്ഞ. 
തൻറെ കുടുംബത്തിനെ എങ്ങിനെ രക്ഷിക്കും?? നിസഹയായ അവർ എങ്ങിനെ രക്ഷിക്കും? ഡോംഗ് സൂ എന്ന കുറ്റവാളിയെ എങ്ങിനെ അകപ്പെടുത്തും? എന്നുള്ളതിനുള്ള ഉത്തരം കിട്ടാൻ ഈ ചിത്രം മുഴുവൻ കണ്ടേ മതിയാകൂ.

ആദ്യമേ തന്നെ  പറയട്ടെ, ഇത് നമ്മൾ സ്ഥിരം കാണുന്ന ഫോർമുലയിൽ ഉള്ള ഒരു ത്രില്ലർ അല്ല. വളരെ വ്യത്യസ്തമായ ഒരു വിഷയം പ്രമേയമാക്കി അതിലും മികച്ച ഒരു കഥയും കഥാപാത്രങ്ങളും ഉള്ള, ഒരു അസാധാരണ ത്രില്ലർ  എന്ന് മാത്രമേ ഈ ചിത്രത്തിനെ വിശേഷിപ്പിക്കാൻ ആകൂ. സംവിധായകൻ തന്നെ കഥയും എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഒരു മികച്ച സൃഷ്ടി തന്നെയാണ് നമ്മുടെ മുൻപിൽ കൊണ്ട് വന്നിരിക്കുന്നത്. ഈ ചിത്രം കാണുന്ന പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കും എന്നതിൽ യാതൊരു സംശയുമില്ല (സത്യം പറയട്ടെ, ആദ്യ പകുതി ശരിക്കും എന്റെ വിരളിലുള്ള നഖങ്ങൾ മുഴുവൻ കടിച്ചു തീർത്തു). അവസാന ഭാഗം വരുമ്പോൾ ഇത്തിരി ക്ലിഷേ അനുഭവപ്പെടുമെങ്കിലും അതിനെ നമുക്ക് ന്യായീകരിക്കാൻ കഴിയും എന്നുള്ളത് എന്റെ ഉറപ്പു. ചിത്രത്തിനോത്ത പശ്ചാത്തല സംഗീതം, ഓരോ സീനുകളിൽ അതിന്റേതായ ഫീൽ നല്കാൻ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്. കിം ജുങ്ങ്-സ്യൊങ്ങ് ആണ് സംഗീതം നിർവഹിച്ചിട്ടുള്ളത്.

ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഒരു പ്രാധാന്യം ഉണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. നായികയായ സൂ ഏ അവിസ്മരണീയ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. പിന്നെ, കൊറിയൻ പെണ്‍കുട്ടികളുടെ സൌന്ദര്യം എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അവർ അക്ഷരാർത്ഥത്തിൽ മിന്നിച്ചു. വില്ലനും (യൂ ജി ടെ) ഒട്ടും മോശമല്ലാരുന്നു. ഓരോ ഭാവങ്ങളിലും ക്രൂരത പ്രതിഭലിച്ചു. നായികയുടെ മകളായി അഭിനയിച്ച കുട്ടി (ചിത്രത്തിൽ സംസാരിക്കുന്നില്ല), ഹോ!! പ്രത്യേകിചോന്നും പറയാനില്ല. അഭിനയത്തിന്റെ മാനദണ്ഡം ഒരിക്കലും വാചാലത അല്ലെന്നു അരക്കെട്ടിട്ടുറപ്പിക്കുന്നു.

ഒരിക്കലും മിസ്‌ ചെയ്യാൻ പാടില്ലാത്ത ഒരു NAIL BITING THRILLER

എൻറെ റേറ്റിംഗ് : 8.5 ഓണ്‍ 10


Tuesday, August 11, 2015

66. Fury (2014)

ഫ്യൂറി (2014)


Language : English
Genre : Action | Drama | War | Thriller
Director : David Ayer
IMDB Rating : 7.6

Fury Theatrical Trailer 

1945ൽ നടക്കുന്ന യുദ്ധം അവലംബിച്ച് സംവിധായകനായ ഡേവിഡ്‌ ആയെർ എഴുതിയ ഒരു സാങ്കല്പ്പിക കഥയാണ് ഫ്യൂറി. ഫ്യൂറി എന്നാ ഒരു M4 Sherman Easy Eight Tankഉം അതിലുള്ള അഞ്ചു യുദ്ധസൈനികരുടെയും സംഭവബഹുലമായ യുദ്ധകഥയാണ്.

അതി നൂതനമായ സാങ്കേതിക വിദ്യകളുള്ള ജർമൻ ടാങ്കുകൾക്കു ഒരു തരത്തിലും ഭീഷണി അല്ലായിരുന്നു അക്കാലത്തെ അമേരിക്കൻ ടാങ്കുകൾ. അവര്ക്കെതിരെ പോരാടുന്ന കഥയാണ് ഫ്യൂറിയ്ക്ക് പറയാനുള്ളത്. ബ്രാഡ് പിറ്റ് ആണ് ടാങ്കിന്റെ അമരക്കാരൻ, അദ്ധേഹത്തിന്റെ കൂടെ 4 പേരും. യുദ്ധ യാത്രയ്ക്കിടെ ഒരു ജർമൻ ടാങ്കുമായി ഏറ്റുമുട്ടി കൂടെയുള്ള റ്റാങ്കെറുകൾ എല്ലാം തകർന്നു പോയി, ഫ്യൂറി ഒറ്റയ്ക്ക് യാത്ര തുടരുന്നു. പോകും വഴിയിൽ ഒരു മൈനിൽ തട്ടി നിശ്ചലമായി പോകുന്നു. അതിന്റെ അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ഒരു ബറ്റാലിയൻ (ഏകദേശം 300 എന്ന് ചിത്രത്തിൽ പറയുന്നുണ്ട്) ജർമൻ ഭടന്മാർ ആ വഴിയെ വരുകയും, തുടർന്ന് ബ്രാഡ് പിറ്റും കൂട്ടരും ആ ഭടന്മാരുമായി എട്ടുമുട്ടുന്നതാണ് കഥയും, ക്ലൈമാക്സും.

