Cover Page

Cover Page

Monday, July 13, 2015

31. Home (2015)

ഹോം (2015)



Language : English
Genre : Animation | Adventure | Comedy
Director : Tim Johnson
IMDB Rating : 6.7

Home Theatrical Trailer


ഓവർ ദി ഹെട്ജ് എന്നാ ഒരു അനിമേഷൻ കോമഡി സംവിധാനം ചെയ്ത ഒരു പുതിയ ചിത്രമാണ് ഹോം. പ്രസിദ്ധ പോപ്‌ ഗായിക റിഹാന ആണ് ഈ ചിത്രത്തിലെ കുട്ടിയ്ക്ക് ശബ്ദം നല്കിയിരിക്കുന്നത് കൂടെ ജെനിഫർ ലോപസും.

ബൂവ് എന്നാ അന്യഗ്രഹ ജീവികൾ ഭൂമി കീഴടക്കുന്നു. ഭൂമിയിലെ ആളുകളെ എല്ലാം ഒഴിപ്പിച്ചു അവിടെ താമസം തുടങ്ങുന്ന ബൂവ് കൂട്ടത്തിൽ ഒരു ബൂവ് ആണ് "ഓ". താൻ അറിയാതെ ചെയ്യുന്ന ഒരു തെറ്റ് കാരണം ബൂവുകളുടെ മുൻപിൽ ഒരു പിടികിട്ടാപ്പുള്ളിയാകുന്ന "ഓ" തന്റെ ജീവനായുള്ള ഓട്ടത്തിൽ ടിപ് എന്നാ കുട്ടിയെ കണ്ടു മുട്ടുന്നു. പൂവുകൾ കാരണം തന്റെ അമ്മയുമായി പിരിഞ്ഞ വിഷമത്തിലാണ്. അങ്ങിനെ "ഓ"യും ടിപ്പും കൂടി അമ്മയെ രക്ഷിക്കാൻ വേണ്ടി ഒരുമിച്ചു യാത്ര തുടങ്ങുന്നു. അങ്ങിനെ അവർ സൌഹൃടത്തിലാവുന്നു.. ശുഭാന്ത്യം.

ഒരു ലോജിക് ഇല്ലാത്ത കഥയാണ് എങ്കിലും നല്ല അനിമേഷനും CGIയും കൊണ്ട് സംബുഷ്ടമാണീ  ചിത്രം. കളർഫുൾ ആണ്.  ടെസ്പ്പിക്കബിൾ മീയിലൂടെ മിനിയൻസ് ഹിറ്റായ മാതിരിയാണ് ഇതിലെ ബൂവ് എന്നാ ജീവികളും. ഇനിയും ഈ ഹോളിവുഡുകാർ എത്ര ചിത്രങ്ങളില സമാനമായ ജീവികളെ കൊണ്ട് വരുമെന്ന് അറിയില്ല.. ഇപ്പോൾ തന്നെ എത്ര ചിത്രങ്ങൾ..

ഒരു സാധാരണ അനിമേഷൻ കോമഡി കാണാൻ വേണ്ടി ആണ് ഞാൻ ഇരുന്നത്. പക്ഷെ ഒരു അനിമേഷൻ കൊമാഡിയേക്കാൾ എനിക്കീ ചിത്രത്തിൽ ഇഷ്ടപ്പെട്ടത് അതിൽ കാണിച്ചിരിക്കുന്നത് സ്നേഹബന്ധങ്ങളുടെ ആഴമാണ്. ചില സീനുകൾ നമ്മുടെ മനസിനെ സ്പർശിക്കും ചില സീനുകൾ കുറെയേറെ നന്നായി എന്ന് വേണം പറയാൻ. ബൂവുകൾ ചിലയിടങ്ങളിൽ ചിരിപ്പിച്ചുവെങ്കിലും അത്ര പോര എന്ന് വേണം പറയാൻ, ചില ഇടങ്ങളിൽ നല്ല ലാഗ് ഫീൽ ചെയ്തു.. പിന്നെ സ്ഥിരം ക്ലീഷേ സീനുകലാൽ സംബുഷ്ടവുമാണ്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു ആവറേജ് ചിത്രം ആണിത്. മുതിര്ന്നവര്ക്ക് അത്ര കണ്ടിഷ്ടപ്പെടാനുള്ള ക്യൂട്ട്നസ് ഈ ചിത്രത്തിന് ഉണ്ടോ എന്നാ കാര്യം സംശയമാണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കുറെ സീനുകൾ ഉണ്ടെന്നോഴികെ മുതിർന്നവർക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല.
കണ്ടിരിക്കാം.. ഒരു ടോയ് സ്ടോരിയോ, ടെസ്പിബിൾ മീയോ (ഒന്നാം ഭാഗം) ഒന്നും പ്രതീക്ഷിച്ചു കാണരുത്.. നിരാശയായിരിക്കും ഫലം.

എന്റെ റേറ്റിംഗ്: 6.9 ഓണ്‍ 10

30. Nightcrawler (2014)

നൈറ്റ്ക്രോളർ (2014)




Language : English
Genre : Crime | Drama
Director : Dan Gilroy
IMDB Rating : 7.9

Nightcrawler Theaterical Trailer


ഇതാണ് മച്ചാ പടം.. ശെരിക്കും ത്രിൽ അടിച്ചു പോയി പടം കണ്ടിട്ട്.. നായകന് വേണ്ടി ജയ് വിളിക്കണോ അതോ എന്ത് ചെയ്യണമെന്നു സ്തബ്ധനായി നിന്ന നിമിഷങ്ങൾ. ജേക് ജൈലൻഹാൽ അവതരിപ്പിച്ച ലൂ ബ്ലൂം എന്നാ ആ കഥാപാത്രം സിനിമ കഴിഞ്ഞിട്ടും മനസ്സിൽ തന്നെ നില്ക്കുന്നു. അത്രയ്ക്ക് കറയറ്റ അഭിനയം. ഹോ!!! ഒരു രക്ഷേമില്ല.

ഇനി റിവ്യൂവിലേക്ക് വരാം.

ഡാൻ ഗിൽറോയി സംവിധാനം ചെയ്ത ഒരു ഡാർക്ക് ത്രില്ലറാണ് നൈറ്റ്ക്രോളർ. ജേക് ജൈലൻഹാൽ, റെനേ റുസ്സോ, ബിൽ പാക്സ്റ്റൻ, റിസ് ആഹ്മെദ് ആണ് പ്രധാന കഥാപാത്രങ്ങൾ. അമേരിക്കൻ ന്യൂസ് മാധ്യമങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ.

ലൂയിസ് ബ്ലൂം എന്നാ ലൂ ബ്ലൂം ഒരു തൊഴില രഹിതനായ ചെറുപ്പക്കാരനാണ്. അല്ലറ ചില്ലറ മോഷണമായി ഒക്കെ ജീവിതം കഴിച്ചു കൂട്ടുന്ന ലൂ, ഒരു ദിവസം ഒരു റോഡ് സൈഡിൽ നടക്കുന്ന ഒരു അപകടത്തിൽ വെച്ച് താൻ ഏതു ജോലിയാണ് ചെയ്യേണ്ടത് എന്ന് തിരിച്ചറിയുന്നു. അത് ഒരു ഫ്രീലാൻസ് റിപ്പോർട്ടറുടെ ജോലിയാണ്. അങ്ങിനെ ഒരു മോഷ്ടിച്ച മുതൽ കച്ചവടമാക്കി അയാൾ ഒരു ഹാന്ടിക്യാമറയും ഒരു പോലീസ് സകാന്നറും വാങ്ങിക്കുന്നു. വളരെ സങ്കീർണ്ണമായ ക്രൈം സീനിൽ എത്തി അവിടുത്തെ വീഡിയോസ് പകർത്തി ചാനലിൽ എത്തിക്കുകയെന്നതാണ് അയാൾ തിരഞ്ഞെടുത്ത ജോലി. അങ്ങിനെ ഒരു ആക്സിടന്റിന്റെ വീഡിയോ ഒരു ലോക്കൽ ചാനലിനു കൊടുക്കുന്നു. നീന എന്ന ആ ചാനലിലെ പ്രൊഡ്യൂസർ ആ ക്ലിപ് വാങ്ങി ലൂവിനെ കൂടുതൽ ഇത്തരം വീഡിയോകൾ കൊണ്ട് വരാൻ വേണ്ടി പ്രോത്സാഹിപ്പിക്കുന്നു. അന്ന് തന്നെ, റിക്ക് എന്ന ഒരാളെ തന്റെ അസ്സിസ്റ്റന്റായി നിയമിക്കുന്നു.. രണ്ടു പേരും കൂടി എതാക്സിടന്റ്റ് നടന്നാലും അവിടെ മുന്നേ എത്താൻ വേണ്ടി ഉള്ള ഓട്ടമാണ്. വളരെയധികം മത്സര മനോഭാവമുള്ള ഈ ജോലിയിൽ എങ്ങിനെയും മുന്നിട്ടെത്തണം എന്ന ഒരു ഭ്രാന്തോടെ അലയുന്ന ലൂ. ലൂവിനു അത് സാധിക്കുമോ എന്നുള്ളതെല്ലാം പിന്നീടുള്ള കഥ പറഞ്ഞു തരുന്നു..

