കാഷ്‌മോര (2016)
Language : Tamil
Genre : Comedy | Drama | Fantasy
Director : Gokul
IMDB : 7.9
Kashmora Theatrical Trailer
സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ പോസ്റ്ററിലും പിന്നീട് ട്രെയിലറും നമ്മളിലുളവാക്കിയ പ്രതീക്ഷ. കാർത്തിയുടെയും നയൻതാരയുടെ ലുക്കും ഒക്കെ നല്ല പ്രതികരണം നേടിയവയും ആണ്. അങ്ങിനെയാണ് രാത്രി 10:30ക്കുള്ള ഷോയ്ക്കു പോയത്. അത്യാവശ്യം നല്ല ആളുകളോട് കൂടി തന്നെ ചിത്രം തുടങ്ങി.
പ്രേതങ്ങളെ ഒഴിപ്പിക്കുന്നു എന്ന പേരിൽ നാട്ടുകാരെ മുഴുവൻ പറ്റിച്ചു നടക്കുന്ന കാഷ്‌മോറയും കുടുംബവും. അവരുടെ കൂടെ നിന്ന് പ്രേതത്തെ കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ യാമിനി അവരുടെ കൂടെ ചേരുന്നു. എന്നാൽ ഒരു പ്രത്യേക ഉദ്യമം ഏറ്റെടുക്കുന്നതോടെ കാഷ്‌മോറയുടെയും കുടുംബത്തിന്റെയും ജീവിതം തന്നെ മാറി മറിയുന്നു. ശരിക്കും പറഞ്ഞാൽ കഥ ഒറ്റ വരിയിൽ എഴുതാൻ പറ്റില്ല. ഒരു മൾട്ടിലെയർ ശൈലിയായാണ് എനിക്ക് തോന്നിയത്. ഒരു കോംപ്ലക്സ് ലെയർ തോന്നി.
കാർത്തി, നയൻതാര രണ്ടു പേരും തങ്ങളുടെ റോളുകൾ അവിസ്മരണീയമാക്കും വിധം ചെയ്തു. മൂന്നു വ്യത്യസ്ത ഗെറ്റപ്പിൽ വരുന്ന കാർത്തി എല്ലാറ്റിനും തന്റെ കഴിവ് പ്രകടിപ്പിച്ചു. കോമഡിയും ഭീഭത്സവുമായ അവതരണം അനായാസമായി അവതരിപ്പിച്ചു.
നയൻതാര ഒരു extended കാമിയോ ആയാണ് എനിക്ക് തോന്നിയത്. സ്‌ക്രീനിൽ ഉണ്ടായിരുന്ന സീനുകളിൽ എല്ലാം തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു അവർ. പ്രായം കൂടുന്തോറും നയൻസിന്റെ തേജസും സൗന്ദര്യവും വർധിക്കുന്നത് പോലെയാണ് തോന്നിയത്.
ശ്രീദിവ്യ തന്റെ റോൾ തരക്കേടില്ലാതെ ചെയ്തു.
ഒരിടവേളയ്ക്കു ശേഷമാണ് വിവേക് എന്ന നടൻറെ ഒരു ചിത്രം ഞാൻ കാണുന്നത്. വിവേക്, അക്ഷരാർത്ഥത്തിൽ മിന്നിച്ചു കളഞ്ഞു. കോമഡി ടൈമിംഗ് ഒക്കെ അസാധ്യം. ജാനകിരി മധുമിതയും കോമഡി നന്നായി കൈകാര്യം ചെയ്തു. പിന്നെയും കുറെ പേര് ഉണ്ടായിരുന്നു, പേരറിയാത്തതു കൊണ്ട് അവരെ പ്രതിപാദിച്ചു പറയുന്നില്ല.
ഗ്രാഫിക്സ് നന്നായിരുന്നു. അത്ര മോശം എന്നൊന്നും പറയാൻ കഴിയില്ല.. പക്ഷെ അത് നന്നായിട്ടു ചെയ്തിട്ടുണ്ട്.
കഥയും കോമഡിയും അഭിനയവും ഗ്രാഫിക്‌സും ഒക്കെ നന്നായിരുന്നുവെങ്കിലും കാഷ്‌മോര എന്ന ചിത്രം പല കാര്യങ്ങളിലും വളരെയധികം പുറകിൽ തന്നെയാണ്. പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കിലും. സംവിധാനം, കാര്യങ്ങൾ അവതരിപ്പിച്ച രീതി ഒക്കെ മോശം തന്നെയായിരുന്നു. ഒരു ഹൊറർ മൂഡിൽ കൊണ്ട് വരുന്ന ഓപ്പണിങ് സീനുകൾ, വളരെ മികച്ച രീതിയിൽ തന്നെ ചെയ്തു, പക്ഷെ ഒരു പാട്ടോടു കൂടി കാര്യങ്ങൾ കൈവിട്ടു പോകുന്നു. സംവിധായകനും ചിത്രസംയോജകനും ആണ് ഇതിന്റെ ഉത്തരവാദിയായി തോന്നിയത്. മോശം എഡിറ്റിങ് ചിത്രത്തിൻറെ ആഖ്യാനത്തിൽ വളരെ അധികം ഇടിവ് വരുത്തുന്നുണ്ട്. ഒരു racy narration വേണ്ട ഒരു ചിത്രത്തിന് ഇത്ര മോശം എഡിറ്റിങ്ങും സംവിധാനവും വളരെയധികം പിറകോട്ടടിക്കുന്നുണ്ട്.
സന്തോഷ് നാരായണന്റെ പാട്ടുകൾ വളരെയധികം മോശം ആയിരുന്നു. രണ്ടാം പകുതിയിൽ നയൻസിന്റെ ഒരു പാട്ടിൽ ശരിക്കും ഞാൻ ഉറങ്ങി പോവുകയും ചെയ്തു. പശ്ചാത്തല സംഗീതം ചില ഭാഗങ്ങളിൽ നന്നായിരുന്നുവെങ്കിലും മൊത്തത്തിൽ നിലവാരത്തിനും താഴെയായിരുന്നു. ഒരു നല്ല സൗണ്ട് ഡിസൈനറിന്റെ അഭാവം എടുത്തു കാണിക്കുന്നുണ്ട്.
കണ്ടിരിക്കാവുന്ന ആദ്യ പകുതിയും, വിരസത തരുന്ന രണ്ടാം പകുതിയും (ചില സമയത്തു സട കുടഞ്ഞെഴുന്നേൽക്കുന്നുണ്ടെങ്കിലും) ഈ ചിത്രം എനിക്ക് സമ്പൂർണ തൃപ്തി നൽകിയില്ല.. ഒരു തീയറ്റർ പോയി തന്നെ ഈ സിനിമ കാണണോ എന്ന് എന്നോട് ചോദിച്ചാൽ ഇല്ല എന്നാവും എന്റെ ഉത്തരം. പിന്നെ ഇതെല്ലാം വ്യക്തികളുടെ ഇച്ഛ അനുസരിച്ചിരിക്കുമല്ലോ.'
എന്റെ റേറ്റിങ് : 5.2 ഓൺ 10
സംവിധാനത്തിലും ഒക്കെ കുറച്ചു നല്ല രീതിയിൽ ശ്രദ്ധ കടത്തിയിരുന്നുവെങ്കിൽ ഒരു മികച്ച ചിത്രം ആയി മാറിയേനെ..
No comments:
Post a Comment