വളരെയധികം പ്രതീക്ഷയോടെ തന്നെയാണ് ഞാൻ ഈ ചിത്രത്തിന് പോയത്. ആ പ്രതീക്ഷ ഒന്നും അസ്ഥാനത്തായില്ല എന്ന് തന്നെ പറയാം. എന്റെ പ്രതീക്ഷയുടെ കാരണം പറഞ്ഞാൽ അത് നടന്മാരാരുമല്ല പകരം ചിത്രം സംവിധാനം ചെയ്ത ഡേവിഡ്‌ ആയെർ തന്നെ. ഇവിടെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല എങ്കിലും, ഡേവിഡിൻറെ മുൻകാല ചിത്രങ്ങളായ ട്രെയിനിംഗ് ഡേ (കഥ), ഡാർക്ക്‌ ബ്ലൂ (കഥ), പിന്നെ ഹാർഷ് ടൈംസ്‌, സ്ട്രീറ്റ് കിങ്ങ്സ്, ഏൻഡ് ഓഫ് വാച് എല്ലാം എന്റെ ഇഷ്ട ചിത്രങ്ങളാണ്. സാബോട്ടെജ് മാത്രമാണ് എന്നെ നിരാശപ്പെടുത്തിക്കളഞ്ഞത്. പക്ഷെ ഇത് അക്ഷരാർഥത്തിൽ തകർത്തു എന്ന് തന്നെ പറയാം. ഒരു നിമിഷം പോലും നമ്മളെ ബോറടിപ്പിക്കില്ല.
സേവിംഗ് പ്രൈവറ്റ് റയാൻ, വാൾക്കിറി, ഇൻഗ്ലൗറിയസ് ബസ്റ്റെർഡ്സ് എന്നിങ്ങനെ യുദ്ധ ചിത്രങ്ങളുടെ ചുവടു പറ്റിയാണ്
ഫ്യൂറിയും ചിത്രീകരിച്ചിരിക്കുന്നത്. വളരെയധികം വയലൻസും റിയലിസ്ടിക്കായിട്ടുമാണ് പടം എടുത്തിരിക്കുന്നത്.(സ്ത്രീകളും കുട്ടികളും ഈ പടം കാണാതിരിക്കുന്നതാവും നല്ലത്). നല്ല ആക്ഷൻ സീക്വൻസുകൾ വളരെയധികം ഉള്ള ഈ ചിത്രം, അത്ര തന്നെ രക്തചൊരിചിലുമുണ്ട്. ജർമൻ റ്റാങ്കറുമായുള്ള സംഘട്ടനം നന്നായി തന്നെ എടുത്തിട്ടുണ്ടെങ്കിലും, അവസാന സീൻസ് ഇത്തിരി ഓവരായില്ലേ എന്ന് തോന്നിപ്പോവും, പിന്നെ പടം കണ്ടോണ്ടിരിക്കുന്ന മൂഡിൽ നമുക്ക് അങ്ങിനെ തോന്നുകയുമില്ല. കുറെയൊക്കെ ന്യായീകരിച്ചിട്ടുണ്ട് താനും. കുറെ സീന്സ് എല്ലാം ക്ലിഷേ ആണെങ്കിലും അതെല്ലാം ചിത്രത്തിന് അനിവാര്യം തന്നെയാണ്.

നല്ല ഒരു യുദ്ധ സിനിമ തന്നെയാണ്. ബ്രാഡ് പിറ്റ് കലക്കി.. കിടിലൻ പെർഫോർമൻസ്, പുള്ളി ഏതു റോൾ കിട്ടിയാലും തകർക്കും എന്നതിനു  അടിവരയിടുന്നുണ്ട് ഈ പടത്തിലെ പരുക്കനായ സർജന്റ്. ഷീയ ലീബോഫ്, ലോഗാൻ നോർമൻ, മിച്ചെൽ പീന, പിന്നെ ജോണ്‍ ബ്രെന്താൽ (വോകിംഗ് ടെഡ് ഫേം) എല്ലാവരും നല്ല പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല, ശെരിക്കും ആ മൂഡ്‌ കൊണ്ട് വരാൻ സാധിച്ചു. വീട്ടില് വന്നു വിക്കി തപ്പിയപ്പോഴാണു പുള്ളിയുടെ പേര് കിട്ടിയത് "സ്റ്റീവെൻ പ്രൈസ്"(ഗ്രാവിട്ടിയും പുള്ളിയാരുന്നത്രേ). വിഷ്വൽസ് കിടുക്കി.

ഒരിക്കൽ കൂടി ഡേവിഡ്‌ ആയെറിനു അഭിവാദ്യങ്ങൾ. എല്ലാം കൊണ്ടും നല്ല ഒരു യുദ്ധ ചിത്രം സമ്മാനിച്ചതിന്.
 
മൈ റേറ്റിംഗ് : 8.4 ഓണ്‍ 10

Monday, August 10, 2015

65. Kaaka Muttai (2015)

കാക്കാ മുട്ടൈ (2015)

Language : Tamil
Genre : Comedy | Drama
Director : Manikandan M.
IMDB Rating : 8.9


 കുട്ടികൾക്ക് ഇപ്പോഴും ആശകലുണ്ടാവും, അത് പലതാവും. ചില കുട്ടികൾക്ക് കാറുകൾ, മറ്റു ചിലർക്ക് കളിപ്പാട്ടങ്ങൾ, മറ്റു ചിലർക്ക് യാത്ര പോകാനും വഴക്കുണ്ടാക്കാനുമോക്കെയായിരിക്കും. അങ്ങിനെ കുട്ടികളുടെ ഒരു മോഹത്തെ അല്ലെങ്കിൽ ആഗ്രഹത്തെ കേന്ദ്രീകരിച്ചു കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കാമുട്ടൈ. ധനുഷും വെട്രിമാരനും ചേർന്നാണ് ഈ കുടുംബ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനും മികച്ച നടനും (കുട്ടികളുടെ വകുപ്പിൽ) ദേശീയ അവാർഡുകളും ലഭിച്ചിരുന്നു.