സിനിമ തുടങ്ങി ആദ്യത്തെ 10-15 മിനുട്ട് കഴിയുന്നതോടെ ഫാസ്റ്റ് ട്രാക്കിൽ എത്തുന്നു. ഒരു ക്രൈം ഡ്രാമ ത്രില്ലറായ ഈ ചിത്രം ഒരു ഡാർക്ക് മോഡിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അമേരിക്കയിൽ എന്നല്ല ലോകത്തെമ്പാടുമുള്ള മാധ്യമങ്ങൾ (ഇവിടെ അമേരിക്കയിലെ ഒരു ലോക്കൽ സ്ഥലം മാത്രം കാണിക്കുന്നു) റേറ്റിങ്ങിൽ മുൻപിലെത്താൻ കാണിക്കുന്ന നീതിശാസ്ത്രപരത്തിനു (Ethics) എതിരായി കാണിച്ചു കൂട്ടുന്ന വിക്രിയകൾ പുറത്തു കാട്ടുന്നുണ്ടിവിടെ. വെറുമൊരു ഡോകുമെന്ററി സ്റ്റൈലിൽ ആയി പോകാവുന്ന ഒരു സ്ക്രിപ്റ്റ് ഇത്രയധികം മനോഹരമായും ചടുലമായും ഒരു കാഴ്ചക്കാരനെ പിടിച്ചിരുത്താൻ പോന്നതാക്കിയ ഡാൻ ഗിൽറോയിയുടെ സ്ക്രിപ്റ്റിന് കൊടുക്കണം ഫുൾ മാർക്ക്. ഈ ഡാൻ ഗിൽറോയ് തന്നെയാണ് വളരെയധികം ക്രിട്ടിക്-പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ റിയൽ സ്റ്റീൽ, ദി ഫാൾ എന്ന ചിത്രങ്ങള്ക്കും കഥയെഴുതിയത്. അപ്പോൾ തന്നെ പുള്ളിയുടെ റേഞ്ച് നിങ്ങൾക്ക് മനസിലായി കാണുമല്ലോ?

രണ്ടാമത് എടുത്തു പറയേണ്ടത് ജേക് അവതരിപ്പിച്ച ലൂ എന്ന കഥാപാത്രമാണ്. തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. തന്റെ ലക്ഷ്യത്തിലെത്താൻ ഇതു ഹീനവും ക്രൂരവുമായിട്ടുള്ള രീതികളും വഴികളും തെരഞ്ഞെടുക്കുന്ന ഒരു വക്രബുദ്ധിക്കാരനായുള്ള ചെറുപ്പക്കാരനായി ജേക് തിളങ്ങി. രൂപത്തിലും ഭാവത്തിലും എന്തിനു കണ്ണിൽ കൂടി അദ്ദേഹം ആ കഥാപാത്രമായി മാറി എന്നതാണ് ജേകിന്റെ പ്രത്യേകത. ഈ വർഷം നിരവധി അവാർഡുകൾക്കായി അദേഹത്തിന് ശുപാർശയും ലഭിച്ചിട്ടുണ്ട്.

റെനെ റുസ്സോവും റിസ് അഹ്മെദും ജെകിനു പടത്തിലുടനീളം നല്ല സപ്പോർട്ട് കൊടുത്തിട്ടുണ്ട്. ബാക്ഗ്രൌണ്ട് സ്കോറും നന്നായിരുന്നു.. പടത്തിന്റെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്. ജെയിംസ് ഹോവാർഡ് ആണ് സംഗീത സംവിധായകൻ. ടൈറ്റാനിക്, ഹംഗർ ഗെയിംസ് ഒക്കെ കണ്ടിട്ടുള്ളവർ മറക്കില്ല.

ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു മികച്ച ഡാർക്ക് ത്രില്ലർ.

എൻറെ റേറ്റിംഗ്: 9.1 ഓണ് 10

29. My Girlfriend Is An Agent (Chilgeup gongmuwon) (2009)

മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജൻറ് (ചിലെഗുപ് ഗൊങ്ങ്മുവോണ്‍) (2009)




Language : Korean
Genre : Action | Comedy | Romance
Director : Shin Tae Ra
IMDB Rating : 6.5

My Girlfriend Is An Agent Theatrical Trailer

 

മൈ ഗേൾഫ്രണ്ട് ഈസ് ആൻ ഏജൻറ് 2009il റിലീസ് ചെയ്ത ഒരു കൊറിയൻ റോം-കോം ആക്ഷൻ ചിത്രമാണ്.ആ വർഷം ഇറങ്ങിയ ചിത്രങ്ങളിൽ വമ്പൻ വിജയം നേടിയ ഒരു ചിത്രം കൂടിയാണ് ഇത്. "ഐ.എം.ഡി.ബി"യിൽ തരക്കേടില്ലാത്ത റേറ്റിങ്ങും പിന്നെ നല്ല റിവ്യൂസും വായിച്ചിട്ടാണ് ഞാൻ ഈ ചിത്രം ഡൌണ്ലോഡ് ചെയ്തു കാണാൻ തുടങ്ങിയത്. എന്റെ പ്രതീക്ഷകള അസ്ഥാനത്തായില്ല എന്ന് തന്നെ പറയാം.

ഇനി കഥയിലേക്ക് കടക്കാം. ഒരു കൊറിയൻ സയന്റിസ്റ്റ്, അയാൾ ഒരു കെമിക്കൽ ആയുധം കണ്ടുപിടിക്കുന്നു. അത് കാശ് കൊടുത്ത് വാങ്ങാൻ റഷ്യൻ ക്രൈം സിണ്ടിക്കേറ്റ് സയന്റിസ്റ്റ് വിലക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇത് അറിയുന്ന കൊറിയൻ ഇൻറല്ലിജൻസും കൊറിയയിലുള്ള അന്താരാഷ്ട്ര ഇൻറല്ലിജൻസിയും തടയാനുള്ള ശ്രമങ്ങള ആരംഭിക്കുന്നു.

കൊറിയൻ ഇന്റല്ലിജൻസിയിൽ വർഷങ്ങളായി ജോലി നോക്കുന്ന ആളാണ് നമ്മുടെ നായിക. അവർ ആയോധന കലകളിലും എല്ലാം പ്രാവീണ്യം നേടിയതാണ്. അതെ സമയം, നമ്മുടെ നായകൻ ഫീൽഡ് വർക്കിൽ പുറകോട്ടും എന്നാൽ പുതുതായി അന്താരാഷ്ട്ര ഇൻറലിജൻസിലും ജോലി ചെയ്യുന്നയാളാണ്. ഇതിൽ രസമായ കാര്യം, രണ്ടു പേരും ഈ ജോലി ചെയ്യുന്നത് അങ്ങോട്ടുമിങ്ങോട്ടും അറിയില്ല എന്നതാണ്. ഒത്തിരി കണ്ടു കഥ പറഞ്ഞാൽ സിനിമ കാണുന്നവർക്ക് ആ രസം നഷ്ടപ്പെട്ടു പോകും എന്നുള്ളത് കൊണ്ട് പറയുന്നില്ല.. ഈ ചെറിയ കഥ സംവിധായകാൻ രസച്ചരട് പൊട്ടിക്കാതെ തന്നെ സിനിമ അവതരിപ്പിച്ചിട്ടുണ്ട്,

കഥ കേൾക്കുമ്പോൾ ഏകദേശം Mr . & Mrs Smith ൻറെ കഥ പോലും തോന്നും. എന്നാൽ വ്യക്തമായി പറഞ്ഞു കഴിഞ്ഞാൽ, ഹോളിവുഡിന് ഒരു കൊറിയൻ മറുപടിയാണ് ഈ ചിത്രം. നല്ല കോമഡിയും അതിനൊത്ത ആക്ഷനും ചേർന്നതാണ്. കൊറിയൻ ചിത്രം കാണാനിഷ്ടമുള്ളവർക്കും അല്ലാത്തവര്ക്കും ശെരിക്കും ഇഷ്ടപ്പെടും ഈ ചിത്രം.

