Cover Page

Cover Page

Monday, January 18, 2016

114. Kathakali (2016)

കഥകളി (2016)





Language : Tamil
Genre : Drama | Mystery | Thriller
Director : Pandiraj
IMDB : 7.6


Kathakali Theatrical Trailer


നാലു സിനിമകൾ ആണ് ഇത്തവണ തമിഴിൽ പൊങ്കലിനായി ഇറങ്ങിയത്‌. അതിലൊന്നാണ് കഥകളി. വിശാൽ നിർമിച്ചു പാണ്ടിരാജ് സംവിധാനം ചെയ്ത ചിത്രമാണ് കഥകളി. മലയാളിയായ കാതറീൻ ട്രീസ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഹിപ് ഹോപ്‌ തമിഴ സംഗീതം.

അമുതൻ അമേരിക്കയിൽ നിന്നും തന്റെ കല്യാണത്തിനായി കടലൂർ എത്തുന്നു.  ചെന്നൈയിലുള്ള തന്റെ പ്രണയിനിയെ പോകുന്ന സമയത്ത്, കടലൂരിലെ ഗുണ്ടാനേതാവായ തമ്പ കൊല്ലപ്പെടുന്നു. മുൻപ് തമ്പയോട് പകയുണ്ടായിരുന്ന അമുതനെ അവന്റെ കൂട്ടുകാരാൻ തന്നെ പോലീസിനു ഒറ്റിക്കൊടുക്കുന്നു. തന്റെ നിരപാരിധിത്വം തെളിയിക്കാൻ വേണ്ടി ഉള്ള ഓട്ടമാണ് പിന്നീട് ചിത്രം നിറയെ.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തയാറാക്കിയ ചിത്രമാണ് കഥകളി. അത് ഒരു പരിധിയ്ക്ക് മേലെ മികച്ചതാക്കാൻ സംവിധായകാൻ പാണ്ടി രാജിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ മനസിലാകും അദ്ദേഹത്തിന്റെ കഴിവ്. ആദ്യ 20-25 മിനുട്ട് കഴിയുമ്പോൾ കഥയുടെ ഗതി മാറി തുടങ്ങുന്നു. സാധാരണ ഒരു പൈങ്കിളി പ്രണയം ആാകുമൊ എന്ന് ഭയന്ന ഞാൻ, പിന്നീട് ഒരു ഉദ്യോഗജനകമായ ത്രില്ലറായി മാറുന്നു. അത് ഇടവേളയ്ക്കു മുൻപ് ഒരു വൻ അമിട്ടിനു തിരി കൊളുത്തി മുൻപോട്ടു പോകുന്നു. കിടിലൻ ക്യാമറവർക്കും ചിത്രസംയോജനയും ചിത്രത്തിനെ നല്ല ചടുലമായ ഒരു ത്രില്ലർ ആക്കി മാറ്റുന്നു. ഹിപ് ഹോപ്‌ തമിഴ പശ്ചാത്തല സംഗീതം കുറച്ചൊന്നുമല്ല ചിത്രത്തിൻറെ ഗതിയെ നിയന്ത്രിച്ചത്. ക്ലൈമാക്സിനോട് അടുത്തു ഒരു വിസിൽ സംഗീതം ഒരു രക്ഷയുമില്ല.. 
 ഈ ചിത്രത്തിലെ പ്രണയ രംഗങ്ങൾ ഒക്കെ ഇത്തിരി ബോറായി തോന്നി.

വിശാൽ, സാധാരണ ഇത്തരം ചിത്രങ്ങളിൽ കാണിക്കുന്ന എനർജി ഈ ചിത്രത്തിലുമുണ്ടായിരുന്നു. സംഘട്ടന സീനുകൾ നന്നായിരുന്നു. കോമഡിയ്ക്ക് അധികം പ്രാധാന്യം ഇല്ലാത്ത ചിത്രം ആയിരുന്നിട്ടും, കരുണാസിന്റെ കഥാപാത്രം നല്ല കൌണ്ടറും ഒറ്റവരി കോമഡിയുമായി മികച്ചു നിന്നു. സുന്ദരിയായ നായിക കാതറീൻ ട്രീസയ്ക്കു അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. തമ്പ ആയി അഭിനയിച്ച മധുസൂദന റാവുവും പോലീസ് ഇൻസ്പെക്ടർ ആയി ശ്രീജിത്ത് രവിയും നല്ല പ്രകടനം കാഴ്ച വെച്ചു. ശ്രീജിത്ത് നല്ല ഒരു നീണ്ട റോൾ ആണ് ലഭിച്ചത് എന്നത് നല്ല കാര്യം, അദ്ദേഹം അത് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. ബാക്കി ഉള്ളവർ എല്ലാം അവരവരുടെ റോളുകൾ നന്നായി ചെയ്തു എന്ന് മാത്രം പറയാം, കാരണം അധികം സ്ക്രീൻസ്പേസ് കിട്ടിയവർ ചുരുക്കം.

ചിത്രം നല്ല ഒരു ത്രില്ലർ ആണെങ്കിലും ഒരു പോരായ്മ ആയി തോന്നിയത്, പലപ്പോഴും സുസീന്തിരൻ സംവിധാനം ചെയ്ത പാണ്ടിയനാടുമായി സാമ്യം തോന്നി. പാട്ടുകളും അത്ര പോരായിരുന്നു, വിശാൽ സിനിമകളിൽ കാണുന്ന അതെ ഫോർമാറ്റ്. 

ഒരു സാദാ പ്രേക്ഷകന് നന്നായി രസിപ്പിക്കാൻ പറ്റിയ ചേരുവകൾ എല്ലാം ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ടെന്നതിനാലും, എനിക്ക് ചിത്രം ഇഷ്ടപ്പെട്ടതിനാലും ഞാൻ കൊടുക്കുന്ന മാർക്ക് 7.5 / 10

Sunday, January 17, 2016

113. Rajini Murugan (2016)

രജിനി മുരുഗൻ (2016)






Language : Tamil
Genre : Comedy | Drama | Romance
Director : Ponram
IMDB : 7.2

Rajini Murugan Theatrical Trailer


പൊൻറാമിനെ ആരും മറക്കാൻ ഇടയില്ല. പ്രേക്ഷക-നിരൂപണപ്രശംസകൾ പിടിച്ചു പറ്റിയ വരുത്തപ്പെടാത വാലിബർ സംഘം സംവിധാനം ചെയ്തത് അപ്പോൾ നവാഗതനായ പൊൻറാം ആണ്. സ്വാഭാവികമായും അദ്ദേഹം അതെ ടീമിനെയും വെച്ച് ഒരു പടം ചെയ്യുമ്പോൾ പ്രതീക്ഷകൾ കൂടുതലാണ്. ഈ ചിത്രവും അതിൽ നിന്നും ഒട്ടും വ്യത്യസ്തത ഉണ്ടാവുന്നില്ല, ഒരു ശിവകാർത്തികേയൻ ചിത്രം തന്നെയാണ് ഇതും. കഥയിൽ അധികം പുതുമയോ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും വളരെയധികം ബോറടിക്കാൻ സാധ്യത ഉള്ളതും പ്രവചനാതീതവുമായ ചിത്രം ആണെങ്കിലും അത് താങ്ങി നിർത്തുന്നത് ശിവകാർത്തികേയൻ ഒരാള് മാത്രമാണ്. 

