ഇണ്ട്രു നേട്രു നാളൈ (2015)
Language : Tamil
Genre : Action | Comedy | Fantasy | Romance | Sci-Fi
Director : R. Ravikumar
IMDB : 8.3
Indru Netru Naalai Theatrical Trailer
നല്ല നിരൂപണങ്ങളും വേർഡ് ഓഫ് മൌത്ത് (word of mouth) ഒക്കെ ഉള്ള ചിത്രമായിട്ടും ജോലിയിലുള്ള തിരക്കു കാരണം വളരെ വൈകി കണ്ടതാണ് ഇണ്ട്രു നേട്രു നാളൈ. വിഷ്ണു വിശാൽ നായകനും മിയ ജോർജ് നായികയായും അഭിനയിച്ച ഈ ചിത്രം കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആർ. രവികുമാർ ആണ്. ഹിപ് ഹോപ് തമിഴ ആണ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.
ആദ്യമേ സംവിധായകൻ രവികുമാറിനു ഒരു കൂപ്പുകൈ അർപ്പിക്കുന്നു, പാശ്ചാത്യ സിനിമകളിൽ മാത്രം കണ്ടു വരുന്ന ഒരു വിഷയമായ ടൈം ട്രാവൽ (time travel) ഭാരതീയ ഭാഷയായ തമിഴിൽ അവതരിപ്പിക്കാൻ ശ്രമിച്ചതിനു. കുറച്ചൊക്കെ പാശ്ചാത്യ വളരെ നന്നായി തന്നെ തന്റെ കഥ അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്.
കഥ വലുതായി പറയാൻ ഞാൻ താൽപ്പര്യപ്പെടുന്നില്ല, കാരണം ഓരോ സീനും കഥയുമായി തന്നെ ലയിച്ചു കിടക്കുന്നു എന്നത് കൊണ്ട് തന്നെ. എങ്കിലും ഒരു ചെറിയ വിവരണം എന്നാ നിലയ്ക്ക്, ഇളങ്കോ എന്ന ഒരു ചെറുപ്പക്കാരനും അയാളുടെ സുഹൃത്തായ പുലിവെട്ടി അറുമുഖത്തിനും ഇവരുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഒരു ശാസ്ത്രഞ്ജൻ ഗിരിധര പാർത്ഥസാരഥിയ്ക്കും ഒരു രാത്രിയില്‍ ഒരു റ്റൈം മെഷീൻ കിട്ടുന്നു. 2065ൽ നിന്നും വന്നതാണെന്ന് പാർത്ഥസാരഥി മനസിലാക്കുന്നു. സ്ഥിരമായി ഒരു ജോലിയോ തകർന്നടിയുന്ന ബിസിനസും കാരണം സ്വന്തം കാമുകിയോടുള്ള ബന്ധം നിലനിർത്താനും ബുദ്ധിമുട്ടുന്ന ഇളങ്കോയ്ക്കു ഒരു ബുദ്ധി തോന്നുന്നു. ഇളങ്കോയും പുലിവെട്ടിയും റ്റൈം മെഷീൻ ഉപയോഗിച്ച് പണക്കാരാകുന്നു. അങ്ങിനെ അവർ അറിയാതെ തന്നെ ഭൂതകാലത്തിൽ മാറ്റങ്ങൾ സംഭവിച്ചത് മൂലം, ഭാവിയിലും മാറ്റങ്ങളും സംഭവിക്കുന്നു. ഈ അബദ്ധങ്ങൾ ശരിയാക്കാൻ വേണ്ടി കഷ്ടപ്പെടുന്നതും ഒക്കെ വളരെ അവതരിപ്പിച്ചിരിക്കുന്നു.
