10 എണ്ട്രതുക്കുള്ള (2015)
Language : Tamil
Genre : Action | Comedy | Romance | Thriller
Director : S.D. Vijay Milton
IMDB : 5.8
10 Endrathukkulla Theatrical Trailer
അഴഗാ ഇരുക്കിറായി ഭയമായി ഇരുക്കിറതു എന്ന ബോക്സോഫീസ് ബോംബ് സംവിധാനം ചെയ്തു കൊണ്ടായിരുന്നു ക്യാമറാമാനായവിജയ് മിൽട്ടൻ തമിഴ് ചലച്ചിത്ര സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എട്ടു വര്ഷത്തിനു ശേഷം അദ്ദേഹം ഗോലിസോഡാ എന്ന കൊച്ചു ചിത്രം ബ്രഹ്മാണ്ട ഹിറ്റാക്കി മാറ്റി, തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. ആ വിശ്വാസവും പ്രതീക്ഷയും ഉള്ളത് കൊണ്ട് തന്നെയായിരിക്കാം വിക്രം അഭിനയിക്കമെന്നും മുരുഗദാസ് നിർമിക്കാമെന്നും ഏറ്റത്. പക്ഷെ അതിന്റെ ഫലം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം എന്ന് കരുതുന്നു.പല പേരിൽ തന്നെ പരിചയപ്പെടുത്തുന്ന , കാശിനു വേണ്ടി എന്തും ചെയ്യുന്ന , ചെന്നൈയിലെ തന്നെ ഏറ്റവും മികച്ച കാർ ഡ്രൈവർ അതാണ് ഈ സിനിമയിലെ നായകൻ. ദോസ് എന്ന ലോക്കൽ ഗുണ്ടയ്ക്കു വേണ്ടി ഒരു പാക്കേജ് ഉത്തരാഖണ്ഡിലെ മുസ്സോരിയിൽ എത്തിച്ചു കൊടുക്കുക എന്ന ദൌത്യമായി പുറപ്പെടുന്ന നായകൻ, അവിടെയെത്തുമ്പോൾ തിരിച്ചറിയുന്നു തന്റെ കൂടെയുള്ള ഷക്കീല എന്ന പെണ്‍കുട്ടിയാണെന്ന്. അതോടെ അവിടുത്തെ വില്ലന്മാരുമായി മല്ലിട്ട് ഷക്കീലയെ എങ്ങിനെ മോചിപ്പിക്കുന്നു എന്ന് മുഴുവൻ കഥ.
തികച്ചും ഒരു റോഡ് മൂവി സ്റ്റൈലിൽ ചിത്രീകരിച്ച ഈ സിനിമയ്ക്ക് കഥയുടെയും തിരക്കതയുടെയും അഭാവമാണ് തിരിച്ചടിയാവുന്നത്. വിക്രമിൻറെ സ്ക്രീൻ പ്രസൻസ് സമ്മതിക്കണം. ഈ ചിത്രം മുഴുവൻ ഇരുന്നു കാണാൻ എന്നെ പെരിപ്പിച്ച ഒരേ ഒരു ഘടകം. തമാശയും ഒക്കെ നിറഞ്ഞ തരക്കേടില്ലാതെ കണ്ടിരിക്കാവുന്ന (വിരസമെന്നും വിശേഷിപ്പിക്കാം) ആദ്യപകുതിയും (ഇവിടെയും വിക്രം തന്നെ താരം), വളരെയധികം മോശമായ രണ്ടാം പകുതിയേ ചിത്രത്തെ വളരെയധികം പിന്നോട്ടാക്കുന്നുണ്ട്. ഷക്കീലയായിട്ടു സാമന്ത വളരെയധികം ബബ്ബ്ളിയായിരുന്നു. കുഴപ്പമില്ല എന്ന് പറയാം. പക്ഷെ രണ്ടാം പകുതിയിലെ സമാന്ത വളരെ മോശമായിരുന്നു, പ്രത്യേകിച്ച് പ്രീ-ക്ലൈമാക്സും ക്ലൈമാക്സും. വെറുപ്പിക്കൽസ് അറ്റ് ദി പീക്ക്. ഡി. ഇമ്മന്റെ സംഗീതം പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. വ്രൂം വ്രൂം എന്ന പാട്ട് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, അതിനെ ഗാനാവതരണവും ഡാൻസ് മൂമന്റും വിക്രവും ആയിരുന്നു ഹൈലൈറ്റ്. ചാർമി ഒരു പാട്ടിൽ വന്നു കോൾമയിർ കൊള്ളിച്ചു. പക്ഷെ അത് അനാവശ്യം ആയി എന്ന് തോന്നി. ഗ്രാഫിക്സും സ്റ്റണ്ടും വളര മോശം എന്ന് തന്നെ പറയാം. വിക്രമിനെ പോലെ നല്ല ഒരു നടനെ കിട്ടിയിട്ടും അത് ഉപയോഗിച്ച് ഫലപ്രടമാക്കാതെ ഒരു തട്ടുപൊളിപ്പൻ പടവുമായി വന്ന വിജയ് മിൽട്ടൻ തന്നെയാണ് ഈ ചിത്രത്തിൻറെ നാശത്തിന്റെ ആണിക്കല്ല്.
മൊത്തത്തിൽ പറഞ്ഞാൽ ഒഴിവാക്കാതിരിക്കാൻ യാതൊരു കാരനവുമില്ലാത്ത അറുബോറൻ സിനിമ (കട്ട വിക്രം ഫാൻസിനു ചിലപ്പോൾ രസിച്ചേക്കാം).
എന്റെ റേറ്റിംഗ്: 3.5 ഓണ്‍ 10