എ ഹാർഡ് ഡേ (ക്യൂട്കാജി ഗണ്ട)
Language : Korean
Genre : Action | Crime | Thriller
Director : Kim Seong-hun
IMDB Rating : 7.2
A Hard Day Theatrical Trailer
2014ൽ പുറത്തിറങ്ങിയ ഒരു കൊറിയാൻ ചിത്രമാണ് ദി ഹാർഡ് ഡേ. സീഒങ്ങ് ഹൂൻ കിം സംവിധാനം ചെയ്ത ഈ കോപ് ആക്ഷൻ ത്രില്ലറിൽ ലീ സുൻ ഗ്യുൻ, ചോ ജിൻ-വ്വൂങ്ങ്, മാൻ-ഷിക് ജെഒനഗ് എന്നിവർ ആണ്.
അപ്രതീക്ഷിതമായ ഹൈവേയിൽ തന്റെ (നായകനായ ഗീ ഊൻ) കാർ ഇടിച്ചു ഒരാൾ കൊല്ലപ്പെടുന്നു. ആ ശവശരീരം നായകൻ ആരും കാണാതെ മറവു ചെയ്യുന്നു. അടുത്ത ദിവസം അയാൾ മനസിലാക്കുന്നു താൻ മൂലം മരണപ്പെട്ട ആൾ ഒരു ക്രിമിനൽ ആയിരുന്നു എന്ന്. പിന്നീട് നായകന് ഒരു ഫോണ്‍ സന്ദേശം വരുന്നു, തനിക്കു ആ കാർ ആക്സിടന്റിനെ പറ്റി അറിയാമെന്നും താൻ പറയുന്നത് ചെയ്തില്ലെങ്കിൽ ഡിപാർട്ട്മെന്റിൽ അറിയിക്കുമെന്നായിരുന്നു അത്. അത് പിന്നീട് പാർക്ക് എന്ന് പറയുന്ന ഒരു ഇൻസ്പെക്ടർ ആണ് ഇതിനു പിന്നിലെന്ന് നായകൻ മനസിലാക്കുന്നു. പക്ഷെ, തൻറെ കുടുംബത്തെ വച്ച് ഭീഷണി ചെയ്ത പാർക്കിന്റെ ഇംഗിതത്തിനു നായകൻ വഴങ്ങി ആ ക്രിമിനലിന്റെ ശവശരീരം തിരിച്ചു നൽകാമെന്ന് സമ്മതിക്കുന്നു. പക്ഷെ ഒരു ക്രിമിനലിന്റെ ശരീരം ഒരു പോലീസ് ഉദ്യോഗസ്ഥനായ പാർക്കിനു ആവശ്യം എന്നാ സംശയത്തിൽ നായകൻ ശവശരീരം മറവു ചെയ്തതിടത്തു പുറത്തു എടുത്തു നോക്കുമ്പോൾ, അയാളുടെ നെഞ്ചിൽ വെടിയുണ്ട ഏറ്റ പാട് കാണപ്പെടുന്നു. പിന്നീടുള്ള cat and mouse ഗെയിം ആണ് സിനിമയിൽ.
വളരെ നന്നായി കോമഡിയിൽ പൊതിഞ്ഞ ഒരു ത്രില്ലർ സമ്മാനിച്ചിരിക്കയാനു സംവിധായകൻ. ഒട്ടും തന്നെ ഫീൽ നഷ്ടപ്പെടുത്തുന്നില്ല.. നല്ല ആക്ഷനും, പിന്നെ നല്ലൊരു കഥയുമുണ്ട് ഈ ചിത്രത്തിന്. ഒരു ഇന്ത്യൻ സിനിമയുടെ ഫീലോക്കെ വരും ഈ ചിത്രം കാണുമ്പോൾ. വളരെ രസിക്കുന്ന തരത്തിൽ തന്നെ ചെയ്തിരിക്കുന്നത് കൊണ്ട് ഒരു നിമിഷം പോലും ഒരു പ്രേക്ഷകൻ എന്നാ നിലയിൽ എന്നെ ഒരു നിമിഷം പോലും ബോറടിപ്പിച്ചില്ല.
My verdict : 8.1 on 10
മിഷൻ ഇമ്പോസിബിൾ 5: റോഗ് നേഷൻ (2015)
Language : English
Genre : Action | Adventure | Espionage | Thriller
Director: Christopher McQuarrie
IMB Rating : 8.0
Mission Impossible: Rogue Nation Theatrical Trailer
ഈഥൻ ഹണ്ട് ഈ പേര് കേട്ടാൽ ഇന്നറിയാത്തവരായി ഈ ലോകത്ത് അധികം ഉണ്ടാവില്ല അത് പോലെ തന്നെ മിഷൻ ഇമ്പോസിബിൾ എന്നാ ഫ്രാഞ്ചൈസിയും. ഈഥൻ ഹണ്ടിന്റെ ഏറ്റവും പുതിയ ദൗത്യം ആണ് റോഗ് നേഷൻ.
ഘോസ്റ്റ് പ്രോടോകോൾ എന്നാ എം.ഐ. നാലാം പതിപ്പിന്റെ തുടർച്ച എന്നോണമാണ് ഈ ചിത്രവും പുരോഗമിക്കുന്നത്. സിണ്ടിക്കേറ്റ് എന്ന ഒരു ക്രിമിനൽ സംഘടന നിലവിൽ ഉണ്ടെന്നു മനസിലാക്കുന്ന ഈഥൻ അത് എങ്ങിനെയും കണ്ടുപിടിക്കണം എന്ന പ്രതിജ്ഞയുമായി മുൻപോട്ടു പോകുന്നു. അതേ സമയം, ഐഎംഎഫ് എന്നാ ഏജൻസി പിരിച്ചു വിടണം എന്നാ ആവശ്യവുമായി അലൻ ഹൻലി എന്ന CIA Director സെനറ്റിന് മുന്‍പാകെ വെയ്ക്കുന്നു. അതിൽ വിജയിക്കുന്ന അലൻ, IMFനെ CIAയുമായി ലയിപ്പിക്കുന്നു. ഹണ്ടിനെ എങ്ങിനെയും പിടിക്കണം എന്ന ലക്ഷ്യവുമായി അലനും, തന്റെ ആകെയുള്ള ഒരു ലീഡായ ഒരു ആളുടെ രെഖാചിത്രവും വെച്ച് അയാളെ കുടുക്കാനായി ഏതനും മുൻപോട്ടു പോകുന്നു. പിന്നീട് തന്റെ IMFലെ ബെഞ്ചിയുമായി ചേർന്ന് ആ ദൌത്യത്തിന് തുടക്കം കുറിയ്ക്കുന്നു. കൂടെ, ബ്രിട്ടിഷ് ഇന്റലിജൻസ് എജന്‍സിയായ MI6 നിരാകരിച്ച ലിസയും കൂടെയുണ്ട്, എന്നാൽ അവർ സിണ്ടിക്കട്ടിനെ പിടിക്കണം എന്നാ ലക്ഷ്യവുമായി സോളമൻ ലേൻ എന്നാ ഈഥൻ അന്യെഷിക്കുന്ന അജ്ഞാതന്റെ കൂടെ തന്നെ ചെയ്യുന്നു. സിണ്ടിക്കറ്റിനെ എങ്ങിനെ തകര്‍ക്കും ? സോളമൻ ലേനിനെ പിടികൂടാൻ കഴിയും? എന്നുള്ളത് ഒരു തകർപ്പൻ ആക്ഷൻ സീക്വൻസുകലിലൂടെ റോഗ് നേഷൻ മുന്നേറുന്നു.
