ഡങ്കൽ (2016)
Language : Hindi
Genre : Action | Drama | Biography | Sports
Director : Nitesh Tiwari
IMDB : 9.2
Dangal Theatrical Trailer
ആമീർ ഖാൻ സിനിമ റിലീസ് ആയാൽ പ്രേക്ഷകർക്ക് ഇപ്പോഴും പ്രതീക്ഷയാണ്. അതും കൃത്യമായ ഇടവേളകളിൽ റിലീസ് ആകുമ്പോൾ, അതിനു മാറ്റ് കൂടുകയും ചെയ്യും. പി.കെ. എന്ന ബ്ലോക്ക്ബസ്റ്ററിനു ശേഷം ആമീർ ഖാൻ ഹരിയാനയിലെ മഹാവീർ സിംഗ് ഫോഗാട് എന്ന മുൻ ഗുസ്തിക്കാരനും ഇന്ത്യൻ കോച്ചുമായിരുന്ന ജീവിതം ആണ് സിനിമയാക്കാൻ വേണ്ടി തിരഞ്ഞെടുത്തത്.
മഹാവീർ സിംഗ് ഫോകട് ഹരിയാനയിലെ ബലാലി എന്ന ഗ്രാമത്തിൽ നിന്നും ഉള്ള ഒരു മികച്ച ഗുസ്തിക്കാരനായിരുന്നു (റെസ്ലർ). നാഷണൽ ലെവൽ ചാമ്പ്യനും ഗുസ്തിയെ നെഞ്ചോട് ചേർത്തു പിടിച്ച മഹാവീറിന് പട്ടിണി കാരണം ഗുസ്തി കൈവിടേണ്ടി വരുകയും ഹരിയാന ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരനാകേണ്ടി വരുന്നു. തനിക്കു സാധിക്കാത്തത് തന്റെ മകനിലൂടെ സാധിക്കാം എന്ന് കരുതിയ മഹാവീറിന് ആദ്യം പിറക്കുന്നത് ഒരു പെൺകുഞ്ഞാണ്. ആകെ വിഷമത്തിലാകുന്ന മഹാവീറിന് അങ്ങിനെ നാല് പെൺകുഞ്ഞുങ്ങൾ ജനിക്കുന്നു. ഇതോടെ തന്റെ ലക്ഷ്യവും ആഗ്രഹവും കൈവിടുന്നു. പക്ഷെ അപ്രതീക്ഷിതമായ ഒരു സംഭവം അദ്ദേഹത്തിൻറെ ഉള്ളിലെ ആഗ്രഹങ്ങൾക്ക് ജീവൻ കൊടുക്കുന്നു. അങ്ങിനെ ഗീത, ബബിത എന്ന രണ്ടു മൂത്ത കുട്ടികളെ പരിശീലനം കൊടുക്കുവാൻ തുടങ്ങുന്നത്. ശേഷം ചരിത്രം.
തിരശീലയിൽ മുൻപിൽ നിൽക്കുന്നത് അമീർ ഖാൻ ആണെന്ന് ഒരിക്കൽ പോലും മനസ്സിൽ തോന്നുകയില്ല. മഹാവീർ സിംഗിന്റെ തന്നെ ജീവചരിത്രം കണ്മുന്നിൽ കാണുകയെന്ന തോന്നൽ ചിത്രത്തിലുടനീളം ഉണ്ടാവും.അത്രയ്ക്കും കറയറ്റ അഭിനയം, ഒരു പക്ഷെ അദ്ദേഹം ജീവിക്കുകയാണെന്നു വരെ തോന്നി പോകും.
ഗീത, ബബിത എന്നിവരുടെ കുട്ടിക്കാലം അവതരിപ്പിച്ച സൈറ വസീം, സുഹാനി ഭട്നാഗർ എന്നിവർ മികച്ച അഭിനയം ആണ് കാഴ്ച വെച്ചത്. രണ്ട് പേരുടെയും ആദ്യ ചിത്രമാണെന്ന് ഒരു തവണ പോലും നമുക്ക് അനുഭവപ്പെടില്ല.. അത്രയ്ക്ക് മികച്ചു നിന്നു അവരുടെ അഭിനയം. അത് മാത്രമല്ല ഒരു പ്രൊഫഷണൽ ഗുസ്തിക്കാർ കാണിക്കുന്ന അതെ രീതിയിൽ തന്നെ ഗുസ്തി പ്രകടനങ്ങളിൽ ഒക്കെ മികച്ചു നിന്നു.
ഇവരുടെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് യഥാക്രമം സീരിയലിലും അത്യാവശ്യം സിനിമയിൽ ചെറു റോളുകൾ ചെയ്ത ഫാത്തിമ സന ഷേക്കും പുതുമുഖമായ സാനിയ മൽഹോത്രയുമാണ്. രണ്ടു പേരും തന്റെ റോളുകളും മികച്ചതാക്കി എന്ന് പറയാതെ തരമില്ല. റെസ്ലിങിൽ യാതൊരു മുൻപരിചയമില്ലാത്ത ഇവർ റെസ്ലിങിലും മികവുറ്റ പ്രകടനം കാഴ്ച വെച്ചു. വികാരപ്രകടനങ്ങളിൽ കൂടി മികച്ചു നിന്നു. കൂട്ടത്തിൽ സ്‌ക്രീൻസ്‌പേസ് കൂടുതൽ സന ഷെയ്ക്കിനായിരുന്നു. അവർ ഉജ്വലമായ പ്രകടനം കാഴ്ച വെച്ചു.
ഓംകാർ എന്ന മഹാവീറിന്റെ അനന്തിരവനെ അവതരിപ്പിച്ചു. ആ കുട്ടിയുടെ പ്രകടനവും ഒന്ന് തന്നെയാണ്. ആയുഷ്മാൻ ഖുറാനയുടെ അനുജനായ അപാരശക്തി ഖുറാന ആണ് മുതിർന്ന ഓംകാർ ആയി അഭിനയിച്ചത്. ജ്യേഷഠന്റെ കഴിവുകൾ തനിക്കും കിട്ടിയിട്ടുണ്ട് എന്ന് തെളിയിച്ച അഭിനയം ആയിരുന്നു. കോമഡി ടൈമിങ്ങുൾപ്പടെ എല്ലാം മികച്ചതാക്കി രണ്ടു പേരും.
സീരിയലുകളിലൂടെ പ്രശസ്ത ആയ സാക്ഷി തൻവാർ ആണ് മഹാവീർ ഫോകടിന്റെ ഭാര്യയായ ദയയെ അവതരിപ്പിച്ചത്. നല്ല മികച്ച അഭിനയം തന്നെയായിരുന്നു. കൂടാതെ ഇന്ത്യൻ കോച് പ്രമോദ് കദം (സാങ്കല്പിക കഥാപാത്രം) അവതരിപ്പിച്ചത് ഗിരീഷ് കുൽക്കർണി. അദ്ദേഹം നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്.
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ നിരവധി അഭിനേതാക്കൾ അവതരിപ്പിച്ചു. അവരെല്ലാവരും തങ്ങളുടെ ഭാഗം വളരെ കൃത്യമായും ഭംഗിയായും അവതരിപ്പിച്ചു എന്നുള്ളത് സത്യം. ഇതിനൊക്കെ കടപ്പെട്ടിരിക്കുന്നത് ഈ ചിത്രത്തിൻറെ കാസ്റ്റിംഗ് ഡയറക്ടറോടാവും (ഉണ്ടെങ്കിൽ), അത്രയ്ക്ക് മികച്ച കാസ്റ്റിംഗ് ആണ് ചിത്രത്തിലുടനീളം. ചെറിയ റോളുകൾ മുതൽ വലിയ റോളുകൾ വരെ മികച്ചതാക്കാൻ കഴിഞ്ഞ അഭിനേതാക്കളെ തിരഞ്ഞെടുത്ത കാസ്റ്റിംഗ് ഡയറക്ടർ ഒരു പ്രധാന ഭാഗം നിർവഹിച്ചിരിക്കുന്നു.
കൃപാശങ്കർ (ഇന്ത്യൻ കോച്ച്) അദ്ദേഹത്തിൻറെ സംഭാവന ഈ ചിത്രത്തിൽ വളരെ വലുതാണ്. കാരണം, ഈ സിനിമയിലെ ഗീതയേയും ബബിതയെയും അവതരിപ്പിച്ച നാല് പെൺകുട്ടികളെയും ആമീർ ഖാനെയും വിവാൻ ഭട്ടേനെയെയും ഗുസ്തി പഠിപ്പിച്ചു സ്‌ക്രീനിൽ ഒരു തെറ്റ് കൂടിയും കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ അവതരിപ്പിച്ചത്, ഇദ്ദേഹത്തിന്റെ കൂടി കഴിവാണ്. അത് അഭിനന്ദിച്ചേ തീരൂ.