മധുരയിലെ ഒരു പ്രതാപി ആണ് അയ്യങ്കാള, അദ്ദേഹം തന്റെ മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിലെത്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കൊച്ചുമകൻ ആയ രജിനിമുരുഗൻ ഒരു നല്ല നിലയിൽ എത്താത്തത് മൂലം, തൻറെ വലിയ വീട് വിൽക്കാൻ തയാറാകുന്നു. അതിനായി ഓഹരി ഉടമകളായ മക്കളെയെല്ലാം വിദേശത്തും നിന്നും വിളിച്ചു വരുത്തുന്നു. പക്ഷെ, കച്ചവടം നടക്കുന്ന സമയത്ത്, പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഏഴര മൂക്കൻ അയ്യങ്കാളയുടെ ചെറുമകൻ ആണെന്നവകാശപ്പെട്ടു സ്വത്തിന്റെ പങ്കു ചോദിച്ചു വരുന്നു. രജിനിമുരുഗൻ എങ്ങിനെ ഏഴരമൂക്കനെ പരാച്ചയപ്പെടുത്തുന്നത് എന്നത് ബാക്കിപത്രം.

ക്ലീഷേകളുടെ ഒരു കൂട്ടഓട്ടമാണ് ചിത്രം മുഴുവനും, അടുത്ത സെക്കണ്ടിൽ എന്ത് സംഭവിക്കുന്നു എന്നത് തികച്ചും മനസിലാക്കാമെന്നിരിക്കെ പ്രേക്ഷകന്റെ രസച്ചരട് പൊട്ടുന്നു. ഒരു നിലവാരമില്ലാത്ത സ്ക്രിപ്റ്റും കണ്ടു പഴകിയ പ്രണയകഥയും ഈ ചിത്രത്തിൻറെ പോരായ്മ ആണ്, എന്നിരുന്നാലും ശിവകാർത്തികേയാൻ എന്നാ ഒരു ഘടകം പലപ്പോഴും ഈ ചിത്രത്തിന് ഒരു രക്ഷാനുക ആകുന്നുണ്ട്. സൂരി, മിക്കവാറും എല്ലാ ചിത്രങ്ങളിലും കോമഡിയിൽ പരാജയമാകുമ്പോൾ, ഈ ചിത്രത്തിൽ സൂരി-ശിവ കൂട്ടുകെട്ട് പലപ്പോഴും ആശ്വാസത്തിനായി ചിരി സംമാനിക്കുന്നുണ്ട്. സൂരിയ്ക്ക് ശിവയില്ലാതെ ശോഭിക്കാൻ കഴിയില്ല എന്ന് വ്യക്തം. 

കീർത്തി സുരേഷ്, സാധാരണ മലയാളം പടത്തിൽ കാണുന്ന പോലല്ല, ഇതിലൽപം സുന്ദരിയായി തോന്നിച്ചു. അഭിനയിക്കാൻ വേണ്ടി അധികം റോൾ ഒന്നുമില്ലെങ്കിലും, ഉള്ളത് വൃത്തിയായി ചെയ്തിട്ടുണ്ട്. രാജ്കിരൺ ആയിരുന്നു മറ്റൊരു ഹൈലൈറ്റ്, അദ്ദേഹം കോമഡിയും സീരിയസും നന്നായി തന്നെ ചെയ്തിട്ടുണ്ട്. മറ്റുള്ളവർ ഒക്കെ പതിവ് പോലെ തന്നെ. സമുതിരക്കനി ഇപ്പോൾ ഒരേ മാതിരി ഉള്ള റോൾ ചെയ്തു വെറുപ്പിക്കുന്നുണ്ട്. അദ്ദേഹം ഇതേ മാതിരി തുടർന്ന് പോകുകയാണെങ്കിൽ, കുറച്ചു നാൾ കഴിയുമ്പോൾ വീട്ടിലിരിയ്ക്കാം, അങ്ങിനെ ആണല്ലോ പലരുടെയും അവസ്ഥകൾ സൂചിപ്പിക്കുന്നത്.

ഡി. ഇമ്മൻ, സ്ഥിരം കേട്ട് കേട്ട് പഴകിച്ച പശ്ചാത്തല സംഗീതം, ഇപ്പോൾ വളരെയധികം ബോർ ആയിക്കൊണ്ടിരിക്കുന്നു. അദ്ദേഹവും ആ ശൈലി മാറ്റിപ്പിടിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു കൊള്ളുന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഒരു നിലവാര തകർച്ച ഉള്ള ഒരു പദത്തെ ശിവ മൂലം അല്പമെങ്കിലും കണ്ടു കൊണ്ടിരിക്കാൻ പ്രേക്ഷകന് 
കഴിയുന്നു.

എന്റെ റേറ്റിംഗ് : 5.1 ഓൺ 10

Friday, January 15, 2016

112. The Crazies (2010)

ദി ക്രേസീസ് (2010)



Language : English
Genre : Horror | Mystery | Thriller
Director : Breck Eisner
IMDB : 6.5

The Crazies Theatrical Trailer


1973ൽ ഇറങ്ങിയ ദി ക്രേസീസ്  എന്ന ചിത്രത്തിൻറെ അതേ പേരിലുള്ള റീമേക്ക് ആണ് ഈ ചിത്രം. ബ്രെക്ക് ലെസ്നർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തിമോത്തി ഒളിഫാന്റ്റ്, രാധ മിച്ചൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഹൊറർ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നല്ല സാമ്പത്തിക വിജയം കൈവരിച്ചതുമാണ്.

ഇയോവയിലെ ഒരു ചെറു പട്ടണമായ ഒഗ്ടെൻ മാർഷിലെ ഒരു ഷെരീഫ് ആണ് ഡേവിഡ്. ഒരു ദിവസം ആ പട്ടണത്തിൽ ഒരു മിലിട്ടറി വിമാനം തകർന്നു വീഴുന്നത് മൂലം, അവിടെയുള്ള വെള്ളം എല്ലാം മലിനമാകുന്നു. എന്നാൽ അത് വളരെ മാരകമായ ഒരു ജൈവആയുധം വഹിച്ചു കൊണ്ട് പോയ വിമാനം ആയിരുന്നു. ഇത് മൂലം, അവിടെയുള്ള ജനങ്ങളെല്ലാം സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ഒരു വിചിത്രമായ സ്വഭാവം പുറപ്പെടുവിക്കുന്നു. വളരെ കുറച്ചു പേർ ഡേവിഡും ഭാര്യയായ ജൂഡിയും പിന്നെ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ആയ ബെക്കയും ചേർന്ന് അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു. ഇതേ സമയം, മിലിട്ടറി അവിടെയുള്ള നാട്ടുകാരെയുമെല്ലാം കൊന്നൊടുക്കുവാനും ശ്രമിക്കുന്നു. പുറംലോകവുമായുള്ള എല്ലാ വിധ ബന്ധങ്ങളും വിച്ചേദിചത് മൂലം ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഡേവിഡും കൂട്ടരും എങ്ങിനെ അവിടെ നിന്നും രക്ഷപെടും, രക്ഷപെടാൻ കഴിയുമോ എന്നുള്ളതാണ് സിനിമ.

നായകനായ തിമോത്തി ഒളിഫാൻറ്റ് വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മികച്ചു നിൽക്കുന്നു. രാധാ മിച്ചലിന്റെ ജൂഡിയും  സോംബികളും വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. 

ഒരു മികച്ച ഹൊറർ സിനിമകളിൽ ഇടം പിടിക്കില്ല എങ്കിലും വളരെ നല്ല സീനുകൾ ഉണ്ട് ഈ ചിത്രത്തിൽ. മറ്റുള്ള സോംബീ കഥകളിൽ നിന്നും അല്പം വ്യത്യസ്തത പുലര്ത്തുന്ന ഈ ചിത്രം മികച്ച സിനിമാറ്റോഗ്രഫിയും, സൌണ്ട് ഡിസൈനും കൊണ്ട് സമ്പന്നവുമാണ്. ഒരു ഹൊറർ കഥ എന്നതിലുപരി ഒരു അതിജീവന കഥ കൂടിയാണിത്. അഭിനേതാക്കളുടെ പ്രകടനവും ഈ ചിത്രത്തിൻറെ മാറ്റ് കൂട്ടുന്നു. സംവിധായകനായ ബ്രെക് ലെസ്നരുടെ സമീപനം ഒറിജിനൽ സിനിമയേക്കാൾ ഏറെ പടി മുന്നിലാക്കുന്നുണ്ട്. 

ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീര്ച്ചയായും കാണേണ്ട ഒരു ചിത്രമാണ് ഇത്. 

എൻറെ റേറ്റിംഗ് 7 ഓൺ 10 

Tuesday, January 12, 2016

111. Charlie (2015)

ചാർളീ (2015)


Language : Malayalam
Genre : Comedy | Drama | Romance
Director : Martin Prakkatt
IMDB : 7.5

Charlie Theatrical Trailer


ചാർലീ വളരെ വൈകിയാണെങ്കിലും കണ്ടു, സിനിമാപ്രേമികളായ ഞങ്ങൾ പ്രവാസികൾക്ക് മലയാളം പടം ഇപ്പോഴും ആറിക്കഴിഞ്ഞതിനു ശേഷം മാത്രമല്ലേ പാത്രത്തിലേക്കു കിട്ടുകയുള്ളൂ, പ്രത്യേകിച്ചും മലയാളം ചിത്രം. 

ഞാൻ ചാർളി എന്ന ചിത്രത്തിന് ടെസ്സയുടെ സാഹസികയാത്ര എന്നു പേരിടാനാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. കാരണം ഇത് ചാർളിയുടെ ജീവിതത്തിലൂടെ ടെസ്സ എന്നാ പെൺകുട്ടിയുടെ യാത്രയാണല്ലോ.

ഈ ചിത്രത്തിൻറെ കഥ യാഥാർഥ്യത്തിൽ നിന്നും മാറി ചിന്തിച്ചു  ഒരു ഫാൻറസി (തികച്ചും ഫാന്റസി എന്നല്ല ഉദ്ദേശം) രീതിയിലാണ് കഥാകൃത്ത്  ഉണ്ണി ആർ. എഴുതിയിരിക്കുന്നത്. അങ്ങിനെ എഴുതാൻ കാരണമുണ്ട് എന്നാണു എന്റെ അനുമാനം, ജീവിതത്തിലെ സന്തോഷവും സന്താപവും എല്ലാം ഒരു ആഘോഷത്തോടെ തന്റെ ജീവിതത്തിലേക്ക് ആനയിക്കുന്ന ഒരു യുവാവിന്റെ കഥ പറയണമെങ്കിൽ കുറച്ചൊക്കെ യാഥാർഥ്യത്തിൽ നിന്നും വ്യതിച്ചലിച്ചേ മതിയാവൂ. അത് കൊണ്ട് തന്നെയാവാം, ടെസ്സ എന്നാ പെൺകുട്ടിയെ തന്നെ ചാർളിയുടെ മായികജീവിതത്തിലേക്ക് അന്യേഷണത്തിനു കഥാകൃത്ത്‌ പറഞ്ഞു വിടുന്നത്. സമൂഹവും കുടുംബവും ഒരു പെൺകുട്ടിയിൽ നിന്നെന്തു ആഗ്രഹിക്കുന്നുവോ, അതിൽ നിന്നും മാറി ചിന്തിച്ചു തന്റെ മനസ് എന്ത് ശരിയെന്നു പറയുന്നുവോ അതിനായി തന്റെ ജീവിതം ഉപയോഗിക്കുന്ന ഒരു പെൺകുട്ടി ആണല്ലോ ടെസ്സ. അത് പാർവതി വളരെ തന്മയത്വത്തോടെ തന്നെ തിരശ്ശീലയിൽ പകർത്തിയിട്ടുണ്ട്.

മാർട്ടിൻ പ്രക്കാട്ട് എന്ന  സംവിധായകൻറെ പ്രതിഭ മനസിലാക്കി തരുന്നുണ്ട് ചാർളി. ചാർലിയെന്ന എന്നാ യുവാവിന്റെ ജീവിതത്തിലെ ഓരോ ഏടും പതിയെ ആണ് റ്റെസ്സയെ കൊണ്ട് അടർത്തിയെടുത്തി പ്രേക്ഷകനും റെസ്സയ്ക്കും മനസിലാക്കി കൊടുക്കുന്നത്. ഒരു സാധാരണ കഥയെ ഇവിടെ വ്യത്യസ്തമാക്കുന്നതും ഇവിടെ തന്നെയാണ്. കൃത്യമായ ഇടവേളകളിൽ ഉള്ള നായകൻറെ രംഗപ്രവേശനവും, ഓരോ പുതിയ കഥാപാത്രങ്ങളും ഒക്കെ അതിന്റെ ഭാഗമാകുന്നു.

ജോമോൻ ടി ജോൺ എന്ന ക്യാമറാമാൻറെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ചാർളി. ഓരോ സീനും, ഓരോ ഫ്രേമും മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നു. സംവിധായകനെക്കാളും ഒരു പടി മുന്നിൽ നില്ക്കുന്നത് അദ്ദേഹത്തിന്റെ ആ കരവിരുത് തന്നെയാണ്. He was simply awesome in each and every frame in the movie. പാട്ടുകൾ ഒക്കെ വളരെയധികം ആകർഷകമായി വെള്ളിത്തിരയിൽ വന്നിട്ടുണ്ടെങ്കിൽ അത് ജോമോന്റെ കഴിവ് തന്നെയാണ്. 
ഉണ്ണി ആർ എഴുതിയ ഓരോ സംഭാഷണശകലവും മികച്ചു നിന്നു. പ്രത്യേകിച്ചും നായക കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ. ഗോപി സുന്ദറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും (കുറെയധികം കോപ്പി ഫീൽ തോന്നിയിരുന്നു) മികച്ചു നിന്നു. 
ദുൽഖർ സൽമാൻ സിനിമാ നിർമ്മാതാക്കൾ (കാശ് മുടക്കിയവരെയല്ല ഞാൻ ഉദ്ദേശിച്ചത്) എന്താഗ്രഹിച്ചുവോ, അതപ്രകാരം തന്നെ ചാർളി എന്നാ കഥാപാത്രത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്.  കൃത്യമായ ഇടവേളകളിൽ ആണ് അദ്ദേഹം വരുന്നതെങ്കിലും, വന്നു കഴിഞ്ഞാൽ ഒരാഘോഷമായി മാറും, എന്നാൽ പോകുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷയും ചോദ്യങ്ങളും സമ്മാനിച്ചിട്ട് പോകുകയും ചെയ്യും. അധികം ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടില്ല എങ്കിലും കഥാപാത്രത്തിന് മേൽ ഉള്ള കയ്യടക്കം പ്രശംസനീയം തന്നെ. ടോവിനോ തോമസ്‌,അപർണ ഗോപിനാഥ്, കൽപന (ഇവരുടെ കഴിവ് കുറച്ചു കൂടി ഇവിടെ ഉള്ളവർ ഉപയോഗിച്ചിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോയി, She was extra ordinary), നെടുമുടി വേണു, നീരജ് മാധവ്,ചെമ്പൻ വിനോദ്, രമേശ്‌ പിഷാരടി, രെഞ്ചി പണിക്കർ, ജോയ് മാത്യു എന്നിവർ തങ്ങൾക്കു കിട്ടിയ കഥാപാത്രം നന്നായി തന്നെ ചെയ്തു. എല്ലാവരുടെയും കഥാപാത്രങ്ങൾ ലേഖനം ചെയ്തു എന്നുള്ളതാണ് ഹൈലൈറ്റ്. സൌബിൻ ഷഹീർ തനിക്കു കിട്ടിയ റോൾ തകർത്തു എന്ന് തന്നെ പറയാം. ഡയലോഗ് ഡെലിവറി ഒക്കെ അസാധ്യം. 

