Cover Page

Cover Page

Sunday, May 4, 2025

305. RETRO (2025)

RETRO (2025)

 റിട്രോ (2025)

 RETRO THEATRICAL TRAILER

ഒരു ഗുണവുമില്ലാത്ത ബിരിയാണി കിട്ടുന്ന ഹോട്ടലാണെന്ന് അറിഞ്ഞു കൊണ്ട് നമ്മൾ അവിടുന്ന് കഴിക്കുമ്പോൾ നല്ല വെടിപ്പുള്ള ഒരു ബിരിയാണി കിട്ടിയാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ.. അതായിരുന്നു എനിക്ക് റിട്രോ..

റിലീസിന് മുൻപ് ഒരാഴ്ച മുൻപേ റിട്രോ ടിക്കറ്റു ഞാൻ ബുക്ക് ചെയ്തു. റിലീസിന്റെ അന്നു മുതൽ ഫേസ്ബുക്കിലുള്ള സുഹൃത്തുക്കൾ പടം പടുമോശമാണെന്നൊക്കെ പറഞ്ഞത് കൊണ്ട് മനസ്സങ്ങാട്ടു മടിച്ചു. ഇവിടെ ടിക്കറ്റ് കാൻസലേഷൻ ഇല്ലാത്തതു കൊണ്ട് മൊത്തത്തിൽ അടപടലം. പിന്നെ ആകെയൊരു പോംവഴി.. പ്ളെക്സുകാരുടെ കാലു പിടിച്ചു വേറേതെങ്കിലും പടത്തിനു കയറുക. എന്തായാലും.. തീയറ്ററിൽ എത്തി.. മറ്റു സിനിമകളുടെ ടൈമിംഗ് ഒന്നും അതെ സമയത്തു ഇല്ല.. ഉള്ളതോ "തുടരും" മാത്രം.. അതെന്തായാലും ഹൌസ്ഫുൾ ആണ്. വേറെ വഴിയില്ല.. അധികം നേരം വൈറ്റ് ചെയ്യാനും വയ്യ. അപകടം അറിഞ്ഞോണ്ട് തന്നെ ട്രെയിനിന് തല വെയ്ക്കാം..!!
ഞാനും എന്റെ സഹധർമ്മിണിയും തീയറ്ററിൽ കയറി. വളരെ കുറച്ചു ആളുകൾ മാത്രം. സിനിമ തുടങ്ങി. കുഴപ്പമില്ല. സൂര്യ ഇൻട്രോ വന്നു.. എല്ലാം കൊള്ളാം.. പിന്നെ ഒരു 15-20 മിനുട്ട് നീളുന്ന ഒറ്റ ഷോട്ട് ഉണ്ട്.. മനോഹരം.. എന്നല്ല.. കിടു..
ശരിക്കും കിടിലൻ എന്ന് പറയാം.. അങ്ങിനെ ഇന്റർവൽ ആയി. തീയറ്ററിൽ ഒരു 60-70% ആളായിട്ടുണ്ട്. മൊത്തത്തിൽ ഒരു വൈബ് ഉണ്ട്.. ഏതു genre ആണെന്നറിയാത്ത ഒരു പോക്ക്.
ഇനി ഫേസ്‌ബുക്കിൽ ഒക്കെ കണ്ട പോലെ ഇത് വരെ അവരാതം ആയില്ല, പക്ഷെ സൂര്യ ആയോണ്ട് പ്രതീക്ഷ തള്ളിക്കളയാൻ പറ്റില്ലല്ലോ.. സെക്കൻഡ് ഹാഫ് ആയിരിക്കും അടപടലം എന്ന് കരുതി പ്രതീക്ഷയോടെ കാത്തിരുന്നു. രണ്ടാം പകുതിയിലെ കഥ സിംപിൾ ആണ് ഒരു നാടിന്റെയും നാട്ടാരുടേയും രക്ഷകനായി മാറുന്ന സ്ഥിരം ടെംപ്ളേറ്റ്, അതിൽ കംസന്റെയും കൃഷ്ണന്റെയും modernized വേർഷൻ കഥ ഉണ്ട്. സിനിമ തീർന്നു.. എനിക്കും എന്റെ സഹധർമ്മിണിയ്ക്കും ഇഷ്ടപ്പെട്ടു. പിന്നെ അവിടെ ഉണ്ടായിരുന്ന ഭൂരിഭാഗം ആളുകൾക്കും ഇഷ്ടപ്പെട്ടു എന്ന് അവരുടെ കയ്യടികളിൽ നിന്നും മനസിലാക്കാം.

ഇനി സിനിമയെ പറ്റി പറഞ്ഞാൽ, കാർത്തിക്ക് സുബ്ബരാജിന്റെയും സൂര്യയുടെ ബെസ്റ്റ് പടമെന്നൊന്നും ഒരികലും പറയാൻ കഴിയില്ല. എന്നിരുന്നാലും എനിക്ക് ഒട്ടും ബോർ അടിച്ചില്ല.. കോമഡിയൊക്കെ നന്നായിരുന്നു, കാർത്തിക്കിന്റെ ബ്ലാക്ക് ഹ്യൂമർ ആണ്. പ്രണയ സെക്റ്റർ ഒക്കെ ക്രിഞ്ച് ആരുന്നു അത് പിന്നെ അങ്ങിനെ ആണല്ലോ. SANA - സോങ്‌സ് ആൻഡ് ബിജിഎം സിനിമയെ പലയിടത്തും നല്ല പോലെ എലിവേറ്റ് ചെയ്യുന്നുണ്ട്.. പുള്ളി കിടു തന്നെയാരുന്നു. ശ്രേയാസ് കൃഷ്ണയുടെ ക്യാമറവർക്ക് അതി ഗംഭീരം. ജവാൻ, ഭാഗി ഒക്കെ ചെയ്ത കെച്ച കംബാക്ക്‌ടീ ആണ് ആക്ഷൻ കൊറിയോഗ്രാഫി.. റോ ആക്ഷൻ സെൻസ് ഒക്കെ കിടുവായിട്ടു തന്നെ ചെയ്തു വെച്ചിട്ടുണ്ട്.

സൂര്യ, അഭിനയവും ആക്ഷനും ഒക്കെ നന്നായിട്ടുണ്ട്. പൂജ ഹെഗ്ഡെയും നന്നായിരുന്നു. മുൻകാല ഹീറോ എന്ന പരിവേഷം മാറ്റി വെച്ചാൽ ജയറാമും തന്റെ റോൾ നല്ലതാക്കി. പിന്നെ ജോജു, ഒരേ സമയം കൊടൂര വില്ലനായും കൊമേഡിയനായും നന്നായിട്ടു അവതരിപ്പിച്ചു. നാസർ, വിധു (കാർത്തിക്കിന്റെ മൂന്നു നാല് പടത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രദ്ധിച്ചത് ഇപ്പോഴാണ്) കിടുവാരുന്നു. മൊത്തത്തിൽ കഥയിലെ മിക്ക കഥാപാത്രങ്ങളും അല്പം eccentric ആയതു കൊണ്ട് തന്നെ അഭിനയവും അതെ രീതിയിൽ തന്നെയാരുന്നു.

സൂര്യയുടെ കംബാക്കാണോ അല്ലയോ എന്നൊന്നും എനിക്കറിയാൻ മേല.
എനിക്കെന്തായാലും ഇഷ്ടപ്പെട്ടു. 24-നു ശേഷം തീയറ്ററിൽ പോയി കാണുന്ന സൂര്യയുടെ പടമാണിത്. ഏകദേശം ഒൻപതു നീണ്ട വർഷം.

വലുതായിട്ടു ഒന്നും പ്രതീക്ഷിക്കാതെ പോയാൽ, ഇഷ്ടപ്പെടാൻ സാധ്യത ഉണ്ട് റിട്രോ.

My Rating 7.7 on 10 

Saturday, February 22, 2025

304. Companion (2025)

 COMPANION (2025)

കംപാനിയൻ (2025)

 


 

 Companion Theaterical Trailer

ഡ്രൂ ഹാൻകോക്ക് രചനയും സംവിധാനവും നിർവ്വഹിച്ച, സോഫി താച്ചറും ജാക്ക് ക്വെയ്‌ഡും അഭിനയിച്ച ഈ സിനിമ നിങ്ങളെ ചിരിപ്പിക്കാനും അതഅത് പോലെ തന്നെ ത്രില്ലടിപ്പിക്കാൻ കഴിയുന്ന ഒന്നാണ്.

സമീപഭാവിയിൽ നടക്കുന്ന കഥ, ജോഷും ഐറിസും അവരുടെ സുഹൃത്തുക്കളായ കാറ്റ്, എലി, പാട്രിക് എന്നിവരെ കാണുന്നതിനായി സെർജിയുടെ ഉടമസ്ഥതയിലുള്ള ഒറ്റപ്പെട്ട, ആഡംബരപൂർണമായ ഒരു തടാകത്തിനടുത്തു സ്ഥിതി ചെയ്യന്ന ഒരു വിലയിലേക്കു പോകുന്നു. അവിടെ വെച്ച് സെർജി ഐറിസിനെ ലൈംഗികമായി ആക്രമിക്കുമ്പോൾ, അവൾ സ്വയം പ്രതിരോധത്തിനായി അവനെ കൊല്ലുന്നു, അവിടെ നിന്നും ഓരോ സംഭവങ്ങൾ നടക്കുകയാണ്.
ഒരു ROLLERCOASTER RIDE ആണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്.

റോം-കോം, ബ്ലാക്ക് കോമഡി, ക്രൈം, ഹൊറർ, ത്രില്ലർ, സ്ലാഷർ, ഫാൻ്റസി, സയൻസ് ഫിക്ഷൻ തുടങ്ങിയ ജോൻറെയിൽ കൂടി ആണ് ചിത്രം മുൻപോട്ടു പോകുന്നത്. അത് കൊണ്ട് തന്നെ കമ്പനിയാൻ ഏതു ജോൻറെ ആണെന്ന് പറയുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രവചനാതീതമായ ഒരു ആഖ്യാനം രൂപപ്പെടുത്തിയതിന് എഴുത്തുകാരനും സംവിധായകനുമായ ഡ്രൂ ഹാൻകോക്കിന് വലിയ പ്രശംസ. തുടക്കത്തിൽ, ഇത് M3GAN അല്ലെങ്കിൽ Ex Machina പോലെയുള്ള മറ്റൊരു സിനിമയാണെന്ന് ഞാൻ കരുതി, പക്ഷേ ആ പ്രതീക്ഷകൾ അപ്പാടെ തെറ്റിച്ചു. ഓരോ അഞ്ചോ പത്തോ മിനുട്ടുകൾ ഇടവിട്ട് ട്വിസ്റ്റുകൾ വന്നൊണ്ടെയിരിക്കുന്നതു കാരണം, നിങ്ങള്ക്ക് വേറെ എന്തെങ്കിലും ചിന്തിക്കാനുള്ള ഇട ചിത്രം തരുന്നില്ല എന്നതാണ് ശ്രദ്ധേയം.

കഥപറച്ചിലിൽ നിർണായക പങ്ക് വഹിക്കുന്ന എലി ബോണിൻ്റെ ഛായാഗ്രഹണവും ഹൃഷികേശ് ഹിർവേ രചിച്ച ബാക്ക്‌ഗ്രൗണ്ട് സ്‌കോർ, ഒക്കെ സിനിമയുടെ ആഖ്യാനത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ബ്ലാക്ക് കോമഡി ഘടകങ്ങൾ സിനിമയിലുടനീളം നന്നായി ഉൾപ്പെടുത്തിയിരിക്കുന്നു അത് പോലെ രക്തച്ചൊരിച്ചുലകളും ഏറെയാണ്. അത് കൊണ്ടൊക്കെ തന്നെ ആസ്വദിച്ചു കാണാൻ ബുദ്ധിമുട്ടുകളൊന്നും തന്നെ ഉണ്ടാവുകയില്ല.

പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ, സോഫി താച്ചർ ഐറിസായി ഒരു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, വൈവിധ്യമാർന്ന വികാരങ്ങൾ എളുപ്പത്തിൽ സോഫി അവതരിപ്പിച്ചിരിക്കുന്നു. എല്ലാ രംഗങ്ങളിലും അവൾ തിളങ്ങി നിന്ന്. ജാക്ക് ക്വെയ്‌ഡും ജോഷിനെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. വളരെ കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ള സിനിമയിലെ, ഓരോ അഭിനേതാവും അവരുടെ മികച്ച ഔട്ട്പുട്ട് കൊടുത്തിട്ടുണ്ട്.

തീർച്ചയായും കണ്ടിരിക്കേണ്ട ഒന്ന്!
ഇതിനെ പറ്റി ഒന്നുമറിയാതെ സിനിമ കണ്ടു ഞെട്ടാൻ തയാറായിക്കൊള്ളുക.

My Rating 09 on 10

Sunday, December 26, 2021

303. Ajagajantharam (2021)

 Ajagajantharam (2021)
അജഗജാന്തരം (2021)




Language: Malayalam
Genre: Action
Director: Tinu Pappachen
IMDB: 8.4

Ajagajantharam Theatrical Trailer


ചില സിനിമകൾ തീയറ്ററിൽ തന്നെ അനുഭവിച്ചാസ്വദിക്കണം എന്ന് പറയാറില്ലേ. അതിനു പറ്റിയ ഒരു ഉദാഹരണം ആണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ക്രിസ്തുമസ് പൂരത്തിന് കൊടിയേറിയ അജഗജാന്തരം. 

ഉത്സവപ്പറമ്പിലെ ഒരു രാത്രിയെ കേന്ദ്രീകരിച്ച വളരെ ലഘുവായ കഥാതന്തുവിൽ നിന്നും രണ്ടു മണിക്കൂർ നീണ്ട PURE ADRENALINE RUSH, അങ്ങിനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും ഈ സിനിമയെ. കിച്ചു ടെല്ലസിന്റെ കഥയ്ക്ക് കിച്ചുവും വിനീത് വിശ്വവും ചേർന്ന് കെട്ടിയുയർത്തിയ തിരക്കഥ. ഓരോ കഥാപാത്രങ്ങൾക്കും എന്തിനു ലൊക്കേഷന് വരെ അവർ തങ്ങളുടെ കഥയിൽ പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോൾ നമുക്ക് മനസിലാവും. 

നായകൻ ആയ ആന്റണി വർഗീസ് (പെപെ) അടിമുടി തിളങ്ങി, ആക്ഷൻ, അഭിനയം രണ്ടും വളരെ തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്തു. കിച്ചു ടെല്ലസ്, ഒന്നും പറയണ്ട, അങ്ങേര് സ്‌ക്രീനിൽ വന്നാൽ അങ്ങ് നിറഞ്ഞു നിൽക്കുവാണ്, അത്രയ്ക്കുമുണ്ട് സ്‌ക്രീൻ പ്രസൻസ്. അദ്ദേഹവും ആക്ഷൻ സീകവൻസുകൾ മികവുറ്റ പ്രകടനം കാഴ്ച വെച്ചു. ശരിക്കും എനിക്ക് റൈസിംഗ് സ്റ്റാർ ആയി തോന്നിയത് അർജുൻ അശോകൻ ആണ്. അർജുന്റെ ഭാവങ്ങൾ, ഡയലോഗ് ഡെലിവറി ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. സാബുമോനെ കച്ചംബർ ദാസൻ എന്ന കഥാപാത്രത്തെ ഏൽപ്പിച്ചപ്പോൾ ഒരു മിസ് കാസ്റ്റിങ് എന്ന പോലെയാണ് തോന്നിയത്. പക്ഷെ, എനിക്ക് തെറ്റി. ഡയലോഗ് ഡെലിവറിയും പിന്നീടുള്ള ട്രാൻസ്ഫോർമേഷനുമൊക്കെ സാബുമോൻ തകർത്തു. ജാഫർ ഇടുക്കിയുടെ പ്രസിഡന്റും, ടിറ്റോയുടെ സുരേന്ദ്രനും, ബീറ്റോ ഡേവിസിന്റെ ഹരിയും, വിജിലേഷിന്റെ ഈഡനും, നെയ്‌ശേരി പാർത്ഥൻ എന്ന ആനയും സിനിമ കഴിഞ്ഞാലും മനസീന്നു പോവില്ല. ശരിക്കും പറഞ്ഞാൽ എല്ലാവർക്കും സിനിമയിൽ പൂണ്ടു വിളയാടാൻ സംവിധായകൻ അനുവദിച്ചു കൊടുത്തതിനു കയ്യടി.

