ദി മാഗ്നിഫിഷെൻറ് സെവൻ (1960)
Language : English
Genre : Action | Western
Director: Jim Sturges
IMDB : 7.8
The Magnificent Seven Theatrical Trailer
അകിര കുറൊസാവ എന്ന ഇതിഹാസ സംവിധായകൻറെ 1954ൽ ഇതിഹാസ ചലച്ചിത്രകാവ്യമായിരുന്നു സെവൻ സാമുറായി (ശിചിനിൻ നോ സാമുറായി). പ്രമേയം കൊണ്ടും അവതരണം കൊണ്ടും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും പിടിച്ചു പറ്റിയ ഈ ജാപ്പനീസ് ചിത്രം ബോക്സോഫീസിലും ഒരു കോളിളക്കം സൃഷ്ടിച്ചു. നിരവധി അവാർഡുകളും വാരിക്കൂട്ടുകയും ചെയ്തു. ഈ ചിത്രം ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തിന് ഒരു പുത്തൻ ഉണർവ് നൽകുകയും, പല ഭാഷകളിൽ ഇത് പുനർ നിർമ്മിക്കുകയും ഉണ്ടായി.
അപ്പോൾ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല പൂർണമായും സെവൻ സാമുറായിയുടെ റീമേക്ക് ആയിരുന്നു അറുപതിൻറെ തുടക്കത്തിൽ ഇറങ്ങിയ ജോണ് സ്റ്റർഗസ് സംവിധാനം ചെയ്ത ദി മാഗ്നിഫിസൻറ് സെവൻ. സെവൻ സാമുറായി വാളേന്തിയ യോദ്ധാക്കൾ ആയിരുന്നുവെങ്കിൽ ഈ ഹോളിവുഡ് ചിത്രത്തിൽ തോക്കുധാരികളായ വെസ്റ്റേൺ സ്വാധീനമുള്ള ആളുകൾ ആയിരുന്നു.
കൊള്ളക്കാരുടെ തലവനായ കാൽവേറെയും അയാളുടെ കാലാളുകളും നിരന്തരമായി കൃഷിക്കാർ മാത്രമുള്ള മെക്സിക്കൻ ഗ്രാമം നിരന്തരമായി കൊള്ളയടിച്ചു കൊണ്ടിരുന്നു. അവർ ക്രിസ് ആഡംസ് എന്ന തോക്കുധാരിയായ പോരാളിയെ ആ ഗ്രാമവാസികൾ കണ്ടു മുട്ടുകയും അയാളോട് തങ്ങൾക്കു സംഭവിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറയുന്നു. ഇത് കേട്ട ഉടനെ, ക്രിസ് അവരോടു പറയുന്നു, നിങ്ങൾ കുറച്ചു പോരാളികളെ വാടയ്ക്കെടുത്തു കൊള്ളക്കാരോട് ഏറ്റുമുട്ടാൻ പറയുന്നു. ഗ്രാമവാസികൾ ക്രിസിനോട് തങ്ങളുടെ രക്ഷകൻ ആകാൻ കഴിയുമോ എന്ന് നിർബന്ധിക്കുന്നു. അങ്ങിനെ ക്രിസ് ആ ഗ്രാമത്തിനു രക്ഷകൻ ആകുന്നു. പിന്നീട് ആറു വ്യത്യസ്ത രീതികൾ അവലംബിക്കുന്ന യോദ്ധാക്കളെ ഈ കൃത്യത്തിനായി തന്റെ കൂടെ ചേർത്തു. അവർ കൊള്ളക്കാരുടെ വരവിനായി കാത്തിരിക്കുന്നു. ശേഷം സ്‌ക്രീനിൽ.
ഈ ചിത്രത്തിൽ ഏറ്റവും ആദ്യം പ്രശംസിക്കേണ്ടത് മുഖ്യവില്ലനെ അവതരിപ്പിച്ച ഏലി വല്ലാക്കിനെ ആണ്. അദ്ദേഹത്തിൻറെ കയ്യിൽ കാൽവെര എന്ന കഥാപാത്രം ഭദ്രമായിരുന്നു. വളരെ മികച്ച പ്രകടനം ആണ് അദ്ദേഹം കാഴ്ച വെച്ചത്. ഒരു മികവുറ്റ വില്ലനെ തന്നെ അദ്ദേഹം അവതരിപ്പിച്ചു. നോക്കിലും വാക്കിലും അദ്ദേഹത്തിൻറെ ഡയലോഗ് ഡെലിവറിയിൽ കൂടി പ്രതിഫലിച്ചു. അദ്ദേഹത്തിൻറെ അഭിനയം കാണാനും വേണ്ടി തന്നെ ഉണ്ട്. അത്ര മികവുറ്റ പ്രകടനം.
