Cover Page

Cover Page

Thursday, April 14, 2016

145. Theri (2016)

തെറി (2016)



Language : Tamil
Genre : Action | Comedy | Romance
Director : Atlee
IMDB : 


Theri Theatrical Trailer



തെറി, റിലീസിന് മുൻപേ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെടുകയും പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്ത ചിത്രം. ഈ ചിത്രം കാണാൻ എന്നെ പ്രേരിപ്പിച്ച ഖടകം, സംവിധായകൻ അറ്റ്ലീ കുമാറും ട്രെയിലറും പിന്നെ കൊച്ചു മിടുക്കി നൈനികയുമാണ്. ട്രയിലറിൽ കണ്ടപ്പോൾ മനസിലൊരു കഥ വന്നിരുന്നു. അത് തന്നെയായിരുന്നു ചിത്രത്തിനും.

ഒരു പ്രതികാരകഥ തന്നെയാണിത്. തന്റെ കുടുംബത്തെ വക വരുത്തിയ മനുഷ്യനെതിരെ പ്രതികാരം ചെയ്യുന്ന ഒരു പോലീസ് ഓഫീസറുടെ കഥ ആണ് തെറി. 

ഒരു ക്ലീഷേ കഥയെ വളരെ വൃത്തിയോടും വെടിപ്പോടും തന്നെ അറ്റ്ലീ കുമാർ വെള്ളിത്തിരയിൽ എത്തിച്ചിരിക്കുന്നു. അറ്റ്ലീയുടെ തിരക്കഥയും, സംഭാഷണവും സംവിധാനവും തന്നെയാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ആദ്യ പകുതി അല്പം കോമഡിയും റൊമാൻസും തകർപ്പൻ ആക്ഷനും കൊണ്ട് സമ്പന്നമായിരുന്നുവെങ്കിലും, രണ്ടാം പകുതി കുറച്ചു കൂടി സീരിയസ് ലെവലിലേക്ക് മാറുന്നു. രണ്ടാം പകുതിയിലെ കുറെ സീനുകൾ പല പടങ്ങളോടും സാദ്രിശ്യം തോന്നുമെങ്കിലും, അതൊന്നും രസച്ചരട് പൊട്ടിക്കുന്നില്ല.

ആക്ഷൻ സീനുകൾ തകർത്ത് വാരി, സ്ഥിരം തമിഴ് പടങ്ങളിൽ കാണുന്ന പറന്നടിയൊന്നും ഈ ചിത്രത്തിൽ കാണേണ്ടി വന്നില്ല. അവസാനത്തെ ആക്ഷൻ സീനുകൾ എന്നെ ജോൺ വിക്കിലെ ആക്ഷൻ രംഗങ്ങൾ ഓർമ്മിപ്പിച്ചു.
ക്യാമറ ചെയ്ത ജോർജ് സി വില്യംസ് തൻറെ ജോലി വെടിപ്പായിട്ടു ചെയ്തു. ഏരിയൽ ഷോട്ടുകൾ, ക്ലോസപ്പ് എല്ലാം മികച്ചു നിന്നിരുന്നെങ്കിലും, വൈഡ് ആങ്കിൾ അല്പം മോശമായിരുന്നു, കാരണം തീർത്തും തൃപ്തികരമല്ലാത്ത വിഎഫ്എക്സ് (VFX). അത് നല്ല രീതിയിൽ നന്നാക്കാമായിരുന്നു. 

ജിവി പ്രകാശ് കുമാർ തന്റെ ജോലി ഭംഗിയായി തന്നെ നിർവഹിച്ചു. കിടിലൻ പശ്ചാത്തല  സംഗീതം. മാരകം തന്നെയായിരുന്നു (ഇവിടെയാണ് ഞാൻ അനിരുധ് എന്ന സംഗീത സംവിധായകനോട് ദേഷ്യം തോന്നുന്നത്). ശരിക്കും അദ്ദേഹം സ്കോർ ചെയ്തു എന്ന് തന്നെ പറയാൻ കഴിയും. വില്ലൻ ബിജിഎം, നായകൻ ബിജിഎം, ഓരോ സീനിനും വേണ്ട ബിജിഎം അദ്ദേഹം അളന്നു കുറിച്ച് തന്നെ  കൊടുത്തിട്ടുണ്ട്.Marvellous Effort.പക്ഷെ ബിജിഎമ്മിൽ പ്രകാശ് സ്കോർ ചെയ്തപ്പോൾ പാട്ടുകൾ മോശമായി എന്ന് പറയാം. [ആ എഫക്റ്റ് അറിയണമെങ്കിൽ തീയറ്ററിൽ നിന്നും തന്നെ കാണാൻ ശ്രമിക്കുക]
പാട്ടുകളുടെ ചിത്രീകരണം കണ്ടപ്പോൾ, അറ്റ്ലീ സംവിധായകൻ ശങ്കറിന് പഠിക്കുകയാണോ എന്ന് തന്നെ തോന്നിപ്പോയി. അത് പോലെ നിറങ്ങൾ വാരി വിതറിയിക്കുന്നു. വിജയ്‌-നൈനിക കോമ്പോ പാട്ട് നന്നായിരുന്നു (അതിൻറെ സീനുകൾ). എൻ ജീവനെ എന്ന പാട്ടും തരക്കേടില്ല. 