ജസ്റ്റിൻ വർഗീസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും സിനിമയ്ക്ക് കൊടുക്കുന്ന മൈലേജ് ചില്ലറയല്ല. സിനിമയിലേക്ക് പ്രേക്ഷകനെ കൂടുതൽ അടുപ്പിക്കാൻ സഹായകമാകുന്നുണ്ട്. അത് പോലെ തന്നെ എടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാമറ ചലിപ്പിച്ച ജിന്റോ ജോർജ്ജും ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത സുപ്രീം സുന്ദറും. ഇത്രയും വലിയ ആൾക്കൂട്ടത്തിൽ ഉണ്ടാകുന്ന സംഘട്ടനവും അത് പോലെ തന്നെ ആനയെ കേന്ദ്രീകരിച്ചുള്ള ഷോട്ടുകളും ആക്ഷനും രണ്ടു പേരും മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അത് ഒരു മേജർ ഹൈലൈറ്റ് തന്നെയാണ്. ചിത്ര സംയോജനം ചെയ്ത ഷമീർ അഹമ്മദിനും ഒരു പ്രത്യേക കയ്യടി അർഹിക്കുന്നു. അത്രയ്ക്ക് ക്രിസ്പി ആയിട്ട് ഒരു ലാഗും ഫീൽ ചെയ്യിക്കാതെ തന്നെ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

MAN OF THE HOUR എന്ന് ഈ സിനിമയുടെ മൊത്തം തന്റെ ചുമലിൽ ഏന്തിയ ടിനു പാപ്പച്ചനു അവകാശപ്പെട്ടത് തന്നെയാണ്. വളരെ മികച്ച രീതിയിൽ കോമഡിയും ആക്ഷനും പെർഫോമൻസും മിക്സ് ചെയ്തു അഭ്രപാളിയിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തന്നെ അവതരിപ്പിച്ചു കയ്യടി വാങ്ങാനും, സിനിമയിലെ ഉത്സവം അതേ വൈബിൽ തന്നെ തീയറ്ററിലും നിലനിർത്താൻ സാധിച്ചു. ചെറിയ സ്ക്രീനിലും ലാപ്ടോപ്പിലും കണ്ടാലൊന്നും ആ പൂരപ്പറമ്പിലെ അല്ലെങ്കിൽ ഉത്സവപ്പറമ്പിലെ വൈബ് നമ്മിലേക്കെത്തില്ലെന്നു നൂറു ശതമാനം ഉറപ്പാണ്. അത് മാത്രമല്ല അത്രയ്ക്ക് ആൾക്കൂട്ടത്തിനിടയിൽ (ജൂനിയർ ആർട്ടിസ്റ്റുകളാവാം ഭൂരിഭാഗവും) എന്നാൽ കൂടി അത് നിയന്ത്രിച്ചു ഒരു മികച്ച തീയറ്റർ അനുഭവമാക്കുക എന്ന ഹിമാലയൻ ടാസ്ക് നല്ല ഭംഗിയായി തന്നെ നിർവഹിച്ചു.
ടിനു പാപ്പച്ചൻ, ആശാന്റെ ശിഷ്യൻ തന്നെ, ചിലപ്പോൾ ആശാന്റെ മേലെ നാളെ എത്തും എന്നുറപ്പുമാണ്. 

മൊത്തത്തിൽ ഈ ക്രിസ്തുമസ് മൂന്നു ചിത്രങ്ങൾ കണ്ടു കഴിഞ്ഞതിൽ എന്റെ അഭിപ്രായത്തിൽ അജഗജാന്തരം ഒരു പണത്തൂക്കം മുന്നിൽ തന്നെയാണ്

And I am sure that AJAGAJANTHARAM WILL give you PURE ADRENALINE RUSH and is visual treat.

09 on 10


Friday, June 18, 2021

302. The Witch (2015)

The Witch (2015)
ദി വിച്ച്  (2015)





Language : English
Genre : Horror | Drama
Director : Robert Eggers
IMDB : 6.9 


ഒരു മികച്ച ഹൊറർ ചിത്രം ഉണ്ടാക്കുവാൻ ജംപ്സ്‌കെയറുകളോ, കാതടിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, കണ്ണഞ്ചിപ്പിക്കുന്ന വിഷ്വലുകളോ, ഗ്രാഫിക്സോ ഒന്നും വേണ്ടാ എന്ന് തെളിയിച്ചിരിക്കുകയാണ് റോബർട് എഗേഴ്‌സ് എന്ന പുതുമുഖ സംവിധായകൻ.
  
ഹൊറർ സിനിമ പ്രേമിയൊന്നുമല്ല ഞാൻ, എന്നിരുന്നാലും പലപ്പോഴായി കാണാൻ ശ്രമിക്കാറുണ്ട്. വിച്ച് എന്ന ഈ ചിത്രം കാണാൻ അല്പം വൈകിപ്പോയി എന്ന് പറയാം. 

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ  ഏഴു പേർ അടങ്ങിയ ഒരു ഈശ്വര വിശ്വാസം കൂടിയ കർഷക കുടുംബത്തെ തങ്ങളുടെ ഗ്രാമത്തിൽ നിന്നും പുറത്താക്കപ്പെടുന്നു. അവർ ഒരു വലിയ കാടിന് ഇടയിൽ ഒരു ചെറിയ ഫാം ഉണ്ടാക്കി താമസമാക്കുന്നു. ഒരു ദിവസം ദമ്പതികളുടെ പിഞ്ചു കുഞ്ഞിനെ മകളുടെ സാന്നിധ്യത്തിൽ നിന്നും കാണാതാകപ്പെടുന്നു. അതോടെ ആ കുടുംബത്തിന്റെ താളം തെറ്റുന്നു. അവരുടെ ജീവിതത്തിൽ സാത്താൻ വിളയാടുന്നതും, അവർ അതിനെ അതിജീവിക്കുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് ചിത്രം കാണിച്ചു തരുന്നത്.

ചെറുപ്പത്തിൽ നാടോടികഥകളുടെയും കൂടോത്രത്തിന്റെയും ചുവടു പിടിച്ചാണ് സംവിധായകൻ കഥ മെനഞ്ഞെടുത്തിരിക്കുന്നതു. ഒരു പീരിയഡ് ഹൊറർ സിനിമ എന്ന് വിളിക്കാം. പതിഞ്ഞ താളത്തിൽ നീങ്ങും ആഖ്യാനം പതിനാറാം നൂറ്റാണ്ടിലെ സീറ്റുകളും, natural lighting, പതിഞ്ഞ താളത്തിൽ ഉള്ള പശ്ചാത്തല സംഗീതവും, ക്യാമറ വർക്കും കൊണ്ട് ചിത്രം ഉടനീളം ഒരു പ്രേക്ഷകന്റെ ഉള്ളിൽ ഭയം കോരിയിടാൻ പ്രാപ്തമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ആകാംഷ റോബർട് ഓരോ നിമിഷവും തരുന്നു എന്നതാണ് പ്രത്യേകത.

മുഖ്യ കഥാപാത്രമായ തോമസിനെ ആന്യ തന്റെ അരങ്ങേയറ്റത്തിലൂടെ തന്നെ അവിസ്മരണീയമാക്കിയിട്ടുണ്ട്. റാൽഫ് ഇനെസാൻ, കേറ്റി ഡിക്കി, തുടങ്ങിയവർ എല്ലാം മികച്ചു നിന്നു.
വേറെ ഒരു പ്രത്യേക എന്താണെന്ന് വെച്ചാൽ ചിത്രത്തിലെ ഭാഷ പ്രാചീന ഇംഗ്ളീഷ് ആണെന്നുള്ളതാണ്. അത് മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുമുണ്ട് ..
ജാറിൻ ബ്ളാഷ്‌കെ ക്യാമറ ചലിപ്പിച്ചപ്പോൾ മാർക്ക് കോർവാൻ സംഗീതം നൽകി മികച്ച പിന്തുണ നൽകി. 

വെറും നാല് മില്യൺ മുതല്മുടക്കിയ തയാറാക്കിയ വിച്ച്, നാല്പതു മില്യൺ തീയറ്ററിൽ നിന്നും വാരിക്കൂട്ടി ഒരു ബോക്സോഫീസ് വിജയമായി മാറുകയും പല വിഭാഗങ്ങളായി നിരവധി അവാർഡുകളും വാരിക്കൂട്ടി.

മൊത്തത്തിൽ ഹൊറർ ശ്രേണിയിൽ ഒഴിവാക്കാനാകാത്ത ഒരു സ്ലോ ബർണർ ചിത്രമാണ് ദി വിച്ച്.

എന്റെ റേറ്റിങ് 8.0  ഓൺ 10 

Friday, February 7, 2020

301. Varane Avashyamund (2020)

 വരനെ ആവശ്യമുണ്ട് (2020)


Language : Malayalam
Genre : Comedy | Drama | Family | Romance
Director : Anoop Sathyan
IMDB : 

Varane Aavashyamund Theatrical Trailer


ഒന്നുമാലോചിക്കേണ്ട.. ധൈര്യമായി ടിക്കറ്റെടുക്കാം. അത്രയ്ക്കും നല്ല ഒരു breezy entertainer ആണ് അനൂപ് സത്യൻ (സത്യൻ അന്തിക്കാടിന്റെ മകൻ) അരങ്ങേറ്റം കുറിച്ച വരനെ ആവശ്യമുണ്ട് ചിത്രം. സ്‌ക്രീനിൽ വന്നു പോയ എല്ലാവരും തന്നെ മത്സരിച്ചു തന്നെ അഭിനയിച്ചു. സുരേഷ് ഗോപി, ശോഭന, ഉർവശി, ദുൽഖർ, KPAC ലളിത, ലാലു അലക്സ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരുടെ അഭിനയം മികച്ചു തന്നെ നിന്നു. ജോണി ആന്റണി, ഒരു രക്ഷേമില്ല.. ചിരിപ്പിച്ചു ഒരു വഴിയാക്കി. ഇങ്ങേർ സംവിധാനം ഒക്കെ നിർത്തി ഫുൾ ടൈം അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാൽ തന്നെ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാകും. കല്യാണിയുടെ ആദ്യ മലയാള സിനിമ ഒട്ടും മോശമായില്ല. നല്ല എനർജെറ്റിക് പെർഫോമൻസ് തന്നെയായിരുന്നു. സിനിമയുടെ നിർമാതാവ് കൂടിയായ DQവിനു സ്‌ക്രീൻസ്‌പേസ് കുറവായിരുന്നുവെങ്കിലും ആ റോൾ എടുക്കാനുള്ള അദ്ദേഹത്തിൻറെ മനസ് ആരും കാണാതെ പോകരുത്. സുരേഷ് ഗോപിയുടെ ഒരു മികച്ച തിരിച്ചു വരവ് (എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടാകും ഒരു ആക്ഷൻ ഹീറോ ഒക്കെ ആയിട്ട്) ഗംഭീരം. ഒരു മാറ്റം എല്ലാവര്ക്കും ആവശ്യമാണല്ലോ. ശോഭന, ഈ വയസും എന്താ ഒരു അഴക്, ആ മലയാളിത്ത ഐശ്വര്യം <3. മുകേഷ് മുരളീധരന്റെ ക്യാമറ, outstanding work അല്ലായിരുന്നുവെങ്കിലും സിനിമയുടെ ആഖ്യാനവുമായി ചേർന്ന് തന്നെ നിന്നു. അൽഫോൻസ് ജോസഫ്, ഒരിടവേളയ്ക്കു ശേഷം നല്ല കുറച്ചു ഈണങ്ങളുമായി ഹൃദ്യമാക്കി. പക്ഷെ പുള്ളി ഇപ്പോഴും അടിച്ചു പൊളി പാട്ടുകൾ ചെയ്യുമ്പോൾ ഉള്ള കോപ്പിയടി ഒഴിവാക്കാമായിരുന്നു (ഇത്തവണ ഭൂൽ ബുലൈയ്യയിലെ ഹരേ രാം ആയിരുന്നു, അതിന്റെ ഒറിജിനൽ എല്ലാർക്കും അറിയാല്ലോ കൊറിയൻ ഗാനമായ JTL 's ENTER THE DRAGON). അനൂപ് സത്യൻ - ചെക്കന് പണി അറിയാം. അച്ഛനെക്കാൾ മികച്ച സംവിധായകൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. അതിനുള്ള സ്റ്റഫ് ഉണ്ട് എന്ന് തോന്നുന്നു. ചെന്നൈ നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുറച്ചു പേരുടെ കഥ പറയുന്ന ഈ കൊച്ചു ചിത്രം സംഭാഷണങ്ങളിലും അഭിനയത്തിലും കഥാഖ്യാനത്തിലും മികവ് പുലർത്തി മനസ് നിറഞ്ഞു തന്നെ കണ്ടിറങ്ങാം. അപ്പൊ പിന്നെ ധൈര്യമായിട്ടു ടിക്കറ്റെടുത്തോ.. നിങ്ങൾക്കിഷ്ടപെടും. എൻ്റെ റേറ്റിങ് 9.5 on 10

Sunday, January 26, 2020

300. Crazy Rich Asians (2018)

ക്രേസി റിച്ച് ഏഷ്യൻസ് (2018)



Language: English
Genre: Comedy | Drama | Romance
Director : Jon M. Chu
IMDB : 6.9

Crazy Rich Asians Theatrical Trailer


ചൈനീസ് അമേരിക്കൻ പ്രൊഫസർ റാഫേൽ ചു നിക്കോളാസ് യംഗുമായി പ്രണയത്തിലാണ്. ആദ്യമായി യംഗിന്റെ കുടുംബത്തെ കാണാനായി സിംഗപ്പൂരിലേക്ക് പോകുകായും, അവിടെ ചെല്ലുമ്പോൾ അവർ രാജ്യത്തെ ഏറ്റവും ധനികരായ ആളുകളാണെന്ന് മനസിലാക്കുന്നു.

കെവിൻ ക്വാന്റെ 2013ലെ അതേ പേരിൽ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജോൺ എം ചു ആണ് (സ്റ്റെപ്പ് അപ്പ് 2 & 3, നൗ യു സീ മി 2). അങ്ങേയറ്റം സമ്പന്നരായ സിംഗപ്പൂരിലെ കുടുംബങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം. ഓപ്പണിംഗ് സീനിൽ തന്നെ സിനിമയുടെ സ്വഭാവം സംവിധായകൻ പൂർണ്ണമായും പ്രേക്ഷകരിലേക്കെത്തിൽ വിജയിച്ചിരിക്കുന്നു. അതിമനോഹരമായ ലൊക്കേഷനുകളും, രസകരമായ തമാശകളും, മികച്ച പ്രകടനങ്ങളും, പശ്ചാത്തല സംഗീതവും , ഗാനങ്ങളും എന്നിവ സംവിധായകൻ തന്നെ സമർത്ഥമായി മിശ്രിതം ചെയ്തു ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. ക്ളീഷെഡ് ആയ കഥ ആണെങ്കിലും, കോൺസ്റ്റൻസ് വു (റേച്ചൽ ചു), നവാഗതനായ ഹെൻ‌റി ഗോൾഡിംഗ് (നിക്ക് യംഗ്), അഭിനേതാക്കളായ മിഷേൽ യെഹ്, അവ്‌ക്വാഫിന, ജെമ്മ ചാൻ, കെൻ ജിയോംഗ്,  ലിസ ലു, സോനോയ മിസുനോ, ജിമ്മി ഒ. യാങ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങൾ കൊണ്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ചിത്രമാക്കി മാറ്റുന്നു.