ഒരിക്കലും മാസ്സ് മസാല ഇഷ്ടപ്പെടുന്നവർക്കുള്ള ചിത്രമല്ല ഇത്. ശരാശരിയിൽ മാത്രം ഒതുങ്ങുന്ന ഒരു കഥയെ ഒരു നല്ല ചിത്രമാക്കി മാറ്റിയതിൽ ഒരു ടീം വർക്ക് തന്നെ ഉണ്ട്, അതിനെ ബഹുമാനിച്ചു തന്നെ പറയട്ടെ, ഇതൊരു നല്ല ചിത്രം തന്നെയാണ്. എല്ലാ വികാരങ്ങളും ഈ ചിത്രത്തിൽ ഉണ്ട്, പറയാതെ പറയുന്ന ഒരു പ്രണയമുണ്ട്, വിഷമമുണ്ട്, നൈരാശ്യമുണ്ട്, നഷ്ടപ്പെടലിന്റെ വേർപാടിന്റെ വേദനയുണ്ട്, ആഘോഷമുണ്ട്. 

a feel good movie with a hidden message for everyone (അത് മനസിലാക്കുന്നവർക്ക് ഈ ചിത്രം ഇഷ്ടപ്പെടും എന്ന് തീർച്ച)

എന്റെ റേറ്റിംഗ് 7.2 ഓൺ 10

110. The Maze Runner : Scorch Trials (2015)

ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് (2015)






Language: English
Genre: Action | Adventure | Sci-Fi | Thriller
Director: Wes Ball
IMDB: 6.4


The Maze Runner : Scorch Trial Trailer


എന്നിൽ ആദ്യ ചിത്രം നൽകിയ പരിണതഫലം, ഈ ചിത്രം കാണുന്നതിൽ നിന്നും പിന്തിരിപ്പിച്ചതാണ്. എന്നാൽ ട്രയിലർ കണ്ടപ്പോൾ അല്പം പ്രതീക്ഷ വന്നു, ഒരു നല്ല ആക്ഷൻ അഡ്വഞ്ചർ ചിത്രം പ്രതീക്ഷിച്ചു ഞാൻ കാണാൻ ആരംഭിച്ചു. ആദ്യ ഭാഗം നിർത്തിയിടത്തു നിന്നും സിനിമ ആരംഭിച്ചു. മേസിൽ നിന്നും രക്ഷപെട്ട തോമസിനെയും കൂട്ടുകാരെയും ഒരു ഹെലികോപ്റ്ററിൽ വേറൊരു സങ്കേതത്തിൽ എത്തിക്കുന്നു. അവിടെ അവർ സുരക്ഷിതരാണെന്ന് ആ യൂണിറ്റിന്റെ തലവൻ പറയുന്നു. എന്നാൽ തോമസിന് ഇതിൽ സംശയം തോന്നുകയും അവിടെ നിന്ന് തോമസും കൂട്ടുകാരും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യുന്നു, രക്ഷപെടുന്ന വഴിയിൽ പല രീതിയിലുള്ള ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നു. അവർ ലക്ഷ്യസ്ഥാനത്തെത്തുന്നു, പിന്നെ WICKD എന്ന നിഘൂടസംഘവുമായി ഉള്ള തുറന്ന പോരാട്ടം ആരംഭിക്കുന്ന ഇടത്ത് സിനിമ അവസാനിക്കുന്നു.. മൂന്നാമത്തെ ഭാഗത്തിനായുള്ള തുടക്കം ഈ ചിത്രത്തിൽ കാണിക്കുന്നുമുണ്ട്.

ആദ്യ ഭാഗം ഒരു വിധത്തിൽ കണ്ടിരിക്കാമെങ്കിലും, ഈ ചിത്രം അത്യധികം ബോറടിപ്പിക്കും. കുറച്ചധികം ആക്ഷൻ സീനുകൾ ഉണ്ടെങ്കിലും  ഒരു ലക്കും ലഗാനും ഇല്ലാത്ത കഥ, അതിലുപരി സംഭാഷണങ്ങൾ എല്ലാം കൊണ്ട് അത് വെറുതെയായി പോകുന്നു. ഞാൻ ബുക്ക്‌ വായിച്ചിട്ടില്ല എങ്കിലും കുറെയധികം റിവ്യൂ വായിച്ചതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്, പുസ്തകവുമായി യാതൊരു നീതിയും ചിത്രം പുലർത്തിയിട്ടില്ല എന്നുള്ളതാണ്. പ്രധാന നടന്മാരുടെ അഭിനയം ഒക്കെ നന്നായി, പക്ഷെ ഒരു ചിത്രം കണ്ടിരിക്കാൻ അത് മാത്രം പോരല്ലോ.. തിരക്കഥയ്ക്ക് നമ്മളെ പിടിച്ചിരുത്താൻ കഴിയണ്ടേ.. ഹംഗർ ഗേംസ് എനിക്കിഷ്ടമാല്ലയെങ്കിലും ഈ ചിത്രവും ഇൻസർജന്റ് സീരീസും ഒക്കെ കാണുമ്പോൾ അത് എത്ര മഹത്തരം ആണെന്ന് ..

എൻറെ റേറ്റിംഗ് 5.2 ഓൺ 10

Tuesday, January 5, 2016

109. Thanga Magan (2015)

തങ്കമകൻ (2015)




Language : Tamil
Genre : Comedy | Drama | Romance  
Director : Velraj
IMDB : 6.5

Thanga Makan Theatrical Trailer


വേല ഇല്ലാ പട്ടധാരി എല്ലാവർക്കുംസുപരിചിതമായ ഒരു ചിത്രമാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയഹിറ്റുകളിലും ഒന്നായിരുന്നു. അതെ ടീം സംവിധായകൻ -നായകൻ-സംഗീത സംവിധായകൻ ഒരുമിച്ച ചിത്രമാണ് തങ്കമകൻ. ധനുഷ് നായകനായും അമി ജാക്സണ്‍, സാമന്ത രുത് പ്രഭുവും നായികമാരായും അഭിനയിച്ച ഈ ചിത്രത്തിൽ സതീഷ്‌, ആദിത് അരുണ്‍, പൂർത്തി പ്രവീണ്‍, സംവിധായകൻ കെ.എസ്. രവികുമാർ, രാധികാ ശരത്ത്കുമാർ, ജയപ്രകാശ് എന്നിവർ അഭിനയിച്ചിരിക്കുന്നു.

തമിഴ് എന്ന ചെറുപ്പക്കാരൻറെ ജീവിതത്തിലൂടെ കടന്നു പോകുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ തമിഴ് തന്റെ കൂട്ടുകാരായ കുമരൻ, അരവിന്ദ്, പിന്നെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നത്. തന്റെ കൗമാര കാലത്ത് ഹേമ എന്നാ പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നീട് അത് തകരുകയും മുതിർന്ന ഒരു യുവാവ് ആകുമ്പോൾ യമുന എന്ന സുന്ദരിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുകയും ചെയുന്നു. അപ്രതീക്ഷിതമായി തൻറെ പിതാവിൻറെ ആത്മഹത്യ ആ കുടുംബത്തെ മുഴുവനായും ഒരു തകർച്ചയിലേക്ക് നയിക്കുന്നു. പിന്നീട്, തമിഴ് തന്റെ അച്ഛൻ മരിയ്ക്കാൻ ഉണ്ടാകുന്ന കാരണത്തെ കുറിച്ച് അന്യേഷിച്ചിറങ്ങുകയും തൻറെ അച്ഛൻറെ ചീത്തപ്പേരു മാറ്റുവാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. അതിൽ തമിഴിനു വിജയിക്കാൻ കഴിയുമോ എന്നുള്ളത് പിന്നീട്...

