Cover Page

Cover Page

Saturday, February 17, 2018

261. Aadhi (2018)

ആദി (2018)



Language : Malayalam
Genre : Action | Crime | Thriller
Director : Jeethu Joseph
IMDB : 7.7

Aadhi Theatrical Trailer


​​​​എല്ലാ തവണയും നാട്ടിലേക്ക്‌ വിമാനം കയറുമ്പോൾ പറ്റ്വാച്ചാ കുറേ മലയാള സിനിമകൾ റിലീസിന്റെ അന്നും അല്ലതെയും കാണണമെന്ന് ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇതിനു മുൻപ്‌ ഞാൻ കേരളത്തിലെ തീയറ്ററിൽ നിന്നും കണ്ടത്‌ പ്രേതം മാത്രമാണു. ഇത്തവണ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കാണാൻ സാധിച്ചത്‌ പ്രണവ്‌ മോഹൻലാൽ ആദ്യമായി അഭിനയിച്ച ആദി ആണു.

ഒരു പ്രസിദ്ധ സംഗീതജ്ഞൻ ആകണം എന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു യുവാവ്‌ ആണു ആദി. സുഹ്രുത്തിന്റെ സഹായപ്രകാരം ബെംഗലൂരുവിലെ ഒരു ക്ലബിൽ പാടുന്നതിനിടയ്ക്ക്‌ സംഭവിക്കുന്ന അത്യാഹിതം പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു. ഒരു കൂട്ടം ആളുകളുടെ ഇരയായി മാറിയ ആദി അവരിൽ നിന്നും എങ്ങിനെ രക്ഷ നേടുന്നുവെന്നതാണു ചിത്രത്തിന്റെ ഇതിവ്ര്യത്തം.

​തുടക്കക്കാരന്‍ എന്നാ യാതൊരു സങ്കോചവും കൂടാതെ തന്നെ പ്രണവ് മോഹന്‍ലാല്‍ തന്റെ റോള്‍ അനായാസം ചെയ്തു. പല റിവ്യുകളിലും കണ്ടിരുന്നു, പ്രണവ് അഭിനയ സീനുകളില്‍ എല്ലാം മോശമായിരുന്നു എന്ന്. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു തുടക്കക്കാരന്‍ എന്നാ നിലയിലും പ്രണവ് തന്‍റെ ജോലി നീതീകരിച്ചു. ആക്ഷന്‍ ഒക്കെ ഇത്ര അനായാസം ചെയ്യുന്നത് കണ്ടു, ഇദ്ദേഹം എന്ത് മാത്രം പരിശ്രമം ചെയ്തു എന്ന് മനസിലാക്കാന്‍ കഴിയും. പാര്‍കൂര്‍ ഒക്കെ മികച്ചു നിന്നു. ആ ഒരു പരിശ്രമത്തിനു എന്‍റെ ഒരു പ്രത്യേക അഭിനന്ദനം. അഭിനയം കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ ഒരു നല്ല നടന്‍ എന്നാ നിലയിലേക്ക് ഉയരാന്‍ കഴിയും. സ്ക്രീനില്‍ പല തവണ പ്രണവിനെ കാണുമ്പോള്‍ പഴയ ഒന്നാമനിലെ ആ കൊച്ചു പയ്യനെ തന്നെയാണ് ഓര്‍മ്മ വരിക. ഒരു നിഷ്കളങ്കതയാണ് ആ മുഖത്തെപ്പോഴും കാണാന്‍ സാധിക്കുന്നത്.

സിദ്ദിഖ്, ലെന ആദിയുടെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ദിഖിനു ഈ റോള്‍ ഒക്കെ പുഷ്പം ഇറുക്കുന്ന ലാഘവത്തോടെ തന്നെ ചെയ്തു. ലെന, തുടക്കം ഒക്കെ നന്നായിരുന്നെങ്കിലും സെന്‍റിമെന്‍റല്‍ സീനുകള്‍ കുറച്ചൊക്കെ കയ്യടക്കത്തോടെ ചെയ്യാം എന്ന് തോന്നിപ്പോയി. അല്‍പം ഓവര്‍ തന്നെയായിരുന്നു. അനുശ്രീ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ജയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ കഥാപാത്രത്തിന് ഒരു grace ഉണ്ടായിരുന്നു .

എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നു സിജു വിത്സണ്‍, ഷറഫുദ്ദീന്‍ അവതരിപ്പിച്ച യഥാക്രമം ജയകൃഷ്ണന്‍, ശരത് എന്നാ കഥാപാത്രങ്ങള്‍. ഷറഫ് തന്റെ റോള്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സ്ഥിരം ചളിയടിയില്‍ നിന്നും മാറി സഞ്ചരിച്ചു ഒരു പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. സിജു വിത്സന്‍റെ അഭിനയത്തിലുള്ള മേക് ഓവര്‍ മികച്ചു നിന്നു. സ്ഥിരം ഫോര്‍മുലായിക് റോളില്‍ നിന്നും നെഗടീവ് ഷേഡ്‌​ ഉള്ള കഥാപാത്രം നന്നായി തന്നെ അവതരിപ്പിച്ചു. ഇവര്‍ക്ക് ആദി എന്നാ ചിത്രം കൊണ്ട് നല്ല റോളുകള്‍ തേടിയെത്താനുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്.

​മേഘനാഥന്‍​ എന്ന നടനെ വീണ്ടും തിരശീലയില്‍ കാണുമ്പോള്‍ ഒരു സന്തോഷം. അദ്ദേഹമോക്കെ നല്ല അഭിനേതാവായിട്ടും അവസരങ്ങള്‍ കുറയുന്നത് വലിയ കഷ്ടമാണ്. നമ്മുടെ സംവിധായകര്‍ നല്ല ആര്‍ട്ടിസ്റ്റുകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വളരെ പിന്നോക്കം ആണ്.

ജഗപതി ബാബുവിന്‍റെ ആവശ്യകത ആ റോളിനുണ്ടോ എന്നതൊരു ചോദ്യം അവശേഷിക്കുന്നു. അദിതി തരക്കേടില്ലാ.. എവിടെയൊക്കെയോ നിവേദ തോമസിന്‍റെ ചായ കാചിയിട്ടുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ??

മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ കാമിയോ റോളുകള്‍ ശരിക്കും അനാവശ്യമായി തോന്നി. പക്ഷെ മോഹന്‍ലാല്‍  ഇത്തിരി നേരം ഉണ്ടായിരുന്നുവെങ്കിലും നല്ല ഗ്ലാമറസ് തന്നെയാരുന്നു, . <3

ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ്. ജീത്തു ജോസഫ് കൈകാര്യം ചെയ്ത ആ വകുപ്പ്, ഒരു സിനിമക്ക് വേണ്ടി താത്കാലിക കെട്ടിപ്പടുക്കല്‍ ആണോ എന്ന് തോന്നിപ്പോകും. സംവിധായകന്‍റെ മേലങ്കി ഒരു പരിധി വരെ ന്യായമായി കൈകാര്യം ചെയ്തു. എന്നിരുന്നാലും ലെന - സിദ്ദിഖ് കോമ്പോ ആയ വൈകാരിക സീനുകള്‍ അല്പം കൂടെ ചിട്ടയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ നന്നായേനെ.  എഡിറ്റിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു, എന്നാല്‍ മോശമല്ലായിരുന്നു താനും. Crisp Editingന്‍റെ കുറവ് ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകള്‍ എല്ലാം തന്നെ നന്നായിരുന്നു, അല്‍പം സ്പോയിലര്‍ കലര്‍ത്തുകയാണെങ്കില്‍, ഗരാജില്‍ നിന്നും ഓടി രക്ഷപെട്ടു വരുന്ന ആദി ചെന്നെത്തുന്നത് ഒരു കോട്ടയില്‍ ആണ്, (ബാംഗളൂരില്‍ അങ്ങിനെ ഒരു കോട്ട ഞാനവിടെ ജോലി ചെയ്യുന്ന സമയത്തുണ്ടായിരുന്നില്ല എന്നതൊരു സത്യം, പുതുതായിട്ട്‌ വല്ലതും ഉണ്ടാക്കിയതാണോ.. പോക്കിരിയില്‍ മറ്റും കണ്ടിട്ടുണ്ട്).. ആ ലൊക്കേഷന്‍ ഒക്കെ സത്യം പറഞ്ഞാല്‍ പാര്‍ക്കൂര്‍ അഭ്യാസം കാട്ടാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. പക്ഷെ എന്നിരുന്നാലും അത് ഒട്ടും ബോര്‍ ആക്കിയുമില്ല. റോപ് ഉപയോഗിച്ച സീനുകളില്‍ ഒന്നും തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിലാകില്ല എന്നതാണ്  

ക്യാമറാമാന്‍ ആണ് എന്‍റെ അഭിപ്രായത്തില്‍ ടെക്നിക്കലി മികച്ചു നിന്നത്. സതീഷ്‌ കുറുപ്പ് അനായാസേന കൈകാര്യം ചെയ്തു. ചേസ് സീനുകളിലും പാര്‍ക്കൂര്‍ അഭ്യാസം നിറഞ്ഞ സീനുകളിലും ഒക്കെ അദ്ദേഹത്തിന്‍റെ കരവിരുതും കഴിവും അറിയാന്‍ കഴിഞ്ഞു. മികച്ച ക്യാമറവര്‍ക്ക് എന്ന് നിസംശയം പറയാം.

അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത പാട്ടുകള്‍ നന്നായിരുന്നു. പ്രണവ് പാടിയഭിനയിച്ച ജിപ്സി വുമണ്‍ അസാധ്യമായിരുന്നു. ഗിറ്റാര്‍ കോര്‍ഡോക്കെ വായിക്കുന്നത് കണ്ടാല്‍ തന്നെ മനസിലാകും, പ്രണവിന്‍റെ സംഗീതത്തോടുള്ള ഒരഭിനിവേശം.പക്ഷെ, പശ്ചാത്തല സംഗീതം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. ചേസിംഗ് സീനുകള്‍ക്കൊന്നും അത്ര effective impact ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ tension മുറുകുന്ന സീനുകള്‍ക്ക് ആവശ്യമായ സംഗീതവും നല്‍കുവാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ആവറേജ് സ്കോര്‍.

ഒരു തരത്തില്‍ പറഞ്ഞാല്‍ അത്ര മികച്ച ചിത്രമെന്നോന്നും അവകാശപ്പെടാനില്ലാത്ത കഥയുമൊക്കെയാണെങ്കിലും, മോശമല്ലാത്ത ആദ്യ പകുതിയും, ത്രില്‍ ആവശ്യത്തിലധികം തരുന്ന രണ്ടാം പകുതിയും (പ്രണവിന്‍റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്) കൊണ്ട് തൃപ്തികരമായ ചിത്രമായി തോന്നി.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10

Sunday, January 7, 2018

260. The Outlaws (2017)

ദി  ഔട്ട്ലോസ് (2017)



Language : Korean | Cantonese
Genre : Action | Crime | Thriller
Director : Kang Yeun Sung
IMDB : 7.1

The Outlaws Theatrical Trailer


നിങ്ങൾക്ക് കൈവിരലിലെ നഖങ്ങൾ കടിക്കുന്ന സ്വഭാവമുണ്ടോ??

എങ്കിൽഇതാ  രണ്ടു മണിക്കൂർ ഉള്ള കൊറിയൻ ഗാങ്സ്റ്റർ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ വിരലുകളിലെ നഖങ്ങൾമുഴുവൻ തീർന്നിട്ടുണ്ടാവും.

നവാഗതനായ കാങ് യു സങ് 2007 നടന്ന സംഭവത്തെ ആസ്പദമാക്കി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ഔട്ട്ലോസ്മാ ഡോങ്സ്യോക് നായകനായ ചിത്രത്തിൽ യൂ കെയെ സങ് വില്ലനായി അഭിനയിച്ചിരിക്കുന്നു

സോൾ നഗരത്തിലെ ഗുരോ ജില്ലയിലെ ഗരുഡോങ് ഡോങ് എന്ന ദേശം അടക്കി വാണിരുന്നത് അവിടുത്തെ ലോക്കൽ ഗാങ്ങുകൾ ആയിരുന്നു.എന്നാൽ വളരെ സമാധാനപരമായ നഗരത്തിൽ ചൈനയിൽ നിന്നും വന്ന ഹയോക്സപ (Heuksapa)  ഗാങ് വന്നതോടെ എല്ലാം തകിടംമറിയുന്നുഅവിടുത്തെ ലോക്കൽ ഗാങിലെ തലവന്മാരെ ഉന്മൂലനം ചെയ്യുകയും മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്തുകയും ചെയ്യുന്നു.നരാധമന്മാരായ അവർ മറ്റുള്ളവരെ ഭയപ്പെടുത്തി കാശ് പിരിക്കുകയും അവിടുത്തെ ലോക്കൽ ഗാങ്ങുകളുമായി രണകാഹളം മുഴക്കുകയുംചെയ്യുന്നുഅക്രമാസക്തമായ  പ്രദേശത്തിൽ സമാധാനം വിതയ്ക്കാനായി ഒരു കൂട്ടം പോലീസുകാർ നടത്തുന്ന പ്രയത്നമാണ് ദിഔട്ട്ലോസ്.