നായകനും നായികയും മാത്രമല്ല ഇതിലഭിനയിച്ചിരിക്കുന്ന എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ചിരിക്കുന്നു എന്ന് തന്നെ പറയാം..
ചുമ്മാ രസിച്ചിരിക്കാൻ ഒരു ചിത്രം

എൻറെ റേറ്റിംഗ് 7.5 ഓണ് 10

28. Loosies (2011)

ലൂസീസ് (2011)



Language : English
Genre : Comedy | Crime | Drama | Romance
Director : Michael Corrente
IMDB Rating : 6.2

Loosies Theaterical Trailer


പീറ്റർ ഫാസിനല്ലി എന്ന നടനെ ഞാൻ അധികം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു.. കാരണം, ട്വൈലൈറ്റ് എന്ന സീരീസ് ചിത്രങ്ങളിലെ അച്ഛൻ ഡ്രാക്കുള ആയി അഭിനയിച്ച ആളാണ് ടിയാൻ. പീറ്റർ നായകനായി അഭിനയിച്ച ഒരു റോം-കോം ജോണറിൽ പെട്ട ചിത്രമാണ് ലൂസീസ്.

അമേരിക്കയിൽ ലൂസായി കിട്ടുന്ന സിഗരട്ടിനാണ് ലൂസീസ് എന്ന് വിളിക്കുന്നത്. നായകനും അതെ മാതിരിയാണ്, സ്ഥിരമായി ഒരു ബ്രാൻഡ് ഇല്ല.. പകരം അദ്ദേഹം ലൂസായിട്ടാണ് വാങ്ങിക്കുന്നത്. ഇത് കഥയിലെ ഒരു ചെറിയ ഉപകഥ. ബോബി കൊറെല്ലി തന്റെ മരിച്ചു പോയ അച്ഛൻ ചൂതാട്ടം മൂലം വരുത്തി വെച്ച കടങ്ങൾ വീട്ടാനായി, ജാക്സ് എന്ന ആളുടെ കീഴിൽ പിക്ക് പോക്കറ്റ് നടത്തി വരുന്നു. പിക്ക് പോക്കറ്റ് ചെയ്തു അത് ജാക്സിനു കൊടുത്താണ് തന്റെ അച്ഛന്റെ കടം വീട്ടിക്കൊണ്ടിരിക്കുന്നത്. ഒരുനാൾ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബാഡ്ജ് മോഷ്ടിക്കുന്ന ബോബി, അതിലൂടെ നിക്ക് സള്ളിവൻ എന്ന പോലീസുകാരനും ബോബിയുടെ പുറകെ ഉണ്ട്. ഒരു ദിവസം, ലൂസി എന്ന ഒരു സ്ത്രീ, ബോബിയോടു പറയുന്നു താൻ ഗർഭിണിയാണെന്ന്. അത് ഒരു One Night Stand ൽ സംഭാവിക്കുന്നതാനെന്നു മനസിലാക്കുന്ന ബോബി ആകെ ധർമസങ്കടത്തിലാവുന്നു. ബോബി ഇതെല്ലാം മറികടക്കാൻ വേണ്ടി എന്ത് ചെയ്യുന്നു എന്നതാണ് സിനിമയിൽ.

പീറ്റർ ഫാസിനല്ലി തന്നെയാണ് ഈ ചിത്രത്തിൻറെ കഥയും എഴുതിയിരിക്കുന്നു. ഒടുക്കത്തെ കൂട്ട്നെസ് ആണ് പുള്ളിക്ക്. നായക നിലവാരത്തിൽ നില്ക്കാനുള്ള സ്റ്റാഫ് ഒക്കെയുണ്ട് പീറ്ററിന്. ഈ സിനിമയിൽ നല്ല പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. കൊമടിയോക്കെ ചെയ്യാൻ കഴിയും എന്ന് ഈ പടം കൊണ്ട് പീറ്റർ തെളിയിച്ചു.

മൈക്കൽ കൊരന്റെയുടെ സംവിധാനവും അത്ര മോശം പറയാനില്ല. ചെറിയ ഒരു ചിത്രം, നന്നായി തന്നെ ചെയ്തിട്ടുണ്ട്.. ഒരു നിമിഷം പോലും ലാഗ് വരുന്നില്ല, എന്നാൽ ആസ്വദിക്കാനും സാധിക്കുന്നുണ്ട്. കുറച്ചു ട്വിസ്റ്റും ഒക്കെ ചേർത്തു ക്ലൈമാക്സും നന്നാക്കിയിട്ടുണ്ട്.
അധികം പ്രതീക്ഷയൊന്നും വെയ്ക്കാതെ കാണുകയാണെങ്കിൽ, ആസ്വദിക്കാൻ പറ്റിയ ഒരു ചെറിയ കോമഡി ചിത്രം.

എന്റെ റേറ്റിംഗ് : 7.5 ഓണ് 10

Sunday, July 12, 2015

27. The Brotherhood Of The Wolf (Le Pacte Des Loupes) (2001)

ബ്രദർഹുഡ് ഓഫ് ദി വൂൾഫ് (ലെസ് പാക്റ്റെ ടെസ് ലൂപ്സ്) (2001)



Language : French
Genre : Adventure | Drama | Horror
Director: Christopher Ganz
IMDB Rating : 7.1

Brotherhood Of The Wolf Trailor


 പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാൻസിലെ ഗെവുടാൻ ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നു. ഇതൊരു അജ്ഞാത ജീവിയാണ് ചെയ്യുന്നതെന്നാണ് നാട്ടിലാകമാനം വർത്തമാനം.  രക്ഷപെട്ടവർ പറയുന്നത് അത് ഒരു ഭീമമായ രൂപമുള്ള ഒരു ചെന്നായ് ആണെന്നാണ്‌. ഫ്രാൻസിന്റെ രാജാവായ ലൂയിസ്ഗ്രി തന്റെ ശാശ്ത്രജ്ഞനായ ഗ്രിഗൊയിർ ഡി ഫ്രൊൻസാക് അദ്ധേഹത്തിന്റെ ബ്ലഡ് ബ്രതറായ  ഇഖൊയി വംശജനായ മാണിയെയും അന്യേഷിക്കാൻ വേണ്ടി ആ ഗ്രാമത്തിലേക്ക് പറഞ്ഞു വിടുന്നു. അവർ ആ ഗ്രാമത്തിലേക്ക് വരുന്ന വഴിക്ക് ഒരു അത്യാസന്ന സമയത്ത് തോമസ്‌ മാർക്വി എന്നാ രണ്ടു യുവാക്കളുമായി സൌഹൃദത്തിലാകുന്നു. അവർ നാല് പേരും കൂടി ഗ്രാമത്തിൽ എത്തിച്ചേരുന്നു. ഗെവുടാനിൽ താമസിക്കുന്നതിനിടെ ആ ഗ്രാമത്തിലെ ഒരു ജന്മിയുടെ മകളായ മരിയാൻ എന്നാ പെണ്‍കുട്ടിയുമായി ഗ്രിഗൊയിർ പ്രണയത്തിലാകുന്നു. അങ്ങിനെ നാല് പേരും കൂടി ആ അജ്ഞാത ജീവിയും തേടി കാട്ടിലേക്ക് പോകുന്നു. ശേഷം കാഴ്ചയിൽ?