ആദ്യ പകുതി, വളരെയധികം രസകരമായി തന്നെയാണ് ചിത്രീകരിച്ചത്. പ്രത്യേകിച്ച്, കൂട്ടുകാരുടെ കുസൃതികളും, ഹേമ എന്നാ പെണ്‍കുട്ടിയുടെ പുറകെയുള്ള തമിഴിൻറെ നടത്തവും സമന്തയുമായുള്ള കല്യാണം, അവരുടെ വീട്ടിലെ അന്തരീക്ഷം ഒക്കെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. നല്ല ക്യാമറവർക്ക് ആയിരുന്നു. ഓരോ ഫ്രെമുകളും നന്നായി തന്നെ എടുത്തിട്ടുണ്ട്. രണ്ടാം പകുതി, തന്റെ അച്ഛൻറെ മരണകാരണവും, അതിനെ ചുറ്റിപ്പറ്റിയുള്ള മകനായ തമിഴിന്റെ അന്യെഷണവും ഒക്കെ ഒരു മെലോഡ്രാമ ആകുകയും, ഒരു സിനിമ എന്നാ രീതിയിൽ പ്രേക്ഷകനെ ഒരു തരത്തിലും രസിപ്പിക്കാൻ കഴിയാത്തതുമായി മാറുന്നു. പിന്നീട് അച്ഛൻറെ മരണകാരണം തീരെ വിശ്വാസയോഗ്യമല്ലാത്തതുമായിരുന്നു (രണ്ടാം പകുതി അല്ലു അർജുൻ നായകനായ സണ്‍ ഓഫ് സത്യമൂർത്തിയുദെ കഥയുമായി സാമ്യം തോന്നിയാൽ തീർത്തും അവിചാരിതമാനെന്നു സംവിധായകൻ വേൽരാജ് പറഞ്ഞേക്കാം, അപ്പോൾ നമ്മൾ വിചാരിക്കണം പുള്ളി വെറുതെ ഒന്ന് ഇൻസ്പൈർ ചെയ്തതാണെന്ന്). രണ്ടാം ഭാഗത്ത് വരുന്ന ഫൈറ്റ് സീനുകൾ അനാവശ്യമായിരുന്നു, ഒരു മാസ് പരിവേഷം നൽകാനായിരുന്നുവെങ്കിലും അതിൻറെ ആവശ്യം ഒട്ടും തോന്നിയില്ല. ശരിക്കും പറഞ്ഞാൽ രണ്ടാം പകുതി സംവിധായകൻറെ കയ്യിൽ നിന്നും വിട്ടു പോകുന്നതാണ് കാണാൻ കഴിഞ്ഞത്. നല്ല ഒരു തിരക്കഥയുടെ കുറവ് കാണാമായിരുന്നു. അനാവശ്യമായ മെലോഡ്രാമ ആണ് ഏറ്റവും മോശമായ ഒരു ബോറൻ സിനിമയാക്കി മാറ്റിയതെന്ന് കാണുന്ന ഏതൊരു പ്രേക്ഷകനും പറയാൻ കഴിയും.

ധനുഷ് തന്റെ റോൾ വൃത്തിയായിട്ടും വെടിപ്പായിട്ടും ചെയ്തു. പാകമായ അഭിനയം തന്നെയായിരുന്നു. അമി ജാക്സണ്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ച വെച്ച്. ലിപ് സിങ്ക് കുറച്ചു കൂടി മെച്ചപ്പെടുത്താമെന്ന് തോന്നി. ആണ്ട്രിയ കൊടുത്ത സ്വരം കൂടി ഇല്ലായിരുന്നുവെങ്കിൽ അമി ശരിക്കും ബോറായ് മാറിയേനെ. സമന്ത വളരെയധികം സുന്ദരിയായി കാണപ്പെട്ടു, നല്ല അഭിനയവും നന്നായിരുന്നു, പ്രത്യേകിച്ച് റൊമാൻസും സെന്റിമെന്റൽ സീനുകളിലും. കെ.എസ്. രവികുമാർ നല്ല പ്രകടനമായിരുന്നു. രാധികയും മോശമാക്കിയില്ല, സതീഷിന്റെ കോമഡി നന്നായിട്ടുണ്ട്.

പാട്ടുകൾ ശരാശരിക്കു താഴെയായിരുന്നു. അനിരുധിൻറെ നിലവാരം താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാനെന്നു തോന്നിപ്പോവും ഇതിലെ പാട്ടും പശ്ചാത്തല സംഗീതവും കേട്ടാൽ. എന്നാ സൊല്ല എന്നാ പാട്ട് മാത്രം ഇത്തിരി ഇമ്പമുള്ളതായി തോന്നി.

രജിനികാന്തിന്റെ കരീറിലെ ഒരു വലിയ സൂപർഹിറ്റായ തങ്കമകൻ, അതെ പേരില് തന്നെ ധനുഷ് റിലീസ് ചെയ്യുമ്പോൾ ഹിറ്റിൽ കുറഞ്ഞൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല, എന്നാൽ തീയറ്റർ കളക്ഷൻ  വെച്ച് നോക്കുമ്പോൾ വിഐപി ശ്രിഷ്ടിച്ച കളക്ഷന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്.

ഒരേ ഒരു പകുതിയ്ക്ക് വേണ്ടി കാണാവുന്ന ഒരു പടം, നിങ്ങളുടെ സമയം വിലപ്പെട്ടതാണെങ്കിൽ ഇത് ഒഴിവാക്കുന്നതിലും തെറ്റില്ല.

എന്റെ റേറ്റിംഗ് 4.7 ഓണ്‍ 10

Sunday, January 3, 2016

108. The Maze Runner (2014)

ദി മേസ് റണ്ണർ (2014)





Language : English
Genre : Action | Adventure | Drama | Mystery | Sci-Fi
Director : Wes Ball
IMDB : 

The Maze Runner Theatrical Trailer

വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ്‌ ഡാഷ്നറി അതെ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ഡൈവെർജൻറ് സീരീസ്, ഹംഗർ ഗേംസ് സീരീസ്, എന്ന ചിത്രങ്ങളുടെ ചുവടു പറ്റി തന്നെയാണ് ഈ ചിത്രത്തിൻറെയും കഥാഗതി. സമാന സ്വഭാവം എന്ന് തന്നെ പറയാം. 

തോമസ്‌ എന്ന കൌമാരക്കാരൻ പയ്യൻ ഒരു ദിവസം ഉറക്കം എഴുന്നേൽക്കുന്നത് ഒരു മേസിനുള്ളിൽ (maze) ആണ്, തന്റെ ഭൂതകാലത്തെ കുറിച്ച് യാതൊരു ഓർമ്മയും ഉണ്ടായിരുന്നില്ല. തന്റെ സ്വപ്നങ്ങളിൽ വരുന്ന WICKD എന്ന നിഗൂഡമായ കമ്പനിയെ കുറിച്ചുള്ള ചില ദ്രിശ്യങ്ങൾ മാത്രം. അതെ സമയം, താൻ മാത്രമല്ല നിരവധി കുട്ടികൾ ആ മേസിനുള്ളിൽ ഉണ്ടെങ്കിലും, അവർ രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഓരോ തവണയും അവരുടെ ആ കടംകഥ മുറുകി വന്നു കൊണ്ടേയിരുന്നു. അതിനു പ്രധാന കാരണം, ഓരോ രാത്രിയും ആ മേസിൻറെ ഭാവം മാറും എന്നതാണ്. രാത്രിയ്ക്ക് മുൻപ് തിരിചെത്താത്തവർ ഒരിക്കലും അവരുടെ കൂട്ടത്തിലേക്ക് എത്തുന്നുമില്ല. ഈ ദൗത്യം തോമസും കൂട്ടരും ഏറ്റെടുക്കുന്നു, അങ്ങിനെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു.