കൊറിയൻ ഗാങ്സ്റ്റർ ചിത്രങ്ങൾ കാണുവാൻ ഒരു രസം തന്നെയാണ്കാരണംവയലൻസ് ഒക്കെ ഒട്ടും ഏച്ചുകേടില്ലാതെ സിമ്പിൾ ആയിഎന്നാൽ റിയലിസ്റ്റിക് ആയി കാട്ടുകയും ചെയ്യുംആക്ഷൻ കൊറിയോഗ്രാഫി ചിത്രത്തിലുടനീളം മികച്ചു നിന്നുഅത് പോലെ ഗോർവയലൻസുംചിത്രത്തിൽ നടക്കുന്ന പല സീനുകളും മനസ്സിൽ നന്നേ പതിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

ക്ഷുഭിതനും എല്ലാം അല്പം നർമവും കലർന്ന പോലീസ് ഓഫീസർ ആയി മാ സൂക് ഡോ തകർത്തഭിനയിച്ചകഴിഞ്ഞ വർഷം റിലീസായട്രെയിൻ റ്റു ബുസാനിലെ മാസ് പരിവേഷിത റോളിന് ശേഷം നാല് സിനിമകൾ ഇറങ്ങിയെങ്കിലും പിന്നീട് ഞാൻ കാണുന്ന ചിത്രം ഇതാണ്.അദ്ദേഹം തന്റെ റോൾ ശരിക്കും ഒരു മാസ് റോളിന് സമാനമായിരുന്നുഡയലോഗ് ഡെലിവെറിയെല്ലാം സൂപ്പർനർമം ചാലിച്ചസംഭാഷണങ്ങൾ ആണ് കൂടുതലെങ്കിലും വികാരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തത്തിന്റെ മുഖത്തൂടെ മിന്നി മറഞ്ഞുകൊറിയൻസിനിമകളിലെ നടന്മാരിൽ ഒരാൾ കൂടിഈ ചിത്രം കഴിഞ്ഞപ്പോൾ  എൻ്റെ മനസ്സിൽ ഇടം നേടി.

Coldblooded വില്ലനായി യൂൻ ക്യേസങ് നന്നായി അഭിനയിച്ചുപക്ഷെവില്ലന് ഒരു ക്യൂട്ട് ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല,പക്ഷെ ചെയ്തികൾ എല്ലാം ഒരു രാക്ഷസനു സമാനമായതായിരുന്നുചിലപ്പോൾ സംവിധായകൻ മനസ്സിൽ വിചാരിച്ചതും അതാകാംപക്ഷെഅയാളുടെ ഹെയർസ്റ്റൈൽ നല്ല ബോറായി തോന്നിപക്ഷെ മൊത്തത്തിൽ കൊടൂരമായ വില്ലനായി നായകന് ഒരു നല്ല മത്സരം കാഴ്ച വെച്ചു.പക്ഷെ മുൻപുള്ള കൊറിയൻ ചിത്രങ്ങളിൽ കാണാറുള്ള സൈക്കോപാതിക് സാഡിസ്റ്റിക് വില്ലന്റെ ലെവലിലെത്താൻ കഴിഞ്ഞില്ല എന്ന്പറയാംമറ്റുള്ളവരിൽ രണ്ടു പേരെ മാത്രമേ മുൻപുള്ള ചിത്രങ്ങളിൽ കണ്ടിട്ടുള്ളൂ.. അവർ എന്നാൽ ചെറിയ റോളിൽ ഒതുങ്ങി പോവുകയുംചെയ്യുന്നുമറ്റുള്ള അഭിനേതാക്കൾ തങ്ങൾക്കു കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല.

ദി ഔട്ടലോസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും ഇത് ഒരു പുതിയ സംവിധായകന്റെ ചിത്രമാണെന്ന് മനസ്സിൽ തോന്നുകയില്ല.അത്ര ഗംഭീരമായ ആഖ്യാനമായിരുന്നുലോക്കെഷനും സെറ്റപ്പും ഒക്കെ നന്നായി തന്നെ അണിയിച്ചൊരുക്കിഒരു fast paced action movie  ആക്കാൻ അദ്ദേഹത്തിന് നൂറു ശതമാനവും കഴിഞ്ഞിട്ടുണ്ട്പ്രണയവും മെലോഡ്രാമകളും ഒഴിവാക്കിയത് തന്നെ വലിയ കാര്യംകളർഫിൽറ്ററുകൾ ഉപയോഗിച്ചിരിക്കുന്നത് പ്രശംസ അർഹിക്കുന്നുണ്ട്.  പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.

നിരാശ ഒരു കണിക പോലും നൽകാത്ത ഒരു ഗാങ്സ്റ്റർ ചിത്രം

എൻ്റെ റേറ്റിംഗ് 8.5 ഓൺ 10 

Saturday, January 6, 2018

259. Appu (1990)

അപ്പു (1990)






Language : Malayalam
Genre : Action | Comedy | Drama | Thriller
Director : Dennis Joseph
IMDB : 6.7


