Cover Page

Cover Page

Sunday, December 18, 2016

213. The Invisible Target (Naam yi boon sik) (2007)

ഇൻവിസിബിൾ ടാർഗറ്റ് (നാം യി ബൂൺ സിഖ്) (2007)



Language : Cantonese
Genre : Action | Crime
Director : Benny Chan
IMDB : 6.8



Invisible Target Theatrical Trailer


അടി, വെടി, പുക പിന്നെ നല്ല ഉശിരൻ ഫൈറ്റും കാണണമെങ്കിൽ ബെന്നി ചാൻ സംവിധാനം ചെയ്ത ഈ ഹോംഗ് കോങ്ങ് സിനിമ കണ്ടാൽ മതി. ദി ഇൻവിസിബിൾ ടാർഗട് എന്ന പേരുള്ള ചിത്രത്തിൽ വു ജിങ്, നിക്കോളാസ് സെ, ഷോൺ യു, ജെയ്‌സീ ചാൻ, ആൻഡി ഓൺ തുടങ്ങിയ നിരവധി പ്രമുഖർ വില്ലന്മാരും നായകന്മാരുമായി വേഷമിടുന്നു.

നഗരത്തിൽ നിരവധി അപകടകരമായ കൊള്ളകൾ നടത്തി പോന്ന റോണിൻ ഗാങ് എന്ന ഏഴംഗ സംഘത്തിനെ കുരുക്കിലാക്കാൻ വേണ്ടി മൂന്നു വ്യത്യസ്ത തലങ്ങളിൽ നിന്നുമുള്ള പോലീസ് ഓഫീസർ അണി ചേരുന്നതായാണ് കഥ.

ജാക്കീ ചാന്റെ മകൻ ആയ ജെയ്‌സീ ചാൻ ഈ ചിത്രത്തിൽ മൂന്നു നായകരിൽ ഒരാളായി വേഷമിടുന്നു. അഭിനയം തരക്കേടില്ല.. പക്ഷെ അച്ഛന്റെ അത്ര ആക്ഷനൊന്നുമില്ല. നിക്കോളാസ് സെ ഒരു ആക്രമണോത്സുക പോലീസുകാരനായും ഷോൺ യൂ പോലീസ് ഇൻസ്പെക്ടരും വേഷമിടുന്നു.. രണ്ടു പേരും തന്റെ റോളുകൾ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്തു. ആക്ഷനും ഇമോഷനുകൾക്കും മൂന്നു പേരുടെയും റോളുകളിൽ അവർ മികച്ചു നിന്നു. വു ജിങ് കൊള്ളസംഘത്തിന്റെ തലവനായി അഭിനയിച്ചു. സത്യം പറഞ്ഞാൽ, നല്ല അറുബോർ അഭിനയമായിരുന്നു. ഓവർ അഭിനയവും കണ്ണുരുട്ടി കാണിക്കലുമായിരുന്നു ടിയാന്റെ ചേഷ്ടകൾ. പക്ഷെ ആക്ഷനിൽ അദ്ദേഹം മികച്ചു നിന്നു. ആൻഡി ഓൺ, നല്ല ഒരു കഥാപാത്രവും ചെയ്തു.

കഥയിൽ അൽപം സസ്പെൻസ് ഒക്കെ ഒളിപ്പിച്ചു വെച്ച ഒരു ആക്ഷൻ  ചിത്രമാണ് ഇത്. പക്ഷെ, ഒരു ബോംബ് കഥയിലുപരി വലുതായൊന്നും തോന്നിപ്പിക്കാൻ കഴിഞ്ഞില്ല, ഊതിപ്പെരുപ്പിച്ച ബലൂൺ മാതിരിയാണ് ചിത്രം എനിക്ക് അനുഭവപ്പെട്ടത്. അൽപ സ്വല്പം കോമഡിയും നല്ല തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഒഴിച്ച് നിർത്തിയാൽ കഥയ്ക്ക് അത്ര കണ്ടു വ്യക്തത കിട്ടുന്നില്ല എന്നത് സാരം. ബെന്നി ചാന്റെ മുൻ ചിത്രങ്ങളായ ന്യൂ പോലീസ് സ്റ്റോറിയും, ഹൂ ആം ഐയുടെയും ഒന്നും അരികത്തു നിൽക്കാൻ കഴിയില്ലായെന്നതാണ് ഒരു കാര്യം.

ചുമ്മാ ഒരു നേരമ്പോക്കിന് കാണാൻ കഴിയുന്ന ഒരു ആക്ഷൻ പടം.

എന്റെ റേറ്റിങ് 5.8 ഓൺ 10

No comments:

Post a Comment