ചെന്നൈ നഗരത്തിലെ ഒരു ചേരിയിൽ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെയാണ് ചിന്ന കാക്കാമുട്ടൈയുടെയും പെരിയ കാക്കാമുട്ടൈയുടെയും താമസം. ട്രെയിനിൽ നിന്നും വീഴുന്ന കൽക്കരി പെറുക്കിയെടുത്തു കടയിൽ കൊണ്ട് പോയി വിട്ടു കിട്ടുന്ന കാശാണ് അവർക്ക് വരുമാനം. അച്ഛൻ ജയിലിലായത് കൊണ്ട് അമ്മ തയ്യൽ പണിയ്ക്ക് പോയിട്ടാണ് ആ കുടുംബം കഴിഞ്ഞു പോകുന്നത്. കാക്കയുടെ കൂട്ടിൽ നിന്നും എടുക്കുന്ന മുട്ട കുടിക്കലാണ് രണ്ടു പേരുടെയും പ്രഭാത കർമ്മം.

അങ്ങിനെയിരിക്കെ, അവരുടെ ചേരിയുടെ സമീപ പ്രദേശത്തു ഒരു പിസ്സാ ഷോപ്പ് തുടങ്ങുന്നു, അവിടെ ഉത്ഘാടനത്തിനു കടയുടമയുടെ സുഹൃത്തായ ശിമ്പു എന്ന ടി.ആർ. ശിലമ്പരസൻ എത്തുന്നു. ശിലമ്പരസനെ അങ്ങേയറ്റം ആരാധിക്കുന്ന അവർ, അദ്ദേഹം കഴിക്കുന്ന പിസ്സാ കഴിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടാവുന്നു. അതവരുടെ ജീവിത ലക്‌ഷ്യം മാതിരി കണ്ടു അതിനു വേണ്ടി കഷ്ടപ്പെടുന്നു. അവര്ക്ക് പിസ കഴിക്കാൻ വേണ്ടി അവർ അനുഭവിക്കുന്ന കഷ്ടപ്പാടും ഒക്കെ വലിയ ക്യാൻവാസിൽ കാണിച്ചിരിക്കുകയാണ് സംവിധായകനായ മണികണ്ഠൻ.

ഈ ചിത്രത്തിലെ നായകനും ജീവനാഡിയും മികച്ചൊരു കഥ തന്നെയാണ്. അത് നർമ്മം ചാലിച്ച് എടുത്തിരിക്കുന്ന രീതിയും വളരെ മികച്ചു തന്നെ നിന്നു. പല സിനിമകളിലും ചേരി ഭയങ്കര മോശമായാണ് ചിത്രീകരിക്കാറാണ് പതിവ്. എന്നാൽ, ഈ സിനിമയിൽ മണികണ്ഠൻ വളരെ വ്യത്യസ്തമായി തന്നെ ചിത്രീകരിച്ചു, ഒരേ സമയം ചേരിയിൽ ജീവിക്കുന്നവരുടെ ജീവിതവും പിന്നീട് കുട്ടികളുടെ ജീവിതവും നന്നായി കലർത്തിയെടുത്തു. മണികണ്ഠൻ തന്നെയാണ് ക്യാമറയും കൈകാര്യം ചെയ്തത്. 

ജിവി പ്രകാശ് കുമാറിൻറെ ഗാനങ്ങളെല്ലാം മികച്ചു നിന്നു, എല്ലാ ഗാനങ്ങളും സന്ദർഭോചിതമായിരുന്നു. അത് പോലെ തന്നെ പശ്ചാത്തലസംഗീതവും മികച്ചു തന്നെ നിന്നു, സിനിമയെ നല്ല രീതിയിൽ തന്നെ സഹായിചിട്ടുമുണ്ട്.

പെരിയ കാക്കാമുട്ടൈയായും ചിന്ന കാക്കാമുട്ടൈയായും അഭിനയിച്ച വിഗ്നേഷും രമേഷും അവിസ്മരണീയമായ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. അവർക്ക് അവാർഡ് കോടുത്തതിൽ ഒരു തെറ്റും പറയാൻ കഴിയുകയില്ല. സിനിമ കണ്ടു തീർന്നാലും അവരുടെ അഭിനയവും ചിരിയും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോവില്ല. അത്രയേറെ നിഷ്കളങ്കമായിട്ടാണ് അവരുടെ അവതരണം. കുട്ടികളുടെ അമ്മയായി അഭിനയിച്ചു ഐശ്വര്യ രാജേഷിനു ഒരു ചെറിയ പ്രശംസ കൊടുക്കണം, വെറും 25 വയസുള്ള അവർ രണ്ടു കുട്ടികളുടെ അമ്മ അതും ഡീഗ്ലാം റോളിൽ എത്തിയിട്ടുണ്ടെങ്കിൽ അതവരുടെ അർപ്പണമനോഭാവത്തെയാണ് കാണിക്കുന്നത്. അവരുടെ വിഷമത്തോടെയുള്ള പുഞ്ചിരിയും അഭിനയവും എന്തായാലും കുറെ വര്ഷങ്ങലെങ്കിലും എല്ലാവരുടെയും മനസ്സിൽ നില നിൽക്കും. അൽഫൊൻസ് പുത്രന്റെ നേരത്തിലൂടെ അരങ്ങേറ്റം കുറിച്ച രമേശ്‌ തിലക് നല്ല പ്രകടനമാണ് നടത്തിയത്. യോഗി ബാബുവിന്റെയും രമേശ്‌ തിലകിന്റെ തമാശകളും നന്നായിരുന്നു. ബാബു ആന്റണി വലുതായി ഒന്നും ചെയ്യാനില്ലായിരുന്നുവെങ്കിലും, അദ്ദേഹവും അദ്ദേഹത്തിന്റെ റോൾ ഭംഗിയായി തന്നെ ചെയ്തു. ഈ കുട്ടി ചിത്രത്തിൽ കാമിയൊ റോളിൽ വരാൻ മനസ് കാണിച്ച ശിമ്പുവിന്റെ മനസിനെ പ്രശംസിച്ചേ മതിയാവൂ.