കഥയിൽ വലിയ പുതുമ ഒന്നുമില്ലെങ്കിലും, പഴയ MI സീരീസിൻറെ പശ്ചാത്തലത്തിലൂടെ തന്നെയാണ് പോകുന്നതെങ്കിലും, അത് തിരശീലയിൽ എത്തിച്ചിരിക്കുന്ന രീതിയാണ് ഇവിടെ അഭിനന്ദിക്കേണ്ടത്. പ്രകമ്പനം കൊള്ളിക്കുന്ന ആക്ഷൻ സീനുകൾ, കോരിത്തരിപ്പിക്കുന്ന ചേസുകൾ (ഇത്തവണ കാറുമുണ്ട്, ടോമിന്റെ ഇഷ്ടപ്പെട്ട വാഹനമായ ബൈക്കുമുണ്ട്), ഇതിൽ റൊമാൻസ് ഇല്ല എന്നുള്ളത് നല്ലൊരു ഘടകം. ഒരു നിമിഷം പോലും സിനിമയുടെ രസച്ചരട് പൊട്ടിക്കാതെ തന്നെ മുൻപോട്ടു കൊണ്ട് പോകാൻ സംവിധായകനും സഹഎഴുത്തുകാരനായ ക്രിസ്റ്റഫർ മക്ക്വരി ശ്രദ്ധിച്ചിട്ടുണ്ട്. ആക്ഷൻ, നർമ്മം, ത്രിൽ, ചേസസ്, വിഷ്വൽസ് എല്ലാം ശരിയായ രീതിയിൽ മിശ്രണം ചെയ്തിട്ടുണ്ട്. കാർ സ്റ്റണ്ട് സീനും പിന്നെ ബൈക്ക് ചെസുമൊക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.
ടോം ക്രൂസ്- അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് ഒന്ന് എടുത്തു പറയേണ്ടത് തന്നെയാണ്. ഒരു രക്ഷയുമില്ല, എന്താ എനർജി ലെവൽ, പലരും ഇത് കണ്ടു പഠിക്കേണ്ടത് തന്നെയുണ്ട്.. ഈ പ്രായത്തിലും, അദ്ദേഹത്തിന്റെ ഒരു റോൾ ചെയ്യുമ്പോഴുള്ള അർപ്പണഭാവവും അതിലുപരി അതിനോട് 101% പൂർണത പുലർത്താനുള്ള വ്യഗ്രതയും കാണാൻ കഴിയും.ആക്ഷൻ സീനുകൾ കാണുമ്പോൾ കോരിത്തരിച്ചു പോകും. ജെറെമി റെന്നെർ തന്റെ റോൾ നന്നായി ചെയ്തു. സൈമണ്‍ പെഗ് ഒരേ സമയം കോമഡിയും സീരിയസ് ആയിട്ടുള്ള റോൾ അനശ്വരമാക്കി. നായികയായി വന്ന റെബേക്ക എനിക്കൊത്തിരി ഇഷ്ടപ്പെട്ടു. അവരെ വളരെ സുന്ദരിയായും പിന്നീട് നല്ല മേയവഴക്കം ഉള്ള ഒരു പൊരാലിയുമായി കസറി. വിംഗ് രേംസ്, അലക് ബാൽട്വിൻ നന്നായിരുന്നു. വില്ലനായി വന്ന ഷോണ്‍ ഹാരിസ് പോരായിരുന്നു എന്ന് തോന്നി, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ശബ്ദം ഇത്തിരി അരോചകമായി എനിക്ക് ഫീൽ ചെയ്തു. പക്ഷെ മുഖത്തു ആ ക്രൂരമനോഭാവം നന്നായി തന്നെ കാണിച്ചു.
പ്രതീക്ഷിക്കാത്ത ലെവലിലുള്ള ഒരു ക്ലൈമാക്സായിരുന്നു ഈ ചിത്രത്തിനുണ്ടായിരുന്നത്.എന്ന് വെച്ച് ബോർ എന്നല്ല, ഒരു പൊരിപ്പൻ ക്ലൈമാക്സാണ് ഞാൻ പ്രതീക്ഷിചിരുന്നതെങ്കിൽ, ഒരു സിമ്പിൾ എന്നാൽ ലോജിക്കൽ ആയിട്ടുള്ള ഒരു ക്ലൈമാക്സ് കൊണ്ട് വന്നു ഒരു വേറിട്ട സിനിമയാക്കാൻ സംവിധായകാൻ ശ്രമിച്ചു എന്ന് പറയാം.
ജോ ക്രെമർ ചെയ്ത പശ്ചാത്തല സംഗീതം വളരെയധികം നന്നായിരുന്നു. കതയ്ക്കനുയോജയമായി തന്നെ അദ്ദേഹം അത് നിർവഹിച്ചു.
മിഷൻ ഇമ്പോസിബിൾ സീരീസിലെ ഏറ്റവും മികച്ചതെന്നു കരുതാവുന്ന ഗോസ്റ്റ് പ്രോട്ടോകോൾ എന്നാ ചിത്രവുമായി താരതമ്യം ചെയ്താൽ ഇതിന്റെ മാട്ടിത്തിരി ഇരിക്കും. പ്രത്യേകിച്ച് നഖം കടിക്കപ്പെടുന്ന ത്രില്ലിംഗ് സീനുകളില്ല. GPയിലെ ബുർജ് ഖലീഫ സീനൊക്കെ ശ്വാസമടക്കി പിടിച്ചു കണ്ട സീനുകളാണ്.. പക്ഷെ, ഒരു നിമിഷം പോലും ബോറടിക്കാതെ അവസാന നിമിഷം വരെയും കണ്ടിരിക്കാവുന്ന ഒരു കിടിലൻ ത്രില്ലർ ആണ് റോഗ് നേഷൻ .
അടുത്ത ഒരു മിഷൻ ഇമ്പോസിബിൾ ചിത്രം പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.
എന്റെ റേറ്റിംഗ്: 8.5 ഓണ്‍ 10
ആൻറ്-മാൻ (2015)
Language : English
Genre : Action | Adventure | Comedy | Sci-Fi
Director : Peyton Reed
IMDB Rating : 7.8
സ്ഥിരം മാർവൽ സൂപർ ഹീറോ ചിത്രങ്ങളിൽ നിന്നും മാറി ചിന്തിച്ച ഒരു സൂപർ ഹീറോ സിനിമ. അതാണ് ആൻറ്-മാൻ. വളരെ അധികം പ്രശംസ പിടിച്ചു പറ്റിയ യെസ് മാൻ സംവിധാനം ചെയ്ത പെയ്ട്ടൻ റീഡ് ആണ് ഈ സൂപർ ഹീറോ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.എഡ്ഗർ റൈറ്റ്, ജോ കോർണിഷ്, ആദം മാക്കേ, പോൾ റഡ് എന്നിവരാണ് ചിത്രത്തിൻറെ തിരക്കഥ തയാറാക്കിയത്. വെറും 130 മില്യണ്‍ ഇന്ന് വരെ (05-08-2015) 295 മില്യണോളം വാരിക്കൂട്ടിയിട്ടുണ്ട്.