സംവിധായകൻ കൂടിയായ ക്രിസ്റ്റഫർ ഗാൻസും സ്റ്റീഫൻ കേബലും കൂടി രചിച്ച ഈ ചിത്രം, വളരെ കൃത്യതയോടും അർപ്പണ ബോധത്തോടും കൂടിയാണ് ഗാൻസ് സംവിധാനം ചെയ്തത്. ചരിത്രപരമായ ഒരു കഥയിൽ ഹൊറർ കൂടി മിക്സ് ചെയ്തു നല്ല ഒരു എന്റെർറ്റൈനെർ സമ്മാനിച്ചു ഗാൻസ്. ഉള്ളിലൊരു ഭയവും ആകാംഷയും നിറയ്ക്കാൻ ഈ ചിത്രത്തിൻറെ ഓരോ സീൻസിനു കഴിയുന്നുണ്ട്. ഒരു നിമിഷം പോലും നമ്മുടെ കണ്ണിമ വെട്ടാതെ (അല്ലേൽ വേണ്ട, അതിത്തിരി ഓവർ ആകും) ബോറടിക്കാണ്ട് കാണാൻ കഴിയും. ഉചിതമായ തകർപ്പൻ ബാക്ഗ്രൌണ്ട് സ്കോർ (വിചിത്രമായതും പഴയ രീതിയും നല്ല പോലെ മിക്സ് ചെയ്തിട്ടുണ്ട്), തകർപ്പൻ ആക്ഷൻ രംഗങ്ങൾ, കണ്ണിനു കുളിർമ്മ നല്കുന്ന സ്ഥലങ്ങളും, കിടിലൻ ഫോട്ടോഗ്രാഫിയും എല്ലാം ചേർന്ന് ഒരു പൂർണ്ണമായ ചിത്രമാണ്. സംവിധായകന് തന്നെയാണ് ഫുൾ മാർക്കും.
മോണിക ബെല്ലൂചിയുടെ ഒരു സീൻ എടുത്തിരിക്കുന്ന രീതി മാത്രം മതി ഈ ചിത്രത്തിനെ അളക്കാൻ (നഗ്നത അല്ല ഞാൻ ഉദ്ദെശിചിരിക്കുന്നത്).

പ്രകടനത്തിന്റെ കാര്യത്തിൽ എല്ലാവരും നന്നായിരുന്നു. എനിക്ക് അഭിനേതാക്കളിൽ ആകെ അറിയാവുന്നത് വിന്സന്റ് കാസിലും മോണിക ബെല്ലൂചിയും പിന്നെ മാർക്ക് ദാകൊസ്കസുമാണ്. നായകനും വില്ലനും എല്ലാം തകര്ത്താടിയ ചിത്രമാണ്. വിന്സന്റ് കാസിൽ എന്നാ അഭിനയ വിസ്മയത്തെ പറ്റി ഞാൻ പ്രത്യേകിച്ച് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ..

എന്തായാലും, വളരെ നല്ല ഒരു ചിത്രമാണിത്. "എ മസ്റ്റ്‌ വാച്" ഗണത്തിൽ പെടുത്താം!! ഒരു ഫ്രഞ്ച് മാസ്റ്റർപീസ്‌ എന്ന് തന്നെ വിശേഷിപ്പിക്കാം ഈ ശ്രിഷ്ടിയെ...

എന്റെ റേറ്റിംഗ്: 8.9 ഓണ്‍ 10

26. Son Of A Gun (2014)

സണ്‍ ഓഫ് എ ഗണ്‍ (2014)




Language : English
Genre : Action | Crime | Drama | Thriller
Director: Julius Avery
IMDB Rating : 6.5


Son Of A Gun Theaterical Trailer


2014ൽ ഇറങ്ങിയ ഒരു ഓസ്ട്രെലിയൻ ക്രൈം ചിത്രമാണ് സണ്‍ ഓഫ് എ ഗണ്‍. ജൂലിയസ് അവേരിയുടെ ആദ്യ ചിത്രമാണിത്. ഇവാൻ മാക്‌ഗ്രെഗർ, ബ്രെണ്ടൻ ത്വൈറ്റ്സ് (ഗിവർ, മലെഫിസന്റ്റ്‌) , അലീഷ്യ വികാണ്ടർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പെറ്റികേസിന് ആറു മാസം തടവിനു ശിക്ഷിക്കപ്പെട്ട ജെ.ആർ. പടിഞ്ഞാറൻ ഓസ്ട്രെലിയയിലെ ഒരു ജയിലിൽ എത്തുന്നു. അവിടെ വെച്ച് ബ്രെണ്ടൻ എന്ന ജയിൽപ്പുള്ളിയെ പരിചയപ്പെടുന്നു. ഒരു അത്യാസന്ന ഘട്ടത്തിൽ ബ്രെണ്ടൻ ജെ.ആറിനെ രക്ഷപെടുത്തുന്ന വഴി, ബ്രെണ്ടൻ അവനെ വേറൊരു കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ബ്രെണ്ടന്റെ ഭീഷണിയ്ക്കു വഴങ്ങുന്ന ജെ.ആർ. ജയിൽ ശിക്ഷയിൽ നിന്നും പുറത്തിറങ്ങി ബ്രെണ്ടൻറെ സുഹൃത്തായ സാം എന്ന ഒരു ബിസിനെസ്സ്കാരനെ കാണാൻ പോകുന്നു. സാം അവനു തങ്ങാൻ ഒരു വീട് കൊടുക്കുന്നു. അവിടെ വെച്ച് ജെ.ആർ. ടാഷയെ പരിചയപ്പെടുന്നു. താഷ അവനു ഒരു മൊബൈൽ ഉപയോഗിക്കാനായി കൊടുക്കുന്നു. അതിൽ അവനായുള്ള നിർദേശം വരും, അതിനനുസരിച്ച് ജെ.ആർ. പ്രവർത്തിക്കണം എന്നാണു താഷ അവനോടു പറയുന്നത്. ജെ.ആർ. ബ്രെണ്ടനും കൂട്ടുകാരായ സ്റ്റെർലൊയ്ക്കും മെർവിനും ജയിലിൽ നിന്നും പുറത്തു ചാടാൻ അവസരമോരുക്കിക്കൊടുക്കുന്നു. ജയിൽ ചാടിയതിന് ശേഷം ബ്രെണ്ടനും കൂട്ടരും സാമിനെ കാണുന്നു. പുതിയ ഒരു ഓഫർ ആണ് സാം ബ്രെണ്ടനു വച്ച് നീട്ടിയത്. ഒരു ഗോൾഡ്‌ മൈൻ കൊള്ളയടിക്കണം. ബ്രെണ്ടൻ സമ്മതിക്കുന്നു. അതിനു ശേഷം, അവർ അതിനായി പ്ലാൻ ഇടുന്നു.

അവർ വിജയകരമായി ആ കൃത്യം പൂർത്തിയാക്കുമൊ? എന്തൊക്കെ ഭവിഷ്യത്തുക്കൾ അതിനു ശേഷം വരും? താഷ ജെ.ആർ. പ്രണയം സഫലമാകുമോ? എന്നൊക്കെ അറിയാൻ സിനിമ മുഴുവൻ കാണേണ്ടി വരും.

തുടക്കക്കാരന്റെ ഒരു പതർച്ചയുമില്ലാതെ തന്നെ ജൂലിയസ് ഈ സിനിമ ചെയ്തിട്ടുണ്ട്. സാധാരണ ഒരു ഇംഗ്ലീഷ് (എല്ലാം ഹോളിവുഡ് എന്നത് മാറ്റി വെച്ച് കൊണ്ട് തന്നെ) പടത്തിൽ കാണുന്ന ഒരു കളർ ടോണ്‍ അല്ല ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു ഓറഞ്ച്-ബ്ലാക്ക് കളർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത് ശരിക്കും സഹായകമായി എന്ന് തന്നെ പറയാം. കഥയുടെ മൂടുമായി യോചിച്ചു പോകുന്നുണ്ട്. കഥ പറച്ചിൽ ഇത്തിരി സ്ലോ ആണെങ്കിലും, ആസ്വദിച്ചു കാണാൻ കഴിയും എന്ന് തന്നെ പറയാം. കഥയ്ക്കനുയോജ്യമായി തന്നെ സംഗീതവും നൽകിയിട്ടുണ്ട്.