വിജയ്‌, തകർത്ത് വാരി. മാസ് സീനുകൾ എല്ലാം തന്നെ മികച്ചു നിന്നു (thanks to Atlee). ചില സീനുകൾ ഒക്കെ കണ്ണ് നനയിച്ചു, അത് നിങ്ങൾക്കും അനുഭവപ്പെടുന്നുവെങ്കിൽ, അദ്ദേഹം അഭിനയമില്ല എന്ന് മാത്രം പറയരുത്. സാമന്ത വളരെ സുന്ദരിയായി തോന്നി, അഭിനയവും നന്നായിതന്നെ ഉണ്ടായിരുന്നു. അമി ജാക്സന് പ്രത്യേകിച്ചൊന്നും തന്നെ ചെയ്യാൻ ഉണ്ടായിരുന്നില്ല. സാമന്തയ്ക്ക് ആയിരുന്നു സ്ക്രീൻ സ്പേസ് കൂടുതൽ. നൈനിക നന്നായി, നല്ല രസമുണ്ടായിരുന്നു ആ കുട്ടിയുടെ ടയലോഗ് ഡെലിവറിയും അഭിനയവും സൂപർ. അതൊക്കെ ശരിക്കും നമ്മളെ ചിരിപ്പിക്കും. മൊട്ട രാജേന്ദർ സൂപർ.. രാധിക ശരത്കുമാർ വിജയുടെ അമ്മ വേഷം വെടിപ്പായി തന്നെ ചെയ്തു, ചില സമയത്ത് എന്നെ കല്പനയമ്മയെ ഓർമ്മപ്പെടുത്തി. 

വില്ലനായ വന്ന ജെ. മഹേന്ദർ മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. ഇത് വരെ സ്ക്രീനിൽ പുരകിലുണ്ടായിരുന്ന അദ്ദേഹം കാമരാജ് എന്നാ ചിത്രത്തിന് ശേഷം 76ആം വയസിൽ ആണ് സിനിമയിൽ അഭിനയിക്കുന്നത്. ക്രൂരത അത്രയ്ക്ക് തിളങ്ങുന്നുണ്ടായിരുന്നു അദ്ദേഹത്തിന്റെ നോക്കിലും വാക്കിലും അഭിനയത്തിലും. കിടിലൻ വില്ലൻ തന്നെ.

ചില യതാർത്ഥ സംഭവങ്ങളെ ഉൾപ്പെടുത്തി കൊണ്ട് തന്നെയാണ് അറ്റ്ലീ ഈ ചിത്രം ചെയ്തിരിക്കുന്നത്. അതിലൂടെ ഒരു സാമൂഹിക സന്ദേശവും നല്കുന്നുണ്ട്. 

ഒരു നിഷ്പക്ഷ പ്രേക്ഷകൻ എന്നാ നിലയിൽ പറയട്ടെ, ഇതൊരു സ്ഥിരം ക്ലീഷേ കഥ തന്നെയാണെങ്കിലും, നിങ്ങളെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ഇരുത്താൻ കഴിയും ഈ അറ്റ്ലീ ചിത്രത്തിന്. 

തൻറെ ഇഷ്ടതാരത്തിനു ഏറ്റവും നല്ല ഒരു സമ്മാനം തന്നെയാണ് അറ്റ്ലീ വിജയ്ക്ക് നല്കിയത്.

An Excellent (Paisa Vasool) Entertainer with a Cliched Revenge Tale

എന്നെ ഈ ചിത്രം പ്രീതിപ്പെടുത്തിയത് കൊണ്ട് ഞാൻ കൊടുക്കുന്നത് 8.2 ഓൺ 10 ആണ്



No comments:

Post a Comment