ഇതിനെല്ലാം പുറമെ, എനിക്ക് സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട രംഗമായി തോന്നിയത്, "നിക്കിന്റെ കല്യാണമാണ്". മനോഹരമായ സെറ്റിങ്ങും കണ്ണിനു കുളിർമയേകുന്ന കാഴ്ചകളുമായി ഹൃദയത്തെ തൊട്ടു തലോടി പോയ ഒരു ആകർഷമായ സീനായിരുന്നു

മൊത്തത്തിൽ ഈ സിനിമയെ മോഡേൺ ഏജ് സിൻഡ്രല്ല എന്ന് വിളിക്കാം. തീർച്ചയായും ഒരു ഫീൽ ഗുഡ് സിനിമ പ്രതീക്ഷിക്കുന്നുവെങ്കിൽ കണ്ടു നോക്കാവുന്നതാണ്


എൻ്റെ റേറ്റിങ് 7.2 ഓൺ 10

Saturday, January 25, 2020

299. Anjaam Pathira (2020)

അഞ്ചാം പാതിരാ (2020)



Language: Malayalam
Genre : Drama | Mystery | Thriller
Director : Midhun Manuel Thomas
IMDB:8.5

Anjaam Pathira Theatrical Trailer

സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്റെ ഏറ്റവും പുതിയ സിനിമ ഒരു ത്രില്ലർ ആണെന്ന്പ്രഖ്യാപിക്കുകയും ട്രെയിലറും സുഹൃത്തുക്കളിൽ നിന്നുള്ള റിപ്പോർട്ടുകളും കൂടി ആയപ്പോൾ എന്റെ പ്രതീക്ഷകൾ വാനോളമായി.

കൊച്ചിയിൽ പോലീസ് ഉദ്യോഗസ്ഥരെ തുടർച്ചയായി കൊല്ലപ്പെടുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാന് ക്രിമിനൽ സൈക്കോളജിസ്റ്റ് അൻവർ ഹുസൈൻ പൊലീസുമായി ഒത്തുചേരുന്നു. കൊലയാളിയും പോലീസുമായുള്ള വടംവലിയിൽ ആര് വിജയിക്കുമെന്നതാണ് കഥയുടെ പൂർണരൂപം

സിനിമ ഒരു മന്ദഗതിയിലൂടെ ആരംഭിച്ചു പെട്ടെന്ന് തന്നെ ടോപ്പ് ഗിയറിലേക്ക് മാറുകയും ചെയ്തു ഓരോ കാഴ്ചക്കാരെയും ആവേശത്തിന്റെ മുള്മുനയിലേക്കു നിർത്തുകയും ചെയ്യുന്നു. ആദ്യ പകുതി ആഖ്യാനം, ക്യാമറ വർക്ക്, ബി‌ജി‌എം എന്നിവയിൽ മികച്ചതായിരുന്നു, മാത്രമല്ല പൊതുവിൽ എല്ലാ കാര്യങ്ങളിലും മികവ് പുലർത്തി. അന്വേഷണാത്മക ത്രില്ലർ എന്നാൽ നിഗൂഢതകളുടെ വല വിരിച്ചാൽ മാത്രം പോരാ, അത് ഭംഗിയായി വലയുടെ കണ്ണികൾ പൊട്ടാതെ അഴിച്ചെടുക്കുക എന്നതാണ്. അഞ്ചാം പാതിരാ പിറകിലോട്ടു പോകുന്നതും അത് കൊണ്ട് തന്നെയാണ്. രണ്ടാം പകുതി യുക്തിയുടെ കാര്യത്തിൽ വലിയ നിരാശയായിരുന്നു നൽകിയത്, മാത്രമല്ല പ്രേക്ഷകരെ പൂർണ്ണമായും പരിഹസിക്കുന്ന ആഖ്യാനമാണ് മിഥുൻ  ചെയ്തു. നിങ്ങൾ യുക്തിയെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്നില്ലെങ്കിൽ, അത് ന്യായമാകും. (ശക്തമായ സ്‌പോയിലർമാരായതിനാൽ ഞാൻ കാര്യങ്ങൾ വെളിപ്പെടുത്തില്ല)

പ്രധാന കഥാപാത്രമായി കുഞ്ചാക്കോ ബോബൻ സിനിമയിലുടനീളം മികവ് പുലർത്തി. എന്നാൽ ഉണ്ണിമായ, ജിനു ജോസഫ്, ദിവ്യ ഗോപിനാഥ് എന്നിവരുടെ അഭിനയം നന്നായില്ല, അവരുടെ പ്രകടനങ്ങൾ ശരാശരിയിലും വളരെ താഴെയായിരുന്നു. ഭാവങ്ങളൊന്നുമില്ലാതെയുള്ള അഭിനയം ആയിരുന്നു സിനിമയിൽ ഉടനീളം. അഭിറാം പൊതുവാൾ (ഉണ്ട ഫെയിം), ഹരികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ തുടങ്ങിയവരുടെ പ്രകടനങ്ങൾ ശ്രദ്ധേയമായിരുന്നു. ഇന്ദ്രൻസും ജാഫർ ഇടുക്കിയും സ്ക്രീൻസ്‌പെസ് വളരെയധികം കുറവായിരുന്നുവെങ്കിലും, അവരുടെ അഭിനയം ഉണ്ടാക്കിയ ഇമ്പാക്ട് വളരെ മേലെ തന്നെയായിരുന്നു എന്ന് നിസംശയം പറയാം

മിക്ക ഭാഗങ്ങളും പരിചിതമോ പകർത്തിയതോ ആണെങ്കിലും സംഗീത വിഭാഗം നിർവഹിച്ച സുഷിൻ ശ്യാം പശ്ചാത്തല സ്കോർ നന്നായി കൈകാര്യം ചെയ്തിരുന്നു (ഹാൻസ് സിമ്മറിന് നന്ദി). ഒഴുക്കിനൊത്ത സംഗീതം ആയിരുന്നു പ്രദാനം ചെയ്തത്. ഷൈജു ഖാലിദിന്റെ ക്യാമറ വർക്ക് കുറ്റമറ്റതായിരുന്നു. മികച്ച ലൈറ്റിങ്ങും ക്യാമറയും സിനിമയ്ക്കായി ഒരു ത്രില്ലർ മൂഡ് സൃഷ്ടിച്ചതും നന്നായി. സത്യം പറഞ്ഞാൽ ഇവ രണ്ടുമാണ് കുറച്ചൂടൊക്കെ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിഞ്ഞതെന്നു നിസംശയം പറയാം.

പാട്ടുകളില്ലാത്ത ഒരു ത്രില്ലറിനും സ്വന്തം ജോൺറെയിൽ നിന്നുമുള്ള  മാറ്റത്തിനും മിഥുൻ മാനുവൽ തോമസിന് നന്ദി. മിഥുൻ മാനുവൽ കുറച്ചു കൂടി ഗവേഷണം നടത്തി പഴുതുകളടച്ച ഒരു സിനിമ നൽകിയിരുന്നെങ്കിൽ ഇത് കൂടുതൽ ആസ്വാദ്യകരമാവുമെന്നു തോന്നി.


എന്റെ റേറ്റിങ് 6.4 ഓൺ 10


Thursday, October 17, 2019

298. Asuran (2019)

അസുരൻ (2019)



Language: Tamil
Genre : Action | Drama
Director : Vetrimaaran
IMDB: 9.0

Asuran Theatrical Trailer



വെട്രിമാരൻ തന്റെ പന്ത്രണ്ടു വർഷ കരിയറിൽ ആകെ അഞ്ചു പടങ്ങളെ ചെയ്തിട്ടുള്ളൂ. ചെയ്ത ചിത്രങ്ങളൊന്നും തന്നെ പ്രേക്ഷകരും നിരൂപകരും തിരസ്കരിക്കാൻ ഇഡാ കൊടുത്തിട്ടില്ലാത്ത ഒരു സംവിധായകൻ ആണ് അദ്ദേഹം. ധനുഷുമായുള്ള കൂട്ടുകെട്ടിൽ നാലാമതായി പിറന്ന ചിത്രമായ അസുരനും അതിൽ നിന്നും വേറിട്ട് നിൽക്കുന്നില്ല. പൂമണി എഴുതിയ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി ജെ. വിഘ്‌നേഷും വെട്രിമാരനും ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

മൂന്നേക്കർ നിലത്തിൽ കൃഷി ചെയ്തു സമാധാനത്തോടെ ജീവിക്കുന്ന കുടുംബമാണ് ശിവസാമിയും പച്ചൈയമ്മാളും പിന്നെ മൂന്നു കുട്ടികളും. അവർക്കു തുണയായി പച്ചൈയമ്മാളിന്റെ സഹോദരൻ മുരുഗേഷനും ഉണ്ട്. വടക്കൂർ എന്ന ഗ്രാമത്തിലെ പ്രമാണിയായ നരസിംഹനും കൂട്ടരും പാവങ്ങളായ കൃഷിക്കാരുടെ സ്ഥലങ്ങൾ മൊത്തം ബലമായി പിടിച്ചു വാങ്ങുകയും ശിവസാമിയുടെ വാങ്ങാൻ കഴിയാതെ വരുന്നതോടെയാണ് പ്രശ്നങ്ങൾക്ക് എല്ലാം തിരി കൊളുത്തുന്നത്. അവിടെ മുതൽ പണമുള്ളവനും കയ്യൂക്കുള്ളവനും പാവങ്ങളുടെ മേൽ അഴിച്ചു് വിടുന്ന അക്രമവും പകപോക്കലും എല്ലാം ഉൾപ്പെടുന്ന കഥയായി വികസിക്കുന്നു.

ഒരു കാലത്തു ഇന്ത്യയിൽ ചിലപ്പോൾ ഇപ്പോഴും തുടർന്നു പോരുന്ന അരാജകത്വം ആണ് പൂമണി എഴുതിയ നോവൽ. അത് കീഴ്ജാതിക്കാരനും ദരിദ്രനും ആണെങ്കിൽ ആർക്കും (പ്രത്യേകിചു പണക്കാരനും മേല്ജാതിക്കാരനും ആണെങ്കിൽ കൂടുതൽ സൗകര്യമാവും) അവരെ എങ്ങനെയും ചൂഷണം ചെയ്യാൻ കഴിയും എന്നതിന്റെ ഒരു നേർക്കാഴ്ച ആണ് അസുരൻ. ചിത്രത്തിൻറെ കാതൽ അതാണെങ്കിലും എടുത്തു പറയാതെ തന്നെ കഥാഖ്യാനത്തിലൂടെ വരച്ചു കാട്ടുന്നുണ്ട് വെട്രിമാരൻ. വയലന്സിന്റെയും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരമുണ്ട് ചിത്രത്തിലൂടനീളം, അത് ആഖ്യാനത്തിന്റെ നല്ല രീതിയിൽ സഹായിക്കുന്നുമുണ്ട്. അഭിനേതാക്കളെ പരമാവധി ചൂഷണം ചെയ്തിട്ടുണ്ട് വെട്രിമാരൻ. വെട്രിമാരന്റെ സംവിധാനവും കഥാഖ്യാനവും മുഴുവൻ കയ്യടിയും നേടുന്നു. വില്ലന്മാർക്ക് വലിയ തോതിൽ പെർഫോമൻസിനു വഴി നല്കുന്നില്ലെങ്കിലും കഥയിലുടനീളം വില്ലനിസത്തിന്റെ കറുപ്പ് നിഴലിക്കുന്നുണ്ട്, അത് പ്രേക്ഷകന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഒരു വസ്തുത. കഥാസന്ദർഭങ്ങൾ എല്ലാം തന്നെ പ്രവചിക്കാൻ കഴിയുമെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന സന്ദര്ഭങ്ങളിലൂടെയും തന്റെ കഥാഖ്യാന ശൈലിയിലൂടെയും വ്യത്യസ്തത പുലർത്തുന്നു.


ക്യാമറ ചലിപ്പിച്ചത് സംവിധായകൻ കൂടിയായ വേൽരാജ്‌ ആണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള സഞ്ചാരം ആയിരുന്നു സിനിമയിലുടനീളം. ആർ. രാമർ ആയിരുന്നു ചിത്രസംയോജകൻ, അദ്ദേഹത്തിൻറെ സംഭാവന പ്രശംസനീയമായിരുന്നു.
സംവിധായകനും അഭിനേതാക്കൾക്കും പുറമെ ജിവി പ്രകാശ് കുമാറിന്റെ പശ്ചാത്തല സംഗീതം ആയിരുന്നു മറ്റൊരു നായകൻ ആയതു. സിനിമയുടെ മൂഡിനും സീനിനും കഥാഖ്യാനത്ത്തിനും ഉതകുന്ന സംഗീതം ജിവിപി നൽകിയത്. പ്രത്യേകിച്ചും ഇന്റർവെൽ ബ്ളോക്കിലുള്ള സംഗീതം മാസ് പരിവേഷം നൽകുന്ന ഒന്നായിരുന്നു. അഭിനയത്തിൽ ശ്രദ്ധ ചെലുത്താതെ മുഴുവൻ സമയവും സംഗീതത്തിൽ തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ ജിവിപിയുടെ സ്ഥാനം തന്നെ മാറിയേനെ.

ധനുഷ്, തന്റെ വ്യക്തിഗത കരിയറിൽ മികച്ച കഥാപാത്രമല്ലയെങ്കിലും, ശിവസാമി എന്ന കഥാപാത്രം ധനുഷിന്റെ കയ്യിൽ സുഭദ്രമായിരുന്നു. വികാരകങ്ങളുടെ വേലിയേറ്റങ്ങൾ എല്ലാം ധനുഷ് നിസാരമായി തന്നെ അവതരിപ്പിച്ചു. ആദ്യ ഭാഗത്തു ഗായകനായ റ്റീജെ അരുണാസലാമിന്റെ മാസ്മരിക പ്രകടനത്തിനു സാക്ഷ്യം വഹിച്ചു. ശരിക്കും എന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രകടനം തന്നെയാരുന്നു അത്. ശിവസാമിയുടെ ഇളയ മകൻ ചിദംബരത്തിന്റെ അവതരിപ്പിച്ച കെൻ കരുണാസ് മികച്ചു നിന്ന്
മഞ്ചു വാരിയരുടെ തമിഴിലെ അരങ്ങേറ്റം മികച്ച ഒന്നായി തന്നെ മാറി. കന്മദത്തിലെ ഭാനുവിന്റെ നിഴലുള്ള പച്ചൈയമ്മാൾ എന്ന കഥാപാത്രം മഞ്ചു നിസാരമായി തന്നെ കയ്യാളി. പശുപതി, ആടുകളം നരേൻ, പവൻ എന്നിവർ മുഖ്യമായ കഥാപാത്രം ചെയ്തുവെങ്കിലും ഒരു വമ്പൻ പെർഫോമൻസ് നടത്താൻ ഉള്ള സ്‌ക്രീൻ സ്‌പേസ് കുറഞ്ഞുവന്നു തോന്നി.

മൊത്തത്തിൽ പറഞ്ഞാൽ വെട്രിമാരൻ ചിത്രങ്ങളുടെ റേഞ്ച് എത്തില്ലെങ്കിലും മികച്ച ഒരു സിനിമാനുഭവം തന്നെയാണ് അസുരൻ. വയലൻസും രക്തച്ചൊരിച്ചിലിന്റെയും അതിപ്രസരം മൂലം കുട്ടികളുമായി അസുരൻ കാണാതിരിക്കുന്നതാകും നല്ലതു

 എന്റെ റേറ്റിങ് 8 ഓൺ 10

Sunday, October 6, 2019

297. AD Astra (2019)

ഏഡി ആസ്ട്ര (2019)



Language : English
Genre : Adventure | Drama | Sci-Fi | Mystery
Director : James Gray
IMDB : 7.1

AD ASTRA Theatrical Trailer


മുപ്പതു വർഷം മുൻപാണ് എന്റെ അച്ഛൻ ക്ലിഫൊൺ മക്‌ബ്രൈഡ് ഒരു ബഹിരാകാശ പര്യടനത്തിന് പോയത്. പക്ഷെ ഇന്ന് വരെയും അദ്ദേഹം തിരിച്ചു വന്നിട്ടില്ല. അച്ഛനില്ലാതെയാണ് ഞാൻ വളർന്നതും, പഠിച്ചതും എല്ലാം. എന്റെ വൈറ്റൽസ് ഇപ്പോഴും നോർമൽ ആണ്. സന്തോഷം വന്നാലും സങ്കടം വന്നാലും ഞാൻ എന്റെ സൈക്ക് ടെസ്റ്റ് ഇപ്പോഴും പാസാകുന്നുണ്ട്. ഒരു തരത്തിൽ പോലും എന്റെ ഹൃദയമിടിപ്പിന്റെ ലെവൽ മാറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തോ വികാരം എന്നെ കീഴ്പ്പെടുത്താറില്ല. അതിനാലാവണം എന്റെ ജീവനായ ഭാര്യ കൂടി എന്നിൽ നിന്നും മാനസികമായി അകന്നു നിൽക്കുന്നത്. കോസ്മിക് വേവ് ഉണ്ടായത് മൂലം സൗരയൂഥം മുഴുവൻ അപകടത്തിലാണെന്ന് അവർ പറഞ്ഞു. അതിനു കാരണക്കാരൻ എന്റെ അച്ഛൻ ആണെന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും പറയുന്നു. എനിക്കാദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനാൽ വളരെ രഹസ്യമായി ഒരു ബഹിരാകാശ മിഷൻ നാസയിലെ അധികൃതർ എനിക്കായി തയാറാക്കിയിരുന്നു. മിഷന്റെ പ്രധാന ഉദ്ദേശ്യം അച്ഛനോട് ആശയവിനിമയം നടത്തുക എന്ന് മാത്രമായിരുന്നു. പക്ഷെ എന്നെ കുഴക്കിയ ചോദ്യങ്ങൾ പലതായിരുന്നു. എന്തിനാണ് ഇത്ര രഹസ്യമാക്കി എന്നെ അവിടേക്കു അയക്കുന്നത്? അച്ഛൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമോ? ഉണ്ടെങ്കിൽ തന്നെ എനിക്ക് അദ്ദേഹത്തെ ഭൂമിയിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയുമോ?