സത്യം പറഞ്ഞാൽ, ഈ ചിത്രത്തിൻറെ ട്രെയിലർ കണ്ടിട്ട് തീയറ്ററിൽ കാണണമെന്ന് മനസിനുള്ളിൽ ആഗ്രഹിച്ചതായിരുന്നു. പിന്നീട് ചെറിയ രീതിയിൽ ഒരു ഗവേഷണം നടത്തി നോക്കിയപ്പോൾ, ഇതേ മാതിരി ഉള്ള നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുള്ളതിനാൽ എനിക്കീ ചിത്രത്തിൽ അധികം പുതുമ തോന്നിയില്ല.. ക്ലീഷേകളും കുഴയ്ക്കുന്ന കഥാതന്തുക്കളും നിരവധിയാണ്. കുട്ടികളുടെ അല്ലെങ്കിൽ പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങൾ  എല്ലാം നന്നായിത്തന്നെയുണ്ടെങ്കിലും ഒരു നല്ല തിരക്കഥയുടെ അഭാവം ഉണ്ട് എന്ന് തന്നെ പറയാം. വെസ് ബോളിന്റെ അത്ര മികച്ചതും അല്ല. പശ്ചാത്തല സംഗീതം ഒരു രീതിയിലും നമ്മെ പിടിച്ചിരുത്താൻ ഉതകുന്നതുമല്ല. 

അവസാന വാക്ക്, വേണമെങ്കിൽ ഒന്ന് കണ്ടു നോക്കാം.. അല്ലെങ്കിൽ ഒഴിവാക്കാം. സമയം കളയാൻ ആഗ്രഹിക്കുന്നവർ ഈ ചിത്രം ഒഴിവാക്കുന്നതാണ്.

എന്റെ റേറ്റിംഗ്: 6.2 ഓണ്‍ 10

Saturday, December 26, 2015

107. Indru Netru Naalai (2015)

ഇണ്ട്രു  നേട്രു  നാളൈ (2015)



Language : Tamil
Genre : Action | Comedy | Fantasy | Romance | Sci-Fi
Director : R. Ravikumar
IMDB : 8.3

Indru Netru Naalai Theatrical Trailer

നല്ല നിരൂപണങ്ങളും വേർഡ്‌ ഓഫ് മൌത്ത് (word of mouth) ഒക്കെ ഉള്ള ചിത്രമായിട്ടും ജോലിയിലുള്ള തിരക്കു കാരണം വളരെ വൈകി കണ്ടതാണ് ഇണ്ട്രു നേട്രു നാളൈ. വിഷ്ണു വിശാൽ നായകനും മിയ ജോർജ് നായികയായും അഭിനയിച്ച ഈ ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആർ. രവികുമാർ ആണ്. ഹിപ് ഹോപ്‌ തമിഴ ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.

 ആദ്യമേ സംവിധായകൻ രവികുമാറിനു ഒരു കൂപ്പുകൈ അർപ്പിക്കുന്നു, പാശ്ചാത്യ സിനിമകളിൽ മാത്രം കണ്ടു വരുന്ന ഒരു വിഷയമായ ടൈം ട്രാവൽ (time travel) ഭാരതീയ ഭാഷയായ തമിഴിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിനു.  കുറച്ചൊക്കെ പാശ്ചാത്യ  വളരെ നന്നായി തന്നെ തന്റെ കഥ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്.

കഥ വലുതായി പറയാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല, കാരണം ഓരോ സീനും കഥയുമായി തന്നെ ലയിച്ചു കിടക്കുന്നു എന്നത് കൊണ്ട് തന്നെ. എങ്കിലും ഒരു ചെറിയ വിവരണം എന്നാ നിലയ്ക്ക്, ഇളങ്കോ എന്ന ഒരു ചെറുപ്പക്കാരനും അയാളുടെ സുഹൃത്തായ പുലിവെട്ടി അറുമുഖത്തിനും ഇവരുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരു ശാസ്ത്രഞ്ജൻ  ഗിരിധര പാർത്ഥസാരഥിയ്ക്കും ഒരു രാത്രിയില്‍ ഒരു റ്റൈം മെഷീൻ കിട്ടുന്നു. 2065ൽ നിന്നും വന്നതാണെന്ന് പാർത്ഥസാരഥി മനസിലാക്കുന്നു. സ്ഥിരമായി ഒരു ജോലിയോ തകർന്നടിയുന്ന ബിസിനസും കാരണം സ്വന്തം കാമുകിയോടുള്ള ബന്ധം നിലനിർത്താനും ബുദ്ധിമുട്ടുന്ന ഇളങ്കോയ്ക്കു ഒരു ബുദ്ധി തോന്നുന്നു. ഇളങ്കോയും പുലിവെട്ടിയും റ്റൈം മെഷീൻ ഉപയോഗിച്ച് പണക്കാരാകുന്നു. അങ്ങിനെ അവർ അറിയാതെ തന്നെ ഭൂതകാലത്തിൽ മാറ്റങ്ങൾ സംഭവിച്ചത് മൂലം, ഭാവിയിലും മാറ്റങ്ങളും സംഭവിക്കുന്നു. ഈ അബദ്ധങ്ങൾ ശരിയാക്കാൻ വേണ്ടി കഷ്ടപ്പെടുന്നതും ഒക്കെ വളരെ  അവതരിപ്പിച്ചിരിക്കുന്നു.

വിഷ്ണു വിശാൽ എന്ന നടന്റെ ആദ്യ കാലത്തെ ചിത്രങ്ങൾ മുതൽ എല്ലാം ഇഷ്ടമാണ്. കാരണം നല്ല സെലെക്ഷനും അഭിനയവും. ഈ സിനിമയിലെ അഭിനയവും ഒട്ടും മോശമില്ല. നല്ല കൃത്യതയാർന്ന എന്നാൽ നല്ല മെയ് വഴക്കത്തോടെയും കൂടി വിഷ്ണു ഇളങ്കോ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. നായികയായ മിയ ജോർജ് വളരെ അധികം സുന്ദരിയായും കാണപ്പെട്ടു. നല്ല മിതത്വമുള്ള നായിക തന്നെയായിരുന്ന മിയ അവതരിപ്പിച്ച അനു എന്ന പെണ്‍കുട്ടി. കരുണാകരൻ അവതരിപ്പിച്ച പുലിവെട്ടി എന്നാ കഥാപാത്രം വളരെ അധികം കയ്യടി അർഹിക്കുന്നുണ്ട്. നാൾക്കു നാൾ അദ്ദേഹം തന്റെ കോമഡി ടൈമിങ്ങും അഭിനയവും മെച്ചപ്പെടുത്തുന്നുണ്ട്. ടി.എം. കാർത്തിക്, ജയപ്രകാശ്, രവി ശങ്കർ, ജയപാലൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. അവർ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. വിഷ്ണുവിന്റെ സുഹൃത്ത്‌ കൂടിയായ ആര്യ ഒരു കാമിയൊ റോൾ ചെയ്തിട്ടുണ്ട്. ചെറുതാണെങ്കിലും മുഖ്യമായ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം.

പലയിടത്തും പാളിപ്പോകാവുന്ന ഒരു പ്രമേയമാണ് റ്റൈം ട്രാവലിംഗ്. ലോജിക്കുകളിലും സീനുകളിലും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ   
കല്ലുകടിയും ആവർത്തനവിരസതയും നന്നായി പ്രേക്ഷകന് സമ്മാനിയ്ക്കും. എന്നാൽ ഈ  വക തടസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഓരോ സീനും അതിന്റേതായ പ്രാധാന്യവും ഒക്കെ കൊടുത്ത് അതീവ ശ്രദ്ധയോടെ തന്നെ രവികുമാർ ചിത്രം തയാറാക്കിയിട്ടുണ്ട്. ഓരോ സീൻ കാണുമ്പോഴും പ്രേക്ഷകൻ ലോജിക്കിനേയും സീനിനേയും മനസ്സിൽ ചോദ്യം ചെയ്യുമെങ്കിലും പിന്നീട് അതിനുള്ള ഉത്തരം കാണിച്ചു തരുന്നുണ്ട് സംവിധായകൻ. കഥയ്ക്ക്‌ അനുയോജ്യമായ കോമഡി, അതിനുമനുസരിച്ചുള്ള പാട്ടുകൾ കൊണ്ട് സമ്പന്നമാണീ ചിത്രം. വസന്ത്  ചലിപ്പിച്ച ക്യാമറ വളരെ മികച്ചതായിരുന്നു. ഹിപ് ഹോപ്‌ തമിഴയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അയാൾ ഓരോ സിനിമ കഴിയുമ്പോഴും വളരെയധികം മെച്ചപ്പെട്ടു  കൊണ്ടിരിക്കുന്നു. "കാതലേ കാതലേ" "ഇണ്ട്രു നേട്രു" എന്ന ഗാനങ്ങൾ വളരെ മികച്ചതായി തോന്നി.

