സണ്ടക്കോഴി 2 (2018)
Language : Tamil
Genre : Action | Drama | Family
Director : N. Lingusaamy
IMDB: 6.4
Sandakkozhi 2 Theatrical Trailer
പതിമൂന്നു വർഷങ്ങൾക്കു മുൻപ് സണ്ടക്കോഴി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം വിശാലിൻറെ കരിയറിൽ കുറച്ചൊന്നുമല്ല മൈലേജ് കൂട്ടിയത്. ആദ്യ ചിത്രം ഹിറ്റായതിനു പിന്നാലെ രണ്ടാം ചിത്രം ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ് നേടിയത് കൊണ്ട് തന്നെ തമിഴകത്തിലെ ഒരു പ്രത്യേക ഇടമുണ്ടാക്കാനും ഫാൻസ് ഉണ്ടാക്കാനും വിശാലിന് കഴിഞ്ഞു. അത് കൊണ്ടായിരിക്കാം തന്റെ കരീറിലെ 25ആം സിനിമ തന്നെ താനാക്കിയ സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാകട്ടെയെന്നു വിശാൽ തീരുമാനിച്ചതിൻറെ പിന്നിലെ ചേതോവികാരം.
ഏഴു വർഷങ്ങൾക്ക് മുൻപ് മുടങ്ങിപ്പോയ ഉത്സവം നടത്താൻ വേണ്ടി ദുരൈ ശ്രമിക്കുകയും, അതിനു സർക്കാർ അനുമതി കൊടുക്കുകയും ചെയ്യുന്നു. എന്നാൽ, ഏഴു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കലാപത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട പേച്ചി അടുത്ത ഉത്സവത്തിന് മുൻപ് തൻ്റെ ഭർത്താവിനെ വെട്ടിവീഴ്ത്തിയ ആളുകളുടെ വംശത്തിലെ അവസാനത്തെ ആൺതരിയെയും കൊല്ലും എന്ന ശപഥമെടുത്തു. പലരെയും കൊന്നൊടുക്കുകയും അവസാനം അമ്പു എന്ന ഒരാൾ മാത്രം അവശേഷിക്കുന്നു.ദുരൈ, അൻബുവിൻറെ സംരക്ഷണം ഏറ്റെടുക്കുന്നു. ദുരൈയുടെ മകൻ ബാലുവും ഏഴു വർഷത്തിന് ശേഷം ഉത്സവം കൂടാൻ നാട്ടിലെത്തുന്നു. ബാലുവും ദുരൈയും ഒരു പക്ഷം, മറുപക്ഷം പേച്ചിയും കൂട്ടരും.
തന്നെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു സണ്ടക്കോഴി ആദ്യപകുതി ആസ്വാദ്യകരമായി പോകുകയും, തമാശയും, ആക്ഷനും, കുറച്ചു മാസ് സീനുകളും ഇടകലർത്തി (ക്ളീഷേകൾ നിരവധി ആണ്) മുഷിപ്പിക്കാതെ മുൻപോട്ടു പോകുന്നു. രണ്ടാം പകുതി, കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പാറിക്കളിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഒരു ദിശയും അറിയാതെ, എന്തൊക്കെയോ കാട്ടിക്കൂട്ടി, റബർ ബാൻഡ് പോലെ വലിച്ചു നീട്ടി ക്ഷമയെ പരീക്ഷിക്കുന്ന ലിങ്കുസാമി എന്ന സംവിധായകനെ ആണ് കാണാൻ കഴിഞ്ഞത്. ക്ളീഷേകളുടെ പെരുമഴയായിരുന്നു ചിത്രം. തൊണ്ണൂറുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന കഥാഖ്യാനം നല്ലൊരു രസംകൊല്ലി ആയി അവശേഷിപ്പിച്ചു. കഥ അത്ര പുതുമയുള്ളതായി തോന്നിയില്ല, പാണ്ഡിരാജ് സംവിധാനം ചെയ്ത അരുൾനിധി നായകനായി അഭിനയിച്ച വംശവും സമാന കഥയായിരുന്നു പറഞ്ഞത്.

ആക്ഷൻ ആദ്യപകുതിയിലൊക്കെ മെച്ചം ആയിരുന്നെങ്കിൽ, രണ്ടാം പകുതിയിൽ ദഹിക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു, പ്രത്യേകിച്ചും ക്ളൈമാക്സില് ഒക്കെ വളരെ മോശം ആയിരുന്നു. പക്ഷെ ഇന്റർവെൽ ബ്ലോക്കിന് തൊട്ടു മുൻപിൽ രണ്ടു ലൊക്കേഷനിൽ വെച്ചുള്ള ഫൈറ്റ് ഒരേ സമയം കാണിച്ചത് എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എഡിറ്റർ പ്രവീൺ KL ചെയ്ത ജോലി പ്രശംസനീയം.