1989ൽ തൻറെ കണ്ടുപിടുത്തമായ ആൻറ്മാൻ ടെക്നോളജി തെറ്റായ കൈകളിലെത്തിയാൽ ഒരു ആപല്‍ക്കരമായ വിപത്തിൽ കലാശിക്കും എന്ന് വിശ്വസിക്കുന്ന ഹാങ്ക് പിം എന്ന ശാസ്ത്രജ്ഞൻ താൻ ജോലി ചെയ്യുന്ന ഷീൽഡ്(S.H.I.E.L.D.)ൽ നിന്നും രാജി വെയ്ക്കുന്നു. കാരണം മറ്റൊന്നുമല്ല, അത് വേറെ തന്റെ കൂടെ ജോലി ചെയ്യുന്നവർ വേറെ ഉദ്ദേശത്തോട് കൂടി അത് വികസിപ്പിക്കാൻ ഒരുങ്ങുന്നതിൽ പ്രതിഷേധിച്ചായിരുന്നു. അത് മറ്റാരുടെയും കയ്യിലെത്തില്ല എന്ന് ശപഥമേടുക്കുന്ന ഹാങ്ക് അങ്ങിനെ ഒരു വനവാസത്തിലേക്ക് പോകുന്നു.
നിലവിലുള്ള സമയം, ഹാങ്കിൻറെ അകന്നു കഴിയുന്ന മകളായ ഹോപ്പും മുൻശിഷ്യനുമായ ഡാരൻ ക്രോസ്സും കൂടി ആൻറ്മാൻ ടെക്നോളജിയ്ക്ക് സമാനമായ യെല്ലോജാക്കറ്റ് (Yellow Jacket) വികസിപ്പിക്കുന്നു. ഇതിൽ ഭയാച്ചകിതനായ ഹാങ്ക് അതെങ്ങിനെയും തടയണം എന്ന് ഉറപ്പിയ്ക്കുന്നു. ഇതേ സമയം, സ്കൊട്ട് ലാങ്ങ് എന്നാ പെറ്റി ക്രിമിനൽ ജയിലിൽ നിന്നും മോചിതനാവുന്നു. ഭാര്യയുമായും കുഞ്ഞുമായും പിരിഞ്ഞിരിക്കുന്ന സ്കോട്ട് തന്റെ സുഹൃത്തായ ലൂയിസിന്റെ കൂടെ താമസമാക്കുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാൻ ശ്രമിക്കുന്ന സ്കോട്ട് പക്ഷെ സാഹചര്യങ്ങളുടെ സമ്മർദം മൂലം വീണ്ടും പഴയ മോഷണ ജീവിതത്തിലേക്ക് തിരിച്ചു പോകാൻ തീരുമാനിക്കുന്നു. അങ്ങിനെ ഒരു രാത്രി ഒരു വലിയ വീട്ടിൽ മോഷ്ടിക്കാൻ പോകുന്ന സ്കോട്ടിന്റെ ജീവിതം തന്നെ മാറി മറിയുന്നു. എങ്ങിനെ ഒരു മോഷ്ടാവായ സ്കോട്ട് ആൻറ്മാൻ ആയി. ക്രോസിനെ തടയാൻ കഴിയുമോ, യെല്ലോ ജാക്കട്ടിനെ എങ്ങിനെ തോല്‍പ്പിക്കും എന്നുള്ളതാണ് മുഴുവൻ കഥ.
സത്യം പറഞ്ഞാൽ, മാർവൽ കൊമിക്സിൽ നിന്നും ഇങ്ങനെ ഒരു ചിത്രം ഞാൻ പ്രതീക്ഷിച്ചില്ല. അവരുടെ സ്ഥിരം platformൽ നിന്നും മാറിയുള്ള ഒരു സഞ്ചാരം ആയിരുന്നു ഈ ചിത്രം. അതിനു മുന്നോടിയായി ഒരു ബിഗ് ബജറ്റ് സിനിമയിൽ നായക വേഷം ചെയ്തിട്ടില്ലാത്ത പോൾ റഡ് എന്നാ കൊമേഡിയനെ തന്നെ തിരഞ്ഞെടുത്തത്. ആ തീരുമാനം എന്തായാലും പോൾ തെറ്റിച്ചുമില്ല. നല്ല പെർഫോർമൻസ് തന്നെയായിരുന്നു പോളിൻറെ ഈ ചിത്രത്തിൽ. മിച്ചെൽ പീന കോമഡി വിഭാഗത്തിൽ വളരെ നന്നായിരുന്നു. നായികയായി വന്ന ഇവഞ്ചലീൻ ലിലി തരക്കേടില്ലാരുന്നു, അവർ നല്ല സുന്ദരിയായിരുന്നു ഹോബിറ്റിൽ, പക്ഷെ അവരുടെ വിഗ് ഭയങ്കര ബോർ തന്നെയാരുന്നു, ശരിക്കും അവരുടെ ഭംഗി കുറച്ച മാതിരി തോന്നി. ഒരു ചട്ടി തലയിൽ കമിഴ്ത്തി വെച്ച മാതിരി ഉണ്ടായിരുന്നു. മൈക്കൾ ടഗ്ലാസ് ചെയ്ത റോൾ നന്നായിരുന്നു. അമേരിക്കാൻ റാപ്പർ ടി.ഐ. ആൻറ്മാനിൽ തരക്കേടില്ലാത്ത ഒരു റോൾ ചെയ്തു. വില്ലൻ ഇത്തിരി കൂടി ശക്തനാകാമായിരുന്നു എന്ന് തോന്നി.
അധികം ആക്ഷൻ സീന്‍സ് ഇല്ലാത്ത ഒരു കൊച്ചു സൂപ്പർ ഹീറോ ചിത്രമാണ് ആൻറ് മാൻ. എന്നാൽ കോമഡി സീനുകൾ നന്നായി ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. ഒരു സാധാരണ പ്രേക്ഷകന് ഇഷ്ടപ്പെടാനുള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്. അവഞ്ചറുകളിലെ ഫാൽക്കനുമായി ഒരു ഫൈറ്റ് ഒക്കെ നന്നായി എടുത്തിട്ടുണ്ട്. ഗ്രാഫിക്സ് ഒക്കെ നന്നായിരുന്നു. പ്രത്യേകിച്ച് പോൾ ആദ്യമായി ആൻറ്മാൻ ആകുന്ന സീനുകൾ, ഗ്രാഫിക്സ് വളരെ അധികം നന്നായിരുന്നു. പിന്നീട് ആൻറ്മാനാകുമ്പോൾ (പ്രത്യേകിച്ചും ഫൈറ്റ് സീന്‍സ്) അത് ഒരു സാധാരണ മനുഷ്യന്റെ കണ്ണിലൂടെ കാണിക്കുന്നത് ഒക്കെ നന്നായിരുന്നു.
പ്രത്യേകിച്ച് ഒന്നും തന്നെ അവകാശപ്പെടാതെ വന്ന ഈ കൊച്ചു സൂപ്പർ ഹീറോ ചിത്രം ഇപ്പോൾ ബോക്സോഫീസിൽ നല്ല കളക്ഷൻ നേടുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നു.