ബ്രാഡ് പിറ്റ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ പ്രകടനം ആണ് കാഴ്ച വെച്ചത്. വികാരങ്ങൾ ഒന്നുമിലാതിരുന്ന Roy McBride എന്ന  മനുഷ്യനിൽ ഉണ്ടാകുന്ന ട്രാൻസ്ഫോർമേഷൻസ് അവതരിപ്പിച്ചത് അഭിനന്ദനീയമായിരുന്നു. വളരെ നിശിതമായ കഥാപാത്രം തന്റെ കൈകളിൽ സുഭദ്രമായിരുന്നു. നിരവധി കഥാപാത്രങ്ങൾ വന്നു പോകുന്നുണ്ടുവെങ്കിലും സിനിമയിൽ കൂടുതലും സ്‌ക്രീൻ സ്‌പേസ് ബ്രാഡ് പിറ്റിനു തന്നെയായിരുന്നു. ടോമി ലീ ജോൺസ്, അധിക നേരമില്ലെങ്കിലും ചെയ്ത കാഥാപാത്രം വികാര നിര്ഭരമായാ ഒരു പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചത്.

കഥാപാത്രമായി പലയിടത്തും ലോജിക്ക് പ്രശ്നങ്ങൾ ഒക്കെ തോന്നിയെങ്കിലും ജെയിംസ് ഗ്രെയുടെ സംവിധാനവും കഥാഖ്യാനവും കൊണ്ട് സിനിമ കുറച്ചു മുന്പിലെത്തുന്നുണ്ട്. stunning visuals ആണ് സിനിമയുടെ മറ്റൊരു പോസിറ്റിവ്. സ്‌പേസ് ഒക്കെ കാണിച്ചിരിക്കുന്നത് മനോഹരം. സിനിമയിൽ കാണുമ്പോൾ തന്നെ ഒരു തവണയെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹം വരാത്തവർ വിരളമാവും. അത്രയ്ക്ക്   അഭിനിവേശം പ്രേക്ഷകരുടെ ഉള്ളിൽ ജനിപ്പിക്കുന്ന വിഷ്വൽസ്.
Hoyte van Hoytema ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. stupendous വർക്ക് എന്ന് വിശേഷിപ്പിക്കാൻ കഴിയൂ. പശ്ചാത്തല സംഗീതം നന്നായിരുന്നുവെങ്കിലും പലയിടത്തും ഹാൻ സിമ്മറിന്റെ വർക്കുകൾ അനുസ്മരിപ്പിക്കുകയുണ്ടായി പ്രത്യേകിച്ചും ഇന്റർസ്റ്റെല്ലാർ ചിത്രത്തിലെ ചർച്ച ഓർഗൻ പീസുകൾ. Max Richter ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു സ്‌പേസ് അഡ്വഞ്ചർ  ആക്ഷൻ ചിത്രം പ്രതീക്ഷിച്ചു പോയാൽ സമ്പൂർണ നിരാശ ആവും ഫലം. അഡ്രിനാലിൻ എലിവേറ്റ് ചെയ്യുന്ന രണ്ടു മൂന്നു സന്ദർഭങ്ങൾ ഒഴിച്ച് നിർത്തിയാൽ റോയ് മക്‌ബ്രൈഡ് എന്ന മേജറിന്റെ ജീവിത വികാരങ്ങളിൽ കൂടി കടന്നു പോകുന്ന ഒരു ചിത്രം മാത്രമാണ് AD ASTRA

എന്റെ റേറ്റിങ് 7ഓൺ 10

Tuesday, September 24, 2019

296. Porinju Mariam Jose (2019)

പൊറിഞ്ചു മറിയം ജോസ് (2019)



Language : Malayalam
Genre : Action | Drama
Director : Joshiy
IMDB: 7.1

Porinju Mariyam Jose Theatrical Trailer


പൊറിഞ്ചുവും മറിയവും ജോസും പ്രൈമറി സ്‌കൂളിൽ നിന്ന് തന്നെ ഒരുമിച്ചു പഠിച്ചു കളിച്ചു വളർന്ന സുഹൃത്തുക്കളാണ്. പൊറിഞ്ചുവിന് മറിയത്തിനോടു പ്രണയമാണ്, മറിയത്തിനു പൊറിഞ്ചുവെന്നാൽ ജീവനുമാണ്. ഇവരുടെ രണ്ടു പേരുടെയും ഇണ പിരിയാത്ത സുഹൃത്താണ് ജോസ്. മൂവരുടെയും ജീവിതത്തിൽ ഒരു പള്ളിപ്പെരുന്നാളിൽ വെച്ച് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു അത്യാഹിതത്തിൽ ആണ് കഥയുടെ ചുരുൾ അഴിയുന്നത്.

തൃശൂർ ജില്ല പശ്ചാത്തലമാക്കി മാസ്റ്റർ മേക്കർ ജോഷി ഒരു വലിയ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്.  സൗഹൃദവും പ്രണയവും പ്രതികാരവും പ്രമേയമായ ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്  അഭിലാഷ് ശശിധരൻ ആണ്.

ആദ്യമേ ഈ സിനിമ തീയറ്ററിൽ കാണാൻ പ്രേരിപ്പിച്ച രണ്ടു ഘടകങ്ങൾ ഉണ്ട്. ഒന്ന് സിനിമയുടെ ട്രെയിലറും, രണ്ടു മനമറിയുന്നോളു എന്ന ജ്യോതിഷ് ടി. കാശി എഴുതി ജേക്സ് ബിജോയി സംഗീതം ചെയ്ത ഗാനമാണ്. എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു ആ ഗാനത്തിനോട്.

സത്യം പറഞ്ഞാൽ ഒരു പുതുമയും ഇല്ലാത്ത കഥയാണ്. പണ്ട് മുതലേ നമ്മൾ കണ്ട മലയാളം സിനിമകളിലെ സ്ഥിരം പ്രതികാര കഥയാണ് പൊറിഞ്ചു മറിയം ജോസും പറയുന്നത്. ഓരോ സീനും പ്രവചനാതീതമാണ് തന്നെ മുന്നേറുമ്പോഴും നമ്മുടെ മനസ്സിൽ ആ ത്രില്ലറിനുള്ള തീ കൂട്ടുന്നുണ്ടെങ്കിൽ അത് ജോഷിയെന്ന സംവിധായകന്റെ കഥാഖ്യാന രീതിയും പിന്നെ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും തന്നെയാണ്. ജേക്സ് ശരിക്കും സംഗീതം കൊണ്ടൊരു പുകമറ തന്നെ തീർക്കുകയാണ് സിനിമയിൽ. ഓരോ സീനും പ്രേക്ഷകന്റെ ഉള്ളിലേക്ക് തറച്ചു കേറണമെങ്കിൽ ആ മാന്ത്രിക സംഗീതത്തിന്റെ പങ്കു എടുത്തു പറഞ്ഞെ മതിയാവൂ. അത് പോലെ തന്നെയായിരുന്നു അജയ് ഡേവിഡ് നിർവഹിച്ച ക്യാമറ. ക്യാമറ ആങ്കിളുകളിലും ചടുലതയിലും ഉപയോഗിച്ച ഫിൽറ്ററുകളും മികച്ചു നിന്ന് എന്ന് തന്നെ പറയേണ്ടി വരും. പ്രത്യേകിച്ച് ജോജു ഇൻട്രോ സീനും അത് കഴിഞ്ഞുള്ള ആക്ഷനും കവർ ചെയ്തത് മികച്ച രീതിയിൽ തന്നെയാണ് ചെയ്തത്.

ടൈറ്റിൽ കാഥാപാത്രങ്ങളെ അവതരിപ്പിച്ച ജോജുവിൻ്റെ കയ്യിൽ പൊറിഞ്ചുവും ചെമ്പൻ വിനോദിൻറെ കയ്യിൽ ജോസും ഭദ്രമായിരുന്നു. ജോജു തകർത്താടുകയായിരുന്നു എന്ന് പറയാം. മാസും ക്ലാസും ചേർന്ന അഭിനയം. അദ്ദേഹത്തിന്റെ സ്‌ക്രീൻ പ്രസൻസ്, നാളത്തെ ഒരു മുൻ നിര നായകൻറെ പ്രതിഫലനം കാണാൻ കഴിഞ്ഞു. ചെമ്പൻ ജോസ്, എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ. അദ്ദേഹത്തിൻറെ അഭിനയവും ഡാൻസും മികച്ചു നിന്ന്. നൈല ഉഷ, ഇന്ന് വരെ ചെയ്തതിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു മറിയം. അവർ ഒരു പരിധി വരെ നീതി പാലിക്കുകയും ചെയ്തിട്ടുണ്ട്. സുധി കോപ്പ, ആയിരുന്നു ഞെട്ടിച്ചു കളഞ്ഞത്. സ്ഥിരം കോമഡി കഥാപാത്രമായി കണ്ടിട്ടുള്ള സുധിയുടെ തന്മയത്വത്തോടെയുള്ള പ്രകടനം ആയിരുന്നു ഉടനീളം. രാഹുൽ മാധവ് തന്റെ നെഗറ്റിവ് ഷേഡുള്ള കഥാപാത്രം അനശ്വരമാക്കി. അത് പോലെ തന്നെ വിജയരാഘവൻ, സലിം കുമാർ, സ്വസ്തിക, ടിജി രവി തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. ചുരുക്കി പറഞ്ഞാൽ, അഭിനയിച്ച ഒരു കലാകാരനിലും കുറ്റം പറയാൻ കഴിയില്ല എന്നതാണ് വസ്തുത. ജോഷി എന്ന സംവിധായകന്റെ കളരിയിൽ ആരും തന്നെ മോശമാക്കിയില്ല എന്ന് നിസംശയം പറയാം.

എന്നെ  സംബന്ധിച്ചിടത്തോളം ഈ പഴയ വീഞ്ഞ് രുചികരമായിരുന്നു.

എൻ്റെ റേറ്റിങ് 8.0 ഓൺ 10

Sunday, September 1, 2019

295. John Wick Chapter 3 Parabellum (2019)

ജോൺ വിക്ക് ചാപ്റ്റർ 3: പാരബെല്ലം



Language: English | Russian
Genre: Action | Crime | Thriller
Director: Chad Stahelski
IMDB: 8.0


John Wick Chapter 3: Parabellum Theatrical Trailer



രണ്ടാം ഭാഗത്തിന്റെ തുടർച്ചയെന്നോണം ആണ് പാരബെല്ലം തുടങ്ങുന്നത്. വാടകക്കൊലയാളികളുടെ നിയമങ്ങൾ ഭേദിച്ച ശിക്ഷയായി സ്വന്തം തലയ്ക്ക് 14 മില്യൺ ഇനാം പ്രഖ്യാപിക്കപ്പെടുന്നതോടെ ജീവന് വേണ്ടി ഉള്ള ഓട്ടത്തിലാണ് ജോൺ വിക്ക്. അവരുടെ തുടരെയുള്ള ഭീഷണികളോടുള്ള വിക്കിൻറെ  യുദ്ധമാണ് ഈ മൂന്നാം ഭാഗത്തു അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ നിരവധി ഉപകഥകളും പറഞ്ഞു പോകുന്നുണ്ട്.

ഈ ജോൺ വിക്കിനെ മൂന്നേ മൂന്നു വാക്കുകളിൽ സവിശേഷിപ്പിക്കാം. "അടി, ഇടി, വെടി". ആദ്യ ഭാഗത്തു ജോൺ വിക്കിൻറെ  സ്വഭാവത്തെയും കില്ലർ ഇൻസ്റ്റിങ്ക്ടിനെയും  പറ്റി പറയുന്നെങ്കിൽ മുന്നിലെത്തുമ്പോൾ ജോൺ എത്രത്തോളം  ആക്രമണ സ്വഭാവമുള്ള വാടകകൊലയാളി പറയുന്നു. ഓരോ നിമിഷവും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് സംവിധായകൻ ചാഡ് സ്റ്റാഹാൾസ്കി അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടെ  തരക്കേടില്ലാത്ത  കഥയും  പറഞ്ഞു പോകുന്നുണ്ട്.

ജോൺ വിക്കായി കീയാനു റീവ്സ്  തൻ്റെ ഭാഗം വൃത്തിയായി തന്നെ അവതരിപ്പിച്ചിരുന്നു. പ്രായം ആക്ഷൻ രംഗങ്ങളിൽ അല്പം വേഗത കുറച്ചോയെന്നു തോന്നും  ചില സീനുകളിൽ. ഹാലി ബെറി ഒരു പുതിയ കഥാപാത്രമായി തിരശീലയിൽ വരുന്നുണ്ട്. ഉള്ള അത്രയും നേരം തകർപ്പൻ പ്രകടനം നടത്തിയിട്ടാണ് അവർ.മടങ്ങിയത്. അവരുടെ വളർത്തുമൃഗങ്ങളായ നായകളും മിടുക്കന്മാരായിരുന്നു. മറ്റുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കലാകാരന്മാരും തൻ്റെ ഭാഗങ്ങൾ വൃത്തിയായി തന്നെ ചെയ്തു.

ടൈലർ ബേറ്റ്സ് ജോയൽ ജെ. റിച്ചാർഡ്‌സ് എന്നിവർ ആണ് സംഗീതത്തിന് നേതൃത്വം .വഹിച്ചത്. സിനിമയുടെ താളത്തിനൊത്തുള്ള സംഗീതം, വേഗത കൂട്ടുകയും ചെയ്തു. രണ്ടാം ഭാഗത്തിന് വേണ്ടി ക്യാമറ  ചലിപ്പിച്ച ഡാൻ ലോസ്റ്റ്സൻ ആണ് ഈ ഭാഗത്തിൻ്റെയും ക്യാമറാമാൻ. ആക്ഷൻ രംഗങ്ങളുടെ ചടുലത  രീതിയിൽ തന്നെ പകർത്തിയെടുത്തു.ലൈറ്റിങ്, കളറിംഗ് കളറിംഗ് നന്നായിരുന്നു. കൂടുതൽ സമയവും രാത്രി  കൊണ്ട് തന്നെ ലൈറ്റിങ് ഒരു സുപ്രധാന ഘടകം ആയിരുന്നു.  അതെല്ലാം വേണ്ട വിധം ക്രമീകരിച്ചുള്ള അവതരണം ആണ് ഡാൻ കാഴ്ച വെച്ചത്.

 മൊത്തത്തിൽ ഒരു പോപ്പ് കോൺ എന്റർടെയിനർ ആണ് ജോൺ വിക്ക് 3. നിരാശപ്പെടുത്തില്ല.

