ജാക്ക് റീച്ചർ 2 നെവർ ഗോ ബാക്ക് (2016)
Language: English
Genre : Action | Mystery | Thriller
Director: Edward Zwick
IMDB : 6.4
Jack Reacher Never Go Back Theatrical Trailer
മിലിട്ടറിയിൽ നിന്നും വിരമിച്ച ജാക്ക് റീച്ചർ നാലു വർഷങ്ങൾക്കു ശേഷം ഹെഡ്ക്വാർട്ടറിൽ ഉള്ള തന്റെ ഫോൺ സുഹൃത്ത് സൂസൻടർണറിനെ കാണുവാൻ വേണ്ടി പോകുന്നു. അവിടെ ചെല്ലുമ്പോഴാണ് ജാക് അറിയുന്നത്, സൂസനെ ചാരപ്രവർത്തി ചെയ്തതിനുരാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ് എന്ന്. ഇതിൽ എന്തോ പന്തികേട് തോന്നി, സൂസൻറെ വക്കീലിനെ കണ്ടു കാര്യങ്ങൾഅറിയുന്നു. തന്റെ മകളെന്ന് അവകാശപ്പെടുന്ന കുട്ടിയേയും സൂസനെയും രക്ഷിക്കുക എന്ന ദൗത്യം ആണിത്തവണ ജാക്ക് റീച്ചർഏറ്റെടുക്കുന്നത്.
ടോം ക്രൂസ് തന്നെയാണ് ഈ ചിത്രത്തിലെയും ആകർഷണം. അദ്ദേഹത്തിൻറെ സ്‌ക്രീൻ പ്രസൻസ് പറഞ്ഞറിയിക്കാൻ കഴിയില്ല, അത്രയ്ക്കുംമികച്ച ലുക്ക് ആണ്. പക്ഷെ പ്രായം മുഖത്ത് വിളിച്ചറിയിക്കുന്നുമുണ്ട്. എന്നിരുന്നാലും ഈ പ്രായത്തിലും കാണിക്കുന്ന ആ ഉത്സാഹംഅല്ലെങ്കിൽ സ്പിരിറ്റ് സമ്മതിച്ചു കൊടുത്തേ മതിയാകൂ. ആക്ഷനിലും അഭിനയത്തിലും മികച്ചു തന്നെ നിന്നു. ജാക്കിന്റെ അത്രയും തന്നെപ്രാധാന്യം ഉള്ള കഥാപാത്രം ആണ് മേജർ സൂസൻ ടർണർ, അവരെ അവതരിപ്പിച്ചത് സുന്ദരിയായ കോബി സ്മാൾഡേഴ്സ് ആണ്. അഭിനയത്തിലുംആക്ഷനിലും അവർ മുന്തിയ പ്രകടനം കാഴ്ച വെച്ചു. സാമന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിക യറോഷ് നല്ല അസ്സല് വെറുപ്പീര്ആയിരുന്നു. വില്ലന്മാർക്കൊന്നും ഒരു എനർജി ഇല്ലായിരുന്നു ഈ ചിത്രത്തിൽ. എന്തോ!!! നല്ല പോരായ്മ തോന്നി..
ചിത്രത്തിന് തരക്കേടില്ലാത്ത ഒരു കഥയുണ്ടായിരുന്നു, പക്ഷെ എഡ്‌വേഡ് സ്‌വിക്ക് എന്ന മാസ്മരിക സംവിധായകന് ഈ ചിത്രം എടുത്തതിൽനല്ല പിഴവാണ് സംഭവിച്ചിരിക്കുന്നത്. ദി ലാസ്‌റ് സാമുറായിയും ഡെഫിയൻസും ബ്ലഡ് ഡയമണ്ടും ഒക്കെ എടുത്ത സംവിധായകൻതന്നെയാണോ എന്നൊരു നമ്മൾ ചിന്തിച്ചു പോകും. ക്ളീഷേകളുടെ മാലപ്പടക്കത്തിന് തിരി കൊളുത്തിയ മാതിരിയായിരുന്നു രണ്ടാംപകുതിയുടെ ഓട്ടം.മിക്ക സിനിമകളിലും കണ്ടു മടുത്ത സീനുകൾ കൊണ്ട് വിരസത പകർന്നു. ചിത്രത്തിൽ മികച്ചു നിന്ന ഒരു വിഭാഗം എന്ന്പറഞ്ഞാൽ, അത് ആക്ഷൻ ആണ്. ടോം ക്രൂസും കോബിയും മികച്ചു നിൽക്കുകയും. നല്ല high octane ആക്ഷൻ സീക്വേൻസും കാണാൻ കഴിയും.അത്യുജ്വല ആക്ഷൻ കൊറിയോ.. പക്ഷെ അത് മാത്രം പോരല്ലോ ഒരു ത്രില്ലർ സിനിമയ്ക്ക്.
മൊത്തത്തിൽ ഒരു disappointing ചിത്രം തന്നെയാണ് ജാക്ക് റീച്ചർ 2. ആദ്യ ഭാഗത്തിന് നല്ലൊരു പിന്തുടർച്ച അവകാശപ്പെടാൻ ഈ ചിത്രത്തിന്കഴിയുകയില്ല എന്നുറപ്പ്.
എന്റെ റേറ്റിംഗ് 5.3 ഓൺ 10
അറം പറ്റുക എന്ന് കേട്ടിട്ടുണ്ട്. ഒരു സിനിമയുടെ പേര് ഇങ്ങനെ അറം പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല..
No comments:
Post a Comment