ഒരു നല്ല Popcorn Flick ആണ് ഇത്.
എന്റെ റേറ്റിംഗ് : 8.1
യാൻ (2014)
Language : Tamil
Genre : Action | Thriller
Director : Ravi K. Chandiran
IMDB Rating : 3.4
രവി കെ ചന്ദിരൻ സംവിധാനിച്ച ജീവ തുളസി നായർ നായകനും നായികയുമായി അഭിനയിച്ച പടം എന്ന് വിളിക്കാൻ കഴിയില്ല വധം എന്ന് തന്നെ വിളിക്കണം. കണ്ടു കഴിഞ്ഞപ്പോൾ എന്റെ മനസ്സില്‍ ഉദിച്ച കുറെ ചോദ്യങ്ങൾ
ഹോ, ഇങ്ങനെയും പടങ്ങളൊക്കെ ഇറക്കാമെന്ന് എന്നാലും ഈ രവിയ്ക്ക് എങ്ങിനെ തോന്നി.. അല്ല, ജീവയ്ക്ക് എന്ത് സംഭവിച്ചു?? എത്ര പടങ്ങളിൽ നമ്മളീ കഥ കണ്ടിട്ടുണ്ടാവും, പണ്ടിറങ്ങിയ വേറൊരു വധം, ധാം ധൂം എന്നാ ചിത്രത്തിലും ഇതേ കഥയായിരുന്നില്ലേ??? ഈ ഹാരിസ് ജെയരാജ് എന്ന് കോപ്പിയടി നിർത്തും? പാവം ഒരു റഹ്മാൻ സാബില്ലാരുന്നെങ്കിൽ ഇവൻ എന്തോ ചെയ്തേനെ??? എന്തിനീ ചതി എന്നോട് ചെയ്തു??? തുളസി നായരുടെ കരീർ ഇതോടെ പൂട്ടിക്കെട്ടുമെന്നാ തോന്നുന്നേ..
ഇനി കഥയിലേക്ക് വരാം.. വലുതായി ഒന്നും പറയാനില്ല.. കാമുകിയോടുള്ള വാശിയ്ക്ക് ബസിലിസ്താൻ എന്നാ അറബു രാജ്യത്തിൽ ജോലിയ്ക്ക് വേണ്ടി പോകുന്ന സമയത്ത്, കയ്യിൽ മയക്കു മരുന്ന് വെച്ചതിനു അവിടെ വെച്ച് പിടിയിലാവുന്നു.. പിന്നെ അടി, ഇടയ്ക്കിടെ പാട്ട്, പിന്നേം അടി, പിന്നെ ഓട്ടം, അവസാനം പടി. പടം ശുഭം.. നമ്മുടെ സമയം പണം എല്ലാം നഷ്ടം. ഇങ്ങനത്തെ ഒരു മോശമായ കഥയ്ക്ക് അതിലും മോശമായ തിരക്കഥയും സംഭാഷണവും. വെറും ബാലിശമായ സംഭാഷങ്ങൾ തന്നെയാരുന്നു ചിത്രത്തിൽ.
രവി കെ ചന്ദിരൻ എന്നാ അനുഗ്രഹീത കാമെറമാൻ ഇങ്ങനെയൊരു സാഹസത്തിനു മുതിരെണ്ടിയിരുന്നില്ല എന്ന് വേണം ഈ പടം കണ്ടു കഴിയുമ്പോൾ നമുക്ക് തോന്നുന്നത്.. ഓർത്ത് വെയ്ക്കാൻ കൂടി ഒന്നും തന്നെയില്ല എന്നതാണ് ഒരു കാര്യം.
ഈ പടം കണ്ടപ്പോൾ എനിക്ക് കിട്ടിയ തിരിച്ചറിവാണ്, മുംബൈയിലും ബസിലിസ്താൻ (ഒരു അറബു രാജ്യം എന്നാണു വെയ്പ്പ്) മൊത്തം തമിഴന്മാരാനെന്നു. എവിടെ നോക്കിയാലും തമിഴ് തന്നെ പറയുന്നു.. സായിപ്പന്മാർ തമിഴ് പറയുന്നു, മറാത്തികൾ തമിഴ് പറയുന്നു.. ഇത്രയ്ക്ക് തമിഴന്മാർ ഈ ലോകത്തുണ്ടായിരുന്നോ?? ക്ലൈമാക്സ് സീനിൽ ജീവ ഒരു മീറ്റിംഗിൽ മൊത്തം തമിഴ് തന്നെ പറയുന്നു. അതെല്ലാവര്‍ക്കും മനസിലാവുകയും ചെയ്യുന്നു.. എന്താല്ലേ???
ഹാരിസ് ജയരാജ് ശെരിക്കും ഈ പണി ചെയ്യാണ്ടിരിക്കുന്നതാവും നല്ലത്.. അറിയാവുന്ന പണി ചെയ്താൽ പോരെ എന്ന് ഒരു ചോദ്യം തന്നെയുണ്ടാവും.. പാട്ടുകൾ ഒന്നും ശെരിയായില്ല, ഈ പടം കാണുമ്പോൾ പാട്ടുകൾ എല്ലാം തന്നെ ബോർ തന്നെയാണ്.. പശ്ചാത്തല സംഗീതം ഒട്ടും തന്നെ നന്നായില്ല.. എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല..
ആകെ എടുത്തു പറയാനുള്ളത് കാമെറ വർക്ക് ആണ്. നന്നായിരുന്നു.. ചില ആക്ഷൻ സീന്സും കൊള്ളാമായിരുന്നു..
മൊത്തത്തിൽ പറഞ്ഞാൽ പാട് ബോറാണ്.. കണ്ടു ചാവേണ്ട എന്ന് മാത്രേ പറയാനുള്ളൂ..
മൈ റേറ്റിംഗ്: 3.3 / 10
പ്രീഡെസ്റ്റിനേഷൻ (2014)
Language : English
Genre : Drama | Mystery | Sci-Fi
Director : The Spierig Brothers (Michael Spierig & Peter Speirig)
IMDB Rating : 7.4
2014ഇൽ പുറത്തിറങ്ങിയ ഒരു ഓസ്ട്രേലിയൻ സയൻസ് ഫിക്ഷൻ ചിത്രമാണ് പ്രീഡെസ്റ്റിനേഷൻ . ടൈം ട്രാവൽ കഥ പറയുന്ന ഈ ചിത്രം സാങ്കേതികമായും അതെ സമയം കെട്ടുറപ്പുള്ള തിരക്കഥയുള്ളതുമാണ്. സ്പീരിഗ് ബ്രതെർസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ എഴുതിയതും അവർ തന്നെയാണ്. എതൻ ഹോക്, സാറാ സ്നൂക്ക് ആണ് പ്രധാന താരങ്ങൾ.
പല സമയങ്ങളിലും രെക്ഷപെട്ട ഫിസ്സിൽ ബോംബർ എന്ന ഒരു തീവ്രവാദിയെ അകപ്പെടുത്താൻ വേണ്ടി പോകുന്ന റ്റെമ്പൊരൽ ഏജന്റിന്റെ കഥയാണ് ഇത്. റ്റെമ്പൊരൽ ഏജന്റായി ഏതൻ ഹോക്കാണ് അഭിനയിക്കുന്നത്. ഞാൻ അധികം കഥയെപ്പറ്റി എഴുതുന്നില്ല, കാരണം പൂർണ്ണമായും ഒരു ഉദ്യോഗജനികമായ ചിത്രമാണ്.