8.5 ഓൺ 10





Friday, December 21, 2018

294. Bumblebee (2018)

ബമ്പിൾബീ (2018)

 


Language: English
Genre: Action | Adventure | Sci-Fi
Director : Travis Knight
IMDB : 7.3

Bumblebee Theatrical Trailer

കോളേജിൽ പഠിക്കുന്ന കാലത്താണ് ട്രാൻസ്‌ഫോർമർ സിനിമയ്ക്ക് പ്രചോദനമായ ഒരു ഓട്ടോബോട്ട് വീഡിയോ മൊബൈലിലൂടെയും ഒക്കെ ഓടിക്കളിച്ചിരുന്നത്. അന്ന് അതൊരു കൗതുകമാകുകയും ആദ്യ ട്രാൻസ്‌ഫോർമർ കണ്ടു ഇഷ്ടപ്പെടുകയും ചെയ്തു. അതിൽ ഒരു ജീവൻ ഉണ്ടായിരുന്നു. പക്ഷെ പിന്നെ മൈക്കൽ ബേ  വിപണനത്തിനായി മാത്രം പടച്ചു വിട്ട കുറെ ചിത്രങ്ങളായി മാറി. അതോടെ ട്രാൻസ്‌ഫോർമർസ്  എന്ന സിനിമ സീരീസിനോടുള്ള ഇഷ്ടം തീരെയില്ലാതായി. ട്രാൻസ്‌ഫോർമർസിൻറെ  പ്രീക്വെൽ അല്ലെങ്കിൽ സ്പിൻ ഓഫ് എന്ന് വിളിക്കാവുന്ന  ബമ്പിൾബീ അണിയറയിൽ തയാറാവുന്നു എന്നറിഞ്ഞപ്പോഴും ട്രെയിലർ റിലീസ് ആയപ്പോഴും ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങിനെ ഇന്നലെ മാളിൽ ഷോപ്പിംഗിനു പോയപ്പോൾ വെറുതെ പ്ളെക്സിന്റെ അടുത്തെത്തിയപ്പോൾ  ബമ്പിൾബീ റിലീസ് ആയിട്ടുണ്ടെന്നറിഞ്ഞത്.ഒട്ടും പ്രതീക്ഷ ഇല്ലാതെ തന്നെ ടിക്കറ്റ് എടുത്തു. 

സൈബര്‍ട്രോണ്‍ Decepticon ആക്രമത്തില്‍ നിന്നും രക്ഷ നേടി ഭൂമിയില്‍ BC127 എന്ന autobot എത്തുന്നു. എന്നാല്‍ BC127നു പിന്നാലെ വന്ന Blitzwing എന്ന Decepticonഉമായി നടന്ന സംഘട്ടനത്തില്‍ BCക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും, അതിന്‍റെ ഓഡിയോ ബോക്സ് നശിപ്പിച്ചു കളയുകയും ചെയ്യുന്നു.  ബോധവും എനര്‍ജിയും നഷ്ടപ്പെട്ടു ഒരു VW Beetle ആയി  മാറി ഒരു ഗാരേജില്‍ പൊടി പിടിച്ചു കിടക്കുന്നു.
പിതാവ് നഷ്ടപ്പെട്ട ചാര്‍ളി എന്നാ കൌമാരക്കാരി ഗാരേജില്‍ നിന്നും ആ ബീറ്റില്‍ കണ്ടെടുക്കുന്നു. വീട്ടില്‍ കൊണ്ട് വന്ന ആ കാര്‍ ഒരു ഓട്ടോബോട്ട് ആയി മാറുകയും, കൊച്ചു കുട്ടിയുടെ സ്വഭാവം കാണിക്കുന്ന അതിനെ അവള്‍ ബമ്പിള്‍ ബീ എന്ന് നാമകരണം ചെയ്യുന്നു. രണ്ടു പേരും ഇണപിരിയാത്ത സുഹൃത്തുകള്‍ ആകാന്‍ അധികം താമസം വന്നില്ല. കൂട്ടുകാര്‍ ആരുമില്ലാത്ത അവള്‍ക്ക് അവന്‍ ഒരു കൂട്ടുകാരന്‍ ആയിരുന്നു. പക്ഷെ, കാര്‍ ഓണ്‍ ആക്കിയ സമയത്ത് പോയ സിഗ്നലില്‍ Decepticons BC127ന്റെ ഉറവിടം കണ്ടെത്തുകയും optimus Prime-ഉം കൂട്ടരും എവിടെയുണ്ടെന്ന് കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യാനും യാത്ര ഭൂമിയിലേക്ക് യാത്ര തിരിക്കുന്നു. ശേഷം സ്ക്രീനില്‍..


ട്രാന്‍സ്ഫോര്‍മര്‍ സീരീസുകളില്‍ നിന്നും അപേക്ഷിച്ച്  ചാര്‍ളിയുടെയും ബമ്പിള്‍ബീ സുഹൃദ്ബന്ധത്തിനെയും സ്നേഹത്തിന്‍റെയും കഥയാണ് പറയുന്നത്. മികച്ച ഇമോഷണല്‍ എലമന്റുകള്‍ ചിത്രത്തില്‍ നിരവധി ആണ്. Christina Hodson എഴുതിയ കഥയ്ക്ക് മികച്ച രീതിയില്‍ ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്‍ ആയ Travis Knightനു. നല്ല വേഗതയുള്ള കഥാഖ്യാനത്തിനും വൈകാരികതയും ആക്ഷനും കോമഡിയും എല്ലാം ഒരു തുള്ളി അളവ് പോലും കൂടാതെ മികച്ച രീതിയില്‍ തന്നെ മിശ്രണം ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ട്. Enrique Chediak നിര്‍വഹിച്ച ക്യാമറയും Paul Rubellന്‍റെ എഡിറ്റിങ്ങും എടുത്തു പറയേണ്ട ഒന്നാണ്.  Dario Marianelli ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇവരുടെ സംഭാവന മറക്കാന്‍ കഴിയുന്നതല്ല. എണ്‍പതുകളിലെ Retro സ്വഭാവവും എല്ലാം തനതായ രീതിയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. കണ്ണിനും കാതിനും സുഖം പകരുന്ന ഒന്ന് തന്നെയായിരുന്നു. അത് പോലെ ബമ്പിള്‍ബീയുടെ 1967 VW Beetleന്‍റെ ക്ലാസിക് ലുക്കായിരുന്നു മറ്റൊരു സവിശേഷത. 

Hailee Steinfieldന്‍റെ കഥാപാത്രമായ ചാര്‍ളി മികച്ച നിലവാരം പുലര്‍ത്തുകയും ആ റോളില്‍ അവര്‍ ശരിക്കും തിളങ്ങുകയും ചെയ്തു. എല്ലാ വികാരങ്ങളും അവരുടെ മുഖത്തൂടെയും ഭാവത്തിലൂടെയും മിന്നി മറഞ്ഞു. മൊത്തത്തില്‍ ഒരു Hailee Steinfield ഷോ തന്നെയാരുന്നു.  WWE സൂപര്‍ സ്റ്റാര്‍ ജോണ്‍ സീന ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അദ്ദേഹവും മോശമെന്ന് പറയാനാവില്ല. Jorge Lendebord Jr. മെമോ എന്ന മുഖ്യ കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. Bumblebeeയെ ഏവരും ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് അണിയിച്ചോരുക്കിയിരിക്കുന്നത്. വളരെ കുറുമ്പനായ സ്നേഹ സമ്പന്നനായ ഒരു കൊച്ചു കുട്ടിയുടെ സ്വഭാവം ഉള്ള ഒരു ഓട്ടോബോട്ട്. സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാവമുള്ള ഒരു ഓട്ടോബോട്ട്. 

നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നുവെങ്കില്‍, അതിനെ പെട്ടെന്ന് തന്നെ ഉണര്‍ത്തി ഈ ചിത്രം കാണുക. ഇഷ്ടപ്പെടും ഈ ബമ്പിള്‍ബീയെ.

എന്‍റെ റേറ്റിംഗ് 8.3 ഓണ്‍ 10

Tuesday, December 18, 2018

293. Tag (2018)

ടാഗ് (2018)



Language : English
Genre : Comedy
Director : Rob McKittrick
IMDB : 6.6


Tag Theatrical Trailer



കുട്ടിക്കാലം, ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ സുവർണ കാലഘട്ടമായിരിക്കും. എന്തെല്ലാം കളികൾ കുട്ടിക്കാലത്തു കളിചിട്ടുണ്ടാവും. അതെല്ലാം ഇന്ന് നമ്മൾ ഓർത്ത് ഇപ്പോഴും മധുരം നുണയുന്നുമുണ്ടാവും. കഞ്ഞീം കറീം മുതൽ കള്ളനും പോലീസും പോലെ എന്തെല്ലാം കളികൾ. എന്നാൽ ഈ കളികളൊന്നും തന്നെ പിൽക്കാലത്തു കളിക്കാനും കഴിയില്ല എന്ന സങ്കടം എല്ലാവരെയും അലട്ടുന്നുണ്ടാവും. എന്നാൽ അമേരിക്കയിൽ ഒരു പറ്റം സുഹൃത്തുക്കൾ "ടാഗ്(TAG)" എന്നകുട്ടിക്കാലത്തെ  കളി 23  വർഷമായി ഫെബ്രുവരി എന്ന മാസം കളിച്ചു പോന്നു. അവരിന്നും  തുടരുന്നുണ്ടത്രെ. "The Wall Street Journal" എന്ന അമേരിക്കൻ ദിനപത്രത്തിൽ റസൽ ആഡംസ് എഴുതിയ  23 വർഷത്തോളം ആയി ടാഗ് ഗെയിം കളിക്കുന്ന  നാല് കൂട്ടുകാരുടെ കഥയെ ആസ്പദമാക്കി Rob McKittrickഉം  Mark Steilanഉം എഴുതി ജെഫ് ടോംസിക് എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്ത ചിത്രമാണ് ടാഗ്.

ഒൻപതാം വയസു മുതൽ ഹോഗി, ജെറി, ബോബ്, ചിലി എന്ന നാല് സുഹൃത്തുക്കൾ  തുടങ്ങിയ കളിയാണ് ടാഗ്. 1983ൽ സ്‌കൂളിൽ പഠിക്കുമ്പോൾ കളിച്ചു തുടങ്ങിയത് ഇങ്ങു 2018ആം വര്ഷമായപ്പോഴും പൂർവാധികം ശക്തിയോടെ നില കൊള്ളുന്നു. എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ കളിയാക്കുന്ന ടാഗിൽ, അവസാനം ആരെയാണോ തൊടുന്നത് അവരായിരിക്കും അടുത്ത സീസൺ വരെയും "IT" എന്ന് വിളിക്കപ്പെടുക. 2018 ആയി, ഈ വർഷത്തെ സീസൺ ആരംഭിച്ചു.കഴിഞ്ഞ വർഷം IT ആയി മാറിയ ഹോഗി ഇത്തവണ എങ്ങിനെയെങ്കിലും ഇത് വരെ ഒരിക്കൽ പോലും IT ആക്കാൻ കഴിയാതെ പോയ അതീവ സൂത്രശാലിയും കായികക്ഷമത കൂടുതലുള്ള ജെറിയെ എങ്ങിനെയെങ്കിലും ഒരിക്കലെങ്കിലും IT ആക്കി മാറ്റാൻ ഹോഗിയും കൂട്ടുകാരും പദ്ധതി തയാറാക്കുകയും ചെയ്യുന്നു. ഒരു വലിയ ഇൻഷുറൻസ് കമ്പനിയുടെ CEO ആയ ബോബിനെ ഇന്റർവ്യൂ ചെയ്യാനെത്തുന്ന WALL-STREET JOURNAL റിപ്പോർട്ടർ ആയ റെബേക്കയും കൂടെ ചേരുന്നു. ഇവരുടെ ഈ അതിസാഹസികമായ കളി തമാശയുടെ മേമ്പൊടി ചേർത്തു അവതരിപ്പിച്ചിരിക്കുന്നു.

ഇങ്ങനെ ഒരു ത്രെഡ് തന്നെ ഏതൊരു മനുഷ്യനും ആശ്ചര്യം നൽകുന്ന ഒന്നാണ്. അതും നടന്ന സംഭവങ്ങളെ ആസ്പദമാക്കി അല്പം വിപുലമാക്കി അവതരിപ്പിച്ച ചിത്രമാണ് ടാഗ്. ആദ്യ ചിത്രം തന്നെ മനോഹരമായ ഒരു കോമഡി ആക്കി മാറ്റി സംവിധായകൻ. ചിരിക്കാൻ വക നൽകുന്നുണ്ട് ചിത്രം. വേഗതയാർന്ന ആഖ്യാനമായിരുന്നു ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ആക്ഷൻ സീനുകളൊക്കെ നന്നായിരുന്നു. ഇത്തരം ചിത്രങ്ങളിൽ ക്യാമറ വർക്ക് ഒന്നും അത്ര പ്രാധാന്യം അർഹിക്കുന്നില്ലായെങ്കിലും, ഒരു രാത്രിയിൽ നടക്കുന്ന സംഭവത്തെ നന്നായിട്ടു തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതവും രസകരമായിരുന്നു.

ജെറമി റെന്നർ, ജോൺ ഹാം, എഡ് ഹെൽമസ്, അനബെല്ല വാലിസ്‌, ഇസ്‌ലാ ഫിഷർ, ജേക്ക് ജോൺസൻ തുടങ്ങിയ ഹോളിവുഡിലെ പ്രമുഖർ ആണ് ചിത്രത്തിൽ അണി നിരന്നത്. കോമഡി പാരമ്പര്യമുള്ള മറ്റുള്ളവരെ അപേക്ഷിച്ചു ജോൺ ഹാം, ജെറമി റെന്നർ എന്നിവർ കോമഡി ചെയ്യുന്നതിൽ വിജയിച്ചു.എഡ് ഹെൽമസ്, ഇസ്ലാ, ജേക് എന്നിവരും നന്നായിരുന്നു.

ഉള്ളു പൊള്ളയാണെങ്കിലും ആസ്വദിച്ചു ചിരിക്കാൻ ഉള്ള വക നൽകുന്ന ഒരു കുഞ്ഞു ചിത്രം.

എൻ്റെ റേറ്റിങ് 6.7 ഓൺ 10

Tuesday, December 4, 2018

292. Thadaiyara Thaakka (2012)

തടൈയറ താക്ക (2012)



Language : Tamil
Genre : Action | Drama | Neo-Noir | Thriller
Director : Magizh Thirumeni
IMDB : 7.2

സിനിമ ഇറങ്ങിയത് മുതൽ കാണുവാൻ വേണ്ടി കാത്തിരുന്ന ചിത്രം. ഇറങ്ങിയ സമയത്തു പല കാരണങ്ങൾ കൊണ്ട് കാണുവാൻ കഴിഞ്ഞില്ല,  തീയറ്റർ പ്രിന്റുകൾ പണ്ട് മുതലേ കാണുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഏകദേശം ആറു വർഷത്തോളം നല്ല പ്രിന്റിനായി കാത്തിരുന്നു. മാഞ്ചവേലിനും  മാലൈ മാല്യയുടെയും വിജയങ്ങൾക്കു ശേഷം അരുൺ കുമാർ അഭിനയിച്ച ചിത്രമാണ് തടൈയറ താക്ക. മുന്തിനം പാർത്തേനെ എന്ന പരാജയ ചിത്രത്തിന് ശേഷം മകിഴ് തിരുമേനി സംവിധാനം ചെയ്ത ഈ ചിത്രം മേക്കിങ് ശൈലി കൊണ്ട് നിയോ നോയിർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്നതാണ്.

ചെന്നൈയിൽ ഒരു ടാക്സി ട്രാവൽസ് നടത്തിക്കൊണ്ടിരിക്കുന്ന സെൽവയും പ്രിയയും ആയി പ്രണയത്തിലാണ്. മാതാപിതാക്കളുടെ സമ്മതം വാങ്ങി കല്യാണത്തിൻ്റെ  നാൾ നോക്കിയിരിക്കുന്ന സമയത്തു സ്ഥലത്തെ പ്രധാന ദാദ മഹായെ ആരോ തല്ലി മരണശയ്യയിലാക്കുന്നു. മഹായുടെ അനുജൻ കുമാർ സെൽവയെ സംശയിച്ചു ഒറ്റ രാത്രിയിൽ തന്നെ സെൽവയുടെ കനവുകൾ എല്ലാം തല്ലിക്കെടുത്തുന്നു. ഇതിനിടെ മഹാ മരണപ്പെടുകയും സെൽവയെ കൊല്ലണം എന്ന തീരുമാനത്തോടെ കുമാർ വേട്ട ആരംഭിക്കുന്നു. ഇവർ തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളികൾ ആണ് പിന്നീട്. ഒടുവിൽ രഹസ്യങ്ങളുടെ ചുരുളഴിയുന്നതും അപ്രതീക്ഷിത ക്ളൈമാക്‌സോട് കൂടി പര്യവസാനിക്കുന്നു.