യുവാൻ ശങ്കർ രാജയുടെ ഗാനങ്ങൾ കേൾക്കാൻ നല്ലതായിരുന്നുവെങ്കിലും അനവസരത്തിൽ ഉള്ള ഉപയോഗം നന്നേ മടുപ്പു സൃഷ്ടിച്ചു. പ്രത്യേകിച്ചും രണ്ടാം പകുതിയിൽ ആയിരുന്നു പാട്ടുകളുടെ ബഹളം. പശ്ചാത്തല സംഗീതം നന്നായിരുന്നു, അവിടെയും ആസ്വാദനത്തിനു കോട്ടം തട്ടിയത് കഥാഖ്യാനം മൂലമായിരുന്നു. വരലക്ഷ്മിയുടെ തീം മ്യൂസിക് മികച്ചു നിന്നു, ഒരു മാസ് വില്ലന് വേണ്ട സംഗീതം.
കറുപ്പൻ, വാല് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച KA ശക്തിവേൽ ആണ് സണ്ടക്കോഴി 2വിനും ക്യാമറ ചലിപ്പിച്ചത്. മോശമല്ലാത്ത ക്യാമറവർക്ക് ആയിരുന്നു.
രാജ് കിരൺ, ഈ പ്രായത്തിലും ഉള്ള സ്‌ക്രീൻ പ്രസൻസ് അപാരം തന്നെയാണ്. അദ്ദേഹം ആദ്യ പകുതി കിടിലൻ പെർഫോമൻസ് ആയിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ കാര്യമായി ചെയ്യാൻ ഉണ്ടായിരുന്നില്ല. ആക്ഷനൊക്കെ, ഓങ്കിയടിച്ചാ ഒൺഡ്രാ ടൺ വെയിറ്റ് എഫക്ട് ഉണ്ടായിരുന്നു ഓരോ ഇടിക്കും.
വരലക്ഷ്മി ശരത്കുമാർ തന്നെയായിരുന്നു സണ്ടക്കോഴി 2വിൻറെ പ്രധാന ആകർഷണം. മിന്നിച്ചു കളഞ്ഞ അഭിനയ പ്രകടനം. വില്ലത്തിയായി നിറഞ്ഞാടി. അവരുടെ ഡയലോഗുകളും ഡയലോഗ് ഡെലിവറിയും ആറ്റിറ്റൂട് എല്ലാം കൊണ്ടും നിറഞ്ഞു നിന്നു.
വിശാൽ, നായകനായി മോശമല്ലാത്ത രീതിയിൽ തന്നെ പ്രകടനം കാഴ്ച വെച്ചു, എന്നിരുന്നാലും സെന്റിമെന്റൽ സീനുകളിൽ കാലിടറുന്നുണ്ടോ എന്ന തോന്നൽ ഉളവാക്കി.
തമിഴകത്തെ നായിക സെൻസേഷൻ ആയ കീർത്തി സുരേഷ്, ഒരു ബബ്ലി, വായാടിയായ ഗ്രാമത്തിൻ പെൺകൊടി ആയി അഭിനയിച്ചു. ഉള്ളത് പറഞ്ഞാൽ നല്ല രസമുണ്ടായിരുന്നു അവരുടെ അഭിനയം.
കാഞ്ചാ കറുപ്പും, രാംദോസ്സും ആയിരുന്നു കോമഡി ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്തത്. അതിൽ കറുപ്പിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രാംദോസ് തരക്കേടില്ലാതെ കുറച്ചു ചിരി പടർത്തി.
അപ്പാനി രവി, ഹരീഷ് പേരടി, കൃഷ്ണ, ഷണ്മുഖരാജൻ തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. അവരെല്ലാം, അവരുടെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്നെ പ്രകടനം നടത്തി. ആദ്യഭാഗത്തിൽ നിന്നും ഉള്ള വില്ലൻ ലാൽ ഒരു കാമിയോ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്
മൊത്തത്തിൽ പറഞ്ഞാൽ, വരലക്ഷ്മിയുടെയും രാജകിരണിന്റെയും പ്രകടനവും യുവാൻറെ സംഗീതവുമില്ലെങ്കിൽ വെറും നീർക്കുമിള ആണീ ചിത്രം. ക്ളീഷേകളുടെ തൃശൂർ പൂരമീ സണ്ടക്കോഴി.
എന്റെ റേറ്റിങ് 4 ഓൺ 10
ആദ്യപകുതിയിൽ കുടിച്ചോടുകയും നിന്ന നിൽപ്പിൽ ഉറങ്ങി വീഴുകയും ചെയ്തു ഈ സണ്ടക്കോഴി. ഇങ്ങനെ ഒരു തുടർച്ച വേണമായിരുന്നോ എന്ന് അണിയറക്കാർ ചിന്തിക്കേണ്ടതായിരുന്നു.
No comments:
Post a Comment