ഇതിൽ എടുത്തു പറയാൻ മൂന്നു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. എതൻ ഹോക്, സാറാ സ്നൂക്, നോവ ടൈലർ എന്നിവരാണ് ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എതൻ ഹോക് അവിസ്മരണീയമായ അഭിനയമാണ് കാഴ്ച വെച്ചത്. സാറാ (ഇത് വരെ ചെറിയ റോളുകളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും) ഈ ചിത്രത്തിൽ ഒരു മുഴുനീള റോൾ കിട്ടിയതിൽ അഭിമാനിക്കാം. അത്രയ്ക്ക് കറയറ്റ പ്രകടനമാണ് ഈ സിനിമയിൽ പുള്ളിക്കാരി ചെയ്തത്.
ആദ്യാവസാനം വരെ സസ്പൻസ് പിടിച്ചു നിർത്താൻ കഴിഞ്ഞത് ആണ് സംവിധായകരുടെ മിടുക്ക്. കഥ നമ്മളെ കുറച്ചു ആശയക്കുഴപ്പമുണ്ടാക്കുമെങ്കിലും (കുറച്ചധികം confusing ആണ് എങ്കിലും) വളരെ interesting ആയാണ് ചെയ്തിരിക്കുന്നത്. ബിജിഎം കഥയ്ക്ക് ചേരുന്ന രീതിയിൽ തന്നെ. ഞാൻ ഒത്തിരി ടൈം ട്രാവൽ സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു ചിത്രം കാണുന്നത് ആദ്യമായിട്ടാണ്. ഒരു ചെറുകഥയെ അവർ ഇത്ര നന്നായി അഭ്രപാളിയിൽ കൊണ്ട് വന്നതിനു സ്പീരിഗ് ബ്രതെർസ് അഭിനന്ദനം അർഹിക്കുന്നു.
സൈഫൈ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു കൈ നോക്കാം, കാരണം പൂർണ്ണമായും സയൻസ് ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു സഞ്ചരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലർ ഫാൻസ്
എന്റെ റേറ്റിംഗ്: 8.3 ഓണ്‍ 10
ഇതിഹാസ (2014)
Language : Malayalam
Genre : Comedy | Fantasy | Romance
Director : Binu S.
IMDB Rating : 5.9
Ithihasa Theatrical Trailer
ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ, സാധാരണ പ്രേക്ഷകർ എങ്ങിനെ പ്രതികരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കാറ്. ഈ ചിത്രം പുറത്തിറങ്ങിയപ്പോൾ 90% പ്രേക്ഷകരും ആസ്വദിച്ചു കണ്ട ചിത്രമാണെന്നും ഒരു നല്ല ചിത്രമാണെന്നും ഒക്കെ കേട്ടിട്ടാണ് വളരെയധികം പ്രതീക്ഷ വെച്ച് തന്നെയാണ് കാണാൻ കയറിയത്. അതൊന്നും തെറ്റിച്ചില്ല എന്ന് മാത്രമല്ല വളരെയധികം ആസ്വദിച്ചു കാണുകയും ചെയ്തു. ഞാൻ പറഞ്ഞു വരുന്നത് വേറെയൊന്നുമല്ല ഇതിഹാസ എന്ന ചിത്രത്തെ കുറിച്ചാണ്.
ബിനു എസ് സംവിധാനം ചെയ്തു ഷൈൻ ടോം ചാക്കോയും അനുശ്രീയും നായകനായിക കഥാപാത്രങ്ങളെ അല്ല നായിക നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇതിഹാസ.. കോമഡി മുഖ്യധാരയായി അനീഷ് ലീ അശോക് നല്ലൊരു കഥയും തിരക്കഥയും രചിച്ചു, അത് നന്നായി തന്നെ അഭ്രപാളിയിൽ കൊണ്ടെത്തിച്ചു ബിനു എസ്. തി ഹോട്ട് ചിക്ക് എന്ന ഹോളിവുഡ് ചിത്രം നല്ല രീതിയിൽ മലയാളീകരിച്ചതാണ് ശെരിക്കും ഈ ചിത്രത്തിൻറെ വിജയം.
ഷൈൻ ടോം ചാക്കോയും അനുശ്രീയും കസറി എന്ന് തന്നെ പറയാം. പെണ്ണിന്റെ ഓരോ ചേഷ്ടയും ഭാവവിത്യാസവും ഷൈൻ നന്നായി തന്നെ അവതരിപ്പിച്ചു. അനുശ്രീയും മോശമാക്കിയില്ല. ഒരു പക്ഷെ ഷൈനിന്റെ അഭിനയത്തേക്കാൾ മികച്ചു നിന്നത് അനുശ്രീയുടെ അഭിനയം തന്നെയാണ്. അവർ ശെരിക്കും തകർത്തു. ഫൈറ്റ് മാത്രമല്ല ഓരോ ചേഷ്ടകളും തന്നെ അനുശ്രീ ഒരു പുരുഷൻ ചെയ്യുന്നത് പോലെ തന്നെ ചെയ്തു. ശരിക്കും പറഞ്ഞാൽ ചിത്രത്തിൽ നായകനും നായികയും "അനുശ്രീ" എന്ന് തന്നെ പറയാം.
ചില സമയങ്ങളിൽ ബിജിഎം ആരോജകമായി തോന്നിയെങ്കിലും ശരാശരി ആയിരുന്നു. എനിക്ക് കേൾക്കുമ്പോൾ "കന്നിമലരെ" മാത്രമേ ഇഷ്ടമായതെങ്കിലും, ചിത്രം കണ്ടു കഴിഞ്ഞപ്പോൾ എല്ലാ പാട്ടുകളും ഇഷ്ടപ്പെട്ടു. കന്നിമലരെ സിനിമാടോഗ്രഫിയിൽ മികച്ചു നിന്ന്. ഓരോ ഫ്രേമും വിത്യസ്തമായ അനുഭൂതി നൽകി.
അധികം ദ്വയാർധങ്ങളില്ലാത്ത കോമഡിയും തരക്കേടില്ലാത്ത ആക്ഷനും എല്ലാം ചേർന്ന ഒരു തവണ എന്ത് കൊണ്ടും കാണാൻ കഴിയുന്ന ചിത്രം.
മൈ റേറ്റിംഗ് : 8.8 ഓണ്‍ 10
ദി ഫറ്റൽ എൻകൗണ്ടർ (യോ റിൻ) (2014)
Language : Korean
Genre : Drama | History
Director : Jae-Gyu Lee
IMDB Rating : 7.0
ദി ഫറ്റൽ എൻകൗണ്ടർ ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയ ഒരു കൊറിയൻ ചിത്രമാണ്. കൊറിയൻ രാജാവായ ജ്യൊങ്ങ്ജോയുടെ മേലെ നടന്ന വധശ്രമത്തിൻറെ 24 മണിക്കൂർ മുൻപ് മുതലുള്ള കഥയാണ് ഇതിൽ പ്രതിപാദിച്ചിരിക്കുന്നത്.