ആ ഗ്രാമത്തിലെ ഏറ്റവും നിഷ്കളങ്കനായ ചെറുപ്പക്കാരനാണ് അപ്പു. കൊല്ലപ്പണിയാണ് തൊഴില്‍. അനാഥനായ അപ്പു അന്ന് രാവിലെ തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയില്‍ ചാണ്ടിക്കുഞ്ഞാശാന്‍റെ കീഴില്‍ ഡ്രൈവിംഗ് അഭ്യസിക്കാന്‍ ചാണ്ടീസ് ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു.. ആദ്യ ദിവസം തന്നെ ചാണ്ടിയാശാനെ വെള്ളത്തില്‍ മുക്കി. സരോജിനിയെന്ന പെണ്‍കുട്ടിയുമായി അപ്പു പ്രണയത്തിലുമാണ്‌. അലമേലു നടത്തുന്ന ബാലെ ട്രൂപ്പില്‍ വന്ന സുഗന്ധി എന്നാ നൃത്തക്കാരി ആ നാട്ടില്‍ വന്നു. അപ്പു, ഗള്‍ഫില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്ന സമയത്താണ് സുഗന്ധി മാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. സാഹചര്യത്തെളിവുകള്‍ അപ്പുവിനെതിരായിരുന്നു. എന്ത് ചെയ്യാം. കേസില്‍ നിന്നും രക്ഷിക്കാം എന്നു പറഞ്ഞു അപ്പുവിനെ ഗോപന്‍ അറസ്റ്റ് ചെയ്യുന്നു. ഗോപന്‍റെ അമ്മായിഅമ്മ ഏര്‍പ്പാടാക്കിയ പ്രഭാകരന്‍ എന്ന വക്കീല്‍ അപ്പുവിന്‍റെ രക്ഷയ്ക്കെത്തുന്നു. തന്നെ ജ്യേഷ്ഠനെ പോലെ കരുതിയിരുന്ന ഗോപന്‍ സാര്‍ ചതിച്ചു എന്ന സത്യം പ്രഭാകരന്‍ വക്കീലില്‍ നിന്നും മനസിലാക്കുന്നു. ജെയിലില്‍ വെച്ച് പരിചയപ്പെട്ട വര്‍മയുടെ സഹായത്തോടെ ജയില്‍ ചാടുന്നു. ജയിലില്‍ നിന്നും നേരെ പോയത് തന്‍റെ പ്രണയിനിയായ സരോജിനിയുടെ വീട്ടിലേക്കാണ്. അവിടെ തനിക്കെതിരെ മൊഴി നല്‍കിയ അവളുടെ സഹോദരനായ രാമന്‍കുട്ടിയെ കാണാന്‍ ആയിരുന്നു, പിന്നീട് ചാണ്ടിക്കുഞ്ഞിന്‍റെയും വക്കീല്‍ പ്രഭാകരന്‍റെയും സഹായത്തോടെ യഥാര്‍ത്ഥ പ്രതികളെ കണ്ടു പിടിക്കുന്നതോടെ അപ്പു എന്നാ മനോഹര ചിത്രം തീരുന്നു.

ആദ്യത്തെ പകുതി ചിരിച്ചുല്ലസിക്കാന്‍ ഉതകുന്ന നര്‍മ മുഹൂര്‍ത്തങ്ങളും നാട്ടിന്‍പുറത്തെ നന്മകളും ഒക്കെ നിറഞ്ഞു നിന്നുവെങ്കിലും സുഗന്ധിയുടെ കൊലപാതകത്തോട് കൂടി അപ്പുവെന്ന ചിത്രം സീരിയസ് മൂഡിലേക്ക് മാറുന്നു. പിന്നീട് പിരിമുറുക്കം നിറഞ്ഞ സന്ദര്‍ഭങ്ങളും ആക്ഷനുമായി ചിത്രം മുന്‍പോട്ടു പോകുന്നു. വിരസത ഉണ്ടാക്കുന്ന സീനുകള്‍ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല.

ശ്രീകുമാരന്‍ തമ്പിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്രീകുമാരന്‍ തമ്പി എഴുതിയ രണ്ടു മനോഹര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയുടെ അസിസ്റ്റന്റ് ആയിരുന്ന സുന്ദരരാജന്‍ ആണ്. അദ്ദേഹം എന്‍റെ അറിവില്‍ ഈ ഒരൊറ്റ സിനിമക്ക് മാത്രമേ സംഗീതം നല്‍കിയിട്ടുള്ളൂ എന്നത് വിഷമകരമായ കാര്യമാണ്. കൂത്തമ്പലത്തില്‍ വെച്ച് എന്നാ ഗാനവും ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നാ ഗാനവും ഒരു തവണ കേട്ട് കഴിഞ്ഞാല്‍ പിന്നീട് കേട്ട് കൊണ്ടേയിരിക്കാന്‍ തോന്നുന്ന തരത്തിലുള്ള പാട്ടുമാണ്‌. എം.ജി. ശ്രീകുമാറും സുജാത മോഹനും ആണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ബിജിഎം സ്പെഷ്യലിസ്റ്റ് എസ്.പി. വെങ്കടേഷ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നല്ല തകര്‍പ്പന്‍ വര്‍ക്ക് തന്നെയായിരുന്നു അപ്പുവിനു വേണ്ടി അദ്ദേഹം കൊടുത്ത സംഗീതം.

മോഹന്‍ലാല്‍, അപ്പുവെന്ന കഥാപാത്രം അനായാസേന ചെയ്തു. നിഷ്കളങ്കത നിറഞ്ഞതും പ്രതികാരദാഹിയായ അപ്പുവായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു. നെടുമുടി വേണു സ്വതസിദ്ധമായ ശൈലിയില്‍ ചാണ്ടിക്കുഞ്ഞെന്ന കഥാപാത്രത്തിലൂടെ കോമഡി അവതരിപ്പിച്ചു. പോയ കാലത്തെ പ്രിയങ്കരിയായ നടിയായ സുനിത സരോജിനി എന്നാ അപ്പുവിന്‍റെ പ്രണയഭാജനത്തെ അവതരിപ്പിച്ചു. ഗോപനെ മുരളിയും രാമന്‍കുട്ടിയെ വിജയരാഘവനും അമ്മയെ കെ ആര്‍ വിജയയും അലമേലുവിനെ കെപിഎസി ലളിതയും പ്രഭാകരന്‍ വക്കീലിനെ ലാലു അലക്സും അവതരിപ്പിച്ചു. സുഗന്ധിയെ അവതരിപ്പിച്ച പെണ്‍കുട്ടിയുടെ പേര്‍ അറിയില്ല. എന്തായാലും കാണാന്‍ നല്ല സുന്ദരിയായിരുന്നു. രാജന്‍ പി. ദേവ് വര്‍മ്മയെന്ന കഥാപാത്രത്തിലൂടെ ഒരു കാമിയോയും ചെയ്തിട്ടുണ്ട്. ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ലാലേട്ടന്‍ എങ്ങിനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി എന്നതിന്‍റെ തെളിവാണ് നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്നാ നടന്‍റെ അപ്പുവെന്ന കഥാപാത്രം. എത്ര അനായാസമായാണ് 1990ല്‍ പുറത്തിറങ്ങിയ അപ്പു എന്നാ ഈ ചിത്രത്തിലെ അപ്പുവെന്ന കഥാപാത്രത്തിന്‍റെ നിഷ്കലങ്കതയുമൊക്കെ പ്രകടിപ്പിച്ചത്. ചിത്രത്തിലെ വിഷ്ണുവിനെ നമുക്കിടയ്ക്ക് കാണാന്‍ കഴിയും. ഇനി ഇങ്ങനെ ഒരു റോള്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാന്‍ പറ്റില്ലയെങ്കിലും , ആ കാലയളവില്‍ അവതരിപ്പിച്ചതൊക്കെ കാണാന്‍ ഒരു ചേല് തന്നെയായിരുന്നു.

