കബാലി (2016)
Language : Tamil
Genre : Action | Crime | Drama
Director : Pa. Ranjith
IMDB : 8.3*
Kabali Theatrical Trailer
ഒരൊറ്റ പേര്.. ഒരു ജനത മുഴുവൻ നെഞ്ചിലേറ്റുന്ന പേര്.. "രജനികാന്ത്"... അട്ടകത്തി, മദ്രാസ്, എന്നീ സിനിമകൾ കൊണ്ടു ക്രാഫ്റ്റ് തെളിയിച്ച സംവിധായകൻ. ഇവർ രണ്ടു പേരും ഒന്നു കൂടുമ്പോഴുള്ള അവസ്ഥ ശരിക്കും പ്രവചിക്കാൻ തന്നെ കഴിയില്ല അല്ലെ.. പോരാത്തതിനു സിനിമ ഇറങ്ങുന്നതിനു മുൻപുള്ള ഹൈപ്പും. എന്തായാലും ഇവിടെ അബുദാബിയിൽ ആദ്യ ഷോ തന്നെ കാണാൻ തീരുമാനിച്ചു
മലേഷ്യയിൽ 25 വർഷമായി ജയിലിൽ ആയിരുന്ന കബാലീശ്വരൻ എന്ന കബാലി അന്നു മോചിതൻ ആവുകയാണു. ചൈനക്കാരനായ ടോണി നയിക്കുന്ന 43 എന്ന ഗാങ്ങുമായി ഏറ്റുമുട്ടിയതു മൂലമാണു കബാലിയെ 25 വർഷം മുൻപു അറസ്റ്റ് ചെയ്തു ശിക്ഷയ്ക്കു വിധിച്ചത് . ഇന്നു അവർ വളർന്നു വലിയ ഗാങ്ങ് ആയി മാറിയിരിക്കുന്നു. അന്ന് നടന്ന സംഭവത്തിൽ കബാലിയ്ക്കു നഷ്ടപ്പെട്ടതു നിറവയറൊടു കൂടി മരിച്ച ഭാര്യ കുമുദവല്ലി. ജയിലിൽ നിന്നും പുറത്തിറങ്ങി കബാലി തന്റെ എതിരാളികളെ ഓരോന്നായി കൊന്നൊടുക്കി മുന്നോട്ടു പോയിക്കൊണ്ടെയിരുന്നു.. അപ്രതീക്ഷിത റ്റ്വിസ്റ്റൊടു കൂടി സിനിമയുടെ ആദ്യ ഭാഗം തീരുന്നു. സ്പോയിലറുകൾ വരുമെന്നതിനാൽ രണ്ടാം ഭാഗം എന്താണെന്നു പറയുന്നില്ല.
www.facebook.com/avfshot
ദളപതിയെ കാണുമ്പോൾ എനിക്കു പടയപ്പയിൽ രമ്യാ കൃഷ്ണൻ പറഞ്ഞ ഡയലോഗ് ആണു ഓർമ്മ വരുന്നതു. "വയസാനാലും ഉൻ സ്റ്റെയിലും അഴഗും ഇന്നും കൊറയല". അതെത്ര സത്യമാണ് അദ്ദേഹം നടന്നു വരുന്നത് ഒക്കെ കാണുമ്പോൾ എനിക്കു തോന്നിയത്. ഒരു ഒന്നൊന്നര സ്ക്രീൻ പ്രസൻസ് തന്നെയാണു അദ്ധെഹത്തിന്റെതു. നെരുപ്പു ഡാ എന്ന ബാക്ക്ഗ്രൗണ്ട് സ്കോറും കൂടി ചേരുംബൊൾ അതിനു തിളക്കം കൂടും. മികച്ച പ്രകടനം.. വയസായീ എന്നു ചിലപ്പോൾ തോന്നിപ്പിക്കുകയും എന്നാൽ മിക്ക സീനുകളിലും അദ്ദേഹത്തിന്റെ ഷോ തന്നെയാണു.
www.avfshot.blogspot.com
രാധിക ആപ്തെ.. അവരുടെ അഭിനയം മികച്ചു നിന്നു. അവരുടെ അഭിനയത്തിന്റെ പ്രത്യേകത ഏതൊരു ഭാഷയാണെങ്കിലും അതുമായി ഇഴുകിചേരും എന്നതാണു. കുമുദവല്ലി എന്ന കഥാപാത്രം അവരുടെ കയ്യിൽ സുരക്ഷിതമായിരുന്നു. സീനുകൾ കുറവായിരുന്നു.
അട്ടകത്തി ദിനേഷ് ജീവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പതിവു ശൈലിയിൽ നിന്നും വളരെ വ്യത്യസ്തം ആയിരുന്നു. എനിക്കു ഒത്തിരി ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ആണിതു. നിങ്ങൾക്കുംഇഷ്ടപ്പെടും.
ധൻസിക.. ഒരു വല്ലാത്ത സൗന്ദര്യം തന്നെ. അഭിനയവും നന്നായിരുന്നു. യോഗി എന്ന കതാപാത്രത്തെ മികച്ച രീതിയിൽ ചെയ്തു. ആക്ഷനും നന്നായിരുന്നു.
വിൻസ്റ്റൺ ചാവൊ എന്ന ഒരു റ്റൈവാനീസ് നടൻ ആണു മുഖ്യ വില്ലൻ റൊൾ ആയ ടോണിയെ അവതരിപ്പിച്ചതു. തരക്കേടില്ല എങ്കിലും എന്തൊക്കെയൊ മിസ്സിംഗ് തോന്നിയിരുന്നു.