ജ്യോസാൻ രാജവംശത്തിന്റെ പിൻതലമുറക്കാരനായ രാജാവാണ് ജ്യൊങ്ങ്ജോ. കുഞ്ഞുന്നാൾ മുതലേ അദ്ദേഹത്തിന്റെ നേരെ വധ ശ്രമം നടന്നു വരുകയാണ്, പക്ഷെ ഈ കഥ അദ്ദേഹത്തിന്റെ 25ആം വയസിൽ നേരിടുന്ന ഒരു വധാശ്രമത്തിന്റെ 24 മണിക്കൂർ റ്റൈംഫ്രേമിൽ അവതരിപ്പിച്ചിരിക്കുന്നു. അധികാരക്കൊതിയന്മാരുടെ ഇടയിൽ ഒറ്റപ്പെട്ടു പോകുന്ന ഒരു രാജാവാണ് ജ്യൊങ്ങ്ജോ. ആയോധന കലയിലും പാണ്ടിത്യത്തിലും പ്രാവീണ്യം നേടിയ ജ്യൊങ്ങ്ജോ തന്റെ സഹായിയായ സാംഗിൽ മാത്രമേ വിശ്വാസം അർപ്പിചിരുന്നുള്ളൂ. ചുറ്റുമുള്ളവരെല്ലാം കൊല്ലാൻ തക്കം പാർത്തിരിക്കുമ്പോൾ, എങ്ങിനെ ജ്യൊങ്ങ്ജോ രക്ഷപെടുമോ കൊല്ലപ്പെടുമോ എന്നതാണ് ഈ സിനിമ പറയുന്നത്.
ഒരു പീരിയഡ് ഡ്രാമ ആയതു കൊണ്ട് തന്നെ, സംവിധായകാൻ ഓരോ ഡീറ്റൈലിങ്ങും സൂക്ഷ്മമായി ചെയ്തിരിക്കുന്നു എന്ന് നമുക്ക് വ്യക്തമാകും, പ്രത്യേകിച്ച് സെറ്റ്, വസ്ത്രങ്ങൾ, ആയുധങ്ങൾ, പുസ്തകങ്ങൾ, സംസാരം. സെറ്റ് - ഒരു രക്ഷയുമില്ല, കിടിലൻ തന്നെ.
പക്ഷെ എന്നെ ഈ ചിത്രത്തിൽ നിന്നും പുറകോട്ടു വലിക്കുന്നത്, ഇതിന്റെ ഫ്ലോ ആണ്. വളരെയധികം സ്ലോ ആയിട്ടാണ് ചിത്രം മുൻപോട്ടു പോകുന്നത്. അത് കൊണ്ട് തന്നെ, നമുക്ക് ചിത്രത്തിലുള്ള ഒരു താല്പര്യം നഷ്ടപ്പെട്ടു വരും, രസച്ചരട് പൊട്ടും എന്നാ സ്ഥിതി വരുമ്പോൾ കുറച്ചു ത്രില്ലിങ്ങായി വരും.
ചിത്രത്തിൻറെ ക്ലൈമാക്സിൽ ഉള്ള ഫൈറ്റ് കിടിലൻ ആയി ചിത്രീകരിച്ചിട്ടുണ്ട്. ആ സീന്‍സ് മതി, അത്രയും സ്ലോ ആയിട്ട് പോയ പടത്തെ എലവേറ്റ് ചെയ്യാൻ.
പൊതുവെ പറഞ്ഞാൽ, അത്ര കിടു പടമൊന്നുമല്ല. ഒരു സാധാരണ പടമായി ഈ ചിത്രം ഒതുങ്ങിപ്പോയി എന്നതാണ് വാസ്തവം.
എൻറെ റേറ്റിംഗ് : 6.2 ഓണ്‍ 10
ദി ഹോബിറ്റ് - ദി ബാറ്റിൽ ഓഫ് ദി ഫൈവ് ആർമീസ് (2014)
Language : English
Genre : Action | Adventure | Fantasy
Director : Peter Jackson
IMDB Rating : 7.5
ലോർഡ് ഓഫ് തി റിങ്ങ്സ്, പിന്നെ ഹോബിറ്റ് ഒന്നും രണ്ടും സംവിധാനം ചെയ്ത പീറ്റർ ജാക്സണ് എന്നാ വിശ്വവിഖ്യാത സംവിധായകന്റെ ചിത്രം എന്ന് കേൾക്കുമ്പോഴേ നമ്മുടെയെല്ലാം മനസ്സിലെ പ്രതീക്ഷകൾ വാനോളമുയരും. അത് പോരാഞ്ഞു ട്രെയിലർ കണ്ടവരുടെ മനസ്സിൽ അതേ പ്രതീക്ഷ തന്നെയായിരിക്കും. ഒരു മലയോളം പ്രതീക്ഷിച്ചു ഒരു കുരുവോളം കിട്ടി എന്ന് പറയുന്ന പോലെയാണ് ഈ ചിത്രവും. ഒരു പാട് പ്രതീക്ഷ അർപ്പിച്ചു ഈ സിനിമ കാണുന്നവർക്ക് വൻ നിരാശ മാത്രമായിരിക്കും പീറ്റർ ജാക്സനും കൂട്ടരും സമ്മാനിക്കുന്നത്.
ഇനി ചിത്രത്തിലേക്ക് കടക്കാം.
കഥ ഞാൻ അധികം വിസ്തരിച്ചു പറയുന്നില്ല.. കാരണം എല്ലാവർക്കും അറിയും എന്ന് തന്നെ കരുതുന്നു, ഇത് ഹോബിറ്റ്-1 & ഹോബിറ്റ്-2 ൻറെയും ബാക്കിയാണെന്ന്. ഹോബിറ്റ് 2 കണ്ടു കഴിയുമ്പോൾ എങ്ങിനെയും മൂന്നാമത്തെ ഭാഗം റിലീസ് ചെയ്താൽ മതിയെന്ന് ചിന്തിക്കാത്തവരായി ആരുമുണ്ടാവില്ല.. പക്ഷെ ഈ ചിത്രം ആ പ്രതീക്ഷകൾ തകർത്ത് കൊണ്ട് ഒരു സാദ ചിത്രമായി അവസാനിക്കുന്നു.. മനസ്സില്‍ തങ്ങി നില്ക്കുന്ന ഒരു സീൻ പോലുമില്ല എന്ന് പറയുന്നതാണ് ശരി. ഒന്നിലും രണ്ടിലും കേന്ദ്ര കഥാപാത്രമായി നിറഞ്ഞു നിന്നിരുന്ന മാർട്ടിൻ ഫ്രീമാൻ അവതരിപ്പിച്ച ബിൽബൊ ബാഗ്ഗിൻസ് എന്നാ ഹോബിറ്റ് ഈ ചിത്രത്തിൽ വലിയ പ്രാധാന്യമില്ലാത്ത റോൾ ആയിട്ടാണ് തോന്നിയത്. അതെ സമയം, കുള്ളന്മാർക്ക് വലിയ പ്രാധാന്യം കൊടുക്കുകയും ചെയ്യും. ഒരു സീനും പൂർണതയെത്തിയില്ല. എന്തൊക്കെയോ ചെയ്തു കുറച്ചു ഗ്രാഫിക്സ് ചേർത്തു. അത്ര മാത്രം.