തികച്ചും ഒരു ഹീസ്റ്റ് കഥയായ "സണ്‍ ഓഫ് എ ഗണ്‍"-ൽ രണ്ടു മൂന്നു ചെറിയ കഥകൾ കൂടി ചെയ്തിരിക്കുന്നത് ജൂലിയസിന്റെ മിടുക്ക് തന്നെ. ഇതിൽ അച്ഛൻ-മകൻ തമ്മിലുള്ള താല്കാലിക ബന്ധം, ഒരു പ്രണയകഥ, കുറച്ചു സെന്റിമെന്റ്സ് എല്ലാം കൂടി ഇടകലർത്തി നല്ല ഒരു സിനിമയാണ് സമ്മാനിച്ചിരിക്കുന്നത്. കുറെയേറെ നല്ല ട്വിസ്റ്റുകളും മടുപ്പിക്കാത്ത ലോക്കേഷനും കൊണ്ട് ഈ പടം ശ്രദ്ധയാകർഷിക്കും.

ഞാൻ ഒരു ഇവാൻ മാക്‌ഗ്രിഗർ ഫാൻ അല്ല. എന്നാലും ഈ ചിത്രത്തിലെ അഭിനയം എനിക്കൊത്തിരി ഇഷ്ടമായി. നെഗറ്റീവ് ഷേഡ് ഉള്ള ഒരു നായക പ്രധാന കഥാപാത്രം. നല്ല അഭിനയം തന്നെയാണ് കാഴ്ച വെച്ചത്. ബ്രെണ്ടൻ ത്വൈറ്റ്സും മോശമാക്കിയില്ല. ഗിവർ എന്ന ഒരു പടത്തിലെക്കാളും എത്രയോ മികച്ചു നിന്നു ഈ സിനിമയിലെ കഥാപാത്രം. ഭാവിയില നല്ല ഒരു കലാകാരനായി പേരെടുക്കാനുള്ള സാധ്യത ഏറെയാണ്‌. നായികയും മോശമാക്കിയില്ല. അവരുടെ മിതമായ റോൾ ആണെങ്കിലും തരക്കേടില്ലാതെ ചെയ്തു.

കുറച്ചൊക്കെ തെറ്റുണ്ടെങ്കിലും ഏതൊരു ക്രൈം ത്രില്ലർ ആരാധകനും കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് "സണ്‍ ഓഫ് എ ഗണ്‍".

എൻറെ റേറ്റിംഗ്: 8.1 ഓണ്‍ 10

25. Big Hero 6 (2014)

ബിഗ് ഹീറോ 6 (2014)




Language : English
Genre : Action | Animation | Comedy | Family
Director : Chris Williams | Don Hall
IMDB Rating : 7.9


Big Hero 6 Trailer


വാൾട്ട് ഡിസ്നിയുടെ 2014ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ ആക്ഷൻ കോമഡി ചിത്രമാണ് ബിഗ് ഹീറോ 6. മാർവൽ കൊമിക്സിന്റെ ഇതേ പേരിലുള്ള ഒരു പുസ്തകത്തിനെ ആസ്പധമാക്കിയാനു ഈ ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ബേമാക്സ് എന്ന കാറ്റ് നിറച്ച റോബോട്ടും ഹിറോ എന്ന പതിന്നാലു വയസ്സുകാരാൻ കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബിഗ് ഹീറോ 6.

സാൻ ഫ്രാൻസോക്യോ എന്ന നഗരത്തിലെ ഹിറോ എന്ന 14 വയസുകാരൻ കുട്ടി ആണ് ഈ പടത്തിലെ ഹീറോ. അച്ഛനും അമ്മയും ഇല്ലാത്ത ഹിറോയ്ക്കു കൂട്ടായി ചേട്ടൻ തടാഷിയും അമ്മായി കാസും മാത്രമാണുള്ളത്.. 14 വയസുകാരന്റെ ബുദ്ധിയ്ക്കും അതീതമാണ് ഹിറോയുടെ ബുദ്ധി. ബോട്ട് ഫൈറ്റ് (Robot war ) എന്ന കളിയിൽ അജ്ജയ്യനാകണം എന്നതാണ് ഹിറോയുടെ ലക്ഷ്യം. അതിനായി സ്വന്തമായി ഒരു റോബോട്ട് വരെ ഉണ്ടാക്കിയിട്ടുണ്ട് ടിയാൻ. ഹിറോയുടെ കഴിവ് ഇങ്ങനെ നശിപിക്കുന്ന കണ്ടിട്ട് അതിൽ താല്പര്യമില്ലാത്ത തടാഷി തൻറെ സര്വകലാശാലയിലെ തൻറെ റോബോട്ടിക്സ് ലാബിൽ ഹിറോയെ കൊണ്ട് പോകുന്നു. അവിടെ വെച്ച് ബേമാക്സ് എന്ന തൻറെ സ്വന്തം കണ്ടു പിടിത്തമായ റോബോട്ടിനെ പരിചയപ്പെടുത്തുന്നു. അവിടെ വന്നതിനു ശേഷം ഹിറോയ്ക്ക് എങ്ങിനെയും ആ സർവകലാശാലയിൽ ചേരണം എന്നാഗ്രഹമായി. അവിടുത്തെ റോബോട്ടിക്സ് വിങ്ങിന്റെ തലവനായ കാല്ലാഘനെ പ്രീതിപ്പെടുത്തി കഴിഞ്ഞാൽ മാത്രമേ അവിടെ പ്രദർശനം കിട്ടുകയുള്ളൂ. അങ്ങിനെ ഹിറോ മൈക്രോബോട്ട്സ് എന്ന പ്രൊജെക്റ്റ് ചെയ്യുന്നു. അതിൽ തല്പരനായ കല്ലാഘാൻ അവനു അവിടെ പ്രവേശനം അനുവദിക്കുന്നു. പക്ഷെ ആ പ്രദർശനശാലയ്ക്ക് പെട്ടെന്ന് തീ പിടിക്കുകയും അതിൽ പെട്ട് പ്രൊ. കല്ലഘനും രക്ഷിക്കാനായി ഉള്ളിൽ പോയ തടഷിയും മരിയ്ക്കുന്നു. ഇതിൽ ആകെ വിഷമിതനായ ഹിറോ ആരോടും സംസാരിക്കാതെ ഒരേ മുറിയില തന്നെ കഴിഞ്ഞു കൂടുന്നു. ഒരു ദിവസം അബദ്ധത്തിൽ ബെമാക്സിനെ activate ചെയ്യുന്നു. ബെമാക്സ് ഹിറോയുടെ ഒരു മൈക്രോബോട്ടിനെ പിന്തുടർന്ന് ഒരു warehouse -ഇൽ ചെല്ലുന്നു. അവിടെ നിന്നും ഹിറോ മനസിലാക്കുന്നു അവന്റെ ചേട്ടനും പ്രൊഫസ്സറും മരിച്ചത് ഒരു അപകടത്തിൽ മരിച്ചതല്ല, പക്ഷെ കൊല്ലപ്പെട്ടതാണെന്ന്.. തുടർന്ന് തടാഷിയുടെ കൂടുകാരുമായി ചേർന്ന് ഒരൂ ബാൻഡ് ഓഫ് ടെക്-ഹീറോസ് ഉണ്ടാക്കി തൻറെ ജ്യേഷ്ടന്റെ ഘാതകന്മാരെ കണ്ടു പിടിക്കാൻ പോകുന്നതാണ് കഥ.

