കൊടി (2016)
Language : Tamil
Genre : Action | Drama | Romance | Thriller
Director : R.S. Durai Senthilkumar
IMDB : 7.6
Genre : Action | Drama | Romance | Thriller
Director : R.S. Durai Senthilkumar
IMDB : 7.6
Kodi Theatrical Trailer
കൊടിയ്ക്കു പാർട്ടിയെന്നു വെച്ചാൽ ജീവനാണു.. സത്യസന്ധമായ
നയങ്ങളും വീക്ഷണങ്ങളുമുള്ള കൊടി കുഞ്ഞുന്നാൾ
മുതൽക്ക് തന്നെ പാർട്ടി
എന്നുള്ള മന്ത്രം മാത്രമാണു ഉരുവിടുന്നത്.
കൊടിയുടെ ഇരട്ട സഹോദരൻ
കോളേജ് പ്രഫസർ ആയ അൻബും
അമ്മയുമൊത്താണു താമസം. കളിക്കൂട്ടുകാരിയും എതിർ
പാർട്ടിയിൽ പ്രവർത്തിക്കുന്ന രുദ്ര ആണു
കൊടിയുടെ പ്രണയിനി. അൻബുവിന്റെ സഖിയായി
മാലതിയും. തന്റെ പട്ടണത്തിൽ
ഉള്ള ഒരു ഫാക്റ്ററിയിൽ
നിന്നും പുറന്തള്ളുന്ന മെർക്കുറി മൂലം അവിടുത്തെ
ജനങ്ങളുടെ ആരൊഗ്യം തകരാറിലാകുന്നതു മൂലം
അതിനെതിരെ പോരാടുന്ന കൊടിയുടെ കഥ
ആണു ചിത്രം അനാവരണം
ചെയ്തിരിക്കുന്നത്.
തങ്കമഗൻ തൊടരി എന്ന
രണ്ടു ബോക്സോഫീസ് ദുരന്തങ്ങൾക്കു
ശേഷം ആർ.എസ്.
സെന്തിൽകുമാറുമായിട്ടു ധനുഷ് കൈകോർത്തിരിക്കുന്ന ചിത്രമാണു
കൊടി. പൂർണ്ണാമായും ഒരു
രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറഞ്ഞിരുക്കുന്ന
ഈ ചിത്രത്തിൽ പ്രണയവും,
ചതിയും, കോമഡിയും, ആക്ഷനും എല്ലാം
കൃത്യമായി മിശ്രണം ചെയ്തിരിക്കുന്നു. ധനുഷിനെ
കൂടാതെ ത്രിഷ, ശരണ്യ,
എസ്.എ. ചന്ദ്രശേഖർ,
അനുപമ പരമേശ്വരൻ, കരുണാസ്
തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ
അവതരിപ്പിച്ചിരിക്കുന്നു. സന്തോഷ് നാരായണൻ സംഗീതവും
പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.
ധനുഷ് തന്റെ രണ്ടു
റോളുകളിലും തകർത്താടി.. നല്ല സ്ക്രീൻ
പ്രസൻസ് ഉണ്ടായിരുന്നു ധനുഷിനു ചിത്രത്തിലാകമാനം. ധനുഷിന്റെ
അഭിനയ റേഞ്ചിനടുത്തൊന്നുമെത്തില്ലെങ്കിലും ഒട്ടും മുഷിയാതെ തന്നെ
അദ്ദേഹം തന്റെ കഥാപാത്രങ്ങളെ
അവതരിപ്പിച്ചു.
ത്രിഷ അവതരിപ്പിച്ച രുദ്ര എന്ന
കഥാപാത്രം, അവരുടെ കരീറിലെ മികച്ചതും
ശക്തവുമായതാണു. അതു അവർ
വളരെ മികച്ച രീതിയിൽ
തന്നെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു.
പക്ഷെ എന്റെ അഭിപ്രായത്തിൽ
ത്രിഷ തന്നെ ആ
കഥാപാത്രത്തിനു ശബ്ദം നൽകിയിരുന്നുവെങ്കിൽ
ഇതിലും മികച്ചതാക്കാമായിരുന്നു.. കാരണം
മുഖത്തു വന്ന ഭാവങ്ങൾക്കു
പറ്റിയ ഒരു ഡബ്ബിംഗ്
അല്ലായിരുന്നു. ത്രിഷ വളരെ
സുന്ദരിയായി തന്നെ കാണപ്പെട്ടു.
