Cover Page

Cover Page

Friday, July 22, 2016

181. Sultan (2016)

സുൽത്താൻ (2016)



Language : Hindi
Genre : Action | Drama | Romance | Sports
Director : Ali Abbas Zafar
IMDB : 7.4

Sultan Theatrical Trailer


കഴിഞ്ഞ വർഷം ഈദിനു ഞാൻ ബാജ്‌റങ്ങി ഭായിജാൻ കണ്ടു എന്റെ മനം കവർന്നെങ്കിൽ ഇത്തവണ ഞാൻ സൽമാൻ ഖാന്റെ സുൽത്താൻ ആണ് കണ്ടത്. അലി അബ്ബാസ് സഫർ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാൻ, അനുഷ്ക ശർമ, രൺദീപ് ഹൂഡ ഒരു കാമിയോ വേഷത്തിലും പ്രത്യക്ഷപ്പെടുന്നു. വിശാൽ ശേഖർ ആണ് സംഗീതം.

സുൽത്താൻ അലി ഖാൻ എന്ന ഒരു ഗുസ്‌തിതിക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. അയാളുടെ പ്രാരംഭ ജീവിതം, പ്രണയം, പ്രണയനൈരാശ്യം, അയാളുടെ ഉയർച്ചകൾ താഴ്ചകൾ എല്ലാം അനാവരണം ചെയ്തു പോകുന്നു ഈ സിനിമ.


ആദ്യ പകുതി മികച്ച രണ്ടു മൂന്നു സന്ദർഭങ്ങളും കോമഡിയും ഒക്കെ ആയി പോയി. പക്ഷെ ലാഗ് നല്ല രീതിയിൽ അനുഭവപ്പെട്ടു. 
രണ്ടാം പകുതി കുറച്ചൊക്കെ ക്ലിഷേകൾ ഉണ്ടായിരുന്നുവെങ്കിലും വളരെ നന്നായി തന്നെ എടുത്തു. പ്രത്യേകിച്ചു ആക്ഷൻ രംഗങ്ങൾ. രണ്ടാം പകുതി പല ഇടത്തും സാലാ ഖദൂസ് / ഇരുതി സ്യൂട്ടരുവിനെ ഓർമ്മിപ്പിച്ചു.


പല വികാര നിർഭരമായ ഡയലോഗുകളും ശരിക്കും മനസിൽ തട്ടും. സൽമാൻ ഖാൻ തന്റെ അഭിനയം നല്ല രീതിയിൽ കാഴ്ച വെച്ചു. ചിത്രത്തിൽ അദ്ദേഹത്തിന്റെ തനതായ സ്വഭാവം കാണിക്കുന്നതും മാപ്പു പറയലും ഒക്കെ നന്നായി. പക്ഷെ എന്തോ ഒരു പോരായ്മ എനിക്കെപ്പോഴും തോന്നിയിരുന്നു. അദ്ദേഹത്തിന്റെ പ്രായം ശരിക്കും മുഖത്തു വിളിച്ചറിയിക്കുന്നുണ്ട്. സീരിയസ് സീനുകളിൽ കോമാളി വേഷങ്ങൾ ഇത്തിരി ഒഴിവാക്കാമായിരുന്നുവെന്നും തോന്നി.
അനുഷ്ക ശർമ തന്റെ വേഷം നല്ല രീതിയിൽ തന്നെ ചെയ്തു. പ്രീ-ഇന്റർവെൽ സീൻ അനുഷ്ക തകർത്തു. നല്ല അഭിനയം ആയിരുന്നു. ചെറിയ റോൾ ആയിരുന്നുവെങ്കിലും രൻദീപ് ഹൂഡ മികച്ച രീതിയിൽ ചെയ്തു. ടിവി ആക്ടർ ആയ അമിത് സാധ് തരക്കെടില്ലാത്ത പ്രകടനം കാഴ്ച വെച്ചു. സുൽത്താന്റെ സുഹൃത്തായി വന്ന പയ്യൻ (പേരറിയില്ല) നല്ല രീതിയിൽ പ്രകടനം നടത്തി.
ഗാനങ്ങൾ മടുപ്പിച്ചില്ല, സീനുകളുമായി കൂട്ടിയിണക്കി ഗാനങ്ങൾ കൊണ്ടു പോയത് കൊണ്ടു നന്നായി. വിശാൽ ശേഖർ നല്ല സംഭാവനയാണ് ചിത്രത്തിന് നൽകിയത്. ഒത്തിരി പാട്ടുകൾ കല്ലുകടിയായി മാറി.
ക്യാമറവർക് വളരെ നന്നായിരുന്നു. പ്രത്യേകിച്ചു ആക്ഷൻ രംഗങ്ങളിൽ ക്യാമറയുടെ സഹായം വളരെയധികം സിനിമയ്ക്ക് ഗുണം ചെയ്തു.
മൂന്നു മണിക്കൂർ നീളം ചിത്രതിന്റെ ആസ്വാദന രീതിയെ തകിടം മറിച്ചു. 2:30 മണിക്കൂറിൽ താഴെ നിർത്തിയിരുന്നെങ്കിൽ നന്നായെനെ എന്നെനിക്കു തോന്നി. നല്ല രീതിയിൽ ലാഗ്‌ അതവാ വലിച്ചുനീട്ടൽ അനുഭവപ്പെട്ടിരുന്നു.
മൊത്തത്തിൽ പറഞ്ഞാൽ ഒരു ആവറേജ് ചിത്രം ആയി തോന്നി. സല്ലു ഫാൻസിനു ആഘോഷിക്കാനുമുള്ള ചിത്രമാണ്.
എന്റെ റേറ്റിങ് 6 ഓൺ 10 (detailed review പുറകെയുണ്ട്).
ഈ ഈദ് സല്ലുവിന് തന്നെ.

No comments:

Post a Comment