വരനെ ആവശ്യമുണ്ട് (2020)
Language : Malayalam
Genre : Comedy | Drama | Family | Romance
Director : Anoop Sathyan
IMDB :
Varane Aavashyamund Theatrical Trailer
ഒന്നുമാലോചിക്കേണ്ട.. ധൈര്യമായി ടിക്കറ്റെടുക്കാം. അത്രയ്ക്കും നല്ല ഒരു breezy entertainer ആണ് അനൂപ് സത്യൻ (സത്യൻ അന്തിക്കാടിന്റെ മകൻ) അരങ്ങേറ്റം കുറിച്ച വരനെ ആവശ്യമുണ്ട് ചിത്രം.
സ്‌ക്രീനിൽ വന്നു പോയ എല്ലാവരും തന്നെ മത്സരിച്ചു തന്നെ അഭിനയിച്ചു. സുരേഷ് ഗോപി, ശോഭന, ഉർവശി, ദുൽഖർ, KPAC ലളിത, ലാലു അലക്സ്, കല്യാണി പ്രിയദർശൻ തുടങ്ങിയവരുടെ അഭിനയം മികച്ചു തന്നെ നിന്നു. ജോണി ആന്റണി, ഒരു രക്ഷേമില്ല.. ചിരിപ്പിച്ചു ഒരു വഴിയാക്കി. ഇങ്ങേർ സംവിധാനം ഒക്കെ നിർത്തി ഫുൾ ടൈം അഭിനയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചാൽ തന്നെ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാകും.
കല്യാണിയുടെ ആദ്യ മലയാള സിനിമ ഒട്ടും മോശമായില്ല. നല്ല എനർജെറ്റിക് പെർഫോമൻസ് തന്നെയായിരുന്നു. സിനിമയുടെ നിർമാതാവ് കൂടിയായ DQവിനു സ്‌ക്രീൻസ്‌പേസ് കുറവായിരുന്നുവെങ്കിലും ആ റോൾ എടുക്കാനുള്ള അദ്ദേഹത്തിൻറെ മനസ് ആരും കാണാതെ പോകരുത്. സുരേഷ് ഗോപിയുടെ ഒരു മികച്ച തിരിച്ചു വരവ് (എല്ലാവരും ആഗ്രഹിച്ചിട്ടുണ്ടാകും ഒരു ആക്ഷൻ ഹീറോ ഒക്കെ ആയിട്ട്) ഗംഭീരം. ഒരു മാറ്റം എല്ലാവര്ക്കും ആവശ്യമാണല്ലോ. ശോഭന, ഈ വയസും എന്താ ഒരു അഴക്, ആ മലയാളിത്ത ഐശ്വര്യം <3.
മുകേഷ് മുരളീധരന്റെ ക്യാമറ, outstanding work അല്ലായിരുന്നുവെങ്കിലും സിനിമയുടെ ആഖ്യാനവുമായി ചേർന്ന് തന്നെ നിന്നു. അൽഫോൻസ് ജോസഫ്, ഒരിടവേളയ്ക്കു ശേഷം നല്ല കുറച്ചു ഈണങ്ങളുമായി ഹൃദ്യമാക്കി. പക്ഷെ പുള്ളി ഇപ്പോഴും അടിച്ചു പൊളി പാട്ടുകൾ ചെയ്യുമ്പോൾ ഉള്ള കോപ്പിയടി ഒഴിവാക്കാമായിരുന്നു (ഇത്തവണ ഭൂൽ ബുലൈയ്യയിലെ ഹരേ രാം ആയിരുന്നു, അതിന്റെ ഒറിജിനൽ എല്ലാർക്കും അറിയാല്ലോ കൊറിയൻ ഗാനമായ JTL 's ENTER THE DRAGON).
അനൂപ് സത്യൻ - ചെക്കന് പണി അറിയാം. അച്ഛനെക്കാൾ മികച്ച സംവിധായകൻ ആയി മാറട്ടെ എന്ന് ആശംസിക്കുന്നു. അതിനുള്ള സ്റ്റഫ് ഉണ്ട് എന്ന് തോന്നുന്നു. ചെന്നൈ നഗരത്തിൽ ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കുറച്ചു പേരുടെ കഥ പറയുന്ന ഈ കൊച്ചു ചിത്രം സംഭാഷണങ്ങളിലും അഭിനയത്തിലും കഥാഖ്യാനത്തിലും മികവ് പുലർത്തി മനസ് നിറഞ്ഞു തന്നെ കണ്ടിറങ്ങാം.
അപ്പൊ പിന്നെ ധൈര്യമായിട്ടു ടിക്കറ്റെടുത്തോ.. നിങ്ങൾക്കിഷ്ടപെടും.
എൻ്റെ റേറ്റിങ് 9.5 on 10
No comments:
Post a Comment