അനുപമ പരമേശ്വരൻ എന്നെ ശരിക്കും
അതിശയിപ്പിച്ചു കളഞ്ഞു. പ്രേമത്തിനു ശേഷം
ഈ ചിതത്തിലാണു അവരെ
കാണുന്നത്. ഒരു പുതുമുഖ
നടിയെന്ന സങ്കോചം ഒന്നുമില്ലാതെ മാലതിയെന്ന
കഥാപാത്രത്തെ അവർ തന്മയത്തോടെ അഭിനയിച്ചു..
വിജയുടെ അച്ചൻ ആയ
എസ്.എ. ചന്ദ്രശേഖർ
നല്ല ഒരു റോൾ
ചെയ്തിട്ടുണ്ടു. തമിഴിന്റെ സ്ഥിരം അമ്മയായ
ശരണ്യ, കാളി വെങ്കട്ട്,
മാരിമുത്തു എന്നിവർ അവരുടെ കഥാപാത്രങ്ങൾക്കൊത്ത
അഭിനയം കാഴ്ച വെച്ചു.
കരുണാസ് ചെറിയ റോൾ
ആയിരുന്നുവെങ്കിലും ആ കഥാപാത്രം
കഥയ്ക്‌ക്ക് നൽകിയ
മൈലേജ് മറക്കാൻ കഴിയില്ല.
ദുരൈ എന്ന സംവിധായകന്റെ
കഴിവു ഈ ചിത്രത്തിൽ
തീർത്തും കാണാൻ കഴിയും.
അധികം സമയം കഥാപാത്ര
നിർമ്മിതിയ്ക്കു വേണ്ടി ചിലവാക്കാതെ തന്നെ
പെട്ടെന്നു തന്നെ പ്രേക്ഷകനിൽ
രെജിസ്റ്റർ ചെയ്യിക്കാൻ കഴിഞ്ഞു. ഓരോ
കഥാപാത്രങ്ങൾക്കും ഈ ചിത്രതിൽ
വ്യക്തിത്വമുണ്ടായിരുന്നു എന്നതും ഒരു പ്ലസ്
പോയിന്റാണു. കഥാഖ്യാനവും മികച്ചു നിന്നു..
ആദ്യ പകുതിയിൽ കോമഡിയ്ക്കും
പ്രണയത്തിനും അൽപം ആക്ഷനും
പ്രാധാന്യം കൊടുത്തെങ്കിൽ രണ്ടാം പകുതി രാഷ്ട്രീയത്തിനും
പ്രതികാരത്തിനുമാണു ഊന്നൽ നൽകിയതു.
കൊടിയെന്ന ചിത്രത്തിന്റെ ജീവനാഡി സന്തോഷ് നാരായണൻ
ആണു. കാഷ്മോരയിലെ മോശം
പ്രകടനം ആയിരുന്നുവെങ്കിൽ ഈ ചിത്രത്തിൽ
അദ്ദേഹം നിറഞ്ഞാടി. കഥയും സന്ദർഭവും
എന്താവശ്യപ്പെടുന്നുവോ അതിനനുസരിച്ചുള്ള പശ്ചാത്തല സംഗീതം. മൂന്നു
ഗാനങ്ങൾ മികച്ചു നിന്നു.
സാധാരണയായ ക്യാമറാവർക്ക് ആവശ്യപ്പെട്ട ചിത്രത്തിൽ തരക്കേടില്ലാതെ
തന്നെ ക്യാമറ വെങ്കിടേഷ് കൈകാര്യം ചെയ്തു. പ്രകാശ്
മബ്ബുവിന്റെ ചിത്രസംയോജനവും മികച്ചു നിന്നു. ആക്ഷൻ
കൊറിയോ ചെയ്ത ആളുടെ
പേരെന്താണെന്നറിയില്ല എന്നിരുന്നാലും വിശ്വാസ്യത തോന്നുന്ന ഫൈറ്റായിരുന്നു
ചിത്രത്തിലുൾപ്പെടുത്തിയിരുന്നത്.
മൊത്തത്തിൽ പറഞ്ഞാൽ ഈ ദീപാവലി
വെടിക്കെട്ടു കൊടി തന്നെയാണു.
വളരെ നല്ല ഒരു
പൊളിറ്റിക്കൽ ത്രില്ലർ. ത്രിഷയുടെ കഥാപാത്രം
എന്നാളും ഓർമ്മ നിലനിൽക്കും.
എന്റെ റേറ്റിംഗ് 7.3 ഓൺ 10
No comments:
Post a Comment