ഇത് കുട്ടികളുടെ ചിത്രം എന്നാ നിലയ്ക്കാണ് മികച്ച ചിത്രത്തിനുള്ള അവാര്ഡ് ലഭിച്ചത്. പക്ഷെ, എൻറെ അഭിപ്രായത്തിൽ ഏതു പ്രായക്കാരനും ഒരു എതിരഭിപ്രായമില്ലാതെ ആനന്ദിച്ചു ആസ്വദിച്ചു കാണാവുന്ന ചിത്രമാണ്. കണ്ടു കഴിഞ്ഞാലും ആ കുട്ടികളുടെ പുഞ്ചിരി ഒന്നും കുറെയേറെ നാൾ നമ്മുടെ മനസ്സിൽ നിൽക്കും.

എന്റെ റേറ്റിംഗ്  : 8.2 ഓണ്‍ 10


Saturday, August 8, 2015

64. Secretly, Greatly (Eun-mil-ha-gae eui-dae-ha-gae) (2013)

സീക്രട്ട്ലി ഗ്രേറ്റ്ലി (യുണ്‍-മിൽ-ഹ-ഗെ-യി-ടെ-ഹ-ഗെ) (2013)




Language : Korean
Genre : Action | Comedy | Drama | Espionage
Director : Cheol Soo Jang
IMDB Rating : 6.8


Secretly Greatly Theatrical Trailer


2013ലെ സൌത്ത് കൊറിയയിൽ പല ബോക്സ് ഓഫീസ് റിക്കൊർഡുകളും തകർത്ത ഒരു സൌത്ത് കൊറിയാൻ ആക്ഷൻ കോമഡി ഡ്രാമയാണ് സീക്രട്ട്ലി ഗ്രേറ്റ്ലി. സൌത്ത് കൊറിയയിൽ ഉള്ള രഹസ്യമായി കഴിയുന്ന മൂന്നു നോർത്ത് കൊറിയൻ ചാരന്മാരുടെ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ച്യോൾ സൂ ജങ്ങ് ആണ്. Covertness എന്ന Spy Webtoon സീരീസിനെ ആസ്പധമാക്കിയാനു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

5446 കോർപ്സ് എന്നാ ഒരു ചാരപ്രവർത്തി സംഘടനയിൽ കുറെയധികം കുട്ടികളെ ചാരപ്രവർത്തിക്കായി നോർത്ത് കൊറിയൻ ഗവണ്‍മെൻറ് പരിശീലിപ്പിച്ചതിനു ശേഷം സൌത്ത് കൊറിയയിലെക്കയക്കുന്നു. അവിടെ ഓരോരുത്തരും ഓരോ രീതിയിലുള്ള ജീവിതം നയിക്കുന്നു (Sleeper Cells).
നമ്മുടെ കഥയിലെ നായകന്മാരായ വോണ്‍, ഹേജിൻ, ഹെരംഗ് എന്നിവർ ഒരേ പ്രദേശത്തു തന്നെയാണ് താമസമാക്കുന്നതു. വോണ്‍ ഒരു ബുധിമാന്ദ്യമുള്ള യുവാവായും, ഹേജിൻ ഒരു so-called സംഗീതജ്ഞൻ ആയും ഹേരംഗ് റിയ സ്കൂൾ കുട്ടിയായും കഴിച്ചു കൂട്ടുന്നു. വളരെക്കാലമായി മൂന്നു പേർക്കും ഹൈക്കമാണ്ടിൽ നിന്നും ഒരു പുതിയ കല്പനകളൊന്നും കിട്ടാതെ ആകെ ബോറടിച്ചു കഴിയുന്ന അവർ പെട്ടെന്ന് തന്നെ ചങ്ങാതികളുമാവുന്നു.
എന്നാൽ ഒരു ദിവസം ഹൈക്കമാണ്ടിൽ നിന്നും അവർക്കു ലഭിക്കുന്ന ആ നിർദേശം അവരുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കാൻ പോകുന്നതായിരുന്നു. യുദ്ധത്തിനു ശേഷം സൌത്ത് കൊറിയ നോർത്ത് കൊറിയയ്ക്ക് കൊടുത്ത സന്ദേശത്തിൽ പറഞ്ഞതിൽ പ്രധാനം, സൌത്ത് കൊറിയയിൽ ഉള്ള 30 ചാരന്മാരും അവർക്ക് കീഴടങ്ങണം എന്നതായിരുന്നു. അങ്ങിനെ ചെയ്‌താൽ നോർത്ത് കൊറിയയ്ക്ക് ധനസഹായം നല്കും എന്നതായിരുന്നു ഡിമാണ്ട്. എന്നാൽ തങ്ങളുടെ പടയാളികൾ ശത്രുവിന്റെ കയ്യില ലഭിക്കുന്നതിനു മുൻപ് തന്നെ കൊല്ലാൻ വേണ്ടി അവർ ആളുകളെ ഏർപ്പാടാക്കുന്നു. രണ്ടു രാജ്യങ്ങളും തേടിക്കൊണ്ടിരിക്കുന്ന മൂവരും രക്ഷപെടുമോ?? അവരുടെ പിടിയില അകപ്പെടുമോ?? നോർത്ത് കൊറിയയിൽ ഉള്ള തങ്ങളുടെ മാതാപിതാക്കളെ ഒക്കെ കാണാൻ കഴിയുമോ? എന്നുള്ളതിനുള്ള ഉത്തരങ്ങള സിനിമ കണ്ടു തന്നെ മനസിലാക്കണം.

