വിക്ടോറിയ (2015)
Language : German | English | Spanish
Genre : Drama | Thriller
Director : Sebastian Schipper
IMDB : 8.2
Victoria Theatrical Trailer
2015ൽ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ജർമൻ ചിത്രമാണ് വിക്ടോറിയ. മികച്ച ജർമൻ ചിത്രം ആയ ഈ ചിത്രം വെറും 12 പേജ് മാത്രമുള്ള ഒരു തിരക്കഥ സംവിധാനം ചെയ്തത് സെബാസ്റ്റ്യൻ ഷിപ്പർ ആണ്. വെറും അഞ്ചു കഥാപാത്രങ്ങൾ മാത്രമുള്ള ചിത്രം ജർമൻ, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ മൂന്നു ഭാഷകൾ ചിത്രത്തിൽ ഉപയോഗിചിട്ടുണ്ട്.
മൂന്നു മാസം മുൻപാണ് സ്പാനിഷുകാരിയായ വിക്ടോറിയ ജോലി തേടി ജർമനിയിലെ ബെർലിനിൽ എത്തുന്നത്. ജർമൻ ഭാഷ വശമില്ലാത്ത വിക്ടോറിയയ്ക്ക് അവിടെ സുഹൃത്തുക്കൾ ആരും തന്നെയില്ലായിരുന്നു. അങ്ങിനെ അവർ, ഒരു നിശാക്ലബിൽ വെച്ച് കണ്ടു മുട്ടുന്ന നാല് ചെറുപ്പക്കാരുമായി ചങ്ങാത്തത്തിലാകുന്നു. സോന്നെ, ബ്ലിങ്കർ, ഫസ്, ബോക്സർ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകൾ. അങ്ങിനെ, ഒരു അത്യാസന്ന ഘട്ടത്തിൽ, അവർ ഒരു ബാങ്ക് കൊള്ളയടിയ്ക്കാൻ പദ്ധതി ഇടുന്നു. എളുപ്പത്തിൽ കൊള്ള നടക്കുന്നുവെങ്കിലും, എന്നാൽ അതിൻറെ അനന്തരഫലം അവർ പ്രതീക്ഷിച്ചതിലും മേലെ ആയിരുന്നു.
പുലർച്ചെ നാലു മണി മുതൽ ഏഴു മണി വരെ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പ്രത്യേകത ഈ സീനുകൾ എല്ലാം തന്നെ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരിക്കുന്നു എന്നതാണ്. ഹാൻഡ് ഹെൽഡ് ക്യാമറ ഉപയോഗിച്ച് ചിത്രീകരിചിരിക്കുന്നതിനാൽ ചിത്രത്തിലെ ഓരോ സീനുകളും കണ്മുന്നിൽ യഥാർതത്തിൽ നടക്കുന്ന മാതിരി തന്നെ ഒരു പ്രേക്ഷകനു തോന്നാം. അത്രയ്ക്കും ഫീൽ ആണ് ചിത്രം നൽകുന്നത്. ക്യാമറാമാനും ഒരു സല്യൂട്ട് (അത്രയ്ക്ക് ബുദ്ധിമുട്ട് അദ്ദേഹം അനുഭവിചിട്ടുണ്ടാവും). ടെക്നിക്കലിയും ഈ ചിത്രം മികച്ചു നിൽക്കുന്നുണ്ട്. വലിയ ഒച്ചയും ബഹളവുമില്ലാത്ത പതിഞ്ഞ താളത്തിലാണ് ശബ്ദാലേഖനം ആണ് ചിത്രത്തിൽ നിർവഹിച്ചിട്ടുള്ളത്. നിൽസ് ഫ്രാഹം ആണ് അതിന്റെ മുഴുവൻ ക്രെഡിറ്റും. ഇലക്ട്രോണിക് സംഗീതവും വെസ്റ്റേൺ ക്ലാസിക്കലും അതിൽ ശ്രദ്ധേയമായ പിയാനോ പീസുകളും ചേർത്തു മനോഹരമാക്കിയിട്ടുണ്ട്.
പ്രധാന താരങ്ങളെ അവതരിപ്പിച്ച എല്ലാവരും മികച്ച രീതിയിൽ തന്നെ അവരുടെ പ്രകടനം നടത്തിയിട്ടുണ്ട്. 138 മിനുട്ടുകൾ ദൈർഘ്യമുള്ള വളരെ കുറഞ്ഞ സമയത്ത് ഷൂട്ടു ചെയ്തതിനാലും അവർക്ക് യാതൊരു രീതിയിലുമുള്ള പരിശീലനവും നടത്താൻ കഴിഞ്ഞിട്ടില്ല എന്നതുറപ്പാണ്. പക്ഷെ കാണുന്ന പ്രേക്ഷകൻ (ഇവിടെ ഞാൻ) അത് മനസിലാക്കാനും ബുദ്ധിമുട്ടാണ്. അത്രയ്ക്ക് നന്നായി തന്നെ അവർ അഭിനയം കാഴ്ച വെച്ചു. അതിൽ എടുത്തു പറയേണ്ടത് ടൈറ്റിൽ റോൾ അവതരിപ്പിച്ച ലെയ കൊസ്റ്റ എന്ന നടിയാണ്. അവരുടെ അഭിനയം അക്ഷരാർത്ഥത്തിൽ മിന്നിച്ചു കളഞ്ഞു. ഫ്രെടെറിക്ക് ലാവോ നല്ല പിന്തുണയ്ക്കുകയും ചെയ്തു.
വളരെ നല്ല ഒരു sensational crime drama ആണ് വിക്ടോറിയ. സ്ലോ ത്രില്ലറുകൾ ഇഷ്ടമുള്ളവർ ഒന്ന് കണ്ടു നോക്കാവുന്നതാണ്.
എൻറെ റേറ്റിംഗ് 8 ഓൺ 10
ഇത്തിരി വിജ്ഞാനം
ഓസ്കാർ അവാർഡിലേക്ക് മികച്ച വിദേശചിത്രത്തിനുള്ള ജെർമനിയുടെ സംഭാവന ആയിരുന്നു ഈ ചിത്രം. ജർമൻ, സ്പാനിഷ് ഭാഷകളെക്കാൾ കൂടുതൽ ആംഗലേയഭാഷ ഉപയോഗിച്ചത് കൊണ്ട് ഈ ചിത്രം പിന്തള്ളുകയും പിന്നീട് ലാബിറിന്ത് ഓഫ് ലൈസ് എന്ന ചിത്രം അക്കാദമിയിലേക്ക് പോകുകയാണ് ചെയ്തത്.
No comments:
Post a Comment