എൻ്റെ റേറ്റിംഗ് 7 ഓൺ 10

Wednesday, December 27, 2017

258. Midnight Runners (Cheongnyeon gyeongchal) (2017)

മിഡ്നൈറ്റ് റണ്ണർസ് (2017)




Language : Korean
Genre : Action | Comedy | Crime | Thriller
Director : Kim Joo-hwan
IMDB : 7.1

ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഒരു ക്രൈം ആണ് മനുഷ്യക്കടത്ത്. അവയവങ്ങൾക്ക് വേണ്ടി, surrogacy (വാടക ഗര്ഭധാരണത്തിന്) വേണ്ടി, നിർബന്ധിത തൊഴിലാളികൾക്ക് വേണ്ടി,  വേശ്യാവൃത്തിക്കു വേണ്ടി മനുഷ്യരെ കടത്താറുണ്ട്. ഇതിനു വേണ്ടി അന്താരാഷ്‌ട്ര തലങ്ങളിൽ ഒരു വലിയ വലയം തന്നെയുണ്ടെന്നതാണ് വിഷമകരമായ നേർചിത്രം. ഇതേ സംഭവങ്ങളെ അവലംബിച്ചു എല്ലാ ഭാഷയിലും നിരവധി ചിത്രങ്ങൾ വന്നിട്ടുണ്ട്. കോമഡിയും ആക്ഷനും മിശ്രണം ചെയ്തു മേൽ പറഞ്ഞ ക്രൈം അവതരിപ്പിക്കുന്ന ഒരു ചിത്രമാണ് മിഡ്‌നൈറ്റ് റണ്ണർസ് (Cheongnyeon gyeongchal).

സോളിലെ വളരെ പ്രസിദ്ധമായ പോലീസ് സർവകലാശാലയിലെ വിദ്യാർത്ഥികൾ ആണ് ഗി ജൂണും ഹീ യൂളും. തമാശക്കാരനും എടുത്തുചാട്ടക്കാരനും ലോലഹൃദയനുമാണ് ഗിജൂൺ, എന്നാൽ അതിൻറെ നേർ വിപരീത സ്വഭാവമുള്ള ആളാണ് ഹീ യൂൾ. ഹീ യൂൾ ഒരു പുസ്തകപ്പുഴവുവും, അൽപം ചിന്തിച്ചു മാത്രമേ കാര്യങ്ങൾ ചെയ്യുകയുമുള്ളൂ. തുടക്കത്തിൽ രണ്ടു പേരും ശത്രുക്കൾ ആയിരുന്നുവെങ്കിലും  പിന്നീട് അവർ ഉറ്റ സുഹൃത്തുക്കൾ ആയി മാറി. ഒരു രാത്രിയിൽ ആഘോഷിക്കാൻ വേണ്ടി രണ്ടു പേരും സിറ്റിയിലേക്ക് പോകുകയും, അവിടെ വെച്ച് അവർ ഒരു പെൺകുട്ടിയെ കിഡ്നാപ് ചെയ്യുന്നത് കാണുന്നു. അവർ കിഡ്നാപ് ചെയ്ത വണ്ടിക്ക് പിന്നാലെ ഓടുകയും, എന്നാൽ അവരെ പിടിക്കാൻ കഴിയുന്നില്ല. അവർ അടുത്തു കണ്ട ഒരു പോലീസ് സ്റ്റേഷനിൽ ഈ ക്രൈം റിപ്പോർട്ട് ചെയ്യുവാൻ ശ്രമിക്കുകയും, പക്ഷെ അവിടെ ഏതോ ഹൈ പ്രൊഫൈൽ കിഡ്‌നാപ്പിംഗ് കേസ് അന്വേഷിക്കാൻ വേണ്ടി ഓടുന്ന പോലീസുകാർ അവരുടെ ആവശ്യം തിരസ്കരിക്കുന്നു. സർവകലാശാലയിൽ പഠിച്ച അറിവ് വെച്ച് രണ്ടു പേരും കൂടി കിഡ്നാപ് ചെയ്യപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേട്ടാൽ ഞെട്ടുന്ന രഹസ്യങ്ങളുടെ ചുരുളഴിയുന്നു.

തുടക്കം ചിരിച്ചു മറിയാനുള്ള തമാശകളോടെ ആരംഭിക്കുന്ന ചിത്രം, കുറച്ചു നേരത്തിനുള്ളിൽ ടോപ് ഗിയറിലേക്ക് മാറുന്നു. ആക്ഷനും, സീരിയസ് ആയ കാര്യങ്ങളും മിശ്രിതമായി അവതരിപ്പിക്കുമ്പോഴും തമാശയുടെ അളവ് കുറയാതിരിക്കാൻ സംവിധായകൻ ആയ കിം ജൂ ഹ്വാൻ (Kim Joo-hwan) ശ്രദ്ധിച്ചു. ആക്ഷൻ കൊറിയോഗ്രാഫി മികച്ചു നിന്നു. ക്യാമറവർക്ക്, സിജിഐ തുടങ്ങിയ ഡിപ്പാർട്ട്മെന്റും നന്നായിരുന്നു. സന്ദർഭോചിതമായ പശ്ചാത്തലസംഗീതം ചിത്രത്തിൻറെ മാറ്റ് കൂട്ടി. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്, കിംമിന്റെ സംവിധാന പാടവം ആണ്. SLAPSTICK കോമഡിയും ആക്ഷനും പിന്നെ മനം നടുക്കുന്ന കഥാപശ്ചാത്തലം (പ്രത്യേകിച്ച് മനുഷ്യക്കടത്തുകളുടെ പിന്നാമ്പുറം) എല്ലാം വളരെ മികച്ച രീതിയിൽ മാറി മറിഞ്ഞു വരുന്നു എന്നത് അദ്ദേഹത്തിൻറെ കഴിവാണ് കണക്കാക്കാം. ഒരു തരത്തിൽ കൊറിയൻ പോലീസിനെ കണക്കിനാട്ട് വിമർശിക്കുന്നുമുണ്ട് മിഡ്‌നൈറ്റ് റണ്ണർസ്.

മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച പാർക് സിയോ ജൂൺ (Park Seo‑joon) കാങ് ഹ നിയുൽ (Kang Ha-neul) എന്നിവർ മികച്ച പ്രകടനം കാഴ്ച വെച്ച്. പാർക്ക്, കോമഡി രംഗങ്ങളെല്ലാം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. രണ്ടു പേർക്കും ഒരു പ്രത്യേകത തന്നെയുണ്ട് അഭിനയത്തിൽ. ആക്ഷനും കോമഡിയും സെന്റിമെൻറ്സും ഒക്കെ വിശ്വാസയോഗ്യമായ തന്നെ പ്രകടിപ്പിച്ചു. വില്ലന്റെ പേര് അറിയില്ലയെങ്കിലും അദ്ദേഹവും നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരുന്നത്, എന്നിരുന്നാലും ചിത്രം നായക കഥാപാത്രങ്ങളെ ആയിരുന്നു പ്രധാനമായും ഫോക്കസ് ചെയ്തിരുന്നത്. മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ അവരുടെ ജോലി കൃത്യമായും ചെയ്തു.