വളരെയധികം ഹൃദയസ്പർശിയായ ഒരു ആക്ഷൻ ചിത്രമാണ്. നല്ല നർമ്മത്തിൽ പൊതിഞ്ഞ ഈ ചിത്രത്തിൻറെ പ്രധാന ആകർഷണം തന്നെ ഇതിലെ മൂന്നു നായകന്മാർ ആണ്. കിം സൂ ഹ്യുൻ (വോണ്‍), പാർക്ക്‌ കി വൂങ്ങ് (ഹേരങ്ങ്), ലീ ഹ്യുണ്‍ വൂ (ഹേജിൻ) ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അവരുടെ സന്തോഷത്തിലും സന്താപത്തിലും നമ്മളും പങ്കു ചേർന്ന് പോകും. അത്രയ്ക്ക് നന്നായി ആണ് അവർ ആ റോളുകൾ  ചെയ്തിരിക്കുന്നത്.

നീണ്ട ആക്ഷൻ സീനുകൾ കുറവാണെങ്കിലും, ഉള്ളതെല്ലാം വെടിപ്പായിട്ടും വൃതിയായിട്ടും ചെയ്തിട്ടുണ്ട്. തകർപ്പൻ ആക്ഷൻ സീനുകൾ നിരവധിയുണ്ട് താനും. ഈ ചിത്രത്തിൻറെ പ്രധാന കഥയിൽ നിരവധി നമ്മലരിയാതെയുള്ള ഉപകഥകളും ഉണ്ട്. സിനിമയുടെ ഒഴുക്കിനൊത്തു പോകുകയും ചെയ്യും. അപ്രതീക്ഷിത ക്ലൈമാക്സ് ആണ് ഈ ചിത്രത്തിനായി സംവിധായകാൻ ഒരുക്കി വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സംവിധാന പാടവം പറഞ്ഞറിയിക്കാൻ കഴിയുന്നതിലും ഉപരിയാണ്. Top-Notch Direction.



ഈ ചിത്രം കണ്ടു കഴിഞ്ഞു ഒരിറ്റു കണ്ണുനീർ നിങ്ങളുടെ കണ്ണിൽ നിന്നും വന്നില്ല എങ്കിൽ  പിന്നെ ഒന്നും പറയാനില്ല..

one of the finest movies.. Lovely

ഞാൻ കൊടുക്കുന്ന മാർക്ക് 8 ഓണ്‍ 10.

63. Jillunnu Oru Kadhal (2006)

ജില്ലുന്നു ഒരു കാതൽ (2006)


Language : Tamil
Genre : Comedy | Drama | Romance
Director : N. Krishnaa
IMDB Rating : 6.6

Jillunnu Oru Kadhal Theatrical Trailer

എൻ. കൃഷ്ണ സംവിധാനം ചെയ്ത കന്നി ചിത്രമാണ് ജില്ലുന്നു ഒരു കാതൽ. സൂര്യയും, ജ്യോതികയും, ഭൂമിക ചവ്ലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം റിലീസ് ആയതു 2006-ൽ ആണ്. അന്നിത് ഒരു സാധാരണ ഹിറ്റിലോതുങ്ങിയെങ്കിലും പിന്നീട് ഇത് യുവാക്കളുടെ ഇടയിൽ ഒരു പ്രത്യേക സ്വാധീനം ചെലുതാൻ കഴിഞ്ഞിട്ടുണ്ട്. എ.ആർ. റഹ്മാന്റെ മാസ്മരിക സംഗീതവും ആർ.ഡി. രാജശേഖറിന്റെ ക്യാമറയുമാണു ഈ ചിത്രത്തിൻറെ ഹൈലൈറ്റ്.

 കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന കുന്ധവി എന്ന ഒരു സാധാരണ പെണ്‍കുട്ടിയിൽ നിന്നുമാണ്. ചെറിയ പ്രായത്തിൽ തന്നെ പ്രേമിച്ചു കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന കുന്ധവിയ്ക്ക് പക്ഷെ വീട്ടുകാർ ആലോചിച്ചുറപ്പിച്ച ചെക്കനായ ഗൗതമിനു ഭാര്യയാകേണ്ടി വന്നു.
ആറു വർഷങ്ങൾക്കു ശേഷം, ഐഷു എന്ന അഞ്ചു വയസുകാരി മകളുമൊത്തു മുംബൈയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് ഗൗതവും കുന്ധവിയും ഉള്ള സന്തുഷ്ട കുടുംബം. ഇതിനിടെ ഒരു പ്രബന്ധം അവതരിപ്പിക്കാൻ ന്യൂ യോർക്കിലേക്ക് ക്ഷണം ലഭിക്കുന്ന ഗൗതം, കുറച്ചു നാളുകൾക്കായി അവിടേക്ക് പോകുന്നു. കുന്ധവി അതെ സമയം, പഴയ ഗൗതമിന്റെ പഴയ സാധനങ്ങളുടെ ശേഖരം തിരയുന്നതിനിടെ ഒരു ഡയറി കണ്ടെത്തുന്നു. അത് ഗൗതം കോളേജിൽ പഠിക്കുമ്പോൾ എഴുതിയതായിരുന്നു. അതിൽ, ഗൗതമിനു ഒരു പ്രണയവും ഉണ്ടെന്നു മനസിലാക്കുന്നു. ആ പഴയ കാമുകിയുടെ പേര് ഐശ്വര്യാ എന്ന ഐഷു ആയിരുന്നു. ഇത് കുന്ധവിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഗൗതമിന്റെ മനസ്സിൽ വേറൊരു പെണ്‍കുട്ടി ഉണ്ടായിരുന്നു എന്നറിഞ്ഞത്, അവരുടെ മനസിനെ അലട്ടിക്കൊണ്ടിരുന്നു. ന്യൂ യോർക്കിൽ നിന്നും ഗൗതം തിരിച്ചു വന്നപ്പോഴും അവർ അത് മനസ്സിൽ വെച്ച് ഗൗതമിനെ ഒഴിവാക്കിക്കൊണ്ടെയിരുന്നു. ഇത് ഗൗതമിനും മനസിലാകുന്നു. അങ്ങിനെ കുന്ധവി, ഗൗതമിന്റെ കാമുകിയായ ഐശ്വര്യയെ കണ്ടെത്തുന്നു. ഐശ്വര്യാ ഒത്തിരി മാറി പോയിരിക്കുന്നു, ഇപ്പോൾ ഒരു മോഡേണ്‍ ഗേൾ ആയി മാറിയ അവരോടു പറയുന്നു, ഒരു നാൾ ഗൗതമിന്റെ കൂടെ ചെലവഴിക്കണം, അന്നേ ദിവസം കുന്ധവിയും അവരുടെ കുഞ്ഞായ ഐഷുവും ഗൗതമിന്റെയും ഐശ്വര്യയുടെയും ജീവിതത്തിൽ ഉണ്ടാവില്ല എന്നും പറയുന്നു. തുടര്ന്നുണ്ടാകുന്ന മൂവരുടെയും മാനസിക സംഘർഷങ്ങളും ആയി ശുഭ പര്യവസാനിക്കുന്നു.