കിശൊർ പതിവു റൊൾ തന്നെ..വലിയ മാറ്റമില്ല. കലൈയരസൻ (മദ്രാസ് ഫേം) തരക്കെടില്ലാതെ ചെയ്തു. രിത്വിക ജോൺ വിജയ് എന്നിവർ നല്ല അഭിനയം ആയിരുന്നു. വേറൊരു നടൻ ഉണ്ടായിരുന്നു രണ്ടാം പകുതിയിൽ വരുന്ന അയാൾ നല്ല അഭിനയം ആയിരുന്നു. പേരറിയില്ലാത്ത നടൻ.
പ. രഞ്ചിത്ത് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വലിയ പുതുമ ഒന്നും തോന്നിയില്ല. പണ്ടു മുംബൈയിലും ചെന്നൈയിലും കൊച്ചിയിലും വൈസാഗിലും നടക്കുന്ന കഥ മലേഷ്യയിലെക്കു പറിച്ചു നട്ടു എന്ന വിത്യാസം മാത്രം. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന ട്വിസ്റ്റുകൾ നന്നായിരുന്നു. പക്ഷെ അതു പോരല്ലോ ഒരു സിനിമ ആസ്വാദ്യകരമാക്കാൻ. രജനികാന്ത് എന്ന നടനെ നന്നായി ചൂഷണം ചെയ്യാൻ കഴിഞ്ഞു രഞ്ചിത്തിനു. കഥാപാത്ര വികസനം ഒക്കെ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ടു. ആദ്യ പകുതി നല്ല പഞ്ച് ഡയലോഗുകളും ഇത്തിരി ആക്ഷനും ഒക്കെയായി ആസ്വദിക്കുന്ന ഒന്നായി രഞ്ചിത്ത് മാറ്റിയെങ്കിൽ രണ്ടാം പകുതിയിൽ ശരിക്കും കൈവിട്ടു പോയി. ക്ളീഷേ സീനുകളാൽ സമ്പന്നവും കഥ പറയുന്നതിനുള്ള ഒഴുക്കിൽ നല്ല വേഗത കുറഞ്ഞതും, കുറെ ഏറെ സിനിമ വലിച്ചു നീട്ടുന്നതിലുമൂടെ രണ്ടാം പകുതി തീർത്തും വിരസമായി മാറി. സ്തിരം ഗാങ്ങ്സ്റ്റർ പടങ്ങളിൽ കാണുന്ന സീനുകൾ ആയിരുന്നു. ഒരു ഗൺ ഫൈറ്റ് ഫിനാലയോടു കൂടി തീരുന്നു.
എന്നെ നിരാശപ്പെടുത്തിയതു സന്തൊഷ് നാരായണൻ ആണു. പശ്ചാത്തല സംഗീതം നന്നായി തന്നെ അദ്ദേഹം ഹോളിവുഡിൽ നിന്നും കോപ്പിയടിച്ചിട്ടുണ്ടു. സിനിമയ്ക്കു വേണ്ട ഫീൽ തരാൻ കഴിഞ്ഞിട്ടുണ്ടൊ എന്ന കാര്യത്തിൽ സംശയമാണു. ഈ അടുത്തു ഇരുതി സുട്ട്രുവിൽ വളരെ മികച്ച സംഗീതം ആയിരുന്നു കൊടുത്തിരുന്ന കാര്യം മറക്കുന്നില്ല. പാട്ടുകൾ എല്ലാം സന്ദർഭൊചിതം ആയിരുന്നതു കൊണ്ടു ബോറടിച്ചില്ല. പക്ഷെ സന്തൊഷ് നാരായണൻ ഒരു പാട്ടിൽ തലൈവർക്കു ശബ്ദം കൊടുക്കാനുള്ളാ ചേതോവികാരം മനസിലായില്ല.
എഡിട്ടിംഗ് കുറച്ചു കൂടി നന്നാക്കാം എന്നു തൊന്നി.. ആ ലാഗ് വരുന്ന സീനുകളിൽ അൽപം ശ്രദ്ധിച്ചിരുന്നുവെങ്കിൽ..... ജി. മുരളി ചെയ്ത ക്യാമറ മികച്ചുനിന്നു. ഒരേ ശൈലിയിൽ ഉള്ള ഷോട്ടുകൾ ഇത്തിരി ബോറായി മാറി.
ലോജിക്കുകളെ പറ്റി ചിന്തിക്കാതിരിക്കുകയും പ്രതീക്ഷയുടെ ചിറകിൽ കയറി തീയറ്ററിലേക്കു പോകാതിരിക്കുകയും ചെയ്താൽ ഈ ചിത്രം ആസ്വദിക്കാൻ കഴിയും. ഫാൻസിനും ആഘോഷിക്കാൻ കുറച്ചു സീനുകൾ ഉണ്ടെട്ടൊ..
എന്റെ റേറ്റിംഗ് 6.7 ഓൺ 10 (ആവറേജ് / വാച്ചബിൾ)
പടയപ്പ തന്നെ ഇപ്പോഴും എന്റെ ഇഷ്ടപ്പെട്ട ദളപതി ചിത്രം.
തീയറ്റർ വിട്ടിറങ്ങുംബോൾ എന്റെ അതെ മനസ്ഥിതി ആയിരുന്നു മറ്റുള്ളവർക്കും എന്നു മനസിലാകുകയും രജിനികാന്ത് അല്ലാതെ വേറെ ആരു അഭിനയിച്ചാലും ഈ ചിത്രത്തിന്റെ അവസ്ഥ മാറിപ്പൊയേനേം എന്നു ഉറപ്പാണു. That proves the Power of thalapathi.
No comments:
Post a Comment