വെൽക്കം ടു ദി പഞ്ച് (2013)
Language : English (UK)
Genre : Action | Drama |Thriller
Director: Eran Creevy
IMDB : 6.1
Welcome To The Punch Theatrical Trailer
അവരുടെ വൈരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, മൂന്നാലു വർഷങ്ങൾക്കു മുൻപ് ലെവിൻസ്കി തന്റെ ഡിറ്റക്ടീവ് ജോലിയുടെ പ്രാരംഭ ഘട്ടത്തിലാണ് ജേക്കബ് സ്റ്റെൻവുഡ് എന്ന കുറ്റവാളിയെ പിടിക്കാൻ ആയി വല വിരിച്ചതു. എന്നാൽ, തന്റെ ഇടതു കാലിൽ വെടിയുണ്ട കൊണ്ടൊരു തുളയുമിട്ടു ജേക്കബ് കടന്നു കളഞ്ഞു. അന്ന് മുതൽ ലെവിൻസ്കി ജേക്കബിനായി കാത്തിരിക്കുകയാണ്. വര്ഷങ്ങൾക്കു ശേഷം ഒരു കഠിനകലഹം മൂലം അത്യാസന്ന നിലയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയ മകനെ കാണാൻ എത്തുന്ന ജേക്കബിനെ പിടിക്കാൻ ലെവിൻസ്കി വല വിരിച്ചു കാത്തിരിക്കുന്നു. പക്ഷെ, രണ്ടു പേർ മുഖാമുഖം വരുമ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്. രണ്ടു പേരും ഒരുമിച്ചു തങ്ങളുടെ പൊതുശത്രുവിനെ എതിരിടുന്നതാണ് കഥ.
ശത്രുവിന്റെ ശത്രു മിത്രം എന്ന സിമ്പിൾ ലോജിക്കിൽ വികസിപ്പിച്ചെടുത്ത കഥ ആണ് ഏറാൻ ക്രീവി എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മാക്സ് ലെവിൻസ്കിയായി ജെയിംസ് കോൺവേയും ജേക്കബ് സ്റ്റെൻവുഡ് ആയി മാർക് സ്ട്രോങ്ങും അഭിനയിച്ചിരിക്കുന്നു. രണ്ടു പേരും നന്നായി തന്നെ തന്റെ റോളുകൾ അവതരിപ്പിച്ചിരിക്കുന്നു. അവർ അതു തങ്ങളുടേതായ രീതിയിൽ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. രണ്ടു പേരും അഭിനയത്തിൽ മുന്നിട്ടു നിന്നു.
വളരെ വേഗതയാർന്ന ആഖ്യാനം ആണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ആക്ഷനും ചേസും ഗൺഫൈറ്റും ഒക്കെ സമന്വയിപ്പിച്ചു ചിത്രം മുന്നോട്ടു കൊണ്ടു പോകാൻ സംവിധായകന് കഴിഞ്ഞു. പശ്ചാത്തല സംഗീതവും ആ വേഗതയെ മുന്നോട്ടു തുടരാൻ സഹായിച്ചു. ഉദ്യോഗജനകമായ ഒരു ചിത്രമാണെങ്കിലും കുറച്ചു മെനക്കെട്ടു ചിന്തിച്ചു കഴിഞ്ഞാൽ ആരാകും വില്ലൻ എന്നു നമുക്ക് കൃത്യമായി മനസിലാകും, അവിടെയാണ് ഈ ചിത്രം പാളിയത്.
എന്നിരുന്നാലും, ഞാൻ ഈ ചിത്രം ശരിക്കും ആസ്വദിച്ചു തന്നെയാണ് കണ്ടത് എന്നിരുന്നാലും എന്തോ ഒന്നു ഈ ചിത്രത്തിൽ മിസ്സിങ് ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ഇൻഫേർണൽ അഫേർസ്, ഡീപാർറ്റഡ് എന്നിവയെ ഓർമ്മിപ്പിച്ചു.
Fast Paced Action Movies ആരാധകർക്കു ധൈര്യമായി കാണാൻ കഴിയുന്ന ചിത്രമാണ് വെൽകം ടു ദി പഞ്ച്.
എൻറെ റേറ്റിങ് 6.8 on 10

No comments:
Post a Comment