Cover Page

Cover Page

Tuesday, December 6, 2016

211. Fantastic Beasts And Where To Find Them (2016)

ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആൻഡ് വേർ റ്റു ഫൈൻഡ് ദെം (2016)




Language : English
Genre : Action | Drama | Fantasy | Mystery
Director : David Yates
IMDB : 7.8

Fantastic Beasts And Where To Find Them Theatrical Trailer



ജെ കെ റൗളിംഗ് 2001ൽ എഴുതിയ അതെ പേരിലുള്ള നോവലിന്റെ ദൃശ്യാവിഷ്കരണമാണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ്.ഹാരി പോട്ടർ പരമ്പരയ്ക്കു ശേഷം റൗളിംഗ് കഥയെഴുതിയ ചിത്രമെന്ന പേരിലും ഹോളിവുഡിലെ മുന്തിയ അഭിനേതാക്കൾ അണിനിരന്ന ചിത്രമെന്ന പേരിലും റിലീസിന് മുൻപേ തന്നെ പേരെടുത്തിരുന്നു. ട്രെയിലർ കണ്ടപ്പോൾ തന്നെ ഒരു ദൃശ്യാനുഭവമാകുമെന്നു ഉറപ്പിച്ചിരുന്നു.

ന്യൂട്ട് സ്‌കമാണ്ടർ എന്ന മാന്ത്രികൻ ന്യൂയോർക്കിൽ എത്തിയതിനു ഒരു സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പെട്ടിക്കുള്ളിൽ മൃഗശാലയിൽ നിന്നും രക്ഷപെട്ട ജീവികളെ തിരിച്ചു അവിടെ തന്നെ ആക്കി പരിപാലിക്കണം. എന്നാൽ അതേ സമയം ന്യൂയോർക്കിൽ നടമാടിക്കൊണ്ടിരിക്കുന്ന ദുഷ്ടശക്തികളോടും കൂടി മല്ലിടണം എന്ന ദൗത്യം കൂടി വന്നെത്തുന്നു. സാധാരണ മനുഷ്യനായ ജേക്കബ് കൊവാൾസ്‌കിയും  മുൻ ഇൻസ്പെക്ടറുമായ ടിന ഗോൾഡ്‌സ്റ്റീനും അവരുടെ അനുജത്തി ഖ്‌വീനീയും കൂടി മല്ലിടുന്നതുമാണ് കഥ.

ആദ്യമേ പറയട്ടെ, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നു തന്നെയാണ് ഫന്റാസ്റ്റിക് ബീസ്റ്റ്സ്. ഹോളിവുഡിൽ അത്തരത്തിലുള്ള ഒരു സിനിമ കൂടി എന്നും കൂടിചേർക്കേണ്ടി വരും. പക്ഷെ കഥ, നമ്മെ പിടിച്ചിരുത്തുന്ന ഒന്നായി തോന്നിയില്ല. എന്നാൽ പല തരത്തിലുള്ള ജീവികളെയും ഒക്കെ കണ്ടു രസിക്കാം. വിഷ്വലി നമുക്ക് ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ചിത്രമാണ്.

ജേ കെ റൗളിങ്ങിന്റെ സ്ക്രിപ്റ്റിലുപരി എനിക്കവരിലെ ഭാവനാകൃത്തിനെയാണ് ഇഷ്ടപ്പെട്ടത്. ഇത്രയധികം ഭാവനക്ക് ചിറകു കൊടുക്കുന്ന ഒരു എഴുത്തുകാരിയെ ഞാനിതു വരെ കണ്ടിട്ടില്ല. എന്ത് മാത്രം ജീവികൾ ആണ്, പല രീതിയിലും പല ഭാവത്തിലും ഒക്കെ അവർ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്.അതിനു വ്യക്തമായ ഒരു ദൃശ്യം കൂടി സംവിധായകനായ ഡേവിഡ് യെറ്റ്സ് കൊടുത്തിരിക്കുന്നു.

ഹാരി പോട്ടറിന്റെ പ്രീഖ്വൽ ആയി വിശേഷിപ്പിച്ചിരുന്ന ഈ ചിത്രം   ഹാരി പോട്ടർ പ്രേക്ഷകർക്ക് നൽകിയ ഒരു സ്വാധീനം ഇല്ലാതെ പോയത് ഒരു വലിയ പോരായ്മ തന്നെയാണ്. ഗ്രാഫിക്സ്, ആക്ഷൻ എന്നീ മേഖലയിൽ മികച്ചു നിന്നുവെങ്കിലും ശക്തമായ കഥ ചിത്രത്തിൻറെ ആസ്വാദനതലത്തെ പിന്നോട്ട് വലിച്ചു. പശ്ചാത്തല സംഗീതം നന്നായിരുന്നു.

ന്യൂട്ട് സ്‌കമാൻഡറിനെ അവതരിപ്പിച്ച എഡ്ഡീ റെഡ്‌മെയ്ൻ നല്ല പ്രകടനം കാഴ്ച വെച്ചു. തമാശയും മായാജാലം അവതരിപ്പിക്കുന്നതിൽ അദ്ദേഹം ഒട്ടും പുറകിലോട്ടു പോയില്ല. പക്ഷെ അദ്ദേഹത്തിന്റെ ഹസ്കി ശബ്ദം ചിലപ്പോഴൊക്കെ മനസിലാകാതെ പോകുന്നുണ്ടായിരുന്നതൊഴിച്ചാൽ പ്രത്യേകിച്ച് പ്രശനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.
ഡാൻ ഫോഗ്‌ളർ അവതരിപ്പിച്ച രസികനായ ജോർജ് വളരെ മികച്ചു നിന്നു. ചിരി പടർത്തുന്ന രംഗങ്ങൾ ഡാനും എഡിയും ഒരുമിച്ചു നൽകുന്ന സീനുകൾ നല്ല രസകരമാക്കി ചിത്രീകരിച്ചു.
കോളിൻ ഫാരൽ സുപ്രധാനമായ വില്ലൻ വേഷത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിന് ആ റോൾ വളരെ അനായാസകരമായിരുന്നു.
എസ്രാ മില്ലർ, ക്രെഡൻസ് എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു.
ജോൺ വോയിറ്റ്, റോൺ പെർൾമാൻ തുടങ്ങിയ പ്രമുഖർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പക്ഷെ എന്നെ ഏറ്റവും അമ്പരിപ്പിച്ചു കഥാപാത്രം ജോണി ഡെപ്പ് എന്ന അതികായന്റെ കഥാപാത്രമാണ്. ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് ഞാനീ ചിത്രത്തിന്റെ രണ്ടാം ഭാഗം കാണും എന്നുറപ്പിച്ചിരിക്കുകയാണ്.

പ്രത്യേകിച്ച് എടുത്തു പറയാൻ ഉതകുന്ന പുതുമയുള്ള കഥയൊന്നുമല്ലെങ്കിലും ഒരു തവണ ഉറപ്പായിട്ടും ഈ ദൃശ്യവിരുന്നു അനുഭവിക്കുന്നതിൽ തെറ്റില്ല എന്ന് തന്നെയാണ് എന്റെ പക്ഷം.

എന്റെ റേറ്റിംഗ് 7.2 ഓൺ 10

No comments:

Post a Comment