ഈ ചിത്രത്തിൻറെ മുതല്ക്കൂട്ടു എന്ന് പറയുന്നത് ആദ്യപകുതിയും പിന്നെ ഗൌതമിൻറെ കോളേജ് ജീവിതത്തിലെ പ്രണയവും ആണ്. വളരെ ഹൃദ്യമായി തന്നെ ഗൗതമിന്റെ കുടുംബ ജീവിതവും അതെ മാതിരി പ്രണയകാലവും കാണിച്ചിരിക്കുന്നു. പക്ഷെ തുടക്കത്തിൽ കിട്ടിയ ഫ്ലോ രണ്ടാം പകുതി ക്ലൈമാക്സിനോടടുത്തു കൈവിട്ടു പോയ മാതിരി ഉണ്ടായിരുന്നു. എങ്ങിനെയോ തീർത്ത ഫീലിംഗ് ആയിരുന്നു എനിക്ക് സമ്മാനിച്ചത്‌. എങ്കിലും ഒരു നല്ല ചിത്രം നൽകാൻ കഴിഞ്ഞു സംവിധായകൻ കൃഷ്ണയ്ക്ക്.

സൂര്യ കുടുംബനാഥനായിട്ടും കോളേജ് ജീവിതത്തിലെ ഒരു റിബൽ കാമുകനായിട്ടും അവിസ്മരണീയ പ്രകടനം കാഴ്ച വെച്ചു. ജ്യോതികയും കുറുമ്പുള്ള കൌമാരക്കാരിയായിട്ടും അതെ സമയം ഒരു ഒത്ത കുടുംബിനിയായിട്ടും, ഭൂമിക ചവ്ലയും ഒരു സാധാരണ സൽവാർ കമീസ് പെണ്‍കുട്ടിയായും പിന്നീട് മോഡേണ്‍ പെണ്‍കുട്ടിയായും കസറി. ഐഷുവായി വന്ന കൊച്ചു മിടുക്കി ശ്രിയ ശർമയും വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. വടിവേലുവും സന്താനവും കോമഡിയിൽ തരക്കേടില്ലായിരുന്നു.

എ.ആർ. റഹ്മാന്റെ പാട്ടുകൾ എല്ലാം ഹൃദ്യമായിരുന്നു. മുൻപേ വാ, ന്യൂ യോർക്ക്‌ നഗരം ഇൻസ്റ്റന്റ് ഹിറ്റുകളായിരുന്നു. ഇപ്പോൾ കേട്ടാലും ആ പാടുകളിലെ പ്രണയത്തിന്റെ തീവ്രതയും ആ പുതുമയും നില നില്ക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും വളരെയധികം മികച്ചു നിന്നു, ഈ ചിത്രത്തിൻറെ ജീവനും അതിൽ തന്നെയായിരുന്നു.

എൻറെ മനസിനോട് അടുത്തു നിൽക്കുന്ന ഒരു ചിത്രമാണ് ജില്ലുന്നു ഒരു കാതൽ.

എന്റെ റേറ്റിംഗ്:  8.1 ഓണ്‍ 10

62. A Hard Day (Kkeutkkaji Ganda) (2014)

എ ഹാർഡ് ഡേ (ക്യൂട്കാജി ഗണ്ട)


Language : Korean
Genre : Action | Crime | Thriller
Director : Kim Seong-hun
IMDB Rating : 7.2

A Hard Day Theatrical Trailer 

2014ൽ പുറത്തിറങ്ങിയ ഒരു കൊറിയാൻ ചിത്രമാണ് ദി ഹാർഡ് ഡേ. സീഒങ്ങ് ഹൂൻ കിം സംവിധാനം ചെയ്ത ഈ കോപ് ആക്ഷൻ ത്രില്ലറിൽ ലീ സുൻ ഗ്യുൻ, ചോ ജിൻ-വ്വൂങ്ങ്, മാൻ-ഷിക് ജെഒനഗ് എന്നിവർ ആണ്.