വളരെ കാലത്തിനു ശേഷമാണു ഒരു തെറ്റും ഇല്ലാത്ത ഒരു ചിത്രം കാണുന്നത്. നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യാത്തതും, ലോജിക്ക് എന്ന വാക്കില ഒരു തരി പോലും സംശയം തോന്നാത്ത ചിത്രം എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം.

സംവിധായകൻ തന്നെയാണ് താരം.  

സിനിമാപ്രേമികൾ ഒരു രീതിയിലും ഒഴിവാക്കാൻ പാടില്ലാത്തതാണീ ചിത്രം. എന്തായാലും എന്റെ ഫേവറിറ്റിൽ  ഈ ചിത്രം ഇടം പിടിച്ചു കഴിഞ്ഞു.. നിങ്ങളുടെയോ???

എന്റെ റേറ്റിംഗ് 9.2 ഓണ്‍ 10

Wednesday, November 11, 2015

106. Lukka Chuppi (2015)

ലുക്കാ ചുപ്പി (2015)





Language : Malayalam
Genre : Comedy | Drama
Director: Bash Muhammed
IMDB : 7.0

Lukka Chuppi Theatrical Trailer



പതിനാലു വർഷങ്ങൾക്കു ശേഷം ഒരുമിച്ചു കോളജിൽ പഠിച്ച കുറച്ചു സുഹൃത്തുക്കൾ ഒരു സ്ഥലത്ത് ഒത്തൊരുമിക്കുന്നതാണ് ലുക്കാ ചുപ്പിയുടെ ഇതിവൃത്തം. ലോകത്തിന്റെ പല കോണിൽ നിന്നും, പല ജോലികളും ചെയ്യുന്ന കൂട്ടുകാരുടെ സന്തോഷവും സങ്കടങ്ങളിലൂടെയും ആണ് ലുക്കാച്ചുപ്പി എന്ന ഈ ചെറു ചിത്രം പറഞ്ഞു പോകുന്നത്. 

രഘുറാമിന്റെ ആവശ്യ പ്രകാരം സിദ്ധാർത് തങ്ങളുടെ കൂട്ടുകാരെ സിദ്ധാഥിൻറെ ഒഴിവുകാല വീട്ടിലേക്കു ക്ഷണിക്കുന്നു. അതിൽ ഡോക്റ്റർ ആയ റഫീക്കും ഭാര്യ സുഹറയും സിദ്ധാർഥിൻറെ ഭാര്യ രേവതിയും പിന്നീട് രഘുവിൻറെ ഭാര്യ ആനിയും സിദ്ധാർഥിൻറെ പ്രനയഭാജനം ആയിരുന്ന രാധികയും അവരുടെ കൂട്ടുകാരനായ ബെന്നിയും ഒക്കെ കൂടെ ചേരുന്നു. ഇവരുടെ പഴയകാല ഓർമ്മകൾ (nostalgic memories) അയവിറക്കുന്നതും മദ്യപാനവുമായി മുൻപോട്ടു പോകുന്നു. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഇവരുടെ സംസാരം തന്നെയാണ്, ഒരേ ലൊക്കേഷനിൽ തന്നെയാരുന്നുവെങ്കിലും ഒരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു അവരുടെ സംഭാഷണം കേൾക്കാൻ. സാദാ മനുഷ്യർ സംസാരിക്കുന്നത് മാതിരിയായിട്ടാണ് തോന്നിയത്. 

ഇംഗ്ലീഷ് സിനിമയിൽ സാധാരണയായി കണ്ടു വരുന്ന ശൈലിയാണ് സംവിധായകനായ ബാഷ് മുഹമദ് ഈ ചിത്രത്തിന് വേണ്ടി അവലംബിച്ചിരിക്കുന്നത്. അത് നല്ല ഒരു ശതമാനം അദ്ദേഹം വിജയിചിട്ടുമുണ്ട്. ഓരോ കഥാപാത്രങ്ങളും ശരിക്കും രെജിസ്ടർ ചെയ്തതും സിനിമയ്ക്ക് സഹായകമായി. അത് അവതരിപ്പിച്ച അസ്മിത സൂദ് ഒഴിച്ച് എല്ലാവരും ന്യായീകരിചിട്ടുമുണ്ട്. സദാ സമയം കള്ളിൽ മുങ്ങിയ രഘുരാമിനെ അവതരിപ്പിച്ച ജയസൂര്യ, ദിനേശ്, മുരളി ഗോപി, ജോജു, മുത്തുമണി, രമ്യ നമ്പീശൻ, ചിന്നു കുരുവിള എന്നിവർ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അതിൽ എടുത്തു പറയേണ്ടത്, ജയസൂര്യ (extraordinary), ജോജു , മുത്തുമണി, ചിന്നു കുരുവിള പിന്നെ സ്ക്രീനിൽ വെറും 5 മിനുട്ട് കൊണ്ട് മനസ്സിൽ ഒരു നൊമ്പരമോ സന്തോഷമോ ഒക്കെ സമ്മാനിച്ച ഇന്ദ്രൻസ് എന്നാ നടനുമാണ്‌. നമ്മുടെ മുൻപിൽ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളായാണ് അവരിൽ പലരെയും എനിക്ക് ഫീൽ ചെയ്തത്. അസ്മിത സൂദ് കാഴ്ചയിൽ വളരെയധികം സുന്ദരിയായിരുന്നുവെങ്കിലും അവരുടെ കാസ്റ്റിങ്ങ് ഒരു പോരായ്മയായി ഫീൽ ചെയ്തു. പ്രത്യേകിച്ചും അവരുടെ റോളിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതിത്തിരി കല്ലുകടിയായി തോന്നി. 

ബിജിബാലിന്റെ പശ്ചാത്തല സംഗീതം, ഗാനം എല്ലാം മികച്ചതായിരുന്നു. നന്നായിരുന്നു.സംഭാഷണങ്ങൾ മികച്ചതായിരുന്നു (നമ്മൾ കൂട്ടുകാർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ എങ്ങിനെയോ അതെ രീതിയിൽ തന്നെയാണ് സംഭാഷണം). 

എന്നിരുന്നാലും, കുറവുകൾ ഏറെയാണ്‌, പ്രത്യേകിച്ച് ക്ലൈമാക്സ്. വളരെ ക്ലീഷെ നിറഞ്ഞു നിൽക്കുന്ന ക്ലൈമാക്സ് ആയി പോയി. കുറെ സാരോപദേശം കൂടി ആയപ്പോ അത് പൂർത്തിയായി. സംവിധായകൻ സിനിമ പ്രീ-ക്ലൈമാക്സ് വരെ മുഷിച്ചിലില്ലാതെ എത്തിചെങ്കിലും, പിന്നീട് എന്ത് ചെയ്യണം എന്ന് കുഴങ്ങി നില്ക്കുന്നതാണ് നമുക്ക് കാണാൻ കഴിയുക. രണ്ടാമത് പറയുകയാണെങ്കിൽ, ഇത് തീയറ്ററിൽ രണ്ടു മണിക്കൂർ കാണാൻ സാധിക്കില്ല എന്നതാണ്. സിനിമ കാണുന്ന ഒരു ഫ്ലോ കിട്ടുകയുമില്ല, എന്നാൽ മുഷിച്ചു പോകുകയും ചെയ്യും. കുറച്ചു കൂടി ട്രിം ചെയ്തിരുന്നെങ്കിലെന്നു  തോന്നിപ്പോയി. അസ്മിത സൂദ് രസം കൊല്ലിയായി പോയി. അഭിനയം മഹാ മോശം എന്നെ പറയേണ്ടൂ. കുറച്ചു ലോജിക്കിന്റെ കുറവുകൾ അനുഭവപ്പെട്ടിരുന്നു. 

