വെനം (2018)
Language : English
Genre : Action | Comedy | Sci-Fi
Director: Ruben Fleischer
IMDB: 7.1
സ്പൈഡര്‍മാന്‍ 3യിലൂടെ മാര്‍വല്‍ അവതരിപ്പിച്ച വില്ലന്‍, നായകനായി അവതരിച്ച ചിത്രമാണ് റൂബന്‍ ഫ്ലെഷര്‍ സംവിധാനം ചെയ്ത വെനം. ട്രെയിലര്‍ മുതല്‍ക്കു തന്നെ വളരെ നല്ല പ്രതീക്ഷ പുലര്‍ത്തി വന്ന ചിത്രമായിരുന്നു ഇത്. എന്നാല്‍ ക്രിട്ടിക്കുകള്‍ എല്ലാം ഭ്രഷ്ട് കല്‍പിച്ചത് കൊണ്ട് തീര്‍ത്തും പ്രതീക്ഷയില്ലാതെ കാണാന്‍ പോയത് ടോം ഹാര്‍ഡി എന്ന നടന്‍റെ പേര് വെനത്തിന്‍റെ കൂടെ ഉണ്ടെന്നത് കൊണ്ട് മാത്രമാണ്.
എഡി ബ്രോക്ക്, സാന്‍ ഫ്രാന്‍സിസ്കോ നഗരത്തിലെ ഒരു മികച്ച റിപ്പോര്‍ട്ടര്‍ ആണ്. ലൈഫ് ഫൌണ്ടേഷന്‍ CEO കാള്‍ട്ടന്‍ ട്രേക്കിനെ ഇന്‍റര്‍വ്യൂ ചെയ്യുന്നതനിടയില്‍ അയാള്‍ ചെയ്ത കൊള്ളരുതായ്മകള്‍ വിളിച്ചു പറയുന്നതോടെ അയാളുടെ ജീവിതം തകിടം മറിയുന്നു. അയാളുടെ ജോലി, പെണ്ണ്, ഫ്ലാറ്റ്, എല്ലാം നഷ്ടപ്പെട്ടു ജീവിതം നയിക്കുന്നു. ആറു മാസം കടന്നു പോയി. തന്‍റെ പരീക്ഷണങ്ങള്‍ക്ക് മനുഷ്യരെ ഉപയോഗിച്ച് കൊല്ലുന്നത് കണ്ടു മനം മടുത്ത ലൈഫ് ഫൌണ്ടേഷനിലെ ശാസ്ത്രജ്ഞ ഡോറ സ്കിര്‍ത് എഡിയെ കണ്ടു അവിടെ നടക്കുന്ന കൊല്ലരുതായ്മകള്‍ ധരിപ്പിക്കുന്നു. തെളിവുകള്‍ എടുക്കാന്‍ വേണ്ടി ഫൌണ്ടേഷനില്‍ എത്തുന്നു. അവിടെ വെച്ച് വെനം ബ്രോക്കിന്‍റെ ശരീരത്ത് കയറി കൂടുന്നു. ബ്രോക്കിന്‍റെ ജീവിതം മാറ്റി മറിക്കുമോ? വെനം വില്ലനാണോ നായകനാണോ?? എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം അറിയണമെങ്കില്‍ സിനിമ കാണണം.
പ്രത്യക്ഷത്തില്‍ ഒരു ഹൊറര്‍ മൂഡ് നല്‍കുന്ന ചിത്രമാണെങ്കിലും, വെനത്തിന്‍റെവരവോടു ചിരിച്ചുല്ലസിക്കാന്‍ ഉള്ള കോമഡി സീനുകളാല്‍ സമ്പന്നമാണ്. ലുക്കില്‍ ഭീകരനാണെങ്കിലും വെനം ഭയങ്കര ക്യൂട്ട് ആണ്. ഏതു കഥാപാത്രം കിട്ടിയാലും അതിഗംഭീരമായി അവതരിപ്പിക്കുന്ന ടോം ഹാര്‍ഡിയുടെ കയ്യില്‍ ടോം ബ്രോക്ക് ഭദ്രമായിരുന്നു. സിനിമയുടനീളം വെനം/ബ്രോക്ക് ഷോ ആയിരുന്നു. മൊത്തത്തില്‍ തകര്‍ത്താടി. ഒരു വല്ലാത്ത എഫ്ഫെകറ്റ് ആണ് അദ്ദേഹം സ്ക്രീനിലുല്ലപ്പോള്‍.
വില്ലന്‍ കഥാപാത്രം കാള്‍ട്ടന്‍ ട്രേക്കിനെ അവതരിപ്പിച്ച റിസ് അഹ്മദിനു വേണ്ടത്ര സ്ക്രീന്‍സ്പേസ് ലഭിച്ചോ എന്ന് സംശയമാണ്. ഉള്ളത് വെടിപ്പായി ചെയ്തിട്ടുണ്ട്.
എഡി ബ്രോക്കിന്‍റെ പ്രണയഭാജനമായ ആന്‍ വെയിങ്ങിനെ അവതരിപ്പിച്ചത് മിഷേല്‍ വില്യംസ് ആണ്. അവരുടെ റോള്‍ ഭംഗിയാക്കി.
സൂപര്‍ഹീറോ ചിത്രങ്ങള്‍ക്ക് ലോജിക് നോക്കാന്‍ പാടില്ലാന്നു പറയാറുണ്ട്, അതിവിടെയും ബാധകമാണ്. റൂബന്‍ ഫ്ലെഷര്‍, സോമ്പീലാന്‍ഡ്, ഗാംഗ്സ്റ്റര്‍ സ്ക്വാഡ്, 30 മിനുട്സ് ഓര്‍ ലെസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ്. തുടക്കം അല്‍പം സ്ലോ ആയി തുടങ്ങി പിന്നെ അതിവേഗത്തിലുള്ള ആഖ്യാനം ആണ് മൊത്തത്തില്‍ ആസ്വാദനത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നു. ആദ്യഭാഗത്തില്‍ ഉള്ള ഫൈറ്റ് സീക്വന്‍സും കാര്‍-ബൈക്ക് ചേസ് ഒക്കെ അസാധ്യം ആയിരുന്നു. VFX Department നന്നായി. ആക്ഷന്‍ കൊറിയോഗ്രഫിയും നന്നായിരുന്നു. പശ്ചാത്തല സംഗീതം പ്രതീക്ഷയ്ക്കൊത്തുയര്‍ന്നില്ല, എന്നാല്‍ ചില ഇടത്ത് തരക്കെടില്ലാരുന്നു. ക്ലൈമാക്സ് ഒക്കെ അല്പം കൂടി ഭേദപ്പെടുത്തി എടുക്കാമായിരുന്നു.
മൊത്തത്തില്‍ പറഞ്ഞാല്‍, ഭീമാകാരനായ വെനത്തിനെ നിങ്ങള്‍ ശരിക്കുമിഷ്ടപ്പെടും. ഡയലോഗുകള്‍ ഒക്കെ കോമഡിയുടെ മേമ്പൊടി ചാലിച്ചെടുത്ത ഒരു നല്ല Entertainer.
ക്രിട്ടിക്സ് പറയുന്നത് കാര്യമാക്കണ്ട.. ഒരു പൈസാ വസൂല്‍ തന്നെയാണ് ടോം ഹാര്‍ഡിയുടെ വെനം
എന്‍റെ റേറ്റിംഗ് 7.8 ഓണ്‍ 10
No comments:
Post a Comment