മഹാവീർ ഫോകടിന്റെ ജീവചരിത്രം ഡങ്കൽ എന്ന സിനിമയാക്കി എഴുതിയത് നാല് പേരാണ്. സംവിധായകനായ നിതേഷ് തിവാരിയും, പീയൂഷ് ഗുപ്ത, ശ്രേയസ് ജെയിൻ, നിഖിൽ മെഹറോത്ര എന്നിവരാണ്. മികച്ച എഴുത്തു എന്ന് തന്നെ പറയേണ്ടി വരും. സംഭാഷണങ്ങളും നല്ല രീതിയിൽ തന്നെ എഴുതി ചേർത്തിരിക്കുന്നു. അനാവശ്യമായ ഒരു സംഭാഷണം പോലും കണ്ടെത്താൻ കഴിയില്ല.
വളരെയധികം സാമൂഹിക വ്യവസ്ഥിതികൾ ചോദ്യം ചെയ്യുന്ന ചിത്രം കൂടിയായിരുന്നു ഇത്. ഭാരതത്തിൽ പൊതുവെ കണ്ടു വരുന്ന സ്ത്രീകൾക്കെതിരെയുള്ള വിരോധം, പെൺകുഞ്ഞുങ്ങൾ അല്ലെങ്കിൽ സ്ത്രീകൾ എന്തിനാണ് എന്ന് സമൂഹം ചിന്തിക്കുന്നത് ഒരു കൊച്ചു കുട്ടിയുടെ കണ്ണിലൂടെ കാട്ടുന്നത് ഒക്കെ മികച്ചു നിന്നു. ക്രിക്കറ്റ് ഒഴിച്ചുള്ള കായികയിനത്തിനോടും നീതിപാലകർ കാട്ടുന്ന അവജ്ഞ ഒക്കെ മികച്ചു രീതിയിൽ കാണാൻ കഴിഞ്ഞു. പക്ഷെ, ഈ കാര്യങ്ങൾ എല്ലാം മുൻപും പല ചിത്രങ്ങളിൽ വന്നിട്ടുമുണ്ട്. അത് കൊണ്ട് പുതുമ തോന്നിയില്ല. സംവിധാനം മികച്ചു എന്നിരുന്നാലും, അവസാന സീനുകളിൽ ഒരുആവേശം ചോർന്നത് പോലെ തോന്നി.
എടുത്തു പറയേണ്ട ഒന്ന് എന്താണെന്ന് വെച്ചാൽ ബോറടിക്കാനുള്ള ഒന്നുമില്ലായിരുന്നുവെങ്കിലും സിനിമയ്ക്ക് നല്ല നീളം തോന്നിപ്പിച്ചു. പല തവണ ഞാൻ ചിന്തിക്കുകയും ചെയ്തു. അത്രയ്ക്ക് ദൈർഘ്യം തോന്നിപ്പിച്ചു. ചിത്രസംയോജകനായ ബാലു സലൂജ കുറച്ചു കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നു എങ്കിലെന്നു തോന്നിപ്പോയി.
മലയാളത്തിലെ തന്മാത്രയ്ക്ക് കൂടാതെ നിരവധി പ്രമുഖ ചിത്രങ്ങൾക്കു സേതു ശ്രീറാം ആണ് ഡങ്കലിന്റെ ക്യാമറ കൈകാര്യം ചെയ്തത്. പഞ്ചാബിലെ ഗ്രാമങ്ങളും മത്സരങ്ങളുമെല്ലാം നല്ല മനോഹരമായി ഒപ്പിയെടുത്തു ചിത്രത്തിൻറെ മനോഹാരിത വർധിപ്പിച്ചു. അതിവിശേഷം എന്ന് പറയേണ്ടൂ.
പ്രീതം ചക്രവർത്തിയുടെ സംഗീതം മനോഹരമായിരുന്നു. പശ്ചാത്തല സംഗീതവും അതേ, പാട്ടുകളും അതേ, രണ്ടും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ദലേർ മെഹന്ദി പാടിയ ഡങ്കൽ എന്ന പാട്ടു തീയറ്റർ പ്രകമ്പനം കൊള്ളിക്കുന്ന ഒന്നായിരുന്നു.
ടീംവർക്കും കഴിവും പ്രകടനങ്ങളും ഒത്തു ചേർന്ന ഒരു മനോഹരമായ ഒരു ചിത്രമാണ് ഡങ്കൽ. എക്കാലത്തെയും മികച്ച Sport-Biopic-Inspirational Movie ആയി കണക്കാക്കപ്പെടേണ്ട ചിത്രം തന്നെയാണ് ഡങ്കൽ. പക്ഷെ, കായികയിനത്തിൽ ഡങ്കലിനു മേലെ നിൽക്കുന്ന ചിത്രങ്ങൾ മുന്പിറങ്ങിയിട്ടുമുണ്ടെന്ന കാര്യം ഇവിടെ പറഞ്ഞു കൊള്ളുന്നു.
എൻറെ റേറ്റിങ് 8.2 ഓൺ 10

No comments:
Post a Comment