ഡോണ്ട് ബ്രീത്ത് (2016)
Language : English
Genre : Crime | Drama | Horror
Director : Fede Alvarez
IMDB : 7.8
Don't Breathe Theatrical Trailer
ചില ചിത്രങ്ങൾ നമുക്കെപ്പോഴും അങ്ങിനെയാണ്, സിനിമ റിലീസ് ആകുന്നതു വരെയും അങ്ങിനെ ഒരു ചിത്രത്തെ പറ്റി യാതൊരു വിവരവും ഉണ്ടാവില്ല. എൻറെ ഒരു സുഹൃത്ത് പറഞ്ഞാതാണ് ഞാൻ ഈ ചിത്രത്തെ പറ്റി അറിയുന്നത്, തീയറ്റർ ലിസ്റ്റിൽ ഉണ്ടായിരുന്നുവെങ്കിലും ഒരു ബി റേറ്റഡ് ചിത്രം ആണെന്ന് മാത്രം ആണ് വിചാരിച്ചതു. അങ്ങിനെ ഈ ചിത്രത്തിൻറെ ട്രെയിലർ എന്നെ തീയേറ്ററിലേക്ക് ആകർഷിച്ചു. ഒരു തീയറ്റർ വാച്ചിനുള്ള മുതൽ ട്രെയിലറിൽ നിന്നും തന്നെ മനസിലാക്കി.
അലക്സ്, റോക്കി, മണി എന്നിവർ സുഹൃത്തുക്കളാണ്. അലക്സിന്റെ അച്ഛൻ ഒരു സെക്ക്യൂരിറ്റി കമ്പനി ഉടമ കൂടിയാണ്. അച്ഛൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഉപഭോക്താക്കളുടെ ചാവി കൈക്കലാക്കി അവരുടെ വീട്ടിൽ അതിക്രമിച്ചു കടന്നു ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയാണ് അവർ മുൻപോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഒരു പ്രദേശത്തു ഒറ്റപ്പെട്ട വീട്ടിൽ അന്ധനായ മുൻ പട്ടാളക്കാരൻ 300000 ഡോളറുകൾ സൂക്ഷിച്ചു വെച്ചിട്ടുണ്ടാവും എന്ന നിഗമനത്തോട് കൂടി അവർ ആ വീട് കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. അനായാസമായി ഈ കൃത്യം നടപ്പിലാക്കാൻ കഴിയും എന്ന നിശ്ചയധാർട്യത്തോട് കൂടി ആ വീട്ടിൽ കയറുന്ന അവർക്കു പക്ഷെ പ്രതീക്ഷിച്ചതിലും ഭീകരമായ അവസ്ഥ ആണ് നേരിടേണ്ടി വന്നത്.
2013ൽ പുറത്തിറങ്ങിയ ഈവിൾ ഡെഡ് സംവിധാനം ചെയ്ത ഫെഡ് ആൽവാരസ് ആണീ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സംഭാഷണങ്ങൾക്ക് അധികം പ്രാധാന്യം നൽകാതെ ആണ് ഈ ചിത്രം അദ്ദേഹം സംവിധാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും ഒന്നര (90 മിനിറ്റ്) മണിക്കൂർ ത്രില്ലും വയലൻസും ട്വിസ്റ്റുകളും ഹൊററും സമന്വയിപ്പിച്ചു ഒരു സഞ്ചാരം തന്നെ ഒരുക്കുന്നുണ്ട് ഈ ചിത്രത്തിൽ. ഡോണ്ട് ബ്രീത്ത് എന്ന സിനിമയുടെ പേരിനോട് നീതി പുലർത്തുന്ന ചിത്രം. അല്പം ക്ളീഷേകൾ ഒക്കെ ഉണ്ടെങ്കിലും ഒരു നിമിഷം പോലും നമ്മുടെ ശ്വാസം പോലും വിടാൻ സമ്മതിക്കുന്നില്ല. അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന ഒരു ആന്തൽ നമ്മുടെ ഉള്ളിൽ ഉണ്ടാവും.
ഈ
ചിത്രത്തിൻറെ മറ്റൊരു സവിശേഷത ഇതിന്റെ ലൈറ്റിങ്ങും അതിലുപരി നല്ല കിടിലൻ ക്യാമറാവർക്കുമാണ്. ക്യാമറ ചലിപ്പിച്ച പെഡ്രോ ലൂക്ക് ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം മികച്ചു നിന്നു. ഹൃദയം തന്നെ നിന്നു പോകാൻ കഴിയുന്ന ജംപ് സ്കേർസ് തരാൻ കഴിയുന്ന നിരവധി സീനുകൾ ഉണ്ട് ഈ ചിത്രത്തിൽ.
അന്ധവൃദ്ധൻ ആയി അഭിനയിച്ച അതികായനായ സ്റ്റീഫൻ ലാങ് (അവതാർ ചിത്രം കണ്ടിട്ടുള്ളവർ ഇദ്ദേഹത്തെ ഓർമിക്കും) അസൂയാവഹമായ പ്രകടനം ആണ് കാഴ്ച വെച്ചത്. അത്രയ്ക്ക് കറ കളഞ്ഞ പ്രകടനം ആയിരുന്നു. റോക്കി ആയി അഭിനയിച്ച ജെൻ ലേവി, അലക്സ് ആയി ഡൈലൻ മിനറ്റ് വളരെ മികച്ച പ്രകടനം കാഴ്ച വെച്ചു. മണി വളരെ കുറച്ചു നേരം മാത്രം സ്ക്രീനിൽ ഉണ്ടായിരുന്നുവെങ്കിലും, ഉള്ള ജോലി വൃത്തിയ്ക്കു തന്നെ ചെയ്തു.
ഒന്നര മണിക്കൂർ പോകുന്നത് ഒരു വട്ടം കൂടി ചിന്തിക്കാൻ ഇട നൽകാതെ ആവേശത്തിന്റെയും ആകാംഷയുടെയും മുൾമുനയിൽ നിർത്തിയ ഈ ചിത്രത്തിന് ഞാൻ കൊടുക്കുന്ന മാർക്ക് 10ഇൽ 9.2 ആണ്.
ചിത്രം കണ്ടു കഴിഞ്ഞപ്പോഴും എന്നെ കുഴക്കിയ രണ്ടു ചോദ്യങ്ങൾ ആണ്.
1. ആരാണ് നായകൻ??? 2. ആരാണ് വില്ലൻ??
1. ആരാണ് നായകൻ??? 2. ആരാണ് വില്ലൻ??
No comments:
Post a Comment