Cover Page

Cover Page

Saturday, July 30, 2016

183. Munich (2005)

മ്യൂണിക് (2005)




Language : English
Genre : Drama | History | Thriller
Director : Steven Spielberg
IMDB : 7.6


Munich Theatrical Trailer




ഒരു സംഭവ കഥയെ ആസ്പദമാക്കി യുവിൽ അവീവ് എഴുതിയ വെഞ്ചിയൻസ് എന്ന നോവലിനു ടോണി കുഷ്ണറും എറിക് റോത്തും തിരക്കഥ എഴുതി സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഈ സിനിമയെ പറ്റി ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ "ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ് (Operation Wrath Of God)" എന്ന സൈനിക നീക്കത്തെ പറ്റി കൂടി ഒന്ന് പറയാം.

1972ൽ വേനൽകാല ഒളിമ്പിക്സിനിടയിൽ ആണ് അത് സംഭവിച്ചത്. ബ്ളാക് സെപ്റ്റംബറും (Black September) പലസ്തീനിയൻ ലിബറേഷൻ ഓർഗനൈസേഷനും (Palestinian Liberation Organization) എന്ന പലസ്തീനിയൻ ഭീകര സംഘടനകൾ ഇസ്രായേലിനു മേൽ നടത്തിയ സംയുക്ത ആക്രമണത്തിൽ 11 ഒളിമ്പിക് താരങ്ങൾ കൊല്ലപ്പെട്ടു. ഇതിനു പ്രതികാരം എന്നോണം അന്നത്തെ ഇസ്രായേലി പ്രധാന മന്ത്രി ഗോൾഡാ മേയർ നേരിട്ട് അനുമതി കൊടുത്ത ഒരു സൈനിക നീക്കം ആണ് ഓപ്പറേഷൻ റാത്ത് ഓഫ് ഗോഡ്. ആ ഭീകരപ്രവർത്തനത്തിൽ ഉൾപ്പെട്ട എല്ലാ മേധാവികളെയും വധിക്കുക എന്നതാണ് ഈ സൈനികനീക്കത്തിന്റെ പ്രധാന ഉദ്ദേശം. ഏകദേശം 22 വർഷം നീണ്ടു നിന്ന ഒരു ഓപ്പറേഷൻ കൂടി ആയിരുന്നു ഇത്.

ഇനി കഥയിലേക്ക്‌ വരാം. ഏതാണ്ട് സമാന സ്വഭാവത്തിൽ തന്നെയാണ് ചിത്രം നീങ്ങുന്നത്. ജൂതനായ ആവ്നർ കോഫ്മാൻ ഈ നീക്കത്തിനു വേണ്ടി അംഗങ്ങളെ തയാറാക്കി നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വധിക്കാനായി പുറപ്പെടുന്നു. ഇവരുടെ ഉദ്യമം സഫലമാവുമോ എന്നാണ് ചിത്രത്തിൻറെ ബാക്കിപത്രം. 

എറിക് ബാന ആണ് കോഫ്‌നർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അദ്ദേഹം ഓരോ സീനും ഭാവവും ഉജ്വലമായി അവതരിപ്പിച്ചു എന്ന് മാത്രമല്ല അർപ്പണമനോഭാവത്തോടെ തന്നെ സ്‌ക്രീനിൽ നിറഞ്ഞു നിന്ന്. ഇന്നത്തെ ബോണ്ട് ആയ ഡാനിയൽ ക്രേഗ്  ആണ് വേറൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. നിരവധി കഥാപാത്രങ്ങൾ  അവരുടെ ഒന്നും പേരൊന്നും അത്ര കണ്ടു അറിയില്ല എങ്കിലും അവരെല്ലാം സന്ദർഭോചിതമായ അഭിനയം തന്നെ കാഴ്ച വെച്ചു. 

സ്റ്റീവൻ സ്പീൽബർഗ്, അദ്ദേഹത്തിന്റെ പ്രതിഭയെ പറ്റി എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. കഥാഖ്യാനം, സംവിധാനം മികച്ചു നിന്നു. ഒരു വ്യക്തിയുടെ പ്രതികാര കഥ അല്ല ഇത്, ഒരു രാഷ്ട്രത്തിന്റെ പ്രതികാര കഥ അതിൻറെതായ രീതിയിൽ തന്നെ തിരശ്ശീലയ്ക്ക് എത്തിക്കാൻ കഴിഞ്ഞു. കണ്ടിരിക്കുന്ന ഏതൊരു കാണിയ്ക്കും അടുത്ത സീൻ നിർവചിക്കാൻ കഴിയാത്ത രീതിയിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചു. ക്യാമറവർക്കും സീനുകൾക്കായി ഉപയോഗിച്ച ഫിൽറ്റെർസ് കൃത്യമായിരുന്നു. പശ്ചാത്തല സംഗീതം സിനിമയ്ക്കുതകുന്ന രീതിയിൽ മികച്ചു നിന്നു. 

നിരവധി പുരസ്കാരങ്ങൾ നേടുകയും ഓസ്‌കാറിന്‌ അഞ്ചു വിഭാഗങ്ങളിലായി നോമിനേഷനുകളും ലഭിച്ച ഒരു മികച്ച ചിത്രം ആയിരുന്നവെങ്കിലും സ്റ്റീവൻ സ്പീൽബർഗിന്റെ സിനിമാ ചരിത്രത്തിൽ ഏറ്റവും കുറവ് കളക്ഷൻ നേടിയ ചിത്രം കൂടിയാണിത്.  
എന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങളിൽ ഇടം നേടിയ ഒരു നല്ല ത്രില്ലർ.

എന്റെ റേറ്റിങ് 8.5 ഓൺ 10 

ഫാൻടം എന്ന ഹിന്ദി ചിത്രം ഇറങ്ങിയിരുന്നു, ഏകദേശം ഇതേ ഇതിവൃത്തം തന്നെയായിരുന്നു. രണ്ടും കണ്ടവർക്കു പെട്ടെന്ന് തന്നെ മനസിലാകും.

No comments:

Post a Comment