അപ്രതീക്ഷിതമായ ഹൈവേയിൽ തന്റെ (നായകനായ ഗീ ഊൻ) കാർ ഇടിച്ചു ഒരാൾ കൊല്ലപ്പെടുന്നു. ആ ശവശരീരം നായകൻ ആരും കാണാതെ മറവു ചെയ്യുന്നു. അടുത്ത ദിവസം അയാൾ മനസിലാക്കുന്നു താൻ മൂലം മരണപ്പെട്ട ആൾ ഒരു ക്രിമിനൽ ആയിരുന്നു എന്ന്. പിന്നീട് നായകന് ഒരു ഫോണ്‍ സന്ദേശം വരുന്നു, തനിക്കു ആ കാർ ആക്സിടന്റിനെ പറ്റി അറിയാമെന്നും താൻ പറയുന്നത് ചെയ്തില്ലെങ്കിൽ ഡിപാർട്ട്മെന്റിൽ അറിയിക്കുമെന്നായിരുന്നു അത്. അത് പിന്നീട് പാർക്ക്‌ എന്ന് പറയുന്ന ഒരു ഇൻസ്പെക്ടർ ആണ് ഇതിനു പിന്നിലെന്ന് നായകൻ മനസിലാക്കുന്നു. പക്ഷെ, തൻറെ കുടുംബത്തെ വച്ച് ഭീഷണി ചെയ്ത പാർക്കിന്റെ ഇംഗിതത്തിനു നായകൻ വഴങ്ങി ആ ക്രിമിനലിന്റെ ശവശരീരം തിരിച്ചു നൽകാമെന്ന് സമ്മതിക്കുന്നു. പക്ഷെ ഒരു ക്രിമിനലിന്റെ ശരീരം ഒരു പോലീസ് ഉദ്യോഗസ്ഥനായ പാർക്കിനു ആവശ്യം എന്നാ സംശയത്തിൽ നായകൻ ശവശരീരം മറവു ചെയ്തതിടത്തു പുറത്തു എടുത്തു നോക്കുമ്പോൾ, അയാളുടെ നെഞ്ചിൽ വെടിയുണ്ട ഏറ്റ പാട് കാണപ്പെടുന്നു. പിന്നീടുള്ള cat and mouse ഗെയിം ആണ് സിനിമയിൽ.

വളരെ നന്നായി കോമഡിയിൽ പൊതിഞ്ഞ ഒരു ത്രില്ലർ സമ്മാനിച്ചിരിക്കയാനു സംവിധായകൻ. ഒട്ടും തന്നെ ഫീൽ നഷ്ടപ്പെടുത്തുന്നില്ല.. നല്ല ആക്ഷനും, പിന്നെ നല്ലൊരു കഥയുമുണ്ട് ഈ ചിത്രത്തിന്. ഒരു ഇന്ത്യൻ സിനിമയുടെ ഫീലോക്കെ വരും ഈ ചിത്രം കാണുമ്പോൾ. വളരെ രസിക്കുന്ന തരത്തിൽ തന്നെ ചെയ്തിരിക്കുന്നത് കൊണ്ട് ഒരു നിമിഷം പോലും ഒരു പ്രേക്ഷകൻ എന്നാ നിലയിൽ എന്നെ ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല.

My verdict : 8.1 on 10
 

Friday, August 7, 2015

61. Mission Impossible 5: Rogue Nation

മിഷൻ ഇമ്പോസിബിൾ 5: റോഗ് നേഷൻ (2015)


Language : English
Genre : Action | Adventure | Espionage | Thriller
Director: Christopher McQuarrie
IMB Rating : 8.0

Mission Impossible: Rogue Nation Theatrical Trailer

ഈഥൻ ഹണ്ട് ഈ പേര് കേട്ടാൽ ഇന്നറിയാത്തവരായി ഈ ലോകത്ത് അധികം  ഉണ്ടാവില്ല അത് പോലെ തന്നെ മിഷൻ ഇമ്പോസിബിൾ എന്നാ ഫ്രാഞ്ചൈസിയും. ഈഥൻ ഹണ്ടിന്റെ  ഏറ്റവും പുതിയ ദൗത്യം ആണ് റോഗ് നേഷൻ.

ഘോസ്റ്റ് പ്രോടോകോൾ എന്നാ എം.ഐ. നാലാം പതിപ്പിന്റെ തുടർച്ച എന്നോണമാണ് ഈ ചിത്രവും പുരോഗമിക്കുന്നത്. സിണ്ടിക്കേറ്റ് എന്ന ഒരു ക്രിമിനൽ സംഘടന നിലവിൽ ഉണ്ടെന്നു മനസിലാക്കുന്ന ഈഥൻ അത് എങ്ങിനെയും കണ്ടുപിടിക്കണം എന്ന പ്രതിജ്ഞയുമായി മുൻപോട്ടു പോകുന്നു.  അതേ സമയം, ഐഎംഎഫ് എന്നാ ഏജൻസി പിരിച്ചു വിടണം എന്നാ ആവശ്യവുമായി അലൻ ഹൻലി എന്ന CIA Director സെനറ്റിന് മുന്പാകെ വെയ്ക്കുന്നു. അതിൽ വിജയിക്കുന്ന അലൻ, IMFനെ CIAയുമായി ലയിപ്പിക്കുന്നു. ഹണ്ടിനെ എങ്ങിനെയും പിടിക്കണം എന്ന ലക്ഷ്യവുമായി അലനും, തന്റെ ആകെയുള്ള ഒരു ലീഡായ ഒരു ആളുടെ രെഖാചിത്രവും വെച്ച് അയാളെ കുടുക്കാനായി ഏതനും മുൻപോട്ടു പോകുന്നു. പിന്നീട് തന്റെ IMFലെ  ബെഞ്ചിയുമായി ചേർന്ന് ആ ദൌത്യത്തിന് തുടക്കം കുറിയ്ക്കുന്നു. കൂടെ, ബ്രിട്ടിഷ് ഇന്റലിജൻസ് എജന്സിയായ MI6 നിരാകരിച്ച ലിസയും കൂടെയുണ്ട്, എന്നാൽ അവർ സിണ്ടിക്കട്ടിനെ പിടിക്കണം എന്നാ ലക്ഷ്യവുമായി സോളമൻ ലേൻ എന്നാ ഈഥൻ അന്യെഷിക്കുന്ന അജ്ഞാതന്റെ കൂടെ തന്നെ  ചെയ്യുന്നു. സിണ്ടിക്കറ്റിനെ എങ്ങിനെ തകര്ക്കും ? സോളമൻ ലേനിനെ പിടികൂടാൻ കഴിയും?   എന്നുള്ളത് ഒരു തകർപ്പൻ ആക്ഷൻ സീക്വൻസുകലിലൂടെ റോഗ് നേഷൻ മുന്നേറുന്നു.