വലിയ പ്രതീക്ഷയോന്നുമില്ലാതെയാണ് ഈ ചിത്രം ഞാൻ കാണാനിരുന്നത്. പക്ഷെ എനിക്കിഷ്ടായി. കാരണം ഈ ചിത്രത്തിൻറെ simplicity , പിന്നെ രസകരമായി തന്നെ കോമഡിയും ആക്ഷനും എല്ലാം ചിത്രീകരിച്ചിരിക്കുന്നു. സ്ഥിരം അനിമേഷൻ സിനിമകളിൽ വരുന്ന സീന്സ് ഉണ്ടെങ്കിലും, കഥയിലെ പുതുമയും ട്രീറ്റ്മെന്റിലും വരുത്തിയ മാറ്റങ്ങൾ കൊണ്ട് ആസ്വദിക്കാൻ സാധിക്കുന്നുണ്ട്.ബെമാക്സ് എന്ന റോബോട്ടിനെ എല്ലാവര്ക്കും ഇഷ്ടപ്പെടും, ഭയങ്കര ക്യൂട്ട് ആണ് അതിന്റെ ചലനങ്ങളും സംസാരവും. ഓടുന്നതൊക്കെ കാണാൻ നല്ല രസം തന്നെയാണ്. കൂടെ വരുന്ന തടഷിയുടെ കൂട്ടുകാരും ഒന്നിനൊന്നു മെച്ചമാണ്. ക്ലൈമാക്സിലുള്ള ട്വിസ്റ്റും ക്ലൈമാക്സും നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. കുറച്ചധികം പോരായ്മകൾ ഉണ്ടെങ്കിലും ഒരു സാധാരണ പ്രേക്ഷകനെ ത്രിപ്തിപ്പെടുത്തു ഈ ചിത്രം. നല്ല fast - paced ചിത്രം തന്നെയാണ് ബിഗ് ഹീറോ 6.

അനിമേഷൻ കൊമാടികൾ ഇഷ്ടപ്പെടുന്നവര്ക്ക് കണ്ടിരിക്കാൻ പറ്റിയ ചിത്രമാണ്.. Recommended

എന്റെ റേറ്റിംഗ്: 8 ഓണ് 10

24. Insurgent (2015)

ഇൻസർജന്റ് (2015)




Language : English
Genre : Adventure | Sci-Fi | Thriller
Director : Robert Schwentke
IMDB Rating : 6.8

Insurgent Theaterical Trailer


ആദ്യ ഭാഗം തന്ന പ്രതീക്ഷ മൂലം കാണാൻ പോയ ചിത്രമാണ് ഇന്സർജന്റ്റ്. പക്ഷെ എന്റെ പ്രതീക്ഷ മൊത്തം തെറ്റിച്ചു വെറും ഒരു ആവറേജ് പടം ആയി ഒതുങ്ങി ഇത്. റെഡ്(2010), ഫ്ലൈറ്റ്പ്ലാൻ സംവിധാനം ചെയ്ത റോബർട്ട് ഷെന്റ്കെ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പക്ഷെ ഞാൻ ഒരു കാര്യം മറന്നു പോയി, ഇദ്ദേഹം തന്നെയാണ് RIPD എന്നാ വളരെയധികം മോശമായ ചിത്രവും സംവിധാനം ചെയ്തത്.

ആദ്യ ഭാഗം കണ്ടവർക്ക്, ഈ ചിത്രത്തിൻറെ കഥ വിവരിക്കേണ്ടതില്ല, കാരണം അതിന്റെ ഒരു തുടർച്ച എന്നോണം ആണ് ഈ ചിത്രവും നടക്കുന്നത്. ഇത്തവണ ട്രിസിന്റെ വീട്ടില് നിന്നും കണ്ടെടുത്ത ഒരു ബോക്സ് തുറക്കാൻ വേണ്ടിയുള്ള ജനീന്റെ ശ്രമമാണ് പറയുന്നത്. അതിനായി ഡൈവേർജെന്റ്സിനെ എല്ലാം വേട്ടയാടുന്നു. പരമാവധി ശക്തിയുള്ള ഒരു ഡൈവേർജെന്ടിനു മാത്രമേ അത് തുറക്കാൻ കഴിയുകയുള്ളൂ.. ബോക്സിനുള്ളിൽ എന്താണ്? തൃസിനു എന്ത് സംഭവിക്കും? ജനീന്റെ ക്രൂരത അവസാനിക്കുമോ? എന്നുള്ളതിനുള്ള ഉത്തരമാണ് ചിത്രം പറയുന്നത്.

ഷെലീൻ വൂഡ്ലി കാണാൻ നന്നായിട്ടുണ്ട്, അഭിനയവും തരക്കേടില്ല..
അവിടെ ഇവിടെയും ഒക്കെ പടം കൊള്ളാം.. എന്നാൽ മൊത്തത്തിൽ പറഞ്ഞാൽ അത്ര നല്ല പടം അല്ല.. ഗ്രാഫിക്സ് നന്നായിട്ടുണ്ട്, രണ്ടു മൂന്നു നല്ല ഫൈറ്റ് ഉണ്ട്. എന്നാലും സിനിമയിലുടനീളം നല്ല ലാഗ് അടിക്കുന്നുണ്ട്. പിന്നെ കുറെ ക്ലിഷേ സീനുകളുമുണ്ട്. ഐഎംഡിബി നോക്കിക്കഴിഞ്ഞാൽ കുറേപ്പേർ നല്ല റിവ്യൂകൾ ഇട്ടിട്ടുണ്ട്, പക്ഷെ അത് വിശ്വസിച്ചു പോയതാണ്, ഞാൻ ചെയ്ത തെറ്റ്.. എന്ന് വെച്ചാൽ Disappointed അല്ല. കണ്ടോണ്ടിരിക്കാം.

DvD വന്നാൽ കാണുന്നതാണ് നല്ലത് എന്നാണു എന്റെ ശുപാർശ

എന്റെ റേറ്റിംഗ് 5.3 ഓണ്‍ 10

Saturday, July 11, 2015

23. Stretch (2014)

സ്ട്രെച്ച് (2014)



Language : English
Genre : Comedy | Thriller
Director : Joe Carnahan
IMDB Rating : 6.6

Stretch Theaterical Trailor


ഒരു ദിവസം കൊണ്ട് ജീവിതം മാറി മറിയുന്ന കഥകളും സിനിമകളും നമ്മൾ ഒരുപാട് കണ്ടിട്ടുമുണ്ട്, കേട്ടിട്ടുമുണ്ട്. . ആ ഒരു ശ്രേണിയിൽ വരുന്ന ചിത്രമാണ് ഇതും. വളരെ സാഹസികമായ ഒരു കോമഡി ആക്ഷൻ (അത്യാവശ്യത്തിനു) ചിത്രമാണ് സ്ട്രെച്ച്. നാർക്, സ്മോകിൻ ഏസസ്, ദി എ-ടീം, ദി ഗ്രേ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോ കർണഹാൻ ആണ് ഈ ചിത്രത്തിൻറെയും സംവിധാനം. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. പാട്രിക് വിൽ‌സണ്‍, ക്രിസ് പൈൻ, ജെസ്സിക അൽബ, ബ്രൂക്ലിൻ ടെക്കെർ, എഡ് ഹെംസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കൂടാതെ ഡേവിഡ്‌ ഹസൽഹോഫ്, റേ ലിയോട്ട, നോർമൻ രീടസ് എന്നിവര് അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്.

ലോസ് ആഞ്ചലസിൽ സിനിമാ മോഹങ്ങളുമായി വന്ന സ്ട്രെച്ച്, അതിൽ പരാജിതനായി ഒരു ലിമോസിൻ ഡ്രൈവർ ആയി ജോലി നോക്കുന്നു. ഒരു കാർ ആക്സിടന്റിലൂടെ പരിചയപ്പെടുന്ന കാണ്ടെസുമായി പ്രണയത്തിലാകുന്നു. ചൂതാട്ടവും മയക്കുമരുന്നും ഉപേക്ഷിച്ച സ്ട്രെച്ച്, വളരെ മാന്യനായി ജീവിക്കാൻ ശ്രമിക്കുന്നു. ഒരു വർഷത്തിനു ശേഷം കാണ്ടെസ് സ്ട്രെച്ചിനോട് നമുക്ക് പിരിയാം എന്ന് സ്ട്രെചിനോട് പറയുന്നു.. ഇതിൽ ആകെ തകര്ന്നു പോകുന്നു സ്ട്രെച്. ചൂതാട്ടത്തിൽ 6000 ഡോളറുകൾ ഇഗ്നെഷിയോ എന്നാ ആളോട് കടം വാങ്ങിയിരുന്ന സ്ട്രെച്, അതെ ദിവസം അർദ്ധരാത്രിക്കുള്ളിൽ തിരിച്ചു കൊടുക്കണമെന്ന് പറയുന്നു. അതിനായുള്ള നെട്ടോട്ടത്തിൽ സംഭവിക്കുന്ന അബദ്ധങ്ങളും, സ്ട്രെച് കാണിക്കുന്ന സാഹസിക കൃത്യങ്ങളും ആണ് സ്ട്രെച് എന്നാ സിനിമയിൽ പറയുന്നത്.