വെറും 7 മില്യൺ കൊറിയൻ വോൺ മാത്രം ചെലവുള്ള മിഡ്‌നൈറ്റ് റണ്ണർസ് ഇതിനോടകം 41 ബില്യണോളം കളക്ട് ചെയ്തു 2017ൽ  ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പട്ടികയിൽ നാലാം സ്ഥാനത്തിലെത്തി.

109 മിനുട്ടുകൾ മാത്രം താഴെയുള്ള ചിത്രം ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കുകയില്ല. വയറു നിറച്ചു ചിരിക്കാനും നല്ല തകർപ്പൻ ആക്ഷൻ സീനുകൾക്കും ഈ ബഡി കോപ് ത്രില്ലർ മറക്കാതെ കാണുക.
നിങ്ങളെ നിരാശരാക്കുകേല എന്ന് എൻറെ ഉറപ്പ്.



എന്‍റെ റേറ്റിംഗ് 8.5 ഓണ്‍ 10






Wednesday, December 20, 2017

257. Bad Genius (Chalard Games Goeng)

ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്)



Language : Thai
Genre : Crime | Drama | Thriller
Director : Nattawut Poonpiriya
IMDB : 7.9

Bad Genius Theatrical Trailer

പൊതുവെ വളരെയധികം മികച്ച അഭിപ്രായങ്ങൾ വന്നു കഴിഞ്ഞാൽ ആ സിനിമ കാണുന്നത് വിരളമാണ്. കാരണം, പ്രതീക്ഷയുടെ ചിറകിലേറി വാനോളം പറന്നുയർന്നാവും സിനിമ കാണുവാൻ ഇരിക്കുക. അത് ശരിക്കും നമ്മുടെ ആസ്വാദന തലത്തിനു ഭംഗം വരുത്തുകയും ചെയ്യും. അങ്ങിനെ ഒഴിവാക്കിയ ചിത്രങ്ങൾ നിരവധി, പിന്നീട് വർഷങ്ങൾക്കിപ്പുറം ആവും കാണുവാൻ സാധിക്കുക..

സോഷ്യൽ മീഡിയകളിൽ ഈ അടുത്തു നിറഞ്ഞു നിന്നിരുന്ന ഒരു ത്രില്ലർ ഉണ്ടായിരുന്നു. തായിലൻഡ് ചിത്രമായ ബാഡ് ജീനിയസ് (ഷാർലാട് ഗെയിംസ് ജോങ്). ആദ്യമൊക്കെ കാണണ്ട എന്നൊക്കെ വിചാരിച്ചു ആവേശമൊക്കെ അടങ്ങുമ്പോൾ കാണാം എന്ന് കരുതി. പക്ഷെ, എന്തോ രണ്ടു ദിവസം മുൻപ് ഒരു പ്രത്യേക സാഹചര്യത്തിൽ ചിത്രം കാണാൻ ആരംഭിച്ചു.

സ്‌കൂളിൽ കോപ്പിയടി നടക്കുന്നതൊക്കെ സർവ സാധാരണമാണ്. ദേഹത്തും കയ്യിലും പേനയിലും റബറിലും ഒക്കെ എഴുതിയിട്ട് കോപ്പിയടിക്കുന്ന ചെറിയ രീതി മുതൽ മൈക്രോ സിറോക്സ് ആയി ഒരു വിഷയത്തിന്റെ പുസ്തകം തന്നെ ഹാളിൽ കൊണ്ട് പോയി കോപ്പിയടിച്ചതും വരെ ഞാൻ കേട്ടിട്ടുമുണ്ട് കണ്ടിട്ടുമുണ്ട്. ഇവിടെ സ്‌കൂളിൽ പഠിക്കുന്ന വളരെ മിടുക്കിയായ ഒരു പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളും ചേർന്ന് കോപ്പിയടിക്കുന്ന രീതി ആരും പ്രതീക്ഷിക്കാത്ത ഒരു തലത്തിൽ എത്തിക്കുന്നതാണ് ചിത്രത്തിൻറെ ഇതിവൃത്തം. പ്രതീക്ഷയുടെ എവറസ്റ്റിൽ നിന്ന് കൂടി കണ്ടിട്ടും ലവലേശം മങ്ങൽ ഏൽപ്പിച്ചില്ലായെന്നത് ഒരു വസ്തുത. 130 മിനുട്ടിൽ അവസാന കുറച്ചു നിമിഷങ്ങളിൽ വന്ന ലാഗ് ഒഴിച്ചാൽ, നമ്മളെ പിടിച്ചിരുത്താനുള്ള ഘടകങ്ങൾ നിറയെ ഉണ്ട്. വളരെ സിംപിളായ ഒരു കഥാതന്തു സംവിധാനത്തിൻറെയും മുഖ്യഅഭിനേതാക്കളുടെ പ്രകടനവും സിനിമയുടെ മൂഡ് നിലനിർത്തുന്ന പശ്ചാത്തല സംഗീതവും കൊണ്ട് സമ്പന്നമാണീ തായി ത്രില്ലർ. ത്രില്ലറിലുപരി ഒരു ഹീസ്റ്റ് ചിത്രം കൂടിയാണ് ബാഡ് ജീനിയസ്.

Countdown എന്ന ത്രില്ലറിന് ശേഷം Nattawut Poonpiriya അണിയിച്ചൊരുക്കിയ രണ്ടാമത്തെ ചിത്രം ആണ് ബാഡ് ജീനിയസ്. വളരെ മികച്ച രീതിയിലുള്ള മേക്കിങ് ആണ് ചിത്രത്തെ മറ്റുള്ള ത്രില്ലിൽ നിന്നും മാറ്റി നിർത്തുന്നത്. സംവിധായകന്റെ മനസറിഞ്ഞു കൊണ്ടുള്ള ഛായാഗ്രാഹണവും, എഡിറ്റിങ്ങും, കളറിങ്ങും ഒക്കെ കൊണ്ട് തന്നെ ഒരു മികച്ച ചിത്രമായി മാറി. CRISPY EDITING ബാഡ് ജീനിയസിൻറെ വേഗത നിയന്ത്രിക്കുന്നതിൽ അവിഭാജ്യ ഘടകമായി മാറി. ബാക്ക്ഗ്രൗണ്ട് സ്‌കോർ നൽകിയ ഒരു impact പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. ഓരോ നിമിഷവും ഉള്ളിൽ ഒരു ആകാംഷ ജനിപ്പിക്കാൻ സീനുകൾക്കനുസൃതമായുള്ള പശ്ചാത്തല സംഗീതത്തിനും കഴിഞ്ഞു.