 കഥയിൽ വലിയ പുതുമ ഒന്നുമില്ലെങ്കിലും, പഴയ MI സീരീസിൻറെ പശ്ചാത്തലത്തിലൂടെ തന്നെയാണ് പോകുന്നതെങ്കിലും, അത് തിരശീലയിൽ എത്തിച്ചിരിക്കുന്ന രീതിയാണ് ഇവിടെ അഭിനന്ദിക്കേണ്ടത്. പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ  സീനുകൾ, കോരിത്തരിപ്പിക്കുന്ന ചേസുകൾ (ഇത്തവണ കാറുമുണ്ട്, ടോമിന്റെ ഇഷ്ടപ്പെട്ട വാഹനമായ ബൈക്കുമുണ്ട്), ഇതിൽ റൊമാൻസ് ഇല്ല എന്നുള്ളത് നല്ലൊരു ഘടകം. ഒരു നിമിഷം പോലും സിനിമയുടെ രസച്ചരട് പൊട്ടിക്കാതെ തന്നെ മുൻപോട്ടു കൊണ്ട് പോകാൻ സംവിധായകനും സഹഎഴുത്തുകാരനായ ക്രിസ്റ്റഫർ മക്ക്വരി ശ്രദ്ധിച്ചിട്ടുണ്ട്. ആക്ഷൻ, നർമ്മം, ത്രിൽ, ചേസസ്, വിഷ്വൽസ് എല്ലാം ശരിയായ രീതിയിൽ മിശ്രണം ചെയ്തിട്ടുണ്ട്. കാർ സ്റ്റണ്ട് സീനും പിന്നെ ബൈക്ക് ചെസുമൊക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

ടോം ക്രൂസ്- അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് ഒന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. ഒരു രക്ഷയുമില്ല, എന്താ എനർജി ലെവൽ, പലരും ഇത് കണ്ടു പഠിക്കേണ്ടത് തന്നെയുണ്ട്‌.. ഈ പ്രായത്തിലും, അദ്ദേഹത്തിന്റെ ഒരു റോൾ ചെയ്യുമ്പോഴുള്ള അർപ്പണഭാവവും അതിലുപരി അതിനോട് 101% പൂർണത  പുലർത്താനുള്ള വ്യഗ്രതയും കാണാൻ  കഴിയും.ആക്ഷൻ സീനുകൾ കാണുമ്പോൾ കോരിത്തരിച്ചു പോകും. ജെറെമി റെന്നെർ തന്റെ റോൾ നന്നായി ചെയ്തു. സൈമണ്‍ പെഗ് ഒരേ സമയം കോമഡിയും സീരിയസ് ആയിട്ടുള്ള റോൾ അനശ്വരമാക്കി. നായികയായി വന്ന റെബേക്ക എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. അവരെ വളരെ സുന്ദരിയായും പിന്നീട് നല്ല മേയവഴക്കം ഉള്ള ഒരു പൊരാലിയുമായി കസറി. വിംഗ് രേംസ്, അലക് ബാൽട്വിൻ നന്നായിരുന്നു. വില്ലനായി വന്ന ഷോണ്‍ ഹാരിസ് പോരായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ശബ്ദം ഇത്തിരി അരോചകമായി എനിക്ക് ഫീൽ ചെയ്തു. പക്ഷെ മുഖത്തു ആ ക്രൂരമനോഭാവം നന്നായി തന്നെ കാണിച്ചു. 

പ്രതീക്ഷിക്കാത്ത ലെവലിലുള്ള ഒരു ക്ലൈമാക്സായിരുന്നു ഈ ചിത്രത്തിനുണ്ടായിരുന്നത്.എന്ന് വെച്ച് ബോർ എന്നല്ല, ഒരു പൊരിപ്പൻ ക്ലൈമാക്സാണ് ഞാൻ പ്രതീക്ഷിചിരുന്നതെങ്കിൽ, ഒരു സിമ്പിൾ എന്നാൽ ലോജിക്കൽ ആയിട്ടുള്ള ഒരു ക്ലൈമാക്സ് കൊണ്ട് വന്നു ഒരു വേറിട്ട സിനിമയാക്കാൻ സംവിധായകാൻ ശ്രമിച്ചു എന്ന് പറയാം.

ജോ ക്രെമർ ചെയ്ത പശ്ചാത്തല സംഗീതം വളരെയധികം നന്നായിരുന്നു. കതയ്ക്കനുയോജയമായി തന്നെ അദ്ദേഹം അത് നിർവഹിച്ചു.
  മിഷൻ ഇമ്പോസിബിൾ സീരീസിലെ ഏറ്റവും മികച്ചതെന്നു കരുതാവുന്ന ഗോസ്റ്റ് പ്രോട്ടോകോൾ എന്നാ ചിത്രവുമായി താരതമ്യം ചെയ്‌താൽ ഇതിന്റെ മാട്ടിത്തിരി  ഇരിക്കും. പ്രത്യേകിച്ച് നഖം കടിക്കപ്പെടുന്ന ത്രില്ലിംഗ് സീനുകളില്ല. GPയിലെ ബുർജ് ഖലീഫ സീനൊക്കെ ശ്വാസമടക്കി പിടിച്ചു കണ്ട സീനുകളാണ്.. പക്ഷെ, ഒരു നിമിഷം പോലും ബോറടിക്കാതെ അവസാന നിമിഷം വരെയും കണ്ടിരിക്കാവുന്ന ഒരു കിടിലൻ ത്രില്ലർ ആണ് റോഗ് നേഷൻ .

അടുത്ത ഒരു മിഷൻ ഇമ്പോസിബിൾ ചിത്രം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

എന്റെ റേറ്റിംഗ്: 8.5 ഓണ്‍ 10