ഒരു ആക്ഷൻ ത്രില്ലർ ആണെങ്കിലും, അത് വളരെ ലളിതമായി തമാശയിൽ പൊതിഞ്ഞു കാണിച്ചിരിക്കുന്നു സംവിധായകൻ. സിനിമയിലുട നീളം പാട്രിക് വിത്സണ്‍ കസറി എന്ന് പറയാം. ഞാൻ അധികം പടങ്ങൾ അധെഹത്തിന്റെതായി കണ്ടിട്ടില്ലെങ്കിലും, പുള്ളിയുടെ അഭിനയം എനിക്കിഷ്ടമാണ്. വളരെ സരസമായി കഥ പറച്ചിലിൽ, എല്ലാവരും നല്ല അഭിനയം കാഴ്ച വെച്ചിട്ടുണ്ട്, ഒരു ആക്ഷൻ പടം എന്നാ ലേബൽ ഈ ചിത്രതിനുണ്ടെങ്കിലും, ഫൈറ്റ് സീൻസ് കുറവാണ്. സംഭവബഹുലമായി ആണ് ചിത്രം എടുത്തിരിക്കുന്നത്. ബോറടിയ്ക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്. അത്ര വേഗത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്.

സിനിമയ്ക്ക് ചേർന്ന രീതിയിൽ തന്നെയാണ് ബിജിഎം-ഉം ചെയ്തിരിക്കുന്നത്. അത് മൂടിനനുസരിച്ചു കൊണ്ട് പോകുന്നുണ്ട്.
ഈ ഒരു ചിത്രം തീയറ്ററിൽ ഇറങ്ങിയില്ല എന്നുള്ളതാണ് ഒരു സത്യം. ഏറ്റെടുക്കാൻ ആൾക്കാർ ഇല്ലഞ്ഞതാരുന്നു പ്രശ്നം.. പക്ഷെ ഇത് തീയറ്ററിൽ ഇറങ്ങിയിരുന്നേൽ ഒരു സ്ലീപ്പർ ഹിറ്റ്‌ പ്രതീക്ഷിക്കാമായിരുന്നു.

ഒരു നല്ല ആക്ഷൻ കോമഡി പ്രതീക്ഷിക്കുന്നവർക്ക്, തീര്ച്ചയായും കണ്ടിരിക്കാം.

എൻറെ റേറ്റിംഗ്: 7.9 ഓണ്‍ 10

22. Baahubali (2015)

ബാഹുബലി - ദി ബിഗിനിംഗ് (2015)




Language : Telugu
Genre : Action | Drama | Fantasy | History
Director : S.S. Rajamouli
IMDB Rating: 9.4*

Baahubali Theaterical Trailor


ഭാരതത്തിന്റെ സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രം എന്നാ നിലയ്ക്ക് ബാഹുബലിയ്ക്കു ഏതൊരു ചിത്രത്തേക്കാൾ മുകളിലായിരുന്നു പ്രചാരം. സാധാരണ ഗതിയിൽ അങ്ങിനെ അമിതമായി പ്രചരിക്കുന്ന ചിത്രം ഒന്നെങ്കിൽ സാങ്കേതികമായോ അല്ലെങ്കിൽ സാമ്പത്തികമായോ തകർന്നടിയാറാണ്പതിവ്. ഉദാഹരണങ്ങൾ നിരവധി.
പക്ഷെ ഈ ചിത്രം സാങ്കേതികമായി തന്നെ ഏതൊരു ഇന്ത്യൻ ചിത്രത്തേക്കാൾ പതിന്മടങ്ങ്‌ മുകളിലാണ് എന്ന് നിസംശയം പറയാം. ഒരു തെലുങ്ക് ചിത്രം എന്നതിലുപരി ഒരു ഇന്ത്യൻ ചിത്രം എന്ന് അറിയപ്പെടാൻ കാരണവും അത് തന്നെ.

മഹിഷ്മതി എന്നാ ദേശത്തിന്റെ ഭരണത്തിനായുള്ള രണ്ടു സഹോദരങ്ങളുടെ പോരാട്ടമാണ് ബാഹുബലി പറയുന്നത്. ചിത്രം പുരോഗമിക്കുന്നത് ശിവ (പ്രഭാസ്) എന്നാ യുവാവിലൂടെയാണ്. നദിയിൽ നിന്നും ലഭിക്കുന്ന ചോരക്കുഞ്ഞിനെ എടുത്തു വളർത്തുന്ന ഒരു പറ്റം ഗ്രാമവാസികൾ. അവൻ വളർന്നു യുവാവായതിനു ശേഷം അവന്തിക എന്നാ ഒരു പോരാളി സ്ത്രീയെ കണ്ടുമുട്ടുന്നു. അവളുടെ ജീവിത ലക്ഷ്യം മഹിഷ്മതി ദേശത്തിൽ ഭല്ലാല എന്നാ രാജാവിന്റെ തടങ്കലിൽ കിടക്കുന്ന ദേവസേന എന്നാ രാജ്ഞിയെ രക്ഷിക്കണം എന്നതാണ്. അവന്തികയുമായി പ്രണയത്തിലാകുന്ന ശിവ അവളുടെ ലക്ഷ്യം തന്റെ ലക്ഷ്യമാക്കി മഹിഷ്മതി ദേശത്തിലേക്കു യാത്രയാകുന്നു. അവിടെ ചെന്ന് ദേവസേനയെ രക്ഷിക്കുന്നത് മൂലം താൻ ആരാണെന്ന് തിരിച്ചറിയുന്നു. ദേവസേന തനിക്കു ജന്മം തന്ന അമ്മയാണെന്നും, ബാഹുബലി തന്റെ അച്ചനാനെന്നും മനസിലാക്കുന്നു. ഇതാണ് ബാഹുബലി - ദി ബിഗിനിങ്ങിന്റെ കഥ. നമ്മൾ മുത്തശ്ശിക്കഥകളിൽ കേട്ട് തഴമ്പിച്ച ഒരു കഥയിൽ 200 കോടി മുടക്കാൻ സാധിച്ച നിർമ്മാതാക്കളുടെധൈര്യം അപാരം തന്നെ. എസ്.എസ്. രാജമൗലിയിൽ ഉള്ള വിശ്വാസം, അതല്ലേ.. എല്ലാം !!!!!

ബാഹുബലിയായും ശിവയായും വന്ന പ്രഭാസ് മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. റാണാ ദാഗ്ഗുബാട്ടിയുടെഭല്ലാലയും ഒട്ടും മോശമാക്കിയില്ല.. പ്രഭാസിന്റെ അത്രയും തന്നെ സ്ക്രീൻസ്പേസ് റാണയ്ക്കുമുണ്ട് എന്നുള്ളത് സത്യം. രമ്യ കൃഷ്ണനാണ് എൻറെ മനം അപ്പാടെ കവർന്നത്, എന്താ സ്ക്രീൻ പ്രെസെൻസ്, എന്താ അഭിനയം, അവർ  അക്ഷരാർഥത്തിൽ തകർത്തു. പടയപ്പയ്ക്ക് ശേഷം അവര്ക്ക് ലഭിക്കുന്ന ശക്തമായ റോൾ എന്ന് തന്നെ പറയാം. സത്യരാജ് സേനാപതി കട്ടപ്പ എന്നാ റോളിൽ ശരിക്കും തിളങ്ങി. "Tailor made" എന്ന് വരെ തോന്നിപ്പോവും. എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയത് ദേവസേനയായി വന്ന അനുഷ്ക ഷെട്ടിയാണ്. വേഷത്തിലും ഭാവത്തിലും അവർ മികച്ചു നിന്നു. തമന്നയെ അതീവ സുന്ദരിയായി കാണപ്പെട്ടുവെങ്കിലും ഒരു പോരാളി യുവതിയായി ശരിക്കും ഒരുമിസ്‌-കാസ്റ്റിങ്ങ് ആയിട്ടാണ് തോന്നിയത്. ബലം പിടിച്ചിട്ടുള്ള ആ നടത്തവും എല്ലാം മഹാ ബോറായിട്ടു തന്നെതോന്നി. തീയറ്റർ മൊത്തം ചിരിയുടെ മാലപ്പടക്കം തന്നെ തീർത്ത്‌ തമന്നയുടെ അഭിനയം കണ്ടിട്ട്. രാജമൌലി എല്ലാപ്രധാന കഥാപാത്രങ്ങൾക്കും തുല്യ പ്രാധാന്യം നല്കിയത് മൂലം കഥാവിവരണത്തിന് ഒട്ടും തന്നെ ചോർച്ചതോന്നിയില്ല.