താരതമ്യേന പുതുമുഖങ്ങളോടെ ആണ് ബാഡ് ജീനിയസ് നിർമ്മിച്ചത്. മുഖ്യ കഥാപാത്രമായ ലിന്നിനെ അവതരിപ്പിച്ചത് ഫാഷൻ മോഡൽ ആയ ചുടിമോൻ (Chutimon Chuengcharoensukying) എന്ന പെൺകുട്ടിയാണ്, അവരുടെ ആദ്യ ഫീച്ചർ ഫിലിം ആയ ഈ ചിത്രത്തിൽ ഏതൊരു ആൾക്കും അസൂയാ ഉണ്ടാക്കുന്ന വിധമായ പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. കുട്ടികളുടെ കഥാപാത്രങ്ങൾ ചെയ്ത എല്ലാവരുടെയും ആദ്യ ചിത്രമാണെങ്കിലും ഇവരെല്ലാം ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തരുമാണ്.എല്ലാവരും തങ്ങളുടെ ജോലി ഭംഗിയായി തന്നെ അവതരിപ്പിച്ചു. മുഖ്യ കഥാപാത്രങ്ങൾ ചെയ്ത ഇവരുടെ അഭിനയം കണ്ടാൽ ഒരിക്കൽ പോലും ഒരു പ്രേക്ഷകന് ഇവർ തുടക്കക്കാർ ആണെന്നു തോന്നുകയുമില്ല. ഒറ്റ വാക്കി തകർപ്പൻ.

ത്രില്ലർ വിഭാഗത്തിലുള്ള ഹീസ്റ്റ് സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ പാടില്ലാത്ത ഒരു ചിത്രമാണ് ബാഡ് ജീനിയസ്.

എൻറെ റേറ്റിംഗ് 09 ഓൺ 10

Saturday, December 16, 2017

256. Okja (2017)

ഓക്യ (2017)



Language : English | Korean
Genre : Action | Comedy | Drama| Fantasy
Director : Bong Joon Ho
IMDB : 7.4

Okja Theatrical Trailer

ഞാൻ മീജ, സൌത്ത് കൊറിയയിലെ മലനിരകൾക്കിടയിൽ മുത്തശ്ശനും ഒക്ജയുമായി ആണ് താമസം. കുഞ്ഞു വയസു മുതൽ എൻ്റെ കൂടെ കളിക്കൂട്ടുകാരന് ആയി ഓക്യ ഉണ്ട്. അങ്ങ് ദൂരെ നിന്നുമുള്ള വലിയ കോട്ടും സൂട്ടുമുള്ള ആളുകൾ മുത്തശനു വളർത്താൻ  ഏൽപ്പിച്ചതാണ് ഓക്യയെ. പക്ഷെ ഒരു ദിവസം ഓക്യയെ അവർ ന്യൂ യോർക്ക് എന്ന നഗരത്തിലേക്ക് കൊണ്ട് പോയി. അവർ അവളെ മാംസം ആക്കി വിപണിയിൽ വിറ്റഴിക്കും എന്നാ പറയുന്നത് അതിനു മുൻപേ എനിക്കവളെ എങ്ങിനെ എങ്കിലും രക്ഷപെടുത്തണം. മുത്തശ്ശൻറെ  സമ്മതം ഞാൻ ന്യൂ യോർക്കിലേക്ക് പോകുകയാണ്. ഭാഷ അറിയില്ല, നാടും അറിയില്ല, ആളുകളെയും അറിയില്ല.. പക്ഷെ ഞാൻ അവളെ രക്ഷിക്കും.

മീജയുടെയും ഓക്യയുടെയും കഥ പറയുന്നത് SnowPiercer, Mother , Memories of Murder തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബോങ് ജൂ ഹോ (Bong Joon Ho) ആണ്. വെറുതെ IMDBയിൽ തിരഞ്ഞു നടക്കുമ്പോഴാണ് ഇങ്ങനെ ഒരു ചിത്രത്തെ പറ്റി അറിയുന്നത്. ട്രെയിലർ കണ്ടപ്പോൾ ഇഷ്ടമായി അങ്ങിനെ കാണുവാൻ തുടങ്ങി. ഒരു കൊച്ചു കുട്ടിയുടെയും അവളുടെ പന്നിയുടെയും സൗഹൃദത്തിൻറെയും സ്നേഹത്തിൻറെയും കഥ പറയുന്ന ഓക്യ (പന്നിയുടെ പേര്) ഹൃദയഹാരിയും വികാരനിർഭരമായ ചിത്രം കൂടിയാണ്. വളർത്തു മൃഗങ്ങളോടുള്ള സ്നേഹം പ്രതിപാദിക്കുന്ന നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്, അതിൽ നിന്നും അധികം വിഭിന്നമാവുന്നില്ല ഓക്ജ. എന്നാൽ മികച്ച CGI വിഷ്വൽസും ക്യാമറവർക്കും ആക്ഷൻ സീക്വൻസും നല്ല അഭിനയ-നർമ മുഹൂർത്തങ്ങളും കൊണ്ട് സമ്പന്നമായ ചിത്രം ഒരിക്കൽ പോലും നമ്മെ നിരാശപ്പെടുത്തില്ല. ബാക്ക്ഗ്രൗണ്ട് സ്‌കോർ സന്ദർഭോചിതമായി മികച്ചു നിന്നു

An Seo Hyun എന്ന കൊച്ചു പെൺകുട്ടിയാണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രമായ മീജോയെ അവതരിപ്പിച്ചിരിക്കുന്നത്. നല്ല പക്വതയാർന്ന പ്രകടനമാണ് ആ കുട്ടി കാഴ്ച വെച്ചത്. വികാരനിർഭരമായ രംഗങ്ങൾ എല്ലാം തന്നെ അവളുടെ മുഖത്തൂടെ മിന്നി മറഞ്ഞു. റ്റിൽഡാ സവിൻറൺ (Tilda Swinton) മുഖ്യ വില്ലത്തിയെ അവതരിപ്പിച്ചു. ജാക്ക് ജൈലൻഹാൽ (Jake Gyllenhaal) കോമഡിയുടെ മേമ്പൊടിയോടു ചേർത്ത വില്ലനെയും അവതരിപ്പിച്ചു. രണ്ടു പേരും തങ്ങളുടെ കഥാപാത്രങ്ങളോട് ശരി വെയ്ക്കുന്ന പ്രകടനമായിരുന്നു. പോൾ ഡാനോ (Swiss Army Men, Prisoners Fame) വില്ലത്തിയെ എതിർക്കുന്ന ഒരു കഥാപാത്രമായി അഭിനയിച്ചിരിക്കുന്നു. ഒരു സീരിയസ് ചിത്രമാണെങ്കിലും മിക്ക സീനുകളിലും കോമഡി നന്നായി വർക്ക് ഔട്ടായിട്ടുണ്ട്.

