കഥകളി (2016)
Language : Tamil
Genre : Drama | Mystery | Thriller
Director : Pandiraj
IMDB : 7.6
Kathakali Theatrical Trailer
നാലു സിനിമകൾ ആണ് ഇത്തവണ തമിഴിൽ പൊങ്കലിനായി ഇറങ്ങിയത്. അതിലൊന്നാണ് കഥകളി. വിശാൽ നിർമിച്ചു പാണ്ടിരാജ് സംവിധാനം ചെയ്ത ചിത്രമാണ് കഥകളി. മലയാളിയായ കാതറീൻ ട്രീസ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഹിപ് ഹോപ് തമിഴ സംഗീതം.
അമുതൻ അമേരിക്കയിൽ നിന്നും തന്റെ കല്യാണത്തിനായി കടലൂർ എത്തുന്നു. ചെന്നൈയിലുള്ള തന്റെ പ്രണയിനിയെ പോകുന്ന സമയത്ത്, കടലൂരിലെ ഗുണ്ടാനേതാവായ തമ്പ കൊല്ലപ്പെടുന്നു. മുൻപ് തമ്പയോട് പകയുണ്ടായിരുന്ന അമുതനെ അവന്റെ കൂട്ടുകാരാൻ തന്നെ പോലീസിനു ഒറ്റിക്കൊടുക്കുന്നു. തന്റെ നിരപാരിധിത്വം തെളിയിക്കാൻ വേണ്ടി ഉള്ള ഓട്ടമാണ് പിന്നീട് ചിത്രം നിറയെ.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തയാറാക്കിയ ചിത്രമാണ് കഥകളി. അത് ഒരു പരിധിയ്ക്ക് മേലെ മികച്ചതാക്കാൻ സംവിധായകാൻ പാണ്ടി രാജിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ മനസിലാകും അദ്ദേഹത്തിന്റെ കഴിവ്. ആദ്യ 20-25 മിനുട്ട് കഴിയുമ്പോൾ കഥയുടെ ഗതി മാറി തുടങ്ങുന്നു. സാധാരണ ഒരു പൈങ്കിളി പ്രണയം ആാകുമൊ എന്ന് ഭയന്ന ഞാൻ, പിന്നീട് ഒരു ഉദ്യോഗജനകമായ ത്രില്ലറായി മാറുന്നു. അത് ഇടവേളയ്ക്കു മുൻപ് ഒരു വൻ അമിട്ടിനു തിരി കൊളുത്തി മുൻപോട്ടു പോകുന്നു. കിടിലൻ ക്യാമറവർക്കും ചിത്രസംയോജനയും ചിത്രത്തിനെ നല്ല ചടുലമായ ഒരു ത്രില്ലർ ആക്കി മാറ്റുന്നു. ഹിപ് ഹോപ് തമിഴ പശ്ചാത്തല സംഗീതം കുറച്ചൊന്നുമല്ല ചിത്രത്തിൻറെ ഗതിയെ നിയന്ത്രിച്ചത്. ക്ലൈമാക്സിനോട് അടുത്തു ഒരു വിസിൽ സംഗീതം ഒരു രക്ഷയുമില്ല..
ഈ ചിത്രത്തിലെ പ്രണയ രംഗങ്ങൾ ഒക്കെ ഇത്തിരി ബോറായി തോന്നി.
വിശാൽ, സാധാരണ ഇത്തരം ചിത്രങ്ങളിൽ കാണിക്കുന്ന എനർജി ഈ ചിത്രത്തിലുമുണ്ടായിരുന്നു. സംഘട്ടന സീനുകൾ നന്നായിരുന്നു. കോമഡിയ്ക്ക് അധികം പ്രാധാന്യം ഇല്ലാത്ത ചിത്രം ആയിരുന്നിട്ടും, കരുണാസിന്റെ കഥാപാത്രം നല്ല കൌണ്ടറും ഒറ്റവരി കോമഡിയുമായി മികച്ചു നിന്നു. സുന്ദരിയായ നായിക കാതറീൻ ട്രീസയ്ക്കു അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. തമ്പ ആയി അഭിനയിച്ച മധുസൂദന റാവുവും പോലീസ് ഇൻസ്പെക്ടർ ആയി ശ്രീജിത്ത് രവിയും നല്ല പ്രകടനം കാഴ്ച വെച്ചു. ശ്രീജിത്ത് നല്ല ഒരു നീണ്ട റോൾ ആണ് ലഭിച്ചത് എന്നത് നല്ല കാര്യം, അദ്ദേഹം അത് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. ബാക്കി ഉള്ളവർ എല്ലാം അവരവരുടെ റോളുകൾ നന്നായി ചെയ്തു എന്ന് മാത്രം പറയാം, കാരണം അധികം സ്ക്രീൻസ്പേസ് കിട്ടിയവർ ചുരുക്കം.
ചിത്രം നല്ല ഒരു ത്രില്ലർ ആണെങ്കിലും ഒരു പോരായ്മ ആയി തോന്നിയത്, പലപ്പോഴും സുസീന്തിരൻ സംവിധാനം ചെയ്ത പാണ്ടിയനാടുമായി സാമ്യം തോന്നി. പാട്ടുകളും അത്ര പോരായിരുന്നു, വിശാൽ സിനിമകളിൽ കാണുന്ന അതെ ഫോർമാറ്റ്.
ഒരു സാദാ പ്രേക്ഷകന് നന്നായി രസിപ്പിക്കാൻ പറ്റിയ ചേരുവകൾ എല്ലാം ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ടെന്നതിനാലും, എനിക്ക് ചിത്രം ഇഷ്ടപ്പെട്ടതിനാലും ഞാൻ കൊടുക്കുന്ന മാർക്ക് 7.5 / 10
No comments:
Post a Comment