സാലസ് (2015)
Language : English
Genre : Crime | Drama | Mystery | Neo-Noir | Thriller
Director : Afonso Poyart
IMDB : 6.4
Solace Theatrical Trailer
സാലസ് എന്നാൽ ആംഗലേയ ഭാഷയിൽ സാന്ത്വനം അല്ലെങ്കിൽ ആശ്വാസം എന്നാണ്. അപ്പോൾ, എന്നെ പോലെ തന്നെ എല്ലാവർക്കും വരുന്ന ഒരു സംശയം ആണ് ഒരു ത്രില്ലർ ചിത്രത്തിന് എന്തിനിങ്ങനെ നാമകരണം ചെയ്തു എന്നതാണ്. അതിന്റെ കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ വ്യത്യസ്ത പ്രമേയവുമായി ബ്രസീലിയൻ സംവിധായകാൻ അഫോന്സോ പൊയാർട്ട് സംവിധാനം ചെയ്ത ഈ ചിത്രം കണ്ടേ മതിയാകൂ. ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത സെവൻ (Se7en) എന്നാ ചിത്രത്തിൻറെ തുടർച്ച എന്നോണം ആയിരുന്നു ഈ ചിത്രം അറിയപ്പെട്ടിരുന്നതെങ്കിലും പക്ഷെ രണ്ടു വർഷത്തോളം ഈ ചിത്രം വെളിച്ചം കണ്ടില്ല.
കഥയിലേക്ക്, ആറാമിന്ദ്രിയം പോലെ മുൻകൂട്ടി കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു ഡോക്ടർ ആണ് ജോൺ ക്ലാൻസി. അറ്റ്ലാന്റ നഗരത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന കൊലപാതകം, അതും ഒരേ രീതിയിൽ കൊലപാതക പരമ്പര ഉണ്ടാവുമ്പോൾ സുഹൃത്തായ FBI എജൻടുമാരായ ജോയും കാതറീനും ജോൺ ക്ലാൻസിയെ സമീപിക്കുന്നു. ആദ്യം എന്നാലും പിന്നീട് അവരുടെ കൂടെ കൂട്ട് ചേരുന്നു.എന്നാൽ വീണ്ടും കൊലപാതകം അരങ്ങേറുമ്പോൾ ജോൺ ക്ലാൻസി മനസിലാക്കുന്നു, തന്റെ അതെ അല്ലെങ്കിൽ തന്നെക്കാളും കഴിവുള്ള ഒരാളാണ് ഈ കൊലയ്ക്കു പിന്നിൽ എന്ന്. ആരാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്യുന്നത്? എന്തിനാണ് ചെയ്യുന്നത്? എങ്ങിനെ തടയാം എന്നുള്ള ചോദ്യങ്ങള്ക്കുള്ള ഉത്തരമാണ് സാലസ്.
ഇനി പ്രകടനങ്ങളെ പറ്റി പറയാം, മുഖ്യമായും നാലു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ ആന്തണി ഹോപ്കിൻസ്, കോളിൻ ഫാരൽ, ആബി കോർണിഷ്, ജെഫ്രി ഡോൺ മോർഗൻ എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. പ്രായത്തിന് തന്റെ കഴിവുകൾക്ക് ഒരു ക്ഷതവും ഏൽപ്പിക്കാൻ കഴിയില്ല എന്നതിന് അരക്കെട്ടുറപ്പിക്കുന്ന പ്രകടനം ആണ് സർ ആന്തണി ഹോപ്കിൻസിന്റേത്. അക്ഷരാർഥത്തിൽ അദ്ദേഹം ഉള്ള ഓരോ സീനുകളിലും മിന്നിച്ചു കളഞ്ഞു. ആ അഭിനയപാടവത്തിനു പ്രണാമം. കോളിൻ ഫാരൽ, രണ്ടാം പകുതിയ്ക്കും ഇടയിൽ ആണ് ഒരു നീളൻ കഥാപാത്രമായി വരുന്നത്. അത് കിടുക്കി കളഞ്ഞു. ഉള്ള ആ റോൾ, പ്രശംസനീയമാം വിധം കോളിൻ നിറഞ്ഞാടി. ആബി കോർണിഷ് നല്ല രീതിയിൽ തൻറെ കഥാപാത്രത്തെ അവതരിപ്പിച്ചു, മറ്റുള്ള ചിത്രങ്ങളില നിന്നും വിത്യസ്തമായി നല്ല സുന്ദരിയായും തോന്നി. ജെഫ്രി ഡോൺ മോർഗന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ക്യാമറാവർക്കും ആക്ഷൻ (സ്ടണ്ട് അല്ല) സീനുകളും ഒരു കാർ ചേസും വളരെ നന്നായി എടുത്തിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ്ത ബ്രെണ്ടൻ ഗ്ലാവിൻറെ സംഭാവന കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിച്ചത്. പശ്ചാത്തല സംഗീതവും നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ഒരു പുതിയ ആശയത്തെ നില നിർത്തിയുള്ള ചിത്രം സംവിധാനം ചെയ്ത സംവിധായകാൻ ഒരിക്കലും മോശമാക്കി എന്ന് പറയാൻ പറ്റില്ല.
ഒരു മികച്ച ത്രില്ലർ അല്ലെങ്കിൽ സെവെൻ എന്ന ചിത്രത്തോട് തട്ടിച്ചു നോക്കിയാൽ ശരാശരിയ്ക്ക് മേലെ നിൽക്കുന്നു ഈ ചിത്രം.
എന്റെ റേറ്റിംഗ് : 6.3 ഓൺ 10
No comments:
Post a Comment