Cover Page

Cover Page

Saturday, July 2, 2016

178. Fists of Legend (Jeonseolui Jumeok) (2013)

ഫിസ്റ്റ്സ് ഓഫ് ലെജൻഡ്സ് (ജ്യോസ്യോലി ജൂമ്യോക്) (2013)



Language : Korean
Genre : Action | Comedy | Drama
Director : Kang Woo Suk
IMDB : 6.9

Fists of Legend Theatrical Trailer



പേരു കേട്ടു നിങ്ങൾ ജെറ്റ്ലിയുടെ പടമാണെന്നു തെറ്റിദ്ധരിക്കണ്ട. ഇതു കൊറിയൻ ആണ്. മൂന്നു സുഹൃത്തുക്കളുടെയും അവർ പങ്കെടുക്കുന്ന ഒരു ടിവി ഫൈറ്റ് ഷോയുടെയും കഥ പറയുന്ന ചിത്രമാണ് ഫിസ്റ്റ്സ് ഓഫ് ലെജൻഡ്സ്. ഈ ചിത്രത്തിലെ ടിവി ഷോയുടെ പേര് തന്നെയാണ് ചിത്രത്തിന്റെ പേരും. എന്റെ ഇഷ്ട കൊറിയൻ അഭിനേതാവിൽ ഒരാളായ ഹ്വാങ് ജൂൺ നായകന്മാരിൽ ഒരാളായി അഭിനയിക്കുന്ന ചിത്രമാണിത്. ഒരു സ്പോർട്സ് ആക്ഷൻ ചിത്രം എന്ന നിലയിലാണ് ചിത്രം കണ്ടു തുടങ്ങിയതെങ്കിലും സുഹൃദ്ബന്ധങ്ങളും കുടുംബബന്ധങ്ങളും നല്ല രീതിയിൽ വരച്ചു കാട്ടുന്നുണ്ട് ഈ ചിത്രത്തിൽ.

നാലു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിൽ പറയുന്നത്. ഒരാൾ, ഒരു ചെറിയ റെസ്റ്റോറൻറ് നടത്തുന്നു. രണ്ടാമത്തെ ആൾ ഒരു ഗാങ്ങിലെ അടിയാൾ  ,മൂന്നാമത്തെ ആൾ നാലാമത്തെ ആളുടെ ബിസിനസ്സ് സ്ഥാപനത്തിൽ മാനേജർ ആയിട്ടും ജോലി ചെയ്യുന്നു. ആദ്യത്തെ മൂന്നു ഉറ്റ  സുഹൃത്തുക്കളും ഒരു ടിവി ഷോയിൽ നേർക്കു നേർ മത്സരിക്കുന്നതാണ് കഥ. ഇവിടെ അവരുടെ, സൗഹൃദവും, പഴയ കാലവും, ബന്ധങ്ങളും എല്ലാം ചോദ്യം ചെയ്യപ്പെടുന്നു.

ആക്ഷനും വികാരങ്ങളും അത്യാവശ്യം തരക്കേടില്ലാത്ത കോമഡിയും ഉള്ള ഒരു എന്റർറ്റൈനെർ ആണ് ഈ ചിത്രം. മുഖ്യ കഥാപാത്രങ്ങളുടെ അഭിനയമുഹൂർത്തങ്ങളും ചേർന്ന ഈ ചിത്രത്തിൽ കുറച്ചൊക്കെ നമ്മളെ വിഷമിപ്പിക്കുകയും എന്നാൽ അതേ സമയം നമുക്ക് വിനോദം നൽകുകയും ചെയ്യുന്നുണ്ട്. നല്ല തിരക്കഥയും നല്ല വേഗതയുള്ള ആക്ഷൻ സീനുകളും ചിത്രത്തിന് ഒരു മുതൽകൂട്ടാണ്. പക്ഷെ സിനിമയുടെ ദൈർഘ്യം ചില സമയങ്ങളിൽ പ്രേക്ഷകനെ ക്ഷമയെ ചോദ്യം ചെയ്യാൻ ഉതകുന്നുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യമുണ്ട് ഈ സിനിമയ്ക്ക്. ഒന്നു കൂടി തിരക്കഥ മുറുക്കിയിരുന്നെങ്കിൽ 2 മണിക്കൂറിന്റെ ഒരു ആക്ഷൻ ചിത്രം ആകുമായിരുന്നു.

എന്നിരുന്നാലും, ഈ സിനിമ കണ്ടനുഭവിക്കേണ്ടത് തന്നെയാണ്. 

എന്റെ റേറ്റിങ് 07.3 ഓൺ 10 
 


No comments:

Post a Comment