യൂൾ ബ്രൈന്നർ, ക്രിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചു. പൊതുവെ ശാന്ത സ്വഭാവം വെച്ച് പുലർത്തുന്ന വികാരങ്ങൾ ഒന്നും മുഖത്തു മിന്നി മറയാത്ത കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് പറയാം.
പഴയകാല നായക നടന്മാരിൽ എനിക്കേറ്റവും പ്രിയപ്പെട്ട സ്റ്റീവ് മക്വീൻ ഉപനായകനായ ക്രിസിനെ അവതരിപ്പിച്ചു. നല്ല രസമുണ്ടായിരുന്നു പുള്ളിയുടെ കഥാപാത്രം കാണുവാൻ. അതവതരിപ്പിച്ച രീതിയും നന്നായിരുന്നു.
ചാൾസ് ബ്രോൺസൺ മാഗ്നിഫൈസാൻറ് സെവനിലെ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിനധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
മറ്റുള്ളവരെ ഒന്നും അധികം പരിചയമില്ലാത്ത കൊണ്ട് അധികം പ്രതിപാദിക്കുന്നില്ല. എന്നിരുന്നാലും എല്ലാ കലാകാരന്മാറാനും ചിത്രത്തിനാവശ്യമായ രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് വേണ്ടി സംഗീതം പകർന്ന എൽമർ ബേൺസ്റ്റീൻ ആണ് ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചത്. വളരെ മികച്ചു തന്നെ നിന്നു.
ഈ ചിത്രത്തിന്റെ കപ്പിത്താൻ എന്നാണു ഞാനീ സിനിമയുടെ സംവിധായകനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. അകിരയുടെ സെവൻ സാമുറായി ഹോളിവുഡിലേക്ക് പറിച്ചു നടുമ്പോഴും, അതിന്റെ കലാമൂല്യം ഒട്ടും തന്നെ ചോർന്നു പോകാതെ ഒരു കൗപോയി രീതിയിലേക്ക് മാറ്റി, മികവുറ്റതാക്കി. നല്ല വേഗതയാർന്ന ആഖ്യാനവും കിടിലൻ ക്യാമറവർക്കും ചിത്രത്തെ ആ കാലഘട്ടത്തിലെ മികച്ച വെസ്‌റ്റേൺ ചിത്രങ്ങളിലൊന്നാക്കി മാറ്റി. പക്ഷെ അമേരിക്കയിൽ ഈ ചിത്രം ഒരു വലിയ ബ്ലോക്ബസ്റ്റർ ആയില്ല എന്നതാണ് വിഷമകരമായ അവസ്ഥ. ഇത്രയും വലിയ കാസ്റ്റും ചിത്രത്തിൻറെ ബജറ്റും പ്രതികൂല കാരണങ്ങളായി എന്നിരുന്നാലും യൂറോപ്പിയൻ രാജ്യങ്ങളിൽ ഈ ചിത്രം വലിയ വിജയവുമായി മാറി.
പിന്നീട് ഈ ചിത്രത്തിന് മൂന്നു ഭാഗങ്ങൾ വന്നെങ്കിലും എല്ലാം ആദ്യത്തേതിന്റെ അത്രയും പോലും വിജയിച്ചില്ല...
അറുപതുകളിൽ ഇറങ്ങിയ ചിത്രമാണെങ്കിലും അവസാന നിമിഷം വരെ നമ്മെ ആകാശയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒരു സാഹസിക ചിത്രം.
എന്റെ റേറ്റിങ് : 8.5 ഓൺ 10
ഭാരതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ വരുന്ന ഷോലെ പകർത്തിയെടുത്ത നാല് ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം.
No comments:
Post a Comment