മകിഴ് തിരുമേനിയുടെ മുൻ ചിത്രം കണ്ടിട്ടില്ലായെങ്കിലും ഈ ഒരൊറ്റ സിനിമ തന്നെ മതി, അദ്ദേഹത്തിൻ്റെ  കാലിബർ അളക്കുവാൻ. തുടക്കം മുതൽ തന്നെ സിനിമയുടെ ജോൺറെയ്ക്ക് നീതി പുലർത്തിക്കൊണ്ടുള്ള ആഖ്യാനം. നായകൻ്റെ സ്വഭാവം, പ്രണയം, സുഹൃത്തുക്കളോട് കൂടിയുള്ള ജീവിതം, എല്ലാം നന്നായി തന്നെ മിക്സ് ചെയ്തിട്ടുണ്ട്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ വളരെ മികച്ച രീതിയിൽ കോർത്തിണക്കി വേഗതയാർന്ന ആഖ്യാനം പുലർത്തിയിരുന്നു. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ച അനൽ അരശ് നല്ല ഒരു കയ്യടി അർഹിക്കുന്നുണ്ട്. ഒട്ടും ഓവർ ആക്കാതെ കഴിവതും വിശ്വാസ യോഗ്യമായ ആക്ഷൻ ആയിരുന്നു അദ്ദേഹം നിർവഹിച്ചത്. ആക്ഷനിൽ യാതൊരു കൊമ്പ്രോമൈസിനും തയാറാകാത്ത അരുൺ വിജയ്, അത് മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എം. സുകുമാർ ആണ് ക്യാമറ ചലിപ്പിച്ചത്, ഭൂരിഭാഗം സീനുകളും രാത്രിയിൽ ആയതു കൊണ്ട് തന്നെ സുകുമാറിന് ക്യാമറ നല്ല വെല്ലുവിളി ഉയർത്തി.എന്നിരുന്നാലും അദ്ദേഹം തന്റെ ഭാഗം മികച്ചതാക്കി. SS തമൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ഒരു മാസ് മസാല ചിത്രത്തിന് വേണ്ട സംഗീതം അദ്ദേഹം ഫലപ്രദമായി തന്നെ നിർവഹിച്ചു.പാട്ടുകൾക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലായെങ്കിലും കേളാമലേ എന്ന ഗാനം ഹൃദ്യമായിരുന്നു.

അരുൺ വിജയ് എന്ന നടനു ഒരു സ്റ്റാർ എന്ന ലേബൽ ഉണ്ടാക്കി കൊടുത്ത ചിത്രമാണ് തടൈയറ താക്ക. സിനിമയിലുടനീളം അരുൺ വിജയ് എന്ന നടൻറെ charisma, attittude നമുക്ക് കാണാൻ സാധിക്കും. ഓരോ സീനിലും ഉള്ള സ്‌ക്രീൻ പ്രസൻസ് പ്രത്യേകിച്ചും ആക്ഷൻ സീനുകളിൽ ഉള്ള ഗാംഭീര്യം ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അരുണിൻറെ ജോഡിയായി മംമ്ത മോഹൻദാസ് എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ചു. രണ്ടു പേരും നല്ല ജോഡിയായി തോന്നി. ഇന്നത്തെ തെലുങ്കിലെ സൂപ്പർ നായിക രാകുൽ പ്രീത് സിംഗിൻറെ ആദ്യ തമിഴ് ചിത്രമാണ് തടൈയറ താക്ക, ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്. വംശികൃഷ്ണ പ്രധാന വില്ലനെയും മഹാ ഗാന്ധി അരുൾദോസ് മറ്റു രണ്ടു വില്ലന്മാരെയും അവതരിപ്പിച്ചു.. മൂന്നു പേരും വില്ലൻ എന്ന ലേബലിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കാണാൻ സാധിച്ചെങ്കിലും, എന്റെ പ്രതീക്ഷകൾക്ക് നിറം മങ്ങലേൽപ്പിച്ചില്ല ഈ ചിത്രം.

റേറ്റിങ് 08 ഓൺ 10

അരുൺ വിജയ് - മകിഴ് തിരുമേനി കൂട്ടുകെട്ടിൽ ഉടൻ തന്നെ പുറത്തിറങ്ങുന്ന ചിത്രമായ തടത്തിന്  വേണ്ടി ഇപ്പോഴേ കാത്തിരിക്കുന്നു. ട്രെയിലർ റിലീസിന് മികച്ച പ്രതികരണം ഇത് വരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

Monday, November 12, 2018

291. Along With the Gods: The Two Worlds (Sin gwa Hamkke - Joe wa Beol) (2017)

എലോങ്ങ് വിത് ദി ഗോഡ്‌സ് : ദി ടൂ വേൾഡ്‌സ് (സിൻ ഗ്വാ ഹാംകെ - ജോ വാ ബിയോൾ) (2017)








Language : Korean
Genre : Action | Drama | Fantasy
Director : Kim Yong-Hwa
IMDB: 7.3

AWTG: The Two Worlds Theatrical Trailer


മരണത്തിനപ്പുറം ഒരു സാഹസിക യാത്ര ഉണ്ടെങ്കിലോ? ചിന്തിച്ചു നോക്കേണ്ട ഒരു കാര്യമാണ് അല്ലെ (ഒരു ഫാൻറസി ചിന്താഗതിയിൽ).നല്ല രസകരമാവും, ചിലപ്പോൾ ഭൂമിയിലെ ജീവിതത്തേക്കാൾ സാഹസികവും രസകരമാവാൻ സാധ്യത വളരെ കൂടുതൽ. നമ്മൾ മലയാളികൾക്ക് അത്ര പുതുമയുള്ള സംഭവമല്ല മരണത്തിനു ശേഷമുള്ള ഒരു ജീവിതം, പപ്പൻ പ്രിയപ്പെട്ട പപ്പനും, മാസും, യമഡോംഗയും, ഗോസ്റ്റും ഒക്കെ കണ്ടാസ്വദിച്ചതാണല്ലോ.

കിം ജെ ഹോംഗ് എന്ന ഫയർമാൻ തൻ്റെ അമ്മയെയും സഹോദരനെയും തനിച്ചാക്കി അപ്രതീക്ഷിതമായി മരണപ്പെടുന്നു. മരണാനന്തര ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ മരണത്തിൻറെ മാലാഖമാർ അവനെ കൂട്ടിക്കൊണ്ടു പോകുന്നു. പാരഗൺ എന്ന കാറ്റഗറിയിൽ വരുന്ന കിമിനു 49 ദിവസത്തിൽ ഏഴു വിചാരണ നേരിടേണ്ടി വരുന്നു.  ഈ ഏഴു വിചാരണയും വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ, കിമ്മിന് പുനർജനിക്കാം. ഗാംഗ് റിം തലവനായിട്ടുള്ള മരണ ദൂതരിൽ ഹെവൻമാക്, ലീ ഡിയോക് ചൂൻ എന്ന രണ്ടു പേർ  കൂടിയുണ്ട്. ഏഴു വിചാരണയ്ക്ക് ചെല്ലുവാൻ വേണ്ടി അവർക്ക് പല അത്യാസന്ന ഘട്ടങ്ങളും പല അപകടകരമായ സ്ഥലങ്ങളും പിൻകടക്കേണ്ടതായുണ്ട്. ഭൂമിയിലെ മനുഷ്യ ജീവിതത്തിൽ യാതൊരു ഇടപെടലുകളും പാടില്ലാത്ത അവർ പക്ഷെ കിമ്മിന് വേണ്ടി ഗാങ് റിം ഭൂമിയിലേക്ക് പോകുന്നു. എന്താണതിന്റെ കാരണം? ഏഴു വിചാരണയിലും കിം വിജയിക്കുമോ?

ജൂ-ഹോ മിൻറെ Singwa Hamgge എന്ന WEBCOMIC സീരീസിനെ ആസ്പദമാക്കി Kim Yong-hwa സംവിധാനം ചെയ്ത ചിത്രമാണ് Along With The Gods : The Two Worlds. പേര് അര്ഥമാക്കുന്ന പോലെ തന്നെ രണ്ടു ലോകങ്ങളിൽ നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. ഒരേ സമയം, ഇഹലോകത്തിലും പരലോകത്തിലും നടക്കുന്ന സംഭവങ്ങൾ ഇഴ ചേർത്തു ചിത്രീകരിച്ചിരിക്കുന്നു. ഹാസ്യവും, ആക്ഷനും, പിന്നെ അല്പം നൊമ്പരവും ഇട  കളർന്നുള്ള തിരക്കഥയ്ക്ക്, വളരെ വേഗതയാർന്ന ആഖ്യാനം നന്നേ കാഴ്ചക്കാരെ രസിപ്പിക്കും. വളരെ മികച്ച ആക്ഷനും, അത് പോലെ തന്നെ മികച്ച ഗ്രാഫിക്‌സും കൊണ്ട് നിറഞ്ഞ ചിത്രം ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. 

കൊറിയ സിനിമ ഇൻഡസ്ട്രിയിലെ മുൻ നിര താരങ്ങളിൽ ഭൂരിഭാഗവും അണി നിരന്ന ചിത്രമാണ് ഇത്.  സൂപ്പർസ്റ്റാർ ഹാ ജുങ് വൂ ആണ് പ്രധാന കഥാപാത്രവും മാലാഖമാരുടെ തലവനായ ഗാങ് റിമ്മിനെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ കാലിബർ വെച്ച് ഈ റോൾ വളരെ അനായാസമായി തന്നെ ചെയ്തു. Cha Tae-Hyun ഫയർമാനായ കിം മാലാഖമാരായ ഹെവൻമാക്, ലീ ഡിയോക് ചൂൻ എന്നിവരെ Ju Ji-Hoon, Kim Hyang-Gi അവതരിപ്പിച്ചു. പതിനെട്ടു വയസു മാത്രമുള്ള പെൺകുട്ടി കിം ഹ്യാങ്-ഗിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. Kim Dong-Wook, Don Kyung-Soo, Jang Gwang, Oh Dal-su, Im Won-hee എന്നിവരെ കൂടാതെ Lee Jung-Jae, Lee Geung-Young, Dong Seok Ma, Kim Min-jong, Kim Ha-Neul എന്ന പ്രഗത്ഭരും മുഖ്യധാരാ കലാകാരന്മാർ കാമിയോ അപ്പിയറൻസിൽ വന്നു. സത്യം പറഞ്ഞാൽ, ഓരോ സമയവും കാസ്റ്റ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

ഒരു fantasy ചിത്രം കാണുന്ന ലാഘവത്തോടെ കണ്ടാൽ നിങ്ങളെ നൂറു ശതമാനം entertain ചെയ്യുകയും കണ്ണുകളിൽ അല്പം ഈറൻ അണിയിക്കുകയും ചെയ്യുന്ന ഒരു മികച്ച ചിത്രമാണ് സിൻ ഗ്വാ ഹാംകെ - ജോ വാ ബിയോൾ

എൻ്റെ റേറ്റിങ് 8.5 ഓൺ 10


2017ൽ  റിലീസായ ഈ ചിത്രം ബോക്സോഫീസിലെ ഏറ്റവും മികച്ച വിജയങ്ങളിൽ കൊറിയയിൽ രണ്ടാം സ്ഥാനത്താണ്. വെറും 18 മില്യൺ യുഎസ്‌ ഡോളറിൽ നിർമിച്ച ഈ ചിത്രം 108 മില്യൺ ഡോളറോളം വാരിക്കൂട്ടിയിട്ടുണ്ട്.

ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്. Along with the Gods: The Last 49 Days എന്നാണാ ചിത്രത്തിൻറെ പേർ. മൂന്നാമത്തെയും നാലാമത്തെയും ഭാഗത്തിന്റെ തയാറെടുപ്പ് അണിയറയിൽ നടക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞത്.

Wednesday, November 7, 2018

290. Sarkar (2018)

സർക്കാർ (2018)




Language : Tamil
Genre : Action | Crime | Drama
Director : A.R. Murugadoss
IMDB : 8.2


ഒരൊറ്റ വോട്ടു കൊണ്ട് എന്ത് മാറ്റി മറിക്കാനാണ്. ഞാനുൾപ്പെടുന്ന യുവ ജനത കാലാകാലങ്ങളായി സമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ഞാൻ വോട്ടു ചെയ്തില്ലെങ്കിൽ / വോട്ടു ചെയ്‌താൽ ഇവിടെ എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. അതിപ്പ ഏതു ഇലക്ഷൻ ആയാലും അര മണിക്കൂർ ക്യൂവിൽ പോലും നിൽക്കാൻ തയാറാകാതെ സ്വാർത്ഥത മൂലം തങ്ങളുടെ അവകാശം വരെ ഹനിച്ചു, ഭരണത്തിലേറിയ സർക്കാരിനെ കുറ്റം പറയുന്ന ഒരു വിഭാഗം ജനങ്ങൾ. ഞാനും അതിലുൾപ്പെടുന്നു എന്നതാണ് എൻ്റെ ഏറ്റവും വലിയ സങ്കടം. നമ്മൾ ഒരിക്കൽ പോലും മനസിലാക്കാൻ ശ്രമിക്കുന്നില്ല, നാട്ടിൽ നടക്കുന്ന പോളിംഗ് ശതമാനം തന്നെ കണക്കിലെടുത്താൽ മനസിലാകും നമ്മുടെ സാമൂഹ്യ പ്രതിബദ്ധത. വെറും 75 % മാത്രമാണ് വോട്ടിങ് രേഖപ്പെടുത്തിയത്. ശരിക്കും പറഞ്ഞാൽ, ഈ 25 % ആളുകളുടെ വോട്ടുകൾ ശരിക്കും തിരഞ്ഞെടുപ്പ് ഫലം തന്നെ ഒരു പക്ഷെ മാറി മറിഞ്ഞേനെ. ഒന്നും രണ്ടും സ്ഥാനങ്ങൾ അഞ്ചു ശതമാനം വ്യത്യാസവും, രണ്ടും മൂന്നും സ്ഥാനം 23 ശതമാനം വിത്യാസവുമായിരുന്നു രേഖപ്പെടുത്തിയത്.  ഒരു പക്ഷെ ഈ ഇരുപത്തിയഞ്ചു ശതമാനം ഒരു ഗെയിം ചേഞ്ചർ ആകുമായിരുന്നില്ല. നമ്മൾ പൊതുജനങ്ങൾക്ക് കിട്ടുന്ന ഒരു ദിവസത്തെ രാജകീയ വാഴ്ച അല്ലെങ്കിൽ അധികാരം പിന്നീടുള്ള അഞ്ചു വർഷം അടിമത്തം ആയി മാറ്റുന്നത് നമ്മൾ തന്നെയല്ലേ.. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. നിൻറെ ദാരിദ്ര്യമാണ് എൻ്റെ തുറുപ്പു ചീട്ട് അല്ലെങ്കിൽ എൻ്റെ അധികാരം എന്ന് പറയാതെ പറയുന്ന രാഷ്ട്രീയക്കാർ, നമ്മുടെ ഒരു വോട്ടു ആണെങ്കിലും ആ വോട്ടിനു ശക്തിയുണ്ട് എന്ന് കാണിച്ചു തരുന്നു എ ആർ മുരുകദോസ് സംവിധാനം ചെയ്ത വിജയ് നായകനായ സർക്കാർ.