വിഷ്ണു വിശാൽ എന്ന നടന്റെ ആദ്യ കാലത്തെ ചിത്രങ്ങൾ മുതൽ എല്ലാം ഇഷ്ടമാണ്. കാരണം നല്ല സെലെക്ഷനും അഭിനയവും. ഈ സിനിമയിലെ അഭിനയവും ഒട്ടും മോശമില്ല. നല്ല കൃത്യതയാർന്ന എന്നാൽ നല്ല മെയ് വഴക്കത്തോടെയും കൂടി വിഷ്ണു ഇളങ്കോ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. നായികയായ മിയ ജോർജ് വളരെ അധികം സുന്ദരിയായും കാണപ്പെട്ടു. നല്ല മിതത്വമുള്ള നായിക തന്നെയായിരുന്ന മിയ അവതരിപ്പിച്ച അനു എന്ന പെണ്‍കുട്ടി. കരുണാകരൻ അവതരിപ്പിച്ച പുലിവെട്ടി എന്നാ കഥാപാത്രം വളരെ അധികം കയ്യടി അർഹിക്കുന്നുണ്ട്. നാൾക്കു നാൾ അദ്ദേഹം തന്റെ കോമഡി ടൈമിങ്ങും അഭിനയവും മെച്ചപ്പെടുത്തുന്നുണ്ട്. ടി.എം. കാർത്തിക്, ജയപ്രകാശ്, രവി ശങ്കർ, ജയപാലൻ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. അവർ തങ്ങളുടെ ജോലി ഭംഗിയായി ചെയ്തു. വിഷ്ണുവിന്റെ സുഹൃത്ത് കൂടിയായ ആര്യ ഒരു കാമിയൊ റോൾ ചെയ്തിട്ടുണ്ട്. ചെറുതാണെങ്കിലും മുഖ്യമായ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം.
പലയിടത്തും പാളിപ്പോകാവുന്ന ഒരു പ്രമേയമാണ് റ്റൈം ട്രാവലിംഗ്. ലോജിക്കുകളിലും സീനുകളിലും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ
കല്ലുകടിയും ആവർത്തനവിരസതയും നന്നായി പ്രേക്ഷകന് സമ്മാനിയ്ക്കും. എന്നാൽ ഈ വക തടസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഓരോ സീനും അതിന്റേതായ പ്രാധാന്യവും ഒക്കെ കൊടുത്ത് അതീവ ശ്രദ്ധയോടെ തന്നെ രവികുമാർ ചിത്രം തയാറാക്കിയിട്ടുണ്ട്. ഓരോ സീൻ കാണുമ്പോഴും പ്രേക്ഷകൻ ലോജിക്കിനേയും സീനിനേയും മനസ്സിൽ ചോദ്യം ചെയ്യുമെങ്കിലും പിന്നീട് അതിനുള്ള ഉത്തരം കാണിച്ചു തരുന്നുണ്ട് സംവിധായകൻ. കഥയ്ക്ക് അനുയോജ്യമായ കോമഡി, അതിനുമനുസരിച്ചുള്ള പാട്ടുകൾ കൊണ്ട് സമ്പന്നമാണീ ചിത്രം. വസന്ത് ചലിപ്പിച്ച ക്യാമറ വളരെ മികച്ചതായിരുന്നു. ഹിപ് ഹോപ് തമിഴയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അയാൾ ഓരോ സിനിമ കഴിയുമ്പോഴും വളരെയധികം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. "കാതലേ കാതലേ" "ഇണ്ട്രു നേട്രു" എന്ന ഗാനങ്ങൾ വളരെ മികച്ചതായി തോന്നി.
വളരെ കാലത്തിനു ശേഷമാണു ഒരു തെറ്റും ഇല്ലാത്ത ഒരു ചിത്രം കാണുന്നത്. നമ്മുടെ ബുദ്ധിയെ ചോദ്യം ചെയ്യാത്തതും, ലോജിക്ക് എന്ന വാക്കില ഒരു തരി പോലും സംശയം തോന്നാത്ത ചിത്രം എന്നും ഈ ചിത്രത്തെ വിശേഷിപ്പിക്കാം.
സംവിധായകൻ തന്നെയാണ് താരം.
സിനിമാപ്രേമികൾ ഒരു രീതിയിലും ഒഴിവാക്കാൻ പാടില്ലാത്തതാണീ ചിത്രം. എന്തായാലും എന്റെ ഫേവറിറ്റിൽ ഈ ചിത്രം ഇടം പിടിച്ചു കഴിഞ്ഞു.. നിങ്ങളുടെയോ???
എന്റെ റേറ്റിംഗ് 9.2 ഓണ്‍ 10
No comments:
Post a Comment