5 ആർമികൾ തമ്മിലുള്ള യുധമാണല്ലോ ഇവര ഉദ്ദേശിച്ചത്, ആ യുദ്ധം കോട്ടയിലുള്ള സ്വർണത്തിന് വേണ്ടിയാണ് എന്നാണു സിനിമ പറയുന്നത്. പക്ഷെ യുദ്ധം എല്ലാം കഴിയുമ്പോൾ അവർ സ്വർണം എന്ത് ചെയ്തു എന്ന് പറയുന്നില്ല.. എന്തിനു വേണ്ടിയായിരുന്നു ആ യുദ്ധം എന്ന് ഒരു നിമിഷം ഒരു സാധാരാണ പ്രേക്ഷകാൻ എന്നാ നിലയ്ക്ക് ചോദിച്ചു പോകും. ലോർഡ് ഓഫ് ഡി റിങ്ങ്സ് ഒക്കെ മനസ്സിൽ കൊണ്ട് നടക്കുന്നവര്‍ക്ക് ഈ ചിത്രം വൻ നിരാശ ആയിരിക്കും നല്‍കുന്നത്. അതിനു കാരണം, ഇതിന്റെ കഥയും, തിരക്കഥയും പിന്നെ പീറ്റർ ജാക്സൻറെ അലസതയോടെയുള്ള സംവിധാനവുമാണ്. ഈ ചിത്രം കാണുന്ന സമയത്ത്, ഒത്തിരി ചോദ്യങ്ങള മനസ്സിൽ കൂടി മാറി മറിയും, എവിടെ? എങ്ങിനെ? അങ്ങിനെ സംഭവിക്കുമോ? പല കാര്യങ്ങളും ലോജിക്കില്ല..
ഹോബിറ്റ് കാണണമെന്ന് ആഗ്രഹമുള്ളവർക്ക് ഡിവിഡി അല്ലെങ്കിൽ ബ്ലൂറേ ഇറങ്ങുന്നത് വരെ കാത്തിരിക്കുന്നതാവും നല്ലത്.
എന്റെ റേറ്റിംഗ് : 5.4 ഓണ്‍ 10 (not recommended)
ദി സ്റ്റോണ്‍മാൻ മർഡർസ് (2009)
Language : Hindi
Genre : Crime | Drama | Mystery | Thriller
Director : Manish Gupta
IMDB Rating : 7.4
The Stoneman Murders Theatrical Trailer
1980കളിൽ ബോംബയിൽ (ഇപ്പോഴത്തെ മുംബൈ) നടന്ന ഒരു സംഭവകഥയെ ആസ്പദമാക്കി മനീഷ് ഗുപ്ത എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി സ്റ്റോണ്‍മാൻ മർഡർസ്.
1980കളുടെ തുടക്കത്തിൽ, ബോംബയിലെ തെരുവുകളിൽ കിടന്നുറങ്ങുന്നവർ ഓരോരുത്തരായി കൊല്ലപ്പെടുന്നു. പല മരണങ്ങൾ നടന്നിട്ടും പോലീസ് അത് വലിയ കാര്യമായെടുക്കാതെയിരിക്കുമ്പോൾ, സഞ്ജയ് ഷേലാർ എന്ന സസ്പൻഡ് ചെയ്യപ്പെട്ട ഒരു സബ് ഇൻസ്പെക്റ്റർ അത് സ്വമേധയാ ഏറ്റെടുത്തു കുട്ടാന്യേഷണം ആരംഭിക്കുന്നു. അന്വേഷണം പുരോഗമിക്കവേ, മരണങ്ങൾ കൂടി കൂടി വരുന്നു.പോലീസിനും ഇത് തലവേദന ആകുന്ന സമയത്ത് കേദാർ എന്നാ ഇന്‍സ്പെക്ടരും കേസ് അന്യേഷിക്കാനായി വരുന്നു. സഞ്ജയ് അന്യെഷണങ്ങൾ അവസാനമാകുമ്പോൾ, പല ഞെട്ടിക്കുന്ന രഹസ്യങ്ങളുടെയും ചുരുളഴിയുന്നു.
ഇങ്ങനെ ഒരു വിഷയം പറയാൻ വേണ്ടി ഇരുണ്ട രീതി തെരഞ്ഞെടുത്ത മനീഷ് ഗുപ്തയ്ക്ക് ആദ്യമേ അഭിവാദനം അർപ്പിച്ചു കൊള്ളുന്നു. കാരണം, ഇതിൽ ഭൂരിപക്ഷ സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് രാത്രിയാണെന്നുള്ളത് കൊണ്ടും ഇത്രയും സീരിയസ് ആയ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത് കൊണ്ടും കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകന്റെ ഉള്ളിൽ ഒരു ചെറിയ ഭീതിയുടെ വിത്തെരിയാൻ കഴിഞ്ഞിട്ടുണ്ട്. അതിനു ചേർന്ന രീതിയിലുള്ള വെളിച്ച സജ്ജീകരനയും പശ്ചാത്തലസംഗീതവും (സിദ്ധാർത് സുഹാസ്) കൂടിയായപ്പോൾ നല്ല ഒരു ത്രില്ലർ തന്നെ സമ്മാനിച്ചു. മനീഷ് ഗുപ്ത നല്ല രീതിയിൽ തന്നെ ഹോംവർക്ക് ചെയ്തിട്ടുണ്ട് എന്ന് ഈ സ്ക്രിപ്റ്റിൽ നിന്നും മനസിലാക്കാം. അത്രയ്ക്ക് മുഴുകിപ്പോവും ഒരു സാധാരണ പ്രേക്ഷകൻ ഈ ചിത്രം കാണുമ്പോൾ. ആരാണ് കൊലയാളി എന്ന് ഓരോ നിമിഷവും പ്രേക്ഷകനെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കും. ഒരു
നായകനായി അഭിനയിച്ച കെ.കെ. മേനോൻ അനുമോദനകരമായ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഏതു റോൾ നല്കിയാലും അതിൽ അധെഹത്തിന്റെതായ കൈയ്യൊപ്പു ചാർത്തുന്നത് കെകെ മേനോൻറെ പതിവാണ് എന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. അർബാസ് ഖാൻ ഒരു സുപ്രധാന റോളിൽ ഈ ചിത്രത്തിൽ ഉണ്ട്. അധികം സ്ക്രീൻസ്പേസ് ഇല്ലായെങ്കിലും അദ്ദേഹം തരക്കേടില്ലാതെ ചെയ്തു. നായിക (എന്ന് പറയാം, ആകെ ഉള്ള ഒരു സ്ത്രീ സാന്നിധ്യം) രുക്ഷാർ റഹ്മാൻ, വീരേന്ദ്ര സക്സേന, വിക്രം ഗോഖലെ എന്നിവരും അവരവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തു.
മൊത്തത്തില്‍, ഒരു നല്ല ഒരു മിസ്റ്റരി ത്രില്ലറാണ് ദി സ്റ്റോണ്‍മാൻ മർഡർസ് .
