മിസ്റ്റർ റൈറ്റ് (2015)
Language : English
Genre : Action | Comedy | Romance
Director : Paco Cabezas
IMDB : 6.3
Mister Right Theatrical Trailer
കഥയില്ലായ്മ ഇങ്ങു മലയാളത്തിലും തമിഴിലും പോട്ടെ ഭാരതത്തിൽ മാത്രമല്ല അങ്ങു ഹോളിവുഡിലും ഉണ്ടെന്നു അടിവരയിട്ടുറപ്പിയ്ക്കുന്ന ചിത്രം, അതാണ് മിസ്റ്റർ റൈറ്റ്. സാം റോക്ക് വൽ, അന്നാ കെൻഡ്രിക്ക് എന്ന രണ്ടു പ്രഗത്ഭ അഭിനേതാക്കൾ ഉണ്ടായിട്ടും, സംവിധായകനും കഥാകൃത്തിനും പ്രത്യേകിച്ചു ഒന്നും ചെയ്യാൻ കഴിയാൻ പറ്റാതിരുന്ന സിനിമ. അവർ എന്തിനീ ചിത്രത്തിന് അഭിനയിക്കാൻ വേണ്ടി സമയം കണ്ടെത്തി എന്നതൊരു ഉത്തരം കിട്ടാത്ത ചോദ്യം.
സാം അവതരിപ്പിക്കുന്ന ഫ്രാൻസിസ് ഒരു വാടകകൊലയാളി ആണ്. തന്റെ തൊഴിലിൽ മടുപ്പു തോന്നാൻ തുടങ്ങിയ ഫ്രാൻസിസ് മോക്ഷം കാണാൻ വേണ്ടി ശ്രമിക്കുന്നു. അതിനു വേണ്ടി അയാൾ കണ്ടെത്തുന്ന വഴിയാണ്, തന്നെ കൊല്ലാൻ ഏൽപ്പിക്കുന്ന ആളെ തന്നെ കൊല്ലുക എന്നത്. ഇതു കാരണം, ഫ്രാൻസിസിന്റെ
അന്ന അവതരിപ്പിക്കുന്ന മാർത്ത, തൻറെ പൂർവ ബന്ധം നൽകിയ ആഘാതത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടി. സാം ഒരു ദിവസം അവളെ കാണുന്നു, രണ്ടു പേരും പ്രണയബദ്ധരാകുന്നു. വില്ലൻ സാമിനെ തട്ടിക്കൊണ്ടു പോകുന്നു. നായകൻ അവരെ അടിച്ചു നിരപ്പാക്കുന്നു. സാമും കൊലകൾക്കു ഫ്രാൻസിസിന്റെ കൂടെ ചേരുന്നു. ശുഭം.
എന്തേ??? കഥ കൊള്ളില്ലേ?? വേണമെങ്കിൽ കണ്ടാൽ മതിയെന്ന മനോഭാവത്തോടെ മാക്സ് ലാൻഡിസ് എഴുതിയ കഥയാണ് ഇതെന്ന് തോന്നുന്നു. വളരെ മോശമായ കഥയും അതിനൊത്ത സംവിധാനവും. ആകെ ഒരു ആശ്വാസം എന്നു പറയുന്നത് സാം റോക് വെലിന്റെ കഥാപാത്രം ആയിരുന്നു. പ്രത്യേക ഒരു രസം ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രവും, ആക്ഷനും ഇത്തിരി തമാശയും കലർത്തിയുള്ള അഭിനയവും ആക്ഷനും നന്നായിരുന്നു. പക്ഷെ, എനിക്കിഷ്ടമുള്ള ഒരു നടിയായ അന്ന കെൻഡ്രിക്ക് തുടക്കം മുതൽ അവസാനം വരെ നല്ല ഒന്നാന്തരം വെറുപ്പിക്കൽ ആയിരുന്നു. ഇത്ര അസഹനീയമായ ഒരു കഥാപാത്രം ഞാൻ അവരിൽ നിന്നും പ്രതീക്ഷിച്ചില്ല. എലി റോത് ഒരു ചെറിയ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്, പലപ്പോഴും അദ്ദേഹം ഇതിഹാസനായകൻ റോബർട്ട് ഡെനീറോയെ അനുകരിക്കുക ആണോ എന്നു തോന്നിപ്പോവും.
നിങ്ങൾ സാം റോക്ക് വേലിനെ ഇഷ്ടപ്പെടുന്നുവെങ്കിൽ കാണാം. അല്ലെങ്കിൽ തീർത്തും ഒഴിവാക്കാവുന്ന സിനിമ..
എന്റെ റേറ്റിങ് 4 ഓൺ 10
ഇതേ ജെനുസിലുള്ള ചിത്രമാണ് 1993ൽ റിലീസായ ട്രൂ റൊമാൻസ്. അതിപ്പോൾ കണ്ടാലും നമുക്കൊരു പുതുമ അനുഭവപ്പെടും, എന്നാൽ ഈ ചിത്രം അതിനു ഒരു അപവാദമാണ്.