കുറച്ചൊക്കെ കുറവുകൾ ഉണ്ടെങ്കിലും സിംഗിൾ ലൊക്കേഷൻ ഡ്രാമ (നൊസ്റ്റാൾജിക്) ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിഷ്ടപ്പെടും.

എന്റെ റേറ്റിംഗ്: 7 ഓണ്‍ 10

Saturday, November 7, 2015

105. Spectre (2015)

സ്പെക്ടർ (2015)




Language : English
Genre : Adventure | Crime | Thriller
Director : Sam Mendes
IMDB : 7.4


Spectre Theatrical Trailer


സ്കൈഫോൾ ലോകത്തിലേക്കും ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോർഡ് നേടിയ (ഏകദേശം 1 ബില്ലിയണു മേലെ) ചിത്രത്തിന് ശേഷം സാം മേണ്ടസും ഡാനിയൽ ക്രൈഗും ഒരു പുതിയ ബോണ്ട്‌ ചിത്രവുമായി വരുമ്പോൾ പ്രതീക്ഷകൾ സ്വാഭാവികമായിട്ടു കൂടും. സ്കൈഫോൾ എന്ന ചിത്രവുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും 85% എങ്കിലും ന്യായീകരിച്ചിട്ടുണ്ട് ചിത്രം. 

പഴയ എം (ജൂഡി ഡെഞ്ച്) നിർദേശിച്ച പ്രകാരം മാർക്കോ സിയാറ എന്ന വാടക കൊലയാളിയെ കൊല്ലാൻ വേണ്ടി മെക്സിക്കോയിൽ എത്തുന്നതിൽ ചിത്രം തുടങ്ങുന്നു. കൃത്യനിർവഹണത്തിനിടെ ഒരു വലിയ കെട്ടിടം മുഴുവൻ തകര്ന്നു വീഴുന്നു. ഇത് മൂലം, പുതിയ എം (റാൽഫ് ഫിയെൻസ്) രാജി വെയ്ക്കണം എന്ന ആവശ്യം ബ്രിട്ടിഷ് ഗവണ്മന്റിൽ നിന്നും ഉയരുന്നു. അതിനാൽ 007 തല്ക്കാലത്തേക്ക് ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തുന്നു. അതേ സമയം, എമ്മും (M) സിയും (C) ബ്രിട്ടിഷ് ഇന്റലിജൻസിന്റെ തലപ്പത്ത് ഇരിക്കാനുള്ള അധികാര വടംവലിയിലുമാണ്. മെക്സിക്കോയിൽ നിന്നും സ്പെക്ടർ എന്ന അനധികൃത സംഘടനയുടെ തുമ്പു ലഭിക്കുന്ന 007, അതന്യേഷിച്ചു പോകുന്നു. പിന്നീടുണ്ടാകുന്നതാണ് സിനിമയുടെ ജീവനാടി.

സ്കൈഫോൾ എന്നാ ചിത്രം നിർത്തിയേടത്തു നിന്ന് തന്നെയാണ് ഈ ചിത്രവും മുന്നേറുന്നത്. ബോണ്ടിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെല്ലാം ഉൾപ്പെടുത്തി ആണ് ഈ ചിത്രത്തിൻറെ മൂല കഥ. കഴിഞ്ഞ ചിത്രങ്ങളിലെ സംഭവങ്ങളും എല്ലാം കൂട്ടിചേര്ത്ത് അതിനുള്ള ഉത്തരം ഈ ചിത്രം നൽകുന്നു. ചിത്രം കാണാൻ പിടിച്ചിരുത്തുന്ന ഘടകങ്ങൾ : ദാനിയൽ ക്രൈഗ്, ഫാസ്റ്റ് പേസ്ഡ് ആക്ഷൻ, ത്രിൽസ്, പിന്നെ ഇതിന്റെയെല്ലാം മേലെ തോമസ്‌ ന്യൂമാൻറെ പശ്ചാത്തല സംഗീതം, ക്യാമറ. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. സീനുകളോട് നല്ല ചേർച്ചയും ഉണ്ട്.

 ബോണ്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേതാവാണ് ദാനിയൽ ക്രൈഗ്, കാരണം ഊർജ്ജ്വസ്വലത, ആക്രമണസ്വഭാവം, ആരെയും കൂസാത്ത ഭാവം എല്ലാം മറ്റുള്ള ബോണ്ടുകളിൽ നിന്നും ക്രൈഗിനെ വ്യത്യസ്തനാക്കുന്നു. പഴയ ബോണ്ട്‌ സ്റ്റൈലും പുതിയതും നല്ല രീതിയിൽ ഈ ചിത്രത്തിൽ മിശ്രണം ചെയ്തിട്ടുണ്ട്.

കുറച്ചു കൂടി ആക്റ്റീവ് ആയ റാൽഫ് ഫിയെൻസ് അവതരിപ്പിച്ച എം എന്ന കഥാപാത്രം. മോണിക ബെല്ലുച്ചി വളരെ ചുരുങ്ങിയ നേരം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായം തോന്നിക്കുന്നുണ്ട് (50 വയസായി എന്നത് മാറ്റി നിർത്തുന്നു). ബെൻ വിഷാവ് (പെർഫ്യൂം ഫേം) നന്നായിട്ടുണ്ടായിരുന്നു. ക്രിസ്റ്റൊഫ് വാട്സ് പ്രധാന വില്ലനായി വന്നുവെങ്കിലും ഒരു എഫക്റ്റ് തോന്നിയില്ല. വില്ലന് ശക്തി പോരായിരുന്നു എന്ന് തോന്നി. WWE സ്റ്റാർ ടേവ് ബാറ്റിസ്റ്റയും വില്ലനായി തരക്കേടില്ലാത്ത കാഴ്ച വെച്ചു. ഇവർക്ക് രണ്ടു പേർക്കും നല്ല തുടക്കം നല്കിയെങ്കിലും, പിന്നീട് ആ ശക്തി കാണാൻ കഴിഞ്ഞില്ല (സ്കൈഫോളിൽ ഹാവിയർ ബദാം തകർത്ത് വാരിയത് വെച്ച് നോക്കുമ്പോൾ സ്പെക്റെറിലെ വില്ലന്മാർ പോരായിരുന്നു). പ്രധാന ബോണ്ട്‌ ഗേളായി വന്ന ലീയ സെയ്ദൊ (ബ്ലൂ ഈസ്‌ ദി വാമസ്റ്റ് കളർ ഫേം) ഭയങ്കര ബോറായി തോന്നി. ഒരു ഊർജ്ജം കാണാൻ കഴിഞ്ഞില്ല. സദാ കരയുന്ന മുഖമായി ആണ് തോന്നിയത്. 

മൊത്തത്തിൽ പറഞ്ഞാൽ, സ്കൈഫോളുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും ചിത്രം നിങ്ങളെ ബോറടിപ്പിക്കുകയില്ല.

Bond meets Mission Impossible - അതാണ്‌ സ്പെക്റ്റെർ.

എൻറെ റേറ്റിംഗ് 7.9 ഓണ്‍ 10