എന്റെ റേറ്റിംഗ് : 7.4 ഓണ്‍ 10
തിരുടൻ പോലീസ് (2014)
Language : Tamil
Genre : Comedy | Drama | Romance
DIrector : Caarthick Raju
IMDB Rating : 5.8
കാർത്തിക് രാജു സംവിധാനം ചെയ്തു അട്ടകത്തി ഫയിം "ദിനേശ്|" നായകനായ തിരുടൻ പോലീസ് ഒരു നല്ല എന്റെർറ്റൈനെർ ആണ്. കോമഡിയിൽ പൊതിഞ്ഞു ആക്ഷനും റൊമാൻസും എല്ലാം ഒരേ രീതിയിൽ മിശ്രിതം ചെയ്ത ഒരു നല്ല ചിത്രം ആണ് ഇത്. ഞാൻ ശെരിക്കും ആസ്വദിച്ചു.
കഥ: വിശ്വ ഒരു ഹെഡ് കോണ്സ്ടബിളിന്റെ മകനാണ്, അവർ ഒരു പോലീസ് കോളനിയിലാണ് താമസം. പഠിത്തം മുഴുമിപ്പിക്കാതെ വെറുതെ അലഞ്ഞു തിരിഞ്ഞു നടക്കലാണ് നായകൻറെ പ്രധാന ജോലി. അതെ കോളനിയിൽ താമസിക്കുന്ന അസിസ്റ്റന്റ് കമ്മീഷണരുടെ മകനുമായി എന്നും കൊമ്പ് കൊർക്കലാണ് വേറൊരു വിനോദം. അതെ സമയം, ആ കോളനിയിൽ പുതിയ താമസക്കാരായി എസ്.ഐയും കുടുംബവും താമസത്തിനെത്തുന്നു. അദ്ധേഹത്തിന്റെ മകളെ കണ്ട മാത്രയിൽ തന്നെ ഇഷ്ടത്തിലാവുന്നു.
അങ്ങിനെ ഒരു ദിവസം, തൻറെ കൃത്യ നിർവഹണത്തിനിടെ കുത്തേറ്റു വിശ്വയുടെ അച്ഛൻ മരിക്കുന്നു. നല്ല ഒരു പോലീസുദ്യോഗസ്തനായിരുന്ന വിശ്വയുടെ അച്ഛൻ മരിച്ചത് കൊണ്ട് കമ്മീഷണർ വിശ്വയ്ക്ക് ആ ജോലി നല്കുന്നു. പിന്നീട്, കോസ്ടബിളായി അവിടെ തന്നെയുള്ള പോലീസ് സ്റ്റേഷനിൽ ചേരുന്നു. ഒത്തിരി പ്രതീക്ഷകളുമായി പോലീസിൽ ജോലിയ്ക്ക് ചേർന്ന വിശ്വയ്ക്ക് പ്രതീക്ഷിച്ചതോന്നുമല്ല അവിടെ കാത്തിരുന്നത്. മേലുദ്യോഗസ്ഥരുടെ ഭ്രിത്യ വേല ചെയ്യാനായിരുന്നു യോഗം. കുറെ സംഭവങ്ങൾക്ക് ശേഷം (വലിച്ചു നീട്ടുന്നില്ല, കാരണം.. കഥ പറഞ്ഞാല പിന്നെ സ്പോയിലർ അലേര്‍ട്ട് വെയ്ക്കേണ്ടി വരും, അതോണ്ടാ) തൻറെ പിതാവിന്റെ ഘാതകരെ വിശ്വ കണ്ടു പിടിക്കുന്നു..
എങ്ങിനെ കണ്ടു പിടിക്കുന്നു അതാണ് കഥയിൽ നന്നായി ചെയ്തിരിക്കുന്നത്.
ഒരേ ടൈപ്പ് കഥയാണെങ്കിലും, ട്രീറ്റ്മന്റ് നന്നായിട്ടുണ്ട്.. ചില സീനിലെല്ലാം നന്നായി തന്നെ കോമഡി വർക്ക് ആയിട്ടുണ്ട്. ദിനേശിന്റെ കൂട്ടുകാരനായി അഭിനയിച്ച ബാലശരവണൻ നന്നായിട്ട് കോമഡി ചെയ്തിട്ടുണ്ട്.
ദിനേശ് നല്ല പ്രകടനമാണ് കാഴ്ച വെച്ചത്, പക്ഷെ കുറച്ചൂടെ ഒക്കെ നന്നാക്കണം എന്നെനിക്കു തോന്നി. സെന്റിമെന്റ്സ് സീനിലെല്ലാം ഇത്തിരി കൂടി മുഖത്ത് ഭാവം വരുത്തിയാൽ നന്നായിരിക്കും എന്നെനിക്കു തോന്നുന്നു. ഒരു കുക്കൂവും അട്ടകത്തിയിലും അഭിനയിച്ചതിന്റെ ബാക്കിപത്രമായി തോന്നി അഭിനയം. നായികയായ ഐശ്വര്യാ രാജേഷിനു കാര്യമായിട്ട് ചെയ്യാനില്ലരുന്നുവെങ്കിലും ഉള്ള സമയം നന്നായി തന്നെ ചെയ്തു. നല്ല ഭംഗിയുണ്ടായിരുന്നുആ കുട്ടീനെ കാണാൻ (നന്ദി കടപ്പാട് : മേക് അപ്പ്). നിതിൻ സത്യാ ഒരു നെഗറ്റീവ് ഷേടുള്ള ഒരു കഥാപാത്രം ചെയ്യുന്നുണ്ടെങ്കിലും അധികം നേരം സ്ക്രീനിലില്ല... നന്നായി തന്നെ അദ്ദേഹം ചെയ്തു... ശെരിക്കും പറയുവാണേൽ ഒരു ദിനേശ് ഷോ തന്നെയാണ് ചിത്രം.
യുവാൻ ശങ്കർ രാജയുടെ പാട്ടുകൾ വളരെ ഇമ്പമുള്ളതും നല്ല രീതിയിൽ ചിത്രീകരിചിട്ടുമുണ്ട്.. പേസാതെ എന്നാ ഗാനമാണ് മികച്ചു നിൽക്കുന്നത്.
പിന്നെ, തമിഴ് സിനിമയിൽ കാണുന്ന സ്ഥിരം ഫൈറ്റ് ഒക്കെ ആണെങ്കിലും, അധികം കത്തി ഒന്നും തോന്നിയില്ല (പറന്നടിയില്ല എന്നാണ് ചുരുക്കം). കുറെയേറെ ഉപദേശ സീനുകൾ ഉണ്ടെങ്കിലും അത്ര ബോറടിക്കുകയില്ല. പിന്നെ ദിനേശ് വില്ലൈന്മാരെ കൈകാര്യം ചെയ്യുന്ന സീന്‍സ് എല്ലാം തന്നെ തമാശ നിറച്ചിരിക്കുന്നതു കൊണ്ട് ഒരു വരൈട്ടി ഫീൽ ചെയ്യും .
വിജയ് സേതുപതിയും, എസ് പി ബാലസുബ്രമണിയവും അതിഥി വേഷത്തിലെത്തുന്നു എന്നാ പ്രത്യേകതയുമുണ്ട്.
എല്ലാം കൊണ്ടും ഒരു നല്ല ചിത്രം തന്നെയാണ്..
എന്റെ റേറ്റിംഗ് : 7.5 ഓണ്‍ 10