ബോങ് ജൂ ഹോ (Bong Joon Ho) എന്ന അനുഗ്രഹീത സംവിധായകന്റെ മുൻപുള്ള ചിത്രങ്ങളുടെ നിലവാരം എത്തില്ലെങ്കിലും ഒരു ഫാൻറസി കോമഡി ചിത്രം ഒരു തവണ മുഷിപ്പില്ലാതെ കണ്ടിരിക്കാം. നിങ്ങൾ ഓക്യയെയും മേജോയെയും ഇഷ്ടപ്പെടും എന്നത് തീർച്ച. കണ്ടു കഴിയുമ്പോൾ ഒരു പുഞ്ചിരി നിങ്ങളുടെ ചുണ്ടിലും മനസിലും വിടരുമെന്നത് തീർച്ച.

എൻ്റെ റേറ്റിംഗ് 7.6 ഓൺ 10


ഇംഗ്ലീഷ്- കൊറിയൻ ഭാഷകൾ മിശ്രിതമായി ഒരുക്കിയ ഈ ചിത്രം സൗത്ത് കൊറിയയിൽ ചില തീയറ്ററിൽ റിലീസായി ലാഭം കൊയ്തു. പക്ഷെ, 50 മില്യനോളം ചെലവഴിച്ച ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തത്.

Saturday, December 2, 2017

255. Thor: Ragnarok (2017)

തോർ : റാഗ്നറോക് (2017)





Language : English
Genre : Action | Adventure | Comedy | Fantasy
Director : Taika Waititi
IMDB : 8.2

Thor Ragnarok Theatrical Trailer


അച്ഛൻ ഓഡിൻ മരണപ്പെടുന്നതിനു തൊട്ടു മുൻപാണ് ഞാൻ അറിഞ്ഞത് എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു എന്നത്. മരണത്തിന്റെ ദേവത ആയിരുന്നു അവർ. അച്ഛനു ശേഷം തടങ്കലിലായിരുന്ന അവർ അസ്ഗാർഡിന്റെ കിരീടത്തിനായി വരും. എന്ത് വില കൊടുത്തും അസ്ഗാർഡ് അവരുടെ കൈപ്പിടിയിൽ അമരാതെ നോക്കണം. കൂടെയുള്ളത് കുടിച്ച വെള്ളത്തിൽ  പറ്റില്ലാത്ത സഹോദരൻ ലോകിയും.

മാർവൽ സിനിമാറ്റിക് ശ്ര്യംഖലയിലെ പതിനേഴാമത്തെ ചിത്രവും തോർ സീരീസിലെ മൂന്നാമത്തെ ചിത്രവുമായി റാഗ്നറോക്. ന്യൂസീലൻഡ് സംവിധായകൻ ആയ ടായ്ക വൈറ്റി ആണ് സംവിധായകൻ. കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല, വളരെ കാലമായി മാർവൽ  പറയുന്ന സൂപ്പർ ഹീറോ കഥ തന്നെ. ലോകം രക്ഷിക്കാനായി വില്ലന് മേൽ സമ്പൂർണ വിജയം നേടുന്ന സൂപ്പർ നായക കഥാപാത്രം. 

ക്രിസ് ഹെംസ്വർത്ത് തോർ ആയി ശരിക്കും തകർത്ത് വാരി. കോമഡി ഒക്കെ അനായാസമായി തന്നെ ക്രിസ് കൈകാര്യം ചെയ്തു. ആ സിക്സ് പാക്ക് ബോഡിയിൽ ഇത്രയും കോമഡിയൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. കേറ്റ്  ബ്ലാൻചറ്റ് ഹേല ആയി മിന്നുന്ന പ്രകടനം തന്നെയാണ് നടത്തിയത്. ലോകിയായി ടോം ഹിഡിൽസ്റ്റൺ, ഹൾക്ക് തുടങ്ങിയവർ കോമഡിയുടെ കാര്യത്തിൽ പിന്നിലല്ലായിരുന്നു. സത്യം പറഞ്ഞാൽ, ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഉപരി നല്ല നർമ്മമുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ചിത്രം. ഡോക്ടർ സ്ട്രേഞ്ച് ഒരു കാമിയോ റോളിൽ വന്നു സ്‌ക്രീൻ നിറഞ്ഞു നിന്നു.

മാർവൽ സിനിമകളുടെ പ്രത്യേകത ആണ്, കോമഡിയും ആക്ഷനും എല്ലാം സമാസമം സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നത്. അത് കൊണ്ട് തന്നെ ഏതൊരു പ്രേക്ഷകനും ആസ്വദിച്ചു കാണുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. റാഗ്നറോർക്കിലും സ്ഥിതി വ്യത്യസ്തമല്ല എന്ന് തന്നെ പറയാം. നല്ല രീതിയിൽ പ്ളേസ്  ചെയ്ത കോമഡി ശരിക്കും വർക്ക് ഔട്ടായിട്ടുണ്ട്. ഗ്രാഫിക്സ് എല്ലാം മിൿച്ചു നിന്ന്.  ഒരു അഡ്വെഞ്ചർ ഫാന്റസി സിനിമക്ക് വേണ്ടിയാ എല്ലാ ചേരുവകളും സമാസം ചേർത്തിട്ടുണ്ട്. 

മൊത്തത്തിൽ ഒരു തവണ ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർടെയിനർ . പക്ഷെ എനിക്കിപ്പോഴും തോർ  ആദ്യ ഭാഗം തന്നെ പ്രിയപ്പെട്ടത്. 

എൻറെ  റേറ്റിംഗ് 7.5 ഓൺ 10 

പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഇൻഫിനിറ്റി വാറുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു കാരണം ഇപ്പോൾ ഇറങ്ങിയ ട്രെയിലറിൽ അതിൻറെ  സൂചനകൾ തരുന്നുണ്ട്.