ടൈം റെനെഗേഡ്സ് (സിഗാനിറ്റൽജ) (2016)
Language : Korean
Genre : Action | Drama | Fantasy | Romance | Thriller
Director : Jae-Yong Kwak
IMDB : 6.9
Time Renegades Theatrical Trailer
ടൈം ട്രാവലും പ്രണയവും ഫാന്റസിയും മിസ്റ്ററിയും ആക്ഷനും ക്രൈമും എല്ലാം ഒത്തു ചേർന്ന ഒരു മികച്ച ത്രില്ലർ ആണ് ടൈം റെനഗേഡ്സ്. കൊറിയയിലെ ഈ വർഷത്തെ മികച്ച ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രം സംവിധാനം ചെയ്തത് ക്വേക് ജെ യോങ്.
കഥ ഒറ്റ വരിയിൽ പറഞ്ഞൊതുക്കാൻ സാധിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും ഒന്ന് ശ്രമിച്ചു നോക്കാം. 1983ലെ ബാക്ക് ജി വാൻ എന്ന സ്‌കൂൾ ടീച്ചറും 2015ലെ ഗുൺ വൂ എന്ന ഡിറ്റക്ടീവും ഒരേ സമയം തങ്ങൾ പ്രേമിക്കുന്ന പെൺകുട്ടിയെ ഒരു സീരിയൽ കില്ലറിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ഉള്ള ഉദ്യമം ആണ് ചിത്രത്തിൻറെ ഇതിവൃത്തം. (കഥ മുഴുവൻ ആയി പറഞ്ഞാൽ ഈ ചിത്രത്തിൻറെ ത്രിൽ പോകും എന്നത് കൊണ്ടും കൂടിയാണ്).
ടൈം ട്രാവലിൻറെ പുതിയ ഒരു പതിപ്പ് ആണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കണ്ടു പഴകിയ ടൈം മെഷീനും ഒക്കെ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാൽ ഭൂത കാലത്തുണ്ടാക്കുന്ന മാറ്റങ്ങൾ ഭാവിയിൽ മാറുന്നതും ഒക്കെ കൃത്യമായി കാണിക്കുന്നുമുണ്ട്. ചിലപ്പോഴൊക്കെ ഇൻസെപ്ഷൻ എന്ന നോളൻ ചിത്രത്തിൻറെ ആശയം ഇതിൽ കടമെടുത്തിട്ടുണ്ട്. കാരണം, ഇവിടെ അവർ ഭൂതകാലത്തിലേക്കും മറിച്ചുമുള്ള സഞ്ചാരം സ്വപ്നത്തിലൂടെയാണ് നടത്തുന്നത്. അത് കൊണ്ട് തന്നെ മറ്റുള്ള ഇതര ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാവുന്നു. കഥയും സംവിധാനവും ചിത്രത്തിൻറെ ആഖ്യാനവും മികച്ചു നിൽക്കുന്നു. ഒരു നിമിഷം പോലും രസചരട് പൊട്ടിക്കാതെ സസ്‌പെൻസും റൊമാന്സും ആക്ഷനും ഫാന്റസിയും കലർന്ന ഈ ചിത്രത്തിൽ ക്വേക് ജെ യോങ് തന്റെ കൃത്യം ഭംഗിയായി നിർവഹിച്ചിരിക്കുന്നു.
ചിത്രത്തിൻറെ വിഷ്വലുകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 80കളുടെ കാലഘട്ടം orange warm ഫിൽറ്റർ ആണെങ്കിൽ 2015 കാലഘട്ടം blue cold ഫിൽട്ടറും ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഒരു പ്രേക്ഷകനെ അധികം കുഴയ്ക്കാതെ തന്നെ കാലഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നു. ക്യാമറവർക്, ലൈറ്റിംഗ് ഒക്കെ മികച്ച രീതിയിൽ തന്നെ
ചെയ്തിട്ടുണ്ട്. അൽപ സ്വല്പം കുറവുകൾ ചിത്രത്തിൽ ഉണ്ടെങ്കിലും, അതൊക്കെ മറന്നു കളയാൻ പാകത്തിൽ നമ്മെ ഈ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ സഹായിക്കും. അത് കഥയും അതിൻറെ ആഖ്യാനവും ആണെന്നുള്ളത് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
മികച്ച രീതിയിൽ തന്നെ സംഗീതം ഈ ചിത്രത്തിന് നൽകിയിട്ടുണ്ട്. ആരാണ് സംഗീതജ്ഞൻ എന്നറിയാത്തതു പേര് പരാമർശിക്കുന്നില്ല.
രണ്ടു നായകനും ഒരു നായികയും ഉള്ള ചിത്രത്തിൽ, 1983ലെ നായകൻ ആയ ജോ ജംഗ് സുക്, ഇരട്ട കാലഘട്ടത്തിലെ നായിക സൂ ജുങ്, 2015 le നായകൻ കിം ഗുൻ വൂ എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. മൂവരും തങ്ങളുടെ കഥാപാത്രങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ പതിയുന്ന രീതിയിൽ തന്നെ അവർ അഭ്രപാളിയിൽ അവതരിപ്പിച്ചു. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജിൻ യാങ് ജങ് നല്ല പ്രകടനം കാഴ്ച വെച്ചു.
കുറച്ചൊക്കെ കുറവുകൾ ഉണ്ടെങ്കിലും ശരിക്കും ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു ടൈം ട്രാവലിംഗ് ചിത്രം.
എന്നെ ഈ ചിത്രം പൂർണമായും തൃപ്തിപ്പെടുത്തിയത് കൊണ്ട് ഞാൻ നൽകുന്ന മാർക് 8.3 ഓൺ 10.
കൊറിയയിലെ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിൽ ഒന്നാണ് ഈ ചിത്രം.
No comments:
Post a Comment