കോർപറേറ്റ് കിംഗ്പിൻ ആയ സുന്ദർ രാമസ്വാമി തമിഴ്‌നാട് തിരഞ്ഞെടുപ്പ് സമയം തന്റെ വോട്ടു രേഖപ്പെടുത്താനായി വരുന്നതും അവിടെ തൻ്റെ വോട്ട് മുൻപാരോ കള്ളവോട്ടായി രേഖപ്പെടുത്തുന്നതും, അതിനേറെ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. തങ്ങളുടെ വോട്ടു തങ്ങളുടെ മാത്രം സ്വന്തമാണെന്നു മനസിലാക്കുന്ന പൊതുജനം, സുന്ദറിൻറെ വിപ്ലവത്തിന് കൂടെ നിൽക്കുന്നതും അവർ ഒന്നായി പോരാടുന്നതുമാണ് സർക്കാരിന്റെ ഇതിവൃത്തം.

അകീറ, സ്പൈഡർ തുടങ്ങിയ ദുരന്ത ചിത്രങ്ങൾക്ക് ശേഷം AR മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രവും കത്തി, തുപ്പാക്കി എന്ന രണ്ടു ബ്ലോക്ക്ബസ്റ്റർക്കു ശേഷം വിജയുമായി ഉള്ള മൂന്നാം സംരംഭവും ആണ് സർക്കാർ. പതിവ് രീതിയിൽ തുടങ്ങുന്ന ചിത്രം, വളരെ പെട്ടെന്ന് തന്നെ ചിത്രത്തിൻറെ യഥാർത്ഥ ആദർശത്തിലേക്കു കടക്കുന്നു. സർക്കാർ, കത്തി പോലൊരു മാസ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററിൽ കാണാൻ പോകരുത്. വളരെ മെല്ലെ പോകുന്നു എന്നാൽ സിനിമയുടേതായ മൊമന്റുകൾ ഉള്ള കൃത്യമായ രാഷ്ട്രീയം വിളിച്ചോതുന്ന ഒരു സിനിമയാണ് സർക്കാർ. ആദ്യ പകുതി നന്നായി പോകുകയും, എന്നാൽ ഇടയ്ക്കുള്ള വിജയുടെ അഭിനയം നിരാശാജനകം ആയിരുന്നുവെങ്കിലും മൊത്തത്തിൽ ഒരു വിജയ് ഷോ തന്നെയായിരുന്നു. രണ്ടാം പകുതിയും ഏറെക്കുറെ നന്നായി പോകുകയും, ക്ളൈമാക്സിനു മുൻപ് ഒരു 10 - 15 കൈവിട്ടു പോവുകയും ചെയ്തു. ഒരു പൂർണത തരുന്ന ക്ളൈമാക്സ് അല്ലായിരുന്നു എന്ന് സാരം. മുരുഗദോസ് അല്പം കൂടി തിരക്കഥയിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരു മികച്ച സിനിമാനുഭവം ആയി മാറിയേനെ. പല കുറി പറഞ്ഞു വെച്ച കാര്യങ്ങൾ ആണെങ്കിൽ കൂടി, സാമൂഹ്യ പ്രതിബദ്ധത ഉള്ള കഥകൾ തിരഞ്ഞെടുക്കുന്നതിൽ മുരുഗദോസ് ഒരു നല്ല ഉദാഹരണമാണ്. ബഹുജനത്തിന്റെ സ്വരം ഒരാളിലൂടെ പറയുക എന്ന ഐഡിയോളജി ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. നൈസായിട്ടു ജയലളിതയുടെ മരണം ഇതിൽ ഉപയോഗിച്ചിട്ടുണ്ട് (സിനിമ കണ്ടവർക്ക് കലങ്ങും).

സമയം തികയ്ക്കാൻ പാട്ടുകളുടെ അനാവശ്യ കുത്തിത്തിരുകലുകൾ  രസം കൊല്ലിയായി ഭവിച്ചു. പ്രത്യേകിച്ചും CEO ഇൻ ദി ഹൌസ്, സിംട്ടാൻകാരൻ, OMG പെണ്ണെ, തുടങ്ങിയ ഗാനങ്ങളുടെ ആവശ്യം ഒട്ടും തന്നെ തോന്നിയില്ല. ഈ പാട്ടുകൾ കേൾക്കുവാൻ ഇഷ്ടമായിരുന്നുവെങ്കിലും, ചിത്രത്തിൻറെ കഥാഗതിയ്ക്കു ചേർച്ച തീരെ ഉണ്ടായിരുന്നില്ല. CEO ഇൻ ദി ഹൌസ്, ചിത്രീകരണവും കൊറിയോഗ്രഫിയും നല്ല ബോർ ആയി മാറുകയും ചെയ്തു. വിജയുടെ ഡാൻസിന്റെ എനർജി ലെവൽ കുറവായും, സിങ്ക് ആകാതെ പോവുകയും ചെയ്തു. പാട്ടു ശരാശരിക്കും താഴെ ആയിരുന്നു. ഒരു വിരൽ പുരട്ച്ചി ഗാനം മികവ് പുലർത്തുന്ന ഉപയോഗം ആയിരുന്നു. ഒരു വിപ്ലവത്തിന് തുടക്കം കുറിയ്ക്കുന്ന വരികളുള്ള ഗാനത്തിന്റെ ചിത്രീകരണവും പ്ളേസ്മെന്റും നന്നായിരുന്നു.
പശ്ചാത്തല സംഗീതത്താമെന്നാൽ നായകൻ വരുമ്പോൾ ത്രസിപ്പിക്കുന്ന സംഗീതവും വാദ്യമേളങ്ങളും വേണമെന്ന് നിർബന്ധം പിടിക്കുന്നവരോട് ഒരു വാക്കു. ഒരു സിനിമയുടെ ഒഴുക്കിനു ചേർന്ന രീതിയിൽ സംഗീതം കൊടുത്താലേ, പ്രേക്ഷകന് എന്ന നിലയിൽ കഥയുമായി ഇഴുകി ചേർന്ന് പോകാൻ കഴിയൂ. അവിടെ എആർ റഹ്‌മാൻ എന്ന സംഗീതജ്ഞൻ പൂർണ വിജയമായി എന്നതാണ് എൻ്റെ പക്ഷം. കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായി തന്നെ സംഗീതം നൽകി. പക്ഷെ കല്ലുകടിയായതു ടോപ് ടക്കർ എന്ന പാട്ടിൻറെ തുടർച്ചയായ ഉപയോഗം വളരെയധികം ബോറായി മാറി. നായകന്, പ്രത്യേകമായി അല്ലെങ്കിൽ ഒരു signature ട്യൂൺ കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരുന്നേനെ എന്ന് തോന്നി. സംവിധായകൻറെ ചിന്താഗതി കൂടി ഉൾപ്പെടുന്നതാണ് പശ്ചാത്തല സംഗീതം എന്ന് പറയാതെ തന്നെ അറിയാമെന്നു വിശ്വസിക്കുന്നു. പിന്നെ കത്തി സിനിമയിൽ ഉള്ളത് പോലെ രോമാഞ്ച കഞ്ചുകമായ സീനുകളുടെ അഭാവവും പശ്ചാത്തല സംഗീതത്തിലും പ്രതിഫലിക്കുന്നു (ഉദാ: കോയിൻ ഫൈറ്റ്)

ആക്ഷനും ക്യാമറവർക്കും സിനിമയുടെ ഏറ്റവും മികച്ച കാറ്റഗറിയിൽ പെടുത്താവുന്നതാണ്. പല ശൈലികളും പരീക്ഷിച്ചിട്ടുണ്ട് ആക്ഷൻ കൊറിയോഗ്രാഫി.. അതിൽ അനാവശ്യമായി തോന്നിയത് ക്ളൈമാക്സിനു തൊട്ടു മുൻപുള്ള ഫൈറ്റ് ആണ്. പക്ഷെ അവിടെയെല്ലാം മികച്ചു നിന്നതു ഗിരീഷ് ഗംഗാധറിൻറെ ക്യാമറ തന്നെയാണ്. ഫാസ്റ്റ് പേസ്ഡ് ആക്ഷനും, വാൻ ഫൈറ്റ് ആക്ഷനും ഒക്കെ മികവുറ്റ രീതിയിൽ തന്നെ പകർത്തിയെടുത്തു. അത് പോലെ തന്നെ ലൈറ്റിങ്ങിലും നന്നേ ശ്രദ്ധ ചെലുത്തിയിരുന്നു.

വോട്ടവകാശം നിഷേധിക്കപ്പെടുന്ന ജനങ്ങളിൽ ഒരാളാണ് വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. IN AND OUT വിജയ് ഷോ ആണ് ചിത്രം. എന്നാൽ ഫാൻസിനു ഇഷ്ടപ്പെടുമോ എന്നത് ഡൗട്ട് ആണ്, അവർക്കു ജയ് വിളിക്കാൻ ഉതകുന്ന ചുരുക്കം സീനുകൾ മാത്രമേ ഉള്ളൂ എന്നതാണ് പ്രത്യേകത. എന്നിരുന്നാലും വിജയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. വിജയുടെ മുൻപുള്ള സിനിമകളിലെ മാനറിസങ്ങൾ പലപ്പോഴായി കടന്നു വരികയും അത് പോലെ ശൈലിയും കടന്നു വരുന്നു എന്നത് ഒരു നെഗറ്റിവ് ആണ്. ഈ I AM WAITING ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്.

നായികാ പദവി കീർത്തി സുരേഷിന് സ്വന്തം. പക്ഷെ ഒട്ടും ആവശ്യമില്ലാത്ത കഥാപാത്രം ആയിരുന്നു കീർത്തി അവതരിപ്പിച്ച നിലാ എന്ന കഥാപാത്രം. ഉള്ളത് വെടിപ്പായിട്ടു ചെയ്തു എന്ന് മാത്രമേ പറയാൻ പറ്റൂ. രണ്ടു മൂന്നു പാട്ടുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു നായിക, അതിൽ കൂടുതൽ വിശേഷണം കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.

വരലക്ഷ്മി ശരത്കുമാർ, ആദ്യ സിനിമ മുതൽക്കു തന്നെ, താൻ അഭിനയത്തിൽ ഒട്ടും പിറകോട്ടല്ല എന്ന് കാണിച്ചു തന്ന നടി. ഒരേ ടൈപ് കഥാപാത്രത്തിൽ തളച്ചിടപ്പെടുകയാണോ എന്ന സംശയം ബാക്കി നിർത്തുന്നു. പക്ഷെ, അവരുടെ സ്‌ക്രീൻ പ്രസൻസും അവതരണവും പ്രശംസനീയം തന്നെ. വിജയുടെ നായകന് പറ്റിയ എതിരാളി.

ഡിഎംകെ പ്രവർത്തകനും (മുൻപ് അണ്ണാഡിഎംകെ പ്രവർത്തകൻ)  മുൻ MLAയുമായ പാലാ കറുപൈയ്യ  ആണ് മസിലാമണി എന്ന വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ചത്. അദ്ദേഹം അഭിനയിക്കുന്ന രണ്ടാമത്തെ പടം (മുൻപ് അങ്ങാടി തെരു നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു). രാഷ്ട്രീയക്കാരൻ ആയതു കൊണ്ടാവും എളുപ്പത്തിൽ ആ റോൾ ചെയ്യാൻ കഴിഞ്ഞു.

രാധാരാവിയുടെ റോളും നന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖഛായ എനിക്ക് മാത്രമാണോ തോന്നിയത്, അതോ?

യോഗി ബാബു (ഒരാവശ്യവുമില്ലാത്ത കഥാപാത്രം, എന്നാലും അല്പം ചിരി പടർത്താൻ കഴിഞ്ഞു), ലിവിങ്സ്റ്റൺ, ശിവശങ്കർ, തുളസി ശിവമണി, തുടങ്ങി നിരവധി കലാകാരന്മാർ അണി നിരന്നു. മുരുഗദോസ് ഇപ്രാവശ്യം ഡയലോഗ് പറയാൻ നിന്നില്ല, പകരം ഒരു പാട്ടു സീനിൽ സ്‌പെഷ്യൽ ആയി വന്നു.

മൊത്തത്തിൽ പറഞ്ഞാൽ, ഒരു വിജയ് മാസ് മസാല പ്രതീക്ഷിക്കാതെ ഒരു ചിത്രം കാണണമെങ്കിൽ കാണാൻ ഉള്ള ഒരു ചിത്രം. ഒരു തവണ കാണാൻ ഉള്ളതൊക്കെ സിനിമയിലുണ്ട്. കടുത്ത വിജയ് ഫാൻസും കത്തി പോലെ ഉള്ള ഒരു മാസ് മസാല ചിത്രം ആഗ്രഹിക്കുന്നവർക്കും സർക്കാർ ഒരു അപവാദമായേക്കാം.

എന്നെ ഒരു പരിധിക്കു മേലെ തൃപ്തിപ്പെടുത്തിയ ചിത്രവും, കുറച്ചൊക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും ഉള്ള ഒരു വിജയ് ചിത്രം. 

എൻ്റെ റേറ്റിങ് 7.0  ഓൺ 10

സ്വന്തം പാർട്ടിയുടെയും എതിർ പാർട്ടിയുടെ മൂല്യങ്ങളും ആദർശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ചിത്രം നിർമ്മിക്കാൻ സൺ പിച്ചർസ് കാണിച്ച ആ മനസുണ്ടല്ലോ. അഭിവാദ്യങ്ങൾ. സിനിമയിൽ കൂടുതലും അണ്ണാഡിഎംകെയ്ക്കെതിരെ ആണെന്ന് പറയാതെ പറയുന്നുണ്ട്.

289. Mile 22 (2018)

മൈൽ 22 (2018)



Language : English | Russian | Indonesian
Genre : Action | Drama | Espionage | Thriller
Director : Peter Berg
IMDB : 6.1

ജെയിംസ് സിൽവ നയിക്കുന്ന  ഓവർവാച്  എന്ന അമേരിക്കൻ ബ്ളാക് ഓപ്സ് ടീമിന് ഒരു ദൗത്യം ഏറ്റെടുക്കേണ്ടി വന്നു. റഷ്യക്കാർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അതീവ മാരകമായ സ്ഫോടന വസ്തുവായ സീഷ്യം  ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലം കണ്ടു പിടിക്കണം. അത് കണ്ടു പിടിക്കണമെങ്കിൽ ലീ നൂർ എന്ന ഇൻഡോനേഷ്യൻ ചാരനെ അമേരിക്കയിലേക്ക് പലായനം ചെയ്യാൻ അവർ സഹായിക്കണം. എട്ടു മണിക്കൂറിനുള്ളിൽ self destruct ചെയ്യുന്ന ഒരു ഹാർഡ് ഡിസ്കിലാണ് നൂർ വിവരങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. പലായനം ചെയ്യാൻ സഹായിച്ചാൽ മാത്രമേ നൂർ ആ ഹാർഡ് ഡിസ്ക്കിൻറെ പാസ്വേർഡ് കൊടുക്കുകയുള്ളൂ. ഇരുപത്തിരണ്ടു മൈൽ മാത്രം ദൂരം ഉള്ള എയർസ്ട്രിപ്പിൽ ലീ നൂറിനെ എത്തിക്കണമെങ്കിൽ സിൽവക്കും കൂട്ടാളികൾക്കും ഇന്തോനേഷ്യൻ ഇന്റലിജൻസ് സ്റ്റേറ്റ് ഏജൻസിയുടെ ചാവേറുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടണം. വെറും കുറച്ചു സമയം മാത്രം തങ്ങളുടെ കയ്യിലും, ഇരുപത്തി രണ്ടു മൈലും മാത്രമാണ് സിൽവയുടെ കൂട്ടരുടെയും മുന്നിലുള്ളത്. അവർ ആ ഉദ്യമം വിജയിക്കുമോ? നൂർ തൻ്റെ  വാക്കു പാലിക്കുമോ? എന്ത് രഹസ്യമായിരിക്കും ആ ഹാർഡ് ഡിസ്‌കിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക??

