റെമോ (2016)
Language : Tamil
Genre : Action | Comedy | Drama | Romance
Director : Bakkiyaraj Kannan
IMDB : 8.0
Remo Theatrical Trailer
നിങ്ങൾക്ക് രണ്ടര മണിക്കൂർ ആസ്വദിച്ചു ഒരു സിനിമ കാണണോ? ലോജിക്കുകൾക്കെല്ലാം സ്ഥാനം കൊടുക്കാതെ രണ്ടര മണിക്കൂർ ഇടതടവില്ലാതെ ചിരിക്കാനും രസിക്കുവാനും ആണ് പുതുമുഖമായ ഭാക്കിയരാജ് സംവിധാനം ചെയ്ത ശിവകാർത്തികേയൻ നായകനായ റെമോ.
എസ്.കെ എന്ന് വിളിപ്പേരുള്ള തമിഴ് സിനിമകളിൽ മുന്തിയ നടനായി തിളങ്ങാൻ വേണ്ടി കച്ച കെട്ടിയിറക്കിയ ഒരു അഭ്യസ്തവിദ്യ തീരെയില്ലാത്ത ഒരു യുവാവിന്റെ കഥയാണ് റെമോ. ഒരു ദിവസം ഒരു തെരുവിൽ വെച്ചൊരു പെൺകുട്ടിയെ കാണുന്നു. അന്നേ വരെ ഒരു പെണ്ണിനോട് പ്രണയത്തിന്റെ ഭാഷയിലൂടെ സംസാരിക്കാൻ അറിയാത്തത അവളോട് അവനു അടങ്ങാത്ത പ്രണയം തോന്നി. തന്റെ പ്രേമം അറിയിക്കുവാൻ വേണ്ടി അവളെ കാണാൻ ചെല്ലുമ്പോൾ അവൻ അറിയുന്നു, അവളുടെ കല്യാണം ഒരു ഡോക്ടറുമായി ഉറപ്പിച്ചിരിക്കുന്നു എന്നു. എങ്ങിനെയും അവളുടെ മനസ്സിൽ ഇടം പിടിക്കാനായി റെമോ എന്ന ഒരു നഴ്‌സിന്റെ വേഷം കെട്ടി അവളോട് ചങ്ങാത്തം കൂടുന്നു. അവളുടെ മനസ്സിൽ ആശയക്കുഴപ്പം വരുത്തിത്തീർത്തു മനസ്സിൽ കച്ച കെട്ടിയിറങ്ങുന്നു എസ്കെ. പിന്നീടുള്ള സംഭവങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
ശിവകാർത്തികേയൻ റെമോ ആയും എസ്കെ ആയും വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. മൊത്തത്തിൽ പറഞ്ഞാൽ ഒരു ശിവ ഷോ തന്നെയായിരുന്നു. റെമോയെ കാണാൻ ഒരു പ്രത്യേക അഴക് തന്നെയുണ്ടായിരുന്നു, ഒരു സ്ത്രീയെ പോലെ തന്നെ തോന്നിപ്പിച്ചു (ദിലീപേട്ടൻ മായാമോഹിനി ചെയ്യുന്നതിന് മുൻപ് ഈ ചിത്രം കണ്ടിരുന്നെങ്കിൽ). അത്രയ്ക്ക് കിടിലൻ മേക്കപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നു, കുറച്ചു VFX കൂടിയായപ്പോൾ നല്ല ചേലാരുന്നു റെമോയെ കാണുവാൻ.. എസ്കെ ആയ ശിവ നല്ല സ്മാർട്ട് തന്നെയായിരുന്നു.
കീർത്തി സുരേഷ്, സൗന്ദര്യത്തിലും അഭിനയത്തിലും മികച്ചു നിന്നു. ഓരോ ഫ്രെയിമിലും കീർത്തിയെ കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു. മലയാളികളുടെ കൈയിൽ നിന്നും പോയെന്ന തോന്നുന്നത്.
രണ്ടു പേരും നല്ല ചർച്ചയും ഉണ്ടായിരുന്നു.
നമ്മുടെ മൂവീസ്ട്രീറ്റ് മെമ്പർ കൂടിയായ ആൻസൻ പോൾ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ രണ്ടു മൂന്നു ചെറിയ സീനിൽ വരുന്നതല്ലാതെ വേറെ പ്രത്യേകിച്ച് ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല സ്മാർട്ട് ആയി കാണപ്പെട്ടു. രണ്ടാം പകുതിയിൽ ക്ളൈമാക്സിനോടടുത്തു വന്നു ശരിക്കും ഞെട്ടിച്ചു കളഞ്ഞു. നല്ല തകർപ്പൻ പെർഫോമൻസ്. വില്ലന് ഇപ്പോഴും നായകൻറെ അടി കിട്ടാനാണാല്ലോ വിധി. അദ്ദേഹത്തിന് ചിലപ്പോൾ ഈ റോൾ മുന്പോട്ടുള്ള പാതയിൽ ഒരു മുതൽക്കൂട്ടാകും എന്നു വിശ്വസിക്കുന്നു.
