ദി ഔട്ട്ലോസ് (2017)
Language : Korean | Cantonese
Genre : Action | Crime | Thriller
Director : Kang Yeun Sung
IMDB : 7.1
The Outlaws Theatrical Trailer
നിങ്ങൾക്ക് കൈവിരലിലെ നഖങ്ങൾ കടിക്കുന്ന സ്വഭാവമുണ്ടോ??
എങ്കിൽ, ഇതാ ഈ രണ്ടു മണിക്കൂർ ഉള്ള കൊറിയൻ ഗാങ്സ്റ്റർ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ വിരലുകളിലെ നഖങ്ങൾമുഴുവൻ തീർന്നിട്ടുണ്ടാവും.
നവാഗതനായ കാങ് യു സങ് 2007ൽ നടന്ന സംഭവത്തെ ആസ്പദമാക്കി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ഔട്ട്ലോസ്. മാ ഡോങ്സ്യോക് നായകനായ ചിത്രത്തിൽ യൂ കെയെ സങ് വില്ലനായി അഭിനയിച്ചിരിക്കുന്നു
സോൾ നഗരത്തിലെ ഗുരോ ജില്ലയിലെ ഗരുഡോങ് ഡോങ് എന്ന ദേശം അടക്കി വാണിരുന്നത് അവിടുത്തെ ലോക്കൽ ഗാങ്ങുകൾ ആയിരുന്നു.എന്നാൽ വളരെ സമാധാനപരമായ നഗരത്തിൽ ചൈനയിൽ നിന്നും വന്ന ഹയോക്സപ (Heuksapa) ഗാങ് വന്നതോടെ എല്ലാം തകിടംമറിയുന്നു. അവിടുത്തെ ലോക്കൽ ഗാങിലെ തലവന്മാരെ ഉന്മൂലനം ചെയ്യുകയും മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്തുകയും ചെയ്യുന്നു.നരാധമന്മാരായ അവർ മറ്റുള്ളവരെ ഭയപ്പെടുത്തി കാശ് പിരിക്കുകയും അവിടുത്തെ ലോക്കൽ ഗാങ്ങുകളുമായി രണകാഹളം മുഴക്കുകയുംചെയ്യുന്നു. അക്രമാസക്തമായ ആ പ്രദേശത്തിൽ സമാധാനം വിതയ്ക്കാനായി ഒരു കൂട്ടം പോലീസുകാർ നടത്തുന്ന പ്രയത്നമാണ് ദിഔട്ട്ലോസ്.
കൊറിയൻ ഗാങ്സ്റ്റർ ചിത്രങ്ങൾ കാണുവാൻ ഒരു രസം തന്നെയാണ്. കാരണം, വയലൻസ് ഒക്കെ ഒട്ടും ഏച്ചുകേടില്ലാതെ സിമ്പിൾ ആയിഎന്നാൽ റിയലിസ്റ്റിക് ആയി കാട്ടുകയും ചെയ്യും. ആക്ഷൻ കൊറിയോഗ്രാഫി ചിത്രത്തിലുടനീളം മികച്ചു നിന്നു. അത് പോലെ ഗോർവയലൻസും, ചിത്രത്തിൽ നടക്കുന്ന പല സീനുകളും മനസ്സിൽ നന്നേ പതിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
ക്ഷുഭിതനും എല്ലാം അല്പം നർമവും കലർന്ന പോലീസ് ഓഫീസർ ആയി മാ സൂക് ഡോ തകർത്തഭിനയിച്ച. കഴിഞ്ഞ വർഷം റിലീസായട്രെയിൻ റ്റു ബുസാനിലെ മാസ് പരിവേഷിത റോളിന് ശേഷം നാല് സിനിമകൾ ഇറങ്ങിയെങ്കിലും പിന്നീട് ഞാൻ കാണുന്ന ചിത്രം ഇതാണ്.അദ്ദേഹം തന്റെ റോൾ ശരിക്കും ഒരു മാസ് റോളിന് സമാനമായിരുന്നു. ഡയലോഗ് ഡെലിവെറിയെല്ലാം സൂപ്പർ. നർമം ചാലിച്ചസംഭാഷണങ്ങൾ ആണ് കൂടുതലെങ്കിലും വികാരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തത്തിന്റെ മുഖത്തൂടെ മിന്നി മറഞ്ഞു. കൊറിയൻസിനിമകളിലെ നടന്മാരിൽ ഒരാൾ കൂടിഈ ചിത്രം കഴിഞ്ഞപ്പോൾ എൻ്റെ മനസ്സിൽ ഇടം നേടി.
Coldblooded വില്ലനായി യൂൻ ക്യേസങ് നന്നായി അഭിനയിച്ചു. പക്ഷെ, വില്ലന് ഒരു ക്യൂട്ട് ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല,പക്ഷെ ചെയ്തികൾ എല്ലാം ഒരു രാക്ഷസനു സമാനമായതായിരുന്നു. ചിലപ്പോൾ സംവിധായകൻ മനസ്സിൽ വിചാരിച്ചതും അതാകാം. പക്ഷെഅയാളുടെ ഹെയർസ്റ്റൈൽ നല്ല ബോറായി തോന്നി. പക്ഷെ മൊത്തത്തിൽ കൊടൂരമായ വില്ലനായി നായകന് ഒരു നല്ല മത്സരം കാഴ്ച വെച്ചു.പക്ഷെ മുൻപുള്ള കൊറിയൻ ചിത്രങ്ങളിൽ കാണാറുള്ള സൈക്കോപാതിക് സാഡിസ്റ്റിക് വില്ലന്റെ ലെവലിലെത്താൻ കഴിഞ്ഞില്ല എന്ന്പറയാം. മറ്റുള്ളവരിൽ രണ്ടു പേരെ മാത്രമേ മുൻപുള്ള ചിത്രങ്ങളിൽ കണ്ടിട്ടുള്ളൂ.. അവർ എന്നാൽ ചെറിയ റോളിൽ ഒതുങ്ങി പോവുകയുംചെയ്യുന്നു. മറ്റുള്ള അഭിനേതാക്കൾ തങ്ങൾക്കു കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല.
ദി ഔട്ടലോസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും ഇത് ഒരു പുതിയ സംവിധായകന്റെ ചിത്രമാണെന്ന് മനസ്സിൽ തോന്നുകയില്ല.അത്ര ഗംഭീരമായ ആഖ്യാനമായിരുന്നു. ലോക്കെഷനും സെറ്റപ്പും ഒക്കെ നന്നായി തന്നെ അണിയിച്ചൊരുക്കി. ഒരു fast paced action movie ആക്കാൻ അദ്ദേഹത്തിന് നൂറു ശതമാനവും കഴിഞ്ഞിട്ടുണ്ട്. പ്രണയവും മെലോഡ്രാമകളും ഒഴിവാക്കിയത് തന്നെ വലിയ കാര്യം. കളർഫിൽറ്ററുകൾ ഉപയോഗിച്ചിരിക്കുന്നത് പ്രശംസ അർഹിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.
നിരാശ ഒരു കണിക പോലും നൽകാത്ത ഒരു ഗാങ്സ്റ്റർ ചിത്രം
എൻ്റെ റേറ്റിംഗ് 8.5 ഓൺ 10
No comments:
Post a Comment