Peter Bergഉം Mark Wahlbergഉം ഹോളിവുഡിലെ എന്റെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിച്ചിട്ടുള്ള പടങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആക്ഷൻ ജോൺറെ ആണ് ഇവർ പരീക്ഷിക്കാറുള്ള ചിത്രങ്ങൾ. Lone Survivor, Deepwater Horizon, Patriots Day എന്നീ മൂന്നു ചിത്രങ്ങൾക്ക് ശേഷം നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് മൈൽ 22. Lea Carpenter, Graham Rolland എന്നിവരുടെ കഥയ്ക്ക് Lea Carpenter തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. കഥ അത്ര മികച്ചതൊന്നുമല്ലെങ്കിലും നല്ല വേഗതയാർന്ന ആഖ്യാനം ആണ് സംവിധായകൻ പീറ്റർ അവലംബിച്ചിരിക്കുന്നത്. പലയിടത്തും ത്രിൽ നഷ്ടപ്പെട്ടു പോകുന്നതാണ് തോന്നിയെങ്കിലും അതെല്ലാം നല്ല കിടിലൻ ആക്ഷൻ കൊറിയോഗ്രഫിയും ഗൺ കോമ്പാറ്റിലൂടെയും മറി കടക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയമാകുകയും ചെയ്തു. ആക്ഷൻ ഡിപ്പാർട്ട്മെൻറ് രക്ഷപെടുത്തി എന്ന് പറയാം. എന്നാൽ ക്ളൈമാക്സ് ട്വിസ്റ്റ് വളരെ നന്നായിരുന്നു എന്നും പറയാം. ഒട്ടും പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് ട്വിസ്റ്റ്.

ബാക്ക്ഗ്രൗണ്ട് സ്‌കോർ ജെഫ് റൂസോ ആണ് നിർവഹിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലറിന് വേണ്ട ചേരുവകൾ എല്ലാം തന്നെയുണ്ടായിരുന്നു. ഷേക്കി ക്യാം ആയിരുന്നു ചേസിംഗ് രംഗങ്ങളിൽ Jacques Jouffret ഉപയോഗിച്ചത്. ആക്ഷൻ ഒക്കെ നന്നായി തന്നെ ഷൂട്ട് ചെയ്തു. പ്രത്യേകിച്ചും Iko Uwaisൻറെ  മാർഷ്യൽ ആർട്ട് ആക്ഷൻ രംഗങ്ങളിൽ ക്യാമറവർക്ക് മികച്ചു തന്നെ നിന്നു. എഡിറ്റിങ് നിർവഹിച്ചത് Colby Parker Jr. & Melissa Lawson Cheung ആണ്. അവരുടെ എഡിറ്റിങ് പ്രശംസനീയമാണ്, കാരണം അത്രയ്ക്ക് സ്പീഡ് കഥാഖ്യാനത്തിനുണ്ടാക്കിയത് എഡിറ്റിംഗിലെ മികവ് തന്നെയാണല്ലോ.

മാർക് വാൾബെർഗ്, തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ പ്രകടനം കാഴ്ച വെച്ചു. അദ്ദേഹത്തിൻറെ DEPARTED സിനിമയിലെ മോഡൽ അഭിനയമായിരുന്നു. ഡയലോഗ് ഡെലിവറി ഒക്കെ സൂപ്പർ. ഇന്തോനീഷ്യൻ സൂപ്പർ സ്റ്റാർ ഇക്കോ ഉവൈസ്, നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. നല്ല സ്‌ക്രീൻ പ്രശ്നസും അത് പോലെ തന്നെ മികവുറ്റ ആക്ഷൻ അദ്ദേഹം കാഴ്ച വെച്ചു. ജോൺ മാൽക്കോവിച് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡയലോഗ് ഡെലിവറിയിൽ വ്യത്യസ്തത പുലർത്തുന്ന അദ്ദേഹം ഉള്ള കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. റോണ്ട റൂസി, ലോറെൻ കോഹെൻ തുടങ്ങിയ താരങ്ങളും അണി നിര ക്കുന്നു.

മൊത്തത്തിൽ ലോജിക്കും ഒന്നും നോക്കാതെ ഒരു ഫാസ്റ്റ് പേസ്‌ഡ്‌  ആക്ഷൻ സിനിമ കാണണമെങ്കിൽ മൈൽ 22  ധൈര്യമായി കണ്ടോളൂ.

എന്റെ റേറ്റിങ് 6.9 ഓൺ 10



Sunday, November 4, 2018

288. A Conspiracy of Faith (Flaskepost fra P) (2016)

എ കോൺസ്പിറസി ഓഫ് ഫെയ്ത് (ഫ്‌ളാസ്‌കെപോസ്റ്റ് ഫ്ര പി) (2016)



Language : Danish
Genre : Crime | Drama | Mystery | Thriller
Director : Hans Peter Moland
IMDB: 7.0


Department Q - Danish / Scandinavian ത്രില്ലറുകളുടെ ആസ്വാദകർക്ക്  വളരെ പരിചിതമായ ഒരു പദം ആണ്. The Keeper of Lost Causes (2013) & The Absent One (2014) എന്ന അന്വേഷണങ്ങൾക്ക് ശേഷം വരുന്ന മൂന്നാമത്തെ ചിത്രമാണ് A Conspiracy Of Faith.

കാലിക്കുപ്പിയിലെ സന്ദേശം കരയ്ക്കടുക്കുന്നതോടെയാണ് സിനിമയുടെ തുടക്കം. എട്ടു വര്ഷം മുൻപ് ഏതോ ഒരു കുട്ടി, തടങ്കലിൽ നിന്നും രക്ഷയ്ക്കായി അപേക്ഷിച്ച ആ കത്ത് ആസാദിനും കാളിനും ലഭിക്കുന്നത്. റോസിൻറെ സഹായത്തോടെ അന്വേഷണം തുടങ്ങിയ അവർ അഴിക്കാൻ തുടങ്ങിയത് പലരും അറിയാത്ത രഹസ്യങ്ങളുടെ ചുരുളുകൾ ആയിരുന്നു. 

Department Q സീരീസ് പൊതുവെ ഡാർക്ക് ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ആണെങ്കിലും ഈ ചിത്രം പ്രമേയപരമായും കഥാഖ്യാന ശൈലിയിലും  കുറച്ചു കൂടി ഡാർക്ക് മോഡിലാണ് നീങ്ങുന്നത്. വളരെയധികം സങ്കീർണമായ ഒരു കഥ, അതിവിദഗ്ദ്ധമായിതന്നെ ആഖ്യാനിച്ചിരിക്കുന്നു. ക്രിസ്തീയ മത അന്ധ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരു കൊലയാളിയും, അയാളെ അന്വേഷിക്കുന്ന നിരീശ്വരവാദിയായ കാളിന്റെയും ഇസ്‌ലാം മത വിശ്വാസിയായ ആസാദിന്റെയും വിശ്വാസത്തെയും ഒരു ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. Carl Valdemar Jussi Henry Adler-Olsen എഴുതിയ നോവലിനെ ആസ്പദമാക്കി നിക്കോലാജ് ആർസൽ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹാൻസ് പീറ്റർ മോളാണ്ട് (കറാഫിറ്റിഡിഓട്ടൻ - https://goo.gl/kFq7Yf). ഒരു ഘട്ടത്തിൽ പോലും ത്രിൽ നഷ്ടപ്പെടാതെ തന്നെ രണ്ടു പേരും അണിയിച്ചൊരുക്കിയിരിക്കുന്നു. ഇതിൽ, കത്രിക ഒരു മാരകായുധം ആക്കുന്നതെന്നു വളരെ കൃത്യമായി തന്നെ കാണിച്ചിരിക്കുന്നു. ഹോ..!!!

സംഗീതം, ഛായാഗ്രാഹണം, എഡിറ്റിങ് എന്നീ മൂന്നു നിലയിലും പ്രവർത്തിച്ച  Nicklas Schmidt, John Andreas Andersen, Olivier Bugge Coutte
Nicolaj Monberg എന്നിവർ മികവ് പുലർത്തി. പലപ്പോഴുംനിക്കോളാസ് ഷ്മിറ്റിൻറെ സംഗീതം കുറച്ചു കൂടി ഹൊറർ വരുത്താൻ കഴിഞ്ഞു. അത് പോലെ തന്നെ ജോണിൻറെ  ക്യാമറ, ചേസ്  രംഗങ്ങളിലും ഡാർക്ക് രംഗങ്ങളിലും മനോഹരമായി പകർത്താൻ കഴിഞ്ഞു.


മുഖ്യ കഥാപാത്രമായ കാൾ മോർക്കിനെ അവതരിപ്പിച്ചത് കഴിഞ്ഞു രണ്ടു സിനിമകളിലും കാൾ  ആയി വന്ന നിക്കോളായി ലീ കാസ് (Nikolaj Lie Kaas) ആണ്. കാളിൻറെ സന്തത സഹചാരിയായ ആസാദിനെ അവതരിപ്പിച്ചത് ഫാരിസ് ഫാരിസ് (Fares Fares) ആണ്. രണ്ടു പേരുടെയും പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ആ രണ്ടു കഥാപാത്രങ്ങളിലും ശരിക്കും പറഞ്ഞാൽ മറ്റൊരു നടനെ ചിലപ്പോൾ സങ്കൽപ്പിക്കാൻ കഴിയുകയില്ല. സീരിയൽ കില്ലർ ആയി വേഷമിട്ടത് നോർവീജിയൻ നടൻ ആയ Pål Sverre Valheim Hagen ആണ്. വല്ലാത്തൊരു വില്ലൻ തന്നെ. സുമുഖനായ അദ്ദേഹത്തിൽ നിന്നും ഇത്രയും ക്രൂരതയുള്ള ഒരു സീരിയൽ കില്ലാറിൻറെ  ഭാവത്തിലേക്കുള്ള ദൂരം വളരെ ഈസിയായിട്ടു തന്നെ അദ്ദേഹം സഞ്ചരിക്കുന്നു. ഈ മൂന്നു പേരിൽ ആണ് കേന്ദ്രീകരിച്ചു സിനിമ മുൻപോട്ടു പോകുന്നുവെങ്കിലും നിരവധി കഥാപാത്രങ്ങൾ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. അവരെ അവതരിപ്പിച്ചവർ ആരും തന്നെ മോശമാക്കിയില്ല.

Department Q ഇത്തവണയും മോശമാക്കിയില്ല. Scandinavian Thrillers ഇഷ്ടമുള്ള സുഹൃത്തുക്കൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ചിത്രം.

എൻ്റെ റേറ്റിങ് 8.2 on 10

Monday, October 29, 2018

287. Radius (2017)

റേഡിയസ് (2017)




Language : English
Genre : Mystery | Sci-Fi | Thriller
Director : Caroline Labrèche & Steeve Léonard
IMDB : 6.2

Radius Theatrical Trailer


അന്ന് പുലർച്ചെ ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുന്നത് മാതിരിയായിരുന്നു. എല്ലുകൾ മുഴുവൻ നുറുങ്ങിയ പോൽ, ദേഹമാസകലം മുറിവേറ്റ പോലെ വേദന എന്നെ കാർന്നു തിന്നു കൊണ്ടേയിരുന്നു. തകർന്ന കാറിനുള്ളിൽ നിന്നും ഞാനിറങ്ങുമ്പോൾ മാത്രമാണ് ഞാൻ ഒരു അപകടത്തിൽ പെട്ടു എന്നു മനസിലായത്. ഞാൻ ഇറങ്ങി നടന്നു, ആരെയും വഴിയിൽ കണ്ടില്ല. അപ്പൊഴാണ് ഒരു കാർ എതിരെ വരുന്നത് കണ്ടത്. ഞാൻ ഒരു ലിഫ്റ്റിനായി കൈ കാട്ടി. അത് നിയന്ത്രണം വിട്ടു വരുന്നത് പോലെ തോന്നി പക്ഷെ എന്റെ മുൻപിൽ വന്നു നിന്നു.ഓടി കയറാൻ നോക്കിയപ്പോൾ, അതിൽ ഉണ്ടായിരുന്ന ആൾ മരിച്ചിരുന്നു. എങ്ങിനെ ??? എങ്ങിനെ ?? ഞാൻ മൊബൈൽ ഫോണിൽ 911 ഡയൽ ചെയ്തു ആക്സിഡൻറ് റിപ്പോർട് ചെയ്യാൻ ശ്രമിക്കവേ അവർ എന്നോട് എൻ്റെ നാമം ചോദിച്ചു. എൻറെ പേർ എന്താണ്??? അത് കൂടി ഞാൻ മറന്നു പോയിരിക്കുന്നു. ഞാൻ ആരാണെന്നു പോലും എനിക്കറിയില്ല?? എനിക്കെന്തു സംഭവിച്ചു എന്നും അറിയില്ല??? എൻറെ ഓർമ്മശക്തി നഷ്ടപ്പെട്ടുവോ?? ഞാൻ വീണ്ടും നടന്നു, ഞാൻ പോകുന്ന വഴികളിൽ പല ജീവികളും മനുഷ്യരും മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. ഇനി ഈ നാട് മുഴുവൻ ഒരു സോംബി സിനിമകളിലും ഒക്കെ കാണുന്നത് പോലെ വൈറസ് ബാധ മൂലം ഉണ്ടായതാണോ? അറിയില്ല? കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.

അത്യന്തം ഉദ്യോഗജനകമായ ഒരു കഥാസാരം അതും അധികം ആരും പറഞ്ഞിട്ടില്ലാത്ത കഥ അതിവിദഗ്ധമായ രീതിയിൽ തന്നെ കഥ പറഞ്ഞിരിക്കുന്നു. Caroline Labrèche, Steeve Léonard കഥയെഴുതി സംവിധാനം ചെയ്ത ഈ സൈഫൈ ചിത്രം ഒരു മികച്ച ത്രില്ലർ ഗണത്തിൽ പെടുത്താൻ നിസംശയം കഴിയും. തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരു ഡാർക് മോഡ്, അവസാനം വരെയും പ്രേക്ഷകരെ മുഷിപ്പിക്കാതെയും, എന്നാൽ അത്യാവശ്യം നല്ല രീതിയിൽ ഉത്കണ്ഠാകുലർ ആക്കി തന്നെയാണ് കഥ മുൻപോട്ടു കുതിക്കുന്നത്‌. ട്വിസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരിൽ ഒരു സ്വാധീനം ചെലുത്തുകയും ക്ളൈമാക്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത രീതിയിൽ ട്വിസ്റ്റ് നൽകി പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. വെറും രണ്ടു പ്രധാന കഥാപാത്രങ്ങളെ മാത്രം അണി നിരത്തി ഇത്രയും മികച്ച രീതിയിൽ കഥ പറഞ്ഞ സംവിധായകരെ അനുമോദിച്ചില്ലെങ്കിൽ അത് ഒരു കുറച്ചിൽ ആകും.

രണ്ടു പ്രധാന കഥാപാത്രങ്ങളും പിന്നെ അധികം സ്ക്രീൻസ്പേസ് ഇല്ലാത്തത കുറച്ചു കഥാപാത്രങ്ങളും മാത്രമാണ് ചിത്രത്തിലുള്ളത്. ഡീഗോ ക്ലട്ടൻഹോഫ്, ഷാർലറ്റ് സുള്ളിവൻ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു പേരും പ്രകടനത്തിൽ മികച്ചു നിന്നു.  നായകൻ ആയി അഭിനയിച്ച ഡീഗോ ഓരോ അർത്ഥത്തിലും സീനുകളിലും നിറഞ്ഞു നിന്നു.

ചിത്രത്തിൻറെ ആഖ്യാനത്തിൽ പ്രധാന പങ്കു വഹിച്ച മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു. ചിത്രസംയോജനം, ഛായാഗ്രാഹണം പിന്നെ പശ്ചാത്തല സംഗീതം. മൂന്നു ഡിപ്പാർട്ട്മെന്റും മികവുറ്റതാക്കാൻ സംവിധായകൻ സ്റ്റീവ് ലിയോണാർഡ് നിർവഹിച്ച എഡിറ്റിംഗും, സൈമൺ വില്ലേന്യൂവിന്റെ ക്യാമറയ്ക്കും ബെൻവോ ഷാറസ്റ്റിൻറെ സംഗീതത്തിനും കഴിഞ്ഞു.

മൊത്തത്തിൽ ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് എന്നെ പൂർണമായും ത്രിപ്ത്തിപ്പെടുത്താൻ കഴിഞ്ഞ ചിത്രമാണ് റേഡിയസ്. ഒരു സൈഫൈ ത്രില്ലർ പ്രേമിയാണ് നിങ്ങളെങ്കിൽ, നിങ്ങളും എന്റെ ചേരിയിൽ വരുമെന്ന് ഉറപ്പാണ്.

കാണൂ, അഭിപ്രായം പറയുക.

എൻറെ  റേറ്റിങ് 8.3 ഓൺ 10