യോഗി ബാബു, മൊട്ട രാജേന്ദ്രൻ, സതീഷ്, പിന്നെ തമിഴ് സിനിമയിലെ സ്ഥിരം അമ്മയായ വിനോദിനി എന്നിവർ ശിവയുടെ കൂടെ തന്നെ കോമഡി ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തു. എല്ലാവരും മികച്ചു നിന്നുവെങ്കിലും എടുത്തു പറയേണ്ടത് യോഗി ബാബു ആണ്. ആൾ അസാധ്യ കൗണ്ടർ ആയിരുന്നു.
സംവിധായാകൻ ആയ കെ.എസ്. രവികുമാർ ഒരു ചെറിയ റോളിൽ വരുന്നുണ്ട്, അദ്ദേഹവും നിരാശനാക്കിയില്ല.
തന്റെ ആദ്യ സിനിമ നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട് ഭാഗ്യരാജ് കണ്ണൻ. ഒരു നിമിഷം പോലും ലാഗ് അടിപ്പിച്ചില്ല എന്നു മാത്രം അല്ല ശോകസീനിൽ വരെ ഒരു ചെറിയ നർമം കൊണ്ട് വരുന്നുണ്ട് (പണ്ട് മലയാളത്തിൽ വൺ മാൻ ഷോ എന്ന ചിത്രത്തിലും ഇതേ ഒരവസ്ഥ ഉണ്ടായിരുന്നു). പക്ഷെ എറ്റവും വലിയ ഒരു പോരായ്മ ചിത്രത്തിന് എടുത്തു പറയാൻ പറ്റിയ ഒരു കഥ ഇല്ല എന്നതാണ്. മേക്കിങ്ങും കോമഡിയും പാട്ടുകളും കൊണ്ടൊക്കെ ആ വിടവ് നികത്താൻ സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. അതിലദ്ദേഹം വിജയം കണ്ടു എന്ന് വേണം പറയാൻ.
സംഗീതം കൈകാര്യം ചെയ്തത് അനിരുദ്ധ് രവിചന്ദർ. പാട്ടുകൾ സീനുകളുടെ കൂടെ പോയത് കൊണ്ട് കുഴപ്പമില്ലായിരുന്നു. പക്ഷെ കുറെയേറെ പാട്ടുകൾ അരോചകവും ചിത്രത്തിൻറെ നീളം കൂട്ടുകയും ചെയ്തു. ശാന്തമായ സന്ദർഭങ്ങളിൽ നല്ല പശ്ചാത്തല സംഗീതവും മാസ് സീൻ വരുമ്പോൾ ചെവിയുടെ ഡയഫ്രം തകർക്കുന്ന കോലാഹലം ആണ്. തീർത്തും അരോചകം ആയിരുന്നു.
ഇത്രയും ചിത്രങ്ങൾ കഴിഞ്ഞിട്ടും ഇത്ര നോയിസി ആയിട്ട് സംഗീതം കൊടുക്കുന്ന ഒരു സംഗീത സംവിധായകൻ ഇല്ലെന്നു തോന്നുന്നു. ഒരു ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ. ഇതായിരുന്നു ചിത്രത്തിൽ എന്റെ കാഴ്ചപ്പാടിൽ പോരായ്മ തോന്നിയ വിഭാഗം.
ആക്ഷൻ തരക്കേടില്ലായിരുന്നു. പക്ഷെ മാട്രിക്സ് ശൈലിയിലുള്ള ആക്ഷൻ രംഗങ്ങൾ ഒക്കെ ഒഴിവാക്കാം എന്നു തോന്നി.
ആസ്വാദന നിലവാരം വെച്ച് ഞാൻ റെമോ എന്ന ചിത്രത്തിന് കൊടുക്കുന്ന മാർക്ക് 7.6 ഓൺ 10
ഒരു മുഴുനീള കോമഡി ചിത്രമാണ് റെമോ. കൗണ്ടറുകളും ചിരിക്കാൻ ഉതകുന്ന പല സന്ദര്ഭങ്ങളും ചിത്രത്തിൽ ഉടനീളം ഉണ്ട്. നിങ്ങൾ ലോജിക് ഒന്നും മനസ്സിൽ ചിന്തിക്കാതെ കാണുവാണെങ്കിൽ നിങ്ങളെ ഈ ചിത്രം ഒട്ടും നിരാശപ്പെടുത്തുകയില്ല.
No comments:
Post a Comment