റ്റെക്നിക്കലി ബാഹുബലി എന്ന ചിത്രം മറ്റേതൊരു ഇന്ത്യൻ ചിത്രത്തേക്കാളും പതിന്മടങ്ങ്‌ മുന്നിട്ടു നിൽക്കുന്നു. ചില സീനുകൾ ഹോളിവുഡ് ചിത്രങ്ങളിലെ സീനുകളുമായി കിട പിടിയ്ക്കും പ്രത്യേകിച്ചും അവസാനമുള്ള യുദ്ധഭൂമിയും യുദ്ധവും (ഒരു പരിധി വരെ). എന്നിരുന്നാലും രാത്രി സമയത്തുള്ള ഗ്രാഫിക്സ്  വളരെ മോശം എന്ന് മാത്രമേ പറയാൻ കഴിയുകയുള്ളൂ.. പ്രത്യേകിച്ചും കാട്ടിലെ സീനുകൾ പിന്നെ കൊട്ടാരം സീനുകൾ, പ്രഭാസിന്റെ കൊട്ടാരം ചേസ് എല്ലാം നല്ല ബോറായി മാത്രമാണ് തോന്നിയത്. എല്ലാ വിഭാഗത്തിലും അതീവ ശ്രദ്ധ ചെലുത്തിയ എസ്എസ് ആർ ഇതിൽ കൂടി ശ്രദ്ധ പതിപ്പിക്കാമായിരുന്നു. യുധഭൂമിയും യുദ്ധവും ഒക്കെ ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ചേറ്റവും മനോഹരവും ആശ്ചര്യപ്പെടുത്തുന്നവയുമായിരുന്നു. അത്രയ്ക്ക് ഒറിജിനാലിറ്റി ഫീൽ ചെയ്തു.  ഗ്രാഫിക്സ് എവിടെയെല്ലാം ചേർക്കാൻ സാധ്യതയുണ്ടോ അവിടെയെല്ലാം അദ്ദേഹം ചേർത്തിട്ടുണ്ട്. ശ്രീനിവാസ് മോഹൻ മേൽനോട്ടം വഹിച്ച നല്ല ഒരു ടീം വർക്കിന്റെ ഫലം തന്നെയാണ് ബാഹുബലി.

പീറ്റർ ഹെയ്ന്റെ ആക്ഷൻ ശരിക്കും മികച്ചു നിന്നു. ഒരു മാസ് ഫീലിംഗ്. ഈ ചിത്രത്തിലെ ഫൈറ്റിനായി പ്രഭാസ്,റാണാ, സത്യരാജ്, സുദീപ് എന്നിവർ ആയോധന കലകൾ പഠിച്ചത് ചിത്രത്തിന് നല്ല രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്.അത് ആക്ഷൻ സീനുകൾ കാണുമ്പോൾ മനസിലാകും.

പ്രകൃതി രമണീയത മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്, പ്രത്യേകിച്ചും ആ വെള്ളച്ചാട്ടം. സാബുസിറിലിന്റെ കല എടുത്തു പറയേണ്ട ഒന്നാണ്. നല്ല വർണ്ണശബലവും കണ്ണിനു കുളിർമ്മയേകുന്നതായിരുന്നു.
പ്രഭാസും തമന്നയും തമ്മിലുള്ള പ്രണയ (കോമ്പോ) സീനുകൾ മികച്ചത് തന്നെയായിരുന്നു.

പാട്ടുകൾ ഒന്നിനൊന്നു മെച്ചമായിരുന്നു. അതെ മാതിരി അതിന്റെ ചിത്രീകരണവും. അതെ മാതിരി ബിജിഎംചിത്രത്തിന് ചേർന്നതു തന്നെയായിരുന്നു, എം എം കീരവാണിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. ഒരു ഐതിഹാസിക ചിത്രത്തിനു സംഗീതം നല്കുന്നത് എന്ന വളരെ കഠിനമായ ജോലി വളരെ മികച്ച രീതിയിൽ തന്നെ അദ്ദേഹം നിർവഹിച്ചു.

ശോഭു യർലഗദ്ദയും (വേദം, മര്യാദ രാമണ്ണാ, പാഞ്ചാ)  പ്രസാദ് ദെവിയെനിയും ചേർന്ന് നിർമ്മിച്ച ബാഹുബലിസംവിധാനം ചെയ്തത് എസ്.എസ്. രാജമൌലിയാണ്. ആ പേര് തന്നെ മതി, ഈ ചിത്രം എങ്ങിനെയുണ്ടാവും എന്ന് പറയാൻ. എസ്എസ് രാജമൌലി അത് ശിരസാ വഹിച്ചു എന്ന് മാത്രമല്ല, പല കുറവുകൾ ചിത്രത്തിൽ ഉണ്ടെങ്കിലും അതെല്ലാം നല്ലൊരു പരിധി വരെ അദ്ദേഹം ചിത്രത്തിൻറെ മൊത്ത വിലയിരുത്തലുകളിൽ അപ്രത്യക്ഷമാവുന്നുണ്ട്. അദ്ദേഹം ഒരു സംഭവം തന്നെ എന്ന് പറയാം.

ഇന്ത്യൻ സിനിമയിൽ ഇത്രത്തോളം technically brilliance കാണിച്ച ചിത്രം കുറവാണ്. എല്ലാ ബോക്സോഫീസ് റിക്കൊർഡുകളും തിരുത്തിക്കുറിക്കും എന്നതും ഒരു വാസ്തവുമാണ്. ​രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു..  ഇതൊരിക്കലും ഹോളിവുഡുമായി അധികം താരതമ്യം ചെയ്യാതിരിക്കുന്നതാവും നല്ലത്. അത്രയ്ക്കങ്ങെത്തിയില്ല എന്നത് സത്യം.

എന്റെ റേറ്റിംഗ്: 6.3 ഓണ്‍ 10

വാൽക്കഷ്ണം: എസ് എസ് രാജമൌലി ആണ് ഭാരതം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ട സംവിധായകൻ എന്ന്നിസംശയം പറയാം- ഈ ചിത്രം കൊണ്ടും അദ്ദേഹത്തിന്റെ മൊത്തം മൊത്ത സംവിധായക ജീവിതം കൊണ്ട്. കാശ്മുടക്കുന്ന നിർമ്മാതാവിനും കാശ് കൊടുത്ത് കാണുന്ന പ്രേക്ഷകര്ക്കും ഒരേ പോലെ സംതൃപ്തി നൽകാൻ സാധിക്കുന്ന ചുരുക്കം ചിലരിൽ ഒന്ന്.
ശങ്കർ എന്ന സംവിധായകൻ എസ്എസ് ആറിന്റെ കീഴിൽ കുറച്ചു നാൾ അഭ്യസിക്കുന്നത് നല്ലതാണ് എന്ന്തോന്നുന്നു. അദ്ദേഹം വെറുതെ കാശ് പോട്ടിക്കുന്നതല്ലാതെ, പ്രത്യേകിച്ചൊന്നും തന്നെ എടുത്തു പറയാൻകഴിയുകയില്ല എന്നതാണു സത്യം.