തോർ : റാഗ്നറോക് (2017)
Language : English
Genre : Action | Adventure | Comedy | Fantasy
Director : Taika Waititi
IMDB : 8.2
Thor Ragnarok Theatrical Trailer
അച്ഛൻ ഓഡിൻ മരണപ്പെടുന്നതിനു തൊട്ടു മുൻപാണ് ഞാൻ അറിഞ്ഞത് എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു എന്നത്. മരണത്തിന്റെ ദേവത ആയിരുന്നു അവർ. അച്ഛനു ശേഷം തടങ്കലിലായിരുന്ന അവർ അസ്ഗാർഡിന്റെ കിരീടത്തിനായി വരും. എന്ത് വില കൊടുത്തും അസ്ഗാർഡ് അവരുടെ കൈപ്പിടിയിൽ അമരാതെ നോക്കണം. കൂടെയുള്ളത് കുടിച്ച വെള്ളത്തിൽ പറ്റില്ലാത്ത സഹോദരൻ ലോകിയും.
മാർവൽ സിനിമാറ്റിക് ശ്ര്യംഖലയിലെ പതിനേഴാമത്തെ ചിത്രവും തോർ സീരീസിലെ മൂന്നാമത്തെ ചിത്രവുമായി റാഗ്നറോക്. ന്യൂസീലൻഡ് സംവിധായകൻ ആയ ടായ്ക വൈറ്റി ആണ് സംവിധായകൻ. കഥയിൽ വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല, വളരെ കാലമായി മാർവൽ പറയുന്ന സൂപ്പർ ഹീറോ കഥ തന്നെ. ലോകം രക്ഷിക്കാനായി വില്ലന് മേൽ സമ്പൂർണ വിജയം നേടുന്ന സൂപ്പർ നായക കഥാപാത്രം.
ക്രിസ് ഹെംസ്വർത്ത് തോർ ആയി ശരിക്കും തകർത്ത് വാരി. കോമഡി ഒക്കെ അനായാസമായി തന്നെ ക്രിസ് കൈകാര്യം ചെയ്തു. ആ സിക്സ് പാക്ക് ബോഡിയിൽ ഇത്രയും കോമഡിയൊക്കെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല. കേറ്റ് ബ്ലാൻചറ്റ് ഹേല ആയി മിന്നുന്ന പ്രകടനം തന്നെയാണ് നടത്തിയത്. ലോകിയായി ടോം ഹിഡിൽസ്റ്റൺ, ഹൾക്ക് തുടങ്ങിയവർ കോമഡിയുടെ കാര്യത്തിൽ പിന്നിലല്ലായിരുന്നു. സത്യം പറഞ്ഞാൽ, ഒരു സൂപ്പർഹീറോ ചിത്രത്തിൽ ഉപരി നല്ല നർമ്മമുഹൂർത്തങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു ചിത്രം. ഡോക്ടർ സ്ട്രേഞ്ച് ഒരു കാമിയോ റോളിൽ വന്നു സ്‌ക്രീൻ നിറഞ്ഞു നിന്നു.
മാർവൽ സിനിമകളുടെ പ്രത്യേകത ആണ്, കോമഡിയും ആക്ഷനും എല്ലാം സമാസമം സ്‌ക്രീനിൽ അവതരിപ്പിക്കുക എന്നത്. അത് കൊണ്ട് തന്നെ ഏതൊരു പ്രേക്ഷകനും ആസ്വദിച്ചു കാണുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുകയില്ല. റാഗ്നറോർക്കിലും സ്ഥിതി വ്യത്യസ്തമല്ല എന്ന് തന്നെ പറയാം. നല്ല രീതിയിൽ പ്ളേസ് ചെയ്ത കോമഡി ശരിക്കും വർക്ക് ഔട്ടായിട്ടുണ്ട്. ഗ്രാഫിക്സ് എല്ലാം മിൿച്ചു നിന്ന്. ഒരു അഡ്വെഞ്ചർ ഫാന്റസി സിനിമക്ക് വേണ്ടിയാ എല്ലാ ചേരുവകളും സമാസം ചേർത്തിട്ടുണ്ട്.
മൊത്തത്തിൽ ഒരു തവണ ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർടെയിനർ . പക്ഷെ എനിക്കിപ്പോഴും തോർ ആദ്യ ഭാഗം തന്നെ പ്രിയപ്പെട്ടത്.
എൻറെ റേറ്റിംഗ് 7.5 ഓൺ 10
പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഇൻഫിനിറ്റി വാറുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു കാരണം ഇപ്പോൾ ഇറങ്ങിയ ട്രെയിലറിൽ അതിൻറെ സൂചനകൾ തരുന്നുണ്ട്.
മൊത്തത്തിൽ ഒരു തവണ ബോറടിക്കാതെ കാണാൻ കഴിയുന്ന ഒരു എന്റർടെയിനർ . പക്ഷെ എനിക്കിപ്പോഴും തോർ ആദ്യ ഭാഗം തന്നെ പ്രിയപ്പെട്ടത്.
എൻറെ റേറ്റിംഗ് 7.5 ഓൺ 10
പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ഇൻഫിനിറ്റി വാറുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു കാരണം ഇപ്പോൾ ഇറങ്ങിയ ട്രെയിലറിൽ അതിൻറെ സൂചനകൾ തരുന്നുണ്ട്.
No comments:
Post a Comment